രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനത്തിൽ 1993 ഏപ്രിൽ 13 ണ് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവാസുരം. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദേവാസുരം. 2001ൽ രഞ്ജിത്ത് ഒരുക്കിയ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രവും വൻ വിജയമായിരുന്നു.

ദേവാസുരം
ഡി.വി.ഡി. പുറംചട്ട
സംവിധാനംഐ.വി. ശശി
നിർമ്മാണംവി.ബി.കെ. മേനോൻ
അഭിനേതാക്കൾമോഹൻലാൽ
നെപ്പോളിയൻ
രേവതി
ഇന്നസെന്റ്
ഒടുവിൽ ഉണ്ണികൃഷ്ണൻ
നെടുമുടി വേണു
സംഗീതം
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവി. ജയറാം
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഅനുഗ്രഹ സിനി ആർട്സ്
വിതരണംഅനുഗ്രഹ റിലീസ്
റിലീസിങ് തീയതി1993 ഏപ്രിൽ 13
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം160 മിനിറ്റ്

ശബ്ദം നൽകിയവർതിരുത്തുക

കഥാസംഗ്രഹംതിരുത്തുക

പ്രശസ്തമായ മംഗലശ്ശേരി തറവാട്ടിലെ അനന്തരവകാശിയാണ് നീലകണ്ഠൻ. തികച്ചും ധൂർത്തനും വിടനുമായ അയാൾ സ്വപിതാവിന്റെ സല്പ്പേരും സ്വത്തും നശിപ്പിച്ചുക്കൊണ്ട് കാലം കഴിക്കുകയാണ്. എന്തിനും പോന്ന സുഹൃത്തുക്കളും വാര്യർ എന്ന സുമനസായ കാര്യസ്ഥനും അയാൾക്കു കൂട്ടിനുണ്ട്. മുണ്ടയ്ക്കൽ തറവാട്ടിലേ ശേഖരൻ നമ്പ്യാരുമായി ബാല്യകാലം മുതലേ നീലകണ്ഠൻ ശത്രുത പുലർത്തുണ്ട്. അങ്ങനെയിരിക്കെ ഒരു വഴക്കിനിടയിൽ നീലകണ്ഠൻ ഏർപ്പെടുത്തിയ ഒരു കൂലിത്തല്ലുക്കാരൻ ശേഖരന്റെ അമ്മാവനായ കുഞ്ഞികൃഷ്ണൻ നമ്പ്യാരെ വധിയ്ക്കുന്നു. കോപാകുലനായ ശേഖരൻ പ്രതികാര വാഞ്ചയോടെ തക്കം പാർത്ത് കഴിയുന്നു.ഇതിനിടെയ്ക്കു നീലകണ്ഠൻ ഭാനുമതി എന്ന നർത്തകിയെ അപമാനിയ്ക്കുന്നു. ഭാനുമതി നൃത്തം ഉപേക്ഷിയ്ക്കുകയും നീലകണ്ഠന്റെ മരണശേഷമെ ഇനി ചിലങ്ക കെട്ടുകയുള്ളുവെന്നും പ്രതിജ്ഞ ചെയ്യുന്നു. നീലകണ്ഠൻ രോഗബാധിതയായ അമ്മയെ കാണുകയും അവരിൽ നിന്നും സ്വന്തം ജനന രഹസ്യം അറിയുകയും ചെയ്യുന്നു. നീലകണ്ഠന്റെ അമ്മയ്ക്കു വിവാഹപൂർവ ബന്ധത്തിലുണ്ടായ മകനാണ് താനെന്നുള്ള വസ്തുത നീലകണ്ഠനെ മാനസികമായി തകർക്കുന്നു.

നീലകണ്ഠൻ ഭാനുമതിയെ കാണുകയും അവളോടു ഇനിയും നൃത്തം ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്യൂന്നു. എന്നാൽ ഭാനുമതി സ്വശപഥത്തിലുറച്ചു നിൽക്കുന്നു. ഭാനുമതിയുടെ വീട്ടിൽ നിന്നും തിരിച്ചു വരുന്ന നീലകണ്ഠനെ ശേഖരനും കൂട്ടാളികളും ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. ഇതറിയുന്ന ഭാനുമതി കുറ്റബോധത്താൽ വിവശയാകുന്നു. നീലകണ്ഠൻ മരണവക്ത്രത്തിൽ നിന്ന് രക്ഷപ്പെടുകയും ആയുർവേദ ചികിത്സയ്ക്കു വിധേയനാകുകയും ചെയ്യുന്നു. നീലകണ്ഠനെ സന്ദർശിയ്ക്കുന്ന ഭാനുമതിയെ പിതാവ് വീട്ടിൽ നിന്ന് പുറത്താക്കുന്നു. ഭാനുമതിയ്ക്കു നീലകണ്ഠൻ അഭയം നൽകുന്നു. നീലകണ്ഠന്റെ നല്ല വശങ്ങൾ കാണുന്ന ഭാനുമതി നീലകണ്ഠനിൽ ക്രമണേ അനുരക്തയാകുന്നു. പക്ഷെ നീലകണ്ഠൻ ഭാനുമതിയെ പിന്തിരിപ്പിയ്ക്കാൻ ശ്രമിക്കുകയും ദൽഹിയിൽ നടക്കുന്ന നൃത്ത മൽസരത്തിൽ പങ്കെടുക്കുവാൻ അവളെ നിർബന്ധിയ്ക്കുകയും ചെയ്യുന്നു. പക്ഷേ ഭാനുമതിയുടെയും വാര്യരുടെയും നിർബന്ധത്താൽ നീലകണ്ഠൻ ഭാനുമതിയെ സ്വീകരിയ്ക്കാൻ സമ്മതിയ്ക്കുന്നു. ശേഖരനുമായുള്ള ശത്രുത മറക്കുവാൻ നീലകണ്ഠൻ തയ്യാറാകുന്നു. എന്നാൽ ശേഖരൻ നീലകണ്ഠനെ നാട്ടുക്കാരുടെ മുമ്പിൽ വച്ച് അപമാനിയ്ക്കുവാനും പരാജയപ്പെടുത്തുവാനും ആഗ്രഹിയ്ക്കുന്നു. ഇതിനായി അയാൾ മുണ്ടയ്ക്കൽ ക്ഷേത്രത്തിലെ ഉൽസവദിനത്തിൽ ഭാനുമതിയെ തട്ടിക്കൊണ്ടു പോകുന്നു. ഇതറിഞ്ഞെത്തിയ നീലകണ്ഠനെ ശേഖരൻ നാട്ടുക്കാരുടെ മുന്നിൽ ക്രൂരമായി മർദ്ദിയ്ക്കുന്നു. വെടിമരുന്നുശാലയിൽ ബന്ധനത്തിലായിരുന്ന ഭാനുമതിയെ നീലകണ്ഠന്റെ സുഹൃത്തുക്കൾ രക്ഷിയ്ക്കുന്നു. ഇതു കാണുന്ന നീലകണ്ഠൻ അതിശക്തമായി തിരിച്ചടിയ്ക്കുകയും ശേഖരനെ പരാജയപ്പെടുത്തുകയും ചെയ്യുന്നു. ശേഖരനെ വധിയ്ക്കാനൊരുങ്ങുന്ന നീലകണ്ഠൻ ഭാനുമതിയുടെയും വാര്യരുടെയും യാചന മാനിച്ചു അതിൽ നിന്നു പിന്മാറുകയുയും പക്ഷേ "എനിയ്ക്കു സുഖമായി ജീവിക്കണം ശേഖരാ! അതിനു ഇനി നിന്റെ കൈ തടസ്സമാവരുത്..." എന്നു പറഞ്ഞുക്കൊണ്ട് ശേഖരന്റെ കൈ വെട്ടിമാറ്റുകയും ചെയ്യുന്നു.

വിക്കിചൊല്ലുകളിലെ ദേവാസുരം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

താരനിര[1]തിരുത്തുക

കഥാപാത്രത്തിന്റെ പേര് ശബ്ദം നല്കിയത്
മുണ്ടയ്ക്കൽ ശേഖരൻ ഷമ്മി തിലകൻ
ക്ര.നം. താരം വേഷം
1 മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠൻ
2 രേവതി ഭാനുമതി
3 നെപ്പോളിയൻ മുണ്ടയ്ക്കൽ ശേഖരൻ
4 ഇന്നസെന്റ് വാര്യർ
5 ഒടുവിൽ ഉണ്ണികൃഷ്ണൻ പെരിങ്ങോടർ
6 നെടുമുടി വേണു അപ്പു മാഷ്
7 മണിയൻപിള്ള രാജു ഭരതൻ
8 വി.കെ. ശ്രീരാമൻ കുറുപ്പ്
9 അഗസ്റ്റിൻ ഹൈദ്രോസ്
10 രാമു |കുഞ്ഞനന്തൻ
11 ചിത്ര സുഭദ്രാമ്മ
12 സീത ശാരദ
13 ഭാരതി നീലകണ്ഠന്റെ അമ്മ
14 കൊച്ചിൻ ഹനീഫ അച്ചുതൻ
15 ജനാർദ്ദനൻ മുണ്ടയ്ക്കൽ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ
16 ശങ്കരാടി കുട്ടിക്കൃഷ്ണൻ നായർ
17 ഭീമൻ രഘു ചാക്കോ
18 ശ്രീനാഥ് സി.എസ്.
19 ജഗന്നാഥ വർമ്മ അടിയോടി
20 ജോസ് പ്രകാശ് എഴുത്തച്ഛൻ
21 ജഗന്നാഥൻ പൊതുവാൾ
22 വനിത ഭാനുമതിയുടെ സഹോദരി
23 സത്താർ
24 ഡൽഹി ഗണേഷ് പണിക്കർ

സംഗീതംതിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. എസ്.പി. വെങ്കിടേഷ് ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

# ഗാനംഗായകർ ദൈർഘ്യം
1. "അംഗോപാംഗം" (രാഗം: ലളിത)കെ.എസ്. ചിത്ര  
2. "ഗംഗാ തരംഗ (ശകലം)"  എം.ജി. ശ്രീകുമാർ  
3. "കിഴക്കന്നം മാമല മേലേ"  എം.ജി. രാധാകൃഷ്ണൻ, കോറസ്  
4. "മാപ്പു നൽകൂ മഹാമതേ" (രാഗം: മുഖാരി)എം.ജി. ശ്രീകുമാർ  
5. "മാരിമഴകൾ നനഞ്ചേ"  എം.ജി. ശ്രീകുമാർ, ജയ  
6. "മേടപ്പൊന്നണിയും" (രാഗം: കദന കുതൂഹലം)എം.ജി. ശ്രീകുമാർ, ബി. അരുന്ധതി  
7. "നമസ്തേസ്തു (ശകലം)" (പരമ്പരാഗതം – ലക്ഷ്മി അഷ്ടകം; രാഗം: ആനന്ദഭൈരവി)ബി. അരുന്ധതി  
8. "സരസിജനാഭ സോദരി" (പരമ്പരാഗതം – മുത്തുസ്വാമി ദീക്ഷിതർ; രാഗം: നാഗഗാന്ധാരി)കെ. ഓമനക്കുട്ടി  
9. "സൂര്യകിരീടം" (രാഗം: ചെഞ്ചുരുട്ടി)എം.ജി. ശ്രീകുമാർ  
10. "ശ്രീപാദം രാഗാർദ്രമായ്" (രാഗം: രാഗമാലിക)എം.ജി. ശ്രീകുമാർ  
11. "ശ്രീപാദം രാഗാർദ്രമായ്" (രാഗം: രാഗമാലിക)കെ.എസ്. ചിത്ര  
12. "വന്ദേ മുകുന്ദഹരേ" (രാഗം: ആനന്ദഭൈരവി)എം.ജി. രാധാകൃഷ്ണൻ  
13. "യമുനാ കിനാരേ (ശകലം)"  എം.ജി. ശ്രീകുമാർ  

വാൽകഷണംതിരുത്തുക

  • മുല്ലശ്ശേരി രാജഗോപാൽ എന്ന വ്യക്തിയുടെ ജീവിതമാണ് മംഗലശ്ശേരി നീലകണ്ഠൻ എന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ആധാരമായത്.[2] ഇദ്ദേഹം 2002-ൽ അന്തരിച്ചു.

അവലംബംതിരുത്തുക

  1. "ദേവാസുരം(1993)". മലയാളചലച്ചിത്രം. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)
  2. മംഗലശ്ശേരി നീലകണ്ഠന്റെ കഥ [പ്രവർത്തിക്കാത്ത കണ്ണി] മുല്ലശ്ശേരി രാജഗോപാൽ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ദേവാസുരം&oldid=3634717" എന്ന താളിൽനിന്ന് ശേഖരിച്ചത്