വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

Emblem-WikiVote ml.svg
മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

 • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
 • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

 • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
 • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

 • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
 • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
പഴയ തിരഞ്ഞെടുപ്പുകളുടെ നിലവറനിലവറ
കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
പഴയ വോട്ടെടുപ്പുകൾ
സംവാദ നിലവറ

കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളുംതിരുത്തുക

കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശംതിരുത്തുക

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

 • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
 • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
 • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
 • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

വിജയൻരാജപുരംതിരുത്തുക

Vijayanrajapuram (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നാമനിർദ്ദേശംതിരുത്തുക

പുതിയ ലേഖനങ്ങൾ മികവാർന്ന രീതിയിൽ പരിശോധിക്കുകയും, വിക്കി നയങ്ങളെ പറ്റി വളരെ ശ്രദ്ധാലുവും നയങ്ങളെ പറ്റി നല്ല പരിജ്ഞാനമുള്ള വിജയൻ മാഷിനെ അഡ്മിൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു. നിലവിൽ നിരവധി അഡ്മിൻ പ്രവൃത്തികൾ ചെയ്തു തീർക്കാൻ ഉള്ളതുകൊണ്ട് സജീവ വിക്കിപ്രവർത്തകനായ വിജയൻ മാഷ് ഈ സ്ഥാനത്തിന് യോഗ്യനാണെന്ന് കരുതുന്നു.--KG (കിരൺ) 04:44, 28 ജൂലൈ 2020 (UTC)

 • എനിക്ക് സമ്മതമാണ്. വിക്കിനയങ്ങൾ കൂടുതലായി മനസ്സിലാക്കുന്നതിനും പ്രവർത്തിക്കുന്നതിനും ശ്രമിക്കാം. നന്ദി. --Vijayan Rajapuram {വിജയൻ രാജപുരം} 05:28, 28 ജൂലൈ 2020 (UTC)

ചോദ്യോത്തരങ്ങൾതിരുത്തുക

ചോദ്യം 1: ഒരു കാര്യനിർവാഹകൻ എന്ന നിലയിൽ, വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിനുള്ള താങ്കളുടെ പദ്ധതികൾ എന്താണ്?--Path slopu (സംവാദം) 13:59, 3 ഓഗസ്റ്റ് 2020 (UTC)

 • വിക്കിപീഡിയയിലെ അപൂർണ്ണവും അനാഥവും അവലംബങ്ങളില്ലാത്തതുമായ ലേഖനങ്ങൾ കണ്ടെത്തി അവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുക എന്ന ലക്ഷ്യമുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} 03:07, 4 ഓഗസ്റ്റ് 2020 (UTC)

ചോദ്യം 2: കാര്യനിർവാഹകൻ എന്ന നിലയിൽ, വിക്കിപീഡിയയുടെ ഏത് മേഖലയിലായിരിക്കും താങ്കൾ ശ്രദ്ധ കേന്ദ്രീകരിക്കുക?--Path slopu (സംവാദം) 13:59, 3 ഓഗസ്റ്റ് 2020 (UTC)

 • മുകളിൽ സൂചിപ്പിച്ചപോലെ, ലേഖനങ്ങൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുതന്നെയായിരിക്കും പ്രാമുഖ്യം. Vijayan Rajapuram {വിജയൻ രാജപുരം} 03:07, 4 ഓഗസ്റ്റ് 2020 (UTC)

വോട്ടെടുപ്പ്തിരുത്തുക

 •   അനുകൂലിക്കുന്നു-- സജീവമായി വിക്കിയിൽ പ്രവർത്തിക്കുന്ന മാഷിന് ആശംസകൾ. --സുഗീഷ് (സംവാദം) 15:24, 28 ജൂലൈ 2020 (UTC)
 •   അനുകൂലിക്കുന്നു--ജോസഫ് 12:58, 1 ഓഗസ്റ്റ് 2020 (UTC)
 •   അനുകൂലിക്കുന്നു -Akhil Aprem നമസ്കാരം 14:38, 6 ഓഗസ്റ്റ് 2020 (UTC)

ഫലപ്രഖ്യാപനംതിരുത്തുക

  Vijayanrajapuram-നെ സിസോപ് ആയി തിരഞ്ഞെടുത്തിരിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 11:51, 7 ഓഗസ്റ്റ് 2020 (UTC)

ആദിത്യ കെ.തിരുത്തുക

Adithyak1997 (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നാമനിർദ്ദേശംതിരുത്തുക

ചുരുങ്ങിയ കാലം കൊണ്ട് വിക്കിയിലെ ചർച്ചകളിലും നയരൂപീകരണങ്ങളിലും വളരെ സജീവവും, വിക്കി ടൂളുകളിൽ നല്ല പരിജ്ഞാനവുമുള്ള ആദിത്യനെ കാര്യനിർവാഹക സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നു. നിലവിൽ സമ്പർക്കമുഖകാര്യനിർവാഹകനായ അദ്ദേഹം തന്റെ പ്രവൃത്തി നല്ലരീതിയിൽ നിർവഹിക്കുന്നുണ്ട്. ആദിത്യൻ കാര്യനിർവാഹകനായാൽ വിക്കിക്ക് അതൊരു മുതൽക്കൂട്ട് ആവുമെന്ന് കരുതുന്നു.--KG (കിരൺ) 04:44, 28 ജൂലൈ 2020 (UTC)

ഈ അപേക്ഷയ്ക്ക് എന്റെ സമ്മതം ഞാൻ രേഖപ്പെടുത്തുന്നു. നിലവിൽ താൽകാലികമായി സമ്പർക്കമുഖ കാര്യനിർവാഹകനായതിനാൽ ടൂളുകളുമായി ബന്ധപ്പെട്ട പണിയിലാണ്. കൂടാതെ വിക്കിപീഡിയ സാഹസം എന്നൊരു പണിയിലും ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നു. കാര്യനിർവാഹക ടൂളുകൾ ലഭിച്ചാൽ വേണ്ടാത്ത ഫലകങ്ങളും ഘടകങ്ങളും ഒഴിവാക്കുവാൻ അത് ഉപകാരപ്പെടും. ലേഖനങ്ങളുടെ കാര്യത്തിൽ നിലവിലുള്ളത് പോലെ പരമാവധി നശീകരണ പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുമെന്നും ഇതിനാൽ അറിയിക്കുന്നു. Adithyak1997 (സംവാദം) 05:32, 28 ജൂലൈ 2020 (UTC)

ചോദ്യോത്തരങ്ങൾതിരുത്തുക

ചോദ്യം 1: ഒരു കാര്യനിർവാഹകൻ എന്ന നിലയിൽ, വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിനുള്ള താങ്കളുടെ പദ്ധതികൾ എന്താണ്?--Path slopu (സംവാദം) 13:57, 3 ഓഗസ്റ്റ് 2020 (UTC)

താഴെ കൊടുത്ത ചോദ്യത്തിനുള്ള ഉത്തരത്തിൽ ഉള്ളവയാണ് നിലവിൽ ആലോചിച്ചിട്ടുള്ളത്. കഴിയുമെങ്കിൽ പ്രധാന താളിലെ 'ചരിത്രരേഖ' എന്ന വിഭാഗം മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നു. മറ്റൊന്നും ഇതുവരെ ആലോചനയിൽ ഇല്ല. Adithyak1997 (സംവാദം) 18:34, 3 ഓഗസ്റ്റ് 2020 (UTC)

ചോദ്യം 2: കാര്യനിർവാഹകൻ എന്ന നിലയിൽ, വിക്കിപീഡിയയുടെ ഏത് മേഖലയിലായിരിക്കും താങ്കൾ ശ്രദ്ധ കേന്ദ്രീകരിക്കുക?--Path slopu (സംവാദം) 13:57, 3 ഓഗസ്റ്റ് 2020 (UTC)

ഒന്ന്, ഫലകങ്ങളുടെയും ഘടകങ്ങളുടെയും പുതുക്കൽ. ഇവ ഉപയോക്താവെന്ന നിലയിലും കുറച്ചൊക്കെ ചെയ്തിരുന്നു (പ്രത്യേകിച്ച് സ്ക്രിപ്റ്റ് പിഴവുകളോട് കൂടിയ താളുകൾ). കൂടാതെ ആവശ്യമില്ലാത്ത നൂറ് കണക്കിന് ഫലകങ്ങൾ ഒഴിവാക്കി, ആവശ്യമുള്ളവ ഇറക്കുമതി ചെയ്യൽ. രണ്ട്, പുതിയ ലേഖനങ്ങളിൽ വിക്കിക്ക് യോജിക്കാത്തത് കണ്ടാൽ നീക്കം ചെയ്യാനുള്ള തിരുത്തലുകൾ. ഇവ മാത്രമാണ് നിലവിൽ ചിന്തയിലുള്ളത്. സമയം അനുവദിക്കുമെങ്കിൽ അവലംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കും. Adithyak1997 (സംവാദം) 03:12, 4 ഓഗസ്റ്റ് 2020 (UTC)

വോട്ടെടുപ്പ്തിരുത്തുക

 •   അനുകൂലിക്കുന്നു നല്ലൊരു വിക്കനായിമാറട്ടെ എന്നാശംസിക്കുന്നു.--സുഗീഷ് (സംവാദം) 15:25, 28 ജൂലൈ 2020 (UTC)
 •   അനുകൂലിക്കുന്നു നാമനിർദേശത്തിനു നന്ദി, കിരൺ. ആദിത്യയ്ക്ക് എല്ലാ ആശംസകളും. --ജേക്കബ് (സംവാദം) 04:41, 1 ഓഗസ്റ്റ് 2020 (UTC)
 •   അനുകൂലിക്കുന്നു--ജോസഫ് 12:59, 1 ഓഗസ്റ്റ് 2020 (UTC)
 •   അനുകൂലിക്കുന്നു -Akhil Aprem നമസ്കാരം 14:38, 6 ഓഗസ്റ്റ് 2020 (UTC)

ഫലപ്രഖ്യാപനംതിരുത്തുക

  Adithyak1997-നെ സിസോപ് ആയി തിരഞ്ഞെടുത്തിരിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 11:53, 7 ഓഗസ്റ്റ് 2020 (UTC)

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശംതിരുത്തുക

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

 • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
 • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
 • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
 • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
 • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശംതിരുത്തുക

ചെക്ക്‌ യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്

 • മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
 • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
 • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
 • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
 • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്


സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

സമ്പർക്കമുഖ കാര്യനിർവാഹക പദവിക്കുള്ള നാമനിർദ്ദേശംതിരുത്തുക

കിരൺ ഗോപിതിരുത്തുക

Kiran Gopi (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നിലവിൽ ഇന്റർഫേസ് അഡ്മിന് ചെയ്തു തീർക്കാൻ നിരവധി കാര്യങ്ങൾ ഇപ്പോൾ ഇവിടെ പെന്റിംഗ് ആണ്, ട്വിങ്കിൾ, ഗാഡ്ജറ്റ്സ് പരിപാലനം മുതലായവ. അതിൽ പ്രധാനപ്പെട്ടതും ശ്രമകരവും ട്വിങ്കിൾ പരിപാലിക്കലാണ് ഇപ്പോൾ അടിയന്തിരമായി ട്വിങ്കിൾ പരിപാലാനം ആണ് മുന്നിൽ കണ്ടിട്ടുള്ളത് അതിനൊപ്പം മറ്റ് പണികളും ചെയ്യാൻ ശ്രമിക്കുന്നതുമാണ്. --KG (കിരൺ) 17:52, 1 ഓഗസ്റ്റ് 2020 (UTC)

ചോദ്യോത്തരങ്ങൾതിരുത്തുക

ഇംഗ്ലീഷ് വിക്കി പീഡിയയുമായി താരതമ്യം ചെയ്താൽ, സാങ്കേതികമായി ഏതെല്ലാം മേഖലകളിലാണ് മലയാളം വിക്കിപീഡിയയുടെ നിലവാരം ഉയർത്തേണ്ടത് എന്നാണ് താങ്കൾ കരുതുന്നത്? അതിൽ താങ്കൾക്ക് എങ്ങനെയെല്ലാം സംഭാവന ചെയ്യാനാകും? N Sanu / എൻ സാനു / एन सानू (സംവാദം) 06:26, 3 ഓഗസ്റ്റ് 2020 (UTC)

സാങ്കേതികമായി നമുക്ക് ഏറ്റവും വലിയ വെല്ലുവിളി സങ്കീർണ്ണമായ ഫലകങ്ങൾ ഇംഗ്ലീഷിൽ നിന്നും ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ ഇവിടെ അതിന്റെ പരിപാലനവും, ലോക്കലൈസേഷനുമാണ്. അതുപോലെ ഇംഗ്ലീഷ് വിക്കിയിൽ നിലവിൽ എൺപതോളം ഗാഡ്ജക്ടകളുണ്ട്, അവയിൽ നമുക്കിവിടെ ആവശ്യമുണ്ടെന്ന് കരുതുന്നവ (അഭ്യർത്ഥന പ്രകാരമോ/പഞ്ചായത്തിൽ ചർച്ച നടത്തിയിട്ടോ) നമ്മുടെ ഗാഡ്ജറ്റിൽ ചേർക്കാവുന്നതാണ്. ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഗാഡ്ജറ്റുകൾ localize ചെയ്യുന്നതിലാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്, അതുപോലെ ലളിതമായ സ്ക്രിപ്റ്റുകളിലെ/ഫലകങ്ങളിലെ പിഴവുകൾ ശരിയാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.--KG (കിരൺ) 12:57, 3 ഓഗസ്റ്റ് 2020 (UTC)

ചോദ്യം:നമസ്കാരം, ട്വിങ്കിൾ പരിപാലനവുമായി ബന്ധപ്പെട്ട് അതിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാൻ താങ്കൾ ഉദ്ദേശിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തൊക്കെയാണവ?--Path slopu (സംവാദം) 13:47, 3 ഓഗസ്റ്റ് 2020 (UTC)

പുതുമ ആയി ഒന്നും ഇതുവരെ ചിന്തിച്ചിട്ടില്ല  , ആദ്യം കൈവയ്ക്കേണ്ടത് ട്വിങ്കിൾ സന്ദേശങ്ങളുടെ ലോക്കലൈസേഷനാണ്, പിന്നീട് UI, അതിനുശേഷം dropdowns, CSD, എന്നിങ്ങനെയാണ് മനസ്സിൽ വച്ചിരിക്കുന്ന ഒരു ഓർഡർ. ഇത്രയും ചെയ്യാൻ തന്നെ മാസങ്ങൾ എടുക്കും. സഹായത്തിനായി ഒന്നു രണ്ടു പേരെ കൂടി അധികം ആവശ്യമുള്ള മേഘലയാണിത്.--KG (കിരൺ) 14:24, 3 ഓഗസ്റ്റ് 2020 (UTC)

വോട്ടെടുപ്പ്തിരുത്തുക

 •   അനുകൂലിക്കുന്നു എന്തുകൊണ്ടും യോഗ്യനായ ഉപയോക്താവ്.--Path slopu (സംവാദം) 13:41, 3 ഓഗസ്റ്റ് 2020 (UTC)

ഫലപ്രഖ്യാപനംതിരുത്തുക

  Kiran Gopi-നെ സമ്പർക്കമുഖ കാര്യനിർവ്വാഹകൻ ആയി തിരഞ്ഞെടുത്തിരിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 08:59, 9 ഓഗസ്റ്റ് 2020 (UTC)

മറ്റ് നാമനിർദ്ദേശങ്ങൾതിരുത്തുക

മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകനുള്ള നാമനിർദ്ദേശംതിരുത്തുക