Kjbinukj
കണ്ടുപിടുത്തങ്ങളുടെ തിരക്കിൽ- എങ്കിലും വിനയാന്വിതൻ
തിരുത്തുകഈ ഉപയോക്താവ് സദാ കണ്ടുപിടുത്തങ്ങളുടെ ലോകത്താണ്, ഇന്നലെയത് വണ്ടിയുടെ താക്കോലായിരുന്നെങ്കിൽ മിനിഞ്ഞാന്ന് വീടിന്റെ താക്കോലായിരുന്നു.നോക്കണം, ചില ദിവസങ്ങളിൽ ഒരു കണ്ടുപിടുത്തമെങ്കിലും(വീടിന്റെ താക്കോൽ) നടത്താതെ എനിക്ക് വീട്ടിൽ കയറാനേ കഴിയാറില്ല,ചിലപ്പോൾ വീടിനു പുറത്തുപോകാനും വേണ്ടിവരും ഒരു കണ്ടുപിടുത്തം( ബൈക്കിന്റെ താക്കോൽ!)
ഈ ഉപയോക്താവ് ഇതുവരെ കണ്ടുപിടിച്ചവ
1)വീടിന്റെ താക്കോൽ - 105(ഏകദേശ കണക്കാണേ)
2)വണ്ടികളുടെ താക്കോൽ-204(ഏകദേശ കണക്ക്) 3)licence, R.C. Book etc.-200(ഏകദേശ കണക്ക്)
ഈ ഉപയോക്താവിന്റെ സംഭാവനകൾ
തിരുത്തുകനവോദയ ആർട്സ് & സ്പോർട്സ് ക്ലബ്,മെഗാസ്റ്റാർ ക്ലുബ്, ഉദയ ആർട്സ് ക്ലുബ് തുടങ്ങി പത്തോളം ക്ലബുകൾക്ക് സംഭാവനകൾ നൽകിയിട്ടുണ്ട്;കുട്ടങ്കൊച്ചാട്ടനു് കൊടുത്ത 200രൂപ ഇനി മടക്കിത്തരുമെന്നു തോന്നുന്നില്ല,അതും സംഭാവനയുടെ കൂട്ടത്തിൽപ്പെടുത്താം
|
താരകം
തിരുത്തുകഅദ്ധ്വാനതാരകം | ||
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം...സന്തോഷപൂർവ്വം സമർപ്പിക്കുന്നത് --അഖിലൻ 06:34, 4 ജൂൺ 2012 (UTC)
എന്റെ ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ 06:23, 15 ജൂൺ 2012 (UTC)
|
ഇടപെടലുകൾക്ക് | ||
വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള ലേഖനങ്ങളിലെ താങ്കളുടെ ഇടപെടലുകളും മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തിപരമായി എനിക്ക് ഏറെ സംതൃപ്തിയും സന്തോഷവും നൽകുകയും, മൊത്തത്തിൽ വിക്കിപീഡിയക്ക് ഗുണകരമായി ഭവിക്കുകയും ചെയ്യുന്നു. സ്നേഹത്തോടെ ഒരു നക്ഷത്രം സമ്മാനിക്കുന്നു. --Vssun (സംവാദം) 08:51, 5 ജനുവരി 2013 (UTC)
ഞാനും ഒപ്പ് വെച്ചു. മലയാളത്തിലെ വിക്കിഗ്നോം. --ഷിജു അലക്സ് (സംവാദം) 09:15, 5 ജനുവരി 2013 (UTC) |
ഇസ്കൂൾ മാഷ്‌ന് ഒരു നക്ഷത്രം | ||
ഓരോ താളിലെയും അക്ഷരത്തെറ്റുകൾ വ്യാകരണ പിശകുകൾ, ഭാഷാപരമായ തെറ്റുകൾ എന്നിവ സ്വന്തം ഉത്തരവാദിത്തം എന്നു കരുതി ശരിയാക്കുന്ന മാഷിനൊരു താരകം. ഇനിയും ഭാഷാപരമായ മാഷിന്റെ തിരുത്തലുകൾ ഉണ്ടാകണം എന്നാശിക്കുന്നു. സസ്നേഹം,--സുഗീഷ്
അനുമോദനങ്ങളോടെ, വിനയപൂർവ്വം --അ ർ ജു ൻ (സംവാദം) 16:10, 23 ജൂലൈ 2013 (UTC)(സംവാദം) 06:39, 23 ജൂൺ 2013 (UTC) |