ഇടനിലങ്ങൾ
1985ൽ എം.ടി കഥയും തിരക്കഥയും എഴുതി ഐ.വി. ശശിയുടെ സംവിധാനത്തിൽ കെ. ബാലചന്ദർ നിർമ്മിച്ച ചലച്ചിത്രമാണ്ഇടനിലങ്ങൾ. മമ്മൂട്ടി,മോഹൻലാൽ, മേനക, സീമ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം എം.എസ്. വിആണ്.[1][2][3]
ഇടനിലങ്ങൾ | |
---|---|
![]() | |
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | കെ. ബാലചന്ദർ |
രചന | എം.ടി |
തിരക്കഥ | എം.ടി |
അഭിനേതാക്കൾ | മമ്മൂട്ടി മോഹൻലാൽ മേനക സീമ |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഛായാഗ്രഹണം | എൻ.എ. താര |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | കവിതാലയ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
കഥാതന്തു തിരുത്തുക
പാത്രസൃഷ്ടിയിലും കഥാഗതിയിലും എം.ടിയുടെ കരകൗശലം വിളിച്ചോതുന്നചലച്ചിത്രമാണ് ഇടനിലങ്ങൾ. കാൽ വഴുതുന്ന ചതുപ്പിലും വഴുതിപോകാത്ത വ്യക്തി ശുദ്ധിയുള്ളവരും ഡീസൻസിയുടെ മുഖമ്മൂടിയണിഞ്ഞവരും മൂഠസ്വർഗ്ഗത്തിലിരിക്കുന്നവരും ഇരിക്കുന്നവരും ആണ് ഇതിലെ കഥാപാത്രങ്ങൾ. ഭർത്താവിന്റെ ശല്യം സഹിക്കാതെ അയാളെ വെട്ടി മരിച്ചു എന്ന ധാരണയിൽ ചിന്നമ്മു സീമ ഓടിപ്പോകുന്നു. അവൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൽ ജോലിയിൽ നിന്നും പിരിച്ചുവിടുന്നു. ഒരു നാട്ടുവേശ്യയുടെ അടുത്ത് ചെന്നുപെടുന്നു. അവിടെനിന്നും രക്ഷപ്പെട്ട അവളെ ബാലൻ നായർ മോഹൻലാൽ മാധവിയുടെ ശുഭ ചായക്കടയിൽ ജോലിയിലാക്കുന്നു. ആ ചായക്കടക്കുചുറ്റും നടക്കുന്ന സംഭവങ്ങളിലാണ് കഥ പുരോഗമിക്കുന്നത്. ആരും നോക്കാനില്ലാതെ ചിന്നമ്മു ഒരു ചാപ്പിള്ളയെ പ്രസവിക്കുന്നു. അതെ സമയത്തു തന്നെ തൊട്ടടുത്ത് വിജയൻ മമ്മൂട്ടി ഭാനു മേനക ദമ്പതിമാർ ഗർഭം ആസ്വദിക്കുന്നു. പ്രസവത്തിൽ അമ്മ മരിക്കുന്നു. പാലുകിട്ടാതെ കരയുന്ന കുഞ്ഞിന് ചിന്നമ്മു പാലുകൊടുക്കുന്നു. ആദ്യം സംശയിച്ചെങ്കിലും ചിന്നമ്മുവിലെ നന്മ വിജയൻ തിരിച്ചറിയുന്നു. മാന്യമായി ജീവികുന്നു എന്ന് അവകാശപ്പെടുന്ന കാളിയമ്മയുടെ മകൾ കുതിരക്കാരനുമായി ബന്ധ്ം സ്ഥാപിക്കുന്നു. മുറപ്പെണ്ണെന്ന നിലയിൽ ബാലന്റെ കിടപ്പറയിൽ വരെ അടുത്ത് ഇടപെടുന്ന സുഭദ്ര റാണി പത്മിനി മറ്റൊരു നല്ല ജോലിക്കാരനെ കിട്ടിയപ്പോൾ അയാളെ വിവാഹം ചെയ്യുന്നു. ഇതിനിടയിൽ ചിന്നമ്മുവിന്റെ ഭർത്താവ് രംഗത്തെത്തുന്നു. വിജയന്റെ കുഞ്ഞിനെ കൈക്കലാക്കി കൊലവിളിക്കുന്നു. ചിന്നമ്മു അവനെ കുത്തി ജയിലിലാകുന്നു.
അഭിനേതാക്കളൂം കഥാപാത്രങ്ങളൂം തിരുത്തുക
നമ്പർ. | നടൻ | കഥാപാത്രം |
1 | മമ്മൂട്ടി | വിജയൻ -ശുദ്ധനും നല്ലവനുമായ ഭർത്താവ്. മറ്റുള്ളവരെ സംശയിക്കുന്ന സ്വഭാവം |
2 | മേനക | ഭാനു |
3 | മോഹൻലാൽ | ബാലൻ നായർ |
4 | സീമ | ചിന്നമ്മു |
5 | സുകുമാരി | സാറാമ്മ ചേട്ടത്തി- മിഡ് വൈഫ്.പരോപകാരി |
6 | ശുഭ | മാധവി- ചായക്കടക്കാരി, |
7 | ശാന്തകുമാരി | അമ്മായി |
8 | ജഗന്നാഥവർമ്മ | അമ്മാവൻ |
9 | ജനാർദ്ദനൻ | തറവാടി നായർ (ചിന്നമ്മുവിന് ആദ്യം ജോലി നൽകിയ ആൾ, അപവാദം ഭയന്ന് അവളെ പുറത്താക്കുന്നു) |
10 | രവീന്ദ്രൻ | മണിയൻ |
11 | കുണ്ടറ ജോണി | കുട്ടപ്പൻ മേസ്റ്റ്രി |
12 | കുതിരവട്ടം പപ്പു | താണുപ്പിള്ള |
13 | മീന | കാളിക്കുട്ടിയമ്മ, പൊങ്ങച്ചക്കാരി. |
14 | പറവൂർ ഭരതൻ | വൈദ്യർ |
15 | റാണി പത്മിനി | സുഭദ്ര |
16 | വിൻസന്റ് | ഡ്രൈവർ കിട്ടുണ്ണീ |
17 | വിനീത് | കുഞ്ഞുമോൻ |
18 | ഭാഗ്യലക്ഷ്മി | ദേവിക്കുട്ടി |
19 | തൊടുപുഴ വാസന്തി | അടിവാരം ജാനു |
20 | കുഞ്ചൻ | ഗോപാലൻ കുട്ടി |
21 | ശാന്താദേവി | പണിക്കാരി |
പാട്ടരങ്ങ് തിരുത്തുക
രമേശൻ നായരുടെ വരികൾക്ക് എം.എസ്. വിശ്വനാഥൻഈണം നൽകിയിരിക്കുന്നു.[4]
നമ്പർ. | പാട്ട് | പാട്ടുകാർ |
1 | ഇന്ദ്രചാപത്തിൻ ഞാണൊ | യേശുദാസ് |
2 | വയനാടൻ മഞ്ഞളിനു | പി. സുശീല |
അവലംബം തിരുത്തുക
- ↑ "Idanilangal". www.malayalachalachithram.com. ശേഖരിച്ചത് 2014-10-21.
- ↑ "Idanilangal". malayalasangeetham.info. ശേഖരിച്ചത് 2014-10-21.
- ↑ "Idanilangal". spicyonion.com. ശേഖരിച്ചത് 2014-10-21.
- ↑ http://ml.msidb.org/m.php?4352
പുറംകണ്ണികൾ തിരുത്തുക
ചിത്രം കാണുക തിരുത്തുക
ഇടനിലങ്ങൾ 1985