Coordinates: 9°58′37″N 76°16′12″E / 9.977°N 76.27°E / 9.977; 76.27 എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ വടക്കൻ പ്രദേശമാണ് ഇടപ്പള്ളി (എടപ്പള്ളി എന്നും പറയാറുണ്ട്). കൊച്ചി നഗരസഭയിൽ ഉൾപ്പെട്ട പ്രദേശം തന്നെയാണ് ഇത്. കേരളത്തിലൂടെ പോകുന്ന ദേശീയപാത 544, ദേശീയപാത 66 എന്നീ രണ്ടു ദേശീയപാതകൾ സംഗമിക്കുന്നത് ഇടപ്പള്ളിയിലാണ്. ഇത് വഴിയുള്ള ദേശീയപാത 544ന്റെ പുതിയ ബൈപ്പാസ്സും പനവേലിലെക്കുള്ള ദേശീയപാത 66 ആരംഭിക്കുന്ന സ്ഥലവും ആയ ഇടപ്പള്ളി ,വളരെ ഏറെ വ്യാവസായിക -വ്യാപാര -വിദ്യാഭ്യാസ പ്രാധാന്യമുള്ള പ്രദേശമായി മാറിക്കൊണ്ടിരിക്കുക ആണ് . പുതിയ വല്ലാർപാടം റെയിൽ പാതയും ഇടപ്പള്ളിയിൽ ആരംഭിക്കുന്നു

ഇടപ്പള്ളി
Map of India showing location of Kerala
Location of ഇടപ്പള്ളി
ഇടപ്പള്ളി
Location of ഇടപ്പള്ളി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
സമയമേഖല IST (UTC+5:30)
കോഡുകൾ

മലയാളത്തിൽവ് കാൽപ്പനിക കവികളായ ഇടപ്പള്ളി രാഘവൻ പിള്ളയുടേയും കവി ചങ്ങമ്പുഴയുടെയും ജന്മസ്ഥലം എന്ന നിലയിലും പ്രശസ്തമായ ഒരു പ്രദേശമാണ് ഇത്.

ഇടപ്പള്ളി പാലസ് ഗണപതി ക്ഷേത്രം കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ്. രാവിലെ 7.30 വരെ മാത്രം പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ പറ്റുന്ന ചുരുക്കം അമ്പലങ്ങളിൽ ഒന്നാണ് ഇത്. ഇവിടുത്തെ അപ്പം വഴിപാട് പ്രസിദ്ധമാണ്

ഇടപ്പള്ളിയിലെ സെന്റ് ജോർജ് ദേവാലയം, പ്രശസ്തമായ ഒരു ക്രിസ്തീയ ആരാധനാകേന്ദ്രമാണ്. പൂവൻ കോഴിയെ ബലി നൽകൽ പെരുന്നാളിനോടനുബന്ധിച്ചുള്ള ഇവിടത്തെ ഒരു ചടങ്ങാണ്‌. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇവിടുത്തെ ഒരു പ്രധാന ആതുരശുശ്രൂഷാ കേന്ദ്രമാണ്‌ [1] കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളായ ലുലു മാൾ ഇവിടെ സ്ഥിതി ചെയ്യുന്നു.

അടുത്തുള്ള പ്രദേശങ്ങൾതിരുത്തുക

പേരിനു പിന്നിൽതിരുത്തുക

ഇടപ്പള്ളിയുടെ സമീപ പ്രദേശമായ തൃക്കാക്കര,വൈഷ്ണവക്ഷേത്ര സ്ഥാപാനത്തിനു മുൻപ് ഒരു ബൗദ്ധകേന്ദ്രമായിരുന്നു. അതിനല്പം കിഴക്കായി സ്ഥിതി ചെയ്യുന്ന കിഴക്കമ്പലം പള്ളിക്കര എന്നിവ ഇതിന്റെ സ്മാരകങ്ങൾ ആണ്‌. തൃക്കാക്കര, വൈദിക ബ്രാഹ്മണർക്കധീനമായപ്പോൾ നേതൃത്വവുംനിലനില്പും നഷ്ടപ്പെട്ട വഴിയാധാരമായ ബൗദ്ധരിൽ ചിലർ ബ്രാഹ്മണർക്കു കീഴടങ്ങി. ബാക്കിയുള്ളവർ അന്നു കടപ്പുറമായിരുന്ന ഇടപ്പള്ളിയിലെ പുറം പോക്കുഭൂമയിലേക്ക് പുറം തള്ളപ്പെട്ടു. ഇക്കൂട്ടർ ഇവിടെ അവരുടെ ഒരു പുതിയ പളളി (ബൗധ ആരധനാലയം) പണിതു. തൃക്കാക്കരയിലെ മൂലസ്ഥാനത്തെ വലിയ പള്ളി നഷ്ടപ്പെട്ടതിനാൽ അവർ പുതിയ പള്ളിയെ ഇടപ്പള്ളി എന്നാണ്‌ വിളിച്ചിരുന്നത്. ക്രമേണ അത് സ്ഥലനാമമായി മാറി. [2] മദ്ധ്യവിഹാരം എന്ന് കോകസന്ദേശകാരൻ ഈ പള്ളിയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു.


ചരിത്രംതിരുത്തുക

സംഘകാലത്തെ കൃതിയായ പതിറ്റുപത്തിൽ കേരളപ്പെരുമാൾ ആട്കോട് പാട്ചേരൻ തൃക്കാക്കര കപിലതീർത്ഥക്കുളം നിർമ്മിച്ചതായും കുട്ടനാട് എന്ന് അന്ന് വിളിച്ചിരുന്ന ഇടപ്പള്ളി മുഴുവനും ബ്രാഹ്മണർക്ക് ദാനം ചെയ്തതായും സൂചനകൾ ഉണ്ട്.

എന്ന് കോകസന്ദേശം എന്ന പ്രാചീന കാവ്യത്തിൽ പരാമർശിച്ചിട്ടുണ്ട്.[1]

ആരാധനാലയങ്ങൾതിരുത്തുക

ആതുരശുശ്രൂഷാ കേന്ദ്രങ്ങൾതിരുത്തുക

പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾതിരുത്തുക


അവലംബംതിരുത്തുക

  1. "അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോം പേജ്". മൂലതാളിൽ നിന്നും 2010-10-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-27.
  2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. Cite has empty unknown parameter: |coauthors= (help)

കുറിപ്പുകൾതിരുത്തുക

  • ^ കോക സന്ദേശം 14 ആം നൂറ്റാണ്ടിലാണ്‌ രചിക്കപ്പെട്ടത്.
"https://ml.wikipedia.org/w/index.php?title=ഇടപ്പള്ളി&oldid=3624783" എന്ന താളിൽനിന്ന് ശേഖരിച്ചത്