വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.കെ. ഉബൈദ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 18:37, 22 ജൂലൈ 2020 (UTC)[മറുപടി]
- ടി.കെ. ഉബൈദ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത ഇല്ലാത്ത പത്ര പ്രവർത്തകൻ. WP:GNG പണ്ഡിതൻ, രാഷ്ട്രീയപ്രവർത്തകൻ, എഴുത്തുകാരൻ എന്നിവ പാലിക്കുന്നില്ല. Akhiljaxxn (സംവാദം) 12:32, 6 ജൂലൈ 2020 (UTC)[മറുപടി]
- തനിക്ക് താല്പര്യമില്ലാത്തവരെ, അതല്ലെങ്കിൽ ആരെങ്കിലും പറഞ്ഞതിന്റെ പേരിൽ മാത്രം ഡിലീഷൻ ടാഗ് വന്നു കൊണ്ടിരിക്കുന്നുണ്ട്. പ്രസിദ്ധരായ പ്രസാധകർ 10 പുസ്തകം പുറത്തിറക്കിയിരിക്കണമെന്ന് നിബന്ധന തന്നെ ഇദ്ദേഹത്തിൽ പൂർത്തീകരിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഇസ്ലാമിക വാരികയുടെ മുഖ്യ പത്രാധിപരാണ് ഇദ്ദേഹം. ഒരു ബാലാസികയുടെ പത്രാധിപരാണ്. ലോകത്തെ തന്നെ ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട വിഖ്യാത ഖുർആൻ വ്യാഖ്യാനമായ തഫ്ഹീമുൽ ഖുർആൻ മലയാളത്തിലേക്ക് മൊഴിമാറ്റിയതിന് പുറമെ എട്ട് വാള്യത്തിൽ ഫിഖ്ഹുസ്സുന്നയും ഇദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. റഫറൻസും നൽകിയിട്ടുണ്ട്. മാത്രമല്ല, മലയാളത്തിലെ തനതായ ഖുർആൻ വ്യാഖ്യാന കൃതിയായ ഖുർആൻ ബോധനത്തിന്റെ രചനയിതാവുമായ ഇദ്ദേഹത്തെ പണ്ഡിതന്റെ കോളത്തിലും എഴുത്തുകാരന്റെ കോളത്തിലും ചേർക്കാൻ പാടില്ലെന്നാണ് ടാഗ് ഇട്ട വ്യക്തിയുടെ വാദം. രാഷ്ട്രീയ പ്രവർത്തകൻ എന്ന മാനദണ്ഡം പാലിക്കുന്നില്ല എന്നും ടാഗ് ചെയ്തിട്ടുണ്ട്. അദ്ദേഹം രാഷ്ട്രീയ പ്രവർത്തകനാണെന്ന് ലേഖനത്തിലെവിടെയും ഇല്ലതാനും. ശ്രദ്ധിക്കുമല്ലോ. --Zuhairali (സംവാദം) 12:39, 8 ജൂലൈ 2020 (UTC)[മറുപടി]
- പ്രസിദ്ധരായ പ്രസാധകർ ഇദ്ദേഹത്തിൽ 10 പുസ്തകം പുറത്തിറക്കിയിരിക്കുന്നു എന്ന് പറയപ്പെടുന്നു എന്നാൽ അവയിൽ എത്ര എണ്ണമാണ് സ്വതന്ത്ര പ്രസാധകർ പുറത്തിറക്കിയിട്ടുള്ളത് ? . ലേഖനത്തിൽ ഇദ്ദേഹത്തെ കുറിച്ചുള്ള സ്വതന്ത്രവും നിക്ഷ്പക്ഷവുമായ സോഴ്സുകൾ ഇല്ല. ലേഖനത്തിലെ വിഷയം രാഷ്ട്രീയ പ്രവർത്തകനാണെന്ന് ലേഖനത്തിലെ വർഗ്ഗത്തിൽ നൽകിയ പ്രകാരമാണ് afd യിൽ ചേർത്തത് . Akhiljaxxn (സംവാദം) 07:29, 12 ജൂലൈ 2020 (UTC)[മറുപടി]
- 16 ഗ്രന്ഥങ്ങൾ ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാവട്ടെ മലയാളത്തിൽ തനതായി രചിക്കപ്പെട്ട ബൃഹത്തായ ഖുർആൻ വ്യാഖ്യാനം കൂടി ഉൾപ്പെടുന്നു.വിവിധ വാള്യങ്ങളടക്കം മുപ്പതോളം വിവർത്തനം കൂടി വരും. പ്രസാധക രംഗത്ത് മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന പ്രസാധനാലയം പ്രസാധനാലയമായി കൂട്ടില്ലേ.Zuhairali (സംവാദം) 05:59, 13 ജൂലൈ 2020 (UTC)[മറുപടി]
- ലേഖനത്തിലെ വ്യക്തി വർക്ക് ചെയ്തിരുന്ന പ്രസാധകർ ഇദ്ദേഹത്തിന്റെ 16 പുസ്തകം പുറത്തിറക്കിയിരിക്കുന്നുവെങ്കിൽ ഇത് സെല്ഫ് പബ്ലിഷിങ്ങിൽ വരുന്നതാണ്.പുസ്തകങ്ങൾ സ്വതന്ത്ര പ്രസാധകർ പുറത്തിറക്കിയിട്ടുള്ളതാകണം.Akhiljaxxn (സംവാദം) 19:32, 18 ജൂലൈ 2020 (UTC)[മറുപടി]
- ഏതാണ് സ്വതന്ത്ര പ്രസാധകർ എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് ?. മലയാളത്തിൽ ഖുർആൻ പരിഭാഷ എഴുതുക, ഒരു ഇസ്ലാമിക വാരികയുടെ പത്രാധിപരായിരിക്കുക, ഇസ്ലാമിക പണ്ഡിതൻ ആയിരിക്കുക എന്നതൊക്കെ തന്നെയാണ് ടി.കെ. ഉബൈദിന്റെ ശ്രദ്ധേയത.--വിചാരം (സംവാദം) 13:11, 19 ജൂലൈ 2020 (UTC)[മറുപടി]
- ലേഖനത്തിലെ വ്യക്തിയുമായി ബന്ധമില്ലാത്ത പ്രസാധകർ എന്നതാണ് സ്വതന്ത്ര പ്രസാധകർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളത്തിൽ ഖുർആൻ പരിഭാഷ എഴുതിയ എല്ലാവർക്കും വിക്കിപീഡിയയിൽ പേജ് ആകാമെന്നാണോ താങ്കൾ പറയുന്നത്?, ഒരു ഇസ്ലാമിക വാരികയുടെ പത്രാധിപരായിരിക്കുക, ഇസ്ലാമിക പണ്ഡിതൻ ആയിരിക്കുക എന്നുള്ളത് ഒരാളെയും ശ്രദ്ധേയനാക്കുന്നില്ല WP:GNG പണ്ഡിതൻ എന്നിവ പാലിക്കാത്തിടത്തോളം കാലം. Akhiljaxxn (സംവാദം) 18:11, 19 ജൂലൈ 2020 (UTC)[മറുപടി]
- 75 വർഷം പഴക്കമുള്ള ഒരു പ്രസിദ്ധീകരണാലയത്തിൽ പല കാലഘട്ടങ്ങളിലായി പലരും ജോലി ചെയ്തിട്ടുണ്ടാവും. അതുകൊണ്ട് അവരൊക്കെ ഗ്രന്ഥരചന നടത്തിയതൊക്കെ സെൽഫ് പബ്ലിഷിങ് ഗണത്തിൽ കാണാൻ പറ്റുമോ. വ്യക്തി എന്ന നിലയിൽ ശദ്ധേയത നിലനിൽക്കുന്നുണ്ടെങ്കിൽ മറ്റുള്ളതൊക്കെ അധികമാനദണ്ഡങ്ങളാണ് എന്നത് ഒരു അടിസ്ഥാനതത്വമാണ്. ഓഫ്ലൈൻ അവലംബങ്ങളും നോക്കിത്തന്നെയാണ് മായ്ക്കൽ നിർദ്ദേശം ഉന്നയിച്ചത് എന്ന് കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 06:35, 20 ജൂലൈ 2020 (UTC)[മറുപടി]
- ജോലി ചെയ്തിട്ടുള്ള പബ്ലിഷർ ആണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് എങ്കിൽ പിന്നെ അത് സ്വതന്ത്ര ഗണത്തിലാണോ ഉള്പെടുതേണ്ടത്?. വ്യക്തി എന്ന നിലയിൽ ശദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ ഒന്നും തന്നെ ലേഖനത്തിൽ ഇല്ല. ഭൂരിഭാഗവും സെല്ഫ് പബ്ലിഷേഡും നോൺ റിലേയബിൾ ആയ അവലംബങ്ങൾ. വ്യക്തിയുടെ മാതാപിതാക്കൾ, ജീവിതം, കുടുംബം എന്നിവയെ കുറിച്ച വളരെ ഡീറ്റൈൽ ആയി അവലംബങ്ങളില്ലാതെ ഉള്ള വിവരങ്ങളും അതുപോലെ ലേഖനത്തിലെ ചിത്രങ്ങളുടെ സ്വഭാവം എന്നിവ താൾ വെറും പ്രൊമോഷണൽ ആണെന്നും ലേഖനം തിരുത്തിയ ഒന്നിലധികം എഡിറ്റര്മാര്ക് ലേഖനത്തിലെ വ്യക്തിയോടുള്ള അടുത്ത ബന്ധവും വെളിവാക്കുന്നതാണ്. Akhiljaxxn (സംവാദം) 07:23, 20 ജൂലൈ 2020 (UTC)[മറുപടി]
- ഒരു എഴുത്തുകാരൻ എന്നതിനുള്ള അവലംബങ്ങൾ ലേഖനത്തിൽ നിലവിലുണ്ട്. പ്രൊമോഷനൽ കണ്ടെന്റ്/ ആവശ്യമില്ലാത്ത ചിത്രങ്ങൾ എന്നിവ ഉണ്ടെങ്കിൽ അത് നീക്കുകയാണ് വേണ്ടത്. വ്യക്തിവിവരങ്ങളൊക്കെ ഏത് ഗ്രന്ഥത്തിന്റെയും ഭാഗമായി ഉണ്ടകുന്നതാണ്. അതിന് ലേഖനവിഷയവുമായി അടുത്തബന്ധത്തിന്റെ ആവശ്യമൊന്നുമില്ല.--ഇർഷാദ്|irshad (സംവാദം) 08:01, 21 ജൂലൈ 2020 (UTC)[മറുപടി]
- ഒരു എഴുത്തുകാരൻ എന്നതിനുള്ള അവലംബങ്ങൾ ലേഖനത്തിൽ നിലവിലുണ്ട് എങ്കിൽ അവയിൽ എത്ര എണ്ണം സ്വതന്ത്രമാണ്? ഇങ്ങനെ എല്ലാ എഴുത്തുകാരും ശ്രദ്ധേയരാണോ?. ഇദേഹം എന്തുകൊണ്ട് നോടബിൾ ആണെന്നു ഒരു അവലംബത്തിലുമില്ല. പ്രൊമോഷനൽ കണ്ടെന്റ് എന്നല്ല ഞാൻ പറഞ്ഞത് പ്രൊമോഷണൽ പേജ് എന്നാണ്. Akhiljaxxn (സംവാദം) 17:09, 21 ജൂലൈ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ടി.കെ._ഉബൈദ്&oldid=3393011" എന്ന താളിൽനിന്ന് ശേഖരിച്ചത്