വിക്കിപീഡിയ:വിക്കിഡാറ്റ പരിശീലനശിബിരം - 2017

(വിക്കിപീഡിയ:WDT17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിമീഡിയ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം മാനേജർ അസഫ് ബാർട്ടോവ് നയിക്കുന്ന വിക്കിഡാറ്റ പരിശീലനശില്പശാല ആഗസ്റ്റ് 30, 31 തീയതികളിലായി കൊച്ചിയിൽ വെച്ചു് നടത്തുവാൻ ഉദ്ദേശിക്കുന്നു. മുഖ്യ പരിശീലകൻ ലളിതമായ ഇംഗ്ലീഷിലായിരിക്കും വിഷയം അവതരിപ്പിക്കുക. വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ, ബാംഗളൂരിലെ CIS-A2K, IT@School പദ്ധതി, മലയാളം വിക്കിസമൂഹം എന്നിവരുടെ ആഭിമുഖ്യത്തിലാണു് ഈ ശില്പശാല നടത്തുന്നതു്. വിക്കിഡാറ്റ എന്ന ആശയം, വിക്കിഡാറ്റ ഉപയോഗിക്കുന്ന വിധം, കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിൽ ചേർക്കുന്ന വിധം, മറ്റു വിക്കിപദ്ധതികളുമായി വിക്കിഡാറ്റ സംയോജിപ്പിക്കുന്ന രീതി, വിക്കിക്വാറി, അനുബന്ധ എക്സ്റ്റെൻഷനുകൾ തുടങ്ങിയവയാണു് പരിശീലനത്തിലെ പ്രതിപാദ്യം.

സ്ഥലം (Venue)

തിരുത്തുക

Regional Research Centre (ARTIST), IT@School Project, Edappally, Ernakulam. IT@School പ്രൊജക്റ്റിന്റെ, ഇടപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുള്ള പ്രാദേശിക വിഭവകേന്ദ്രത്തിൽ (Regional Resource Centre) ആണു് പരിശീലനപരിപാടി നടത്തുന്നതു്. ട്രെയിനിങ്ങ് സെന്ററിൽ തന്നെയുള്ള, മിതമായ സൗകര്യങ്ങളുള്ള ഡോർമിറ്ററിയിലാണു് ഒരു ദിവസത്തേക്കുള്ള (ഓഗസ്റ്റ് 30നു- ) താമസം ക്രമീകരിച്ചിരിക്കുന്നതു്. രാത്രി ഇവിടെ തങ്ങേണ്ടവർ സ്വന്തം ആവശ്യത്തിനുള്ള ബാത്ത്‌റൂം സാമഗ്രികളും തോർത്തും മറ്റും കരുതേണ്ടതാണു്. രണ്ടുദിവസത്തേയും ഉച്ചഭക്ഷണം, ആദ്യദിവസത്തെ അത്താഴം, ഇടനേരത്തെ ചായ എന്നിവ ലഭ്യമായിരിക്കും. സാങ്കേതികപരിശീലനം സുഗമമാക്കുന്നതു് ഉറപ്പിക്കാൻ വേണ്ടി പങ്കെടുക്കുന്നവർ എല്ലാരും 30നു- രാവിലെ 10 മണിക്കു മുമ്പായിത്തന്നെ കേന്ദ്രത്തിൽ നിർബന്ധമായും ഹാജരാവേണ്ടതാണു്.

സ്ഥലം ഗൂഗിൾ മാപ്പിൽ  

സ്ഥലം ഓപ്പൺ സ്ട്രീറ്റ് മാപ്പിൽ 

IT @ School

വിശ്വപ്രഭ, രഞ്ജിത്ത്, കണ്ണൻ

കാര്യപരിപാടി (Schedule)

തിരുത്തുക
2017/08/30 Wednesday 10.00 - 13.00 Wikidata Training Day 1
2017/08/30 Wednesday 14:00 - 18:00 Wikidata Hands-on workshop
2017/08/31 Thursday :10.00 - 13.00 Wikidata Training Day-2
2017/08/31 Thursday :14:00 - 17:00 Wikidata Hands-on workshop

രെജിസ്ത്രേഷൻ

തിരുത്തുക

മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വിക്കിമീഡിയ പദ്ധതികളിൽ ഇതിനകം തൃപ്തികരമായി സംഭാവന ചെയ്തു പരിചയമുള്ള സജീവ ഉപയോക്താക്കളെയാണു് വിക്കിഡാറ്റ പരിശീലനം ലക്ഷ്യമിടുന്നതു്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഭാവിയിൽ വിക്കിപീഡിയ, വിക്കി ഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ, ഓപ്പൺ സ്റ്റ്രീറ്റ് മാപ്പ് തുടങ്ങിയ പദ്ധതികളും വിക്കിഡാറ്റയുമായുള്ള ബന്ധപ്പെടുത്തലുകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുമെന്നാണു് സംഘാടകർ പ്രതീക്ഷിക്കുന്നതു്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിക്കിപീഡിയാ പ്രവർത്തകർ 2017 ഓഗസ്റ്റ് 27 ഞായറാഴ്ച വൈകീട്ട് 9:00 മണിക്കുമുമ്പ് നിർബ്ബന്ധമായും ഇവിടെ പേരു ചേർക്കുക. പരമാവധി 20 ഉപയോക്താക്കളെയാണു് പ്രതീക്ഷിക്കുന്നതു്. കൂടുതൽ പരിശീലനാർത്ഥികളുണ്ടെങ്കിൽ മുൻസംഭാവനകളുടെ വിവരം, സജീവത്വം തുടങ്ങിയ ഘടകങ്ങൾക്കു് മുൻഗണന നൽകുന്നതായിരിക്കും. പങ്കെടുക്കുന്നവർ സ്വന്തമായി ലാപ്‌ടോപ്പ് കൊണ്ടുവരാൻ ശ്രമിക്കേണ്ടതാണു്.

പ്രത്യേക മേഖല - തിരുത്തൽ വിഷയം

തിരുത്തുക

വിക്കിഡാറ്റ ട്രെയിനിങ്ങിന്റെ ഭാഗമായി മാതൃകാപരിശീലനത്തിനുവേണ്ടി ‘കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ’ എന്ന മേഖലയിലെ ലേഖനങ്ങൾ വികസിപ്പിക്കാനും കുറ്റമറ്റതാക്കാനും ആവശ്യമെങ്കിൽ അതിൽ ഉൾപ്പെടേണ്ട പുതിയ ലേഖനങ്ങൾ നിർമ്മിക്കുവാനും നിർദ്ദേശിക്കുന്നു. കേരളത്തിലെ വിവിധയിനം സർക്കാർ / സർക്കാരിതര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സമ്പൂർണ്ണമായ പട്ടികകൾ, അത്തരം സ്ഥാപനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ, അവയുടെ ഭൂസ്ഥാനങ്ങൾ, സ്ഥാപിച്ച വർഷം തുടങ്ങിയ വിവരങ്ങൾ വിക്കിഡാറ്റയുമായി കണ്ണി ചേർക്കുന്നതിനു സഹായിക്കുക എന്നതാണു് ഈ ലഘുപദ്ധതിയിലെ മുൻഗണന. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും അല്ലാത്തവർക്കും അടുത്ത ഏതാനും ദിവസങ്ങളിൽ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താവുന്നതാണു്.

വിക്കിഡാറ്റയുടെ വികസനം പരിശീലിക്കാനും ലേഖനവികസനത്തിനും വേണ്ടിയുള്ള അടിസ്ഥാനലേഖനം: (Root article as a scope for editathon and for the training of Wikidata WDT17-ML)

തിരുത്തുക

‘കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ’

തിരുത്തൽ യജ്ഞം

തിരുത്തുക

ഈ പരിശീലനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ തിരുത്തൽ യജ്ഞം ആരംഭിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാവരും ഈ തിരുത്തൽ യജ്ഞത്തിൽ ചേരുക.

വിദ്യാഭ്യാസ തിരുത്തൽ യജ്ഞം

പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ

തിരുത്തുക

(രെജിസ്ത്രേഷൻ അവസാനിച്ചിരിക്കുന്നു. ഇപ്പോൾ മുതൽ പേരു ചേർക്കുന്ന പുതിയ ഉപയോക്താക്കളെ പരിശീലനത്തിനു് പരിഗണിക്കുന്നതല്ല) 2017 ഓഗസ്റ്റ് 27 രാത്രി 9.00 മണി IST.

  1. വിശ്വപ്രഭViswaPrabhaസംവാദം 07:47, 23 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  2. രൺജിത്ത് സിജി {Ranjithsiji} 07:49, 23 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  3. ഫുആദ് ജലീൽ--Fuadaj (സംവാദം) 12:13, 23 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  4. Gkdeepasulekha (സംവാദം) 09:37, 24 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  5. Karikkan (സംവാദം) 19:56, 23 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  6. Drcenjary (സംവാദം) 01:07, 24 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  7. സുഗീഷ് (സംവാദം) 07:09, 24 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  8. അഭിജിത്ത്.കെ.എ (സംവാദം) 12:40, 24 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  9. മനോജ്‌ .കെ (സംവാദം) 12:59, 24 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  10. അക്ബറലി{Akbarali} (സംവാദം) 17:02, 24 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  11. ഷഗിൽ (സംവാദം) 18:27, 24 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  12. എൻ സാനു
  13. ഇർഫാൻ ഇബ്രാഹിം സേട്ട് 07:20, 25 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  14. അനിലൻ (സംവാദം) 17:37, 25 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  15. Achukulangara (സംവാദം)

(രെജിസ്ത്രേഷൻ അവസാനിച്ചിരിക്കുന്നു. ഇപ്പോൾ മുതൽ പേരു ചേർക്കുന്ന പുതിയ ഉപയോക്താക്കളെ പരിശീലനത്തിനു് പരിഗണിക്കുന്നതല്ല) 2017 ഓഗസ്റ്റ് 27 രാത്രി 9.00 മണി IST.

ഐ.ടി.@ സ്കൂൾ ഔദ്യോഗികപ്രതിനിധികൾ (IT@School official delegates)

തിരുത്തുക
  1. Tonynirappathu (സംവാദം) 18:38, 23 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  2. കണ്ണൻ ഷൺമുഖം 09:21, 24 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  3. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 03:13, 27 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  4. ശബരീഷ് ( (സംവാദം)

പരിശീലനം നയിക്കുന്നതു് (Lead Trainer)

തിരുത്തുക
  1. - പരിപാടികൾ ഗംഭീരമായി നടക്കട്ടെ എന്നാശംസിക്കുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം)
  2. --Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 14:14, 25 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  3. --Gopala Krishna A (സംവാദം) 06:46, 26 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  4. --സുഹൈറലി 11:54, 28 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  5. ആശംസകൾ--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 05:48, 27 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  6. ആശംസകൾ : അദീബ് മുഹ്‌സിൻ

ബന്ധപ്പെട്ട കണ്ണികൾ

തിരുത്തുക
  1. വിക്കിപഞ്ചായത്തിൽ തുടങ്ങിയ പ്രാരംഭവിഭാഗം
  2. വിക്കിമീഡിയ മെറ്റാവിക്കിയിൽ: Asaf Bartov's user subpage in metawiki
  3. വിക്കിഡാറ്റ പദ്ധതിയിൽ: Wikidata:Events/Wikidata workshop Kochi_2017
  4. ഈഥർപാഡ് WDT17-ML

വീഡിയോകൾ

തിരുത്തുക

വിക്കിഡാറ്റയെപ്പറ്റി അസഫ് ബാർട്ടോവ് 2016 വിക്കികോൺഫറൻസ് ഇന്ത്യയിൽ നടത്തിയ അവതരണത്തിന്റെ വീഡിയോ

Supported by