മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജൂൺ 17, ഞായറാഴ്ച രാവിലെ 10.00 മുതൽ ഉച്ചക്ക് 01.00 വരെ കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിൽ വച്ച് പഠനശിബിരം നടക്കും

വിശദാംശങ്ങൾ

തിരുത്തുക

കൊല്ലത്തെ ആറാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2012 ജൂൺ 17
  • സമയം: രാവിലെ 10.00 മുതൽ ഉച്ചക്ക് 01.00 വരെ
  • സ്ഥലം: ലാലാജി ഗ്രന്ഥശാല, കരുനാഗപ്പള്ളി
  • വിശദാംശങ്ങൾക്ക് : കണ്ണൻഷൺമുഖം(9447560350), വി.എം.രാജമോഹൻ (94971726​24)

കാര്യപരിപാടികൾ

തിരുത്തുക
  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും.

പങ്കെടുക്കുന്നവർ

തിരുത്തുക

എത്തിച്ചേരാൻ

തിരുത്തുക

കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാൻഡിനു സമീപം

അവലോകനം

തിരുത്തുക
 
കണ്ണൻ ഷൺമുഖം
 
ഡോ.ഫുവാദ്
 
ലൈബ്രറിയിലെ റഫറൻസ് വിഭാഗം
 
Wiki sibiram lalaji 18
 
ലൈബ്രറിയിലെ സന്ദർശക പുസ്തകത്തിലെ ഗാന്ധിജിയുടെ കുറിപ്പ്
 
വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങളുടെ സിഡി പതിപ്പ്, വിക്കിഗ്രന്ഥശാലയുടെ സിഡി പതിപ്പ്, കൈപ്പുസ്തകം എന്നിവ വിക്കിപ്രവർത്തകരായ കണ്ണൻ ഷണ്മുഖം, ഡോ. ഫുആദ്ജലീൽ, അനീഷ് ജി.എസ്സ് എന്നിവർ ലാലാജി ലൈബ്രറി സെക്രട്ടറി ആർ. ഗോപാലകൃഷ്ണപിള്ളയ്ക്ക് കൈമാറുന്നു.
 
സദസ്സ്

രാവിലെ 10.00 ന് വിക്കി പഠന ശിബിരം ആരംഭിച്ചു. ഗ്രന്ഥശാസാ സംഘം പ്രവർത്തകർ, ലാലാജി നഗർ, പ്രശാന്തി നഗർ റസിഡൻഷ്യൽ അസ്സോസിയേഷൻ ഭാരവാഹികൾ, അദ്ധ്യാപകരും വിദ്യാർത്ഥികളും അടക്കം നാൽപ്പതു പേരോളം ശിബിരത്തിൽ പങ്കെടുത്തു. ഗ്രന്ഥശാല പ്രവർത്തകൻ സതീഷൻ മാഷ് സ്വാഗതം പറഞ്ഞു. കണ്ണൻ ഷൺമുഖം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തി. ശേഷം ഡോ.ഫുവാദ് ലാലാജി ഗ്രന്ഥശാല എന്ന ലേഖനം തുടങ്ങി എഡിറ്റിംഗ് വിശദീകരിച്ചു. അഖിൽ ഗ്രന്ഥശാലയുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്ത് ലേഖനത്തിൽ ചേർത്തു.സുഗീഷ് വിക്കി സി.ഡി.കൾ പരിചയപ്പെടുത്തി.12.45 ന് ശിബിരം ഗ്രൂപ്പ് ഫോട്ടോ എടുത്ത് പിരിഞ്ഞു.വിക്കി ഗ്രന്ഥശാലാ സി.ഡി ലൈബ്രറി സെക്രട്ടറി ആർ. ഗോപാലകൃഷ്ണപിള്ളയ്ക്ക് വിക്കി പ്രവർത്തകർ കൈമാറി.

 
മലയാളം വിക്കി പഠനശിബിരത്തിൽ പങ്കെടുത്തവർ