ആൾക്കൂട്ടത്തിൽ തനിയെ

മലയാള ചലച്ചിത്രം

1984ൽ എം.ടി. വാസുദേവൻ നായർ കഥ, തിരക്കഥ എന്നിവയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് രാജുമാത്യു നിർമ്മിച്ച സിനിമയാണ്ആൾക്കൂട്ടത്തിൽ തനിയേ. മോഹൻലാൽ,മമ്മൂട്ടി,സീമ, ബാലൻ കെ. നായർ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീതം ശ്യാം നിർവ്വഹിച്ചിരിക്കുന്നു.[1][2][3]

ആൾക്കൂട്ടത്തിൽ തനിയെ
സിനിമാ പരസ്യം
സംവിധാനംഐ.വി.ശശി
നിർമ്മാണംരാജു മാത്യു
രചനഎം.ടി
അഭിനേതാക്കൾമോഹൻലാൽ
മമ്മൂട്ടി
സീമ
ബാലൻ കെ. നായർ
സംഗീതംശ്യാം
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസെന്റുറി ഫിലിംസ്
വിതരണംസെന്റുറി ഫിലിംസ്
റിലീസിങ് തീയതി
  • 6 മാർച്ച് 1984 (1984-03-06)
രാജ്യംഭാരതം
ഭാഷമലയാളം

പുതുതലമുറയുടെ സമയമില്ലയ്മയും ധനപ്രമത്തതയും പഴയതലമുറയുടെ ശാലീനതക്കും സൗമ്യതക്കും മുമ്പിൽ കീഴടങ്ങുന്ന മനോഹരദൃശ്യമാണ് മരണംകാത്തുകിടക്കുന്ന മാധവൻ മാസ്റ്ററിന്റെയും(ബാലൻ കെ. നായർ) കുടുംബത്തിന്റെയും ആ ദിവസങ്ങൾ വർണ്ണിച്ചുകൊണ്ട് എം.ടി വരക്കാൻ ശ്രമിക്കുന്നത്. സ്കൂൾ മാസ്റ്ററായിരുന്ന മാധവന്റെ മരണക്കിടക്കയാണ് പ്രധാന ദൃശ്യം. തിരക്കുള്ളവരെങ്കിലും മകനായ രാജനും മമ്മുട്ടി ഭാര്യ നളിനി ഉണ്ണിമേരി, മകൾ വിശാലം ശുഭ സീതാലക്ഷ്മി സുമിത്ര എന്നിവർ ഭർത്താക്കന്മാരോടൊത്ത് എത്തുന്നു. രണ്ട് ദിവസം കഴിയുമ്പോഴെക്കും ജോലിസ്ഥലത്തെ തിരക്കുകൾകാരണം മക്കൾ തിരിച്ചു പോകുന്നു. നളിനിക്കും വിദേശത്ത് പഠനത്തിനായി ശ്രമിക്കുന്ന സമയമായതിനാൽ തിരിച്ചുപോകേണ്ടി വരുന്നു. സഹായിക്കാൻ ആരുമില്ലാത്തതിനാൽ മരുമകൾ അമ്മുക്കുട്ടി മാസ്റ്ററെ നോക്കാൻ അവിടെ നിൽക്കുന്നു. അടുത്തുള്ള് ഒരു സ്കൂളിൽ ടീച്ചറാണ് അമ്മുക്കുട്ടി. രാജൻ പഴയകാലം ഓർക്കുന്നു. വെറുമൊരു സ്കൂൾ മാസ്റ്ററായിരുന്ന മാധന്റെ മകന് അക്കാലത്തെ വലിയ കോഴ്സ് ആയ എംബിഎക്ക് കൊച്ചിൻ സർവ്വകലാശാലയിൽ പ്രവേശനം ലഭിക്കുന്നു. മുറപ്പെണ്ണായ അമ്മുക്കുട്ടിക്ക് സ്കൂൾ ജോലി ലഭിച്ച സമയം. അവൾ പഠിപ്പിക്കുന്ന ഭാരം ഏറ്റെടുക്കുന്നു. പക്ഷേ പരീക്ഷ പാസായതോടെ ധനികരായ ബാലചന്ദ്രൻ മകളെ രാജനു നൽകുന്നു. മാസ്റ്റർ അമ്മുക്കുട്ടിയെ നിർബന്ധിച്ച് പിൻവാരങ്ങിപ്പിച്ച് രാജനെകൊണ്ട് നളിനിയെ വിവാഹം ചെയ്യിക്കുന്നു. രാജനും ജോലിസ്ഥലത്തെക്ക് മടങ്ങണം. മകനെ അമ്മുക്കുട്ടിയുടെ ചുമതലയിൽ ഏൽപ്പിക്കുന്നു. അവർ തമ്മിൽ നല്ല സൗഹൃദമാകുന്നു. നളിനിക്ക് ഹാർവാഡിൽ വലിയ ശമ്പളത്തിൽ ജോലി ലഭിക്കുന്നു. കുഞ്ഞിനെ ഒറ്റക്കാക്കുന്നതിനു പരിഹാരമായി അമ്മുക്കുട്ടിയെ അങ്ങോട്ട് കൊണ്ടുപോകാമെന്ന് അവൾ നിർദ്ദേശിക്കുന്നു. രാജൻ താനും അമ്മുക്കുട്ടിയുമായുള്ള ബന്ധവും തന്നെ പഠിപ്പിച്ചത് അവളാണെന്നും എല്ലാം നളിനിയോട് പറയുന്നു. ധനഭ്രമത്താൽ നളിനി പലിശസഹിതം പൈസ അമ്മുക്കുട്ടിക്ക് നൽകുന്നു അവൾ പൊട്ടിത്തെറിക്കുന്നു. ഇതറിഞ്ഞ രാജൻ അവളെ അടിക്കുന്നു. തെറ്റു തിരിച്ചറിഞ്ഞ നളിനി മാപ്പുചോദിക്കുന്നു. ഹാർവാഡിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുന്നു. മാധവന്റെ അസുഖം ഭേദമാകുന്നു. അമ്മുക്കുട്ടി വീണ്ടും തനിച്ചാകുന്നു

അഭിനേതാക്കളൂം കഥാപാത്രങ്ങളൂം

തിരുത്തുക
നമ്പർ. നടൻ കഥാപാത്രം
1 മോഹൻലാൽ അനിൽകുമാർ
2 ഉണ്ണിമേരി നളിനി
3 മമ്മൂട്ടി രാജൻ
4 സീമ അമ്മുക്കുട്ടി
5 സുകുമാരി ചീരു
6 ശുഭ വിശാലം
7 അടൂർ ഭാസി അച്ചുതൻ
8 സുമിത്ര സീതാലക്ഷ്മി
9 ജനാർദ്ദനൻ ബാലചന്ദ്രൻ
10 ലാലു അലക്സ് പത്മനാഭൻ
11 കുണ്ടറ ജോണി ഗോപിനാഥ്
12 കുതിരവട്ടം പപ്പു കുട്ടിനാരായണൻ
13 ജലജ സിന്ധു
14 മാസ്റ്റർ പ്രശോഭ് ബാബുമോൻ

പാട്ടരങ്ങ്

തിരുത്തുക

കാവാലത്തിന്റെ വരികൾക്ക് ശ്യാം ഈണം നൽകിയിരിക്കുന്നു.[4]

നമ്പർ. പാട്ട് പാട്ടുകാർ
1 ആല്ലിമലർ എസ്. ജാനകി
2 ഒന്നാനാം ഊഞ്ഞാൽ പി. സുശീല
  1. "ആൾക്കൂട്ടത്തിൽ തനിയെ". www.malayalachalachithram.com. Retrieved 2014-10-20.
  2. "ആൾക്കൂട്ടത്തിൽ തനിയെ". malayalasangeetham.info. Archived from the original on 20 October 2014. Retrieved 2014-10-20.
  3. thaniye-malayalam-movie/ "ആൾക്കൂട്ടത്തിൽ തനിയെ". spicyonion.com. Retrieved 2014-10-20. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. http://ml.msidb.org/m.php?

പുറം കണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

ആൾക്കൂട്ടത്തിൽ തനിയേ 1984

"https://ml.wikipedia.org/w/index.php?title=ആൾക്കൂട്ടത്തിൽ_തനിയെ&oldid=4092610" എന്ന താളിൽനിന്ന് ശേഖരിച്ചത്