ലെലെറ്റി ഖുമലോ

ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഒരു നടി

ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഒരു നടിയാണ് ലെലെറ്റി ഖുമാലോ (ജനനം: മാർച്ച് 30, 1970). സരഫിന എന്ന ചലച്ചിത്രത്തിലേയും അതേ പേരിൽത്തന്നെയുള്ള നാടകത്തിലേയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിനൊപ്പം ഹോട്ടൽ റുവാണ്ട, ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ആദ്യ ഓസ്കാർ നാമനിർദ്ദേശ ചിത്രമായ യെസ്റ്റെർഡേ, ഇൻവിക്റ്റസ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനും, കൂടാതെ മസുലു എന്ന സാങ്കല്പിക കഥാപാത്രത്തെ അവതരിപ്പിച്ച ഇംബേവു: ദി സീഡ് എന്ന സോപ്പ് ഓപ്പറയിലെ അഭിനയത്തിലൂടെയും അവർ ഏറെ പ്രശസ്തയാണ്.

ലെലെറ്റി ഖുമലോ
ജനനം (1970-03-30) 30 മാർച്ച് 1970  (54 വയസ്സ്)
ദേശീയതദക്ഷിണാഫ്രിക്കൻ
തൊഴിൽ
  • നടി
സജീവ കാലം1988–ഇതുവരെ
അറിയപ്പെടുന്നത്സരഫിന!
ജീവിതപങ്കാളി(കൾ)സ്കൂതാസോ വിൻസ്റ്റൺ ഖാനിലെ
കുട്ടികൾ2

ആദ്യകാല ജീവിതവും സരഫിനയും!

തിരുത്തുക

ദക്ഷിണാഫ്രിക്കയിലെ ഡർബന്റെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്വമാഷു ടൗൺഷിപ്പിലായിരുന്ന ഖുമലോയുടെ ജനനം. ബാല്യകാലംമുതൽക്കുതന്നെ നാടകാവതരണത്തിൽ അതിയായി താൽപര്യം പ്രകടിപ്പിച്ചിരുന്ന അവർ തു നോക്വെ എന്ന വ്യക്തി മാർഗ്ഗദർശകനായിരുന്ന അമജിക എന്ന യുവ നൃത്ത സംഘത്തോടൊപ്പം ചേർന്നു.

1985-ൽ എം‌ബോംഗെനി എൻ‌ജെമയുടെ മ്യൂസിക്കലിനു വേണ്ടി ഖുമലോ ഒരു ഓഡിഷൻ നടത്തിയിരുന്നു. അത് പിന്നീട് സരഫിന എന്ന പേരിലുള്ള അന്താരാഷ്ട്ര ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറി. സരഫിനയിലെ ഖുമലോയുടെ പ്രധാന കഥാപാത്രത്തിനുവേണ്ടിയുള്ള രചന നടത്തിയത്അവരുടെ ആദ്യഭർത്താവുകൂടിയായിരുന്ന എം‌ബോംഗെനി എൻ‌ജെമ ആയിരുന്നു. പിന്നീട് ഒരു വ്യവസായിയായ സ്കൂതാസോ വിൻസ്റ്റൺ ഖാനിലെയെ വിവാഹം കഴിച്ച അവർ ഉൽവെൻസിലെ, യമുക്കലാനി ഖാനിലെ എന്നീ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി.

ദക്ഷിണാഫ്രിക്കയിലും ബ്രോഡ്‌വേയിലുമുള്ള വേദികളിൽ ഖുമലോ സരഫിനയിലെ വേഷം അവതരിപ്പിച്ചു. ഒരു മ്യൂസിക്കലിലെ ഒരു മികച്ച നടിക്കുള്ള 1988 ലെ ടോണി അവാർഡിനുള്ള നാമനിർദേശം ഇതിലെ അഭിനയത്തിലൂടെ അവർക്ക് ലഭിച്ചു. 1987-ൽ ഖുമലോയ്ക്ക് മികച്ച നാടക നടിക്കുള്ള എൻ‌എ‌എ‌സി‌പി ഇമേജ് അവാർഡ് ലഭിച്ചു. 1992 ൽ ഡാരെൽ ജെയിംസ് റൂഡ്റ്റ്ന്റെ സരഫിന! യുടെ ചലച്ചിത്രാവിഷ്കാരത്തിൽ വൂപ്പി ഗോൾഡ്ബെർഗ്, മിറിയം മക്കേബ, ജോൺ കാനി എന്നിവരോടൊപ്പം അഭിനയിക്കുകയും ഇത് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പുറത്തിറങ്ങിയ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണമായി മാറുകയും ലോകവ്യാപകമായി റീലീസ് ചെയ്യപ്പെടുകയും ചെയ്തു.

സിനിമകൾ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1988 വോയിസെസ് ഓഫ് സരഫിന! സരഫിന ഡോക്യുമെന്ററി
1992 സരഫിന!
1995 ക്രൈ, ദി ബിലൗവ്ഡ് കൺട്രി കാറ്റി
2004 യെസ്റ്റെർഡേ യെസ്റ്റെർഡേ ഖുമലോ
2004 ഹോട്ടൽ റുവാണ്ട ഫെഡൻസ്
2005 ഫെയിത്സ് കോർണർ ഫെയിത്
2009 ഇൻവിക്റ്റസ് മേരി
2010 ആഫ്രിക്ക യുണൈറ്റഡ് സിസ്റ്റർ നെഡെബെലെ
2010 ഹോപ്വില്ലെ ഫ്ലോ
2011 വിന്നി മണ്ടേല അഡ്‌ലെയ്ഡ് ടാംബോ
2015-2018 ഉസലോ സാൻഡിലേ മഡ്‌ലെറ്റ്ഷെ [1]
2016 ഫ്രീ സ്റ്റേറ്റ് മരിയ
2016 ക്രൈ ഓഫ് ലൗ സെൻസി
2018 ഇംബേവു: ദി സീഡ് നോകുബോംഗ ഭേങ്കു 274 എപ്പിസോഡുകൾ
  1. Bambalele, Patience (February 9, 2015). "'Uzalo' hope for Zuma". filmcontact.com/. Archived from the original on 2019-09-13. Retrieved April 16, 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലെലെറ്റി_ഖുമലോ&oldid=3799844" എന്ന താളിൽനിന്ന് ശേഖരിച്ചത്