ലാലാജി ഗ്രന്ഥശാല

കരുനാഗപ്പള്ളിയിൽ 1929-ൽ സ്ഥാപിതമായ വായനശാലയാണ് ലാലാജി ഗ്രന്ഥശാല.[1] ലാലാജി സ്മാരക കേന്ദ്ര ഗ്രന്ഥശാല & വായനശാല എന്നത് ഔദ്യോഗിക നാമം. ഈ സ്ഥാപനം നിൽക്കുന്ന പ്രദേശം ലാലാജി ജംഗ്ക്ഷൻ എന്ന് അറിയപ്പെടുന്നു. കേരളസംസ്ഥാനം രൂപീവത്കൃതമാകുന്നതിനും കാൽ നൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ ഈ വായനശാല നാട്ടുമ്പുറത്ത് രൂപകൊണ്ടിട്ട് ഇപ്പോഴും നിലനില്ല്ക്കുന്ന ഏറ്റവും പഴക്കമുള്ള പൊതു വായനശാലകളിൽ ഒന്നായിരിക്കാം.


ലഘു ചരിത്രംതിരുത്തുക

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളിയായി പഞ്ചാബ് കേസരി ലാലാ ലജ്പത് റായുടെ സ്മരാണാർഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന വായനശാലയുടെ ശിലാസ്ഥാപനം 26.10.1929. ഉദ്ഘാടനം 10.10.1930.

ഈ സ്ഥാപനം സന്ദർശിച്ച പ്രസിദ്ധവ്യക്തികൾതിരുത്തുക

 
നെഹറുവിന്റെ കുറിപ്പ് ലൈബ്രറിയിലെ സന്ദർശക ഡയറിയിൽ.my wife and I are glad to visit this library founded in memory of lalaji , on our way.We wish it all success.27/5/1931
 
ഗാന്ധിജിയുടെ കുറിപ്പ് ലൈബ്രറിയിലെ സന്ദർശക ഡയറിയിൽ.I am very sorry that not knowing anything about it, I couldnt visit this library last night as my car was passing by. 20/02/1938
 
എ.കെ.ജിയുടെ കുറിപ്പ് ലൈബ്രറിയിലെ സന്ദർശക ഡയറിയിൽ

വായനശാല ഇപ്പോൾതിരുത്തുക

  1. അംഗങ്ങൾ 5100
  2. പുസ്തകങ്ങൾ 21000ൽ പരം
  3. ദിനപത്രങ്ങൾ 14
  4. വാരികൾ 12
  5. മാസികൾ 12

അവലംബംതിരുത്തുക

  1. http://lsgkerala.in/karunagappallyblock/history/
"https://ml.wikipedia.org/w/index.php?title=ലാലാജി_ഗ്രന്ഥശാല&oldid=2285664" എന്ന താളിൽനിന്ന് ശേഖരിച്ചത്