ക്ഷേത്രങ്ങളുടേയും ബ്രാഹ്മണഗ്രാമങ്ങളുടേയും ഭരണ നിയന്തണം കയ്യാളുന്നവരാണ് ഊരാളർ എന്നുവിളിക്കപ്പെടുന്നവർ.ബ്രാഹ്മണ ഗ്രാമങ്ങളുടെ യോഗത്തിരി നമ്പൂതിരിമാർ ആയിരുന്നു അതിനു പുറമേ നായർ, തീയ്യർ തുടങ്ങി സമുദായക്കാർക്കും അവരുടേതായ ക്ഷേത്രങ്ങളിലും കാവുകളിലും ഊരായ്മ അവകാശം ഉണ്ടായിരുന്നു.

ചരിത്രം

തിരുത്തുക

വ്യാപകമായ അധികാരങ്ങളായിരുന്നു പണ്ടുകാലത്ത് ഊരാളർക്ക് ഉണ്ടായിരുന്നത്. ഊരാളർ കുടിയാന്മാരുടെ സ്ത്രീകളെ സ്വീകരിക്കരുതെന്ന് (കട്ടിലേറ്റരുതെന്ന്) കൽപ്പനയുണ്ടായിട്ടുണ്ട്.[1]

കേരളചരിത്രത്തിൽ പലപ്പോഴും ഊരാള വ്യവസ്ഥിതി ക്ഷയിച്ചിട്ടുണ്ട്. കൊച്ചിക്കുമേൽ സാമൂതിരിക്കുണ്ടായിരുന്ന ആധിപത്യം 1762-ൽ അവസാനിക്കുകയുണ്ടായി. നമ്പൂതിരിമാരും നായന്മാരും കൈയടക്കി ഭരിച്ചുപോന്ന ക്ഷേത്രങ്ങൾ രാജാവ് ഇതോടെ പിടിച്ചെടുത്തു. ഇതംഗീകരിക്കാതിരുന്ന തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ മൂപ്പൻ നമ്പൂതിരിയ്ക്ക് മരണശിക്ഷ നൽകുകയുണ്ടായി. കൊച്ചിയിൽ നാട്ടുപ്രമാണിമാർക്ക് കൊടുത്തിരുന്ന 61 ഊരാളദേവസ്വങ്ങളും 61 വഴിപാടുദേവസ്വങ്ങളും പിന്നീട് സർക്കാർദേവസ്വമാക്കി. [2]

ദിവാനായിരുന്ന കേണൽ മൺറോ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും ദിവാനായപ്പോൾ എല്ലാ ദേവസ്വങ്ങളും ഏറ്റെടുക്കാൻ ശുപാർശ ചെയ്തു. വരവ് പൊതുഖനാവിലേയ്ക്ക് നൽകാനും ക്ഷേത്രനടത്തിപ്പിനുള്ള ചെലവ് സർക്കാർ കൊടുക്കാനും ഇതെത്തുടർന്ന് തിരുവിതാംകൂറിൽ ഗൗരി പാർവതിബായ് ഉത്തരവിട്ടു. [2]

കൊച്ചിയിലും തിരുവിതാംകൂറിലും സർക്കാർ ദേവസ്വങ്ങളുടെ നടത്തിപ്പുകാരൻ സർക്കാർ നിയമിക്കുന്ന സൂപ്രണ്ടായിരുന്നു. 1926-ൽ സ്ഥാനപ്പേര് കമ്മീഷനെന്നാക്കി. തിരു-കൊച്ചി സംയോജനത്തോടെ 1950ൽ തിരു-കൊച്ചി റിലീജ്യസ് ഇൻസ്റ്റിറ്റ്യൂഷൻസ് ചട്ടമുണ്ടാക്കി. അതുപ്രകാരം ക്ഷേത്രങ്ങളുടെയെല്ലാം നടത്തിപ്പുചുമതല ജനായത്ത ഭരണകൂടത്തിന്മേലായി.[2]

  1. "പ്രഥമ രാത്രിയിലെ അവകാശം". ദേശാഭിമാനി. Retrieved 7 ഏപ്രിൽ 2013. {{cite news}}: |first= missing |last= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 വി. നായർ, വിജു. "രാഷ്ട്രീയ ദേവസ്വം കുത്തുന്ന കൊഞ്ഞനങ്ങൾ". മാദ്ധ്യമം. Retrieved 7 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=ഊരാളർ&oldid=3786761" എന്ന താളിൽനിന്ന് ശേഖരിച്ചത്