ഒരു കൊച്ചു ഭൂമികുലുക്കം
ചന്ദ്രശേഖരൻ സംവിധാനം ചെയ്ത് 1992ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഒരു കൊച്ചു ഭൂമികുളുക്കം. ചിത്രത്തിൽ സിദ്ദിഖ്, മോനിഷ, ശോഭന, പ്രേം കുമാർ, ശ്രീനിവാസൻ, ജഗദീഷ് എന്നിവരാണ് അഭിനയിച്ചത്. എസ്പി വെങ്കിടേഷാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്. [1] [2] [3]
ഒരു കൊച്ചു ഭൂമികുലുക്കം | |
---|---|
സംവിധാനം | ചന്ദ്രശേഖർൻ |
രചന | സാം മോഹൻ, ബാബുരാജ് |
അഭിനേതാക്കൾ | സിദ്ദിഖ്, ശോഭന, ശ്രീനിവാസൻ, മോനിഷ, പ്രേം കുമാർ, ജഗദീഷ് |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | പി.കെ. ഗോപി |
ഛായാഗ്രഹണം | സാലൂ ജോർജ്ജ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | രാഗം മൂവീസ് |
വിതരണം | സെഞ്ച്വറി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
കഥാസംഗ്രഹം
തിരുത്തുകനായകനായ ഹരി ( ശ്രീനിവാസൻ ) ഒരു ബാങ്കിൽ ജോലിചെയ്യുകയും ആനന്ദകരമായ ജീവിതം നയിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരൻ രവി ( സിദ്ദിഖ് ) ഒരു ഫാക്ടറി തൊഴിലാളിയാണ്. രവി ഒരു മണവാട്ടിയെ തേടി നടക്കുന്നു. അവസാനം ഇന്ദുവിനെ ( ശോഭന ) വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. ഹരിയും ഇന്ദുവും ഒരേ കോളേജിൽ പഠിച്ചതിനാൽ ഇത് ഹരിയെ പ്രകോപിപ്പിക്കുന്നു. തന്റെ കഠിനമായ പെരുമാറ്റങ്ങളും പഴയകാല പ്രവൃത്തികളും ഇന്ദു തന്റെ ഭാര്യ വിജിയോട് ( മോനിഷ ) വെളിപ്പെടുത്തുമെന്ന് ഹരി ഭയപ്പെട്ടു. ഇന്ദുവിനെ ഒഴിവാക്കാൻ ഹരി ശ്രമിക്കുന്നു, പക്ഷേ എല്ലാം ഒരു കുഴപ്പമായി മാറുന്നു. തന്നെ സഹായിക്കാൻ അദ്ദേഹം തന്റെ ബാല്യകാല സുഹൃത്തായ കോൺസ്റ്റബിൾ പുരുഷോത്തമനെ ( ജഗദീഷ് ) ആശ്രയിക്കുന്നു. പുരുഷോത്തമന്റെ തെറ്റായ കണക്കുകൂട്ടലുകൾ ഹരിയെ കുഴപ്പത്തിലാക്കുന്നു. പിന്നീട് ഈ കുഴപ്പത്തിൽ നിന്ന് രക്ഷപ്പെടാനായി പുരുഷോത്തമൻ രവിയോടും ഇന്ദുവിനോടും മറ്റുള്ളവരോടും സത്യം വെളിപ്പെടുത്തുന്നു. ഇത് ഹരിയുടെ ജീവിതത്തെ ബാധിക്കുന്നു. കുടുംബങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ജഗദീഷ് മുൻകൈയെടുക്കുന്നു. അതേസമയം, ഹരിയും വിജിയും വിവാഹമോചനം നേടുന്നു. ജഗദീഷ് തർക്കങ്ങൾ പരിഹരിക്കാൻ തന്റെ കഴിവുകൾ ഉപയോഗിക്കുന്നു. ഹരി, വിജി, രവി, ഇന്ദു എന്നിവരുടെ മധുവിധു യാത്ര ആരംഭിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു ജഗദീഷാണ് ഇവരുടെ ഡ്രൈവറായി പോകുന്നത്.
ക്ര.നം. | താരം | വേഷം |
---|---|---|
1 | ശ്രീനിവാസൻ | ഹരി |
2 | സിദ്ദിഖ് | രവി-ഹരിയുടെ സുഹൃത്ത് |
3 | ശോഭന | ഇന്ദു-രവിയുടെ ഭാര്യ |
4 | മോനിഷ | വിജി-ഹരിയുടെ ഭാര്യ |
5 | പ്രേം കുമാർ | പാമ്പുകളിക്കാരനും മന്ത്രവാദി |
6 | ജഗദീഷ് | കോൺസ്റ്റബിൾ പുരുഷോത്തമൻ-ഹരിയുടെ സുഹൃത്ത് |
7 | മാമുക്കോയ | തങ്കപ്പൻ, കള്ളൻ |
8 | ഫിലോമിന | രവിയുടെ മുത്തശ്ശി |
9 | ഒടുവിൽ ഉണ്ണികൃഷ്ണൻ | ദന്തഡോക്ടർ |
11 | എൻ.എഫ്. വർഗ്ഗീസ് | |
12 | കനകലത |
- വരികൾ:പി.കെ. ഗോപി
- ഈണം: എസ് പി വെങ്കിടേഷ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കാലമൊരു ദീപം | കെ ജെ യേശുദാസ് | |
2 | ഏതോ പൊൻതുടിയിൽ താളം" (ബിറ്റ്) | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര |
അവലംബങ്ങൾ
തിരുത്തുക- ↑ "ഒരു കൊച്ചു ഭൂമികുലുക്കം (1992)". www.malayalachalachithram.com. Retrieved 2014-10-24.
- ↑ "ഒരു കൊച്ചു ഭൂമികുലുക്കം (1992)". malayalasangeetham.info. Retrieved 2014-10-24.
- ↑ "ഒരു കൊച്ചു ഭൂമികുലുക്കം (1992)". spicyonion.com. Retrieved 2014-10-24.
- ↑ "ഒരു കൊച്ചു ഭൂമികുലുക്കം (1992)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഒരു കൊച്ചു ഭൂമികുലുക്കം (1992)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.