വിക്കിപീഡിയ:ഏഷ്യൻ മാസം 2021
പ്രധാനതാൾ | 2024 | 2023 | 2022 | 2021 | 2020 | 2019 | 2018 | 2017 | 2016 | 2015 |
വിക്കിപീഡിയ ഏഷ്യൻ മാസം പദ്ധതിയിലേക്ക് സ്വാഗതം ! 2015ൽ ആരംഭിച്ച ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങൾ പങ്കെടുക്കുന്ന ലേഖന രചനായജ്ഞമാണ് വിക്കിപീഡിയ ഏഷ്യൻ മാസം. ഏല്ലാവർഷവും നവംബർ മാസത്തിൽ ഈ പദ്ധതി നടത്തപ്പെടുന്നു. ഈ പദ്ധതി ഏഷ്യയിലെ വിവിധ പ്രദേശങ്ങളുമായി ബന്ധമുള്ള വിഷയങ്ങളിലെ ലേഖനങ്ങൾ നിർമ്മിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ പദ്ധതികളിൽ ഈ പരിപാടി നടത്തപ്പെടുന്നു. ഏഷ്യയിൽ മാത്രമല്ല മറ്റ് ഭൂവിഭാഗങ്ങളിലുമുള്ള വിക്കിപീഡിയകളിലും ഈ പദ്ധതി നടക്കുന്നുണ്ട്. ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങളിൽ പ്രാദേശിക സംഘാടകരുടെ സഹായത്തോടെ ഈ പദ്ധതി വിജയകരമായി നടത്തിവരുന്നു. ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം നാല് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. 5 വർഷത്തിന് മുകളിലായി വിക്കിപീഡിയ ഏഷ്യൻ മാസം പദ്ധതി നടക്കുന്നു: 37,500നു മുകളിൽ ലേഖനങ്ങൾ ഈ പദ്ധതിപ്രകാരം സൃഷ്ടിക്കപ്പെട്ടു. 2,900വിക്കിപീഡിയ എഡിറ്റർമാർ ഈ പദ്ധതിയിൽ സഹകരിക്കുന്നു. ആകെ 210 ലേഖനങ്ങൾ |
നിയമങ്ങൾ
ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
- ലേഖനം നവംബർ 1 2021 നും നവംബർ 30 2021 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
- ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം. മലയാളത്തിൽ ഇന്ത്യക്കുവെളിയിലുള്ള ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടായിരിക്കണം.
- ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
- മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
- ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.
പങ്കെടുക്കുന്നവർ
- Meenakshi nandhini (സംവാദം) 04:48, 17 ഒക്ടോബർ 2021 (UTC)
- --രൺജിത്ത് സിജി {Ranjithsiji} ✉ 08:35, 1 നവംബർ 2021 (UTC)
- --ഷാജി (സംവാദം) 10:31, 1 നവംബർ 2021 (UTC)
- --Adarshjchandran (സംവാദം) 13:14, 1 നവംബർ 2021 (UTC)
- -- Ajeeshkumar4u (സംവാദം) 06:04, 4 നവംബർ 2021 (UTC)
- --Abhilash raman (സംവാദം) 15:08, 4 നവംബർ 2021 (UTC)
- --ജോസ് മാത്യൂ (സംവാദം) 15:59, 4 നവംബർ 2021 (UTC)
- -- Malikaveedu (സംവാദം) 17:54, 4 നവംബർ 2021 (UTC)
- -- തർശീശിലെ ശൗൽ | ^ സംഭാഷണം ^ 10:32, 5 നവംബർ 2021 (UTC)
- --Vis M (സംവാദം 01:58, 7 നവംബർ 2021 (UTC)
- --Nihal Neerrad S (സംവാദം) 23:36, 7 നവംബർ 2021 (UTC)
- --Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 13:37, 12 നവംബർ 2021 (UTC)
- --Kottayakaaran | (സംവാദം) 11:57, 14 നവംബർ 2021 (UTC)
- ഉപയോക്താവ്:SHINE S THOMAS (സംവാദം) 04:18, 15 NOVEMBER നവംബർ 2021 (UTC)
- - --Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:04, 17 നവംബർ 2021 (UTC)
താരകം
നൽകാവുന്ന താരകത്തിന്റെ കോഡ് താഴെ
ഏഷ്യൻ മാസം താരകം 2021
2021 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2021 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|