ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ

നമസ്കാരം Meenakshi nandhini !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:10, 4 നവംബർ 2017 (UTC)

കാട്ടിൽ കയറി കള പറിക്കരുത്തിരുത്തുക

എന്നെ ക്കുറിച്ച് ഒരു പ്രസ്താവം വന്നതുകൊണ്ട് പ്രതികരിക്കുകയാണ്. ഓടിയൊളിച്ചു എന്നത് പരോക്ഷമായി ശരിയാണ്. കാരണം ഞാൻ മനസ്സിലാക്കിയ വിക്കിപീഡിയ ഇപ്പോൾ നിങ്ങൾ പറയുന്നതല്ല. ശ്രദ്ധേയതയുള്ള ഒരു വിഷയത്തെക്കുറിച്ച് തനിക്കറിയാവുന്നത്, തനിക്ക് ചെയ്യാവുന്നത് സംഭാവന ചെയ്യാവുന്ന ഒരു ഇടം. അങ്ങനെ പല മുളകളാൽ വലുതാകുന്ന ഒരു കാട്. അതാണ് എന്റെ മനസ്സിലെ വിക്കിപീഡിയ. അങ്ങനെ സംഭാവന ചെയ്യുന്നതിനു സൈൻ ഇൻ പോലും ചെയ്യേണ്ടതില്ല. ആ സംഭാവന ചിലപ്പോൾ വിഡ്ഡിത്തമാകാം, അബദ്ധമാകാം. മറ്റൊരാൾ പറഞ്ഞതിനെ/എഴുതിയതിനെ അവലംബമാക്കി ചെയ്യുമ്പോൽ സാഭാവികം. ഒരാൾ എഴുതിയ ലേഖനത്തിലേക്ക് തിരുത്തിയോ കൂട്ടിച്ചേർത്തോ അടുത്ത ആൾക്ക് സംഭാവൻ ചെയ്യാം. ആ ലേഖനത്തെ മെച്ചപ്പെടുത്താൻ എന്ന മനോഭാവമാണ് പ്രധാനം. അങ്ങനെ മനുഷ്യന്റെ നന്മയിലും നിർമ്മാണാത്മക പ്രവൃത്തികളിലും അധിഷ്ഠിതമാണ് വിക്കിപീഡിയ. വിക്കി പീഡിയയിൽ ആർക്കും തിരുത്താം. പുഷ്ടിപ്പെടുത്തുന്നു എന്ന ഭാവത്തിൽ അധിഷ്ഠിതമാണത് ഞാൻ ചെയ്തതിൽ/ചെയ്യുന്നതിൽ നശീകരണത്തിന്റെ ഒരു ശതമാനം പോലും ഇല്ലെന്നും എനിക്ക് ഉറപ്പാണ്. കുറവുകളും കുറ്റങ്ങളും ഉണ്ടാകും. ഉണ്ടാകണം. വിക്കിപീഡിയയിലെ ഓരോ മാറ്റവും മറ്റൊരാൾക്ക് തിരുത്താനുള്ളതാണ് എന്ന ഉത്തമബോധ്യത്തോടെ ആണ്.

വേറൊരുതരം എഴുത്തുണ്ട്. ഞാൻ ഒരു ലേഖനം എഴുതുന്നു. അത് എന്റെ ആണ്. അത് ആരും തിരുത്താൻ വരില്ല. അതുകൊണ്ട് അതിൽ കുറ്റം ഉണ്ടാകരുത്. പരിപൂർണ്ണമാകണം. സമഗ്രമാകണം. വിക്കിപീഡിയയിൽ അങ്ങനെ ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല.
പിന്നെ മീനാക്ഷിയെ പോലെ അശ്രാന്ത പരിശ്രമം ചെയ്യുന്നവരുടെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം. ഉത്സാഹം വർദ്ധിപ്പിക്കുന്നതരത്തിൽ. നിരുത്സാഹപ്പെടുത്തിയാൽ വിക്കി പീഡിയക്ക് അതുകൊണ്ട് ലാഭമോ നഷ്ടമോ? പരസ്പരം നിരുത്സാഹപ്പെടുത്താൻ ആർക്കെങ്കിലും അവകാശമുണ്ടോ. ഒരാളുടെ സംഭാവനയെ വിലയിരുത്താൻ മറ്റുള്ളവർക്ക് അവകാശമുണ്ടോ?
തർജ്ജമകൾ - അതാണല്ലോ ഇവിടുത്തെ വിഷയം. തർജ്ജമ ചെയ്യുമ്പോൾ ഭാഷാ ശുദ്ധി ഇല്ല. അംഗീകരിക്കുന്നു. അത് ആർക്ക് വേണമെങ്കിലും ചെയ്യാം. ചെറുതായ തിരുത്തലുകൾ കണ്ടാൽ തിരുത്താം. മോശമെന്ന് തോന്നുന്ന ഭാഗങ്ങൾ അപ്പടി കളയാം. പക്ഷേ ആ ലേഖനം തന്നെ കളയണം എന്നാണ് പലരുടെയും വാശി. അത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു താൾ ഇല്ലാതാക്കണമെങ്കിൽ അതിൽ സ്വീകരിക്കാവുന്ന ഭാഗം ഒട്ടും ഇല്ലെന്ന് ഉറപ്പാക്കേണ്ടതില്ലേ? അതൊരാളുടെ സംഭാവനയല്ലെ. അതിനു ഒരു വിലയില്ലെ?
പല തവണ പറഞ്ഞ് കഴിഞ്ഞതാണ് ഒരു പാരഗ്രാഫ് എങ്കിലും ഒരു താളിൽ നിലനിറുത്താമെങ്കിൽ ആ ലേഖനത്തെ അതിലേക്ക് ചുരുക്കി നിലനിർത്തി കൂടെ എന്ന് -പറ്റില്ലെന്ന് ശുദ്ധീകരണ വാശി. ഓരോ തിരുത്തിനേയും ഒരു വ്യക്തിയുടേ സംഭാവനയായും ദാനമായും കാണാൻ കഴിയാത്തതാണ് അതിന്റെ പ്രശ്നം. വിക്കി പീഡിയയിൽ പ്രവർത്തിക്കുന്നതിനു ആരും ആർക്കും ഒന്നും കൊടുക്കുനില്ലല്ലോ.
ഞാൻ എഴുതിയ ഒരു താളും എന്റെ എന്ന് അവകാശപ്പെടാൻ താത്പര്യമില്ല. ആ വിഷയത്തിൽ എനിക്ക് അറിയാവുന്നത് എഴുതി. എനിക്ക് കഴിയുന്ന പോലെ. അത് മറ്റുള്ളവർ തിരുത്തുന്നതിൽ എനിക്ക് സന്തോഷമെ ഉള്ളു. ആ ലേഖനം ആരെങ്കിലും വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്താലും എനിക്ക് സന്തോഷമേ യുള്ളു. ആ ലേഖനങ്ങളോട് ഒരു മമതയും എനിക്കില്ല. എന്റെ സംഭാവന എന്റെ ദാനം. ആ ദാനം കിട്ടുന്ന പശുവിന്റെ പല്ലെണ്ണാൻ ആരെങ്കിലും ശ്രമിച്ചാൽ ഞാൻ ദാനം ചെയ്യുന്നില്ല എന്നുവെയ്ക്കും. അതുപോലെ തികച്ചും ശ്രദ്ധേയമായ ഒരു വിഷയത്തിൽ ഞാൻ തുടങ്ങിവെച്ച ഒരു താളിനെ അതിലെ വള്ളിയുടെയും പുള്ളിയുടെയും വാക്യഘടന തെറ്റായ വരികളുടെയും പേരിൽ താളിനെ തന്നെ കശാപ്പുചെയ്യാനാണെങ്കിൽ... അധികാരങ്ങൾ നിർമ്മാണാത്മകമായല്ലാതെ വെട്ടിവെളുപ്പിക്കുന്നവരുടെ മുമ്പിൽ വെക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ല. ക്ഷമിക്കണം.
വാൽക്കഷണം- കാട്ടിൽ കയറി ഉണക്കക്കമ്പുകളും പാഴ് ചെടികളും വെട്ടിയാൽ കാടു നശിക്കുകയേ ഉള്ളു. ഉണക്കക്കമ്പിനെ സ്വാഭാവികമായി നശിക്കാൻ വിടുക. കുറ്റങ്ങളേയും കുറവുകളേയും സ്വാഭാവികമായി ശുദ്ധീകരിക്കാനുള്ള ശക്തി വിക്കിപീഡിയ എന്ന കാടിനുണ്ട് --ദിനേശ് വെള്ളക്കാട്ട്:സം‌വാദം 07:49, 13 ഒക്ടോബർ 2020 (UTC)

Mahatma Gandhi 2020 edit-a-thon: Token of appreciationതിരുത്തുക

Namaste, we would like to thank you for participating in Mahatma Gandhi 2020 edit-a-thon. Your participation made the edit-a-thon fruitful. Now, we are sending a token of appreciation to them who contributed to this event. Please fill the Google form for providing your personal information as soon as possible. After getting the addresses we can proceed further. Please find the form here. Nitesh (CIS-A2K) (സംവാദം) 18:06, 26 ഒക്ടോബർ 2020 (UTC)

മഞ്ഞപ്പട ലോഗോതിരുത്തുക

ഹലോ , മഞ്ഞപ്പട ലോഗോ English wikipedia യിൽ ഉണ്ട്‌. അത്‌ മലയാളം വിക്കിപീഡിയ യിൽ ഒന്ന് ആഡ് ആകാമോ? ഇംഗ്ലീഷ് വിക്കിപീഡിയ യിൽ ഉള്ള ലോഗോ യുടെ ലിങ്ക് താഴെ കൊടുക്കാം. [1] മലയാളം വിക്കിപീഡിയ യിൽ ലോഗോ അപ്‌ലോഡ് ചെയ്യാന്നുള്ള ലിങ്ക് തെരമോ?? WhiteFalcon1 (സംവാദം) 10:25, 8 നവംബർ 2020 (UTC)

@WhiteFalcon1: ഇംഗ്ലീഷ് വിക്കിപീഡിയയിലെ non-free content criteria പോലെ മലയാളം വിക്കിപീഡിയയിലും സമാനമായ മാർഗ്ഗരേഖകൾ നിലനിൽക്കുന്നുണ്ട്. ആയതിനാൽ ഇവിടെയും അത് പെട്ടന്ന് തന്നെ മായ്‌ക്കപ്പെട്ടേക്കാം. ആയതിനാൽ അത് ഇവിടെ ചേർക്കാത്തതാണ് നല്ലത്. Adithyak1997 (സംവാദം) 10:42, 8 നവംബർ 2020 (UTC)

  അപ്ലോഡ് ചെയ്തു.--KG (കിരൺ) 15:41, 8 നവംബർ 2020 (UTC)

Festive Season 2020 edit-a-thonതിരുത്തുക

Dear editor,

Hope you are doing well. First of all, thank you for your participation in Mahatma Gandhi 2020 edit-a-thon.
Now, CIS-A2K is going to conduct a 2-day-long Festive Season 2020 edit-a-thon to celebrate Indian festivals. We request you in person, please contribute in this event too, enthusiastically. Let's make it successful and develop the content on our different Wikimedia projects regarding festivities. Thank you Nitesh (CIS-A2K) (talk) 18:22, 27 November 2020 (UTC)

ഏഷ്യൻ മാസംതിരുത്തുക

രണ്ട് സംശയം തീർക്കാനാണ് ഈ കുറിപ്പ്.

  1. ഇന്ന് അത് അവസാനിച്ചതായി കണ്ടു. നവംബർ 30നുള്ളിൽ ആരംഭിച്ച താൾ എന്നാണ് നിയമത്തിൽ കണ്ടത്. എന്ന് അവസാനിപ്പിക്കണം എന്ന് കണ്ടില്ല. നവംബർ 30നുള്ളിൽ മുന്നൂറുവാക്കു തികച്ചവർ എന്നുകൂടി അല്ല. അപ്പൊ ഇത് ഇന്നലെ അവസാനിക്കുന്നതെങ്ങനെ.
  2. (വ്യക്തിപരം) എനിക്ക് മാർക്ക് ഇട്ടു കണ്ടില്ല. പോസ്റ്റ് കാർഡിനു അർഹത ഉണ്ടേന്നും കണ്ടു. 28 ലേഖനമെഴുതിയ ഭവതിക്ക് 10 പോയന്റ് എന്നും കാണുന്നു. പോയന്റിന്റെ മാനദണ്ഡം എന്താ? എവിടെയും കണ്ടില്ല. --ദിനേശ് വെള്ളക്കാട്ട്:സം‌വാദം 05:03, 1 ഡിസംബർ 2020 (UTC)

@Dvellakat: നവംബർ 30നുള്ളിൽ എഴുതിയ ലേഖനങ്ങൾ മാത്രമെ fountain tool ൽ ചേർക്കാൻ കഴിയുകയുള്ളൂ. സംഘാടകൻ Renjithsiji ആണ്. കൂടുതൽ വിവരങ്ങൾ അദ്ദേഹത്തിന് നൽകാൻ കഴിയും.--Meenakshi nandhini (സംവാദം) 06:18, 1 ഡിസംബർ 2020 (UTC)

Reminder: Festive Season 2020 edit-a-thonതിരുത്തുക

Dear Wikimedians,

Hope you are doing well. This message is to remind you about "Festive Season 2020 edit-a-thon", which is going to start from tonight (5 December) 00:01 am and will run till 6 December, 11:59 pm IST.

Please give some time and provide your support to this event and participate. You are the one who can make it successful! Happy editing! Thank You Nitesh (CIS-A2K) (talk) 15:53, 4 December 2020 (UTC)