1979 ൽ പുറത്തിറങ്ങിയ ജി. പ്രേംകുമാർ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് സായൂജ്യം. ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ജയൻ, ജയഭാരതി, എം.ജി. സോമൻ, തിക്കുറിശ്ശി സുകുമാരൻ നായർ എന്നീ താരങ്ങളായിരുന്നു പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ സംഗീതം കെ.ജെ. ജോയി നിർവ്വഹിച്ചു.[1][2][3]

സായൂജ്യം
സംവിധാനംജി.പ്രേംകുമാർ
നിർമ്മാണംസുകുപ്രസാദ്
രചനടി. കെ. പ്രസാദ്
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾജയഭാരതി
സോമൻ
ജയൻ
തിക്കുറിശ്ശി
സംഗീതംകെ.ജെ. ജോയ്
ഛായാഗ്രഹണംജി. വി ഗണേഷ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഅക്ഷരചിത്ര
വിതരണംവിജയ മൂവീസ്
റിലീസിങ് തീയതി
  • 20 ജൂലൈ 1979 (1979-07-20)
രാജ്യംIndia
ഭാഷമലയാളം

കഥാസാരം തിരുത്തുക

ശക്തനായ ഒരാളുടേ ദുഷ്ടത എങ്ങനെ മറ്റുള്ളവരെ ബാധിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻറെ പ്രമേയം. മേനോൻ മുതലാളി ദുരഭിമാനിയും ദുഷ്ടനുമാണ്. അയാൾ ആരുടെയും ദുഃഖം കാണാറില്ല. അയാളുടെ പുത്രി രമ ജോലിക്കാരിയുടെ മകനായ ബാലനെ പ്രേമിക്കുകയും അവൾ ഗർഭിണിയാവുകയും ചെയ്തു. ഇതറിഞ്ഞ മുതലാളി ബാലനെ കൊല്ലാൻ എർപ്പാടാക്കി. അവൾ പ്രസവിച്ചകുഞ്ഞിനേയും തന്റെ ഭൃത്യനായ രാഘവനെ കൊല്ലാനേല്പിച്ചു. തലക്കടിയേറ്റ അയാളെ കാണാതാകുന്നതിനാൽ, അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി രമ രാജനെ വിവാഹം ചെയ്യുന്നു. സുഖകരമായ അവരുടെ ദാമ്പത്യത്തിലേക്ക് അന്ധനായ ബാലൻ രാജന്റെ സുഹൃത്ത് എന്നനിലയിൽ കടന്നുവരുന്നു. കാഴ്ച തിരിച്ച് കിട്ടുന്നു. തന്റെ പുത്രൻ അനാധാലയത്തിലുണ്ടെന്നറിഞ്ഞ് രമ രാജനറിയാതെ അവനെ കാണാനെത്തുന്നു. രാജൻ അറിഞ്ഞ് എതിർക്കുന്നു. കുഞ്ഞിന് അസുഖം ബാധിക്കുന്നു. അവനെ അവർ എറ്റെടുക്കുന്നു.

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

യൂസഫലി കേച്ചേരിഎഴുതിയ വരികൾക്ക് കെ ജെ ജോയി ഈണം നൽകിയ പാട്ടുകൾ

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 കാലിത്തൊഴുത്തിൽ പി. സുശീല, സംഘം യൂസഫലി കേച്ചേരി കെ ജെ ജോയി
2 മറഞ്ഞിരുന്നാലും വാണി ജയറാം യൂസഫലി കേച്ചേരി കെ ജെ ജോയി
3 മറഞ്ഞിരുന്നാലും [ആ] യേശുദാസ് യൂസഫലി കേച്ചേരി കെ ജെ ജോയി
4 സ്വർഗ്ഗത്തിലേക്കോ പി. ജയചന്ദ്രൻ യൂസഫലി കേച്ചേരി കെ ജെ ജോയി

അവലംബം തിരുത്തുക

  1. "Saayoojyam". www.malayalachalachithram.com. Retrieved 2014-10-12.
  2. "Saayoojyam". malayalasangeetham.info. Retrieved 2014-10-12.
  3. "Saayoojyam". spicyonion.com. Retrieved 2014-10-12.

പുറം കണ്ണികൾ തിരുത്തുക

ചിത്രം കാണുക തിരുത്തുക

സായൂജ്യം 1979

"https://ml.wikipedia.org/w/index.php?title=സായൂജ്യം&oldid=3472158" എന്ന താളിൽനിന്ന് ശേഖരിച്ചത്