പഴയ സംവാദം
പഴയ സംവാദങ്ങൾ


താങ്കൾക്ക് ഒരു താരകം!തിരുത്തുക

  അശ്രാന്ത പരിശ്രമീ താരകം.
വിനയൻ രാജാപുരത്തിനു സ്നേഹത്തോടെ Challiovsky Talkies ♫♫ 20:03, 6 മാർച്ച് 2017 (UTC)

താങ്കൾക്ക് ഒരു താരകം!തിരുത്തുക

  അദ്ധ്വാന താരകം
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 06:11, 4 ഓഗസ്റ്റ് 2020 (UTC)

അഭിനന്ദനങ്ങൾതിരുത്തുക

  അനുമോദനപുഷ്പങ്ങൾ
പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ :-) Akhiljaxxn (സംവാദം) 11:43, 9 ഓഗസ്റ്റ് 2020 (UTC)

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communitiesതിരുത്തുക

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

 • Bangladesh: 4:30 pm to 7:00 pm
 • India & Sri Lanka: 4:00 pm to 6:30 pm
 • Nepal: 4:15 pm to 6:45 pm
 • Pakistan & Maldives: 3:30 pm to 6:00 pm
 • Live interpretation is being provided in Hindi.
 • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)

നശീകരണം പുനഃസ്ഥാപിക്കുമോതിരുത്തുക

സർ, കളരിപ്പയറ്റ് പേജ്ൽ ഇപ്പോൾ Canaanism എന്ന ഒരു id യിൽ ഒരു ജാതി വാദി അവലംബം ഉൾപ്പടെ വ്യാപക നശീകരണം നടത്തുന്നുണ്ട്. കളരിപയറ്റിന്റെ ഉൽഭവം സംബന്ധിച്ചു ചില സമുദായങ്ങളെ നീക്കം ചെയ്ത് കൊണ്ട് "നായർ" എന്ന ഒറ്റ സമുദായത്തെ മാത്രം നിലനിർത്തി നശീകരണം നടത്തിയിരിക്കുകയാണ്. ഇത് ആദ്യമായല്ല സംഭവിക്കുന്നത്, കളരി കേരളത്തിലെ നാനാ ജാതി മതസ്ഥരും ആഭ്യസിച്ചിരുന്ന ഒരു കലയാണ്, അത് കൊണ്ട് തന്നെ അവലംബത്തിൽ അതു അനുഷ്ടിച്ച സമുദായങ്ങളെ പ്രധിപാതിച്ചിട്ടുണ്ട് എന്നാൽ ഒരു നായർ വാദി മറ്റു സമുദായങ്ങളെ നീക്കം ചെയ്തു കൊണ്ട് അവലംബം തെറിപ്പിച്ചു.

പേജിൽ ഉള്ള ഈ ഭാഗം― ((" കേരളത്തിൽ നായർ, ബ്രാഹ്മണർ ഉത്തരകേരളത്തിൽ തീയ്യർ , കൃസ്ത്യൻ എന്നി സമുദായങ്ങൾ ആണ്[1]പണ്ട് കാലങ്ങളിൽ പ്രധാനമായും കളരിപ്പയറ്റ് അനുവർത്തിച്ചു വന്നിരുന്നത്.[1]")) ഈ നീക്കം ചെയ്ത ഭാഗം പുനഃസ്ഥാപിക്കെണ്ടത് ആണ്. ഈ പേജ് ഇപ്പോൾ സംരക്ഷിച്ചിരിക്കുകയാണ് അത് കൊണ്ട് മറ്റു usersന് അത് പുനഃസ്ഥാപിക്കാൻ സാധിക്കില്ല. മുൻപ് ഇതേ user ഇതേ കാര്യം നീക്കം ചെയ്തത് മാസങ്ങൾക്ക് മുൻപ് ആയിരുന്നു എന്ന് കളരിപ്പയറ്റ് പേജിൽ ഹിസ്റ്ററി നോക്കിയാൽ അറിയാം ഇത് അയാളുടെ സ്ഥിരം കലാപരുപാടി ആണ്, അന്ന് സർ തന്നെ ആണ് പുനഃസ്ഥാപിച്ചത്. നായർ എന്ന വാക്യം നിലനിർത്തി കൊണ്ട് canaanism നടത്തിയ ആക്രമണത്തിന് പിന്നിൽ ഉള്ള യുക്തി മനസ്സിൽ ആവുന്നില്ല. പുലയർ മുതൽ കേരളത്തിലെ എല്ലാ മതങ്ങളും കളരി ഉണ്ട് എന്നാൽ നായർ ആണ് എന്ന് സ്ഥാപിക്കാൻ കളിക്കുന്ന ചില നികൃഷ്ട താൽപര്യങ്ങൾക്ക് സർ നിന്നും കൊടുക്കരുത്. അവലംബം ഉൾപ്പടെ അക്രമിച്ചിരിക്കുകയാണ് ആ user.106.203.78.246

 • @106.203.78.246:, കളരിപ്പയറ്റ് താൾ സംരക്ഷിച്ചിരിക്കുന്നത് Allow only autoconfirmed users ആയിട്ട് മാത്രമാണ്. ആവശ്യമായ അവലംബങ്ങൾ ഉണ്ടെങ്കിൽ, അവ ചേർത്ത്, ഒരു യൂസർ ആയി രജിസ്റ്റർ ചെയ്ത് തിരുത്തൽ നടത്താവുന്നതാണ്. മറ്റ് കാര്യനിർവ്വാഹകരുടെ കൂടി ശ്രദ്ധയിൽപ്പെടുത്തുന്നതിന്, സന്ദേശം ഇവിടെച്ചേർക്കുന്നതായിരിക്കും നന്ന്. സംവാദം താളിൽ സന്ദേശം ചേർക്കുമ്പോൾ, അത് ഏറ്റവും അവസാനഭാഗത്ത് ചേർക്കണമെന്നതുകൂടി ശ്രദ്ധിക്കുക. --Vijayan Rajapuram {വിജയൻ രാജപുരം} 13:18, 13 ഓഗസ്റ്റ് 2021 (UTC)

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യതിരുത്തുക

സുഹൃത്തെ Vijayanrajapuram,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)

ഇതൊന്ന് പരിശോധിക്കാമോതിരുത്തുക

ഇതൊന്ന് നോക്കാമോ?-- Irshadpp (സംവാദം) 13:47, 29 ഓഗസ്റ്റ് 2021 (UTC)

കുറത്തിയാട്ടംതിരുത്തുക

103.85.207.160 07:04, 23 ഒക്ടോബർ 2021 (UTC)കുറത്തിയാട്ടത്തിന്റെ സാമൂഹിക പശ്ചാത്തലം ആ കലാരൂപത്തിന്റെ പ്രത്യേകത ഐതിഹ്യം എന്നിവയേ കുറിച്ചുള്ള വിവരണങ്ങൾ നൽകാമോ

Incorrect title names of some of the wikipedia pagesതിരുത്തുക

Sir , വിക്കിപീഡിയയിൽ ഇന്ന് നോക്കിക്കൊണ്ടിരുന്നപ്പോൾ മൂന്ന് താളുകളുടെ തലക്കെട്ട് ശരിയല്ല എന്നു കണ്ടു . അവയുടെ വിവരങ്ങൾ താഴെ നൽകുന്നു . അവ ശരിയായ പേരിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു .

Page : ഏഴ് വർഷത്തെ യുദ്ധം Link : https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B4%E0%B5%8D_%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86_%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82 ശരിയായ തലക്കെട്ട് : സപ്തവത്സര യുദ്ധം

Page : മാർചെല്ലോ മൽപീഗി Link : https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%9A%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8B_%E0%B4%AE%E0%B5%BD%E0%B4%AA%E0%B5%80%E0%B4%97%E0%B4%BF ശരിയായ തലക്കെട്ട് : മാർസെലോ മാൽപിജി

Page : മാരി ആന്റൊനൈറ്റ് Link : https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF_%E0%B4%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8A%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ശരിയായ തലക്കെട്ട് :മേരി അന്റോണിറ്റ

ഇത്രയും താളുകൾ അവയുടെ ശരിയായ പേരിലേക്ക് മാറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു .

എന്ന് വിശ്വസ്തതയോടെ Kannan S 2424 Kannan S 2424 (സംവാദം) 11:38, 25 ഒക്ടോബർ 2021 (UTC)

Thank You Sir Kannan S 2424 (സംവാദം) 14:33, 25 ഒക്ടോബർ 2021 (UTC)

 Y ചെയ്തു: ഏഴ് വർഷത്തെ യുദ്ധം എന്ന ലേഖനത്തിന്റെ തലക്കെട്ട് സപ്തവത്സര യുദ്ധം എന്നാക്കിയിട്ടുണ്ട്.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 14:40, 25 ഒക്ടോബർ 2021 (UTC)

Sir , ബാക്കി 2 താളുകൾക്ക് കൂടി ശരിയായ പേര് നൽകണേ Kannan S 2424 (സംവാദം) 14:43, 25 ഒക്ടോബർ 2021 (UTC)

പാളിയ പരീക്ഷണം !തിരുത്തുക

വർഗ്ഗം സൃഷ്ടിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി. ആദ്യം ചെയ്തത് ലേഖനത്തിൽ സൃഷിക്കാനുദ്ദേശിച്ച വർഗ്ഗം-സിട്രസ്, ഹോട്ട്കാറ്റ് ഉപയോഗിച്ച് ചേർക്കുകയാണ്. ഇങ്ങനെ ചെയ്തുകഴിഞ്ഞപ്പോൾ ചുവന്ന അക്ഷരങ്ങളിൽ വർഗ്ഗം തെളിഞ്ഞു വന്നു. അടുത്ത ലേഖനത്തിലും ഇതേ കാര്യം ആവർത്തിച്ചു. അതേ ഫലം തന്നെ ! ഇനി ആ ചുവന്ന അക്ഷരത്തിൽ ക്ലിക്ക് ചെയ്താലോ പുതിയ വർഗ്ഗം സൃഷ്ടിക്കൂ എന്ന മുന്നറിയിപ്പും ! പുതിയ വർഗ്ഗം സൃഷ്ടിക്കാൻ എന്താണ് ചെയ്യേണ്ടത് ? --Adarshjchandran (സംവാദം) 15:35, 1 നവംബർ 2021 (UTC)

 • @Adarshjchandran:, //ഇനി ആ ചുവന്ന അക്ഷരത്തിൽ ക്ലിക്ക് ചെയ്താലോ പുതിയ വർഗ്ഗം സൃഷ്ടിക്കൂ എന്ന മുന്നറിയിപ്പും// ഈ പേജിൽ ഒരു dot ഇട്ട് Publish ചെയ്താൽ മതിയാവും, അല്ലെങ്കിൽ ഇതുപോലെ ചേർക്കുക--Vijayan Rajapuram {വിജയൻ രാജപുരം} 15:49, 1 നവംബർ 2021 (UTC)
   • ഒരു സംശയം കൂടി നേരിട്ട് ലേഖനത്താളുപോലെ വർഗ്ഗവും സൃഷ്ടിക്കാൻ കഴിയുമോ ? -Adarshjchandran (സംവാദം) 17:40, 1 നവംബർ 2021 (UTC)

@Adarshjchandran: തലക്കെട്ടിൽ തന്നെ വർഗ്ഗം:ചേർക്കേണ്ട പേര് എന്ന തരത്തിൽ പേര് നൽകി വർഗ്ഗവും നേരിട്ട് സൃഷ്ടിക്കാൻ കഴിയും -Ajeeshkumar4u (സംവാദം) 06:53, 12 ഡിസംബർ 2021 (UTC)

 • സംശയം ദുരീകരിച്ച് തന്നതിന് വളരെയധികം നന്ദി --Adarshjchandran (സംവാദം) 12:12, 13 ഡിസംബർ 2021 (UTC)

മിസ്റ്റർ ബീസ്റ്റ് എന്ന ലേഖനത്തെ പറ്റിതിരുത്തുക

ഞാൻ സൃഷ്ടിച്ച മിസ്റ്റർ ബീസ്റ്റ് എന്ന ലേഖനത്തിന്റെ deletation ആയി ബന്ധപ്പെട്ട സംവാദം ഞാൻ വായിച്ചു. ഇപ്പോൾ ഞാൻ സംഭാഷണത്തിൽ പറഞ്ഞതുപോലെ അവലംബങ്ങൾ ചേർത്തിട്ടുണ്ട്.അതിനാൽ, നിങ്ങൾക്ക് "മിസ്റ്റർ ബീസ്റ്റ്" എന്ന ലേഖനം വീണ്ടും പരിശോധിക്കാമോ. Güzinkutti (സംവാദം) 02:42, 1 ഡിസംബർ 2021 (UTC)

 • പ്രിയ @Güzinkutti: താങ്കളുടെ മറുപടി ചേർക്കേണ്ടത് ഇവിടെയാണ്. MrBeast ലെ ഒരു ഖണ്ഡിക മാത്രമാണ് താങ്കൾ വിവർത്തനം ചെയ്തത് എന്നു കരുതുന്നു. ബാക്കിഭാഗം കൂടി ചേർക്കൂ. //ഡാളസ് ആസ്ഥാനമായുള്ള ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ നൈറ്റ് മീഡിയയാണ് അദ്ദേഹമാണ് നിയന്ത്രിക്കുന്നത്// എന്നതുപോലുള്ള വികലമായ വാക്യങ്ങൾ മെച്ചപ്പെടുത്തൂ. യാന്ത്രികവിവർത്തനയം കൂടി കാണൂ. ചൂണ്ടിക്കാണിച്ച അപാകതകൾ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 03:58, 1 ഡിസംബർ 2021 (UTC)

തണ്ടാൻ ജാതിതിരുത്തുക

തണ്ടാൻ എന്നൊരു ജാതി പണ്ട് മുതലേ കേരളത്തിൽ മലബാറിൽ ഉള്ള ഒരു ജാതിയാണ് എന്നാൽ ഈ പേജ് പട്ടിക ജാതിയും മലബാറിലെ തണ്ടാനും ഒന്നാക്കി ചിത്രീകരിക്കുന്നത് വിഷമകരം ആണ്. തണ്ടാൻ എന്ന ജാതിയെ എഡ്ഗാർ ഉൾപ്പടെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തണ്ടാപുലയ എന്ന വേറെ ജാതി ഈ അടുത്ത കാലത്ത് ആണ് തണ്ടാൻ എന്ന നാമത്തിൽ രേഖപ്പെടുത്തി തുടങ്ങിയത്. അത് കൊണ്ട് തന്നെ വായനക്കാർക്ക് അത് വ്യക്തമാക്കാൻ ആണ് തിരുത്തിയത്. ഞാൻ അവലംബം വച്ചു കൃത്യമായി എഴുതിയിട്ടുണ്ട്. നിങ്ങൾക്ക് പരിശോധിക്കാം.

എന്റെ സംവാദത്തിൽ താങ്കൾ പറഞ്ഞത് ഞാൻ കണ്ടു. ഞാൻ അവലംബം വച്ചത് നീക്കം ചെയ്തു എന്നാണ് പറഞ്ഞത്, ഏത് അവലംബം ആണ് ഞാൻ നീക്കം ചെയ്തത് എന്നു കൂടി വ്യക്തമാക്കു സുഹൃത്തേ! ആകെ നീക്കം ചെയ്‍തത് kerala sc ലിസ്റ്റ് മാത്രം ആണ് അത് രണ്ടു തണ്ടാനും വ്യെത്യസ്തം ആയത് കൊണ്ട് ആണ്, മാത്രവുമല്ല ഈ പേജിൽ ഒന്നിനും അവലംബങ്ങൾ ഇല്ലതാനും, ഞാൻ അവലംബം വച്ചു കൊണ്ട് ആണ് തിരുത്തിയത് തെങ് കയറ്റം തെഴിൽ ആക്കിയ തണ്ടാൻ ജാതി ഉണ്ടെങ്കിൽ അതിന്റെ അവലംബം വക്കുക. ഒരു ചരിത്രത്തിലും ഇങ്ങനെ ഒരു തണ്ടാൻ ജാതിയെ പറ്റി രേഖകൾ കാണുന്നില്ല. എന്നാൽ മലബാർ തണ്ടാൻ വിഭാഗത്തെ പറ്റി ചരിത്രത്തിൽ ഉള്ളവയാണ് എന്താണ് അത് വിസ്മരിക്കുകയാണോ Haridas kuttappu (സംവാദം)

തണ്ടാൻ എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ ഈ മാറ്റങ്ങളാണ് നശീകരണമായി അനുഭവപ്പെട്ടത്. ഏതെങ്കിലുമൊരു താളിൽ കാതലായ മാറ്റം വരുത്തുമ്പോൾ, ആ ലേഖനത്തിന്റെ സംവാദം താളിലാണ് സന്ദേശമിടേണ്ടത്, അതല്ലാതെ, താങ്കളുടെ സംവാദം താളിലല്ല. പ്രസക്തമായ ഈ അവലംബം നീക്കം ചെയ്തശേഷം താങ്കൾ ചേർത്ത ഈ കണ്ണിയിൽ എവിടെയാണ് ഉള്ളടക്കമുള്ളത്? ഇത്തരം പ്രവർത്തനങ്ങളാണ് നശീകരണമായി ഭവിക്കുന്നത്.

ലേഖനത്തിൽ താങ്കൾക്ക് എതിർപ്പുുണ്ടെങ്കിൽ ആ ലേഖനത്തിന്റെ സംവാദം താളിൽ ചർച്ച നടക്കട്ടെ. അതിന്റെ അവലംബം ചേർത്ത് വികസിപ്പിക്കുക.--Vijayan Rajapuram {വിജയൻ രാജപുരം} 04:54, 12 ഡിസംബർ 2021 (UTC)

How we will see unregistered usersതിരുത്തുക

Hi!

You get this message because you are an admin on a Wikimedia wiki.

When someone edits a Wikimedia wiki without being logged in today, we show their IP address. As you may already know, we will not be able to do this in the future. This is a decision by the Wikimedia Foundation Legal department, because norms and regulations for privacy online have changed.

Instead of the IP we will show a masked identity. You as an admin will still be able to access the IP. There will also be a new user right for those who need to see the full IPs of unregistered users to fight vandalism, harassment and spam without being admins. Patrollers will also see part of the IP even without this user right. We are also working on better tools to help.

If you have not seen it before, you can read more on Meta. If you want to make sure you don’t miss technical changes on the Wikimedia wikis, you can subscribe to the weekly technical newsletter.

We have two suggested ways this identity could work. We would appreciate your feedback on which way you think would work best for you and your wiki, now and in the future. You can let us know on the talk page. You can write in your language. The suggestions were posted in October and we will decide after 17 January.

Thank you. /Johan (WMF)

18:18, 4 ജനുവരി 2022 (UTC)

ശ്രദ്ധേയതതിരുത്തുക

പെരിഞ്ഞനം തോട്ടുങ്ങൽ മുഹിയുദ്ദീൻ ജുമാ മസ്‌ജിദ്‌, വി.വി. അബ്ദുല്ല സാഹിബ്. ഈ ലേഖനങ്ങൾക്ക് ശ്രദ്ധേയത ഉണ്ടോ എന്നു പരിശോധിക്കാമോ ?--Adarshjchandran (സംവാദം) 13:09, 5 ജനുവരി 2022 (UTC)

നന്ദി☺-Adarshjchandran (സംവാദം) 11:51, 6 ജനുവരി 2022 (UTC)
വി.വി. അബ്ദുല്ല സാഹിബ് എന്ന ലേഖനത്തിന് ശ്രദ്ധേയത ഉണ്ടോ ? Adarshjchandran (സംവാദം) 12:13, 6 ജനുവരി 2022 (UTC)
 • ഇല്ലായെന്ന് പറയാനാവില്ല. ഒരു വൃത്തിയാക്കൽ വേണം. സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട് ഒരൽപ്പം തിരക്കിലായിപ്പോയി. --Vijayan Rajapuram {വിജയൻ രാജപുരം} 15:30, 7 ജനുവരി 2022 (UTC)
വളരെയധികം നന്ദി🙏🏽-Adarshjchandran (സംവാദം) 11:43, 11 ജനുവരി 2022 (UTC)

ശ്രദ്ധിക്കുകതിരുത്തുക

കേരളത്തിലെ ജാതി സമ്പ്രദായം എന്ന പേജിൽ ചില യൂസേഴ്‌സ് ന്റെ തള്ളി കയറ്റം വളരെ വലിയ തോതിൽ ആണ്, Vishnu Ganeshan 123 (talk · contribs) ഈ യൂസർ അനാവശ്യ തിരുത്തൽ നടത്തുന്നത് തുടരുകയാണ്. തിരുത്തലുകൾ എല്ലാം തന്നെ നശീകരണ സ്വപാവമുള്ളവയും ആണ് എന്ന് ഓർമ്മിപ്പിക്കുന്നു. വ്യവക്തമായ source കാണിക്കാൻ ഈ യൂസർ തയ്യാറാവുന്നില്ല. ഈ യൂസർ നടത്തിയ പല നശീകരണവും revert ചെയ്തെങ്കിൽ കൂടി വീണ്ടും വീണ്ടും edit തുടരുകയാണ് അഡ്മിൻ എന്താണ് ഇത് ഇടപെടാത്തത്. മുൻപ് ഈ യൂസർ edit war നടത്തിയത് കൊണ്ട് ആണ് proctect ചെയ്തത് എന്നോർക്കു.K.M.M Thomas sebastian (സംവാദം)

സ്ക്കൂൾവിക്കിതിരുത്തുക

സ്ക്കൂൾവിക്കി എല്ലാവർക്കും തിരുത്താൻ കഴിയുമോ ? അതോ സ്ക്കൂളുകളുമായി ബന്ധപ്പെട്ടവർക്കു മാത്രമേ കഴിയുകയൊള്ളോ ? അഥവാ എല്ലാവർക്കും തിരുത്താൻ കഴിയുമെങ്കിൽ സ്ക്കൂൾവിക്കിയിൽ പ്രത്യേക അക്കൗണ്ട് എടുക്കണോ അതോ നിലവിലെ വിക്കിപീഡിയ അക്കൗണ്ട് മാത്രം മതിയാകുമോ ?--Adarshjchandran (സംവാദം) 11:17, 13 ജനുവരി 2022 (UTC)

ലേഖനം അധികാര ഭൂപടങ്ങൾ.തിരുത്തുക

2021 ൽ പുറത്തിറങ്ങിയ അധികാര ഭൂപടങ്ങൾ മാറ്റിവരയും വായനയും എന്ന സംസ്കാര പഠനഗ്രന്ഥത്തെക്കുറിച്ചുള്ള കുറിപ്പ് ഞാൻ വിക്കിപ്പീഡിയയിൽ ചേർത്തിരുന്നു. അതു നീക്കം ചെയ്യേണ്ടതുണ്ടെന്നു അഭിപ്രായപ്പെട്ടതു കണ്ടു. നീക്കം ചെയ്യപ്പെടാതിരിയ്ക്കാൻ എന്താണു ചെയേണ്ടത്, കുറിപ്പ് കുറെ കൂടി മെച്ചപ്പെടുത്തിയിട്ടുണ്ട് .

നശികരണം തുടരുന്നുതിരുത്തുക

Vishnu ganeshan, govind achari എന്നി users കേരളത്തിലെ ജാതി സമ്പ്രദായം എന്ന പേജിൽ നിരന്തരം നശീകരണം തുടരുന്നു. എന്നാൽ പല തവണ തടയും എന്നു warning നടത്തിയിട്ടും നശീകരണം തുടരുന്നു. ഇവരെ ബ്ലോക്ക് ചെയ്യാത്തത് എന്ത് കൊണ്ടാണ്..K.M.M Thomas sebastian (സംവാദം)

 • പ്രിയ @K.M.M Thomas sebastian:, ഇവിടെച്ചേർത്തതുപോലെ, //ചില എഡിറ്റർമാരുടെ തള്ളി കയറ്റം വ്യാപകമാണ്, എന്ത് കൊണ്ട് ആണ് ഇവർ നടത്തുന്ന എഡിറ്റുകൾ അഡ്മിൻ കണ്ടില്ല എന്നു നടിക്കുന്നത്. അനാവശ്യമായി കൂട്ടി ചേർക്കുന്നത് ശ്രദ്ധിക്കുക. പേജ് സംരക്ഷിച്ചിട്ടും ഇത് തുടരുകയാണ്// എന്നൊക്കെ എവിടേയും സ്പർശിക്കാതെയുള്ള അഭിപ്രായപ്രകടനങ്ങൾ കൊണ്ട് കാര്യമില്ല. ഏതെങ്കിലും ലേഖനത്തിൽ നശീകരണം നടക്കുന്നുവെങ്കിൽ, അതിന്റെ സംവാദം താളിൽ തെളിവുകൾ സഹിതം അക്കാര്യം അറിയിക്കൂ.--Vijayan Rajapuram {വിജയൻ രാജപുരം} 16:26, 30 ജനുവരി 2022 (UTC)

ഇത് വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണോ ?തിരുത്തുക

ദയവായി ഇത് പരിശോധിക്കുക.🙏🏽ഉപയോക്താവ്:Aswani A P Manushya

Advertisement, Autobiography എന്നിവ ഉപയോക്താക്കൾ സ്വന്തം താളുകളിലും മറ്റും ഏഴുതുന്നതിനെക്കുറിച്ച് Wikimedia general chatൽ ഒരു ചർച്ച നടന്നിരുന്നു. അങ്ങനെയാണ് ഈ സംശയം ഉണ്ടായത്. സംശയത്തിന് കൃത്യമായ മറുപടി നൽകിയതിൽ വളരെ സന്തോഷം :-).-Adarshjchandran (സംവാദം) 10:23, 9 ഫെബ്രുവരി 2022 (UTC)

അവലംബംതിരുത്തുക

*https://en.wikipedia.org/wiki/Wikipedia:Autobiography


-Adarshjchandran (സംവാദം) 14:03, 8 ഫെബ്രുവരി 2022 (UTC)

ലയിപ്പിച്ചു തരുമോതിരുത്തുക

എന്റെഉപയോക്തൃ താൾ Redirect ചെയ്തു ഉപയോക്തൃനാമം മാറ്റിയിട്ടുണ്ട് രണ്ടും തമ്മിൽ ലയിപ്പിച്ചു പുതിയ നാമത്തിൽ ആക്കിത്തരുമോ. ആദ്യ നാമംWikiking 666 എന്നായിരുന്നു, ഇപ്പോഴത്തെത് WikiGuy765 WikiGuy765 {സംവാദം}

 • പ്രിയ @Wikiking666:, താങ്കൾ അറിയിച്ച പ്രകാരമുള്ള WikiGuy765 എന്നൊരു ഉപയോക്തൃതാൾ സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നില്ലല്ലോ ഉപയോക്തൃനാമം മാറ്റാനാണെങ്കിൽ, Meta യിൽ അപേക്ഷ നൽകേണ്ടിവരും എന്നാണെന്റെ ധാരണ.
പ്രിയ @Adithyak1997:, ഇദ്ദേഹത്തെ ഒന്നു സഹായിക്കാമോ --Vijayan Rajapuram {വിജയൻ രാജപുരം} 06:23, 28 ജൂൺ 2022 (UTC)
 1. 1.0 1.1 Thomas A. Green (2001). Martial Arts of the World: An Encyclopedia .Vol-1. ABC-CHO, 2001. പുറം. 176. ISBN 9781576071502.