ഒരു സ്പെയിൻ സ്വദേശിയായ മത്സര നീന്തൽതാരമാണ് മെലാനിയ ഫെലിസിറ്റാസ് കോസ്റ്റ ഷ്മിഡ് [1] (ജനനം: 24 ഏപ്രിൽ 1989). മെലാനി കോസ്റ്റ എന്ന ചുരുക്കപ്പേരിലാണ് അവർ പൊതുവായി അറിയപ്പെടുന്നത്.[2]

മെലാനി കോസ്റ്റ
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്മെലാനിയ ഫെലിസിറ്റാസ് കോസ്റ്റ ഷ്മിഡ്
National team സ്പെയിൻ
ജനനം (1989-04-24) 24 ഏപ്രിൽ 1989  (35 വയസ്സ്)
പാമ ഡി മല്ലോർക്, സ്പെയിൻ
ഉയരം1.80 മീ (5 അടി 11 ഇഞ്ച്)
ഭാരം70 കി.ഗ്രാം (154 lb)
Sport
കായികയിനംSwimming
StrokesFreestyle
ClubClub de Natación La Salle
College teamUniversity of Florida (U.S.)

2008-ലെ വേനൽക്കാല ഒളിമ്പിക്സിൽ 200 മീറ്ററിലും 4 x 200 മീറ്റർ ഫ്രീസ്റ്റൈലിലും അവർ മത്സരിക്കുകയുണ്ടായി.[3] വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിലും 2012-ലെ സമ്മർ ഒളിമ്പിക്സിലും, അവർ ഒമ്പതാം സ്ഥാനത്തെത്തിയെങ്കിലും ഫൈനൽ മത്സരത്തിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലും മത്സരിച്ച അവർക്ക് സെമിഫൈനലിൽ ഒമ്പതാം സ്ഥാനത്തെത്തുന്നതിനു സാധിച്ചു. 4 x 200 മീറ്റർ ഫ്രീസ്റ്റൈലിൽ 10 ആം സ്ഥാനത്തും 4 x 100 മീറ്റർ മെഡ്‌ലി റിലേയിൽ 13 ആം സ്ഥാനത്തുമായാണ് അവർ ഫിനിഷ് ചെയ്തത്.[3] 2016 ലെ ഒളിമ്പിക്സിൽ 200 മീറ്ററിലും 400 മീറ്ററിലും ഫ്രീസ്റ്റൈലിൽ മെലാനി മത്സരിച്ചിരുന്നു. ഇതിൽ യഥാക്രമം 19, 17 സ്ഥാനങ്ങളിലാണ് എത്തിയത്. 4 x 100 മീറ്റർ ഫ്രീസ്റ്റൈലിലും 4 x 200 മീറ്റർ ഫ്രീസ്റ്റൈലിലും അവർ മത്സരിക്കുകയും 13, 16 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നതിനും സാധിച്ചു.[3]

ഫിനാ ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ (25 മീറ്റർ) സ്വർണ്ണ മെഡൽ ഉൾപ്പെടെ മെലാനി കോസ്റ്റ ആറ് മെഡലുകൾ നേടിയിരുന്നു. ഫിന വേൾഡ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിലും അവർ വെള്ളി മെഡൽ ജേതാവാണ്.

  1. "Real Federación Española de Natación". Archived from the original on 2014-08-19. Retrieved 2020-07-24.
  2. London2012.com Archived 2013-05-17 at the Wayback Machine.
  3. 3.0 3.1 3.2 "മെലാനി കോസ്റ്റ". Sports-Reference.com. Sports Reference LLC. Retrieved 22 July 2012. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-04-18. Retrieved 2020-07-24.{{cite web}}: CS1 maint: bot: original URL status unknown (link)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെലാനി_കോസ്റ്റ&oldid=3927659" എന്ന താളിൽനിന്ന് ശേഖരിച്ചത്