വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/നിലവറ 4

തിരുവിതാംകൂർതിരുത്തുക

നീക്കം വിലയിരുത്തുക--റോജി പാലാ (സംവാദം) 11:24, 8 ജൂൺ 2020 (UTC)

നീക്കം ചെയ്തു. Akhiljaxxn (സംവാദം) 17:34, 8 ജൂൺ 2020 (UTC)
വീണ്ടും, താൾ സംരക്ഷിക്കുക.--റോജി പാലാ (സംവാദം) 08:44, 9 ജൂൺ 2020 (UTC)
താൾ സംരക്ഷിച്ചു. Malikaveedu (സംവാദം) 09:10, 9 ജൂൺ 2020 (UTC)
 --റോജി പാലാ (സംവാദം) 09:28, 9 ജൂൺ 2020 (UTC)

ലയിപ്പിക്കൽ (സഞ്ചിതനിധി)തിരുത്തുക

സഞ്ചിത നിധി, സഞ്ചിതനിധി എന്നീ രണ്ടു താളുകൾക്കും ഒരേ ഉള്ളടക്കമാണ്. താളുകൾ തമ്മിൽ ലയിപ്പിക്കാൻ അഭ്യർഥിക്കുന്നു. ചെങ്കുട്ടുവൻ (സംവാദം) 15:01, 10 ജൂൺ 2020 (UTC)

 Y ചെയ്തു. Akhiljaxxn (സംവാദം) 17:38, 10 ജൂൺ 2020 (UTC)
 ചെങ്കുട്ടുവൻ (സംവാദം) 16:03, 11 ജൂൺ 2020 (UTC)

തലക്കെട്ട് സംശയംതിരുത്തുക

സംവാദം:മലയാളചലച്ചിത്രം താളിലെ ആദ്യ സംവാദത്തിന്റെ അവസാന ചോദ്യം ദയവായി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 07:21, 14 ജൂൺ 2020 (UTC)

ട്വിങ്കിളിലെ പ്രശ്നംതിരുത്തുക

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഗാഡ്ജറ്റിൽ വന്ന ചില മാറ്റങ്ങൾ കാരണം കൃത്യമായി ഡിസ്പ്ലേ ചെയ്യുന്നില്ല. ആയതിനാൽ താളിൽ പറഞ്ഞിട്ടുള്ള മാറ്റങ്ങൾ ദയവായി മലയാളം വിക്കിയിൽ തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 12:01, 19 ജൂൺ 2020 (UTC)

കാര്യനിർവാഹകരുടെ ശ്രദ്ധക്ക്: ഈ ഗാഡ്ജറ്റിൽ വന്ന മാറ്റംകൊണ്ട് ഈ ഗാഡ്ജറ്റ് ഉപയോഗിക്കുന്ന കുറച്ചു ഉപഭോതാക്കൾക്ക് 10 ദിവസമായി വിക്കി വായിക്കുന്നതിനും തിരുതുന്നതിനും കുറച്ചു ബുധിമുട്ടുകൾ ഉണ്ട്. ഇൻഡിക്-ടെക്കോമിൽ ഇത് എങ്ങനെ പരിഹരിക്കാം എന്ന് നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ സമ്പർക്കമുഖ കാര്യനിർവാഹകർക്കേ ഈ ഗാഡ്ജറ്റിൽ തിരുത്തൽ നടത്താൻ സാധിക്കുകയുള്ളു എന്നാണ് മനസിലാക്കാൻ സാധിച്ചത്. നിലവിൽ മലയാളം വിക്കിപീഡിയയിൽ സമ്പർക്കമുഖ കാര്യനിർവാഹകർ ആരുംതന്നെ ഇല്ല. ആയതിനാൽ സി.എസ്.എസ്./ജെ.എസ്. തിരുത്താനുള്ള ശേഷിയുള്ള ആരെങ്കിലും സ്വയം നാമനിർദ്ദേശം ചെയ്യുകയോ അല്ലെങ്കിൽ ഇത് തിരുത്തുവാൻ സാധിക്കുന്ന ആരെയെങ്കിലും നാമനിർദ്ദേശം ചെയ്യുക. അല്ലെങ്കിൽ താത്കാലികമായി ഗ്ലോബൽ സമ്പർക്കമുഖ കാര്യനിർവാഹകരുടെ സഹായം നേടാം. ഇനി അഥവാ മറ്റ് കാര്യനിർവാഹകർക്ക് ഈ തിരുത്തൽ നടത്താൻ സാധിക്കുമെങ്കിൽ ഈ ബുധിമുട്ട് എത്രയും വേഗം പരിഹരിക്കും എന്നു വിശ്വസിക്കുന്നു.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 15:41, 27 ജൂൺ 2020 (UTC)
എന്റെ അഭിപ്രായത്തിൽ ഈ ഒരു മാറ്റം കൊണ്ട് മാത്രം ഈ പ്രശ്നം ശെരിയാവും എന്ന് തോന്നുന്നില്ല. ബ്രൗസെറിലെ ഇൻസ്പെക്ട് വച്ച് നോക്കിയപ്പോൾ 'arv is not a function' എന്നാ കാണിക്കുന്നത്. ട്വിങ്കിളിൽ മറ്റ് കുറേ പ്രശ്നങ്ങൾ നിലവിലുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ '2nd nomination' എന്നത് 'രണ്ടാം നോമിനേഷൻ' എന്നാക്കുവാൻ നോക്കിയപ്പോൾ തന്നെ മലയാളത്തിൽ അത് വർക്ക് ആയിട്ടില്ല (ശെരിയായ കാരണം എനിക്കറിയില്ല). അതിനാൽ എന്റെ അഭിപ്രായത്തിൽ ഇംഗ്ലീഷ് വിക്കിയിലെ ട്വിങ്കിളിലെ കോഡുകൾ മലയാളത്തിലേക്ക് ഇമ്പോർട്ട് ചെയ്ത് തർജ്ജമകൾ ചേർത്താൽ ട്വിങ്കിൾ ശെരിയായ രീതിയിൽ വർക്ക് ചെയ്യുമെന്ന് തോനുന്നു. Adithyak1997 (സംവാദം) 15:56, 27 ജൂൺ 2020 (UTC)
ഇവിടെ പരാമർശിച്ചപോലെ ട്വിങ്കിൾ ഗാഡ്ജറ്റിൽ മാറ്റങ്ങൾ വരുത്തി ശരിയാകിട്ടുണ്ട്.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 03:54, 5 ജൂലൈ 2020 (UTC)
@Adithyak1997: ലിങ്ക് ശ്രദ്ധിക്കുക--റോജി പാലാ (സംവാദം) 08:07, 20 ജൂലൈ 2020 (UTC)
@Rojypala: അവിടെ മറുപടി ഇട്ടിട്ടുണ്ട്. Adithyak1997 (സംവാദം)
ആ സഹായം ടൂൾ കഴിഞ്ഞൊരു അവലംബം ഉണ്ടായിരുന്നു. അത് എനിക്കും ലഭ്യമല്ലാതായി. ഒരേ പ്രശ്നമായിരിക്കുമെന്നു കരുതി--റോജി പാലാ (സംവാദം) 08:29, 20 ജൂലൈ 2020 (UTC)
@Adithyak1997: ഇംഗ്ലിഷ് വിക്കി, മലയാളം വിക്കി. മലയാളത്തിൽ ഇതു നിലവിൽ ലഭ്യമായിരുന്നു. ഇപ്പോൾ ഇല്ലാതായി, ബീറ്റയിൽ ഉണ്ട്. എന്നാൽ പഴയ എഡിറ്ററിലെ സുഖമൊന്നും ബീറ്റയിൽ ലഭ്യമല്ല. സിമ്പിൾ ആയി കാര്യങ്ങൾ നടക്കില്ല.--റോജി പാലാ (സംവാദം) 09:20, 20 ജൂലൈ 2020 (UTC)
@Adithyak1997: വന്നു--റോജി പാലാ (സംവാദം) 10:09, 20 ജൂലൈ 2020 (UTC)
@Rojypala: ഇതായിരുന്നു പ്രശ്നം എന്ന് തോനുന്നു. Adithyak1997 (സംവാദം) 10:14, 20 ജൂലൈ 2020 (UTC)

തിരഞ്ഞെടുപ്പ് നടക്കുന്നുതിരുത്തുക

വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് താളിൽ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ദയവായി പരിശോധിക്കുക. Adithyak1997 (സംവാദം) 18:52, 30 ജൂൺ 2020 (UTC)

തിരഞ്ഞെടുക്കപ്പെട്ട ലേഖനംതിരുത്തുക

ലേഖനം മാറ്റാൻ സമയമായല്ലോ ബിപിൻ (സംവാദം) 18:45, 2 ജൂലൈ 2020 (UTC)

മാറ്റി, സംരക്ഷിക്കാനുള്ള താൾ ആരെങ്കിലും സംരക്ഷിക്കുക.--റോജി പാലാ (സംവാദം) 09:12, 3 ജൂലൈ 2020 (UTC)
 Y ചെയ്തു--KG (കിരൺ) 15:30, 3 ജൂലൈ 2020 (UTC)

താൾ സംരക്ഷിക്കണംതിരുത്തുക

ഇന്ത്യ താളിൽ നശീകരണ തിരുത്തലുകൾ നടക്കുന്നതിനാൽ ഐ.പി ഉപയോക്താക്കളെ താളിൽ തിരുത്തലുകൾ നടത്തുന്നതിൽ നിന്നും വിലക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 07:01, 3 ജൂലൈ 2020 (UTC)

നിലവിൽ രണ്ട് എഡിറ്റ് മാത്രമേ കഴിഞ്ഞ ഒരാഴ്ചയായി കാണുന്നുള്ളു, ഇനിയും നശീകരണപ്രവർത്തനം നടന്നാൽ സംരക്ഷിക്കുന്നതാണ്.--KG (കിരൺ) 07:07, 3 ജൂലൈ 2020 (UTC)

അടിസ്ഥാനവിവരങ്ങളില്ലാത്ത ലേഖനങ്ങൾതിരുത്തുക

ഉപയോക്താവ്:Sreeeraaj നിരവധി ശാസ്ത്രലേഖനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മലയാളം വിക്കിപീഡിയയിൽ, ശാസ്ത്രലേഖനങ്ങൾ താരതമ്യേന കുറവായിരിക്കുന്ന സാഹചര്യത്തിൽ, ഈ മേഖലയിലേക്ക് വിക്കിപീഡിയയർ എത്തിച്ചേരുന്നത്, ശാസ്ത്രലേഖനങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന ഒരാളായതിനാൽ, സന്തോഷത്തോടെ കാണുന്നു. ::@Sreeeraaj: ന്റെ സംഭാവനകളെ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം, വരാൻ പോകുന്ന ഒരു ഭവിഷ്യത്തുകൂടി ചൂണ്ടിക്കാണിക്കട്ടെ. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളിൽ ഭൂരിഭാഗത്തിനും അവലംബമൊന്നും നൽകിയതായിക്കാണുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവിടെ സന്ദേശം നൽകിയിരുന്നുവെങ്കിലും ബാലിശമായ മറുമൊഴികളിൽ അവയെല്ലാം തിരസ്ക്കരിച്ച് അനാഥലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതാണോ ശരിയായ നയം? ഇംഗ്ലീഷിൽ വളരെ വിശദമായി എഴുതപ്പെട്ടിട്ടുള്ള ലേഖനങ്ങൾ പോലും ഒന്നോ രണ്ടോ വരികളിലൊതുക്കി ആധികാരികതയില്ലാതെ ചുരുക്കുന്നത് വിക്കിപീഡിയയോട് ചെയ്യുന്ന അപരാധമായിട്ടാണ് എനിക്ക് തോന്നുന്നത്. ഇത്തരം ലേഖനങ്ങളിലേക്കെത്തുന്ന വായനക്കാർക്ക് എന്താണ് ലഭിക്കുക? ഇതാണോ വിക്കിപീഡിയ എന്ന ചിന്ത വായനക്കാരിലുണ്ടാക്കാൻ മാത്രമേ ഇവ ഇടവരുത്തൂ എന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. കാര്യനിർവാഹകർ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 16:59, 11 ജൂലൈ 2020 (UTC)

@Vijayanrajapuram ശാസ്ത്ര ലേഖനങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെടുത്തി മാത്രമല്ലേ ഏഴുതാൻ കഴിയൂ. അതുകൊണ്ട് ഒരു പ്രധാന ലേഖനം എഴുതുമ്പോൾ അതൊടൊപ്പം എഴുതപ്പെടേണ്ട ലേഖനങ്ങൾ തുടങ്ങിവയ്ക്കുന്നതാണ് താങ്കൾ തെറ്റിദ്ധരിച്ചിരിക്കുന്നത്. ശാസ്ത്രപദങ്ങൾ മലയാളത്തിൽ ഉപയോഗിക്കുമ്പോൾ അവ എന്തിനെ സൂചിപ്പിക്കുന്നു എന്നത് മലയാളം വിക്കിയിൽ ഉണ്ടാകണ്ടേ? ഇല്ലെങ്കിൽ അവ സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം എനിക്കു തന്നെയല്ലേ? അതു കൊണ്ടാണ് ഒരു ലേഖനത്തിനൊപ്പം സമാന്തരമായി മറ്റു ലേഖനങ്ങളും എഴുതിവരുന്നത്. അവയെല്ലാം പൂർത്തിയാക്കപ്പെടും--Sreeeraaj (സംവാദം) 17:08, 11 ജൂലൈ 2020 (UTC)
 • Sreeeraaj നൽകിയ മറുപടിയിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്:
  • എല്ലാ ശാസ്ത്രലേഖനങ്ങളും പരസ്പരം ബന്ധപ്പെടുത്തി മാത്രമേ ഏഴുതാൻ കഴിയൂ.
  • ഒരു ലേഖനം എഴുതുമ്പോൾ അതൊടൊപ്പം എഴുതപ്പെടേണ്ട ലേഖനങ്ങൾ തുടങ്ങിവയ്ക്കണം.
  • ശാസ്ത്രപദങ്ങൾ മലയാളത്തിൽ ഉപയോഗിക്കുമ്പോൾ അവ മലയാളം വിക്കിയിൽ ഉണ്ടാകണം
  • മലയാളം വിക്കിയിൽ ശാസ്ത്രപദങ്ങൾ ഇല്ലെങ്കിൽ ഉണ്ടാക്കേണ്ടുന്ന ഉത്തരവാദിത്തം ലേഖനകർത്താവിനാണ്. (ഇവിടെക്കാണുന്നതും, ഇവിടെക്കാണുന്നതും, ഇവിടെക്കാണുന്നതും എല്ലാം ഇത്തരം പദങ്ങളാണെന്ന് തിരിച്ചറിയുന്നു.)
  • ഒരു ലേഖനത്തിനൊപ്പം സമാന്തരമായി മറ്റു ലേഖനങ്ങളും എഴുതി പൂർത്തിയാവുമ്പോൾ മാത്രമാണ് അവലംബങ്ങൾ നൽകേണ്ടത്.
  • ഇവിടെക്കാണുന്നത് പോലെ മാത്രമാണ് അവലംബങ്ങളുടെ ആവശ്യകത.
  • ഞാൻ ലേഖനകർത്താവിനെ തെറ്റിദ്ധരിക്കുന്നു.

സുഹൃത്തേ, നമിക്കുന്നു. എനിക്ക് ഇത്തരം കാര്യങ്ങളിൽ വലിയ ധാരണയില്ലായിരുന്നു. നന്ദി. ധാരാളം ലേഖനങ്ങളെഴുതി പൂർത്തീകരിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 14:34, 12 ജൂലൈ 2020 (UTC)

വിക്കിന്യൂസ് ഉപവിഭാഗം ഒഴിവാക്കണംതിരുത്തുക

വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ) താളിലെ 'വിക്കിന്യൂസ്' എന്ന ഉപവിഭാഗം ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മലയാളം ഭാഷയിൽ നിലവിലില്ലാത്ത ഒരു ഒരു കാര്യമായതിനാലാണ് ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നത്. ഇനി ആ ഉപവിഭാഗം കമന്റ് ചെയ്താലും കുഴപ്പമില്ല. Adithyak1997 (സംവാദം) 18:38, 22 ജൂലൈ 2020 (UTC)

 N - ചെയ്തില്ല --KG (കിരൺ) 05:44, 25 സെപ്റ്റംബർ 2020 (UTC)

ലയിപ്പിക്കാനുള്ള ലേഖനങ്ങൾതിരുത്തുക

ഇവിടെ നിരവധി ലേഖനങ്ങൾ ഒരേ വിഷയത്തിൽ തന്നെ രണ്ടു ലേഖനങ്ങളായി (ഡ്യൂപ്ലിക്കേറ്റ്) കിടക്കുന്നുണ്ട്. ഇവ ലയിപ്പിക്കുന്നതിന്‌ ശുപാർശ ചെയ്‌തിട്ടും പിന്നീട്‌ ചർച്ചകൾ ഒന്നും നടക്കാത്തതിനാൽ അവിടെ തന്നെ ആരാലും ശ്രദ്ധിക്കാതെ കിടപ്പാണ്. ഇവിടെ ഡ്യൂപ്ലിക്കേറ്റ് ഉള്ളതുകൊണ്ട് വിക്കിഡാറ്റയിലും അത് ഡ്യൂപ്ലിക്കേറ്റ് ആയി കാണാവുന്നതാണ്. ഇവ ലയിപ്പിക്കുകയോ അഥവാ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 15:42, 30 ജൂലൈ 2020 (UTC)

ഈ വർഗ്ഗത്തിൽ പല താളുകളും ലയിപ്പിക്കുവാൻ എളുപ്പമാണ്. ചർച്ച വേണമെന്ന് നിർബന്ധമുണ്ടോ? Adithyak1997 (സംവാദം) 16:31, 30 ജൂലൈ 2020 (UTC)

ചർച്ചക്കു വേണ്ടി കാത്തിരിക്കേണ്ടതില്ല എന്നാണ് തോന്നുന്നത് ഷാജി (സംവാദം) 06:40, 31 ജൂലൈ 2020 (UTC)

ഒരേ വിഷയം ആണെന്ന് ഉറപ്പുണ്ടെങ്കിൽ, ആദ്യം സൃഷ്ടിക്കപ്പെട്ട താളിലേക്ക് രണ്ടാമത് സൃഷ്ടിച്ച താളിൽ നിന്നും പുതിയതായി വിവരങ്ങൾ ഉണ്ടെങ്കിൽ പഴയ താളിൽ ആ വിവരങ്ങൾ ചേർത്ത് രണ്ടാമത്തെ താളിനെ പഴയ താളിലേക്ക് തിരിച്ചു വിടുക. നാൾവഴി ലയിപ്പിക്കാൻ കാര്യനിർവാഹകരുടെ ഈ നോട്ടീസ് ബോർഡിൽ കുറിപ്പിട്ടാൽ മതി.--റോജി പാലാ (സംവാദം) 06:49, 31 ജൂലൈ 2020 (UTC)
ലയിപ്പിക്കാനുള്ള ലേഖനങ്ങൾ പരിശോധിച്ചപ്പോൾ, അതിലെ ഭൂരിപക്ഷം എല്ലാ ലേഖനങ്ങളിലും ഒന്നിൽ കൂടുതൽ എഴുത്തുകാരുടെ സംഭാവനകൾ വന്നിട്ടുണ്ട്. അതിൽത്തന്നെ രണ്ടാമത് സൃഷ്ടിച്ച താളുകളിലാണ് കൂടുതൽ തിരുത്തലുക്കൾ. ഈ അവസരത്തിൽ നാൾവഴി ലയിപ്പിക്കൽ ആവശ്യമല്ലേ? രണ്ടാമത് സൃഷ്ടിച്ച താളുകളിൽ എഴുത്തുകാരുടെ സംഭാവനകൾ കുറവാണെക്കിൽ മുകളിൽ പറഞ്ഞപ്രകാരം ലയനം ചെയ്യാം.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 08:23, 31 ജൂലൈ 2020 (UTC)
എല്ലാ ലേഖനങ്ങൾക്കും നാൾവഴി ലയിപ്പിക്കണം, അതിനു മാത്രമാണ് അഡ്മിന്റെ ആവശ്യം. ഒരേ വിഷയം അല്ലെങ്കിൽ ലേഖനം പരിശോധിക്കണം. 2 ആയി നിൽക്കേണ്ടതാണെങ്കിൽ അങ്ങനെ നിൽക്കാൻ ചർച്ച ആവശ്യമാകാം. ലയിപ്പിക്കൽ എന്നത് യാന്ത്രികമല്ല, മനുഷ്യപ്രയത്നമാണ്.--റോജി പാലാ (സംവാദം) 08:45, 31 ജൂലൈ 2020 (UTC)
ലേഖനം വായിച്ച് ഉള്ളടക്കം മാനുവൽ ആയിത്തന്നെ ചെയ്യണം. അതു ചെയ്യാൻ അഡ്മിന്റെ ആവശ്യമില്ല.--റോജി പാലാ (സംവാദം) 08:46, 31 ജൂലൈ 2020 (UTC)
  - പരിഹരിച്ചു --KG (കിരൺ) 05:50, 25 സെപ്റ്റംബർ 2020 (UTC)

തലക്കെട്ടുകൾ/വാക്കുകൾ സ്വന്തം സൃഷ്ടിതിരുത്തുക

@Sreeeraaj: സൃഷ്ടിച്ച ലേഖനങ്ങളുടെ തലക്കെട്ട് നാമങ്ങൾ അദ്ദേഹം തന്നെ സൃഷ്ടിച്ചതാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. മലയാളത്തിൽ നിലവിൽ അത്തരം തലക്കെട്ടുകൾ ഇല്ലെങ്കിൽ സ്വന്തമായി സൃഷ്ടിക്കാൻ പാടില്ല എന്നിരിക്കെ അദ്ദേഹം സൃഷ്ടിച്ച ലേഖനങ്ങളുടെ തലക്കെട്ടുകൾ ഇംഗ്ലീഷ് ഉച്ചാരണത്തിൽ തന്നെ നിലനിർത്തേണ്ടതും താളുകളിലെ ഉൾപ്പെടുത്തലുകൾ നീക്കം ചെയ്യേണ്ടതും തിരിച്ചുവിടലുകൾ ഉണ്ടെങ്കിൽ നീക്കം ചെയ്യേണ്ടതുമാണ്. അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാനെങ്കിലും കാര്യനിർവാഹകർ വിക്കിയിൽ ഉണ്ടെങ്കിൽ ശ്രമിക്കുക.--റോജി പാലാ (സംവാദം) 05:23, 1 ഓഗസ്റ്റ് 2020 (UTC)

 • പുതിയലേഖനങ്ങളിൽ പട്രോളിംഗ് ഭാഗമായി വായന നടത്തുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതാണ്. സ്വന്തമായി തലക്കെട്ട് സൃഷ്ടിച്ച് മുന്നേറുന്നത് പോലെ തന്നെ, അടിസ്ഥാനവിവരങ്ങളില്ലാത്ത ലേഖനങ്ങൾ, ലേഖനം മെച്ചപ്പെടുത്താൻ ശ്രമിക്കാം അവലംബം എന്നിങ്ങനെയുള്ള അറിയിപ്പുകളും Sreeeraaj ന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ലാതെ വന്നപ്പോൾ കാര്യനിർവ്വാഹകരുടെ ശ്രദ്ധയ്ക്ക് ഇവിടെ സന്ദേശം നൽകിയിരുന്നു. അതാരും ഗൗനിച്ചില്ല. തലക്കെട്ട് തിരുത്തി ശരിയാക്കാമെന്ന് വെച്ചാൽ, ഇതുപോലുള്ള പ്രതികരണവും തിരസ്കരിക്കലും നടക്കുന്നു. അതിനാൽ, അത്തരം ലേഖനങ്ങളിലെ പരിശോധന നിർത്തേണ്ടിവന്നു. ഇക്കാര്യത്തിൽ വ്യക്തിപരമായ താൽപര്യമോ എതിർപ്പോ ഇല്ല. വഴക്കടിക്കാനും സമയമോ താൽപര്യമോ ഇല്ല.

പിഴവുകൾ ചൂണ്ടിക്കാട്ടി, തിരുത്തി മുന്നോട്ടുപോകുമ്പോഴാണ് വിക്കിയും വിക്കിപീഡിയനും മെച്ചപ്പെടുക. പിഴവുകൾ തിരുത്തുക എന്നത് ഒരു കുറ്റമായിക്കാണരുത് (ഒരു സ്കൂൾമാഷായിപ്പോയതിന്റെ കുഴപ്പമാണ്; ക്ഷമിക്ക!). ഇതൊന്നും ചെയ്യാതെ, ഇതൊന്നും പരിഗണിക്കാതെ, ലേഖനങ്ങളുടെ എണ്ണം മാത്രം നോക്കി താരകങ്ങൾ സമ്മാനിക്കുന്നവർക്കുകൂടി ഈ മലിനീകരണത്തിൽ പങ്കുണ്ടാവുന്നു എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. അതിശയം നിറഞ്ഞ വാക്കുകളേക്കാൾ ആവശ്യം വാൽസല്യം നിറഞ്ഞ വിമർശനങ്ങളാണ് (.... പൗലോ കൊയ്ലോ) എന്ന വിശ്വാസം കൊണ്ടെഴുതുന്നു. ആർക്കെങ്കിലും വേദനിച്ചുവെങ്കിൽ, മാപ്പ്.--Vijayan Rajapuram {വിജയൻ രാജപുരം} 09:38, 1 ഓഗസ്റ്റ് 2020 (UTC)

പുതിയ ഉപയോക്താവായതിനാലാണ് പറഞ്ഞു തിരുത്താൻ ശ്രമിക്കുന്നത്, അതു മനസിലാക്കാതെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ പറഞ്ഞു കൊടുക്കുന്നവർ വിഡ്ഡികളാകുന്നു. ഇനിയും പുതിയ ലേഖനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഒരാഴ്ച തടയാൻ റിക്വസ്റ്റ് ഇടാം. (അതും ചെയ്യാൻ ആളു കാണില്ല)--റോജി പാലാ (സംവാദം) 10:10, 1 ഓഗസ്റ്റ് 2020 (UTC)
ആ യൂസർ നിങ്ങളൊക്കെ ഇടുന്ന കാര്യങ്ങൾ അറിയുന്നില്ല എന്നാണു തോന്നുന്നത്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:05, 1 ഓഗസ്റ്റ് 2020 (UTC)

@Rajeshodayanchal, അറിയുന്നത് കൊണ്ടാണല്ലോ Sreeeraaj മറുപടി എഴുതുന്നത്. കാര്യങ്ങൾ അംഗീകരിക്കാൻ തയ്യാറാവുന്നില്ല എന്ന പ്രശ്നം മാത്രം. കുറഞ്ഞ ദിവസങ്ങളിൽ വളരെയേറെ സംഭാവനകൾ നൽകിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. നയങ്ങൾ അനുസരിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 11:42, 1 ഓഗസ്റ്റ് 2020 (UTC)

തലക്കെട്ടുമാറ്റുമ്പോൾ, പഴയ തലക്കെട്ടുകൾക്ക് {{SD}} ചേർക്കൂ, അതു മായ്ക്കപെടും.--KG (കിരൺ) 23:15, 3 ഓഗസ്റ്റ് 2020 (UTC)
  -പരിഹരിച്ചു--KG (കിരൺ) 05:51, 25 സെപ്റ്റംബർ 2020 (UTC)

ലയനംതിരുത്തുക

തപോവനസ്വാമിയിലേക്ക്, തപോവൻ മഹാരാജ്ന്റെ നാൾവഴി ഉൾപ്പെടുത്തുക.--റോജി പാലാ (സംവാദം) 12:49, 25 ഓഗസ്റ്റ് 2020 (UTC)

 Y ചെയ്തു--KG (കിരൺ) 15:35, 25 ഓഗസ്റ്റ് 2020 (UTC)
 --റോജി പാലാ (സംവാദം) 08:11, 27 ഓഗസ്റ്റ് 2020 (UTC)

മുകളിലെ നോട്ടീസ്തിരുത്തുക

മുകളിലെ തിരഞ്ഞെടുപ്പ് നോട്ടീസ് [ഒഴിവാക്കുക] ഞെക്കിയിട്ട് ഒഴിവാകുന്നില്ലല്ലോ?--റോജി പാലാ (സംവാദം) 10:34, 8 ഓഗസ്റ്റ് 2020 (UTC)

Rojypala മീഡിയവിക്കി സംബന്ധിച്ചൊരു പ്രശ്നമാണിത്. ഇവിടെ നോക്കിയാൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് കരുതുന്നു. കുറച്ച് ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് തോനുന്നു. Adithyak1997 (സംവാദം) 10:46, 8 ഓഗസ്റ്റ് 2020 (UTC)
 N - പ്രശ്നം ഇവിടെ പരിഹരിക്കാൻ സാധിച്ചില്ല.--KG (കിരൺ) 05:53, 25 സെപ്റ്റംബർ 2020 (UTC)

ഇറക്കുമതിതിരുത്തുക

ഫലകങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ഇംഗ്ലീഷ് വിക്കിയിലെ എല്ലാ നാൾവഴികളും ഇറക്കുമതി ആവശ്യമുണ്ടോ?--റോജി പാലാ (സംവാദം) 09:43, 16 സെപ്റ്റംബർ 2020 (UTC)

ഉണ്ട്.
 1. ഇരു വിക്കികളിലെയും മാറ്റങ്ങൾ വലിയ ശ്രമമില്ലാതെ ലയിപ്പിക്കാൻ അത് ആവശ്യമാണ്
 2. ഫലകം നിർമ്മിക്കുകയും തിരുത്തുകയും ചെയ്ത ആളിന് തക്ക ക്രെഡിറ്റ് കൊടുക്കണം
--ജേക്കബ് (സംവാദം) 22:38, 16 സെപ്റ്റംബർ 2020 (UTC)

ഫലകം:നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നതിനെ പിന്തുണക്കുന്നുതിരുത്തുക

ഫലകം:നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നതിനെ പിന്തുണക്കുന്നു ഈ യൂസർബോക്സ് ഡിലീറ്റുചെയ്യുന്നതിനെപ്പറ്റി എന്താണഭിപ്രായം. ഇത് ഒരു രാഷ്ട്രീയ പ്രചാരണസ്വഭാവമുള്ള സംഗതിയാണ്. അതുകൊണ്ട് ഒഴിവാക്കേണ്ടതല്ലേ? --രൺജിത്ത് സിജി {Ranjithsiji} 10:40, 14 സെപ്റ്റംബർ 2020 (UTC)

രാഷ്ട്രീയ ചൊവ്വയുള്ളതായിട്ടുള്ള ഈ ഫലകം നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. Adithyak1997 (സംവാദം) 10:43, 14 സെപ്റ്റംബർ 2020 (UTC)
SD ഇട്ടു. പെട്ടെന്നു മായ്ക്കുക.--റോജി പാലാ (സംവാദം) 11:13, 14 സെപ്റ്റംബർ 2020 (UTC)

നാൾവഴി ലയിപ്പിക്കാൻതിരുത്തുക

നീല അമരിയുടെ നാൾവഴി നീലയമരിയിൽ ഉൾപ്പെടുത്തണം.--റോജി പാലാ (സംവാദം) 12:20, 16 സെപ്റ്റംബർ 2020 (UTC)

 Y ചെയ്തു. Akhiljaxxn (സംവാദം) 13:44, 16 സെപ്റ്റംബർ 2020 (UTC)

നശീകരണപ്രവർത്തനം -പഞ്ചാരമണ്ടതിരുത്തുക

ഞാൻ 2012-ൽ സൃഷ്ടിച്ച യാന്ത്രികവിവർത്തനമല്ലാത്ത ഒരു ലേഖനമായ പഞ്ചാരമണ്ട എന്നതിൽ നിന്നും യാതൊരു അറിയിപ്പും ഇല്ലാതെ ഉ:Irshadpp ഒരു ഭാഗം പൂർണ്ണമായി നീക്കം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. അതിലെ ചുരുക്കം എന്ന ഭാഗത്ത് പുസ്തകം പാചകം ചെയ്യരുത് (യാന്ത്രികവിവർത്തനം) (Not cook book) എന്നെഴുതിയതായി കാണുന്നു. കാര്യനിർവാഹകർ ഇടപെടുക. അദ്ദേഹത്തിനു ഞാൻ സംവാദതാളിൽ അറിയിപ്പു നൽകാം.--റോജി പാലാ (സംവാദം) 05:18, 25 സെപ്റ്റംബർ 2020 (UTC)

  ആ തിരുത്ത് മുൻപ്രാപനം ചെയ്തിട്ടുണ്ട്--KG (കിരൺ) 05:32, 25 സെപ്റ്റംബർ 2020 (UTC)

അന്യായമായ തടയൽതിരുത്തുക

വിക്കിപീഡിയ മലയാളത്തിലെ നി-യോ,മിസ്സി എലിയട്ട്,കാൽവിൻ ഹാരിസ്,ടി-പെയ്ൻ,സിയ ഫർളർ,ജെന്നിഫർ ലോപസ്,ക്രിസ് മാർട്ടിൻ,വിസ് ഖലീഫ,കോഡി സിംപ്സൺ,ലൂയിസ് ടോംലിൻസൺ,സ്ലാഷ് ,ലിൽ വെയ്ൻ,ജെർമെയ്ൻ ജാക്സൺ,ആഷ്ലി ടിസ്ഡേൽ,ലിയൻ പെയ്ൻ എന്നീ താളുകളിൽ ഈ ഉപയോക്താവ് 29-08-2020 ന് ‘അപൂർണ്ണം’, ‘ശ്രദ്ധേയത’, ‘ആധികാരികത’, ‘വൃത്തിയാക്കേണ്ടവ’ എന്നീ ഫലകങ്ങൽ ചേർത്തതിന് യാതൊരു മുന്നറീപ്പോ സംവാദത്താളിൽ താക്കീതോ നൽകാതെ നശീകരണ പ്രവൃത്തിയായി പറഞ്ഞ് മൂന്ന് ദിവസത്തിന് തിരുത്തും അംഗത്വം സൃഷ്ടിക്കുന്നതും തടഞ്ഞുകൊണ്ട് അഖിൽ ജാക്സൺ എന്ന കാര്യനിർവ്വഹകൻ അന്യായം കാണിച്ചിരിക്കുന്നു. ഇത് ഒരു കാര്യനിർവ്വഹകന്റെ പാകത കാണിക്കാത്ത ധാർഷ്ട്യമായി ഞാൻ സംശയിക്കുന്നു. കാരണം, മുകളിൽ സൂചിപ്പിച്ച ലേഖനങ്ങളിൽ മിക്കവയ്ക്കും ആവശ്യമായ അവലംബങ്ങൾ ഇല്ലായിരുന്നു. ആധികാരികത എന്ന ഫലകം ചേർക്കുന്നതിന് പകരം ചില ലേഖനങ്ങളിൽ ഞാൻ തെറ്റായി ശ്രദ്ധേയത എല്ല ഫലകം ചേർത്തു എന്നത് ശരിയാണങ്കിലും പിന്നീട് അത് തിരിച്ചറിഞപ്പോൾ തുടർന്നുള്ള തിരുത്തലുകളിൽ ആധികാരികത എന്ന ഫലകമാണ് ചേർത്തത്. പരാമർഷ്ട ലേഖനങ്ങളിൽ പലതും അപൂർണ്ണമവുമായിരുന്നു. ഒന്നോ രണ്ടോ വരികൾ മാത്രമായിരുന്നു പലതിനും. അവയിൽ ചിലവ വൃത്തിയാക്കേണ്ടതും ആണന്ന് ഈ ഉപയോക്താവിന് തോന്നിയതുകൊണ്ടാണ് ‘വൃത്തിയാക്കേണ്ടവ’ എന്ന ഫലകം ചേർത്തത്. പല ലേഖനങ്ങളുടെയും ഇൻഫോ ബോക്സ് ലേഖനത്തേക്കാൾ വലുതായി വായനാക്ഷമമല്ലാത്ത വിധത്തിലും ആയിരുന്നു. ഇതൊക്കെയായിട്ടും ഞാൻ നശീകരണ പ്രവർത്തനമാണ് ചെയ്തത് എന്ന് പറഞ്ഞ് യാതൊരു മുന്നറീപ്പും ഇല്ലാതെ മൂന്ന് ദിവസത്തിന് തടഞ്ഞു. ഞാൻ ആധികാരികത ഫലകം ചേർത്തതിൽ ചില ലേഖനത്തിലെങ്കിലും അന്നേ ദിവസം akhiljaxxn എന്ന കാര്യനിർവ്വകൻ തന്നെ ഏതാനും ലിങ്കുകൾ തെളിവിനായി ചേർത്തത് ഞാനിട്ട ഫലകങ്ങൾ നശീകരണമല്ല പകരം തികച്ചും ന്യായമായ ഫലകം ആയിരുന്നു എന്നതിനെ സൂചിപ്പിക്കുന്നു. മാത്രമല്ല ഫലകം ചേർക്കുമ്പോൾ സംവാദത്താളിൽ കാരണം കാണിച്ചില്ല എന്ന് കാര്യനിർവ്വകൻ എനിക്കുള്ള സംവാദത്താളിലെ ‘കുറ്റപത്രത്തിൽ’ പറയുന്നു. ഇക്കാര്യം തിരുത്തൽ തടയുന്നതിനു മുമ്പ് അദ്ദേഹം എന്റെ സംവാദത്താളിൽ മുന്നറീപ്പ് നൽകിയിരുന്നെങ്കിൽ എനിക്കത് പിന്നീടുള്ള തിരുത്തുകളിലെങ്കിലും ശ്രദ്ധിക്കാമായിരുന്നു.

കാൽവിൻ ഹാരിസ് എന്ന ലേഖനത്തിൽ ഞാൻ, വൃത്തിയാക്കേണ്ടവ എന്ന ഫലകം ചേർത്തപ്പോൾ അതിനെ റിവർട്ട് ചെയ്ത അഖിൽ ജാക്സൺ എന്താണ് വൃത്തിയാക്കേണ്ടത് എന്ന് എഡിറ്റ് സമ്മറിയിൽ ചോദിച്ചിരുന്നു. ഈ തിരുത്ത് ഞാൻ റിവർട്ട് ചെയ്തതോടൊപ്പം എഡിറ്റ് സമ്മറിയിൽ ഇൻഫോബോക്സ് അസാമാന്യവലിപ്പം എന്നും ഞാൻ സൂചിപ്പിച്ചതുമാണ്. എന്നെ തടഞ്ഞതിന് എന്റെ സംവാദത്താളിൽ ഞാൻ ഉന്നയിച്ച സംശയത്തിന് അഖിൽ ജാക്സൻ നൽകിയ മറുപടി, വിക്കിപീഡിയ യുദ്ധക്കളമല്ല എന്ന ലിങ്കാണ്. ഒരു ലേഖനം വിക്കിപീഡിയയിൽ എഴുതി പ്രസിദ്ധീകരിച്ചാൽ അതു പിന്നെ വിക്കിപീഡിയയുടേതാണ്; എഴുതിയ ഉപയോക്താവിന്റേതല്ല എന്ന അറിയാത്ത ആളായിരിക്കില്ലല്ലോ ഈ കാര്യനിർവഹകൻ. പിന്നെ എന്തു കൊണ്ടാണ് ലേഖനത്തിൽ തിരുത്ത് വരുത്തിയതിന് വിക്കിപീഡിയ യുദ്ധക്കളമല്ല എന്ന ലിങ്കിട്ടത് എന്ന് മനസ്സിലാവുന്നില്ല.


മലയാളം വിക്കിപീഡിയയിലെ നിരവധി ലേഖനങ്ങളുടെ സംവാദത്താളിൽ യാതൊരു സൂചനയും നൽകാതെ തന്നെ മായ്ക്കുക, ശ്രദ്ധേയത, ആധികാരികത, അപൂർണ്ണം, വൃത്തിയാക്കേണ്ടവ എന്നീ ഫലകങ്ങൾ ഉണ്ട് എന്നുള്ളത് അതൊരു നശീകരണ പ്രവർത്തിയല്ല എന്നതിന് തെളിവല്ലേ. അല്ലങ്കിൽ പിന്നെ ഈ ഫലകങ്ങൾ സ്ഥാപിച്ച ഉപയോക്താക്കളെ ഒന്ന് താക്കീത് നൽകാനെങ്കിലും കാര്യനിർവഹകർ തയ്യാറാവുമായിരുന്നല്ലോ. സമീപ ദിവസങ്ങളിൽ എന്റെ ശ്രദ്ധയിൽ വന്ന ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത് സൂചിപ്പിക്കാം. റസാഖ് കോട്ടക്കൽ എന്ന താളിൽ ഒരു ഉപയോക്താവ് അതിന്റെ സംവാദത്താളിൽ ഒന്ന് എത്തി നോക്കുക പോലും ചെയ്യാത്തവണ്ണം നേരിട്ട് മായ്ക്കുക ഫലകം ചേർത്തിരുന്നു. അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ഇത് നശീകരണമാണ് എന്ന് ഏതെങ്കിലും ഉപയോക്താവോ കാര്യനിർവ്വകനോ സൂചിപ്പില്ല. മാത്രമല്ല ഈ ലേഖനത്തിലെ സംവാദത്താളിൽ ഏഴ് വർഷം മുമ്പ് തന്നെ ശ്രദ്ധേയത ചർച്ച ചെയ്യുകയും അതിന് ആവശ്യമായ തെളിവുകൾ ചേർക്കപ്പെടുകയും ചെയ്ത ഒന്നാണത്. ഞാനിത് ഇവിടെ സുചിപ്പിക്കുന്നത് ഒരു ഉദാഹണമെന്നോണമാണ്. ഇതു പോലെ നിരവധി ഉദാഹരണങ്ങൾ ഉണ്ടാവാം. ഞാൻ മുകളിൽ സൂചിപ്പിച്ച ലേഖനങ്ങളിൽ ഒന്നിൽ പോലും മായ്ക്കുക എന്ന ഫലകം ചേർത്തിട്ടില്ല. തികച്ചും ന്യായമെന്ന് ഞാൻ കരുതിയ തിരുത്തലിന്റെ പേരിൽ നടത്തിയ ഈ തടയൽ കാര്യനിർവ്വഹകന്റെ അധികാര ദുരുപയോഗമാണന്നും സംശയിക്കുന്നു. ഈ അന്യായത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.--വിചാരം (സംവാദം) 20:17, 1 സെപ്റ്റംബർ 2020 (UTC)

 • എതെങ്കിലും ഒരു വ്യക്തി ആരംഭിച്ച താളിൽ മാത്രമായി വ്യാപകമായി ഫലകങ്ങൾ ചേർക്കുന്ന പ്രവണത കാണുന്നുണ്ട്. റസാഖ് കോട്ടക്കൽ എന്ന താളിൽ സംഭവിച്ചതും ഇതുതന്നെ. ഫലകം ചേർത്തുകഴിഞ്ഞാൽപ്പിന്നെ ചർച്ചയ്ക്കിട്ട് തീരുമാനമാകാതെ പറ്റില്ലല്ലോ. ഇവിടെ ചേർത്ത അഭിപ്രായങ്ങൾ കൂടി കാണുമല്ലോ? വിശ്വാസ്യത നഷ്ടപ്പെടാത്തതരത്തിൽ പെരുമാറാനുള്ള ബാധ്യത ഓരോരുത്തർക്കുമുണ്ട് എന്നുമാത്രം ഓർമ്മിപ്പിക്കാം. --Vijayan Rajapuram {വിജയൻ രാജപുരം} 04:15, 2 സെപ്റ്റംബർ 2020 (UTC)
 • ഇവിടെ സംഗീതവും ഗായകരുമായി ബന്ധപ്പെട്ട താളുകൾ നോക്കുന്ന സമയത്താണ് ഇത്തരം നിരവധി ലേഖനങ്ങൾ ശ്രദ്ധയിൽ പെട്ടത്. ഞാൻ അന്നേ ദിവസം ശ്രദ്ധിച്ച ഈ ഗണത്തിൽ പെട്ട എല്ലാ ലേഖനങ്ങളും അഖിൽ ജാക്സ്ന്റെ ലേഖനങ്ങളുടെ ലിസ്റ്റിൽ നിന്ന് തന്നെയാണ് പക്ഷേ അത് അദ്ദേഹം എഴുതിയ ലേഖനങ്ങൾ ആയത് കൊണ്ടാണന്ന് ഈ ഫലകങ്ങൾ ഇട്ടത് എന്ന സൂചന ശരിയല്ല. ഗായകർ, സംഗീതജ്ഞർ എന്നിവരുമായി ബന്ധപ്പെട്ട എന്റെ അഭിരുചിയിൽ വരുന്ന കുറച്ച് ലേഖനങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹത്തിന്റെ ലേഖനങ്ങളിലെ ലിസ്റ്റ് ഞാൻ ഉപയോഗപ്പെടുത്തി എന്ന് മാത്രമേയുള്ളൂ. വ്യക്തിപരമായി ഒരു ലേഖകനെ ലക്ഷ്യം വെക്കുന്നത് വിക്കിപീഡിയ നയങ്ങൾക്കെതിരാണ് എന്ന് എനിക്ക് ഉത്തമ ബോധ്യവും ഉണ്ട്.--വിചാരം (സംവാദം) 04:31, 2 സെപ്റ്റംബർ 2020 (UTC)
 • വിചാരം എന്ന അക്കൗണ്ട് വിചാരം പറയുന്നതായ പരാതികളിൽ വ്യക്തിഗത താല്പര്യങ്ങൾ കടന്നുവന്നിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കണം എന്ന് തോന്നുന്നു. കാരണം, അഖിൽ ജാക്സൺ എന്ന ഐ.ഡി ശ്രദ്ധേയതയില്ലാ എന്നതിനാൽ ചില ലേഖനങ്ങളിൽ പ്രശ്‌നം ഉന്നയിച്ചതിനു ശേഷമാണ്, അദ്ദേഹം ക്രിയേറ്റ് ചെയ്ത ലേഖനങ്ങളിൽ വിചാരം എന്ന ഐ.ഡി ഫലകങ്ങൾ തുടർച്ചയായി ചാർത്തുന്നത്. സമയം പരിശോധിച്ചാൽ അത് മനസ്സിലാകും. വിചാരം എന്ന ഐ.ഡി സംഭാവനകൾ നൽകിയ ജമാഅത്തെ ഇസ്ലാമിയുമായ ബന്ധപ്പെട്ട ലേഖനങ്ങൾ ശ്രദ്ധേയതയില്ലാത്ത കാരണത്താൽ, അവയിലെ പ്രശ്നങ്ങൾ നിരത്തിയതിനു, അഖിൽ ജാക്സൺ എന്ന ഐ ഡി ക്രിയേറ്റ് ചെയ്ത ലേഖനങ്ങളിൽ പോയി ഫലകങ്ങൾ ചാർത്തിയതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.--ഉപയോക്താവ്:Luqmankvk (ഉപയോക്താവിന്റെ സംവാദം:Luqmankvk) 01:31 PM, 2 സെപ്റ്റംബർ 2020 (UTC)
Vicharam ഒരു ലേഖനത്തിൽ ഇത്തരത്തിലുള്ള ടാഗുകൾ സ്ഥാപിക്കുമ്പോൾ അക്കാര്യം താളിൻ്റെ സംവാദം താളിൽ രേഖപ്പെടുത്തേണ്ടതാണ്. അക്കാര്യം ഒരിക്കൽ എഡിറ്റ് സമ്മറിയിലൂടെ സൂചിപ്പിച്ചിട്ടും താങ്കൾ ഇക്കാര്യം നിർബാധം തുടർന്നുകൊണ്ടിരുന്നു. അൻമ്പതിനു മുകളിൽ വിക്കി ഭാഷ എഡിഷനുകളിൽ താളുകൾ ഉള്ള ലേഖനങ്ങളിൽ ആണ് താങ്കൾ ശ്രദ്ധേയത ഫലകം ചേർത്തിരുന്നത്. ഇക്കാര്യം താങ്കളും മുകളിൽ അംഗീകരിക്കുന്നുണ്ട്‌. വൃത്തിയാക്കൽ ഫലകം ചേർത്തതിനു കാരണം ലേഖനത്തിലെ ഇൻഫോബോക്സിനു വലിപ്പം കൂടുതലായിരുന്നു എന്നു കാരണവും!. പതിനൊന്നു വർഷമായി വിക്കി എഡിറ്റ് ചെയ്യുന്ന താങ്കൾക്ക് ഓരോ ഫലകവും ഏതവസരത്തിലാണ് ചേർക്കേണ്ടത് എന്ന് അറിയില്ലായിരുന്നു എന്നു കരുതാൻ തരമില്ല. താങ്കൾ ഇത്തരത്തിലുള്ള ഫലകങ്ങൾ ചേർക്കുവാനുണ്ടായ സാഹചര്യം എന്താണെന്നു Luqmankvk മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. അക്കാര്യം നിങ്ങളുടെ എഡിറ്റ് ഹിസ്റ്ററിയിൽ നിന്ന് വളരെ വ്യക്തവുമാണ്. അതു നേരത്തെ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് വിക്കിപീഡിയ യുദ്ധക്കളമല്ല എന്ന് താങ്കളോട് ഞാൻ സുചിപ്പിച്ചത്. താങ്കളുടെ എഡിറ്റിംങ്ങ് ഹിസ്റ്ററി ഒരു മീറ്റ് പപ്പറ്റിനു സമാനമാണ്. ഉദാഹരണത്തിന് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.കെ. ഉബൈദ് എന്ന AFD എടുക്കാം. മാസങ്ങൾ എഡിറ്റ് ചെയ്യാതിരുന്ന താങ്കൾ ഇടവേളയ്ക്ക് ശേഷം പ്രത്യക്ഷപ്പെട്ടത് ഈ താളിൽ ! vote ചെയ്യാൻ വേണ്ടിയാണ്. ഇത്തരത്തിലുള്ള വിവിധ സാഹചര്യങ്ങൾ ഇതിനു മുമ്പും ശേഷവും താങ്കളിൽ നിന്ന് കാണാൻ സാധിച്ചിട്ടുണ്ട്. എങ്ങനെയാണ് സജീവമല്ലാതിരുന്ന താങ്കൾക്ക് ഇത്തരം സംവാദങ്ങളെക്കുറിച്ച് അറിവുണ്ടാകുന്നത്?. മുകളിലെ സെക്ഷനിൽ Rojypala സൂചിപ്പിച്ചതിനു സമാനമായ ഓഫ് ലൈൻ ക്യാൻവാസിംങ്ങും മീറ്റ് പപ്പറ്ററിയിലേക്കു മാണ് ഇത്തരം സാഹചര്യങ്ങൾ വിരൽ ചുണ്ടുന്നത്. ഇത്തരത്തിൽ മറ്റുള്ളവർക്കെതിരെ ആരോപണമുയർത്തി സ്വയം ഇരവാദം ഉന്നയിക്കുമ്പോൾ WP:BOOMERANG എന്നുള്ളത് ഒന്നു നോക്കുന്നത് നല്ലതാണ്. Akhiljaxxn (സംവാദം) 15:43, 2 സെപ്റ്റംബർ 2020 (UTC)

ഇത് വിക്കിപീഡിയ കാര്യനിർവ്വഹകന് ചേർന്നതല്ലതിരുത്തുക

ഏതെങ്കിലും ഉപയോക്താക്കളുടെ കാര്യമറിയാതെയുള്ള അവതരണങ്ങളെ ഏറ്റുപിടിക്കുന്ന അഖിൽ ജാക്സ്ൻ കാര്യനിർവ്വഹകൻ എന്നുള്ള തന്റെ സ്ഥാനത്തെയെങ്കിലും ഒന്ന് മാനിക്കണം എന്ന് അഭ്യർഥിക്കുന്നു.മാസങ്ങൾ ഏഡിറ്റു ചെയ്യാതിരുന്ന ഞാൻ ഇപ്പോ വന്നത് ഈ കാര്യനിർവ്വഹകൻ എത്ര മുൻ വിധിയോടെ സമീപിക്കുന്നത്. ഇതൊക്കെ ഏതെങ്കിലും ഉപയോക്താക്കൾക്കും വിക്കിപീഡിയക്കെതിരെ ലേഖനങ്ങൾ എഴുതുന്നവർക്കും പറ്റും പക്ഷേ ഒരു കാര്യനിർവഹകൻ ഇങ്ങനെ ഒരു ഉപയോക്താവിനെ സംബന്ധിച്ച് വിലയിരുത്തുന്നത് അങ്ങേയറ്റം വിലകുറഞ്ഞ ഏർപ്പാടാണ്. ചില ഉപയോക്താക്കൾക്ക് ഹേലേലുയ്യ പാടുന്നത കാര്യനിർവ്വഹകൻ എത്രമാത്രം ചെറുതാവുന്നു എന്നതിന്റെ തെളിവാണിത്. താങ്കൾ പിന്നെയും മുൻവിധി വച്ചാണു സംസാരിക്കുന്നത്. എപ്പോഴും സമീപകാല മാറ്റങ്ങളും ഞാൻ സൃഷ്ടിച്ച ലേഖനങ്ങളും നോക്കാൻ എന്നെ വേറെ ആരും അറീക്കേണ്ടതില്ല എന്നെങ്കിലും താങ്കൾ മനസ്സിലാക്കുക. ടി.കെ. ഉബൈദ് എന്ന താൾ മായക്കാൻ വച്ചത് താങ്കൾ തന്നെ എന്റ് സംവാദത്താളിൽ സന്ദേശത്തിലൂടെ നൽകിയത് ഒരു പക്ഷേ മറന്നു പോയോ. ഒരാൾ ലോഗിൻ ചെയ്യുമ്പോൾ സന്ദേശം വല്ലതുമുണ്ടങ്കിൽ അതാണ് ആദ്യം അദ്ദേഹത്തെ നോട്ടിഫൈ ചെയ്യുക എന്ന വെറും ലളിതയുക്തി മതി അഖിൽ ജാക്സൻ എനിക്കെതിരെ, 'മാസങ്ങളോളം ഏഡിറ്റു ചെയ്യാത്ത ആൾക്ക് എങ്ങനെയാണ് വിവരം ലഭിക്കുക' എന്ന മുൻവിധി നിറഞ്ഞ ആരോപണത്തിന്റെ മുനയൊടിക്കാൻ. തടഞ്ഞതും പോരാ അത് അന്യായമാണന്ന് അറീച്ചതിനെ ഇരവാദം എന്ന് വിശേഷിപ്പിക്കുന്നു. ഒരു വിക്കിപീഡിയ കാര്യനിർവ്വഹകനാണ് ഇത്തരം രണ്ടാംകിട ആരോപണം ഉന്നയിക്കുന്നത്. താങ്കളുടെ അന്യായത്തെ സൂചിപ്പിക്കുന്ന നിരവധി തെളിവുകൾ എന്റെ ആദ്യ പോസ്റ്റിലുണ്ട്. ഒരു ഫലകം ഇടുമ്പോൾ സംവാദത്താളിൽ അതിന്റെ കാരണം ബോധിപ്പിക്കണം എന്ന് ഏത് നയത്തിലാണ് പറയുന്നത് എന്ന് ഒന്ന് പറയാമോ. അങ്ങനെയെങ്കിൽ നിരവധി ലേഖനങ്ങളിൽ സംവാദത്താളിൽ പറയാതെ ഫലകം ഇട്ടിട്ടുണ്ട് അതിനെയൊക്കെ നശീകരണമായി കണ്ട് നിങ്ങൾ തടയാൻ പോവാത്തത് എന്ത് കൊണ്ട്. ഒരു ഉപയോക്താവ് ഒരു വർഷമോ പതിനൊന്ന് വർഷമോ ആവട്ടെ അതിന് താങ്കൾ ഉപയോക്താവിനെ അവേഹളിക്കുന്നത് എന്തിനാണ്. ഉപയോക്താവിനെ അവേളിക്കുന്ന അഖിൽ ജാക്സൺ എന്ന കാര്യനിർവഹകൻ ആ സ്ഥാനം കൈകര്യം ചെയ്യാൻ അനർഹനാണ് എന്നാണ് എന്റെ പക്ഷം ആയതിനാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് മറ്റു വിക്കീപീഡിയ കാര്യനിർവഹകരോട് വിനയത്തോടെ ആവശ്യപ്പെടുന്നു.--വിചാരം (സംവാദം) 17:54, 2 സെപ്റ്റംബർ 2020 (UTC)

എൻ്റെ ചോദ്യം സജീവമല്ലാതിരുന്ന താങ്കൾ എങ്ങനെയാണ് താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച സമയത്തു തന്നെ ഞാൻ താങ്കളുടെ സംവാദം താളിൽ ചേർത്ത അറിയിപ്പ് കാണാനിടയായി എന്നതാണ്. താങ്കളെ ബ്ലോക്കു ചെയ്യപ്പെടാനിടയായ കാരണം താങ്കളുടെ ടോക് പേജിലും മുകളിലത്തെ സെക്ഷനിലും ഞാൻ വിശദീകരിച്ചിട്ടുണ്ട്. എങ്കിലും ഒന്നു കൂടെ പറയാം . ഒരു ലേഖനത്തിൽ ഇത്തരത്തിലുള്ള ടാഗുകൾ സ്ഥാപിക്കുമ്പോൾ അക്കാര്യം താളിൻ്റെ സംവാദം താളിൽ രേഖപ്പെടുത്തേണ്ടതാണ് (പ്രത്യേകിച്ച് ശ്രദ്ധേയത പോലുള്ളവ ചേർക്കുമ്പോൾ) കാരണം ഫലകങ്ങൾ ഇങ്ങനെ ചേർക്കുക വഴി ലേഖനം നന്നാക്കുക ആണ് ലക്ഷ്യമെങ്കിൽ ആ ലേഖനങ്ങൾ നന്നാക്കാൻ താൽപര്യപ്പെടുന്നവർക്ക് വേണ്ട മാറ്റങ്ങൾ വരുത്താൻ സംവാദം താളിലെ കുറിപ്പുകൾ സഹായകമാകും എന്നതുകൊണ്ടുതന്നെ . ഇത് ഒരു നയമല്ല പകഷെ ഒരു കീഴ് വഴക്കമാണ്. അക്കാര്യം ഒരിക്കൽ എഡിറ്റ് സമ്മറിയിലൂടെ സൂചിപ്പിച്ചിട്ടും താങ്കൾ ഇക്കാര്യം നിർബാധം തുടർന്നുകൊണ്ടിരുന്നു. അൻമ്പതിനു മുകളിൽ വിക്കി ഭാഷ എഡിഷനുകളിൽ താളുകൾ ഉള്ള ലേഖനങ്ങളിൽ ആണ് താങ്കൾ ശ്രദ്ധേയത ഫലകം ചേർത്തിരുന്നത് എന്നോർക്കണം. വൃത്തിയാക്കൽ ഫലകം ചേർത്തതിനു കാരണം ലേഖനത്തിലെ ഇൻഫോബോക്സിനും ചിത്രത്തിനും വലിപ്പം കൂടുതലായിരുന്നു എന്ന കാരണവും. ഇൻഫൊ ബോക്സ് ബ്രോക്കൺ ആണെങ്കിൽ പിന്നെയും കുഴപ്പമില്ലായിരുന്നു. അപൂർണം ഫലകങ്ങൾ ചേർക്കുന്നതിനെക്കുറിച്ചാണെങ്കിൽ വിക്കിപീഡിയിലെ ഒരു ലേഖനവും അത് FA ആയി തിരഞ്ഞെടുത്തതാണെങ്കിൽ പോലും പൂർണമല്ല. എങ്കിലും അവ ഒറ്റവരി ലേഖനമല്ലെങ്കിൽ ലേഖനത്തിൻ്റെ ഏറ്റവും താഴെ ആണ് സ്ഥാപിക്കേണ്ടത്. ഇനി ഇത്തരത്തിലുള്ള ഏതു ഫലകങ്ങൾ സ്ഥാപിക്കുന്നതിനു മുമ്പും ഈ പ്രശ്നങ്ങൾ താങ്കൾക്ക് പരിഹരിക്കാൻ കഴിയുമോ എന്ന് നോക്കണം.
താങ്കൾ ഇവയൊന്നും പാലിക്കാതെ നിർബാധം നിരവധി താളുകളിൽ തുടർച്ചയായി ഫലകങ്ങൾ ചേർത്തു കൊണ്ടേയിരുന്നു. ഇത് ഡിസ്റപ്റ്റീവ് എഡിറ്റിങ്ങാണ്. ഇത്തരത്തിൽ എഡിറ്റു ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നത് സാധാരണമാണ്. Akhiljaxxn (സംവാദം) 20:06, 2 സെപ്റ്റംബർ 2020 (UTC)
താങ്കൾ കാര്യനിർവ്വഹകനായിട്ടു പോലും ഒരു താർക്കികനെ പോലെ ഈ ചോദ്യം ഉന്നയിക്കുന്നത്, താങ്കൾ എന്നെ അനാവശ്യമായി തടഞതിനെ ന്യായീകരിക്കുന്നതിനു വേണ്ടിയാണ് എന്ന് ഇപ്പോൾ ഈ വിവാദം വീക്ഷിക്കുന്നവർക്കൊക്കെ മനസ്സിലായിട്ടുണ്ടാവണം. 2020 ജലൈ 6 ന് ആണല്ലോ ടി.കെ ഉബൈദ് എന്ന താൾ മായ്ക്കാൻ നോട്ടീസിട്ടിരിക്കുന്നു എന്ന് താങ്കൾ എന്നോട് എന്റെ സംവാദത്താളിൽ സന്ദേശമിടുന്നത്. ഞാൻ ആ ലേഖനത്തിന്റെ സംവാദത്താളിൽ എന്റെ അഭിപ്രായം അറീക്കുന്നതോ ജൂലൈ 19 നും. അതായത് ഏകദേശം രണ്ടാഴച കഴിഞ്ഞ്. അപ്പോൾ തന്നെ അറിയാം ഞാൻ ഉടനെ ചാടി വന്നതല്ല. ലോഗിൻ ചെയ്തപ്പോൾ കണ്ട സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംവാദത്താളിൽ വന്നതാണ് എന്ന്. ഞാനിവിടെ ഒരിക്കൾ കൂടി വിക്കിപീഡിയ കാര്യ നിർവ്വഹകരോട് വിനയത്തോടെ ആവശ്യപ്പെടുന്നു അഖിൽ ജാക്സനും വിചാരം എന്ന ഈ ഉപയോക്താവും തമ്മിലുള്ള ഈ വിവാദം പൂർണ്ണമായി വായിച്ച് അഖിൽ ജാക്സനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്. അദ്ദേഹത്തിന്റെ സമീപനങ്ങൾ പോലും മാന്യമായും ഭാവാത്മകമായും ഇടപെടുന്ന കാര്യനിർവ്വകരുടെ ശൈലിയില്ല എന്നാണ് എനിക്ക് മനസ്സിലാവുന്നത്. എടുത്തു ചാട്ടവും ഉപയോക്താക്കളോട് ശത്രുതാപരമായി പെരുമാറുന്ന ഒരു രീതിയുമാണ് അനുഭവപ്പെടുന്നത്. ഫലകം ഇടുമ്പോൾ സംവാദത്താളിൽ സൂചിപ്പിക്കണം എന്നത് നിയമമൊന്നുമല്ല എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. എന്നിട്ടും എന്റെ സംവാദത്താളിൽ ഒരു മുന്നറീപ്പോ താക്കീതോ നൽകാതെ എന്നെ മൂന്ന് ദിവസത്തേക്ക് അദ്ദേഹം തടഞ്ഞത് തികച്ചും അന്യായമായ നിലപാടാണന്ന് ഞാൻ വീണ്ടും തറപ്പിച്ചു പറയുന്നു.--വിചാരം (സംവാദം) 20:42, 2 സെപ്റ്റംബർ 2020 (UTC)
ഒരു എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരു മീറ്റ് പപ്പറ്റ് സാധാരണ ചെയ്യാറുള്ളതുപോലെയുളള തന്നെയാണ് താങ്കൾ പെരുമാറിയത്. നോട്ടിഫിക്കേഷൻ വന്ന ഉടനെ വോട്ട് ചെയ്താൽ ഇത്തരം ആരോപണങ്ങൾ അപ്പോൾ തന്നെ ഉന്നയിക്കപ്പെടുമെന്നുറപ്പുള്ളതിനാലാണ് താങ്കൾ അങ്ങനെ ചെയ്യാതിരുന്നത്. ഫലകങ്ങൾ ചേർക്കുക വഴി ലേഖനം നന്നാക്കുക ആണ് ലക്ഷ്യമെങ്കിൽ ആ ലേഖനങ്ങൾ നന്നാക്കാൻ താൽപര്യപ്പെടുന്നവർക്ക് വേണ്ട മാറ്റങ്ങൾ വരുത്താൻ ഉതകുന്ന തരത്തിലുള്ള കുറിപ്പ് സംവാദം താളിൽ രേഖപ്പെടുത്തുന്നത് ഒരു കീഴ്വഴക്കം ആണ്. അത് പാലിക്കാതെ നിരവധി താളുകളിൽ തുടർച്ചയായി ഇത്തരത്തിൽ ഫലകങ്ങൾ ചേർക്കുന്നത് താങ്കൾ ഈ താളുകൾ മെച്ചപ്പെടുത്താനായിട്ടല്ല എന്നത് ആർക്കും വ്യക്തമാകുന്നതാണ്. തുടർച്ചയായി പ്രതികാര ബുദ്ധിയോടെ ഇത്തരം ഡിസ്റപ്റ്റീവ് എഡിറ്റിങ്ങ് നടത്തുന്ന സമയത്ത് കാര്യ നിർവാഹകർക്ക് മുന്നറിയിപ്പില്ലാതെ ബ്ലോക്ക് ചെയ്യാവുന്നതാണ്. ഏത് യൂസർക്കും കാര്യനിർവാഹകർക്കും ഇക്കാര്യങ്ങൾ പരിശോധിക്കാവുന്നതാണ്. Akhiljaxxn (സംവാദം) 06:33, 3 സെപ്റ്റംബർ 2020 (UTC)
ഇതിനു മുമ്പുള്ള പോസ്റ്റിൽ താങ്കൾ ചോദിച്ചത് "എങ്ങനെയാണ് താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച സമയത്തു തന്നെ ഞാൻ താങ്കളുടെ സംവാദം താളിൽ ചേർത്ത അറിയിപ്പ് കാണാനിടയായി" എന്നായിരുന്നല്ലോ. എന്നെ തടഞ്ഞ ചെയ്തിയെ നീതീകരിക്കാൻ കഴിയാതെ വരുമ്പോഴുള്ള താങ്കളുടെ മലക്കം മറിച്ചിലിന്റെ മറ്റൊരു ഉദാഹരണമാണിവിടെ അനാവരണം ചെയ്യപ്പെടുന്നത്. സന്ദേശമിട്ട് രണ്ടാഴച കഴിഞ്ഞാണ് ഞാൻ വോട്ട് ചെയ്തത് എന്ന് വസ്തുതകളുടെ പിൻബലത്തിൽ അതിനു മറുപടി നൽകിയപ്പോൾ "നോട്ടിഫിക്കേഷൻ വന്ന ഉടനെ വോട്ട് ചെയ്താൽ ഇത്തരം ആരോപണങ്ങൾ അപ്പോൾ തന്നെ ഉന്നയിക്കപ്പെടുമെന്നുറപ്പുള്ളതിനാലാണ് താങ്കൾ അങ്ങനെ ചെയ്യാതിരുന്നത്" എന്ന തനി മുൻവിധി നിറഞ്ഞ രണ്ടാമത്തെ ആരോപണം ഉന്നയിക്കുന്നു ! എന്തൊരു കഷ്ടമാണിത്. ഒരു ഉപയോക്താവിനോട് ഇത്രമാതം മുൻവിധിയും ശത്രുതയും ഉള്ള കാര്യനിർവ്വകനു മാത്രമേ ഇങ്ങനെ പ്രതികരിക്കാനാവു. അദ്യം താങ്കൾ എങ്ങനെ ഉടനെ അറിഞ്ഞു എന്ന് ചോദ്യം. അത് ശരിയല്ല എന്നു ബോധ്യപ്പെടുത്തിയപ്പോൾ താങ്കൾ ബോധപൂർവ്വം വോട്ടു ചെയ്യാൻ വൈകിച്ചതെന്ന് ആരോപിക്കുക. കാര്യങ്ങൾ മനസ്സിലാക്കിയ മറ്റു കാര്യനിർവ്വഹകരും ബ്യൂറോക്രാറ്റും അഖിൽ ജാക്സ്ൻ എന്ന ഈ കാര്യനിർവ്വഹകനെതിരെ ഇക്കാര്യത്തിൽ വേണ്ട അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഞാൻ വീണ്ടും അഭ്യർഥിക്കുന്നു. ഒരു ഉപയോക്താവിന്റെ ഇന്റ്ഗ്രിറ്റിയെയാണ് അഖിൽ ജാക്സ്ൺ അപഹസിക്കുന്നത്.--വിചാരം (സംവാദം) 08:05, 3 സെപ്റ്റംബർ 2020 (UTC)
പറഞ്ഞ കാര്യങ്ങളിൽ നിന്നും ഒരു മലക്കം മറിച്ചിലുമില്ല. ഉദ്ദേശിച്ചതു ഒന്നു തന്നെയാണെന്ന് മറ്റെല്ലാവർക്കും മനസ്സിലായി കാണും. മുൻവിധിയോടെയും ശത്രുതാ മനോഭാവത്തോടെയും കൂടെ ഒരു ഉപയോക്താവ് ക്രിയേറ്റ് ചെയ്ത നിരവധി താളുകളിൽ മാത്രം തുടർച്ചയായി കീഴ്‌വഴക്കങ്ങൾ പാലിക്കാതെ അനാവശ്യമായി ഫലകങ്ങൾ പ്രതികാര ബുദ്ധിയോടെ ചേർക്കുന്നത് എന്ന നശീകരണ പ്രവർത്തനം തടയുക ആണൊ അതൊ ബ്ളോക്ക് ചെയ്യുക വഴി കാര്യനിർവഹക ടൂൾസ് മിസ് യൂസ് ചെയ്യുക ആണൊ ഉണ്ടായത് എന്നത് ആർക്കും പരിശോധിക്കാവുന്നതാണ്. Akhiljaxxn (സംവാദം) 10:35, 3 സെപ്റ്റംബർ 2020 (UTC)
ആദ്യം ചോദിച്ചു താൾ മായ്ക്കൽ നോട്ടീസിട്ടപ്പോൾ ഞാൻ എങ്ങനെ അറിഞ്ഞു എന്ന്. താങ്കളെനിക്ക് സംവാദത്താളിൽ നോട്ടീസിട്ടിരുന്നല്ലോ അത് പ്രകാരം ഞാൻ വന്നതാണന്ന് മറുപടി നൽകി. അപ്പോ അടുത്ത ചോദ്യം താങ്കൾ എങ്ങനെ സന്ദേശമിട്ട ഉടനെ അറിഞ്ഞു എന്ന് അപ്പോ ഞാൻ സൂചിപ്പിച്ചു മെസ്സേജ് ജൂലൈ 6 നും മായ്ക്കാൻ വച്ച താളിൽ ഞാൻ അഭിപ്രായം അറീച്ചത് ജൂലൈ 19 നും ആണ് ഉടനെയല്ല,അതായത് രണ്ടാഴ്ച കഴിഞ്ഞ്. ഉപയോക്താക്കളെ സംശയത്തോടെയും ദുരുദ്ദേശത്തോടെയും മുൻവിധിയോടെയും സമീപിച്ചതിന്റെ പരിണിത ഫലമാണ് ഈ മലക്കംമറിയൽ സ്വീകരിക്കാൻ താങ്കളെ നിർബന്ധിതനാക്കിയത്. ഞാനിട്ട ഫലകങ്ങൾ കാരണമായി ചില താളുകളെങ്കിലും താങ്കൾ തന്നെ അവലംബം ചേർത്തത് ആ എഡിറ്റുകൾ നശീകരണമല്ല പകരം നിർമ്മാണാത്മകമായിരുന്നു എന്ന് തെളിയുന്നു.--വിചാരം (സംവാദം) 13:31, 3 സെപ്റ്റംബർ 2020 (UTC)

@Vicharam: എന്ന എഡിറ്ററെ @Akhiljaxxn: തടഞ്ഞത് വളരെ ശരിയായ നടപടിയാണെന്നാണ് Vicharam എഡിറ്റ് ചരിത്രം നോക്കിയാൽ മനസ്സിലാവുക. റസാഖ് കോട്ടക്കൽ എന്ന ലേഖനം എഡിറ്റ് ചെയ്തുകഴിഞ്ഞ് അരമണിക്കൂറിനു ശേഷം നടത്തിയ എഡിറ്റുകളാണിത്.

[1], [2], [3], [4], [5], [6], [7], [8], [9], [10], [11], [12], [13], [14], [15], [16], [17]

അദ്ദേഹത്തിന്റെ കഴിഞ്ഞ 800 (2012 മുതൽ) എഡിറ്റുകൾ പരിശോധിച്ചാൽ ഒരെണ്ണം പോലും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടവ കാണാൻ കഴിയില്ല. കൂടാതെ ഈ ലേഖനങ്ങളെല്ലാം Akhiljaxxn തുടങ്ങിയതുമാണ്. ഇതിൽ നിന്നും Vicharam എന്ന എഡിറ്റർ Akhiljaxxn നെ മനപ്പൂർവ്വം മോശമാക്കാൻ ശ്രമിക്കുന്നു എന്നു കരുതേണ്ടിവരും. ഇത് ഒരു മുന്നറിയിപ്പായി കരുതുകയും Vicharam ഇത്തരം പ്രവർത്തികളിൽ നിന്നും പിൻതിരിയേണ്ടതുമാണ്. --രൺജിത്ത് സിജി {Ranjithsiji} 06:24, 4 സെപ്റ്റംബർ 2020 (UTC)

അതുശരി, ഇത്രയധികം ലേഖനങ്ങളിൽ ഫലകങ്ങൾ ചാർത്തപ്പെട്ടിരുന്നോ? ഇനിയും ഇതാവർത്തിച്ചാൽ ആജീവനാന്തം തടയുക. ഇങ്ങനെ തന്നെ മറ്റൊരു ഉപയോക്താവ് എന്റെ മാത്രം പഴയ താളുകളിൽ ആധികാരികത ഇമ്പ്രൂവ് ആക്കണമെന്നു പറഞ്ഞു തോണ്ടിയിട്ട് പോയിട്ടുണ്ട്! അതുകൊണ്ടൊക്കെയാണ് ഞാൻ മുകളിൽ ഒരു പോസ്റ്റിൽ ഇത്തരം സംശയങ്ങൾ ഉണ്ടെന്നു പറഞ്ഞിരുന്നത്!. --റോജി പാലാ (സംവാദം) 07:50, 5 സെപ്റ്റംബർ 2020 (UTC)
അതാരാണെന്ന് വിശദമാക്കിയാൽ അദ്ദേഹത്തിനും ഒരു വാണിംഗ് കൊടുക്കാം. ഇത്തരം എഡിറ്റർമാർക്ക് ഒരു മുന്നറിയിപ്പ് കൊടുത്തുവയ്ക്കുന്നത് നല്ലതാണ്. വീണ്ടും ആവർത്തിക്കുന്നതുകണ്ടാൽ വേഗത്തിൽ നടപടിയെടുക്കാമല്ലോ. Vicharam എന്നയാളിന്റെ ഭാവിതിരുത്തുകൾ പ്രത്യേകം ശ്രദ്ധിക്കുകയും നശീകരണപ്രവർത്തനങ്ങൾ കണ്ടാൽ ഉടനടി കൂടുതൽ കാലത്തേക്ക് തടയുകയും ചെയ്യാമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 11:43, 5 സെപ്റ്റംബർ 2020 (UTC)

@Ranjithsiji,ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ഇവിടെ പോസ്റ്റിയ ആദ്യ പോസ്റ്റിൽ തന്നെ ഏതൊക്കെ താളിലാണ് ഞാൻ അന്നേ ദിവസം ഫലകം സ്ഥാപിച്ചത് എന്ന് ഞാൻ തന്നെ സൂചിപ്പിച്ചിരുന്നു. എന്റെ ചോദ്യം ഇതായിരുന്നു ഏതെങ്കിലും ഫലകം ഇട്ടത് എങ്ങനെയാണ് നശീകരണമാകുന്നത് എന്നായിരുന്നു.അങ്ങനെയെങ്കിൽ ഇവിടെ ദിവസവും നിരവധിപേർ ഫലകം ഇടുന്നുണ്ട് അതും സംവാദത്താളിൽ ഒന്നും പരാമർശിക്കാതെ അവയിൽ തന്നെ ചിലതിൽ മായ്ക്കുക എന്ന ഫലകവും. അതൊക്കെ നശീകരണമായി കാണുന്നില്ലല്ലോ. രണ്ടാമത്തെ കാര്യം ഒരു യൂസർ എഴുതിയ ലേഖനങ്ങളിൽ തന്നെ വേറെ ഒരു യൂസർ ഫലകം സ്ഥാപിച്ചു. അതിൽ എന്താണ് തെറ്റായിട്ടുള്ളത്; ലേഖനങ്ങളിൽ ആ ഫലകം പ്രസക്തമാണങ്കിൽ ?. റസാഖ് കോട്ടക്കൽ എന്ന താളിൽ തിരുത്ത് നടത്തി അരമണിക്കൂർ കഴിഞ്ഞാണ് ഞാനീ താളുകളിൽ ഫലകം ഇടുന്നത് എന്നു പറയുന്നുണ്ടല്ലോ. റസാഖ് കോട്ടക്കൽ എന്ന താളിൽ എന്നല്ല ഏതെങ്കിലും ഒരു താളിൽ തിരുത്ത് വരുത്തിയതിന് ശേഷം അഖിൽ ജാക്സ്കൻ എഴുതിയ താളുകളിൽ തിരുത്ത് നടത്തുന്നത് നശീകരണമാണ് എന്നാണോ ? ഇനി മറ്റൊന്ന് ഒരു കാര്യനിർവാഹകൻ എഴുതിയ ലേഖനമായതുകൊണ്ട് അവയിൽ ഫലകം പോലുള്ളത് സ്ഥാപിക്കുമ്പോൾ ആ കാര്യനിർവഹകന്റെ സമ്മതം ഇല്ലാതെ പറ്റില്ല എന്നൊന്നുമില്ലല്ലോ. ഒരു ലേഖനം വിക്കീപീഡിയയിൽ എഴുതി പ്രസിദ്ധീകരിച്ചാൽ അതു പിന്നെ വിക്കീപീഡിയയുടേതാണല്ലോ. എഴുതിയ ആളുടേതല്ല. അപ്പോൾ പിന്നെ ഫലകം പ്രസക്തമാണങ്കിൽ അത് സ്ഥാപിക്കുന്നത് എങ്ങനെ നശീകരണമാവും. ഞാൻ ഫലകമിട്ട താളുകളിൽ അഖിൽ ജാക്സൺ തന്നെ അവയിൽ പലതിലും അന്നെ ദിവസം അവലംബങ്ങൾക്കായി ലിങ്കുകൾ ചേർത്തത് കാണാം. അപ്പോൾ തന്നെ മനസ്സിലാക്കാം ആ ഫലകം പ്രസക്തമായിരുന്നു എന്ന്. ചില ലേഖനങ്ങളിൽ അപൂർണ്ണം എന്ന് ഫലകം സ്ഥാപിച്ചിരുന്നു. ഒന്നോ രണ്ടോ വരികളുള്ള ലേഖനങ്ങൾ അപൂർണ്ണ ലേഖനങ്ങൾ അല്ലാതെ പിന്നെന്താണ്. അഖിൽ ജാക്സൺ, അപൂർണ്ണമെന്ന ഈ ഫലകങ്ങൾ പോലും അപ്പോൾ തന്നെ എടുത്തുകളഞ്ഞതാണ് വാസ്തവത്തിൽ വിക്കിപീഡിയ വളരണം എന്ന് ചിന്തിക്കുന്നവർക്ക് ചേരാത്ത ഏർപ്പാട്. ആ ലേഖങ്ങളൊക്കെ ഇപ്പോഴും ഒന്നോ രണ്ടോ വരികളായി‌ തന്നെ നിലനിൽക്കുന്നു. ഇനി 2012 മുതൽ നടത്തിയ 800 തിരുത്തുകളിൽ ഒരെണ്ണം പോലും ഈ വിഷയകമല്ല എന്ന് അപ്പോൾ പിന്നെ ആ വിഷയകമായി നടത്തുന്നത് നശീകരണമാണ് എന്നാണോ. ഞാൻ തുടക്കമിട്ട ലേഖനങ്ങളിൽ ഗായകരുമായി ബന്ധപ്പെട്ട കുറച്ചധികം ലേഖനങ്ങൾ കാണാം. പിന്നെയെങ്ങനെ രൺജിത് സിജിക്ക് എനിക്കീ വിഷയവുമായി ബന്ധപ്പെട്ട എഡിറ്റുകൾ ഇല്ല എന്നു പറയാനാവും. ഒരു കാര്യനിർവ്വഹകൻ ചെയ്തത് ശരിയാണന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ചെയ്തിയെ പിന്താങ്ങുന്നതിനു മുമ്പ് ഈ ചോദ്യങ്ങളൊക്കെ ഉത്തരം വേണ്ടേ.---വിചാരം (സംവാദം) 16:49, 5 സെപ്റ്റംബർ 2020 (UTC)

ഈ കാര്യങ്ങൾക്കെല്ലാം മറുപടി മുകളിൽ ആദ്യമെ നൽകിയിട്ടുള്ളതാണ്.

ഒരു ലേഖനത്തിൽ ടാഗുകൾ സ്ഥാപിക്കുമ്പോൾ അക്കാര്യം താളിൻ്റെ സംവാദം താളിൽ രേഖപ്പെടുത്തേണ്ടതാണ് (പ്രത്യേകിച്ച് ശ്രദ്ധേയത അതുപോലെ വൃത്തിയാക്കൽ പോലുള്ളവ ചേർക്കുമ്പോൾ) കാരണം ഫലകങ്ങൾ ഇങ്ങനെ ചേർക്കുക വഴി ലേഖനം നന്നാക്കുക ആണ് ലക്ഷ്യമെങ്കിൽ ആ ലേഖനങ്ങൾ നന്നാക്കാൻ താൽപര്യപ്പെടുന്നവർക്ക് വേണ്ട മാറ്റങ്ങൾ വരുത്താൻ സംവാദം താളിലെ കുറിപ്പുകൾ സഹായകമാകും എന്നതുകൊണ്ടുതന്നെ. (ഇതിനു മറുപടിയായി ഞാൻ ലേഖനം മെച്ചപ്പെടുത്തിയല്ലോ എന്നുള്ളത് ഒരു ന്യായീകരണമല്ല). ഇത് ഒരു നയമല്ല എങ്കിൽ കൂടി ഒരു കീഴ് വഴക്കമാണ്. ഓരോ ഫലകത്തിനും ഓരോ ഉപയോഗമുണ്ട് . അൻമ്പതിനു മുകളിൽ വിക്കി ഭാഷ എഡിഷനുകളിൽ താളുകൾ ഉള്ള ലേഖനങ്ങളിൽ ആണ് താങ്കൾ ശ്രദ്ധേയത ഫലകം ചേർത്തിരുന്നത്. ഇതിൽ ചിലതിലെ അവലംബം താങ്കൾക്ക് ലഭ്യമല്ല എന്നായിരുന്നു കാരണം . ഇത്തരം അവസരത്തിൽ നൽകിയിരിക്കുന്ന അവലംബത്തിനു അടുത്താണ് ഫലകം ചേർക്കേണ്ടിയിരുന്നത്. വൃത്തിയാക്കൽ ഫലകം ഇൻഫോ ബോക്സിൻ്റെയൊ വലിപ്പം കൂട്ടിയത് പരിഹരിക്കാനല്ല. അപൂർണ്ണലേഖനത്തിൻ്റെ ഫലകം ഒറ്റവരി ലേഖനം അല്ല എങ്കിൽ ലേഖനത്തിൻ്റെ താഴെയാണ് ചേർക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് WP:MOS കാണുക. ഇനി ഇത്തരത്തിലുള്ള ഏതു ഫലകങ്ങൾ സ്ഥാപിക്കുന്നതിനു മുമ്പും ഈ പ്രശ്നങ്ങൾ താങ്കൾക്ക് പരിഹരിക്കാൻ കഴിയുമോ എന്ന് നോക്കണം. താങ്കൾ ഇവയൊന്നും പാലിക്കാതെ തുടർച്ചയായി ഒരു പ്രത്യേക യുസർ ക്രിയേറ്റ് ചെയ്ത ലേഖനങ്ങൾ മാത്രം നിരഞ്ഞെടുത്തു അവയിൽ തുടർച്ചയായി ഫലകങ്ങൾ ചേർത്തു കൊണ്ടേയിരുന്നു. ഇത് ഡിസ്റപ്റ്റീവ് എഡിറ്റിങ്ങാണ്. നശീകരണ പ്രവർത്തനമാണ്. Akhiljaxxn (സംവാദം) 21:02, 5 സെപ്റ്റംബർ 2020 (UTC)

Akhiljaxxnന്റെ സംഭാവനകൾ പ്രകാരം 29 ഓഗസ്റ്റ് 2020 UTC 18:19 മുതൽ ഒരു പ്രത്യേക മേഖലയിൽ ഉള്ള നിരവധി ലേഖനങ്ങൾ മായ്ക്കാനയി നിർദ്ദേശിച്ചിരുന്നു. വിചാരം 29 ഓഗസ്റ്റ് 2020 UTC 19:06 UTC- 19:46 വരെ നടത്തിയ 17 തിരുത്തലുകളും Akhiljaxxn തുടങ്ങിയ ലേഖനങ്ങളിലാണ്. അതിൽ ജെന്നിഫർ ലോപസ്, മിസ്സി എലിയട്ട്, കാൽവിൻ ഹാരിസ്, ലിൽ വെയ്ൻ എന്നീ ലേഖനങ്ങളിൽ ഫലകത്തിന്റെ ഇൻഫോബോക്സ് വലുതായൈ ഇരിക്കുന്നു എന്നൊരു പ്രശ്നം കാണാം, എന്നിരുന്നാൽ തന്നെയും Akhiljaxxn ലേഖനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശമിട്ടതിനുശേഷ മുള്ള Vicharamത്തിന്റെ 17 തിരുത്തലുകൾ പരിശോധിച്ചതിൽ നിന്ന് അദ്ദേഹം Akhiljaxxnനെ ഉന്നം വച്ചുള്ള തിരുത്തലുകൾ ആണ് നടത്തിയതെന്ന് പ്രഥമദൃഷ്ഠ്യാ മനസ്സിലാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ കാര്യനിർവാഹകർക്ക് യുക്തിപരമായ തീരുമാനങ്ങൾ കൈകൊള്ളാം. വിചാരം പോലെ പരിചയ സമ്പന്നരായവർക്ക് നയങ്ങൾ അറിയാമെന്നിരിക്കെ താത്പര്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നത് ഒഴിവാക്കേണ്ടതാണ്.--KG (കിരൺ) 00:07, 6 സെപ്റ്റംബർ 2020 (UTC)
@Akhiljaxxn, എന്നെ തടഞ്ഞതിന് താങ്കൾ നൽകിയ മറുപടികൾ ഒന്നും തന്നെ വിക്കിപീഡിയ നയമനുസരിച്ച് തൃപ്തികരമല്ല എന്നാണ് വീണ്ടും താങ്കളുടെ പ്രതികരണം തെളീക്കുന്നത്. ലേഖനത്തിൽ ഫലകങ്ങൾ ചേർക്കുമ്പോൾ അക്കാര്യം സംവാദത്താളിൽ പറയുന്നത് നിയമമല്ല എന്ന് താങ്കൾ അംഗീകരിച്ചെങ്കിലും ഇപ്പോൾ താങ്കളുടെ വാദം അങ്ങനെ ഒരു കീഴ്വഴക്കമുണ്ട് എന്നാണ്. ശരി സമ്മതിച്ചു. അങ്ങനെയെങ്കിൽ തടയുന്നതിന് മുമ്പ് ഒരു സാമാന്യ മര്യാദ എന്ന നിലയിലും കിഴ്വഴക്കമെന്ന നിലയിലും എന്തുകൊണ്ട് എനിക്ക് എന്റെ സംവാദത്താളിൽ ഇനിയും ഞാൻ ഇത്തരം എഡിറ്റ് തുടർന്നാൽ തടയും എന്ന് കാണിച്ച് ഒരു സന്ദേശം നൽകിയില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഇതു പോലുള്ള കീഴ്വഴക്കങ്ങളുടെ കാര്യവും അപൂർണ്ണം എന്ന ഫലകം ലേഖനത്തിന് താഴെയാണ് ചേർക്കുക എന്ന കാര്യങ്ങളുമൊക്കെ താങ്കളോട് തന്നെ ചോദിച്ച് മനസ്സിലാക്കാമായിരുന്നു. പക്ഷേ തടഞതിനു് ശേഷമല്ലേ താങ്കൾ സംവാദത്താളിൽ സന്ദേശമിട്ടത്. ഇതൊക്കെ വിക്കീപീഡിയയിൽ മാത്രമല്ല പൊതുവിലുള്ള സാമാന്യമര്യാദയുടെ ഭാഗമാണ്.താങ്കളുടെ മറ്റൊരു ന്യായം, കാരണം സൂചിപ്പിക്കണം എന്ന് താങ്കൾ എഡിറ്റ് സമ്മറിയിൽ പറഞ്ഞുവെന്നാണ്. തൊട്ടടുത്ത എഡിറ്റിൽ തന്നെ എഡിറ്റ് സമ്മറിയിൽ കാരണം ഞാൻ സൂചിപ്പിച്ചതാണ്. ഞാനിട്ട ഫലകം മൂലം താങ്കൾ ലേഖനത്തെ മെച്ചപ്പെടുത്തിയത് ഫലകം ഇട്ടതിന് ന്യായീകരണമല്ല എന്നു പറയുന്നത് എന്ത് ന്യായമാണന്ന് മനസ്സിലാവുന്നില്ല. ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നത് താങ്കൾ തുടങ്ങിയ ഒരു ലേഖനത്തിലും ഒരു ഫലകവും ആരും തന്നെ സ്ഥാപിക്കാൻ പാടില്ല എന്നൊരു നിർബന്ധം താങ്കൾക്കുള്ളത് പോലെയാണ്. അത്കൊണ്ടാവണം ഈ ലേഖനങ്ങളിലെ എഡിറ്റിൽ ഇത്രമാത്രം താങ്കൾ രോഷാകുനലനായി എന്നെ തടഞ്ഞത് എന്ന് ഞാൻ ന്യാമായും സംശയിക്കുന്നു. രണ്ടാമത്തെ എന്റെ ചോദ്യം നിരവധി താളുകളിൽ നിരവധി ഉപയോക്താക്കൾ സംവാദത്താളിൽ ഒരു സന്ദേശപോലും നൽകാതെ ഫലകം സ്ഥാപിക്കുന്നു. ഇത് നശീകരണമായി കണ്ട് അവരെ താക്കീത് നൽകുകയോ തടയുകയോ ചെയ്യാത്തത് എന്ത് കൊണ്ട് എന്നാണ്. ഇത് കൂടാതെ ഫലകങ്ങൾ ചേർത്തതിന് താങ്കൾ എന്നെകുറിച്ചുള്ള മുൻവിധിയും ശത്രുതമനോഭാവം പുലർത്തുന്നതുമായ കാര്യങ്ങളാണ് പറഞ്ഞത്. ടി.കെ. ഉബൈദ് എന്ന താൾ മായ്ക്കാനിട്ടപ്പോൾ താങ്കളെങ്ങനെ ഉടനെ അത് മനസ്സിലാക്കി വോട്ട് ചെയ്യാൻ വന്നു എന്ന്. ഉടനെയല്ല രണ്ടാഴച കഴിഞ്ഞാണല്ലോ ഞാൻ വോട്ട് ചെയ്തത് എന്ന് പറഞ്ഞപ്പോൾ ഉത്തരം മുട്ടിയ ഒരു കുതർക്കിയെ പോലെ താങ്കൾ പറഞ്ഞത് ഉടനെ അറിഞ്ഞെങ്കിലും സംശയിക്കാതിരിക്കാൻ വോട്ട് ചെയ്യാതിരുന്നതാണ് എന്നല്ലേ ഇതൊക്കെ താങ്കളുടെ തടയലും ആരോപണങ്ങളും ഒരു കാര്യനിർവഹകന്റെ പക്വത താങ്കൾ പ്രദർശിപ്പിക്കുന്നില്ല എന്നതിന് വ്യക്തമായ സാക്ഷ്യങ്ങളാണ്.--വിചാരം (സംവാദം) 05:21, 6 സെപ്റ്റംബർ 2020 (UTC)
തടയുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകാതിരുന്നത്. പത്ത് വർഷത്തിലധികം എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന യൂസർ ,അതുപോലെ പതിനായിരത്തോളം തിരുത്തലുകൾ നടത്തിയിരിക്കുന്ന ഒരു യൂസർക് ഇക്കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാകുമെന്ന കരുതിയും തുടർച്ചയായി നിർത്താതെ ഒരു ബോട്ട് ചെയ്യുന്ന രീതിയിൽ ഒരു യൂസർ നിർമ്മിച്ച താളുകളിൽ മാത്രം ഇത്തരത്തിൽ ഫലകം ചേർത്ത് വിക്കിയെ ഒരു യുദ്ധക്കളമാക്കി മാറ്റുന്ന തരത്തിലുള്ള താങ്കളും നശീകരണ പ്രവർത്തികൾ പെട്ടന്ന് തടയാനുമാണ്.Akhiljaxxn (സംവാദം) 05:41, 6 സെപ്റ്റംബർ 2020 (UTC)
@Kiran Gopi, താങ്കളുടെ ഉപദേശത്തിന് നന്ദി. അഖിൽ ജാക്സ്ൻ തുടക്കമിട്ട ഒരു ലേഖനത്തിലും മായ്ക്കുക എന്ന ഫലകം ഞാൻ ചേർത്തിട്ടില്ല എന്ന് അറീക്കുന്നു. ഞാനിട്ട ഒരു ഫലകം ഒഴികെ മറ്റെല്ലാം ആ ലേഖനങ്ങളിൽ പ്രസക്തമാണന്ന് ഇപ്പോഴും വിശ്വസിക്കുന്നു.--വിചാരം (സംവാദം) 05:21, 6 സെപ്റ്റംബർ 2020 (UTC)
Vicharam ഈ ഫലകങ്ങൾ പ്രസക്തമാണോ അല്ലയോ എന്നതല്ല ഇവിടത്തെ പ്രധാന പ്രശ്നം. ആ ഫലകങ്ങൾ ചേർത്ത സമയവും രീതിയുമാണ്. അത് വിക്കിപീഡിയയുടെ നയങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും എതിരായാണ് പ്രവർത്തിച്ചിട്ടുള്ളത് എന്നതാണ്. അതുകൊണ്ട് ഇത്തരം പ്രവ‍ർത്തികൾ ആവർത്തിക്കാതിരിക്കുക. താങ്കളെ എഡിറ്റുചെയ്യുന്നതിൽ നിന്നും ഒരിക്കൽ തടഞ്ഞിരുന്നതുകൊണ്ട് ഇത്തരം പ്രവർത്തികളിൽ വീണ്ടും ഏർപ്പെടുന്നതായി ശ്രദ്ധയിൽപെട്ടാൽ കൂടുതൽ കാലത്തേക്ക് തടയേണ്ടിവരുമെന്ന് അറിയിക്കുന്നു. വിക്കിപീഡിയയെ വിജ്ഞാനകോശമാക്കി നിലനിറുത്തുന്നതിന് എല്ലാവരുടെയും സഹരണം ആവശ്യമാണ്. --രൺജിത്ത് സിജി {Ranjithsiji} 13:19, 6 സെപ്റ്റംബർ 2020 (UTC)
  - ചർച്ച അവസാനിച്ചു, ഈ ഭാഗം സഞ്ചയികയിലേൽക്ക് നീക്കാവുന്നതാണ്.--KG (കിരൺ) 18:30, 25 സെപ്റ്റംബർ 2020 (UTC)

കണ്ടുതിരുത്തൽതിരുത്തുക

ഇവിടെ കണ്ടുതിരുത്തൽ സൗകര്യം കിട്ടാത്തത് എന്തുകൊണ്ടാണ്. മൂലരൂപം തിരുത്തൽ മാത്രമേ കാണിക്കുന്നുള്ളൂ. സാധാരണ താളുകളിൽ രണ്ട് സൗകര്യങ്ങളും കാണുന്നുമുണ്ട്. എന്തായിരിക്കും പ്രശ്നം?--Irshadpp (സംവാദം) 09:16, 26 സെപ്റ്റംബർ 2020 (UTC)

കണ്ടു തിരുത്തൽ സൗകര്യം നിലവിൽ സംവാദതാളുകളിലും, ചർച്ചാതാളുകളിലും ലഭ്യമല്ല.--KG (കിരൺ) 15:32, 26 സെപ്റ്റംബർ 2020 (UTC)

യാന്ത്രിക പരിഭാഷതിരുത്തുക

മെലാനി കോസ്റ്റ എന്ന ലേഖനം നോക്കുക. മെലാനിയ ഫെലിസിറ്റാസ് കോസ്റ്റ ഷ്മിഡ്, (ജനനം: 24 ഏപ്രിൽ 1989), മെലാനി കോസ്റ്റ എന്നും അറിയപ്പെടുന്നു, ഒരു സ്പാനിഷ് മത്സര നീന്തൽക്കാരിയാണ്. എന്നത് നേരിട്ടുള്ള ഗൂഗിൾ മൊഴിമാറ്റമാണ്. കൂടാതെ ഇംഗ്ലീഷ് വിക്കിയിലെ കോമാ അങ്ങനെ തന്നെ ലേഖനത്തിലുടനീളം നൽകിയിരിക്കുന്നു. ഇതൊന്നും മലയാളം ശൈലിയല്ല. എന്നാൽ കാര്യനിർവാഹകരായി ഇരിക്കുന്നവരെങ്കിലും വിക്കി ശൈലിയിലും മാന്യമായ മലയാളം രീതിയിലും എഴുതിയാൽ നന്നായിരുന്നു. ഒരു സ്പാനിഷ് മത്സര നീന്തൽക്കാരിയാണ് മെലാനി കോസ്റ്റ എന്നും അറിയപ്പെടുന്ന മെലാനിയ ഫെലിസിറ്റാസ് കോസ്റ്റ ഷ്മിഡ് (ജനനം: 24 ഏപ്രിൽ 1989). എന്ന രീതിയിലാണ് സാധാരണയായി മലയാളം വിക്കിയിലെ മാന്യമായ മലയാളം. ദയവു ചെയ്തു കാര്യനിർവ്വഹകരെങ്കിലും മാന്യമായി ലേഖനങ്ങൾ എഴുതാൻ ശ്രമിക്കുക. ലേഖനങ്ങളുടെ എണ്ണം കൂട്ടിയാൽ ഇവിടെ നിന്ന് എന്തെങ്കിലും ലഭിക്കുമെന്നാണോ പ്രതീക്ഷ!!! (ഇത് ഈ ഒരു ലേഖനത്തിന്റെ മാത്രം കാര്യമല്ല, ചില ഉപയോക്താക്കൾ മാത്രമാണ് ഈ രീതി പിന്തുടരുന്നത്.) --റോജി പാലാ (സംവാദം) 07:29, 25 ജൂലൈ 2020 (UTC)

യാന്ത്രിക പരിഭാഷകൾ കഴിവതും ഒഴിവാക്കേണ്ടതാണ്, ഒരു അടിസ്ഥാന പരിഭാഷ നിർമ്മിച്ചു കഴിഞ്ഞാൽ അത് ഒന്നുകൂടെ വായിച്ചിട്ട് തിരുത്തി ശരിയാക്കണം. --KG (കിരൺ) 17:43, 25 ജൂലൈ 2020 (UTC)
@Meenakshi nandhini: - യാന്ത്രിക പരിഭാഷകൾ ഒഴിവാക്കേണ്ടതാണ്,താങ്കൾ ഇനിയും ലേഖനങ്ങൾ സൃഷ്ഠിക്കുന്നതിന് മുൻപ് മെലാനി കോസ്റ്റ എന്ന ലേഖനത്തിന്റെ പരിഭാഷ വ്യക്തതവരുത്തുവാൻ അഭ്യർത്ഥിക്കുന്നു. --KG (കിരൺ) 05:49, 25 സെപ്റ്റംബർ 2020 (UTC)
  പരിഹരിച്ചു
 – KG (കിരൺ) 07:25, 17 ഒക്ടോബർ 2020 (UTC)

വാട്സാപ്പ് ഗ്രൂപ്പുകൾതിരുത്തുക

ചില പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ചർച്ചകൾ നടത്തി ചില ഉപയോക്താക്കൾ മലയാളം വിക്കിയിലെ ലേഖനങ്ങളിൽ സംഘം ചേർന്ന് ഇടപെടലുകൾ നടത്തുകയും സംഘടിതമായ പ്രവർത്തനങ്ങളിലൂടെ ലേഖനങ്ങളിൽ ഇടപെടുകയും ചെയ്യുന്നുണ്ടെന്നു കരുതേണ്ടി വരുന്നു. അതിനാൽ കാര്യനിർവാഹകർ കാര്യമായ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ചില പുതിയ ഉപയോക്തൃനാമങ്ങൾ അടുത്തിടെ സൃഷ്ടിക്കപ്പെട്ട് ലേഖനങ്ങളിൽ ചില സമയങ്ങളിൽ ഇടപെടുന്നത് വിക്കിയിലെ എല്ലാ എഡിറ്റിങ് രീതിയും വശമുള്ള രീതിയിലാണ്. അവരൊന്നും പുതിയ ഉപയോക്താക്കളല്ലന്നും കരുതുന്നു. പുതിയ പേരിൽ വരുന്നവർ ഫലകങ്ങൾ ചേർക്കുന്നതൊക്കെ പരിചയസമ്പന്നരായ ഉപയോക്താക്കളോ അവരുടെ സൃഷ്ടികളോ ആണെന്നു കരുതുന്നു. അല്ലാതെ പെട്ടെന്നൊന്നും വിക്കിയിലെ ഫലകങ്ങളിൽ അറിവ് ലഭിക്കില്ല.

കൂടാതെ ഞാൻ സൃഷ്ടിച്ച ലേഖനങ്ങളിൽ മാത്രം ചിലർ കൂട്ടമായി തിരഞ്ഞ് പിടിച്ച് ഫലകങ്ങൾ ചാർത്തിപ്പോകുന്നുമുണ്ട്. ഇതു രണ്ടും തമ്മിൽ ബന്ധമുണ്ടെന്ന് ഞാൻ ആരോപിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നില്ല. കണ്ട ചില കാര്യങ്ങൾ ഇവിടെ കാര്യനിർവാഹകരുടെ ശ്രദ്ധ ചെലുത്തേണ്ടതിനായി സൂചിപ്പിച്ചു എന്നു മാത്രം. (ഉദാഹരണമായി പറഞ്ഞാൽ ഹൈന്ദവ നാമധാരിയായി വന്ന് ഇസ്ലാമിക ലേഖനങ്ങളിൽ ഇടപെടുന്ന പോലുള്ള രീതി, വിക്കിയിലെ ഫലകങ്ങളിലുള്ള ആഴമായ അറിവ് തുടങ്ങിയവയൊക്കെ ഇത്തരക്കാരെ തിരിച്ചറിയാൻ എളുപ്പവഴികളാണെന്നു വേണമെങ്കിൽ ചിന്തിക്കാം.) അയച്ചു കിട്ടിയ ചില സ്ക്രീൻഷോട്ടുകൾ ഇത്തരം ഗ്രൂപ്പുകളുടെതെന്നു കരുതുന്ന വിധത്തിൽ ലഭിച്ചതുകൊണ്ട് സൂചിപ്പിക്കുന്നു എന്നു മാത്രം. വാട്സാപ്പ് ഗ്രൂപ്പ് പാടില്ലെന്നോ, സംഘം ചേരാൻ പാടില്ലെന്നോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്, കാര്യനിർവാഹകർക്ക് കരുതലാണ് ആവശ്യമെന്നു സൂചിപ്പിക്കാൻ വേണ്ടി മാത്രം ഇടുന്ന ഒരു കുറിപ്പായി കണ്ടാൽ മതി.--റോജി പാലാ (സംവാദം) 08:09, 1 സെപ്റ്റംബർ 2020 (UTC)

 • റോജി പാലാ മുകളിൽ സൂചിപ്പിച്ചതിൽ വസ്തുതയുണ്ട്. പത്തുവർഷങ്ങൾക്കുമുൻപ് സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളിൽപ്പോലും ഇത്തരം ഫലകങ്ങൾ പ്രത്യക്ഷപ്പെട്ടതായിക്കാണുന്നു. ഇത് പാടില്ലായെന്നല്ല ഉദ്ദേശിച്ചത്; പക്ഷേ, അത് ഒരാൾ തുടങ്ങിവെച്ച ലേഖനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുമ്പോളാണ് സംശയകരമാകുന്നത്. --Vijayan Rajapuram {വിജയൻ രാജപുരം} 08:26, 1 സെപ്റ്റംബർ 2020 (UTC)
 • ഇത്തരം ഉപയോക്താക്കളുടെ ചരിത്രം പരിശോധിക്കുകയും ഇവരുടെ തിരുത്തലുകൾ തുടർച്ചയായി പരിശോധിക്കേണ്ടിവരികയും ചെയ്യും. വിക്കിയിൽ ഇങ്ങനെ ചെയ്യരുത് എന്നാണ് നയമെങ്കിലും ഇത് ചെയ്യാൻ നിർബ്ബന്ധിതമായ അവസരങ്ങളിൽ വേണ്ടെന്നുവയ്ക്കരുത് എന്നാണെന്റെ അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} 18:59, 1 സെപ്റ്റംബർ 2020 (UTC)
എല്ലാവരുടെ തിരുത്തലുകളും പിന്തുടരാൻ പറ്റിയെന്ന് വരുകയില്ല, സംശയം തോന്നുന്ന അക്കൗണ്ടുകൾ പരിശോധിക്കണേമെങ്കിൽ വ്യക്തമായ കാരണത്തോടെ ഇവിടെ പറയുന്നതു പ്രകാരം ആവശ്യപ്പെടാവുന്നതാണ്.--KG (കിരൺ) 23:25, 5 സെപ്റ്റംബർ 2020 (UTC)
അത്തരം പരിശോധനയല്ല പകരം പബ്ലിക്കായി ലഭ്യമായ എഡിറ്റ് ഹിസ്റ്ററിയിൽ ഒരു വാച്ച് ലിസ്റ്റ് ഉണ്ടാക്കി വയ്ക്കുന്നതിനെപ്പറ്റിയാണ്. --രൺജിത്ത് സിജി {Ranjithsiji} 13:44, 6 സെപ്റ്റംബർ 2020 (UTC)

വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ)തിരുത്തുക

വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ), ഈ നയം എവിടെയാണ് ഔദ്യോഗികമാക്കപ്പെട്ടതെന്നു ഒരു ലിങ്ക് കാണിക്കുമോ?--റോജി പാലാ (സംവാദം) 06:52, 5 സെപ്റ്റംബർ 2020 (UTC)

നിലവിൽ ഇതിന്റെ ചർച്ച നടന്ന താളുകൾ ഒന്നുംതന്നെ കാണാനില്ല. Rakeshwarier എന്നയാൾ ആണ് ഈ താൾ തുടങ്ങിയത്. അത് മിക്കവാറും ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്ത് ചേർത്തതായിരിക്കും. ആദ്യകാലത്തെ മാർഗ്ഗരേഖകൾ മിക്കതും ഇംഗ്ലീഷിൽ നിന്നും സ്വീകരിച്ചതാണല്ലോ. --രൺജിത്ത് സിജി {Ranjithsiji} 11:38, 5 സെപ്റ്റംബർ 2020 (UTC)
ഇതായിരിക്കാൻ സാധ്യതയുണ്ട്. Adithyak1997 (സംവാദം) 11:59, 5 സെപ്റ്റംബർ 2020 (UTC)
സംഭവം അതു തന്നെ പക്ഷെ ഇംഗ്ലീഷിൽ വ്യക്തിയുടെ ഏതെങ്കിലും ഗവേഷണ പ്രബന്ധം (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉദ്ധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited) എന്ന മാനദണ്ഡം കാണുന്നില്ല. Akhiljaxxn (സംവാദം) 12:11, 5 സെപ്റ്റംബർ 2020 (UTC)
ഉപയോക്താവ്:Ranjithsiji, അവിടെ വോട്ടിനിട്ട് പാസാക്കിയതായി കാണുന്നില്ല. അതുകൊണ്ടാണ് ഇവിടെ കുറിപ്പിട്ടത്. Akhiljaxxn, അങ്ങനെയെങ്കിൽ ആ നയം അംഗീകരിക്കാൻ പാടില്ലല്ലോ?.--റോജി പാലാ (സംവാദം) 12:23, 5 സെപ്റ്റംബർ 2020 (UTC)
Adithyak1997, വിക്കിപീഡിയ:ശ്രദ്ധേയത-അക്കാഡമിക് എന്നതിലേക്കാണല്ലോ മലയാളത്തിൽ ലിങ്ക്?--റോജി പാലാ (സംവാദം) 12:26, 5 സെപ്റ്റംബർ 2020 (UTC)
റോജി പാലാ, ക്ഷമിക്കണം. ഗൂഗിളിൽ തപ്പിയപ്പോൾ കിട്ടിയതായിരുന്നു. കൂടുതൽ വിവരങ്ങൾ എനിക്കറിയില്ല. Adithyak1997 (സംവാദം) 12:44, 5 സെപ്റ്റംബർ 2020 (UTC)
ഇവിടെ ഒരു കുറിപ്പുണ്ട്.--KG (കിരൺ) 18:07, 5 സെപ്റ്റംബർ 2020 (UTC)
മനസിലായില്ല. ആ ചർച്ചയിലൊന്നും വോട്ടിട്ട് പാസാക്കിയതായി കാണുന്നില്ല. അഥവാ വിക്കിപീഡിയ:ശ്രദ്ധേയത-അക്കാഡമിക് എന്നതാണ് നയമെങ്കിൽ നയമെന്ന രീതിയിൽ വെറുതെ നിലനിൽക്കുന്ന മേല്പറഞ്ഞ താളിനെ അക്കാഡമിക്കിലേക്ക് തിരിച്ചു വിടുക.--റോജി പാലാ (സംവാദം) 07:30, 6 സെപ്റ്റംബർ 2020 (UTC)
പുതിയ ഒരു വോട്ടെടുപ്പ് നടത്തി അത് ഔദ്യോഗികമായി അംഗീകരിച്ചാലോ. അതുപോരേ ? --രൺജിത്ത് സിജി {Ranjithsiji} 13:45, 6 സെപ്റ്റംബർ 2020 (UTC)
പുതിയ വോട്ടെടുപ്പു നടത്തി ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടെങ്കിൽ അതോടൊപ്പം കാലോചിതമായി എന്തെങ്കിലും മാറ്റങ്ങൾ നിർദ്ദേശിക്കാനുണ്ടെങ്കിൽ അതുകൂടി ഉൾപ്പെടുത്താവുന്നതുമാണ്. Malikaveedu (സംവാദം) 14:35, 6 സെപ്റ്റംബർ 2020 (UTC)
നിലവിൽ നയം ഉപയോഗിക്കാതിരിക്കാൻ മുകളിൽ ഒരു നോട്ടീസ് ഇട്ടു.--റോജി പാലാ (സംവാദം) 05:48, 7 സെപ്റ്റംബർ 2020 (UTC)
എന്നാൽ പിന്നെ ഇവിടെ ഒരു ചർച്ച നടത്തുകയല്ലേ? --രൺജിത്ത് സിജി {Ranjithsiji} 13:04, 7 സെപ്റ്റംബർ 2020 (UTC)
പഞ്ചായത്തിൽ പോരെ, നിലവിലുള്ള വിക്കിപീഡിയ:ശ്രദ്ധേയത-അക്കാഡമിക് തന്നെ ആണോ? എങ്കിൽ അതു ആരെങ്കിലും തർജ്ജമ ചെയ്തു ശരിയാക്കേണ്ടി വരും!--റോജി പാലാ (സംവാദം) 13:52, 7 സെപ്റ്റംബർ 2020 (UTC)
ചർച്ചയിൽ കുറച്ചു മുൻകരുതലുകളുമായി ചില അതിഥികളെ പ്രതീക്ഷിക്കുന്നുമുണ്ട്.  --റോജി പാലാ (സംവാദം) 14:04, 7 സെപ്റ്റംബർ 2020 (UTC)
ഇത് ആദ്യം ഇവിടേക്ക് മൊഴിമാറ്റം നടത്തണം, അതിനുശേഷം പഞ്ചായത്തിൽ വോട്ടിനിട്ട് നയമാക്കാം. മൊഴിമാറ്റം എല്ലാവരും കൂടി ഒന്ന് ശ്രമിച്ചാൽ പെട്ടെന്ന് തീർക്കാവുന്നതേയുള്ളു.--KG (കിരൺ) 15:46, 7 സെപ്റ്റംബർ 2020 (UTC)
മതങ്ങളുടെ സ്വന്തം സർവ്വകലാശാലകളിലെ പണ്ഡിതരെ അതിൽ നിന്നും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇത്തരം സർവ്വകലാശാലകൾ സർക്കാർ സഹായമൊന്നും ഇല്ലാത്തവയും മതതീവ്രവാദം വളർത്താനായി പടച്ചുണ്ടാക്കുന്നവയുമാണ്. അതിന് പ്രത്യേക മതം എന്നൊന്നുമില്ല.--റോജി പാലാ (സംവാദം) 11:18, 8 സെപ്റ്റംബർ 2020 (UTC)

കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്തിരുത്തുക

പുതിയ നയം മൊഴിമാറ്റി ശരിയാക്കുമ്പോൾ സന്തുലിതമല്ലാത്ത/സഹിഷ്ണുതയില്ലാത്ത ഇടപെടലുകൾ നടത്താറുള്ള ഉപയോക്താക്കൾ വിക്കിയിൽ ഉണ്ടെങ്കിൽ അവർ പ്രസ്തുത താളിൽ മൊഴിമാറ്റം നടത്തുന്നുണ്ടെങ്കിൽ അവരുടെ എഡിറ്റുകൾ കാര്യനിർവാഹകർ ശ്രദ്ധിക്കേണ്ടതാണ്.--റോജി പാലാ (സംവാദം) 12:57, 8 സെപ്റ്റംബർ 2020 (UTC)

പഞ്ചായത്തിൽ ചർച്ചയ്ക്ക് വയ്ക്കുന്നതാണ്, സന്തുലിതമല്ലാത്ത മൊഴിമാറ്റം വന്നിട്ടുണ്ടെങ്കിൽ ആർക്കും തിരുത്താവുന്നതാണ്--KG (കിരൺ) 16:29, 8 സെപ്റ്റംബർ 2020 (UTC)
സന്തുലനം കണ്ടുപിടിക്കൽ കുറച്ച് മെനക്കെട്ടപണിയാണ്. ഇപ്പോതന്നെ അതിന്റെ ചരിത്രം പരിശോധിച്ചാൽ കുറേയേറെ തിരുത്തുകളുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 13:40, 9 സെപ്റ്റംബർ 2020 (UTC)
ഇതുവരെ വലിയ പ്രശ്നങ്ങൾ കാണുന്നില്ല, ചെറുതിരുത്തലുകൾ വരുത്തിയിട്ടുണ്ട്. എല്ലാവരും കൂടി ഉത്സാഹിച്ചാൽ പെട്ടെന്ന് തന്നെ തർജ്ജിമ ചെയ്ത് പഞ്ചായത്തിൽ വോട്ടിനിടാം. എന്തെങ്കിലും കുഴപ്പങ്ങളുണ്ടെങ്കിൽ സംവാദം താളിൽ ചർച്ച ചെയ്യാൻ അഭ്യർത്ഥിക്കുന്നു.--KG (കിരൺ) 05:58, 10 സെപ്റ്റംബർ 2020 (UTC)
  -വിക്കിപീഡിയ:ശ്രദ്ധേയത-അക്കാഡമിക് ഇംഗ്ലീഷിൽ നിന്നും ഇങ്ങോട്ട് പകർത്തിയിട്ടുണ്ട്, പരിഭാഷ പുരോഗമിക്കുന്നു. പരിഭാഷ പൂർത്തിയാകുന്ന മുറയ്ക്ക് പഞ്ചായത്തിൽ വോട്ടിനിട്ട് നയമാക്കാം.--KG (കിരൺ) 18:28, 25 സെപ്റ്റംബർ 2020 (UTC)

ഭക്ഷണവിഭവ ലേഖനങ്ങളിലെ നശീകരണപ്രവർത്തനംതിരുത്തുക

പല വിക്കിപീഡിയരും വർഷങ്ങൾക്കുമുമ്പേ ചേർത്ത ലേഖനങ്ങളിൽ നശീകരണപ്രവർത്തനം നടക്കുന്നതായി കാണുന്നു. തെങ്ങിൻ ചക്കര, പരിപ്പുവട, വിഷുക്കട്ട, രാമശ്ശേരി ഇഡ്ഡലി, സാമ്പാർ, തീയൽ, തോരൻ, പഞ്ചാരമണ്ട തുടങ്ങിയ ലേഖനങ്ങളിൽ നിന്നും, പ്രധാനപ്പട്ട ഭാഗങ്ങൾ നീക്കം ചെയ്തതായിക്കാണുന്നു. ഈ വിഭവങ്ങൾ തയ്യാറാക്കുന്ന വിധമാണ് ഇത്തരത്തിൽ മാറ്റിയതെന്ന് മനസ്സിലാക്കുന്നു. ഭക്ഷണവിഭവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ, അത് തയ്യാറാക്കുന്ന വിധം പാടില്ലായെന്ന് നയമുണ്ടോ? വളരെക്കുറഞ്ഞ സമയത്തിനകം നടത്തിയ ഒരുതരം നശീകരണമായിട്ടാണ് ഇതനുഭവപ്പെടുന്നത്.

ഈ തിരുത്തലുകൾ നടത്തിയ സുഹൃത്തിന് ഇവിടെയൊരു സന്ദേശമിടുന്നു. എന്റെ ധാരണപ്പിശകാണെങ്കിൽ ക്ഷമിക്കുക --Vijayan Rajapuram {വിജയൻ രാജപുരം} 13:11, 21 സെപ്റ്റംബർ 2020 (UTC)

@Vijayanrajapuram: വിക്കിപീഡിയ:NOTCOOKBOOK ഇങ്ങനൊരു വിക്കി നയം ഉണ്ട്. ഇതു കൊണ്ടാവും പാചകക്കുറിപ്പ് നീക്കം ചെയ്തത് Ajeeshkumar4u (സംവാദം) 13:30, 21 സെപ്റ്റംബർ 2020 (UTC)
  • @Ajeeshkumar4u: , //ബോധന കുറിപ്പുകൾ: വിക്കിപീഡിയ വ്യക്തികൾ, സ്ഥലങ്ങൾ, വസ്തുക്കൾ തുടങ്ങി ഒട്ടനവധികാര്യങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി വിവരങ്ങൾ പങ്കുവെക്കുന്നു. എന്നാൽ എന്തെങ്കിലും ഉപദേശമോ (നിയമപരമോ, വൈദ്യപരമോ, മറ്റെന്തെങ്കിലുമോ), നിർദ്ദേശങ്ങളോ മുന്നോട്ടുവെയ്ക്കില്ല. സോഫ്റ്റ്‌വെയർ സഹായികളോ, പാചകക്കുറിപ്പുകളോ, വിക്കിപീഡിയയിൽ കൊടുക്കരുത്. // എന്നാണിതിൽപ്പറയുന്നത്. ഒരു പാചകക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നതും ഭക്ഷണവിഭവത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ, അത് തയ്യാറാക്കുന്ന വിധം വിവരിക്കുന്നതും രണ്ടാണ് എന്നാണെന്റെ വിശ്വാസം. ഇനി, മാറ്റേണ്ടതാണെങ്കിലും അത് തിരുത്തുകയല്ലേ ചെയ്യേണ്ടത്. വെട്ടിമാറ്റലും തിരുത്തലും രണ്ടും രണ്ടാണ്. ഇവിടെ നടന്നത് തിരുത്തലല്ല; നശീകരണമാണ്. സ്വയം തിരുത്താനാവുന്നില്ലെങ്കിൽ, നയം സൂചിപ്പിച്ചുകൊണ്ട്, ടാഗുചേർക്കുകയും സംവാദം താളിൽ ഇക്കാര്യം അറിയിക്കുകയും ചെയ്യുക എന്നതാണ് വേണ്ടത്. അതല്ലാതെ, [[18]] ഇതുപോലെയാണോ സാമ്പാർ ശരിയാക്കൽ?. 8,042 bytes ൽ നിന്ന് 3,617‎ bytes യാതൊരുവിധ അറിയിപ്പും കൂടാതെ വെട്ടിമാറ്റുന്നത് അത്ര നിഷ്ക്കളങ്കമല്ല എന്നെനിക്ക് തോന്നുന്നത് എന്റെ പോരായ്മയാവാം!.

നമ്മെക്കാളും വിക്കിനയങ്ങളെല്ലാം പാലിക്കുന്ന ഇംഗ്ലീഷ് വിക്കീയിലെ സാമ്പാർകൂടി ഇവിടെ കാണാം. ഇവയും .. en:Butter chicken, en:Chapati, en:Imarti, en:Panjiri, en:Papadum, en:Bonda, en:Dosa, en:Idli, en:Masala dosa--Vijayan Rajapuram {വിജയൻ രാജപുരം} 14:53, 21 സെപ്റ്റംബർ 2020 (UTC)

@Kiran Gopi:, @Akhiljaxxn:, @Rojypala:, @Adithyak1997: ഇതു ശ്രദ്ധിക്കുമല്ലോ. @Irshadpp: കുറച്ചധികം പാചകവുമായി ബന്ധപ്പെട്ട ലേഖനങ്ങളിലെ തുടർച്ചയായ ഡിലീറ്റുകളെ സംബന്ധിച്ച്. ഇവിടെ ഒരു അഭിപ്രായം പറയുമല്ലോ. വിക്കിപീഡിയ:NOTCOOKBOOK ഇങ്ങനൊരു വിക്കി നയം ഉണ്ട്. എങ്കിലും ഇപ്പോൾ ചെയ്തത് ശരിയാണോ അല്ലയോ എന്നൊരു സംശയമുണ്ട്. ഇതെപ്പറ്റി കൂടുതൽ ചർച്ച എവിടെയെങ്കിലും നടന്നതായി അറിയുമെങ്കിൽ അവയുടെ ലിങ്കുകൾ ഇവിടെ തരാമോ. --രൺജിത്ത് സിജി {Ranjithsiji} 15:27, 21 സെപ്റ്റംബർ 2020 (UTC) എന്റെ അഭിപ്രായത്തിൽ പാചകവുമായി ബന്ധപ്പെട്ടവ വിക്കിപാഠപുസ്തകത്തിലേക്ക് മാറ്റുന്നതാവും ഉചിതമെന്ന് തോനുന്നു. പക്ഷെ ഒരു ഉപയോക്താവിന്റെ സംഭാവന എങ്ങനെ അവിടേക്ക് മാറ്റാം എന്നതിനെകുറിച്ച് അറിവില്ല. Adithyak1997 (സംവാദം) 16:49, 21 സെപ്റ്റംബർ 2020 (UTC)

ലേഖനങ്ങൾ പാചകക്കുറിപ്പ് മാത്രമാണെങ്കിൽ അത് പാഠശാലയിലേക്ക് മാറ്റാം, ലേഖനങ്ങൾ 1, 2, 3 ഇതു പോലെ പാചകക്കുറിപ്പ് മാത്രമാകാതിരിക്കാൻ അത്തരം നയങ്ങൾ വേണ്ടതാണ്, ലേഖനത്തിൽ ഭക്ഷണവിഭവങ്ങളെക്കുറിച്ച് മറ്റ് കാര്യങ്ങൾ പ്രസ്താവിക്കുന്നു എങ്കിൽ പൂർണ്ണതയ്ക്ക് പാചകരീതി ഉൾപെടുത്താവുന്നതാണ് എന്നു കരുതുന്നു ഇവ കാണുക 1, 2, 3. പക്ഷെ നിലവിലെ നയം ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്, ആശയക്കുഴപ്പം ഒഴിവാക്കി വ്യക്തതവരുത്തണം. --KG (കിരൺ) 23:11, 21 സെപ്റ്റംബർ 2020 (UTC)

നശീകരണപ്രവർത്തനംതിരുത്തുക

@Vijayanrajapuram: പ്രതിപാദിച്ച നശീകരണപ്രവർത്തനം ഗൗരവമായി കാണണം എന്നാണ് എനിക്ക് തോന്നുന്നത്. ഒരു അരമണിക്കൂറിനുള്ളിൽ വിവിധ ലേഖനങ്ങളിലെ വലിയൊരുഭാഗം തുടർച്ചയായി ഒഴിവാക്കുന്നപരിപാടി എന്തായാലും ശരിയല്ല. നയം പാലിക്കാത്തലേഖനങങളുണ്ടെങ്കിൽ അവ നന്നാക്കാനായി ചർച്ച നടത്തേണ്ടതല്ലേ? പ്രത്യേകിച്ച് തുടർച്ചയായ ഒഴിവാക്കൽ നടത്തുന്നതിനുമുൻപ്. അതുപോലെ ഡിലീഷൻ അല്ലാതെ ആലേഖനം നന്നാക്കാനായി ഒരു തിരുത്തുപോലും നടത്തിയിട്ടുമില്ല. അത് ശരിയായ ഒരു തിരുത്തൽ രീതിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. ലേഖനം മെച്ചപ്പെടുത്തുക എന്നതായിരിക്കണം എല്ലാ തിരുത്തുകളുടെയും ഉദ്ദേശം നശിപ്പിക്കലല്ല. --രൺജിത്ത് സിജി {Ranjithsiji} 03:34, 22 സെപ്റ്റംബർ 2020 (UTC)

നിലവിലെ നയമനുസരിച്ച് ചെയ്ത പ്രവർത്തികളെ നശീകരണം എന്ന് വിശേഷിപ്പിക്കുന്നതിനെ ശക്തമായി എതിർക്കുന്നു. നയത്തിൽ വ്യക്തത വരുത്താനുണ്ടെങ്കിൽ അത് ചെയ്യുക. ഒരു വർഗ്ഗമെടുത്ത് അതിലെ ലേഖനങ്ങൾ പരിശോധിക്കുന്നത് കൊണ്ടാണ് കുറഞ്ഞ സമയത്തിൽ എന്ന് പറയപ്പെടാൻ ഇടയാക്കിയത്. പ്രാദേശികമായ വിഭവങ്ങൾക്ക് തീർച്ചയായും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും, ഇംഗ്ലീഷ് വിക്കിയിലും അത്തരം ലേഖനങ്ങളിൽ പാചകവിധി കാണാറുണ്ട്. എന്നാൽ ബിരിയാണിയോ-അതിന്റെ ഉപവിഭാഗങ്ങളോ എടുത്തുനോക്കൂ. ഒന്നിലും പാചകവിധി കാണാൻ കഴിയില്ല. ബട്ടർ ചിക്കൻ, ചപ്പാത്തി തുടങ്ങി മിക്കവാറും ഇംഗ്ലീഷ് ലേഖനങ്ങൾക്കും preparation എന്ന് തലക്കെട്ടുണ്ടെങ്കിലും ഒരു പാചകവിധിയുടെ രൂപത്തിലല്ല അവ എഴുതപ്പെട്ടിട്ടുള്ളത്. നയത്തിൽ മാറ്റം വേണമെങ്കിൽ അതിൽ തീരുമാനമെടുക്കുകയല്ലാതെ നയപ്രകാരം ചെയ്യുന്നവർക്കെതിരെ ആരോപണങ്ങളുന്നയിക്കുകയല്ല ശരിയായ രീതി. അല്ലാതെ
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ എടുത്തു ചൂടാക്കുക.
അതിൽ കായം ഇട്ട് നന്നായി ബലം വക്കുന്നതു വരെ വറുത്ത് വാങ്ങി വെക്കുക.
അതിന് ശേഷം നാളികേരം ചുരണ്ടിയത് വറുക്കുക.
മുഴുവൻ മല്ലിയും വറ്റൽ മുളകും നാളികേരം അല്പം ഇരുണ്ടനിറമാകുമ്പോൾ അതിൽ ചേർത്ത് വറുത്ത് വാങ്ങി വെക്കുക.
വറുത്ത ചേരുവകളും അല്പം വെള്ളവും ചേർത്ത് നന്നായി കുഴമ്പു രൂപത്തിലാക്കി അരച്ചെടുക്കുക.
പരിപ്പ് കഴുകി നന്നായി വേവിക്കുക.
ഒരു വിധം പൊടിയുന്ന വിധത്തിൽ വെന്തുകഴിഞ്ഞാൽ വെണ്ടക്കായ, തക്കാളി, മുരിങ്ങക്കായ, കുമ്പളങ്ങ എന്നിവ കഷണങ്ങളായി അരിഞ്ഞ് പരിപ്പിന്റെ കൂടെ ചേർത്ത് വേവിക്കുക.
നേരത്തെ തയ്യാറാക്കി അരച്ചെടുത്ത മസാല ഇട്ട് ഇളക്കുക.
അതിന് ശേഷം ഉലുവ പൊടിച്ച് ചേർക്കുക.
പച്ചക്കറി കഷണങ്ങൾ വേവുന്നതോടു കൂടി പുളി, വെള്ളത്തിൽ കലക്കി ആവശ്യത്തിന് ചേർക്കുക.
എല്ലാം നന്നായി വേവിച്ചതിനു ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് പൊട്ടിച്ച് കറിയിൽ ചേർക്കുക.
അതിന് ശേഷം അല്പം മല്ലിയില മണത്തിന് ചേർക്കാവുന്നതാണ്.
ആവശ്യത്തിന് ഉപ്പ് ചേർക്കുക.
ഇങ്ങനെയാണ് വിജ്ഞാനകോശം വേണ്ടതെങ്കിൽ ആയിക്കോളൂ. നയം അതിനനുസരിച്ച് നമുക്ക് തിരുത്താം.Irshadpp (സംവാദം) 07:10, 22 സെപ്റ്റംബർ 2020 (UTC)
 • @Irshadpp:, //മിക്കവാറും ഇംഗ്ലീഷ് ലേഖനങ്ങൾക്കും preparation എന്ന് തലക്കെട്ടുണ്ടെങ്കിലും ഒരു പാചകവിധിയുടെ രൂപത്തിലല്ല അവ എഴുതപ്പെട്ടിട്ടുള്ളത്.// എന്ന അഭിപ്രായത്തെ മാനിക്കുന്നു. ഇത്തരമൊരറിയിപ്പ് സംവാദം താളിലിട്ട് ലേഖനം മെച്ചപ്പെടുത്തുന്നതിന് അവസരം നൽകുന്നതിന് പകരം താങ്കൾ അവ മുൻപിൻ നോക്കാതെ വെട്ടിമാറ്റി എന്നതാണിവിടുത്തെ പ്രശ്നം. ഒരു ചെറിയ തിരുൽശ്രമം പോലും നടത്താതെ, മായ്ച്ചുകളയുന്നതാണോ വിക്കി എഡിറ്റിംഗ്. ഓരോരുത്തരുടേയും നിരവധിക്കാലത്തെ അദ്ധ്വാനഫലമായുണ്ടാകുന്ന നിരവധി ലേഖനങ്ങളെ, ഒറ്റമിനിറ്റുകൊണ്ട് വെട്ടിനശിപ്പിക്കുന്നതിനെ നശീകരണം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കുക. ഇത്തരം പ്രവർത്തനങ്ങളെ നിസ്സംഗതയോടെ കണ്ടുകൊണ്ടിരിക്കാൻ സാധിക്കില്ല. താങ്കളുടെ സംവാദം താളിൽത്തന്നെ വിശദമാക്കിയതുപോലെ, ടൂളുകൾ ഒരൽപം കൂടി വിവേകത്തോടെ ഉപയോഗിക്കാൻ നമുക്കാവണം. തലവേദന മാറ്റാൻ തലതന്നെ വെട്ടിക്കളയുന്ന ചികിൽസ പോലാവരുത് അത്.

//ഇങ്ങനെയാണ് വിജ്ഞാനകോശം വേണ്ടതെങ്കിൽ ആയിക്കോളൂ. നയം അതിനനുസരിച്ച് നമുക്ക് തിരുത്താം// എന്നതല്ല പ്രതിവിധി. ഈ നയത്തിൽ വ്യക്തതവരുത്താനുള്ള ഒരു നീക്കമാണ് വേണ്ടത്.

ഇനി, ഒരു പിഴവ് സംഭവിച്ചാൽ അത് തിരിച്ചറിഞ്ഞ്, തിരുത്തി മുന്നോട്ടുപോവുന്നതാണ് ഉചിതം. വിക്കിപീഡിയയുടെ ഈ നയം വിക്കിപീഡിയർക്കും ബാധകമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇനിയെങ്കിലും ഇത്തരം നശീകരണപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനാവട്ടെയെന്ന് ആശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 07:36, 22 സെപ്റ്റംബർ 2020 (UTC)

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ എടുത്തു ചൂടാക്കുക.
അതിൽ കായം ഇട്ട് നന്നായി ബലം വക്കുന്നതു വരെ വറുത്ത് വാങ്ങി വെക്കുക.
അതിന് ശേഷം നാളികേരം ചുരണ്ടിയത് വറുക്കുക.
മുഴുവൻ മല്ലിയും വറ്റൽ മുളകും നാളികേരം അല്പം ഇരുണ്ടനിറമാകുമ്പോൾ അതിൽ ചേർത്ത് വറുത്ത് വാങ്ങി വെക്കുക.
വറുത്ത ചേരുവകളും അല്പം വെള്ളവും ചേർത്ത് നന്നായി കുഴമ്പു രൂപത്തിലാക്കി അരച്ചെടുക്കുക.
പരിപ്പ് കഴുകി നന്നായി വേവിക്കുക.
ഒരു വിധം പൊടിയുന്ന വിധത്തിൽ വെന്തുകഴിഞ്ഞാൽ വെണ്ടക്കായ, തക്കാളി, മുരിങ്ങക്കായ, കുമ്പളങ്ങ എന്നിവ കഷണങ്ങളായി അരിഞ്ഞ് പരിപ്പിന്റെ കൂടെ ചേർത്ത് വേവിക്കുക.
നേരത്തെ തയ്യാറാക്കി അരച്ചെടുത്ത മസാല ഇട്ട് ഇളക്കുക.
അതിന് ശേഷം ഉലുവ പൊടിച്ച് ചേർക്കുക.
പച്ചക്കറി കഷണങ്ങൾ വേവുന്നതോടു കൂടി പുളി, വെള്ളത്തിൽ കലക്കി ആവശ്യത്തിന് ചേർക്കുക.
എല്ലാം നന്നായി വേവിച്ചതിനു ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് പൊട്ടിച്ച് കറിയിൽ ചേർക്കുക.
അതിന് ശേഷം അല്പം മല്ലിയില മണത്തിന് ചേർക്കാവുന്നതാണ്.
ആവശ്യത്തിന് ഉപ്പ് ചേർക്കുക.
ഇതിനെയൊക്കെ ഒഴിവാക്കുകയല്ലാതെ എങ്ങനെ തിരുത്തിയെടുക്കാൻ കഴിയും. നയത്തിൽ ചർച്ച തുടങ്ങുകയാണെങ്കിൽ എന്റെ തിരുത്തുകൾ മുൻപ്രാപനം ചെയ്യാം. നന്ദി.--Irshadpp (സംവാദം) 08:01, 22 സെപ്റ്റംബർ 2020 (UTC)
 • @Irshadpp:, സുഹൃത്തേ, ഒരു നയത്തെ ദുർവ്യാഖ്യാനം ചെയ്ത് വെട്ടിമാറ്റിയത് പുന:സ്ഥാപിച്ച്, ആവശ്യമായ ടാഗുകൾ ചേർക്കൂ. സംവാദം താളിൽ സന്ദേശമിടൂ. തിരുത്തിയെഴുതാനാവുമോ എന്ന് അപ്പോൾ നോക്കാം. ഒരൽപം മെനക്കെട്ടാൽ, താങ്കൾക്കുൾപ്പെടെ, ഇവ തിരുത്തി ശരിപ്പെടുത്താവുന്നതേയുള്ളൂ. മായ്ച്ചുകളയാൻ എളുപ്പമാണ്, സൃഷ്ടിക്കലാണ് പ്രധാനം.

//ലേഖനങ്ങൾ 1, 2, 3 ഇതു പോലെ പാചകക്കുറിപ്പ് മാത്രമാകാതിരിക്കാൻ അത്തരം നയങ്ങൾ വേണ്ടതാണ്, ലേഖനത്തിൽ ഭക്ഷണവിഭവങ്ങളെക്കുറിച്ച് മറ്റ് കാര്യങ്ങൾ പ്രസ്താവിക്കുന്നു എങ്കിൽ പൂർണ്ണതയ്ക്ക് പാചകരീതി ഉൾപെടുത്താവുന്നതാണ് എന്നു കരുതുന്നു ഇവ കാണുക 1, 2, 3. പക്ഷെ നിലവിലെ നയം ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്, ആശയക്കുഴപ്പം ഒഴിവാക്കി വ്യക്തതവരുത്തണം. // എന്ന മുകളിലെ, KG യുടെ അഭിപ്രായം കൂടി ശ്രദ്ധിക്കുമല്ലോ?. ചർച്ച ആവശ്യമെന്നു് കരുതുന്നുവെങ്കിൽ, അത് തുടങ്ങുന്നതിന് താങ്കൾക്ക് എല്ലാവിധ ആശംസകളും. --Vijayan Rajapuram {വിജയൻ രാജപുരം} 08:24, 22 സെപ്റ്റംബർ 2020 (UTC)

ഇവിടെ രണ്ടു വിഷയങ്ങളുണ്ട്. അതുകൊണ്ട് ഇവ വേറെ വേറ ചർച്ച ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.

 • പാചകലേഖനങ്ങളിൽ അവയുണ്ടാക്കുന്നവിധം പാചക കുറിപ്പടി പോലെ ചേ‍ർത്തിരിക്കുന്നു എന്നത് അതുകൊണ്ട് അവ വൃത്തിയാക്കണം എന്നത്.
പാചക ലേഖനങ്ങളിൽ കുറിപ്പടി ചേർക്കാൻ പറ്റില്ല എന്നതാണ് നയം. പക്ഷെ വിഭവത്തെപ്പറ്റി പ്രതിപാദിക്കുന്ന ലേഖനത്തിൽ അത് എങ്ങനെയാണ് നിർമ്മിക്കുന്നതെന്ന പൊതു വിവരണം നൽകാം. അല്ലാത്തവ വൃത്തിയാക്കേണ്ടതാണ്. മിനിമം വിക്കിഫൈ ഫലകം ചേർക്കാം, വൃത്തിയായി മാറ്റിയെഴുതാം തടസ്സമില്ല ചെയ്യേണ്ടതുമാണ്.
 • അരമണിക്കൂറിനുള്ളിൽ ഒന്നിലധികം ലേഖനങ്ങളിൽ വലിയതോതിലുള്ള ഡിലീഷൻ നടത്തി എന്നുള്ളത്. നന്നാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല എന്നുള്ളത്.
അരമണിക്കൂറിനുള്ളിൽ ഒന്നിലധികം ലേഖനങ്ങളിലെ വിവരങ്ങൾ ഒരു എക്സ്പീരിയൻസ് ഉള്ള എഡിറ്റർ നീക്കം ചെയ്തു എന്നുള്ളത് നശീകരണപ്രവ‍ർത്തനമാണ്. യൂസറിന് വാണിംഗ് കൊടുക്കണം. ഹ്രസ്വകാലത്തേക്ക് വിക്കിയിൽ നിന്നും തടയണം.

കൂടാതെ നിങ്ങൾ നയമുണ്ടാക്കാൻ ചർച്ചതുടങ്ങിക്കോളൂ എന്നിട്ട് എന്റെ തിരുത്ത് മുൻപ്രാപനം ചെയ്യാം എന്ന ധിക്കാരപരമായ സമീപനം ഒരു വിക്കിപീഡിയ എഡിറ്റർക്ക് ചേർന്നതല്ല. --രൺജിത്ത് സിജി {Ranjithsiji} 12:31, 22 സെപ്റ്റംബർ 2020 (UTC)

അരമണിക്കൂറിനുള്ളിൽ ഒന്നിലധികം ലേഖനങ്ങളിൽ തിരുത്തുകൾ (നീക്കം ചെയ്യലും തിരുത്ത് തന്നെയാണ്) നടത്തി എന്നത് ഏത് നയപ്രകാരമാണ് നശീകരണമാകുന്നത് എന്ന് വ്യക്തമാക്കേണ്ടതാണ്. നിലവിലുള്ള നയമനുസരിച്ച് എന്റെ തിരുത്തുകൾ സാധുവായതുകൊണ്ടാണ് നയത്തെക്കുറിച്ച് ചർച്ച തുടങ്ങുകയാണെങ്കിൽ എന്റെ തിരുത്തുകൾ ഞാൻ മുൻപ്രാപനം ചെയ്യാം എന്ന് സൂചിപ്പിച്ചത്. അതിൽ ധിക്കാരം തെരയേണ്ട കാര്യമൊന്നുമില്ല. --Irshadpp (സംവാദം) 14:00, 22 സെപ്റ്റംബർ 2020 (UTC)
നീക്കം ചെയ്യൽ നീക്കം ചെയ്യലാണ്, ഡാറ്റ ഇല്ലാതാക്കലാണ് (Destructive Editing). നശീകരണപ്രവർത്തനം എന്താണെന്ന് വിശദീകരിക്കുന്നതിന് നയം വേണമെന്നുണ്ടോ? വിവിധ ലേഖനങ്ങളിലെ വിവിധ ഭാഗങ്ങൾ വേഗത്തിൽ തുടർച്ചയായി ഡിലീറ്റ് ചെയ്യുന്നത് നശീകരണമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നിലവിലുള്ള നയം അനുസരിച്ച് തിരുത്തുകൾ സാധുവാണോ അല്ലയോ എന്നതല്ല വിഷയം അനേകം ലേഖനങ്ങളിലെ ഡാറ്റ ഡിലീറ്റ് ചെയ്യുന്ന പ്രവർത്തനം തുടർച്ചയായി ചെയ്തു എന്നുള്ളതാണ്. അത് യാതൊരു തരത്തിലുള്ള ചർച്ചയും സമവായവും കൂടാതെ തുടർച്ചയായിചെയ്യുന്നതിനെ വിക്കിസമൂഹം പൊതുവിൽ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടാണ് ഡിലീറ്റുചെയ്യേണ്ട എല്ലാത്തിനും ചർച്ചാവേദി ഉള്ളത് 7 ദിവസത്തിലധികം സമയവും കൊടുക്കുന്നത്. ബോട്ട് എഡിറ്റുകൾക്ക് പ്രത്യേക അക്കൗണ്ട് ഉള്ളത്. അവ ലഭിക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും പ്രത്യേകം ചർച്ച നടത്തേണ്ടതുള്ളത്. അത്തരത്തിൽ ചർച്ച ചെയ്യാത്ത ഒരു കാര്യം വേഗത്തിൽ നീക്കം ചെയ്യാനുള്ള താളുകളാണ്. അവ ഏതെല്ലാമാണെന്ന് വ്യക്തമായി നിർവ്വചിച്ചിട്ടുമുണ്ട്. ഇത്തരം താളുകൾ അടുപ്പിച്ച് ഒരാൾ തന്നെ ഡിലീറ്റ് ചെയ്യുന്നതും നശീകരണമായി കണക്കാക്കാം. അതുകൊണ്ട് ഇപ്പോൾ ഇവിടെ പരാമർശിക്കപ്പെട്ട എഡിറ്റുകൾ യാതൊരു തരത്തിലും വിക്കിപീഡിയയിലെ പ്രവർത്തനങ്ങളെ നന്നാക്കാനുദ്ദേശിക്കുന്നവയാണെന്ന് വിശ്വസിക്കവയ്യ. പിന്നെ ധിക്കാരപരമായ സമീപനം വാക്കുകളിൽ നിന്നാണ് മനസ്സിലാക്കുക. ഇതിനു മുൻപും പല ചർച്ചകളിലും തീരെ മര്യാദയില്ലാത്ത തരത്തിലുള്ള പ്രയോഗം Irshadpp ഭാഗത്തുനിന്നുണ്ടായിട്ടുള്ളതുകൊണ്ട് താങ്കൾ വിശ്വസ്ഥനായ ഒരു ഉപയോക്താവായി കരുതുക സാദ്ധ്യമല്ലെന്ന് തോന്നുന്നു. ഇത്രയും കാരണങ്ങൾ കൊണ്ട് WP:3RR പ്രകാരം ഇദ്ദേഹത്തിന് ഒരു വാണിംഗ് നൽകുകയും കുറച്ചുകാലമെങ്കിലും വിക്കിയിൽ നിന്ന് തടയുകയും ചെയ്യണം എന്ന് ശുപാർശ ചെയ്യുന്നു. --രൺജിത്ത് സിജി {Ranjithsiji} 16:56, 22 സെപ്റ്റംബർ 2020 (UTC)

പാചകവിധിയിലെ ഭാഷാശൈലിയാണ് നയങ്ങൾക്ക് ചേരാത്തത് എങ്കിൽ അത് മെച്ചപ്പെടുത്തി ആ ഭാഗം നിലനിർത്തുകയായിരുന്നു വേണ്ടിയിരുന്നത്. പകരം, അത് തന്റെ ജോലിയല്ല എന്നും മായ്ക്കൽ മാത്രമാണ് പരിഹാരമെന്നും കരുതുന്നത് ശരിയല്ല. ചില പ്രത്യേക വിഷയങ്ങളിലെ താളുകൾ മെച്ചപ്പെടുത്താൻ ഇദ്ദേഹത്തിന് മടിയില്ലല്ലോ! -- Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 17:41, 22 സെപ്റ്റംബർ 2020 (UTC)

WP:3RR എന്താണെന്ന് അറിയാത്തവരാണ് നമ്മുടെ കാര്യനിർവ്വാഹകർ എന്നതിൽ ഒരു വിക്കിപീഡിയൻ എന്ന നിലയിൽ അഭിമാനിക്കുന്നു. (ഇനി വകുപ്പ് മാറ്റരുതേ, പ്ലീസ്)
 • മായ്ക്കലും (അഡ്മിൻസിന് മാത്രം ചെയ്യാൻ കഴിയുന്നവ) ലേഖനങ്ങളിൽ നിന്ന് നയപ്രകാരം നീക്കം ചെയ്യേണ്ട ഭാഗങ്ങൾ നീക്കുന്നതും രണ്ടാണ്. അതിന്റെ നാൾവഴി അവിടെ നിലനിൽക്കും എന്നത് കൊണ്ട്.
 • നിലവിലുള്ള നയപ്രകാരമാണ് ലേഖനത്തിൽ നിന്ന് വിവരങ്ങൾ നീക്കിയിട്ടുള്ളത്. ആ നയത്തെപ്പറ്റി അവലോകനം നടക്കുന്നെങ്കിൽ ഞാൻ എന്റെ തിരുത്തുകൾ റിവർട്ട് ചെയ്യാം എന്ന് പറഞ്ഞതിനെയാണ് ധിക്കാരമായി താങ്കൾ വ്യാഖ്യാനിക്കുന്നത്.
 • വിക്കിപീഡിയയിലെ en:Wikipedia:Disruptive_editing എന്ന ലേഖനം മലയാളത്തിൽ ഇല്ല. അതിലേത് നിബന്ധന വെച്ചാണ് ഞാൻ ചെയ്തത് നശീകരണപ്രവർത്തനമാണെന്ന് ആരോപിക്കാൻ കഴിയുക.
 • @Shagil Kannur:,
 • പാചകവിധിയിലെ ഭാഷാശൈലിയാണ് പ്രശ്നം എന്നല്ല ഞാൻ പറഞ്ഞത്. പാചകവിധി തന്നെയാണ് നയത്തിന് ചേരാത്തത്. ഒരുദാഹരണം ഈ ചർച്ചയിൽ തന്നെ മുകളിൽ ചേർത്തിട്ടുണ്ട്. ഇംഗ്ലീഷ് ലേഖനങ്ങളിൽ ചിലതിലൊക്കെ preparartion എന്ന തലക്കെട്ടുണ്ടെങ്കിലും പാചകവിധിയായിട്ടല്ല അവിടെയുള്ളത് എന്നുമാണ്. പ്രധാനപ്പെട്ട വിഭവങ്ങളെ പറ്റിയുള്ള ലേഖനങ്ങളിലൊന്നും ഇപ്പറഞ്ഞ കണ്ടന്റുകൾ ഇല്ല.
 • ഒരു ഉപയോക്താവ് ഏത് താളുകൾ തിരുത്താം, തിരുത്തരുത് എന്ന് നിർദ്ദേശിക്കാൻ ഒരാൾക്കും അവകാശമില്ല എന്ന് മനസ്സിലാക്കുമല്ലോ.
--Irshadpp (സംവാദം) 07:05, 23 സെപ്റ്റംബർ 2020 (UTC)
വിക്കിപീഡിയ:മൂന്നു_മുൻപ്രാപന_നിയമം#എന്താണ്_മുൻപ്രാപനം? വിശദമായി വായിച്ചുനോക്കുക. "ഉപയോക്താവോ ഉപയോക്താക്കളോ നടത്തിയ മാറ്റം പൂർണ്ണമായോ ഭാഗികമായോ തിരസ്കരിക്കുക എന്നതാണ്. തിരസ്കരണം തിരുത്തലുകളിലാവാം, വിവരങ്ങൾ മായ്ച്ചുകളയലിലോ മായ്ച്ചുകളഞ്ഞവ തിരിച്ചുകൊണ്ടുവരലിലോ ആവാം, തലക്കെട്ട് മാറ്റങ്ങളിലാവാം കാര്യനിർവ്വാഹക പ്രവർത്തനങ്ങളിലാവാം അല്ലെങ്കിൽ താളിന്റെ സൃഷ്ടി തന്നെയാവാം." "ഒരു ഉപയോക്താവ് ഒരേ മുൻപ്രാപനം ചെയ്താലേ നിയമത്തിന്റെ പരിധിയിൽ വരുള്ളു എന്നില്ലന്നോർക്കുക. ഒരു ദിവസം താളിൽ നടത്തുന്ന എല്ലാ തിരസ്കരണങ്ങളും കണക്കെലെടുക്കുന്നതാണ്."."ഉള്ളടക്ക വ്യതിയാനങ്ങൾ, ടാഗുകളുടെ ചേർക്കലും നീക്കം ചെയ്യലും മുതലായവ.". "മേൽപ്പറഞ്ഞവയിലെന്തെങ്കിലും വ്യക്തമല്ലങ്കിൽ ഈ നിയമം ബാധകമല്ലാതിരിക്കില്ല. " . ഇത്രയും കാര്യങ്ങൾ പരിഗണിക്കുക. ഒരു ലേഖനത്തിൽ തന്നെ മുൻപ്രാപനം ചെയ്യണമെന്നില്ല, നശീകരണമെന്ന് തോന്നുന്ന തിരുത്തുകൾ 24 മണിക്കൂറിനുള്ളിൽ ഒന്നിലധികം ലേഖനത്തിൽ വരുത്തിയാലും മതി. മുൻപ്രാപനം എന്നത് ടൂളുകൾ ഉപയോഗിച്ച് ചെയ്യണമെന്നുമില്ല മാന്വലായി മറ്റു ഉപയോക്താക്കൾ നടത്തിയ തിരുത്തുകൾ ഇല്ലാതാക്കിയാലും മതി. ഇപ്പോ 3RR എന്താണെന്ന് ചെറുതായി മനസ്സിലായിക്കാണുമല്ലോ. ഇനി അടുത്തകാര്യം പറയാം "ലേഖനങ്ങളിൽ നിന്ന് നയപ്രകാരം നീക്കം ചെയ്യേണ്ട ഭാഗങ്ങൾ നീക്കുന്നതും" ഇതനുസരിച്ച് തുടർച്ചയായ നീക്കം ചെയ്യലിന് മുതിരുന്നതിനുമുൻപ് മറ്റു എഡിറ്റർമാരുമായി സംവാദം നടത്തേണ്ടത് ആവശ്യമാണ് ഇതുതന്നെയാണ് ഉപയോക്താവ്:Vijayanrajapuram പറഞ്ഞത്. en:Wikipedia:Disruptive_editing ഇവിടെയില്ല എന്നതുകൊണ്ട് അത് പ്രായോഗികമല്ലാതാവുന്നില്ല. ഇനി നശീകരണപ്രവർത്തനം എന്താണെന്ന് പറയാം. അരമണിക്കൂറിനകത്ത് ഒന്നിലധികം ലേഖനങ്ങളിലെ വിവരം യാതൊരുമുന്നറിയിപ്പുമില്ലാതെ ഡിലീറ്റ് ചെയ്ത് കളഞ്ഞതാണ് നശീകരണപ്രവർത്തനം. ഇത് WP:3RRന്റെ പരിധിയിൽ നേരിട്ട് വരുന്നതാണ്. താങ്കളെ തിരുത്തുന്നതിൽ നിന്ന് തടയുന്നതിന് സാധുവായകാരണമാണ്. എനിക്ക് 3RR അറിയില്ലെന്നുള്ളത് താങ്കൾക്ക് അഭിമാനിക്കാൻ വകനൽകുന്നു എന്ന പ്രസ്ഥാവന പിൻവലിക്കണം. വിക്കിപീഡിയയിലെ എഡിറ്റർമാരോട് പരസ്പര ബഹുമാനമില്ലാതെ പെരുമാറുന്നതിന് പ്രകടമായ ഉദാഹരണമാണ് ഒരാൾക്ക് വിക്കിപീഡിയയിലെ ഒരു കാര്യം അറിയില്ല എന്നതുകാരണം മറ്റൊരാൾ അഭിമാനിക്കുന്നു എന്നുള്ളത്. അതുകൊണ്ട് ഇവിടെ പ്രവർത്തിക്കുന്നവരെ സഹായിക്കാനും നല്ലരീതിയിൽ സഹവർത്തത്വം നടത്താനും തയ്യാറല്ല എന്ന് താങ്കൾ പ്രസ്ഥാവിച്ചുകഴിഞ്ഞസ്ഥിതിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് മറ്റ് ഉപയോക്താക്കൾ വ്യക്തമാക്കേണ്ടതാണ്. --രൺജിത്ത് സിജി {Ranjithsiji} 09:44, 23 സെപ്റ്റംബർ 2020 (UTC)

ഒരു ലേഖകൻ ഏതെങ്കിലും ഒരു താളിൽ പൂർണ്ണമായോ ഭാഗികമായോ 24 മണിക്കൂർ സമയത്തിനുള്ളിൽ മൂന്നിലധികം മുൻപ്രാപനങ്ങൾ ഒരുകാരണവശാലും ചെയ്യാൻ പാടില്ലഎന്നതാണീ നിയമം. മുൻപ്രാപനം എന്നാൽ മറ്റൊരു ഉപയോക്താവിന്റെ തിരുത്തലുകളെ പൂർണ്ണമായും തിരസ്കരിക്കുക എന്നതാണ്‌. അത് ഒരേ തിരുത്തലുകൾ തന്നെയോ അതോ വ്യത്യസ്ത തിരുത്തലുകളോ ആകാം.

ഒരു ഉപയോക്താവ് തന്നെ മൂന്നിലധികം മുൻപ്രാപനങ്ങൾ‍ നടത്തുമ്പോഴാണ് ഈ നിയമം പ്രയോഗത്തിൽ വരിക.

ഈ നിയമം താളുകൾ തോറുമായിരിക്കും. ഉദാഹരണത്തിന്, ഒരു ലേഖകൻ 24 മണിക്കൂറിനുള്ളിൽ മൂന്നു ലേഖനങ്ങളിൽ ഈരണ്ട് പുനർപ്രാപനങ്ങൾ വീതം ചെയ്യുന്നുവെന്നിരിക്കട്ടെ അദ്ദേഹത്തിന്റെ തിരുത്തലുകൾ ഈ നിയമത്തിന്റെ ലംഘനമാകില്ല.

എന്നാണ് ഞാൻ മനസ്സിലാക്കിയ 3RR. രൺജിത് വ്യാഖ്യാനിച്ചുണ്ടാക്കിയതാണ് ബാക്കി എല്ലാം.
en:Wikipedia:Disruptive_editing എന്നതിന്റെ ഏത് വകുപ്പ് പ്രകാരമാണ് എന്റെ തിരുത്തുകൾ നശീകരണമാവുക എന്ന ചോദ്യത്തിന് താങ്കൾ വ്യക്തമായ ഉത്തരം നൽകുന്നില്ല. അരമണിക്കൂറിനുള്ളിൽ ഒന്നിലധികം ലേഖനങ്ങളിൽ ഉള്ളടക്കം (നയപ്രകാരം നിലനിൽക്കാത്തവ) നീക്കം ചെയ്തു എന്നത് നശീകരണപ്രവർത്തനമാകും എന്നത് ചിലരുടെ വിലയിരുത്തൽ മാത്രമാണ്. വിക്കി നയങ്ങൾ പ്രകാരം നിലനിൽപ്പില്ലാത്ത വിലയിരുത്തൽ.
3RR വെച്ച് എനിക്കെതിരെ നടപടിയെടുക്കണം എന്ന താങ്കളുടെ നിർദ്ദേശം തീർത്തും ബാലിശമാണ്. മറ്റു കാര്യനിർവ്വാഹകർ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.
വിക്കിപീഡിയയിലെ പലകാര്യങ്ങളും പലർക്കും അറിയാത്തതുണ്ടാവാം. എന്നാൽ അറിയാത്ത നയം വെച്ച് ശിക്ഷാനടപടി നിർദ്ദേശിക്കുന്നതിന് മുൻപ് അതൊന്ന് വായിച്ചുനോക്കാമായിരുന്നു. എന്തായാലും എന്റെ പ്രസ്താവന (അഭിമാനം നൽകുന്നു എന്ന) ഞാൻ പിൻവലിക്കുന്നു. --Irshadpp (സംവാദം) 12:35, 23 സെപ്റ്റംബർ 2020 (UTC)
ബാക്കിയും കൂടി വായിക്കുക. "ഒരു ഉപയോക്താവ് ഒരേ മുൻപ്രാപനം ചെയ്താലേ നിയമത്തിന്റെ പരിധിയിൽ വരുള്ളു എന്നില്ലന്നോർക്കുക. ഒരു ദിവസം താളിൽ നടത്തുന്ന എല്ലാ തിരസ്കരണങ്ങളും കണക്കെലെടുക്കുന്നതാണ്. ". "മറ്റൊരുപയോക്താവിന്റെ ഇടപെടലില്ലാതെ ഒരു ഉപയോക്താവ് നടത്തുന്ന മുൻപ്രാപനങ്ങൾ ഒരൊറ്റ മുൻപ്രാപനമായി കണക്കാക്കും.". "സംശയമെങ്കിൽ മുൻപ്രാപനമരുത്, പകരം തർക്ക പരിഹാരം തേടുക അല്ലെങ്കിൽ കാര്യനിർവ്വാഹകരുടെ സഹായം തേടുക. ". "ഇവിടുത്തെ നിയമങ്ങൾ ഒരു ചട്ടക്കൂടല്ല, അതിനുള്ളിൽ നിന്നുകൊണ്ടെന്തും ചെയ്യാമെന്നു കരുതരുത്. തിരുത്തൽ യുദ്ധങ്ങൾ വിജ്ഞാനകോശരചനയ്ക്ക് സഹായകമല്ല, വിക്കിപീഡിയയുടെ നിയമങ്ങൾ വെറും വാക്യാർത്ഥത്തിൽ കാണരുത്. ". "മുൻ ലംഘനങ്ങളും, പലതാളുകളിലെ ഗുണകരമല്ലാത്ത പ്രവർത്തനങ്ങളും മര്യാദകേടുമെല്ലാം ചേർത്ത് വായിച്ചാവും തടയൽ കാലം നിർണ്ണയിക്കുന്നതെന്നോർക്കുക. പലരുൾപ്പെട്ട ഒരു തിരുത്തൽ യുദ്ധമാണെങ്കിൽ എല്ലാ ഭാഗത്തേയും ഒരേ പോലെ കാണാൻ കാര്യനിർവ്വാഹകർ ശ്രദ്ധിക്കുക. ". "3മുനി ലംഘനത്തിന്റെ വക്കിൽ നിൽക്കുകയാണെന്നു സ്വയം ബോധ്യം വന്ന ലേഖകർ തിരുത്തൽ യുദ്ധങ്ങളൊഴിവാക്കാനുള്ള ഒട്ടേറെ മാർഗ്ഗങ്ങളിൽ ഏതെങ്കിലും സ്വീകരിക്കേണ്ടതാണ്. അതായത് പ്രശ്നത്തേക്കുറിച്ച് സംവാദം താളിൽ കുറിപ്പിടുകയോ, മൂന്നാമതൊരാളിന്റെ അഭിപ്രായം അരായുകയോ ഒക്കെ ചെയ്യാവുന്നതാന്നതാണ്. " - ഇങ്ങനെയാണ് കാര്യങ്ങൾ. താങ്കൾ നശീകരണം നടത്തി എന്ന് ഞാനും, ഉപയോക്താവ്:Vijayanrajapuram, ഉപയോക്താവ്:Shagil Kannur എന്നിവരും പ്രതിപാദിച്ചിട്ടുണ്ട്. കൂടുതൽ ആളുകളോടും ചോദിക്കാവുന്നതാണ്. അതിനുശേഷം തീരുമാനമെടുക്കാം.
en:Wikipedia:Disruptive_editing എന്നതിന്റെ ഏതോ വകുപ്പ് പ്രകാരം താങ്ങളങ്ങ് നശിപ്പിച്ചു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇനി അത് വേണമെങ്കിൽ നോക്കാവുന്നതാണ്. കൂടാതെ WP:GAME കൂടിവായിക്കുക. ഈ നിർദ്ദേശപ്രകാരമുള്ള പ്രവർത്തിചെയ്യാൻ തുടങ്ങിയിട്ട് കുറച്ചായി. അതിനുള്ള അനേകം തെളിവുകൾ വേണമെങ്കിൽ തരുന്നതാണ്. ഇത് WP:Assume_good_faith എന്നതിന് ഇത് എതിരായി ഭവിക്കുന്നതാണ്. എന്റെകാര്യത്തിൽ WP:NPA ക്കും വേണമെങ്കിൽ തെളിവ് തരാം.
നിലവിലുള്ള പ്രശ്നത്തിൽ മറ്റുപയോക്താക്കളുമായി ചർച്ച നടത്തുക, ത‍ർക്കപരിഹാരം തേടുക. ലേഖനം നന്നാക്കാനുള്ള ശ്രമം നടത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാത്ത വിക്കിപീഡിയ എഡിറ്റിംഗ് പാറ്റേണിനെയാണ് മോശം എഡിറ്റിംഗ് (നശീകരണ പ്രവർത്തനം) എന്നുപറയുക. ഞാനെന്തുപറഞ്ഞാലും വ്യാഖ്യാനമാണെന്നുള്ള ആരോപണം ഉന്നയിക്കുന്നവരോട് എനിക്കെന്ത് പറയാനാവും. ഞാനും ഇതുപോലെ തിരിച്ച് വ്യാഖ്യാനിച്ചതാണെന്ന് ആരോപിച്ചാൽ ഇതിന് അവസാനമുണ്ടാവുകയില്ലതന്നെ. പിന്നെ ഇപ്പോൾ പലതവണയായി എനിക്കെതിരേ കപടആരോപണങ്ങൾ ഉന്നയിക്കുകയും അവ പിൻവലിക്കുകയും ചെയ്യുന്നു. ഇത് സഹിക്കാവുന്ന ഒരു രീതിയല്ല. മതിയായ തെളിവുകളില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രവർത്തി നല്ല എഡിറ്റർക്ക് ചേർന്നതല്ല. മറ്റുള്ളവരെ ബഹുമാനിക്കാത്ത മോശം എഡിറ്റിംഗ് സ്വഭാവമുള്ള ഉപയോക്താവാണ് താങ്കളെന്നും അതുകൊണ്ട് താങ്കളുടെ എഡിറ്റുകളെ സൂക്ഷിക്കണം എന്നും മുകളിൽ കൊടുത്തിരിക്കുന്ന തെളിവ് സഹിതം ഞാൻ ആരോപിക്കുന്നു. അതുകൊണ്ട് ഇത്തരം മോശം പ്രവർത്തികൾ നിറുത്തിവയക്കുകയും താങ്കളുടെ തുട‍‍ർന്നുള്ള എഡിറ്റിംഗിൽ ജാഗ്രതപാലിക്കുകയും മറ്റുള്ളവരോട് ബഹുമാനം കാണിക്കുകയും അവർ ചെയ്യുന്ന പ്രവർത്തികളെ വിലമതിക്കുകയും ചെയ്യുക. ശ്രമിച്ചാൽ ഭാവിയിൽ താങ്കൾക്ക് ഇനിയും നല്ലകാര്യങ്ങൾ ചെയ്യാനാവും. --രൺജിത്ത് സിജി {Ranjithsiji} 13:45, 23 സെപ്റ്റംബർ 2020 (UTC)
ബാക്കിയും കൂടി വായിക്കുക എന്ന് താങ്കൾ സൂചിപ്പിച്ചത് താങ്കൾ തെറ്റായി മനസ്സിലാക്കി എന്നാണ് തോന്നുന്നത്. തിരുത്തൽ യുദ്ധങ്ങളിൽ സാധാരണ കണ്ടുവരുന്നതാണ് ഒരേ കണ്ടന്റ് ഞാൻ ചേർക്കുകയും മറ്റൊരാൾ അത് നീക്കുകയും ചെയ്യുക. വീണ്ടും ഞാൻ അതേ കണ്ടന്റ് ചേർക്കുക, മറ്റൊരാൾ വീണ്ടും നീക്കുക എന്നത്. അതാണ് താങ്കൾ സൂചിപ്പിച്ചേടത്ത് ഉള്ളത്. എന്നാൽ ഒരേ താളിൽ ഒരേ ദിവസം മൂന്ന് മുൻപ്രാപനങ്ങൾ നടത്തിയാൽ മാത്രമേ ഈ നിയമം ബാധകമാവൂ. ഈ ചർച്ചയിൽ അത്തരമൊരു സംഭവമേ നടന്നിട്ടില്ലല്ലോ. --Irshadpp (സംവാദം) 14:03, 23 സെപ്റ്റംബർ 2020 (UTC)
ടിയാനെ ഒരു സാധാരണ ഉപയോക്താവ് മാത്രമായി മാറ്റുന്നതിന് ശുപാർശ ചെയ്യുന്നു--Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 14:41, 23 സെപ്റ്റംബർ 2020 (UTC)
അനുബന്ധം വായിക്കുക :- "മേൽപ്പറഞ്ഞവയിലെന്തെങ്കിലും വ്യക്തമല്ലങ്കിൽ ഈ നിയമം ബാധകമല്ലാതിരിക്കില്ല. സംശയമെങ്കിൽ മുൻപ്രാപനമരുത്, പകരം തർക്ക പരിഹാരം തേടുക അല്ലെങ്കിൽ കാര്യനിർവ്വാഹകരുടെ സഹായം തേടുക." അതായത് നിയമം കൃത്യമായി പാലിച്ചാൽ മാത്രമേ ഈ സംഗതി ബാധകമാകുകയുള്ളു എന്നില്ല. ഒന്നിലധികം എഡിറ്റർമാർ താങ്കൾ നശീകരണം നടത്തി എന്ന് താഴെക്കാണുന്ന തെളിവുസഹിതം വിവരിച്ചിട്ടുണ്ട്.
 • [19](16:49, September 21, 2020) -1,632‎ bytes
 • [20] (16:48, September 21, 2020 )-2,185‎ bytes,
 • [21] (16:46, September 21, 2020)-1,673 bytes,
 • [22](16:44, September 21, 2020)-2,479 bytes,
 • [23](16:41, September 21, 2020)-3,617 bytes,
 • [24](16:39, September 21, 2020)-527 bytes,
 • [25](16:38, September 21, 2020)-1,722 bytes,
 • [26](16:30, September 21, 2020 )-635 bytes

നയം അനുസരിക്കുന്ന ലേഖനമാണെങ്കിലും നയമനുസ്സരിക്കാത്ത ലേഖനമാണെങ്കിലും ഇത്തരത്തിലുള്ള മാസ് ഡിലീറ്റ് അനുവദിക്കാവുന്നതല്ല. --രൺജിത്ത് സിജി {Ranjithsiji} 15:06, 23 സെപ്റ്റംബർ 2020 (UTC)

എങ്ങനെയൊക്കെ വാദിച്ചാലും 3RR എന്നത് ഇവിടെ ബാധകമാവുകയില്ല. കണ്ടന്റ് റിമൂവൽ എന്നതിനെ സംബന്ധിക്കുന്ന നയം ഇംഗ്ലീഷ് വിക്കിയിലുണ്ട്. en:Wikipedia:Content removal എന്ന പേരിൽ. അതാണ് ഇവിടെ ബാധകമായ നിയമം. അതിൽ പറയുന്നത് ഇങ്ങനെയാണ്.
Information that falls under any guideline listed under What Wikipedia is not or several other Wikipedia guidelines and has been added to an article can be boldly removed. This includes, but is not limited to:
ഇത് പ്രകാരം വിക്കിപീഡിയ എന്തൊക്കെയല്ല എന്നതിൽ പറയപ്പെടുന്ന കാര്യങ്ങൾ ധൈര്യപൂർവ്വം നീക്കാവുന്നതാണ്. പാചകവിധികൾ ആ ഗണത്തിൽ വരുന്നതാണ്. അവ നീക്കം ചെയ്യാൻ സമവായത്തിന്റെ ആവശ്യമൊന്നുമില്ല. എന്നാൽ അത് ആരെങ്കിലും പുന:സ്ഥാപിക്കുകയാണെങ്കിൽ അപ്പോൾ ചർച്ച ചെയ്ത് സമവായത്തിലെത്താതെ മുൻപ്രാപനം ചെയ്യുകയാണെങ്കിൽ മാത്രമേ രൺജിത് പറഞ്ഞ 3RR ബാധകമാവൂ, അതും അതേദിവസം മൂന്നുപ്രാവശ്യം ചെയ്താൽ. അതാണ് വിക്കിപീഡിയയുടെ നയം. നയപ്രകാരം മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ. അതിന്റെ പേരിൽ എന്ത് നടപടി നേരിടേണ്ടി വന്നാലും നേരിടാൻ തയ്യാറുമാണ്.--Irshadpp (സംവാദം) 08:50, 24 സെപ്റ്റംബർ 2020 (UTC)

നശീകരണപ്രവർത്തനം തടയുംതിരുത്തുക

 1. നയം വ്യക്തമായി മനസ്സിലാക്കാതേയും ചർച്ചചെയ്യാതേയും തിടുക്കപ്പെട്ട് @Irshadpp: നടത്തിയ വ്യാപകമായ മായ്ക്കൽ എഡിറ്റിംഗ്, എങ്ങനെ ന്യായീകരിക്കാൻ ശ്രമിച്ചാലും അംഗീകരിക്കാനാവില്ല. No Cook Book എന്ന് കാണുമ്പോഴേക്കും അതിന്റെ പൂർണ്ണമായ അർത്ഥം മനസ്സിലാക്കാതെ ഓരോ ലേഖനത്തിൽ നിന്നും വലിയൊരു ഭാഗം വെട്ടിമാറ്റുന്നത് നീതീകരിക്കാവുന്നതല്ല. ഇനി, നയത്തിൽ വ്യക്തത വരുത്തണമെങ്കിൽ അതാവശ്യപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ല.
 2. വിവരങ്ങൾ നീക്കം ചെയ്യലും തിരുത്തൽ തന്നെയാണെന്ന വാദം വാദിക്കുന്നവർക്കു മാത്രം ബോധ്യമായാൽപ്പോര.
 3. വിക്കിപീഡിയയിൽ വളരെ മികച്ച ട്രാക്ക് റിക്കാർഡുള്ള [[27]] ഒരു കാര്യനിർവ്വാഹകനെ നയങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നതിന് മുൻപ്, തന്റെ തന്നെ സേവനപുസ്കകം [[28]] കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കും. ഇത് കൊണ്ട് സ്വയം പരിഹാസ്യരാവാനേ ഇത്തരക്കാർക്ക് യോഗമുണ്ടാവൂ.
 4. നവാഗത വിക്കിപീഡിയർക്ക് മാർഗ്ഗ നിർദ്ദേശം നൽകാൻ ഉത്തരവാദിത്വമുള്ള സീനിയർ വിക്കിപീഡിയർ തന്നെ നശീകരണപ്രവണത കാട്ടുകയും അതിനെ എതിർക്കുമ്പോൾ അനാവശ്യ വിവാദങ്ങളുണ്ടാക്കി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത്; കാര്യനിർവാഹകരുടേയും മറ്റ് നിർമ്മാണാത്മക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുന്നവരുടെ സമയം കൂടി നഷ്ടപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. വിക്കിപീഡിയയ്ക്ക് ഇത് മൂലമുണ്ടാകുന്ന നഷ്ടം യഥാർത്ഥത്തിൽ വന്നെത്തുക ഇത്തരം അഹിത പ്രവൃത്തികളിലേർപ്പെടുന്നവരിലാണ് എന്നുകൂടി കാണണം.
 5. WP:3RR നയത്തിന്റെ ബലത്തിൽ എന്തും ചെയ്യാമെന്ന നില വരരുത്. ഇതിനും പരിമിതികളുണ്ട്. മുകളിൽ, മറ്റു കാര്യനിർവാഹകർ വ്യക്തമാക്കിയ പോലെ, അനുബന്ധനയങ്ങൾ കൂടി പരിഗണിച്ച് നടപടിയെടുക്കാനാവും എന്നുകൂടി ഓർക്കുക. ആയതിനാൽ, ഇനിയെങ്കിലും നശീകരണപ്രവണതകളിൽ നിന്നും വിട്ടു നിൽക്കുന്നതിനും നിർമ്മാണാത്മകമായി ചിന്തിക്കാനും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
 6. വ്യക്തിപരമായി പറഞ്ഞാൽ, ഏത് മേഖലയിൽ നിന്നുള്ള തടയലും പുറത്താക്കലുമെല്ലാം ശരിയല്ല എന്ന നിലപാടാണ് എനിക്കുള്ളത്. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി അധ്യാപനരംഗത്തുള്ളയാളെന്ന തരത്തിൽ, ഏതെങ്കിലുമൊരു വ്യക്തിയെ ക്ലാസ്സിനു വെളിയിലേക്കയക്കുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. എങ്കിലും പ്രശ്നകാരികളെ അവഗണിക്കാനുമാവില്ല. നടപടിയെടുക്കേണ്ടി വരുമ്പോൾ, ഇത്തരക്കാർ, നയങ്ങളും നിയമങ്ങളുമായി എത്തിച്ചേരാറുമുണ്ട്. തിരുത്തി ശരിയാക്കാനാവില്ല എന്നു വന്നാൽ, സ്ഥാപനത്തിന്റെ ഉത്തമലക്ഷ്യം മുൻനിർത്തി വജ്രായുധം പ്രയോഗിക്കാമെന്നാണ് നയം. അത് ചെയ്തിട്ടുണ്ട്. അതിവിടേയും ചെയ്തിരിക്കും; ഒരു കാര്യനിർവ്വാഹകനായി ഇവിടെ തുടരുന്നുവെങ്കിൽ.
 7. വിശ്വസ്ത ഉപയോക്താവെന്ന നിലയിൽ നമുക്ക് ലഭിക്കുന്ന ചില അവകാശങ്ങൾ സ്ഥിരമായി ലഭിക്കുന്നതല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അവ നിലനിർത്താനാവശ്യമായ വിക്കിമര്യാദ പാലിക്കാൻ നമുക്ക് തന്നെ ബാധ്യതയുണ്ട്. പൂർവ്വചരിത്രം കൂടി പരിഗണിച്ചാവും അത്തരം ഘട്ടങ്ങളിലെ പ്രതികരണം എന്ന് കൂടി മനസ്സിലാക്കണം. നിശ്ചിതകാലത്തേക്കോ അനിശ്ചിതകാലത്തേക്കോ തടയുന്നതുൾപ്പെടെയുള്ള നടപടികൾ വേണ്ടിവന്നാൽ, വിക്കിപീഡിയയുടെ ക്ഷേമം മുൻനിർത്തി അത് ചെയ്യാൻ കാര്യനിർവ്വാഹകർ നിർബന്ധിതരായിത്തീരും എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. ഇനിയിത്തരമൊരു അറിയിപ്പ് നൽകാൻ ഇടവരരുത് എന്നാണ് വ്യക്തിപരമായ ആഗ്രഹം.
 8. പോസിറ്റീവായി ധാരാളം സംഭാവനകൾ നൽകാൽ കെൽപുള്ള ഒരു ഉപയോക്താവാണ് ഇവിടെ ആരോപണവിധേയനായിരിക്കുന്നത്. അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കി വിക്കിപീഡിയയുടെ ക്ഷേമത്തിനു വേണ്ടി തന്റെ ഊർജ്ജം വിനിയോഗിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതോടൊപ്പം സഹവിക്കിപീഡിയരോട് സൗഹാർദ്ദത്തിലും പരസ്പരബഹുമാനത്തിലും ഇടപെടുമെന്നും പിഴവുകൾ, നയങ്ങൾക്കു വിധേയമായി ചൂണ്ടിക്കാട്ടുമെന്നും തനിക്ക് സംഭവിക്കുന്ന പിഴവുകൾ തിരുത്താൻ സ്വയം സന്നദ്ധനാവുമെന്നും കരുതുന്നു. ഈ ഉത്തമ ബോധ്യത്തിൽ, കൂടുതൽ നടപടികളിലേക്ക് കടക്കാതെ, ഈ വിവാദമവസാനിപ്പിക്കാൻ സന്നദ്ധരാവണമെന്ന് @Shagil Kannur:, @Ranjithsiji: എന്നിവരോടഭ്യർത്ഥിക്കുന്നു. ഇക്കാര്യത്തിൽ, മറ്റു സുഹൃത്തുക്കളുടെ അഭിപ്രായം കൂടി ക്ഷണിക്കുന്നു. അതിനുമുൻപ്, തന്റെ നിലപാട് വ്യക്തമാക്കുന്ന ഒരു മറുപടി (കുക്ക്ബുക്ക് നയം ചർച്ചയിവിടെ വേണ്ടതില്ല. അതിനുള്ള വേദിയിതല്ല) ഇർഷാദിൽ നിന്നും പ്രതീക്ഷിക്കുന്നു. സൗഹൃദത്തോടെ, --Vijayan Rajapuram {വിജയൻ രാജപുരം} 09:30, 24 സെപ്റ്റംബർ 2020 (UTC)

@Irshadpp: യെ ഇനി എന്ത് നയത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും കൂട്ടമായ്ക്കൽ (mass deletaion) നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഒരു മുന്നറിയിപ്പോ വാണിംഗോ കൂടാതെ തടയുന്നതാണ്. അതിനായി ഒരു വാണിംഗ് അദ്ദേഹത്തിന്റെ സംവാദം താളിൽ നൽകിയിട്ടുള്ളതുമാണ്. അതുകൊണ്ട് ഇത്തരം പ്രവൃത്തിയിൽ നിന്നും അദ്ദേഹം പിൻതിരിയുമെന്ന് പ്രതീക്ഷിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 04:37, 25 സെപ്റ്റംബർ 2020 (UTC)

 • ഇർഷാദ് പി.പി എന്ന അക്കൗണ്ട് പക്ഷപാതിത്വപരമായി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നു എന്നതിന്റെ ഉദാഹരണം കാണിക്കട്ടെ. സിറാജ് ദിനപത്രം പബ്ലിഷറും, എഴുത്തുകാരനും, കേരള ഹജ്ജ് കമ്മറ്റി ചെയർമാനുമായ സി. മുഹമ്മദ്‌ ഫൈസി എന്ന ലേഖനത്തിൽ ശ്രദ്ധേയതയില്ല എന്ന് കാണിച്ചു ഫലകം ചാർത്തുന്നു. ഒരുപാട് അവലംബങ്ങൾ താഴെ ചേർത്തിട്ടുണ്ട്. അതിന് ശ്രദ്ധേയത ഉണ്ടോ എന്ന് അഡ്മിൻസ് തീരുമാനിക്കുമല്ലോ. ഞാനുന്നയിക്കുന്നത് മറ്റൊരു പ്രശ്‌നമാണ്, ഇദ്ദേഹം സംഭാവന ചെയ്ത പല ലേഖനങ്ങളും, വിശേഷിച്ചും ഇദ്ദേഹത്തിന്റെ പ്രതിനിധാന സംഘടനയുമായി ബന്ധപ്പെട്ടവക്ക് ശ്രാദ്ധേയത ഇല്ലാതെ കിടക്കുന്നു. അവക്ക് ഇത്തരം ഫലകങ്ങൾ ചാർത്താൻ തയ്യാറല്ല. അതിനർത്ഥം, തിരഞ്ഞു പിടിച്ചു വിവേചനപരമായി ഈ യൂസർ വിക്കിപീഡിയയിൽ ഇടപെടുന്നുവെന്നതാണ്. കുറേക്കാലമായി നടക്കുന്ന കാര്യമാണ് അത്. എന്ന് മാത്രവുമല്ല, മുൻ ഹജ്ജ് കമ്മറ്റി ചെയർമാന്റെ പേരിലുള്ള ലേഖനം കാര്യമായ ഒരു അവലംബവും ഇല്ലാതെ വിക്കിയിൽ കിടക്കുന്നുണ്ട്. അതിനൊന്നും ഇദ്ദേഹം ഫലകം ചേർത്തുന്നുമില്ല. ചില യൂസർമാർ സംഭാവന ചെയ്ത ലേഖനങ്ങളെ മനഃപൂർവ്വം നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത് - ഉപയോക്താവ്:Luqmankvk 25.09. 2020 12.19 PM
  - ഈ ഭാഗം പരിഹരിച്ചതാണ്, സഞ്ചയികയിലേക്ക് നീക്കാം.--KG (കിരൺ) 18:52, 25 സെപ്റ്റംബർ 2020 (UTC)

യാന്ത്രികവിവർത്തനം - കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾതിരുത്തുക

ഞാൻ സൃഷ്ടിച്ച കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ എന്ന ലേഖനം യാന്ത്രികവിവർത്തനമാണ്. എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. കാര്യനിർവാഹകർ നീക്കം ചെയ്യുക.--റോജി പാലാ (സംവാദം) 13:09, 24 സെപ്റ്റംബർ 2020 (UTC)

ആ താൾ ആരും ശരിയാക്കാൻ പോകുന്നില്ല. നീക്കം ചെയ്യുന്നതാണ് നല്ലത്. പണ്ഡിതന്മാർ അംഗീകരിക്കില്ല.--റോജി പാലാ (സംവാദം) 13:47, 24 സെപ്റ്റംബർ 2020 (UTC)
യാന്ത്രികവിവർത്തനം ചെയ്ത ലേഖനങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുന്ന കാര്യത്തിൽ ആർക്കും എതിർപ്പില്ലെന്നു കരുതുന്നു.--റോജി പാലാ (സംവാദം) 13:49, 24 സെപ്റ്റംബർ 2020 (UTC)
ഉള്ളടക്കത്തിൽ യാന്ത്രികവിവർത്തനവും ഉൾപ്പെട്ടിട്ടുണ്ട് എന്നത് കൊണ്ട് ലേഖനം നീക്കം ചെയ്യേണ്ടതില്ല എന്ന് കരുതുന്നു. ആ ഭാഗങ്ങൾ തിരുത്തിയെഴുതാമല്ലോ.--Irshadpp (സംവാദം) 13:57, 24 സെപ്റ്റംബർ 2020 (UTC)
 • ഒരു ലേഖനമെഴുതി പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, എഴുതിയയാൾക്ക് ഉടമസ്ഥതയില്ലാത്തതിനാൽ, കാരണമില്ലാതെ മായ്ക്കൽ സാദ്ധ്യമല്ലെന്നു മനസ്സിലാക്കുന്നു. ലേഖനമൊന്ന് മെച്ചപ്പെടുത്തിയേക്കാമെന്ന ആഗ്രഹത്താൽ വായിച്ചുനോക്കിയെങ്കിലും, എന്റെ ഭാഷാപാടവത്തിൽ, ഈ ലേഖനത്തിൽ കാര്യമായ അപാകതകൾ കാണാത്തതിനാൽ, ഞാൻ നിസ്സഹായനാണ്. അതിനാൽ, ഈ ലേഖനം മെച്ചപ്പെടുത്താൻ, ഉപയോക്താവ്:Irshadpp സഹായിക്കുമെന്ന് വിശ്വസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 14:04, 24 സെപ്റ്റംബർ 2020 (UTC)
യാന്ത്രികവിവർത്തനത്തിൽ അപാകത തോന്നിയാൽ പെട്ടെന്ന് നീക്കം ചെയ്യുന്നതാണ് നല്ലത്. കാരണം ആരും അതൊന്നും ശരിയാക്കാൻ പോകുന്നില്ല.--റോജി പാലാ (സംവാദം) 14:07, 24 സെപ്റ്റംബർ 2020 (UTC)
ഇത് ഞാൻ തന്നെ സൃഷ്ടിച്ച ലേഖനമാണ്. ശ്രദ്ധേയതയില്ലെന്നു തോന്നിയതിനാൽ മായ്ക്കാൻ നിർദ്ദേശിച്ചു. ഇവിടെയും അത്തരം തീരുമാനമാണ് വലുത്.--റോജി പാലാ (സംവാദം) 14:28, 24 സെപ്റ്റംബർ 2020 (UTC)
അപാകത അനുഭവപ്പെട്ടവർ അത് ശരിയാക്കട്ടെ. തൽക്കാലം ലേഖനം ഇവിടെയിരിക്കട്ടെ. ഇനി ഭാഷാശുദ്ധിയല്ല കാരണം മറ്റുവല്ലതുമാണെങ്കിൽ, സംവാദം താളിൽ അക്കാര്യം വ്യക്തമാക്കിക്കൊണ്ട് മായ്ക്കൽ ടാഗ് ചേർക്കട്ടെ. തൽക്കാലം ഈ ചർച്ച അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു -- --Vijayan Rajapuram {വിജയൻ രാജപുരം} 14:38, 24 സെപ്റ്റംബർ 2020 (UTC)
ലേഖനത്തിന്റെ പല ഭാഗങ്ങളിലും ശെരിയായ തർജ്ജമകൾ നിലനിൽക്കുന്നുണ്ട്. ആയതിനാൽ തർജ്ജമ ശെരിയല്ലാത്ത ഭാഗം മാത്രം നീക്കം ചെയ്ത് 'വികസിപ്പിക്കുക' ഫലകം ചേർക്കുന്നതാവും ഉചിതമെന്ന് തോനുന്നു. Adithyak1997 (സംവാദം) 15:03, 24 സെപ്റ്റംബർ 2020 (UTC)
  - ഈ ഭാഗം പരിഹരിച്ചതാണ്, ലേഖനം മെച്ചപ്പെടുത്തുവാനുള്ള തിരുത്തലുകൾ പ്രസ്തുത ലേഖനത്തിന്റെ സംവാദതാളിൽ തുടരുക. യാന്ത്രിക പരിഭാഷകൾക്കുള്ള നയം പഞ്ചായത്തിൽ ചർച്ച ചെയ്യുന്നു. ഈ ഭാഗം സഞ്ചയികയിലേക്ക് മാറ്റാവുന്നതാണ്.--KG (കിരൺ) 18:55, 25 സെപ്റ്റംബർ 2020 (UTC)

യാന്ത്രികവിവർത്തനം (ടാസ്മേനിയൻ ഡെവിൾ)തിരുത്തുക

ടാസ്മേനിയൻ ഡെവിൾ മൊത്തം യാന്ത്രികവിവർത്തനമാണ്. നീക്കം ചെയ്യണമെങ്കിൽ ചെയ്യാവുന്നതാണ്.--റോജി പാലാ (സംവാദം) 14:50, 24 സെപ്റ്റംബർ 2020 (UTC)

വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ട ലേഖനമാണ്. മായ്ക്കാൻ എന്താണൊരു കാരണം കണ്ടെത്തുക! --Vijayan Rajapuram {വിജയൻ രാജപുരം} 15:06, 24 സെപ്റ്റംബർ 2020 (UTC)
ആദ്യമുണ്ടായിരുന്ന യാന്തിക വിവർത്തനങ്ങൾ കുറച്ച് ഞാൻ തിരുത്തിയിരുന്നു, Malikaveedu വളരെ നാളുകളായി ലേഖനത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുന്നു. നിലവിൽ ഒഴിവാക്കേണ്ട സാഹചര്യമില്ല എന്നു കരുതുന്നു.--KG (കിരൺ) 17:30, 24 സെപ്റ്റംബർ 2020 (UTC)
KG, മാളികവീട് പ്രശ്നങ്ങൾ പരിഹരിക്കുകയാണെന്നു തോന്നുന്നില്ല, മറ്റു ലേഖനങ്ങളിലേക്കുള്ള കണ്ണികൾ ചേർക്കുന്നതായാണ് പ്രധാനമായും കാണുന്നത്. ഉപയോക്താവ്:Irshadppയെയും ക്ഷണിക്കുന്നു.--റോജി പാലാ (സംവാദം) 04:25, 25 സെപ്റ്റംബർ 2020 (UTC)

ഉപയോക്താവ്:Vipinsp, ഇദ്ദേഹത്തെയും ക്ഷണിക്കുന്നു. വിക്കിയിൽ നല്ല പരിചയമുള്ള യൂസറാണ്.--റോജി പാലാ (സംവാദം) 04:30, 25 സെപ്റ്റംബർ 2020 (UTC)

  - മുകളിൽ നിർദ്ദേശിച്ച പ്രശ്നങ്ങൾ കാരണം, ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചത് അസാധുവാക്കിയിട്ടുണ്ട്. ലേഖനം മെച്ചപ്പെടുത്താനുള്ള സംവാദങ്ങൾ പ്രസ്തുത ലേഖനത്തിന്റെ സംവാദ താളിൽ ചർച്ച ചെയ്യുക.--KG (കിരൺ) 18:44, 25 സെപ്റ്റംബർ 2020 (UTC)

നാൾവഴി മറയ്ക്കണംതിരുത്തുക

നാൾവഴി മറയ്ക്കുക.--റോജി പാലാ (സംവാദം) 04:52, 5 ഒക്ടോബർ 2020 (UTC)

 Y ചെയ്തു. --രൺജിത്ത് സിജി {Ranjithsiji} 06:13, 5 ഒക്ടോബർ 2020 (UTC)

ദൃശ്യകലകൾതിരുത്തുക

ദൃശ്യകലകൾ മായ്ച്ച് ദൃശ്യ കലകൾ-ടെ തലക്കെട്ട് അങ്ങനെയാക്കണം.--റോജി പാലാ (സംവാദം) 08:54, 9 ഒക്ടോബർ 2020 (UTC)

  പരിഹരിച്ചു
 – KG (കിരൺ) 14:02, 9 ഒക്ടോബർ 2020 (UTC)

വിക്കിനയങ്ങൾ പാലിക്കാതെയുള്ള ലേഖനമെഴുത്ത്തിരുത്തുക

 • ഉപയോക്താവ്:Sreeeraaj തുടർച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അപൂർണ്ണവും അവലംബങ്ങളില്ലാത്തതുമായ ലേഖനങ്ങൾ വിക്കിനയത്തിനെതിരാണ് എന്നതിനാൽ, പലതവണ, ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ലേഖനങ്ങൾ മെച്ചപ്പെടുത്തണമെന്നും അറിയിച്ചുകൊണ്ട് സന്ദേശം നൽകിയിരുന്നു. ഇവിടേയും, ഇവിടേയും, ഇവിടേയും, ഇവിടേയും, ഇവിടേയും എല്ലാം ഇവയുണ്ട്. പക്ഷേ, ഇതൊന്നും വകവെക്കാതെ, വീണ്ടും ഇത്തരം അപാകതകളുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് ചൂണ്ടിക്കാട്ടി, നയം പാലിക്കുന്നില്ലായെങ്കിൽ, തടയേണ്ടിവരും എന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഇതും വകവെക്കാതെ, ഇന്നും രണ്ട് ലേഖനങ്ങൾ ഇതേ മാതൃകയിൽ സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോൾത്തന്നെ ഉപയോക്താവ്:Sreeeraaj സൃഷ്ടിച്ച നൂറോളം ലേഖനങ്ങളിൽ, എൺപതെണ്ണമെങ്കിലും നന്നാക്കിയെടുക്കാനുള്ളതിനാൽ, ഇനിയും ഇത്തരം ലേഖനങ്ങൾ സൃഷ്ടിക്കുന്നതിന് അവസരം നൽകുന്നത് ഉചിതമാവില്ല. ആയതിനാൽ, ഇതുവരെ സൃഷ്ടിച്ച ലേഖനങ്ങൾ മെച്ചപ്പെടുത്താൻ യാതൊരുവിധ ശ്രമവും നടത്താതെ വീണ്ടും അപൂർണ്ണവും അവലംബങ്ങളില്ലാത്തതുമായ ലേഖനങ്ങൾ ചേർക്കുന്ന പ്രവണത തുടരുന്നപക്ഷം, ഉപയോക്താവ്:Sreeeraajനെ വ്യവസ്ഥകൾക്കുവിധേയമായി നിശ്ചിതകാലത്തേക്ക് തടയേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത് എന്ന് എല്ലാവരുടേയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഇക്കാര്യം @Sreeeraaj: കൂടി ശ്രദ്ധിക്കും എന്നു് പ്രത്യാശിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 16:29, 10 ഒക്ടോബർ 2020 (UTC)

@Vijayan Rajapuram {വിജയൻ രാജപുരം} ഇനിയുള്ള ദിവസങ്ങളിൽ ഇതുവരെ സൃഷ്ടിച്ചവ നന്നാക്കിയെടുക്കാം -- Sreeeraaj

സ്വതേ റോന്തുചുറ്റൽതിരുത്തുക

ഒഴിവാക്കുന്നതു നന്നായിരിക്കും.--റോജി പാലാ (സംവാദം) 05:48, 11 ഒക്ടോബർ 2020 (UTC)

  പരിഹരിച്ചു
 – KG (കിരൺ) 06:39, 11 ഒക്ടോബർ 2020 (UTC)

രക്തസാക്ഷിതിരുത്തുക

രക്തസാക്ഷി എന്ന താൾ നിലവിൽ ബന്ധിപ്പിച്ചിരിക്കുന്നത് ഇംഗ്ലീഷ്:  Martyr എന്ന താളിലേക്ക് ആണ്. ഈ താളിന്റെ തലക്കെട്ട് രക്തസാക്ഷി (ചലച്ചിത്രം) എന്നോ മറ്റോ തിരിച്ചുവിടൽ ഇല്ലാതെ മാറ്റുന്നതാവും നല്ലത്. തിരിച്ചുവിടൽ ഒഴിവാക്കിയാൽ പിന്നീട് ആരെങ്കിലും ഇംഗ്ലീഷ്:  Martyr മലയാളത്തിലേക്ക് പരിഭാഷ ചെയ്യാൻ ശ്രമിച്ചാലും പ്രശ്നമുണ്ടാകില്ല.Ajeeshkumar4u (സംവാദം) 05:01, 13 ഒക്ടോബർ 2020 (UTC)

  പരിഹരിച്ചു
 – KG (കിരൺ) 05:34, 13 ഒക്ടോബർ 2020 (UTC)

ലേഖനം മായ്ക്കുന്നതിലെ തീരുമാനംതിരുത്തുക

ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി എന്ന ലേഖനം മായ്ക്കുവാൻ വേണ്ടി ഒരു അപേക്ഷ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ താളിൽ അവസാനത്തേതായി കിടപ്പുണ്ട്. ആർക്കെങ്കിലും തീരുമാനമെടുക്കാൻ സാധിച്ചാൽ നന്നായിരുന്നു. കുറേ കാലം വച്ച് തുരുമ്പെടുക്കേണ്ട എന്ന് വിചാരിച്ച് പറഞ്ഞെന്നെ ഉള്ളു. Adithyak1997 (സംവാദം) 05:00, 14 ഒക്ടോബർ 2020 (UTC)

  പരിഹരിച്ചു
 – KG (കിരൺ) 04:55, 15 ഒക്ടോബർ 2020 (UTC)

യാന്ത്രികവിവർത്തനം - ഉപയോക്താവ്:Rojypalaതിരുത്തുക

ദുൽഖർ സൽമാൻ എന്ന ലേഖനം മൊത്തം യാന്ത്രികവിവർത്തനമാണ് (ഇന്നലെക്കൊണ്ട് പൂർത്തിയാക്കിയത്). ഉപയോക്താവ്:Irshadpp അഡ്മിൻസിനൊപ്പം പരിശോധിക്കുക. കൂടാതെ താഴെ പറയുന്നവയും യാന്ത്രികവിവർത്തനമാണ്. (പട്ടിക പൂർണ്ണമാകില്ലാരിക്കും) ദയവായി ഇദ്ദേഹത്തോടൊപ്പം കാര്യനിർവാഹകരും ലേഖനം പരിശോധിക്കുക. എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ പറ്റുന്നതാണെങ്കിൽ നീക്കം ചെയ്യുക. പ്രത്യേകിച്ച് കുറിപ്പിടേണ്ട കാര്യമില്ല. ബാക്കി കിട്ടുന്ന മുറയ്ക്ക് ചേർക്കുന്നതായിരിക്കും.--റോജി പാലാ (സംവാദം) 05:02, 25 സെപ്റ്റംബർ 2020 (UTC)

പട്ടിക: വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Rojypala

പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:17, 17 ഒക്ടോബർ 2020 (UTC)
  പരിഹരിച്ചു
 – KG (കിരൺ) 07:19, 17 ഒക്ടോബർ 2020 (UTC)

യാന്ത്രികവിവർത്തനം ഉപയോക്താവ്:Meenakshi nandhiniതിരുത്തുക

താഴെ പറയുന്നവയും യാന്ത്രികവിവർത്തനമാണ്, ഭാഷാശുദ്ധി വിലയിരുത്തേണ്ടതുണ്ട്.--റോജി പാലാ (സംവാദം) 04:49, 26 സെപ്റ്റംബർ 2020 (UTC)

കാര്യനിർവാഹകർക്കൊപ്പം ക്ഷണിക്കുന്നു. ഉ:Irshadpp
മൊത്തം കോളത്തിലാക്കേണ്ടതുണ്ടെങ്കിൽ ചെയ്യുന്നത് സൗകര്യമായിരിക്കുമെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 05:30, 26 സെപ്റ്റംബർ 2020 (UTC)
പട്ടിക - വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Meenakshi nandhini
പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:18, 17 ഒക്ടോബർ 2020 (UTC)
  പരിഹരിച്ചു
 – KG (കിരൺ) 07:19, 17 ഒക്ടോബർ 2020 (UTC)

യാന്ത്രികവിവർത്തനം ഉപയോക്താവ്:Ajeeshkumar4uതിരുത്തുക

(ഉപയോക്താവ്:Irshadpp), ഇദ്ദേഹത്തിന്റേത് പതിയെ അപ്ഡേറ്റ് ചെയ്യാം. --റോജി പാലാ (സംവാദം) 05:47, 26 സെപ്റ്റംബർ 2020 (UTC)

അപ്ഡേറ്റ് ചെയ്തു.--റോജി പാലാ (സംവാദം) 09:12, 26 സെപ്റ്റംബർ 2020 (UTC)
ബോസ്കിലാക്കി.--റോജി പാലാ (സംവാദം) 11:23, 26 സെപ്റ്റംബർ 2020 (UTC)
പട്ടിക - വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Ajeeshkumar4u
പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:18, 17 ഒക്ടോബർ 2020 (UTC)
  പരിഹരിച്ചു
 – KG (കിരൺ) 07:20, 17 ഒക്ടോബർ 2020 (UTC)

യാന്ത്രികവിവർത്തനം ഉപയോക്താവ്:Dvellakatതിരുത്തുക

(ഉപയോക്താവ്:Irshadpp), ഇദ്ദേഹത്തിന്റേതായി 1000 നു മുകളിൽ ഉണ്ട്, കുറേ എണ്ണം ഞാൻ ശരിയാക്കിയിരുന്നു. അത് ഒഴിവാക്കി പിന്നീട് ചേർക്കാം.--റോജി പാലാ (സംവാദം) 05:49, 26 സെപ്റ്റംബർ 2020 (UTC)

യാന്ത്രിക വിവർത്തനം ചെയ്ത ലേഖനങ്ങൾ പ്രശ്നമുണ്ടോ എന്നു വിലയിരുത്തി പരിഹരിക്കുന്ന വേദിയാണിത്. നിലവിൽ ലേഖനങ്ങളെ ഇതു ബാധിക്കുന്നില്ല. പ്രശ്നമില്ലെന്ന് ബോധ്യപ്പെടുന്ന ഉത്തരവാദിത്വപ്പെട്ടവർ ബോക്സിൽ പ്രശ്നമുണ്ടോ എന്ന ഭാഗത്ത് കമന്റ് ചെയ്താൽ മതിയാകും.--റോജി പാലാ (സംവാദം) 07:19, 27 സെപ്റ്റംബർ 2020 (UTC)
പട്ടിക - വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Dvellakat
പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:18, 17 ഒക്ടോബർ 2020 (UTC)
  പരിഹരിച്ചു
 – KG (കിരൺ) 07:20, 17 ഒക്ടോബർ 2020 (UTC)

യാന്ത്രികവിവർത്തനം ഉപയോക്താവ്:Tonynirappathuതിരുത്തുക

(ഉപയോക്താവ്:Irshadpp), ഇദ്ദേഹത്തിന്റെതായി 5 എണ്ണം മാത്രമേ ഉള്ളു. പെട്ടെന്ന് ശരിയാക്കാവുന്നതാണ്. ഒരെണ്ണം ഞാൻ ശരിയാക്കിയിട്ടുണ്ട് (സീബ്ര പ്രാവ് ). എങ്കിലും പരിശോധിക്കുക.--റോജി പാലാ (സംവാദം) 05:54, 26 സെപ്റ്റംബർ 2020 (UTC)

ലേഖനം പ്രശ്നമുണ്ടോ തീരുമാനം/സംശോധനം ചെയ്ത ഉപയോക്താവ് കുറിപ്പ്
സീബ്ര പ്രാവ് സംവാദം കാണുക
ജാപ്പനീസ് ക്രെയിൻ
വില്ലോ വാർബ്ളർ
Blackpoll warbler
ഡോൺ ബ്രാഡ്മാനും 1948ലെ ആസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനവും
പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:18, 17 ഒക്ടോബർ 2020 (UTC)
  പരിഹരിച്ചു
 – KG (കിരൺ) 07:20, 17 ഒക്ടോബർ 2020 (UTC)

യാന്ത്രികവിവർത്തനം ഉപയോക്താവ്:Sachin12345633തിരുത്തുക

324 ലേഖനങ്ങൾ ഇദ്ദേഹത്തിന്റെതായി ഉണ്ട്.--റോജി പാലാ (സംവാദം) 05:52, 27 സെപ്റ്റംബർ 2020 (UTC)

പട്ടിക -വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Sachin12345633
പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:18, 17 ഒക്ടോബർ 2020 (UTC)
  പരിഹരിച്ചു
 – KG (കിരൺ) 07:20, 17 ഒക്ടോബർ 2020 (UTC)

യാന്ത്രികവിവർത്തനം ഉപയോക്താവ്:Malikaveeduതിരുത്തുക

3355 ലേഖനങ്ങൾ ഇദ്ദേഹത്തിന്റെതായി ഉണ്ട്. ഒരു താളിൽ തന്നെ പ്രശ്നമുള്ള ഭാഗങ്ങളും ഇല്ലാത്ത ഭാഗങ്ങളും ഉണ്ട്. പരിശോധിച്ചു വിലയിരുത്തണം.--റോജി പാലാ (സംവാദം) 06:16, 27 സെപ്റ്റംബർ 2020 (UTC)

ഉദാ: കാണുക--റോജി പാലാ (സംവാദം) 07:15, 27 സെപ്റ്റംബർ 2020 (UTC)
പട്ടിക -വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Malikaveedu

പുതിയ നയപ്രകാരം പ്രശ്നമുള്ള ലേഖങ്ങൾ ഇവിടെ അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--KG (കിരൺ) 07:19, 17 ഒക്ടോബർ 2020 (UTC)

  പരിഹരിച്ചു
 – KG (കിരൺ) 07:20, 17 ഒക്ടോബർ 2020 (UTC)

കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്തിരുത്തുക

@റോജി പാലാ താളുകൾ മൊത്തമായി കാര്യനിർവ്വാഹകർക്കുള്ള നോട്ടീസ് ബോർഡിൽ ഉൾപ്പെടുത്തുന്നതിനു പകരം ഓരോ ലേഖനങ്ങളും താങ്കളോ (സമയമുള്ള മറ്റ് ഉപയോക്താക്കളേയും ക്ഷണിക്കുന്നു) മറ്റു കൂടുതൽ ഭാഷാ ജ്ഞാനമുള്ള ഉപയോക്താക്കളോ പരിശോധിച്ചതിനു ശേഷം മാത്രം അവയുടെ പ്രശ്നമുള്ള ഭാഗം ചൂണ്ടിക്കാട്ടി അതാതു താളിൻറെ സംവാദത്താളിൽത്തന്നെ രേഖപ്പെടുത്തുന്നുതാവില്ലേ കൂടുതൽ നല്ലത്. യാന്ത്രിമല്ലാത്തതോ പ്രശ്നങ്ങൾ ഇല്ലാത്തതോ അഥവാ നേരിയ പ്രശ്നങ്ങളുള്ളതോ ആയ താളുകൾ മാറ്റി നിറുത്താതെ ഉപയോക്താവിൻറെ സംഭാവനകളെ ഒന്നാകെ ഉൾപ്പെടുത്തുന്ന (ഇത്തരം ഓരോ ഉപയോക്താവും തുടങ്ങി വച്ച മുഴുവൻ താളുകളും ആയിരം, പതിനായിരം കണക്കിൽ) ഇവിടേയ്ക്ക് പകർത്തി വയ്ക്കുന്നത് ഉചിതമല്ലെന്നാണ് അഭിപ്രായം. ഇനിയും അനേകം ഉപയോക്താക്കളുടെ താളുകൾ ലിസ്റ്റ് ചെയ്യാൻ കിടക്കുന്നുമുണ്ടല്ലോ. ഒറ്റയടിക്ക് എല്ലാം കൂടി തിരുത്തിയെടുക്കുവാൻ പ്രയാസമായിരിക്കും. കഴിവതും ഗുഗിൾ ട്രാൻസ്ലേഷൻറെ അതിപ്രസരമുള്ളവ മാത്രം പ്രത്യേകം ലിസ്റ്റ് ചെയ്യാന് ശ്രമിക്കുമല്ലോ (അതും നോട്ടീസ് ബോർഡിൽനിന്ന് ഒഴിവാക്കുന്നതാവും ഉചിതം). ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്ന പല താളുകളിലും ചെറുയൊരു തിരുത്തലിലൂടെ അവയൊക്കെ മികച്ചതാക്കുവാൻ താങ്കളോടൊപ്പം സമയംപോലെ മറ്റുള്ളവരും ശ്രമിക്കുമെന്നു കരുതുന്നു. മറ്റു കാര്യനിർവ്വാഹകരുടെ ശ്രദ്ധയും ഇവിടേയ്ക്ക് ക്ഷണിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് Malikaveedu (സംവാദംസംഭാവനകൾ)

നിലവിൽ കിരൺ എല്ലാം പ്രധാനതാളിൽ നിന്നും മറച്ചിട്ടുണ്ട്. ഇവിടെ വന്നെന്നു കരുതി ലേഖനത്തെ ബാധിക്കുന്നില്ല. താൾ മെച്ചപ്പെടുത്താനുള്ള ഒരു വഴി മാത്രം. ഒരു സംവാദം കാണുക. ഇതിന്റെ ചുവടു പിടിച്ചാണ് ശുദ്ധീകരണം ആരംഭിച്ചത്. ദീർഘനാളായുള്ള ആവശ്യമായിരുന്നു യാന്ത്രികവിവർത്തനം, ഭാഷാശുദ്ധിയില്ലാതെയെന്നു സംവാദങ്ങൾ ഇട്ടിരുന്നത്. അതിലൊന്നും നടപടിയുണ്ടായിട്ടില്ല. അപ്പോൾ ആർക്കും എന്തും ചെയ്യാമെന്ന ഒരു പൊതുധാരണ നിലവിൽ വന്നു. എനിക്കു സാധിക്കുന്ന രീതിയിൽ ഞാനും ലേഖനങ്ങൾ ആരംഭിച്ചു. അപ്പോൾ അതു പ്രശ്നമാണെന്നു വന്നാൽ എല്ലാത്തിലും പ്രശ്നമുണ്ട്. അപ്പോൾ ഭാഷാവിദഗ്ദൻ/ർ ഇടപെടട്ടെ. ഒപ്പം നല്ലൊരു തുടക്കവും. ഇനിയും ലേഖനങ്ങൾ ആരംഭിക്കുമ്പോൾ ആ വിദഗ്ദരുമായി സംസാരിച്ചു വിലയിരുത്തിയശേഷം റിലീസ് ചെയ്യട്ടെ.--റോജി പാലാ (സംവാദം) 08:33, 27 സെപ്റ്റംബർ 2020 (UTC)
 Malikaveedu (സംവാദം) 09:31, 27 സെപ്റ്റംബർ 2020 (UTC)
  പരിഹരിച്ചു
 – KG (കിരൺ) 07:19, 17 ഒക്ടോബർ 2020 (UTC)

അവലംബം ഇല്ലാത്ത തിരുത്തലുകൾതിരുത്തുക

[ഈ ഉപയോക്താവിന്റെ തിരുത്തലുകൾ] ദയവായി പരിശോധിക്കുക. ഒരു അവലംബവും ചേർക്കാതെ പല ലേഖനങ്ങളിലും മാറ്റം വരുത്തിയിരിക്കുന്നു. ലേഖനങ്ങളിലെ സംവാദങ്ങൾ പോലും delete ചെയ്തിരിക്കുന്നു. -2401:4900:234E:A2FC:900D:BDB9:13A4:6A0C 09:00, 14 ഒക്ടോബർ 2020 (UTC)

കുറച്ച് തിരുത്തലുകൾ മുൻപ്രാപനം ചെയ്തിട്ടുണ്ട്. മറ്റു തിരുത്തലുകൾ കൂടി സംശോധനം ചെയ്യേണ്ടതുണ്ട്. --ജേക്കബ് (സംവാദം) 10:32, 14 ഒക്ടോബർ 2020 (UTC)
ജാതി സംബന്ധമായ താളുകളിലാണ് ഈ ഉപയോക്താവ് കാര്യമായ തിരുത്തലും നശീകരണവും ([29]) നടത്തുന്നത്. ഒരു മുന്നറിയിപ്പ് നൽകുന്നത് നന്നായിരിക്കും. --Vijayan Rajapuram {വിജയൻ രാജപുരം} 11:47, 14 ഒക്ടോബർ 2020 (UTC)
മേലേ സൂചിപ്പിച്ചയാളുടെ പോലെ [ഇദ്ദേഹത്തിൻ്റെ തിരുത്തലുകളും] ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ചില താളുകളിൽ നിന്ന് കാരണമൊന്നും സൂചിപ്പിക്കാതെ ചിത്രങ്ങൾ പോലും നീക്കം ചെയ്തിട്ടുണ്ട് അതു പോലെ[അവലംബം ഉള്ളവ] പോലും നീക്കം ചെയ്തിട്ടുണ്ട്. Ajeeshkumar4u (സംവാദം) 13:01, 14 ഒക്ടോബർ 2020 (UTC)
  പരിഹരിച്ചു
 – KG (കിരൺ) 07:21, 17 ഒക്ടോബർ 2020 (UTC)

അലിയാർ ജലസംഭരണിതിരുത്തുക

അലിയാർ ജലസംഭരണി എന്ന താളിന് ആളിയാർ ജലസംഭരണി എന്നാണ് തലക്കെട്ട് വേണ്ടത്. കൂടാതെ ആളിയാർ അണക്കെട്ട് എന്ന പേരിൽ മറ്റൊരു താളുമുണ്ട്. തലക്കെട്ട് മാറ്റി അതും ഇതും തമ്മിൽ ലയിപ്പിക്കുന്നതാണ് നല്ലത്. Ajeeshkumar4u (സംവാദം) 06:42, 23 ഒക്ടോബർ 2020 (UTC)

  പരിഹരിച്ചു
 – KG (കിരൺ) 14:27, 23 ഒക്ടോബർ 2020 (UTC)

അലിയാർ ജലസംഭരണി (2)തിരുത്തുക

അലിയാർ ജലസംഭരണി ഇത് സംഭരണിയുടെ ശരിക്കും പേരല്ലെങ്കിൽ തിരിച്ചുവിടൽ മായ്ക്കണം.--റോജി പാലാ (സംവാദം) 09:42, 24 ഒക്ടോബർ 2020 (UTC)

  പരിഹരിച്ചു
 – KG (കിരൺ) 14:29, 29 ഒക്ടോബർ 2020 (UTC)

ഉപയോക്താവ്:Vishnu vaaish നടത്തുന്ന നശീകരണപ്രവർത്തനംതിരുത്തുക

ഈ ഉപയോക്താവിനെ ശ്രദ്ധിക്കണമെന്നഭ്യർത്ഥിക്കുന്നു. ജാതി, മതം, കേരളീയ കലകൾ, ആചാരങ്ങൾ, ചരിത്രം തുടങ്ങിയവ പ്രതിപാദിക്കുന്ന താളുകളിലെല്ലാം ഇദ്ദേഹം ഇതുപോലെ [30] നശീകരണം നടത്തുന്നതായിക്കാണുന്നു. ഇവിടെ അറിയിപ്പ് നൽകി എങ്കിലും, അതൊന്നും വകവെക്കാതെ തിരുത്തൽ നടത്തുന്നുണ്ട് എന്ന് അറിയിക്കുന്നു. ഇത്തരം പ്രവൃത്തികൾ തുടരുന്നുവെങ്കിൽ, തടയേണ്ടിവരും. --Vijayan Rajapuram {വിജയൻ രാജപുരം} 12:35, 4 നവംബർ 2020 (UTC)

 • മുന്നറിയിപ്പെന്ന നിലയിൽ ഒരു കുറഞ്ഞ കാലത്തേയ്ക്ക് (ഒരാഴ്‍ച്ചയെങ്കിലും) തടയാവുന്നതാണ്. തുടർന്നുള്ള നിരീക്ഷണത്തിൽ നശീകരണപ്രവർത്തനം തുടരാനാണ് ഭാവമെങ്കിൽ തടയൽ കാലാവധി നീട്ടാവുന്നതുമാണ്. Malikaveedu (സംവാദം) 13:48, 4 നവംബർ 2020 (UTC)
നശീകരണം തുടർന്നുകൊണ്ടിരിക്കുന്നതിനാൽ, ഈ ഉപയോക്താവിനെ ഏഴ് ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. സന്ദേശം ഇവിടെ നൽകിയിട്ടുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} 11:38, 6 നവംബർ 2020 (UTC)
 Malikaveedu (സംവാദം) 05:38, 7 നവംബർ 2020 (UTC)
  പരിഹരിച്ചു
 – KG (കിരൺ) 14:34, 7 നവംബർ 2020 (UTC)

IP edits at നന്ദിത കെ.എസ്.തിരുത്തുക

നന്ദിത കെ.എസ്. എന്നതാളിലെ IP edits നോക്കുമല്ലോ?--Vinayaraj (സംവാദം) 14:16, 14 നവംബർ 2020 (UTC)

  പരിഹരിച്ചു
 – KG (കിരൺ) 16:14, 14 നവംബർ 2020 (UTC)

ഫലകം:Notabilityതിരുത്തുക

ഫലകം:Notabilityയിലെ (ഈ സന്ദേശഫലകം എപ്പോൾ, എങ്ങനെ നീക്കം ചെയ്യാമെന്ന് അറിയുക) എന്നതിലെ ലിങ്ക് നിലവിൽ ഇംഗിഷ് വിക്കിയിലേക്കാണ്, അതു മാറ്റി മലയാളം വിക്കിയിലേക്കു നൽകുക. ഇതിലെ നമ്പർ 58, പുതിയ ലിങ്ക് സഹായം:പരിപാലന ഫലകം നീക്കം ചെയ്യൽ എന്നതാണ്.--റോജി പാലാ (സംവാദം) 14:09, 21 നവംബർ 2020 (UTC)

  പരിഹരിച്ചു
 – KG (കിരൺ) 16:40, 21 നവംബർ 2020 (UTC)

ലയിപ്പിക്കൽ (ഏഷ്യൻ മരത്തവള)തിരുത്തുക

ഏഷ്യൻ മരത്തവള, മരച്ചൊറിയൻ എന്നിവ ഒരേ ജീവിയാണെന്നു തോന്നുന്നു. രണ്ടു താളുകളുടേയും ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്ക് ഒരേ പേജാണ് (ഒന്ന് റീഡയറക്ടാണ്). രണ്ടും ലയിപ്പിച്ചുകൂടേ? ചെങ്കുട്ടുവൻ (സംവാദം) 17:23, 21 നവംബർ 2020 (UTC)

ഒരെണ്ണം ജെനുസ്സും മറ്റേത് സബ്സ്പീഷിസുമല്ലെ, ലയിപ്പിക്കണ്ട എന്നു കരുതുന്നു.--KG (കിരൺ) 19:47, 21 നവംബർ 2020 (UTC)

ലയിപ്പിക്കരുത്--Vinayaraj (സംവാദം) 11:02, 22 നവംബർ 2020 (UTC)
  ശരിയാണ് ഞാൻ ശ്രദ്ധിച്ചില്ല. ചെങ്കുട്ടുവൻ (സംവാദം) 15:09, 22 നവംബർ 2020 (UTC)

സ്വവർഗ്ഗലൈംഗികതതിരുത്തുക

സ്വവർഗ്ഗലൈംഗികത താളിൽ നടത്തുന്ന ഈ തിരുത്ത്, [[31]], സംവാദം ഏകപക്ഷീയമായി "close" ചെയ്യൽ [[32]] എന്നിവ ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു. ചെങ്കുട്ടുവൻ (സംവാദം) 15:20, 22 നവംബർ 2020 (UTC)

താൾ രണ്ടാഴ്ച്ച ഐപികളിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്. Akhiljaxxn (സംവാദം) 16:58, 22 നവംബർ 2020 (UTC)
 . ചെങ്കുട്ടുവൻ (സംവാദം) 17:09, 22 നവംബർ 2020 (UTC)

Copyvioതിരുത്തുക

Hello admins community,
This IP has created more than twenty new copyvio pages from several sites. They should be erased as quickly as possible. Thank you in advance.  Eihel (സംവാദം) 13:38, 5 ഡിസംബർ 2020 (UTC)

Hello Meenakshi nandhini  ,
I saw that you were replacing copyvio pages with good pages. My comment above might interest you;) (ps. Posters normally can't stay on WP either). My warm greetings. —Eihel (സംവാദം) 14:26, 5 ഡിസംബർ 2020 (UTC)

തർജ്ജമകൾ കാണുന്നില്ലതിരുത്തുക

ഘടകം:Citation/CS1/Configuration ഘടകത്തിൽ നടന്ന ഇറക്കുമതി കാരണം തർജ്ജമകൾ മിസ്സ് ആയിട്ടുണ്ട്. ഇത് പൂര്വസ്ഥിതിയിലാക്കിയാൽ നന്നായിരുന്നു. ഇടയ്ക്കിടെ ഈ പ്രശ്നം വരുന്നുണ്ട്. Adithyak1997 (സംവാദം) 16:52, 31 ഡിസംബർ 2020 (UTC)

  പരിഹരിച്ചു
 – KG (കിരൺ) 19:16, 31 ഡിസംബർ 2020 (UTC)

ഇതിന് ശാശ്വതമായ എന്തെങ്കിലും പരിഹാരമുണ്ടോ. അതോ എല്ലാതവണയും ഇറക്കുമതിക്കുശേഷം മലയാളം അതിന്റെ മുകളിലൂടെ ലയിപ്പിക്കുകയോ അല്ലെങ്കിൽ വീണ്ടും വിവർത്തനം ചെയ്യുകയോ വേണ്ടിവരുമോ. --രൺജിത്ത് സിജി {Ranjithsiji} 17:30, 18 ജനുവരി 2021 (UTC)

Irshapp എന്ന ഉപയോക്താവ് നടത്തിയ ആരോപണംതിരുത്തുക

ഇർഷാദ് എന്ന ഉപയോക്താവ് ശിവദാസ് പുറമേരി എന്ന ലേഖനം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ എനിക്ക് ആ ലേഖനം നീക്കം ചെയ്യുന്നതിന് പ്രത്യേക താത്പര്യമുണ്ടെന്ന വ്യക്തിപരമായ ആരോപണം ഉന്നയിച്ചിരിക്കുകയും അതിന് തെളിവ് നൽകാനാവശ്യപ്പെട്ടിട്ട് പ്രതികരിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാര്യനിർവ്വാഹകനെതിരേ ഇത്തരം ഗുരുതമായ ആരോപണം തെളിവില്ലാതെ ഉന്നയിച്ചിരിക്കുന്ന അവസരത്തിൽ ഇതിനെതിരേ ഉചിതമായ നടപടി വേണമെന്ന് ആവശ്യപ്പെടുന്നു. --രൺജിത്ത് സിജി {Ranjithsiji} 17:32, 30 ഓഗസ്റ്റ് 2020 (UTC)

ഒന്നോ അതിലധികമോ മധ്യവർത്തികൾ ഈ വിഷയത്തിൽ ചർച്ച പരിശോധിച്ച് വ്യക്തിപരമായ ആക്ഷേപം ഉണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെടുന്നു. മുൻപ് ഒരു സംവാദത്തിലും ഇതേ രൂപത്തിൽ ആരോപണം എനിക്കെതിരെ വന്നിട്ടുണ്ട്. പരാമർശങ്ങളെ വ്യാഖ്യാനിച്ച് വ്യക്തിഹത്യയാക്കി അവതരിപ്പിക്കുകയാണ് ചെയ്യപ്പെട്ടിട്ടുള്ളത്.--Irshadpp (സംവാദം) 09:21, 31 ഓഗസ്റ്റ് 2020 (UTC)
മംഗലാട്ട് എഴുതിയ ലേഖനം ആയതുകൊണ്ടാണ് രൺജിത്ത് ആ ലേഖനം മായ്ക്കാൻ താല്പര്യം കാണിക്കുന്നതെന്നു മേല്പറഞ്ഞ ഉപയോക്താവ് പറഞ്ഞിട്ടുണ്ട്. അത് വ്യക്തിപരമായ ആരോപണം തന്നെയാണ്.--റോജി പാലാ (സംവാദം) 06:36, 1 സെപ്റ്റംബർ 2020 (UTC)
ആരോപണവും ആക്ഷേപവും രണ്ടായിത്തന്നെ കാണണം എന്ന് വിചാരിക്കുന്നു. വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത് എന്ന താൾ മുൻനിർത്തിയുള്ള വിശകലനങ്ങളാണ് നടക്കേണ്ടത്.--Irshadpp (സംവാദം) 06:52, 1 സെപ്റ്റംബർ 2020 (UTC)
"മറ്റൊരു ലേഖകന്റെ നേരെ ദുർനടപ്പ് ആരോപിക്കുന്നത്." എന്നതരത്തിലുള്ള ആക്ഷേപം ആണ് ഉന്നയിച്ചിട്ടുള്ളത്. ഞാൻ ഇവിടെ കാര്യനിർവ്വാഹകനായിരിക്കുകയും (ലേഖനം നീക്കം ചെയ്യുന്നതിന് അവകാശമുണ്ട്)

എനിക്ക് ആ ലേഖനം നീക്കം ചെയ്യുന്നതിന് പ്രത്യേക താത്പര്യമുണ്ടെന്ന് ഉന്നയിക്കുകയും അതിന് തെളിവ് തരാതിരിക്കുകയും ചെയ്യുന്നത് ഞാൻ കാര്യനിർവ്വാഹക ഉപകരണങ്ങൾ പക്ഷപാതപരമായി ഉപയോഗിക്കുന്നു എന്നും മോശം കാര്യനിർവ്വാഹകനാണ് എന്നുമുള്ള വ്യക്തമായ ആരോപണമാണ്. ഇതിനുമുൻപ് ഞാൻ "ഏകപക്ഷീയമായ വെട്ടിനിരത്തൽ" നടത്തുന്നു എന്ന ആരോപണവും ഈ ഉപയോക്താവ് തന്നെ ഉന്നയിച്ചിട്ടുണ്ട്. ഒന്നുകിൽ തെളിവ് തരണം അല്ലെങ്കിൽ ഇത്തരത്തിലുള്ള ആരോപണം ഗൗരവമായ വിഷയാധിഷ്ഠിതമായ ചർച്ചകളിൽ ഉന്നയിക്കാതിരിക്കണം. ഇത് രണ്ടാം പ്രാവശ്യമാണ് ഞാൻ പക്ഷപാതപരമായി പെരുമാറുന്നു എന്ന് ഉന്നയിക്കുന്നത്. --രൺജിത്ത് സിജി {Ranjithsiji} 18:56, 1 സെപ്റ്റംബർ 2020 (UTC)

ഈ ചർച്ചകളിലൊന്നിലും പങ്കെടുക്കാത്ത വ്യക്തി എന്നനിലയിൽ മൂന്ന് സംവാദങ്ങളും വായിച്ച് നോക്കിയതിൽ നിന്നും മനസ്സിലായവ താഴെ കുറിക്കുന്നു. സന്ദർഭങ്ങളുടെ വ്യക്തമായ അവലോകലനം ലഭിക്കാൻ വേണ്ടി സംവാദങ്ങൾ നടന്ന chronological order അനുസരിച്ചാണ് വായിച്ചത്.

 • വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.എം. മൗലവി - ഈ അവസ്ഥയിലാണ് ലേഖനം നീക്കം ചെയ്യപ്പെട്ടത്. ഇത് Ranjithsiji വളരെ ധൃതിപിടിച്ചെടുത്ത തീരുമാനം ആണന്ന് കരുതുന്നില്ല മാസങ്ങൾക്കുശേഷവും പ്രസ്തുത ലേഖനത്തിൽ തിരുത്തലുകളോ, നീക്കം ചെയ്യാനുള്ള നിർദ്ദേശതാളിൽ പ്രസക്തമായ സംവാദങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ നീക്കം ചെയ്യൽ താളിലെ ഇർഷാദിന്റെ മറുപടി ഒരു വിക്കിപീഡിയന് അനുയോജ്യമായ സംവാദപ്രയോഗങ്ങളല്ല. പ്രത്യേകിച്ചും എനിക്ക് ലേഖനം തുടങ്ങാൻ ഒരു തമ്പുരാന്റെയും അനുവാദം ആവശ്യമില്ല. ഒരു പക്ഷെ ഇത് അവലംബമുണ്ടായിട്ടും ലേഖനം നീക്കം ചെയ്യപ്പെട്ടതുകൊണ്ടുള്ള അമർഷമാണന്ന് കരുതുന്നു, മറ്റൊരു പരാമർശം ചർച്ചയിൽ ഇടപെടുകയോ മറ്റോ ചെയ്യാതെ നേരിട്ട് നീക്കം ചെയ്യുന്നത് നല്ല രീതിയല്ല. സത്യത്തിൽ ഈ രീതിയാണ് മറ്റുവിക്കികളിൽ പിന്തുടരുന്നത് അവിടെ ഇടപെടലുകൾ നടക്കാത്ത കാര്യനിർവാഹകരാണ് പൊതുവെ തീരുമാനമെടുക്കുന്നത്, നമ്മുടെ വിക്കിയിൽ ഒഴിവാക്കൽ താളുകളിൽ ഇടപെടുന്ന കാര്യനിർവാഹകരുടെ എണ്ണം കുറവായതുകൊണ്ടാണ് മിക്കപ്പോഴും ചർച്ചകളിൽ പങ്കെടുക്കുന്നവർ തന്നെ തീരുമാനമെടുക്കുന്ന കീഴ്‌വഴക്കം പിന്തുടർന്ന് പോകുന്നത്. ലേഖനം നീക്കം ചെയ്യപ്പെടേണ്ടതല്ലായിരുന്നങ്കിൽ കൂടിയും ഇർഷാദ് വളരെ നാളായി വിക്കിയിൽ പ്രവർത്തിച്ച് പരിചയമുള്ള സ്ഥിതിക്ക് കുറച്ച് സംയമനം പാലിക്കണമായിരുന്നു എന്ന അഭിപ്രായമാണുള്ളത്.
 • വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള_നോട്ടീസ്_ബോർഡ്/നിലവറ_3#കെ.എം._മൗലവി_എന്ന_താളിന്റെ_നീക്കം_ചെയ്യപ്പെടൽ - ഇവിടെ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി കാണുന്നില്ല.
 • വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന#കെ.എം. മൗലവി എന്ന താളിന്റെ നീക്കം ചെയ്യപ്പെടൽ - ഇവിടെ ഇർഷാദ് ആരോപിച്ച വെട്ടിനിരത്തൽ(ഈ ലേഖനത്തിന്റെ നിക്കം ചെയ്യൽ വച്ച്) എന്നുള്ളത് തെറ്റായ ആരോപണമാണെന്നാണ് മനസ്സിലാക്കുന്നത്, കാരണം Ranjithsiji പ്രസ്തുത താളിലും ഞാൻ മുകളിലും സൂച്ചിപ്പിച്ചിട്ടുണ്ട്. അതുപോലെ Ranjithsiji സൂചിപ്പിച്ച എനിക്ക് വ്യക്തിവൈരാഗ്യമുള്ളതിനാൽ വെട്ടിനിരത്തി എന്ന ആരോപണത്തിലെ വ്യക്തിവൈരാഗ്യം എന്നതിനെ സാധൂകരിക്കുന്ന പ്രസ്താവന താളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുപോലെ ഇർഷാദ് സൂചിപ്പിച്ച ചർച്ചയിൽ ഇടപെടാമായിരുന്നു എന്നുള്ളത്, തീരുമാനമെടുക്കാൻ ചർച്ചയിൽ ഇടപെടെണ്ട കാര്യം ഇല്ല എന്നു തന്നെയാണ്.
 • വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശിവദാസ് പുറമേരി - ഇവിടെ യാതൊരു കാര്യവും കൂടാതെയാണ് "ഈ ലേഖനം നീക്കുന്നതിൽ താങ്കൾക്ക് പ്രത്യേക താല്പര്യം ഉണ്ടാകും എന്നറിയാം. പ്രത്യേകിച്ച് മംഗലാട്ട് ലേഖനമെഴുതിയ സ്ഥിതിക്ക്" എന്നെഴുതിയത്. ഇത് Ranjithsiji എന്തോ മുൻവിധി പ്രകാരം പ്രവർത്തിക്കുന്നു എന്ന ധാരണ വരുത്തുന്നുണ്ട് അല്ലെങ്കിൽ അദ്ദേഹത്തിന് മംഗലാട്ടിനോട് വ്യക്തി വൈര്യാഗ്യമുണ്ട് എന്ന് വരുത്തിതീർക്കും. ഈ പ്രസ്ഥാവനയെ സാധൂകരിക്കുന്ന തെളിവുകൾ ഇർഷാദിന്റെ കൈവശം ഉണ്ടെങ്കിൽ ഹാജരാക്കാൻ Ranjithsiji ആവശ്യപ്പെട്ട സ്ഥിതിക്ക് നൽകേണ്ടതാണ്.--KG (കിരൺ) 23:10, 5 സെപ്റ്റംബർ 2020 (UTC)
@Kiran Gopi:, താങ്കളുടെ വിശകലനത്തിന് നന്ദി. ചില കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
 • അവലംബമുണ്ടായിട്ടും മായ്ക്കൽ ചർച്ചയിൽ അവലംബങ്ങൾ ചേർക്കപ്പെട്ടിട്ടുണ്ടെന്ന് രണ്ട് പ്രാവശ്യം അറിയിച്ചിട്ടും അതിനെപ്പറ്റി മൗനവലംബിച്ചുകൊണ്ട് മായ്ക്കൽ നടത്തിയതിനെതിരെയാണല്ലോ ആദ്യത്തെ കേസ്. ഒന്നുകിൽ സമവായമില്ല എന്ന് പറഞ്ഞ് ചർച്ച നീട്ടി വെക്കാമായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് വീണ്ടും ചർച്ചക്കിടാമായിരുന്നു. ഇതൊന്നും ചെയ്യാതെ നടന്ന ചർച്ചയെ മുഖവിലക്കെടുക്കാതെ ലേഖനം നീക്കുകയും പുനപരിശോധന ആവശ്യപ്പെട്ടപ്പോൾ താങ്കൾ വേണമെങ്കിൽ പുതിയ ലേഖനം തുടങ്ങിക്കോളൂ എന്ന് പറഞ്ഞ സാഹചര്യത്തിലാണ് എനിക്ക് എനിക്ക് ലേഖനം തുടങ്ങാൻ ഒരു തമ്പുരാന്റെയും അനുവാദം ആവശ്യമില്ല എന്ന് ഞാൻ പറഞ്ഞത്. ആ സാഹചര്യം മനസ്സിലാകുമെന്ന് കരുതുന്നു. മലയാള ഭാഷയിലെ പ്രയോഗങ്ങളെ വ്യക്തി വിരോധമായി കാണരുതെന്ന് അപേക്ഷിക്കുന്നു.
 • -
 • ചർച്ച സമവായത്തിലെത്താതെ involved / not involved ആയ കാര്യനിർവ്വാഹകർ നീക്കം ചെയ്തതിനെ പറ്റിയാണ് ഞാൻ സൂചിപ്പിച്ചത്. തീരുമാനമെടുക്കാൻ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ല എന്നത് ശരി തന്നെ, മാത്രമല്ല അതാണ് ശരി. പക്ഷെ അങ്ങനെ എടുക്കുന്ന തീരുമാനങ്ങൾ ആ കാര്യനിർവ്വാഹകന്റെ ബോധ്യത്തെ മാത്രം ആശ്രയിച്ചാകരുത്, ചർച്ചയുടെ മനസ്സിനൊത്തായിരിക്കണം. അവിടെ ഒരു MalayaliWoman (ഇംഗ്ലീഷ് വിക്കിയിൽ സോക്ക് പപ്പട്രിക്ക് ബ്ലോക്ക് ചെയ്യപ്പെട്ട) ഈ ലേഖനം നിർദ്ദേശിക്കുകയും ഞാൻ അവലംബങ്ങൾ ചേർത്ത് മറുകുറിപ്പ് ഇടുകയും ചെയ്തശേഷമാണ് ഏകപക്ഷീയമായി ലേഖനം നീക്കപ്പെട്ടത്. ചേർക്കപ്പെട്ട അവലംബങ്ങൾ ശരിയല്ല-ഇന്നയിന്ന പോരായ്മകൾ ആ അവലംബങ്ങൾക്കുണ്ട് എന്ന് സൂചിപ്പിച്ചായിരുന്നു-സമവായത്തിലെത്തിയായിരുന്നു അത് വേണ്ടിയിരുന്നത് എന്നാണ് ചർച്ചയിൽ ഇടപെട്ടില്ല എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടത്. ഇതിൽ തന്നെ എന്റെ വെട്ടിനിരത്തൽ പ്രയോഗത്തെ വ്യാഖ്യാനിച്ച് ഞാൻ ഉദ്ദേശിക്കാത്ത തരത്തിൽ ദുരാരോപണമായി അവതരിപ്പിക്കുകയുമാണ് രൺജിത് സിജി ചെയ്തത്.
 • ഇനി ശിവദാസ് പുറമേരി എന്ന ലേഖനത്തെ കുറിച്ച ചർച്ച. മായ്ക്കൽ നിർദ്ദേശം വന്ന ശേഷം ശ്രദ്ധേയത തെളിയിക്കുന്ന ഒന്നിലധികം തെളിവുകൾ ചേർക്കപ്പെട്ടിട്ടും അത് പത്രക്കുറിപ്പാണ്- അത് പറ്റില്ല എന്ന് പറഞ്ഞ് വന്നപ്പോൾ പത്രക്കുറിപ്പ് എന്താണ് എന്ന് വിശദീകരിച്ചുകൊടുത്തത് രൺജിതിനെ പ്രകോപിപ്പിച്ചു എന്നതാണ് വാസ്തവം. ലഘുവല്ലാത്ത പരാമർശമുള്ള ഒരു ലേഖനത്തെയും അതിന്റെ മെറിറ്റിനെയും ചോദ്യം ചെയ്യുകയായിരുന്നു പിന്നീട് നടന്നത്. വിക്കിക്ക് പുറത്ത് വിക്കി മായ്ക്കലുകളെ പറ്റി മംഗലാട്ട് ലേഖനമെഴുതി എന്നതും ഇതേ ലേഖനത്തിൽ ഇടപെട്ടു എന്നതും രൺജിത് ഉൾപ്പെടെയുള്ള അഡ്മിന്മാർക്കെതിരെ അദ്ദേഹം ആരോപണമുന്നയിച്ചു എന്നതെല്ലാം കൂട്ടിവെച്ച് എന്റെ ഒരു നിഗമനമാണ് ഞാൻ താത്പര്യമുണ്ടാകുമെന്ന് സംശയിച്ചത്. അത് രൺജിതിനെ വേദനിപ്പിച്ചെങ്കിൽ സദയം ക്ഷമിക്കണമെന്ന് ആവശ്യപ്പെടുന്നു.Irshadpp (സംവാദം) 08:16, 6 സെപ്റ്റംബർ 2020 (UTC)

ആദ്യത്തെ വിഷയത്തിൽ താങ്കൾ വേണമെങ്കിൽ പുതിയ ലേഖനം തുടങ്ങിക്കോളൂ എന്ന നിർദ്ദേശത്തിനുള്ള മറുപടി ഇത്തരത്തിലല്ല വേണ്ടിയിരുന്നത് എന്ന് മനസ്സിലാക്കുക. വ്യക്തിക്ക് എതിരായുള്ള പ്രയോഗങ്ങളെ പ്രയോഗങ്ങളെ അങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് കാണേണ്ടത്. കൂടാതെ രണ്ടാമത്തെ വിഷയത്തിൽ വെട്ടിനിരത്തൽ എന്ന പ്രയോഗം ധ്വനിപ്പിക്കുന്നത് ഞാൻ ഒരു അഡ്മിനായിരിക്കെ ചിലർക്കെതിരേ മനപ്പൂർവ്വം നടപടി എടുക്കുന്നു എന്നാണ്. ഇത് വിക്കിപീഡിയയെ സംബന്ധിച്ച് വളരെ ഗുരുതരമായ ആരോപണമാണ്. ആഗോളതലത്തിൽ തന്നെ ആജീവനാന്ത തടയൽ കിട്ടാൻ ഈ ആരോപണത്തിന്റെ തെളിവ് മാത്രം മതി. അത് എനിക്ക് തീരെ ആഗ്രഹമില്ലാത്ത കാര്യമാണ്. മംഗലാട്ട് ലേഖനമെഴുതി എന്നതും ഇതേ ലേഖനത്തിൽ ഞാൻ ഇടപെട്ടു എന്നതും വച്ച് താങ്കൾക്ക് നിഗമത്തിലെത്തുന്നതിന് തടസ്സമില്ല. പക്ഷെ അത് മലയാളം വിക്കിപീഡിയയിൽ ആരോപണമായി ഉന്നയിക്കുന്നതിന് വലിയ പ്രശ്നമുണ്ട് പ്രത്യാഘാതവും. അതുകൊണ്ട് ഇത് ഒരു ക്ഷമപറഞ്ഞ് തീരുന്ന പ്രശ്നമല്ല. പകരം ഞാൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നില്ല എന്ന് താങ്കൾ തന്നെ പറയേണ്ടതാണ്. ഭാവിയിൽ മറ്റാരെങ്കിലും മതിയായ തെളിവുകളില്ലാതെ പരാതി ഉന്നയിക്കുന്നിടത്ത് ആദ്യം ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമായിരുന്നു എന്ന് തെളിയിക്കാനുള്ള സംഗതി വേണം. അതുകൊണ്ട് അതിന് മതിയായ ഒരു ഉത്തരം തരിക. --രൺജിത്ത് സിജി {Ranjithsiji} 13:42, 6 സെപ്റ്റംബർ 2020 (UTC)

ബിഷപ്പ്-മെത്രാൻ ശ്രദ്ധേയതതിരുത്തുക

ഇവിടെ നടന്ന ചർച്ച പ്രകാരം ഫ്രാങ്കോ മുളക്കൽ എന്ന ലേഖനം നീക്കപ്പെട്ടിരുന്നു. എന്നാൽ അതേ തരത്തിലുള്ള നിരവധി മെത്രാന്മാരുടെ പേജുകൾ നിലവിലുണ്ട്. ശരിക്കും എന്താണ് ബിഷപ്പ്-മെത്രാൻ ശ്രദ്ധേയത നിർണ്ണയിക്കുന്നത്. വ്യക്തികൾ എന്ന നിലക്കുള്ള ശ്രദ്ധേയതയാണോ നോക്കേണ്ടത്. അതോ പ്രത്യേകം ശ്രദ്ധേയത നയമുണ്ടോ. ചോദിക്കാൻ കാരണം, പലതിലും വ്യക്തി മെത്രാനായിരുന്നു എന്നതിന് മാത്രമാണ് അവലംബമുള്ളത്.--Irshadpp (സംവാദം) 07:51, 29 സെപ്റ്റംബർ 2020 (UTC)

നിലവിൽ മെത്രാന്റെ പേരിലുള്ള പ്രത്യേക നയം ഇല്ല. ശ്രദ്ധേയത ചോദ്യം ചെയ്യുകയും നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതുമായിരിക്കുമെന്നു തോന്നുന്നു. കാര്യനിർവാഹർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 07:44, 4 ഒക്ടോബർ 2020 (UTC)

സ്റ്റോപ്പ് വാർണിംഗ്തിരുത്തുക

@ ഉ:Ranjithsiji, ഉ:Jacob.jose, ഉ:Razimantv, ഉ:Kiran Gopi, ഉ:Sreejithk2000, ഉ:Drajay1976, ഉ:Adv.tksujith‎‎, ഉ:Fotokannan, ഉ:Irvin calicut, ഉ:Manuspanicker, ഉ:Akhiljaxxn, ഉ:Ramjchandran, ഉ:Malikaveedu, ഉ:Vijayanrajapuram

എന്റെ സംവാദതാളിൽ ഉപയോക്താവ് റോജിപാല ഞാൻ സൃഷ്ടിച്ച താളുകളിൽ യാന്ത്രികപരിഭാഷ അടങ്ങിയിട്ടുണ്ടെന്നും അതു ശരിയാകാതെ പുതിയത് സൃഷ്ടിക്കരുതെന്നും പറഞ്ഞ് ഒരു സ്റ്റോപ്പ് വാർണിംഗ് നൽകിയിട്ടുണ്ട്. ഈ യൂസർ എന്റെ താളുകളും സമാനമായ രീതിയിൽ മറ്റു യൂസേഴ്സ് സൃഷ്ടിച്ച താളുകളും യാന്ത്രികതാളുകളെന്ന് പറഞ്ഞ് ഒരു ലിസ്റ്റ് തയ്യാറാക്കി ചേർത്തിരുന്നു. ഞാൻ സൃഷ്ടിച്ച താളുകളിലെല്ലാം ഒരുവിധത്തിലുമുള്ള ഒരു യാന്ത്രിക പരിഭാഷയും വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നിരിക്കിലും ഏതെങ്കിലും തരത്തിലുള്ള മാറ്റം നടത്തേണ്ടതുണ്ടെങ്കിൽ അവ പ്രസ്തുത താളിന്റെ സംവാദപേജിൽ ചൂണ്ടിക്കാണിക്കാവുന്നതോ അല്ലെങ്കിൽ സ്വയം തന്നെയും അത്തരം തിരുത്തലുകൾ നടത്താവുന്നതോ ആണ്. ഇത്തരത്തിലുള്ള നിരവധി യൂസേഴ്സിന്റെ പരിഭാഷാപേജിൽ മോശം പരിഭാഷയാണെന്നു പറഞ്ഞുചേർത്ത ലേഖനങ്ങൾ മറ്റുയൂസേഴ്സ് ഒരു എഡിറ്റുപോലും ചെയ്യാതെതന്നെ യാന്ത്രികപരിഭാഷ നടത്തിയില്ലയെന്നു സ്ഥിരീകരിച്ചതും മുകളിലെ സംവാദങ്ങളിൽ കാണുന്നുണ്ട്. ഇത് മോശം പരിഭാഷയാണെന്നു പറഞ്ഞ് ലിസ്റ്റ് തയ്യാറാക്കിയ യൂസർ ശരിക്കുമൊന്ന് വായിച്ചിട്ടുണ്ടോയെന്നതും സംശയം ജനിപ്പിക്കുന്നതാണ്.

റോജിപാല ആരോപണമുന്നയിച്ച പുറത്തേക്കുള്ള കണ്ണികൾ ഇതിനുമുമ്പ് പലപ്രാവശ്യം ചർച്ചാവിധേയമായിട്ടുള്ളതാണ്. അഡ്മിൻ ജേക്കബ് ജോസ് പുറം കണ്ണികൾ ആണ് ശരിയെന്നു പറയുന്നു. ഈ തർക്കം നിലനിൽക്കുന്നതുകൊണ്ടാണ് ഞാൻ ബാഹ്യ ലിങ്കുകൾ എന്നുചേർത്തത്.

നിലവിൽ ഞാൻ 100days ചലഞ്ചും ആഫ്രിക്കൻ വുമൺ പ്രൊജക്ടിലും പങ്കെടുക്കുന്നതിൽ ലേഖനങ്ങൾ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. ആയതിനാൽ ഇക്കാര്യത്തിൽ എല്ലാവരുടെയും ശ്രദ്ധ പതിയണമെന്നും ഒരു തീരുമാനമാകണമെന്നും അപേക്ഷിക്കുന്നു.--Meenakshi nandhini (സംവാദം) 13:54, 4 ഒക്ടോബർ 2020 (UTC)

 • വിക്കിപീഡിയയിലെ താൾ മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമത്തിൽ, റോജി പാലായുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ഈ_സംവാദം ചുവടു പിടിച്ച് ആരംഭിച്ച ഈ പരിശോധനയിലും പട്ടികപ്പെടുത്തലിലും താൻ തന്നെയാരംഭിച്ച ലേഖനങ്ങളെ സംശയനിഴലിൽ നിർത്തിയാണ് അദ്ദേഹമതിന് തുടക്കമിട്ടത് എന്നതും ചിന്തനീയമാണ്. തുടർന്ന് നിരവധി പട്ടികകൾ ( 1, 2, 3, 4, .....) എന്നിങ്ങനെ ആയിരക്കണക്കിന് ലേഖനങ്ങളുടെ പട്ടിക വന്നപ്പോൾ പരിശോധിക്കാനിറങ്ങിയവർ (ഞാൻ) സ്ഥല-ജല വിഭ്രാന്തിയിലായി. റോജി പാലായുടെ ലേഖനങ്ങളിലുൾപ്പെടെ കാര്യമായ പ്രശ്നങ്ങളില്ലാത്തവയും പ്രശ്നമുള്ളവയുമെല്ലാം ചേർന്ന വലിയൊരു പട്ടികയിലെ ലേഖനങ്ങളെല്ലാം പരിശോധിച്ച് സാക്ഷ്യപ്പെടുത്തുക എന്ന ഹിമാലയൻ ടാസ്ക് ഏറ്റെടുക്കാൻ നിലവിലെ അവസ്ഥയിൽ കാര്യനിർവ്വാഹകർക്ക് സാധിക്കുമോ? എന്തായാലും ഒരു യാന്ത്രികവിവർത്തനനയരൂപീകരണത്തിന് ഇത് നിമിത്തമായി എന്നത് വിസ്മരിക്കുന്നില്ല.

റോജി പാലാ ഇന്ന് Meenakshi nandhiniയുടെ സംവാദം താളിൽ ചേർത്ത സ്റ്റോപ്പ് മെമ്മോ കണ്ടപ്പോൾ, അത് അത്ര സുഖകരമായി അനുഭവപ്പെട്ടില്ല. //താങ്കൾ യാന്ത്രികപരിഭാഷ ചെയ്ത ലേഖനങ്ങളിൽ നിലവിൽ നിരവധി പിഴവുകളുണ്ട്. അവ ശരിയാക്കാൻ ശ്രമിക്കാതെ വീണ്ടും താങ്കൾ അത്തരം ലേഖനങ്ങൾ സൃഷ്ടിച്ചുകൂട്ടുന്നു. ഇത് ശരിയായ നടപടിയല്ല. നിലവിൽ നടക്കുന്ന ചർച്ചകളും മറ്റും താങ്കൾ കണ്ടിട്ടും അതിനൊക്കെ യാതൊരു വിലയും കല്പിക്കാതെ തന്നിഷ്ടപ്രകാരം പെരുമാറുന്നു. മൊഴിമാറ്റത്തിനായി നിലവിൽ വരുത്താൻ ഉദ്ദേശിക്കുന്ന നയത്തിൽ താങ്കൾ ഒപ്പു വച്ചിട്ടുണ്ട്. ആയതിനാൽ നിലവിൽ സൃഷ്ടിച്ച ലേഖനങ്ങൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ഒപ്പം മറ്റുള്ള ലേഖനങ്ങൾ വൃത്തിയാക്കാനും ശ്രമിക്കാവുന്നതാണ്. വീണ്ടും ഇങ്ങനെ ശ്രദ്ധയിൽപ്പെട്ടാൽ താങ്കളുടെ സിസോപ് ഫ്ലാഗ് നീക്കം ചെയ്യാൻ കാരണമാകുന്നതും വിക്കിയിലെ തിരുത്തുകളിൽ നിന്നും തടയൽ ലഭിക്കാൻ സാധ്യയുള്ളതുമാണ്. // എന്നൊക്കെ എഴുതത്തക്കവിധത്തിൽ, പുതിയ ലേഖനങ്ങളിൽ പിഴവുണ്ടായിരുന്നോ? ഈ നയം നിലവിൽ വരുന്നതിനും രണ്ടുമണിക്കൂർ മുൻപാണ് ഇത്തരമൊരു സന്ദേശം നൽകിയത് എന്നതും ശ്രദ്ധിക്കണേ. അതായത്, മുന്നറിയിപ്പ് നൽകിയത് അൽപ്പം തിടുക്കത്തിലായിപ്പോയോ?

ഉപയോക്താവിന്റെ സംവാദം:Dvellakat#യാന്ത്രികപരിഭാഷ - അബദ്ധങ്ങൾ, ഉപയോക്താവിന്റെ സംവാദം:Dvellakat#അകിര മിയവാക്കി, ഉപയോക്താവിന്റെ സംവാദം:Sachin12345633#ലേഖനങ്ങൾ വികസിപ്പിക്കാമോ?, ഉപയോക്താവിന്റെ സംവാദം:Sreeeraaj#അടിസ്ഥാനവിവരങ്ങളില്ലാത്ത ലേഖനങ്ങൾ, [[ഉപയോക്താവിന്റെ സംവാദം:Sreeeraaj#പഠന ക്ലാസ്സ് എന്നെല്ലാം മറ്റുള്ളവരെ ഉപദേശിക്കുമ്പോൾത്തന്നെ, ഞാൻ തുടങ്ങിവെച്ച പല താളുകളിലും [[33]] ഇതുപോലെ അപാകതകളുണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ പിഴവുകൾ ചൂണ്ടിക്കാട്ടാൻ ഒരു സൗഹൃദസന്ദേശമാണോ അതോ, STOP സൈൻബോർഡ് സ്ഥാപിക്കലാണോ ഉചിതമെന്ന് ഒരിക്കൽക്കൂടി ആലോചിക്കുക. എനിക്കത് അരോചകമായിത്തോന്നുന്നു എന്ന് തുറന്നെഴുതുന്നതിൽ, റോജി പാലാ പരിഭവിക്കരുത്. ക്ഷമിക്കുക.

Meenakshi nandhiniയുടെ ആദ്യകാലവിവർത്തന ലേഖനങ്ങളിൽ അപാകതയുണ്ടാവാം. ചിലത് അപൂർണ്ണവുമാണ്. ചില തിരുത്തൽ യജ്ഞങ്ങളിൽ, ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ പലരും നിരവധി അപൂർണ്ണലേഖനങ്ങൾ ചേർത്തിട്ടുണ്ട്. പട്ടികപ്പെടുത്തിയവ സമയം കണ്ടെത്തി പരിശോധിക്കാവുന്നതാണ്. അതിനിടയിൽ ശ്രദ്ധയിൽപ്പെടുന്നവ ടാഗ് ചേർത്താൽ, ഇവിടെ വരുമ്പോൾ പരിശോധിക്കാമല്ലോ? അതല്ലാതെ, ഇങ്ങനെ പട്ടികകൾ ചേർക്കുന്നതും //വീണ്ടും ഇങ്ങനെ ശ്രദ്ധയിൽപ്പെട്ടാൽ താങ്കളുടെ സിസോപ് ഫ്ലാഗ് നീക്കം ചെയ്യാൻ കാരണമാകുന്നതും വിക്കിയിലെ തിരുത്തുകളിൽ നിന്നും തടയൽ ലഭിക്കാൻ സാധ്യയുള്ളതുമാണ്.// എന്നൊക്കെയുള്ള ഡമോക്ലസിന്റെ വാളിനുകീഴേ എങ്ങനെയെഴുതും?

ഭാഷാ പിഴവും ഭാഷാശുദ്ധിയും രണ്ടായിത്തന്നെ കാണണം. പിഴവുള്ളവ വെച്ചുപൊറുപ്പിക്കണമെന്നില്ല. രണ്ടാമത്തെ വിഭാഗത്തെ ചൂണ്ടിക്കാട്ടിയാൽ തിരുത്തി ശരിയാക്കാം. നശീകരണവും പിഴവും ഒരേ കണ്ണോടെ കാണരുത്. നശീകരണം നടത്തുന്നവർക്ക് നൽകേണ്ടുന്ന മുന്നറിയിപ്പ് പിഴവുവരുത്തുന്നവർക്ക് വിധിക്കരുത്.

ഒരിക്കൽക്കൂടി പറയുന്നു: താൾ മെച്ചപ്പെടുത്തുന്നതിന് റോജി പാലാ നടത്തുന്ന ശ്രമത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എങ്കിലും, സൗഹൃദപരമായ ഒരു അന്തരീക്ഷമുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. ആശംസകൾ. --Vijayan Rajapuram {വിജയൻ രാജപുരം} 16:58, 4 ഒക്ടോബർ 2020 (UTC)

മുന്നറിയിപ്പ് നൽകിയത് തിടുക്കത്തിലായില്ല, അല്പം വൈകിപ്പോയി. ഭാഷാപണ്ഡിതയല്ലെന്നു പറഞ്ഞല്ലോ! പാണ്ഡിത്യം ഇല്ലെങ്കിലും യാന്ത്രിക പരിഭാഷകൾ ചെയ്യുമ്പോൾ അവ വായിക്കുന്ന സാധാരണ മലയാളികൾക്ക് വാക്കുകൾ മനസിലാക്കാൻ സാധിക്കണം, അല്ലാതെ ഇതെന്തു ശൈലി എന്ന് തോന്നരുത്. യാന്ത്രിക പരിഭാഷ ചെയ്യുന്ന ലേഖനങ്ങളിൽ നിരവധി പ്രാവശ്യം പ്രശ്നങ്ങളുണ്ട് എന്നു ചൂണ്ടിക്കാണിച്ചിട്ടും ഒരു അഡ്മിനും ഇടപെട്ട് അവരോട് സംസാരിക്കാൻ തയാറായില്ല. അവർ വീണ്ടും നാലായിരത്തോളം ലേഖനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. ഇവയെല്ലാം വായിച്ചു നോക്കി ശരിയാക്കാനും മറ്റും ഉടനെയൊന്നും സാധ്യമല്ല. അവരുടെ ലേഖനങ്ങളെ ശരിയാക്കാൻ അവർക്കു താല്പര്യമില്ല. പകരം വീണ്ടും വീണ്ടും മൊഴിമാറ്റം സൃഷ്ടിച്ചു കൂട്ടുന്നു.
അല്ലെങ്കിൽ ആർക്കും തോന്നുമ്പോലെ ലേഖനം മൊഴിമാറ്റം ചെയ്ത് പ്രതിഷ്ഠിക്കാം എന്നു നയം വരട്ടെ. അപ്പോൾ ചോദ്യം ചെയ്യൽ അവസാനിപ്പിക്കാം. അവർ കരുതുന്നു അവരോട് മാത്രമാണ് ചോദ്യം ചെയ്യലെന്ന്. അതു അവരുടെ തെറ്റായ ധാരണയാണ്. ചോദ്യം ചെയ്യലിൽ അസഹിഷ്ണുത ഇവിടെ പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇനി സൃഷ്ടിക്കുന്ന ഒരു താളിലെങ്കിലും പ്രശ്നം കണ്ടാൽ അവരുടെ സിസോപ് ഫ്ലാഗ് നീക്കം ചെയ്യാൻ അടിയന്തിര നടപടി എടുക്കാൻ മറ്റ് അഡ്മിൻസ് ശ്രദ്ധിക്കണം. കാര്യനിർവാഹകസ്ഥാനത്തിരിക്കുമ്പോൾ അല്പം കൂടുതൽ ഉത്തരവാദിത്വം ആവശ്യമുണ്ട്. സ്വന്തമായി ലേഖനങ്ങൾ എഴുതി വിടുന്നവർക്ക് സിസോപ് ഫ്ലാഗിന്റെ ആവശ്യമില്ല. മറ്റു ലേഖനങ്ങളിലും അവർ ഇടപെട്ട് ഉപയോക്താക്കളോട് ആശയവിനിമയം നടത്തുകയോ താളുകളെ പരിപാലിക്കുകയോ ചെയ്യണം. ആർക്കും ആരെയും നിർബന്ധിക്കാനാവില്ല, ശരി. എങ്കിൽ പിന്നെ സിസോപ് ഫ്ലാഗിന്റെ ആവശ്യമില്ല.
ആദ്യകാലവിവർത്തന ലേഖനങ്ങളിൽ അപാകതയുണ്ടെങ്കിൽ അത് ശരിയാക്കാനല്ലേ ശ്രമിക്കേണ്ടത്. പകരം വീണ്ടും ലേഖനം സൃഷ്ടിച്ചു കൂട്ടുമ്പോൾ ജോലിഭാരം കൂടുകയല്ലെ ചെയ്യുന്നത്. ശ്രദ്ധയിൽപ്പെടുന്നവ ടാഗ് ചേർക്കാൻ നിന്നാൽ ലേഖനങ്ങൾ കുന്നുകൂടുകയേ ഉള്ളു. നശീകരണവും പിഴവും ഒരേ കണ്ണോടെ കാണരുതെന്ന് പറഞ്ഞാൽ കാര്യങ്ങൾ മനസിലാക്കാതെ വീണ്ടും പ്രവർത്തി ചെയ്താൽ അത് നശീകരണം ആണ്.
സൗഹൃദപരമായ അന്തരീക്ഷം നിലനിൽക്കാൻ സഹകരണ മനോഭാവം ആവശ്യമാണ്. അതില്ലെന്ന് ഈ എഡിറ്റിൽ മനസിലാക്കാം. അത് ആ ഉപയോക്താവിന്റെ വാശിയാണ്. ഈ വാശി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിരവധി ലേഖനങ്ങൾ തിരുത്തി അവരെ കാണിച്ചു പറഞ്ഞു നൽകിയിട്ടും അവർക്ക് വാശി മാത്രം. ഞാനൊന്നും ഇങ്ങനല്ല വിക്കിയിൽ പ്രവർത്തിച്ചു വന്നത്. അതങ്ങനല്ല ഇങ്ങനെ വേണമെന്ന് പറഞ്ഞാൽ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. അതിന് അവർ തയാറല്ല. ഇത്തരക്കാരെ ആജീവനാന്തം ബ്ലോക്ക് ചെയ്ത ചരിത്രമെ ഇവിടെ ഉള്ളു.
സംവാദം കാണുക. വരുത്തിയ മാറ്റം കാണുക. ഇത്തരം തിരുത്തുകളേക്കാൾ ഭീകരമായ പ്രശ്നങ്ങൾ ഈ ഉപയോക്താവിനുണ്ട്. അതൊന്നും ഈ ചൊറിച്ചിൽ നടത്തിയ യൂസർക്ക് ശ്രദ്ധിക്കാൻ താല്പര്യമില്ല. മൊഴിമാറ്റം ശ്രദ്ധിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാനില്ലെങ്കിൽ അത് ഇവിടെ നയവിരുദ്ധമല്ല. എങ്കിൽ എനിക്കും ചെയ്യാൻ സാധിക്കുമല്ലോ? അതുകൊണ്ട് ഞാനും തുടങ്ങി ലേഖനനിർമ്മാണം. അതുകൊണ്ട് പുതിയൊരു നയം നിലവിൽ വന്നു. നയം നിലനിൽക്കെ തന്നെ ഇദ്ദേഹം വീണ്ടും ലേഖനങ്ങൾ സൃഷ്ടിച്ചു ആഘോഷിക്കുന്നു. ഗാന്ധി തീർത്ത് എന്ന ലേഖനം കാണുക. അതും ഗൂഗിൾ സംഭാവനയാണ്. എന്തു തോന്നുന്നു. അതിലെ സംവാദത്തിനു അദ്ദേഹത്തിനു മറുപടി ഇടാൻ താല്പര്യമില്ല. അതിനർഥം ഗാന്ധി എന്തു തീർത്തെന്നാണ്. അതോ ഗാന്ധിയെ തീർത്തെന്നോ? ഇതൊക്കെ മിക്ക താളുകളിലും പ്രശ്നമുണ്ട്. അതുകൊണ്ട് ചോദ്യം ചെയ്യൽ ഇനിയും നിർത്താൻ ഉദ്ദേശിക്കുന്നില്ല. മാഷിനു വേണമെങ്കിൽ കണ്ണടച്ചു വിടാം.
ലെലെറ്റി ഖുമലോ ഇദ്ദേഹം അവസാനം സൃഷ്ടിച്ച ലേഖനമാണ്. അതിലെ External links എന്നത് അദ്ദേഹം വാശിക്ക് മാറ്റാതെ ഇട്ടിരിക്കുന്നതാണ്. മറ്റു ലേഖനങ്ങളിലും അങ്ങനെ തന്നെ. ഇത് മനസിലാക്കാൻ ഇനി എന്തു വേണം?--റോജി പാലാ (സംവാദം) 04:47, 8 ഒക്ടോബർ 2020 (UTC)
റോജി സ്ഥാപിച്ച സ്റ്റോപ്പ് മെമ്മോ കണ്ടു. ഇങ്ങനെ ആർക്കും ചർച്ചകൾ കൂടാതെ (മുന്നറിയിപ്പ് നൽകുന്നതിനെക്കുറിച്ച്) സ്ഥാപിക്കാവുന്നതാണോ ഇത്തരം മുന്നറിയിപ്പുകൾ-അതിന് പ്രത്യേകിച്ച് നടപടിക്രമങ്ങളൊന്നുമില്ലേ. തന്റെ താളുകളിൽ പ്രശ്നങ്ങളുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ തുടങ്ങിയ ചൊറിച്ചിൽ (അതൊന്നും ഈ ചൊറിച്ചിൽ നടത്തിയ യൂസർക്ക് ശ്രദ്ധിക്കാൻ താല്പര്യമില്ല. റോജിയുടെ വാക്കുകൾ) ആണ് ഇത്രയും എത്തിച്ചത് എന്ന് മനസ്സിലാക്കുന്നു. പുതിയ നയം രൂപം കൊണ്ടത് ഒരുപാട് നാളത്തെ ചർച്ചകൾക്കൊടുവിലാണ്. ആരെങ്കിലും പുതുതായി യാന്ത്രികവിവർത്തനം തുടങ്ങിയതുകൊണ്ടല്ല (മൊഴിമാറ്റം ശ്രദ്ധിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാനില്ലെങ്കിൽ അത് ഇവിടെ നയവിരുദ്ധമല്ല. എങ്കിൽ എനിക്കും ചെയ്യാൻ സാധിക്കുമല്ലോ? അതുകൊണ്ട് ഞാനും തുടങ്ങി ലേഖനനിർമ്മാണം. അതുകൊണ്ട് പുതിയൊരു നയം നിലവിൽ വന്നു. റോജിയുടെ വാക്കുകൾ). 2019 മാർച്ചിൽ തുടങ്ങിയ ചർച്ചയാണത്.
എന്തായാലും യാന്ത്രികവിവർത്തനങ്ങൾക്ക് നയമായിക്കഴിഞ്ഞു. ഇനി ആ നയമനുസരിച്ച് പ്രവർത്തിക്കാം എല്ലാവർക്കും. ലേഖനങ്ങളിൽ rough translate ഫലകം ചേർക്കാം, അതിന് വേണമെങ്കിൽ ഒരു യജ്ഞം നടത്തിയാലോ .--Irshadpp (സംവാദം) 08:32, 8 ഒക്ടോബർ 2020 (UTC)
2019 മാർച്ച് പഞ്ചായത്ത് താളിലല്ലേ? യൂസർക്ക് നൽകിയതൊന്നും അതിൽ വരില്ല. സ്റ്റോപ്പ് മെമ്മോ നൽകിയത് സൂചനയാണ്. നയപ്രകാരം ഇനിയും പ്രശ്നമുള്ള ലേഖനങ്ങൾ സൃഷ്ടിച്ചാൽ യൂസറെ തടയാമെന്നാണ്. അദ്ദേഹം കാര്യനിർവാഹകൻ ആയതിനാൽ അഡ്മിൻ പദവി ഒഴിവാക്കാൻ നിർദ്ദേശിക്കും. ബാക്കി തടയൽ പുറകേ. ഈ കാര്യത്തിൽ ചർച്ചയും വോട്ടെടുപ്പും നടത്തുമല്ലോ. ഇത് ഒരു അടിയന്തിര പ്രശ്നമായി പരിഗണിക്കുമല്ലോ. ഇതിലെ അടിയന്തിരം ഏത് അടിയന്തരമാണെന്നു എനിക്ക് മനസിലായി. യജ്ഞം ആയാലും തീരാൻ സമയമെടുക്കും. കാരണം വീണ്ടും കുന്നുകൂടുകയല്ലേ? പിന്നെ ചിലർക്ക് ചിലരോട് മാത്രം തോന്നുന്നതാണ് ആ ചൊറിച്ചിൽ!!!--റോജി പാലാ (സംവാദം) 09:02, 8 ഒക്ടോബർ 2020 (UTC)

പ്രഗല്ഭരായ നിരവധി ഉപയോക്താക്കളെ വിക്കിപീഡിയയിൽ നിന്നും റോജിപാലയുടെ ചൊറിച്ചിൽ കൊണ്ട് ഓടിച്ച നല്ല ചരിത്രം ഉപയോക്താവ് റോജിപാലയ്ക്കുണ്ട്. പുറത്തേയ്ക്കുള്ള കണ്ണികൾ എന്ന നിസ്സാരപ്രശ്നം കൊണ്ട് എന്റെ ഫ്ളാഗ് തിരിച്ചുവാങ്ങുകയോ എന്നെ അജീവനാന്തം തടയുകയോ ഈ സാറിനാകാം. ഞാനെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താങ്കളല്ല. എന്റെ ലേഖനങ്ങളിൽ യാന്ത്രികവിവർത്തനമുണ്ടെങ്കിൽ അത് തിരുത്തേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. ഞാനത് ചെയ്യുന്നുമുണ്ട്. തലക്കെട്ടുകൾ ഇംഗ്ലീഷിലുള്ളത് മലയാളത്തിലാക്കിയാണ് ഞാനെഴുതുന്നത്. താങ്കൾ സംവാദതാളിലെഴുതുന്ന സമയം മതിയല്ലോ ഓരോ താളിലെയും തെറ്റുകൾ തിരുത്താൻ. താങ്കൾക്കത് ആകാമല്ലോ. എന്നോട് മാന്യമായി പെരുമാറാനറിയാത്ത താങ്കളെ ശ്രദ്ധിക്കേണ്ട കാര്യമെനിക്കില്ല.--Meenakshi nandhini (സംവാദം) 09:17, 8 ഒക്ടോബർ 2020 (UTC)

ഓടിച്ച നല്ല ചരിത്രം എനിക്കുണ്ടെന്ന് അറിയാമോ? ഞാൻ പറഞ്ഞതല്ലാതെ ആ അറിവ് എവിടുന്ന് കിട്ടി? താങ്കൾ മറ്റാരുടെയെങ്കിലും പുതിയ രൂപമാണെന്നൊന്നും ഞാൻ ആരോപിക്കില്ല. താങ്കൾ ഒരു സ്ത്രീയായതുകൊണ്ടാണ് ക്യാമറ ഓഫ് ചെയ്ത് വച്ചതെന്നും എനിക്കും മനസിലാകും. പുറത്തേയ്ക്കുള്ള കണ്ണികൾ എന്നത് അത്ര നിസാര പ്രശ്നമല്ല. അതു നിസാരമാകുന്നത് പറഞ്ഞു തന്നു മാറ്റുമ്പോഴാണ്. മാറ്റാതെ വരുമ്പോൾ അത് നിസാരമല്ല. ഇതിൽ കൂടുതൽ മാന്യത ഇനി കാണിക്കേണ്ടതില്ല. കാരണം ആരുടെയും ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ല എന്നതുകൊണ്ട്! താങ്കൾ സംവാദതാളിലെഴുതുന്ന സമയം മതിയല്ലോ ഓരോ താളിലെയും തെറ്റുകൾ തിരുത്താൻ, ഇതേ ചോദ്യം മുകളിലെ ആളിനോട് ഒന്ന് ചോദിച്ചു നോക്കിയാൽ കേൾക്കാരുന്നു. (ഞാനെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താങ്കളല്ല.) ഈ മനോഭാവമാണ് പ്രശ്നം. ഇതു വെച്ച് മുൻപോട്ട് പോകാൻ പറ്റാതെ വരുന്നവർ ഓടും...... --റോജി പാലാ (സംവാദം) 09:31, 8 ഒക്ടോബർ 2020 (UTC)
ഇവിടെ കുറിച്ചിരിക്കുന്ന ഉപയോക്താക്കളുടെ വാചകങ്ങൾ നിഗൂഢതയുടെ പരിവേഷം ചാർത്തപ്പെട്ടതായാണ് തോന്നുന്നത്. പലതും ആർക്കും മനസിലാകുന്നില്ല എന്നുള്ളതാണ് സത്യം. "സ്ത്രീയായതുകൊണ്ട് ക്യാമറ ഓഫ് ചെയ്ത" എന്നഭാഗം തികച്ചും ദുരൂഹമായി തോന്നുവെന്നു കുറിയ്ക്കട്ടെ. "മുകളിലെ ആൾ" ആരാണെന്നു മനസിലായതുമില്ല. ഒളി ക്യാമറയൊക്കെ ഇവിടെയുണ്ടോന്നും അറിയില്ല. മറ്റുള്ളവർക്കൂടെ മനസിലാകുന്ന രീതിയിലായിരിക്കണം എല്ലാരുടേയും കുറിപ്പുകൾ എന്നാശിച്ചു പോകുന്നു. നോട്ടീസ് ബോർഡിൽനിന്ന് അന്യോന്യമുളള വിഴുപ്പലക്കുകളും വ്യക്തിഹത്യകളും ഒഴിവാക്കി ഗുണപരമായ കാര്യങ്ങളിലേയ്ക്ക് ആളുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു.നന്ദി..Malikaveedu (സംവാദം) 10:56, 9 ഒക്ടോബർ 2020 (UTC)
ഒഴിവാകുന്നു. നന്ദി.--റോജി പാലാ (സംവാദം) 11:09, 9 ഒക്ടോബർ 2020 (UTC)

CanadianBBQതിരുത്തുക

CanadianBBQ എന്ന ഉപയോക്താവിന്റെ സംഭാവനകൾ ശ്രദ്ധിക്കുക. മിക്കവയും ഒറ്റവരി ലേഖനങ്ങളാണ്. മനഃപൂർവ്വം ഇത്തരം ലേഖനങ്ങൾ സൃഷ്ഠിക്കുകയാണോ എന്ന സംശയമുണ്ട്.--KG (കിരൺ) 05:25, 15 ഒക്ടോബർ 2020 (UTC)

ഇംഗ്ലീഷിലെ കുഞ്ഞുലേഖനങ്ങൾ വിവർത്തനം ചെയ്യുന്നതാണ്. PU, കണ്ണിചേർക്കൽ എന്നിവയിൽ ധാരണയില്ലാത്തയാളാണെന്ന് തോന്നുന്നു. കുറച്ചെണ്ണം ശരിയാക്കിയിയിട്ടുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} 13:51, 15 ഒക്ടോബർ 2020 (UTC)
മിക്കവയും യാന്ത്രിക തർജ്ജിമകളാണ്, മലയാളം അറിയാവുന്ന ഉപയോക്താവാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.--KG (കിരൺ) 21:47, 15 ഒക്ടോബർ 2020 (UTC)

@Kiran Gopi:[ഈ തിരുത്ത്] കണ്ടിട്ട് മലയാളം അറിയുന്ന ആളാണെന്ന് തോന്നുന്നു Ajeeshkumar4u (സംവാദം) 04:04, 16 ഒക്ടോബർ 2020 (UTC)

ലേഖനം കാണുക, ചെറിയ ചെറിയ ലേഖങ്ങൾ തർജ്ജിമ ആദ്യം തർജ്ജിമ ചെയ്യുന്നതിലൂടെ വിശ്വാസം നേടിയെടുക്കലാണ് ലക്ഷ്യം എന്ന് കരുതുന്നു.--KG (കിരൺ) 04:16, 16 ഒക്ടോബർ 2020 (UTC)
ഇതും. ഇതും - കാണുക.--KG (കിരൺ) 07:05, 17 ഒക്ടോബർ 2020 (UTC)
മുന്നറിയിപ്പു കൊടുക്കാവുന്നതാണ്, ഈ ഉപയോക്താവിന്റെ പുതിയ താളുകളെ തുടർന്നു നിരീക്ഷിക്കുകയും ഇതേ രീതിതന്നെ തുടരുകയാണെങ്കിൽ നശീകരണ പ്രവർത്തകളായി കണക്കാക്കി ഒരു ചെറിയ കാലയളവിൽ തടയുന്നതിനേക്കുറിച്ചും ചിന്തിക്കാവുന്നതാണ്.Malikaveedu (സംവാദം) 07:34, 17 ഒക്ടോബർ 2020 (UTC)

Quakewoodyതിരുത്തുക

ഈ ഉപയോക്താവിന്റെ സംഭാവനകൾ നിരീക്ഷിച്ചതിൽ, ഇദ്ദേഹം crosswiki spam എന്ന ടാഗ് ചേർക്കൽ മാത്രമാണ് ചെയ്യുക എന്ന് മനസ്സിലാക്കുന്നു. ഇതൊരുതരത്തിൽ നശീകരണപ്രവർത്തനം തന്നെയല്ലേ? --Vijayan Rajapuram {വിജയൻ രാജപുരം} 16:43, 16 ഒക്ടോബർ 2020 (UTC)

 • You will find that Quakewoody doesn't speak your language. Therefore, for the most part, the only reason he has for editing here is because he is following spam/vandals from other projects. The {{delete|cross wiki spam}} tag was designed to be universally accepted in all languages for that very purpose. Local admin can handle the situation once an alert has been made. Quakewoody (സംവാദം) 17:03, 16 ഒക്ടോബർ 2020 (UTC)
വിജയൻ മാഷേ, ആള് കൂടുതലും തിരുത്തുന്നത് വിക്കിഡാറ്റയിലാണ്. അതിൽ തന്നെ വിക്കിഡാറ്റ ഇനങ്ങൾ മായ്ക്കുന്നതിൽ അപേക്ഷകൾ സമർപ്പിക്കുന്ന ഒരാളാണ്. വിക്കിഡാറ്റ നയം പ്രകാരം ഒരു അന്തർവിക്കി കണ്ണിയെങ്കിലും ഉണ്ടെങ്കിൽ ആ കണ്ണി അടങ്ങിയ വിക്കിയിലെ താൾ ഒഴിവാക്കിയ ശേഷമേ വിക്കിഡാറ്റയിൽ നിന്നും ആ ഇനം ഒഴിവാക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടാണ് ആള് ഇവിടെ വന്ന് csd മാത്രം ചേർക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. Adithyak1997 (സംവാദം) 17:33, 16 ഒക്ടോബർ 2020 (UTC)
  --Vijayan Rajapuram {വിജയൻ രാജപുരം} 08:24, 17 ഒക്ടോബർ 2020 (UTC)

പകർപ്പവകാശലംഘനംതിരുത്തുക

കേരളത്തിലെ പത്രപ്രവർത്തനചരിത്രം പെട്ടെന്നു മായ്ക്കുക.--റോജി പാലാ (സംവാദം) 04:49, 7 നവംബർ 2020 (UTC)

  പരിഹരിച്ചു
 – Meenakshi nandhini (സംവാദം) 05:08, 7 നവംബർ 2020 (UTC)
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later, ആട്രിബ്യൂഷൻ കൊടുത്താൽ പോരെ?--KG (കിരൺ) 14:34, 7 നവംബർ 2020 (UTC)
നമുക്ക് വാലിഡെങ്കിൽ പുനഃസ്ഥാപിക്കാം. ആട്രിബ്യൂഷൻ എങ്ങനെ?--റോജി പാലാ (സംവാദം) 14:48, 7 നവംബർ 2020 (UTC)
കടപ്പാട്: http://www.malayalam.dutchinkerala.com/stories_015.php എന്ന താളിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

ഇതൊരു ഫലകമായി {{സർവ്വവിജ്ഞാനകോശം}} ചെയ്തപോലെ കൊടുത്തുകൂടെ?--KG (കിരൺ) 16:02, 7 നവംബർ 2020 (UTC)

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.​എം.​എ. ജബ്ബാർതിരുത്തുക

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.​എം.​എ. ജബ്ബാർ ചർച്ച അവസാനിക്കാതെ തീരുമാനം എടുത്തത് എന്താണ് മാഷേ? അല്ലെങ്കിൽ അഡ്മിന്മാരെ? ഇത്ര ധൃതി വേണോ?--റോജി പാലാ (സംവാദം) 08:26, 8 നവംബർ 2020 (UTC)

 • @Rojypala:, നയങ്ങൾ പാലിച്ചുതന്നെയാണ് തീരുമാനമെടുത്തത്.
 1. ലേഖനം നീക്കം ചെയ്യാനാവശ്യപ്പെട്ട താങ്കളെക്കൂടാതെ, @Irshadpp:, @Malikaveedu: എന്നിവർ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. അവർ രണ്ടുപേരും ലേഖനം നിലനിർത്തണം എന്നാണ് ആവശ്യപ്പെട്ടത്.
 2. ലേഖനം നിലനിർത്താനാവശ്യമായ ശ്രദ്ധേയതയും അവലംബങ്ങളും ഉണ്ടെന്ന് കാണാം.
 3. //ഒരു ലേഖനം അനേകം വിക്കിപീഡിയരുടെ പ്രയത്നഫലത്താലുണ്ടാകുന്നതാണ്, അതുകൊണ്ട് ഒരു ലേഖനം മായ്ച്ചുകളയുന്നതിനു മുമ്പ് എപ്രകാരമെങ്കിലും ആ ലേഖനം നിലനിർത്തുവാൻ സാധിക്കുമോ എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.// എന്ന നയം‍‍ അനുസരിച്ച് പ്രവർത്തിച്ചു.
 4. ഒഴിവാക്കാനുള്ള കാരണങ്ങൾ ഇല്ല.
 5. മായ്ക്കുന്നതിന് ഒരാഴ്ച സമയം അനുവദിക്കണം, എന്നാൽ, നിലനിർത്തുന്നതിന് തീരുമാനിക്കാൻ അതിന് മുൻപും സാധിക്കും. എന്നിട്ടും ഏഴ് ദിവസങ്ങളുണ്ടായിരുന്നു ചർച്ചയ്ക്ക്. //ചർച്ച അവസാനിക്കാതെ തീരുമാനം എടുത്തത് എന്താണ് മാഷേ? അല്ലെങ്കിൽ അഡ്മിന്മാരെ? ഇത്ര ധൃതി വേണോ?// എന്ന പ്രസ്താവന അതിസ്ഥാനരഹിതമാണെന്നർത്ഥം. എങ്ങനെയാണ്, എപ്പോഴാണ് ഈ ചർച്ച അവസാനിക്കുക?
 6. മായ്ക്കണമെന്ന് താങ്കളും നിലനിർത്തണമെന്ന് മറ്റ് രണ്ട് ഉപയോക്താക്കളും ആവശ്യപ്പെടുമ്പോൾ, ലേഖനം മെച്ചപ്പെടുത്തി നിലനിർത്തുകയെന്നതാണ് ഒരു കാര്യനിർവ്വാഹകന് ചെയ്യാനാവുക. അതാണ് ചെയ്തതും.
 7. നമുക്കിഷ്ടമില്ലാത്തത് മറ്റുള്ളവർ ചെയ്യരുതെന്നും നമ്മുടെയിഷ്ടത്തിനനുസരിച്ച് മറ്റുള്ളവർ പ്രവർത്തിക്കണമെന്നും ഏതൊരാൾക്കും ആഗ്രഹിക്കാം. അങ്ങനെ മാത്രമേ സംഭവിക്കാവൂ എന്ന് വാശിപിടിക്കാനാവില്ല. ഇക്കാര്യത്തിൽ, മറ്റൊരു കാര്യനിർവ്വാഹകൻ, ലേഖനം നിലനിർത്തിയ തീരുമാനം പുനഃപരിശോധിക്കുന്നുവെങ്കിലും എനിക്കെതിർപ്പില്ല. വേറൊരാളുടെ കയ്യിലെ പാവയായി പ്രവർത്തിക്കാൻ എനിക്കാവതില്ല എന്നുമാത്രം.
 8. അത്യാവശ്യമായ ഇതൊക്കെ പാലിക്കാനാഗ്രഹമുണ്ട്. ഇത്രയും കാലത്തിനിടയിൽ നിരവധി സംവാദം താളിൽ എഴുതിയിട്ടുണ്ടെങ്കിലും അവിടെയെല്ലാം അത് പാലിച്ചിട്ടുമുണ്ട്. വ്യക്തിപരമായ അധിക്ഷേപത്തിന് മറുപടി നൽകേണ്ടി വന്നപ്പോൾ, ഇവിടേയും ഇവിടേയും മാത്രമാണ് ഇതിലൊരു വ്യതിചലനം ഉണ്ടാവേണ്ടി വന്നത്. അതിനി ആവർത്തിക്കരുതെന്ന് ആഗ്രഹമുണ്ട്.
 9. നയങ്ങളിൽ നിന്ന് വഴുതുന്നുവെങ്കിൽ, താങ്കൾക്കത് ചൂണ്ടിക്കാട്ടാം. അതല്ലാതെയുള്ള നിർദ്ദേശങ്ങൾ ദയവായി ഒഴിവാക്കുക. നമസ്കാരം. --Vijayan Rajapuram {വിജയൻ രാജപുരം} 16:38, 8 നവംബർ 2020 (UTC)
ഉപയോക്താവ്:Vijayanrajapuram, അന്ന് പറഞ്ഞതു തന്നെ വീണ്ടും പറയുന്നു. നയവിരുദ്ധമായ ഒരു പ്രവർത്തി എന്നെ പറയാനുള്ളു. അല്ലെങ്കിൽ വ്യക്തി ശ്രദ്ധേയനെന്നുള്ള വിവരങ്ങൾ താളിൽ ലഭ്യമാക്കണം.--റോജി പാലാ (സംവാദം) 06:00, 9 നവംബർ 2020 (UTC)

1978 ൽത്തന്നേ ഈ മാപ്പിളപ്പാട്ട് കേരളനാട്ടിൽ സൂപ്പർഹിറ്റായി മാറുകയും അയിന്റെ കർത്താവ് ശ്രദ്ധേയത നേടുകയും ചെയ്താരുന്നു കേട്ടോ. അല്ലാതെ കൂണിന്റെ പോലെ പെട്ടെന്നൊരു രാവിൽ മുളച്ചു പൊന്തീന്നു പറയണ പോലൊള്ള പാട്ടെഴുത്തുകാരനല്ല്യാ അദ്ദേഹം എന്നുള്ളത് ശ്രീമാൻ റോജി പാല മനസിലാക്കുക. അതായത് ഒറ്റ സംഭവം കൊണ്ടു മാത്രമുള്ള ശ്രദ്ധേയതയില്ല, മറിച്ച് കാലങ്ങളായി (1978 മുതൽ) പല സംഭവങ്ങൾക്കൊണ്ടുണ്ടായ ശ്രദ്ധേയതയത്രേ അദ്ദേഹത്തിനുള്ളത്. സാറ് സ്രദ്ധിച്ചിട്ടുണ്ടോന്നറീല്യാ, 1992 ലെ ഏഴാം ബഹർ എന്ന ആൽബത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മാപ്പിളഗാനമായിരുന്ന ഇതിന്റെ രചയിതാവ് അദ്ദേഹത്തിന്റ രചനാപാടവത്താൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എരിഞ്ഞോളി മൂസയുടെ ആലാപനത്തോടെ ഗാനവും രചയിതാവും പ്രശസ്തിയുടെ പടവുകൾ നടന്നു കയറീന്നുള്ള വസ്തുതയും കാണുക. 1972 മുതൽ 500 ൽ അധികം പ്രശസ്തങ്ങളായി മാപ്പിളപ്പാട്ടുകളുടെ രചയിതാവ് ശ്രദ്ധേയനല്ലാതാകുമോ എന്റെ സാറേ? ഗാനത്തിൻറെ ആധുനിക അവതരണത്തിൽ അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധേയത ലഭിച്ചുവെന്ന ഒരു തെറ്റേയുള്ളൂ ഇദിന്. ശ്രദ്ധേയതയുള്ള സംഭവങ്ങൾക്കെതിരേയും അനാവശ്യ കാര്യങ്ങൾക്കും പടവാളെടുത്ത് പുറപ്പെടുന്ന അങ്ങ് ഒറ്റ സംഭവം കൊണ്ടുള്ള ശ്രദ്ധേയത എന്ന ഗണത്തിൽപ്പെടുത്താവുന്ന അനേകം താളുകളും ഉണ്ടല്ലോ അതില് ശ്രദ്ധിച്ചാൽ നന്നായേനം. അതിന് ഒരു പട്ടികയുണ്ടാക്ക്യാലും കുഴപ്പോമില്ല്യാ. (പക്ഷേ പട്ടികപ്പെടുത്തിയിട്ട് ഓടിപ്പോകരുത്, തിരുത്തുകയും താൾ ശരിപ്പെടുത്തുകയും വേണം) അതൊക്കെയല്യോ റോജി മാഷേ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും ഒക്കെ? പാട്ടിന് ശ്രദ്ധേയതയുണ്ട്, രചയിതാവിനില്ല. ഗാനം ഉൾപ്പെടുത്തിയ ചിത്രത്തിന് ശ്രദ്ധേയതയുണ്ട്, ഗാനം പാടിയ ഗായകനും ശ്രദ്ധേയതയുണ്ട് എന്നാൽ രചയിതാവിനില്ല!. ഗാനം അവതരിപ്പിച്ച സിനിമയിലെ രംഗത്തിന് ശ്രദ്ധേയതയുണ്ട് പക്ഷേ രചയിതാവിനില്ലാ! എന്താ മാഷമ്മാരേ ഇത്?ചുമ്മാ ഓരോ വാദങ്ങളേയ്.... ആശംസകൾ.....— ഈ തിരുത്തൽ നടത്തിയത് 51.39.33.209 (സംവാദംസംഭാവനകൾ)

റിയാദുകാരനെ മനസിലായിട്ടോ, കൊച്ചു കള്ളാ!!! അതിന് ഒരു പട്ടികയുണ്ടാക്ക്യാലും കുഴപ്പോമില്ല്യാ. (പക്ഷേ പട്ടികപ്പെടുത്തിയിട്ട് ഓടിപ്പോകരുത്, തിരുത്തുകയും താൾ ശരിപ്പെടുത്തുകയും വേണം) --റോജി പാലാ (സംവാദം) 08:30, 10 നവംബർ 2020 (UTC)
ഈ സംവാദം വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധനയിൽ നടക്കുന്നതായിരിക്കും ഉചിതം. Akhiljaxxn (സംവാദം) 04:35, 15 നവംബർ 2020 (UTC)
മായ്ക്കുന്നതിന് ഒരാഴ്ച സമയം അനുവദിക്കണം, എന്നാൽ, നിലനിർത്തുന്നതിന് തീരുമാനിക്കാൻ അതിന് മുൻപും സാധിക്കും. എന്നിട്ടും ഏഴ് ദിവസങ്ങളുണ്ടായിരുന്നു ചർച്ചയ്ക്ക്. സമയപ്രകാരം 7 ദിവസം ആയിട്ടില്ല. അതുകൊണ്ടാണ് എന്തിനാ ധൃതി എന്നു ചോദിച്ചത്, മറ്റൊരു ലേഖനം (മുഹമ്മദ് വിമർശനം) ഇതുപോലെ മാസം കിടന്നിട്ടും ഈ ശുഷ്കാന്തി കണ്ടില്ല. ഒരു ചർച്ച നടക്കുമ്പോ അതിൽ തീരുമാനം ആകാതെ എന്തുകൊണ്ട് ഓടിക്കേറി ഏകപക്ഷീയമായി ലേഖനം നിലനിർത്തുന്നു എന്ന തീരുമാനം എടുത്തു. തീരുമാനം എടുക്കാൻ അഡ്മിൻ ആകണമെന്നു നയമൊന്നുമില്ല. ആർക്കും ചെയ്യാം. അതിനു സമയം നൽകാതെ ഓടിക്കേറി ചെയ്യുന്നത് തോന്ന്യാസമാണ് എന്നാണ് സൂചിപ്പിച്ചത്. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ എന്നാണ് നയം. ഇവിടെ തീരുമാനം ആകും മുൻപെ അദ്ദേഹം ധൃതിപ്പെട്ട് ഫലകം ഇട്ടു. അതു നയപ്രകാരമല്ല.--റോജി പാലാ (സംവാദം) 06:16, 15 നവംബർ 2020 (UTC)
 • @Rojypala:, ലേഖനം എന്തുകൊണ്ട് നിലനിർത്തി എന്നത് സംബന്ധിച്ച് ബന്ധപ്പെട്ടയിടങ്ങളിൽ, മുൻപ് തന്നെ വിശദീകരണം നൽകിയിട്ടുള്ളതാണ്. എന്നിട്ടും താങ്കൾ //അതിനു സമയം നൽകാതെ ഓടിക്കേറി ചെയ്യുന്നത് 'തോന്ന്യാസമാണ്' എന്നാണ് സൂചിപ്പിച്ചത്. // എന്നൊക്കെയുള്ള വ്യക്ത്യധിക്ഷേപവുമായി വരുന്നത് നയം അനുസരിച്ചുതന്നെയാണെന്ന് ഉറപ്പാണല്ലോ? നല്ലത്. നാം പരിചയിച്ച വഴികൾ വ്യത്യസ്തമാണെന്നതിനാലും പരിചയസമ്പന്നനായ താങ്കൾ പ്രയോഗിക്കുന്ന പോലുള്ള, ഉന്നതനിലവാരമുള്ള പദങ്ങൾ മറുപടിയായി നൽകുന്നതിൽ എനിക്ക് ബുദ്ധിമുട്ടുള്ളതിനാലും ആരുടെയെങ്കിലും പാവയായി ചലിക്കാൻ പ്രയാസമുള്ളതിനാലും അങ്ങനെയാവണമെന്ന് ആഗ്രഹിക്കുന്നവരെ ഇനിയും നിരാശപ്പെടുത്തേണ്ടിവരുമല്ലോയെന്നോർത്ത് ഖേദിക്കുന്നു.   --Vijayan Rajapuram {വിജയൻ രാജപുരം} 14:58, 15 നവംബർ 2020 (UTC)
ലേഖനം നിക്കം ചെയ്യുന്നതിനാണ് ഏഴ് ദിവസം സമയം അനുവദിക്കേണ്ടത്, നിലനിർത്താനുള്ള ലേഖനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടങ്കിൽ വിവേകപൂർവ്വമായി തീരുമാനം എടുക്കാവുന്നതാണ്.--KG (കിരൺ) 17:18, 15 നവംബർ 2020 (UTC)
KG, വിവേകപൂർവ്വമായി ജാമ്യമെടുത്തതു നന്നായി! ലേഖനത്തിൽ തന്നെ പറയുന്നുണ്ട് മാണിക്യമലരായ പൂവി എന്ന ഗാനത്തോടെയാണ് ശ്രദ്ധിക്കപ്പെട്ടതെന്ന്, എന്തായാലും ചർച്ച അവസാനിക്കാതെ തീരുമാനം എടുക്കാമെന്ന പുതിയ അറിവു പകർന്നതിനും നന്ദി.
ഉപയോക്താവ്:Vijayanrajapuram, അധിക്ഷേപമായി തോന്നിയെങ്കിൽ ക്ഷമിക്കുക മാഷേ. തോന്നിയപോലെ ചെയ്യുന്ന പ്രവർത്തിയെന്നുദ്ദേശിച്ചത് വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടല്ല.--റോജി പാലാ (സംവാദം) 06:07, 16 നവംബർ 2020 (UTC)

DRNതിരുത്തുക

ഇംഗ്ലീഷിലെ പോലെ DRN (Dispute resolution notice board) മലയാളത്തിൽ ഇല്ലേ. ഉണ്ടെങ്കിൽ ഇവിടെയുള്ള പല ചർച്ചകളും അവിടെയാണ് നടക്കേണ്ടിയിരുന്നത് എന്ന് കരുതുന്നു.--Irshadpp (സംവാദം) 06:48, 16 നവംബർ 2020 (UTC)

മന്ദനാർതിരുത്തുക

ചരിത്രത്തിൽ ധാരണയുള്ളവർ ഈ താൾ ഒന്നു ശ്രദ്ധിക്കാമോ? നശീകരണം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 17:26, 17 നവംബർ 2020 (UTC)

ഭിന്നലിംഗർതിരുത്തുക

ഭിന്നലിംഗർ, ട്രാൻസ്ജെൻഡർ എന്നിവ ലയിപ്പിക്കാവുന്നവയല്ലേ? --Vijayan Rajapuram {വിജയൻ രാജപുരം} 02:45, 19 നവംബർ 2020 (UTC)

ലയിപ്പിക്കാവുന്നതാണ്. പക്ഷെ തലക്കെട്ട് ട്രാൻസ്ജെൻഡർ എന്നതായിരിക്കും കൂടുതൽ നല്ലത്. ആദ്യത്തെ വാക്ക് മലയാളം ആണെങ്കിൽ കൂടി ട്രാൻസ് വ്യക്തിത്വത്തെ അംഗീകരിക്കുന്ന വാക്ക് "ഭിന്ന"ലിംഗം മൂന്നാംലിംഗം എന്നിങ്ങനെയുള്ള വാക്കുകളെക്കാളും ട്രാൻസ്ജെജെൻ്റർ ആണ്. ഈ വാർത്ത കൂടി കാണുക. Ajeeshkumar4u (സംവാദം) 03:50, 19 നവംബർ 2020 (UTC)

വർഗ്ഗം: മലയാളം ഡോക്യുമെന്ററികൾതിരുത്തുക

ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും രണ്ടായതിനാൽ ഈ തിരിച്ചുവിടൽ ഒഴിവാക്കി രണ്ടും രണ്ട് വർഗ്ഗം ആക്കുന്നതല്ലെ നല്ലത്. വർഗ്ഗം:മലയാള ഡോക്യുമെന്ററി ചലച്ചിത്രങ്ങൾ എന്നതുമായി ലയിപ്പിക്കുക.Ajeeshkumar4u (സംവാദം) 09:43, 22 ജനുവരി 2021 (UTC)

ജി.എസ്. ഉണ്ണികൃഷ്ണൻ നായർതിരുത്തുക