ഈ നാട്

മലയാള ചലച്ചിത്രം
(ഈ നാട് (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടി. ദാമോദരൻ എഴുതി ഐ വി ശശിസംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ മലയാളചലചിത്രമാണ് ഈ നാട്. മമ്മുട്ടി,രതീഷ്,കുതിരവട്ടം പപ്പു,ടി.ജി. രവി,കൃഷ്ണചന്ദ്രൻഎന്നിവർ അഭിനയിച്ചിരിക്കൂന്നു[1][2]

ഈനാട്
പ്രമാണം:Eenadumalayalam.jpg
സംവിധാനംഐ വി ശശി
നിർമ്മാണംഎൻ ജി ജോൺ
രചനടി. ദാമോദരൻ
അഭിനേതാക്കൾമമ്മുട്ടി
രതീഷ്
കുതിരവട്ടം പപ്പു
ടി. ജി. രവി
കൃഷ്ണചന്ദ്രൻ
സംഗീതംശ്യാം
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംഎസ്. എസ്. ചന്ദ്രമോഹൻ
സി. ഇ ബാബു
ചിത്രസംയോജനംകെ. നാരായണൻ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 14 ഏപ്രിൽ 1982 (1982-04-14)
രാജ്യംഭാരതം
ഭാഷമലയാളം

കഥാസാരം

തിരുത്തുക

ഗൾഫ് പണം ഒഴുകിത്തുടങ്ങിയ രാഷ്ട്രീയക്കാരുടെ ഇടയിൽ മൂല്യച്ച്യുതി വന്നുതുടങ്ങിയ 1980 കാലഘട്ടത്തിന്റെ ഒരു നേർ പകർപ്പ്.
കോളജിലെ നേതൃനിരയാണ് പ്രതാപനും ശശിയും ശ്രീനിവാസനും എല്ലാം അടങ്ങുന്ന സംഘം. ഇടക്കിടക്ക് കോളജിൽ പഠിപ്പുമുടക്കി കൂത്താടുന്ന സംഘം. ടൂർണമെന്റുകൾക്കിടയിൽ ആഭാസനൃത്തം നടത്താനും അവർക്ക് മടിയില്ല. ഇത് കണ്ട് ശശിയുടെ കളിക്കൂട്ടുകാരിയായ രാധ അവനെ മറ്റുള്ളവർ സമ്പന്നരാണെന്നും ശശിപഠിച്ച് മിടുക്കനാവണമെന്നും ഉപദേശിക്കുന്നു. ഒരിക്കൽ പ്രതാപൻ അവളെ ആക്രമിക്കുന്നതിനിടയിൽ അവൾ മരിക്കുന്നു. കോളജ് പുറത്താക്കിയ അയാളെ വേണു ഇടപെട്ട് പ്രിൻസിപ്പ്ലിനെ മാറ്റി തിരിച്ചെടുക്കുന്നു. ഇതെല്ലാം മനസ്സിലാക്കിയ ശശിക്ക് മാനസാന്തരം ഉണ്ടാകുന്നു.
എം എൽ എ വേണു ഒരു ഈർക്കിലി പാർട്ടിയുടെ ഭരണപക്ഷത്തെ അംഗമാണ്. മന്ത്രിയായ ഗോവിന്ദനും ഇയാളൂം ചേർന്ന് കമ്മീഷൻ വ്യവസ്ഥയിൽ പലതും കാട്ടിക്കൂട്ടുന്നു. വാറ്റുകാരുമായി ചേർന്ന മദ്യലോബി തന്നെ ഉണ്ടാക്കുന്നു സഖാവ് കൃഷ്ണപ്പിള്ള ഇവരെ എതിർക്കുന്നു. അവർ സഖാവിനെ കൊല്ലുന്നു. ഗൾഫുകാരനായ സലിം അവിടുന്ന് അയക്കുന്ന സ്വത്തുകൊണ്ട് അനുജന്മാർ കൂത്താടുന്നു. പെട്ടെന്ന് ഗൾഫിൽ നിന്നും പോരേണ്ടിവന്ന സലിമിൻ വീടും എല്ലാം വിൽക്കേണ്ടിവന്നു. അയാൾ തൊഴിലാളി ആകുന്നു. ഭരണപക്ഷത്തു നിന്നും കാലുമാറി നിയമസഭാംഗങ്ങളെ വിലക്കെടുത്ത് വേണു മുഖ്യമന്ത്രി ആയി ചാർജ് എടുക്കാൻ ശ്രമിക്കുന്നു. നാട്ടുകാർ അത് തകർക്കുന്നു.

ക്ര.നം. താരം വേഷം
1 മമ്മൂട്ടി സലിം
2 രതീഷ് എം എൽ എ. വേണു
3 ബാലൻ കെ. നായർ സഖാവ് കൃഷ്ണപ്പിള്ള
4 ശ്രീനിവാസൻ പി പി ശ്രീനിവാസൻ
5 രവീന്ദ്രൻ പ്രതാപൻ
6 കൃഷ്ണചന്ദ്രൻ ശശി
7 ലാലു അലക്സ് എ എസ് പി അലക്സാണ്ടർ
8 പ്രതാപചന്ദ്രൻ മിനിസ്റ്റർ ഗോവിന്ദൻ
ടി.ജി. രവി കരുണാകരൻ
9 ശങ്കരാടി കുട്യയമ്മത്
10 ആറന്മുള പൊന്നമ്മ പാർവതിയമ്മ
11 ശാന്തകുമാരി ദാക്ഷായിണി
12 പറവൂർ ഭരതൻ ഭരതൻ
13 ജി.കെ. പിള്ള ജോഷി ജോൺ
14 ശുഭ ശ്രീദേവി
15 കുഞ്ഞാണ്ടി ബീരാൻ- നബീസയുടെ ഉപ്പ
16 ആലുമ്മൂടൻ റിപ്പോർട്ടർ
17 മണവാളൻ ജോസഫ് പോലീസ് കോൺസ്റ്റബിൾ
18 സത്താർ രാജഗോപാലവർമ്മ
19 കുതിരവട്ടം പപ്പു കാദർ
20 അച്ചൻകുഞ്ഞ് പൊറിഞ്ചു
21 സുരേഖ [ചെമ്പകം
22 നെല്ലിക്കോട് ഭാസ്കരൻ ഗോപാലൻ
23 പി.കെ. എബ്രഹാം പ്രിൻസിപ്പൽ
24 അഞ്ജലി നായിഡു സലിമിന്റെ ഭാര്യ നബീസ
25 തൃശ്ശൂർ എൽസി മറിയ
26 വനിത കൃഷ്ണചന്ദ്രൻ രാധ
തൊടുപുഴ രാധാകൃഷ്ണൻ മജീദ്

പാട്ടരങ്ങ്

തിരുത്തുക

യൂസഫലി കേച്ചേരിയുടെ വരികൾക്ക് ശ്യാം സംഗീതം നൽകിയപാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്

നമ്പർ പാട്ട് പാട്ടുകാർ വരികൾ ഈണം
1 ആകാശപെരുന്തച്ചൻ എസ്. ജാനകി, ജെ. എം രാജു യൂസഫലി കേച്ചേരി ശ്യാം
2 അമ്പിളി മണവാട്ടി അഴകുള്ള മണവാട്ടി കെ.ജെ. യേശുദാസ്, എസ്. ജാനകി, പി. ജയചന്ദ്രൻ, സി.ഒ. ആന്റോ, ജെ. എം രാജു, എസ്. പി. ശൈലജ യൂസഫലി കേച്ചേരി ശ്യാം
3 ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ[തുണ്ട്] ജെ. എം രാജു യൂസഫലി കേച്ചേരി ശ്യാം
4 മാനത്തേ ഹൂറി പോലെ ഉണ്ണിമേനോൻ, സംഘം യൂസഫലി കേച്ചേരി ശ്യാം
5 മാനത്തെ കൊട്ടാരത്തിൽ [തുണ്ട്] എസ്. ജാനകി യൂസഫലി കേച്ചേരി ശ്യാം
6 തട്ടെടി ശോസാമ്മേ ജെ. എം രാജു, കൃഷ്ണചന്ദ്രൻ സംഘം യൂസഫലി കേച്ചേരി ശ്യാം
  1. "Ee Naadu". www.malayalachalachithram.com. Retrieved 2014-10-16.
  2. "Ee Naadu". malayalasangeetham.info. Archived from the original on 17 March 2015. Retrieved 2014-10-16.
  3. "ഈ നാട്(1982)". malayalachalachithram. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |1= (help)

പുറംകണ്ണീകൾ

തിരുത്തുക

പടം കാണാൻ

തിരുത്തുക

ഈ നാട്1982

"https://ml.wikipedia.org/w/index.php?title=ഈ_നാട്&oldid=4037264" എന്ന താളിൽനിന്ന് ശേഖരിച്ചത്