പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)

തെറ്റു ചൂണ്ടിക്കാട്ടിയതുനു നന്ദിതിരുത്തുക

എന്റെ ഉപയോകൃത താളിൽ ശ്രദ്ധയിൽ പെട്ട അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി. ഇത്തരത്തിൽ ചെറിയകാര്യങ്ങൾ പോലും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും വിക്കിപീഡിയയെ കുറ്റമറ്റ ഒരു വിജ്ഞാനകോശമാക്കി നിലനിർത്തുന്നതിനും താങ്കൾ കാണിക്കുന്ന ഉത്സാഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല. വീണ്ടും താങ്കളുടെ എല്ലാവിധ അഭിപ്രായ-നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

N Sanu / എൻ സാനു / एन सानू (സംവാദം) 05:24, 21 ഫെബ്രുവരി 2020 (UTC)

നന്ദി. Adithyak1997 (സംവാദം) 10:16, 21 ഫെബ്രുവരി 2020 (UTC)

ലോപഡോട്ടെമാചോസെലചോഗാലിയോക്രാനിയോലിപ്സനോഡ്രിമിപോട്രിംമാറ്റോസിൽഫിയോപാരോമെലിറ്റോകാറ്റെക്തിരുത്തുക

തലക്കെട്ടിൽ എത്ര അക്ഷരങ്ങൾ ഉൾക്കൊള്ളുമെന്നറിയില്ല. ഈ ലേഖനത്തിന്റെ തലക്കെട്ടിലെ കുറച്ച് അക്ഷരങ്ങൾ സേവ് ആകുന്നില്ല. അതിനാൽ ലേഖനത്തിലെ ഇംഗ്ലീഷ് തലക്കെട്ട് മാത്രമേ സാധിക്കുകയുള്ളൂ. ആദ്യം ഒരു ലേഖനം നിലനിൽക്കേ ഇംഗ്ലീഷ് തലക്കെട്ടിൽ ആദിത്യ ആ ലേഖനം തന്നെ Lopadotemachoselachogaleokranioleipsanodrimhypotrimmatosilphioparaomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon സൃഷ്ടിച്ചിട്ട് ആദ്യത്തെ ലേഖനം മായ്കാനായി നിർദ്ദേശിച്ചത് എങ്ങനെയാണ് ശരിയാകുന്നത്. ആദിത്യ സൃഷ്ടിച്ച ലേഖനം താൾ തിരിച്ചു ആദ്യത്തെ ലേഖനത്തിലേയ്ക്ക് വിട്ടിട്ട് തലക്കെട്ട് ഇംഗ്ലീഷിൽ തന്നെ നിലനിർത്തണമെന്നാണ് എന്റെ അഭിപ്രായം. ഈ പ്രശ്നം ആദിത്യ പരിഹരിക്കുമെന്ന് തന്നെ കരുതുന്നു..........Meenakshi nandhini

ഫലകം:ഹിസ്റ്റോളജി ചിത്രംതിരുത്തുക

ഫലകം:ഹിസ്റ്റോളജി ചിത്രം തിരിച്ചുവിടുന്നത് ബാഹ്യ ലിങ്കിലേക്കായതിനാൽ പലതവണ ശ്രമിച്ചിട്ടും ശരിയാകുന്നില്ല, അതിനാൽ ആ ഫലകം നീക്കം ചെയ്ത്, പേജുകളിൽ നേരിട്ട് ആ ലിങ്കിലേക്കുള്ള തിരിച്ചുവിടൽ നൽകുകയാണ് Ajeeshkumar4u (സംവാദം) 05:04, 4 ഏപ്രിൽ 2020 (UTC).

@Ajeeshkumar4u: ഈ ഫലകം ഇംഗ്ലീഷ് വിക്കിയിൽ നിലനിൽക്കുന്നുണ്ടോ? Adithyak1997 (സംവാദം) 06:28, 4 ഏപ്രിൽ 2020 (UTC)
@Adithyak1997: അവിടെ മേൽ സൂചിപ്പിച്ച പോലെ പുറത്തേക്കുള്ള ലിങ്ക് ആണ് ഉള്ളത്, പരിഭാഷ ചെയ്ത പേജിൽ ആ ലിങ്കിന് പകരം അക്ഷരങ്ങൾ മാത്രമാണ് വന്നത്, അപ്പോൾ ഇംഗ്ലീഷ് പേജിൽ ഉള്ളത് പോലെെ ചെയ്യാൻ പോയി ശരിയാകാതെ വന്നപ്പോൾ അബദ്ധത്തിൽ ആണ് ഫലകം പേജ് പുതിയതായി വന്നത്.Ajeeshkumar4u (സംവാദം) 06:45, 4 ഏപ്രിൽ 2020 (UTC)

മലയാളം വിക്കിയിൽ നിരവധി (ജീവശാസ്ത്ര)ലേഖനങ്ങൾ ചേർത്ത ഉപയോക്താവ്:Ajeeshkumar4u വിനെ ഞാൻ ശ്രദ്ധിച്ചിരുന്നു. നേരിട്ടറിയില്ല എന്നതിനാൽ അദ്ദേഹത്തിന്റെ സംവാദം താളിൽ സന്ദേശമിട്ട് ഫേസ്ബുക്ക് വഴിയും ഫോൺവഴിയും ബന്ധപ്പെട്ടു. ഇപ്പോൾ കാസർകോഡ് ജില്ലയിലെ നീലേശ്വരത്ത് (എന്റെ സ്വദേശത്തിനടുത്ത്) ജോലിചെയ്യുന്നു. ഉപയോക്താവ്:Vinayaraj വഴി വിക്കിപീഡിയയിലെത്തിയ ഇദ്ദേഹം നല്ല സംഭാവനയാണ് നൽകുന്നത്.

അപരമൂർത്തി സംശയം വേണ്ട. അദ്ദേഹത്തിന്റെ ഉപഭോക്തൃതാളിൽ വിവരങ്ങൾ ചേർത്തത് ഞാനാണ്. നന്ദി. --Vijayan Rajapuram {വിജയൻ രാജപുരം} 05:03, 6 ഏപ്രിൽ 2020 (UTC)

റോന്തുചുറ്റാൻ സ്വാഗതംതിരുത്തുക

നമസ്കാരം Adithyak, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. Akhiljaxxn (സംവാദം) 16:53, 20 ഏപ്രിൽ 2020 (UTC)

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നുതിരുത്തുക

പ്രിയപ്പെട്ട @Adithyak1997:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:18, 1 ജൂൺ 2020 (UTC)

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

സ്വാഗതസംഘംതിരുത്തുക

നമസ്കാരം, താങ്കൾ അയച്ച മെയിൽ കിട്ടി. സ്വാഗതസംഘം പ്രവർത്തിക്കുന്നത് ബോട്ട് ഉപയോഗിച്ചല്ല. എൻ്റെ ഓർമ ശരിയാണെങ്കിൽ പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി അവരുടെ സംവാദത്താളിൽ ഒരു സന്ദേശം നൽകാനുള്ള പ്രൊവിഷൻ മീഡിയാവിക്കിയിലുണ്ട്. അതാണ് സ്വാഗതസംഘം ഉപയോഗിക്കുന്നത്. കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് അറിയിക്കാം. Vssun (സംവാദം) 06:57, 18 ജൂൺ 2020 (UTC)

താങ്കളുടെ മറുപടിക്ക് നന്ദി. കുറച്ച് വിവരങ്ങൾ എനിക്കും ലഭിച്ചു. Pywikibot ഉപയോഗിച്ചാണ് താളുകളിൽ സന്ദേശം വരുന്നതെന്നും ഭാഷകൾ അതിലേക്ക് ചേർത്താൽ വരുമെന്നും മനസ്സിലായി. ഫബ്രിക്കേറ്ററിൽ ഒരു ടാസ്ക് സൃഷ്ടിച്ചിട്ടുണ്ട്. താങ്കളുടെ ഒരു കോഡും എനിക്ക് ലഭിച്ചു. പിന്നീട് അതിൽ വന്നത് ഒരു സംശയമായിരുന്നു. അത് നിലവിലെ ടാസ്കിനു മറുപടി കിട്ടിയാൽ ചോദിക്കും - "മലയാളം വിക്കിയിൽ സ്വാഗതസംഘം എന്ന ഉപയോക്താവിന്റെ കീഴിലാണ് സംഭാവനകൾ വരുന്നത്. ഞാൻ Pywikibot-ൽ ഫലകങ്ങൾ ചേർക്കുമ്പോൾ അത് എന്റെ പേരിലാവും വരിക എന്ന് തോനുന്നു. അങ്ങനെയെങ്കിൽ അതെങ്ങനെ 'സ്വാഗതം' എന്നൊരു ഉപയോക്താവിന്റെ കീഴിൽ കൊടുക്കാം" എന്ന്. Adithyak1997 (സംവാദം) 07:04, 18 ജൂൺ 2020 (UTC)
പൈവിക്കിയുടെ ആവശ്യമില്ലെന്ന് തോന്നുന്നു. https://www.mediawiki.org/wiki/Extension:NewUserMessage ആയിരിക്കും സിംപിൾ ആയ ഓപ്ഷൻ. Vssun (സംവാദം) 07:12, 18 ജൂൺ 2020 (UTC)
മൂന്ന് കാര്യങ്ങൾ: ഒന്ന് - പ്രവീൺ ഒരു മാസമായി ചില അപ്രതീക്ഷിത തിരക്ക് മൂലം സജീവമല്ല. രണ്ട് - താങ്കൾ തന്ന കണ്ണിയിൽ എനിക്ക് ചെറിയൊരു പ്രശ്നമുണ്ട്. ഞാൻ മീഡിയവിക്കി ഇതുവരെ ഉപയോഗിച്ചിട്ടില്ല (ലാപ്ടോപ്പിൽ). മൂന്ന് - മലയാളം വിക്കിയിൽ Pywikibot ഉപയോഗിച്ച് തന്നെയാണ് തിരുത്തലുകൾ നടത്തുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം - ഇതിലെ 242-ആം വരിയിൽ മലയാളം വിക്കിയുടെ കണ്ണി ചേർത്തിട്ടുണ്ട്. കുറിപ്പ്: എനിക്ക് തോന്നിയ കാര്യം പറഞ്ഞെന്നെ ഉള്ളു. Adithyak1997 (സംവാദം) 07:23, 18 ജൂൺ 2020 (UTC)
ഫേബ്രിക്കേറ്റർ വഴിയാണ് നടക്കുന്നതെങ്കിൽ പ്രത്യേകം ബോട്ടിൻ്റെ ആവശ്യമൊന്നുമില്ല. അവിടെ എല്ലാ മലയാളം വിക്കികൾക്കുമായുള്ള സ്വാഗതം ഫലകം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് സ്വാഗതം ചെയ്യാനായി പ്രത്യേകമൊന്നും ചെയ്യേണ്ടതില്ല. എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കിൽ അതാത് വിക്കികളിലെ {{സ്വാഗതം}} എന്ന ഫലകത്തിൽ മാറ്റം വരുത്തേണ്ടതേയുള്ളൂ. ഇനി എന്തെങ്കിലും പ്രത്യേകം സന്ദേശങ്ങൾ നൽകാനാണെങ്കിൽ ഇവിടത്തെ കോഡ് ഉപയോഗിക്കാം. Vssun (സംവാദം) 14:23, 19 ജൂൺ 2020 (UTC)
  Adithyak1997 (സംവാദം) 14:48, 19 ജൂൺ 2020 (UTC)

സ്വാഗതസംഘം എന്നത് ഒരു ബോട്ട് അല്ല. ഒരു കാലത്ത് ബോട്ടുപയോഗിച്ച് ഓട്ടോമാറ്റിക് സ്വാഗതം നടത്തുന്ന സമയത്ത് ഉപയോഗിച്ച ഒരു യൂസർ അക്കൗണ്ട് മാത്രമാണത്. https://www.mediawiki.org/wiki/Extension:NewUserMessage ഉപയോഗിക്കുമ്പോൾ പ്രത്യേകം യൂസർ അക്കൗണ്ടോ ബോട്ടോ ആവശ്യമില്ല എന്നാണ് എൻ്റെ വിചാരം. ഇപ്പോൾ എനിക്ക് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ സാധിക്കാത്തതിൽ ക്ഷമിക്കുക. വേണമെങ്കിൽ രണ്ടോ മൂന്നോ ആഴ്ചക്ക് ശേഷം ഇക്കാര്യം നോക്കാം. Vssun (സംവാദം) 13:31, 6 ജൂലൈ 2020 (UTC)

@Vssun: മറുപടിക്ക് നന്ദി. സംശയങ്ങൾ മാറിയിട്ടുണ്ട്. 'വേണമെങ്കിൽ രണ്ടോ മൂന്നോ ആഴ്ചക്ക് ശേഷം ഇക്കാര്യം നോക്കാം.' - എനിക്ക് 8 മുതൽ 15 വരെ പരീക്ഷകൾ ഉണ്ട്. ഇവിടെ സമ്പർക്കമുഖ കാര്യനിർവാഹക അവകാശത്തിന് അപേക്ഷിച്ചിട്ടിട്ടുണ്ടായിരുന്നു. അത് കിട്ടിയാൽ ഇവിടത്തെ ഗാഡ്ജറ്റുകളുടെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഞാൻ തന്നെ അവിടത്തെ പ്രശ്നങ്ങൾ നോക്കിക്കൊള്ളാം. Adithyak1997 (സംവാദം) 14:05, 6 ജൂലൈ 2020 (UTC)

ഫലകം:Infobox Politicianതിരുത്തുക

കാണുക ഈതാളുകളെല്ലാം ഈ തിരുത്തിൽ ബാധിക്കപെട്ടു, ആദ്യം {{Infobox officeholder}} തർജ്ജിമ ചെയ്തതിനുശേഷം തിരിച്ചുവിടൽ നടത്തുക. കണ്ണിചേർത്ത താളുകൾ ശാരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നു കൂടി നോക്കേണ്ടി വരും. ഇപ്പോൾ ഞാൻ ഈ തിരുത്ത് റിവർട്ട് ചെയ്യുന്നു. --KG (കിരൺ) 18:12, 10 ജൂലൈ 2020 (UTC)

@Kiran Gopi: ഇംഗ്ലീഷ് വിക്കിയിലെ തിരിച്ചുവിടൽ നടത്തിയത്കൊണ്ടാണ് ഞാൻ അങ്ങനെയൊരു പ്രവർത്തി നടത്തിയത്. എന്നാൽ തിരിച്ചുവിടലിന് ശേഷം തർജ്ജമകൾ ചേർക്കണം എന്ന് മനസ്സിലായപ്പോൾ തിരുത്തൽ ഞാൻ നടത്തിയിരുന്നു. Adithyak1997 (സംവാദം) 18:17, 10 ജൂലൈ 2020 (UTC)
അതെ, പക്ഷെ എന്തുകൊണ്ടോ ആ തിരുത്തലുകൾ മാത്രം നടത്തിയാൽ നിലവിൽ ഈ ഫലകം ചേർത്ത താളുകൾ പ്രവർത്തിക്കണമെന്നില്ല, ഈ തിരുത്ത് കാണുക. ബോട്ടോടിച്ചോ മറ്റോ മാറ്റാൻ സാധിക്കുമോ?--KG (കിരൺ) 18:28, 10 ജൂലൈ 2020 (UTC)
Officeholder എന്നത് politician ആക്കാൻ എളുപ്പത്തിൽ സാധിക്കും. എന്റെ ബോട്ടിന് ഫലകങ്ങൾ റീപ്ലേസ് ചെയ്യുവാനുള്ള അനുമതിയുണ്ട്. പക്ഷെ പ്രശ്നം അവിടെയല്ല. ഈ മുൻഗാമി, പിൻഗാമി വരുമോ എന്നത് സംശയമാണ്. Adithyak1997 (സംവാദം) 18:34, 10 ജൂലൈ 2020 (UTC)
മുൻഗാമി എങ്ങനെയൊ വരുന്നുണ്ട് :) , പ്രശ്നങ്ങൾ പിൻഗാമി, മണ്ഡലം, Incumbent,Assumed office ഇവയ്കാണ്.--KG (കിരൺ) 18:46, 10 ജൂലൈ 2020 (UTC)
ഇപ്പോൾ ഒന്ന് നോക്കാവോ? താങ്കളുടെ ഒരു സഹായം കൂടി വേണം. ഫലകം:Infobox officeholder/office ഫലകത്തിൽ ചില വിവർത്തനങ്ങൾ കൂടി ചേർക്കാൻ ഉണ്ട്. ഒഴിവുള്ളപ്പോൾ ചേർത്താൽ നന്നായിരിക്കും. Adithyak1997 (സംവാദം) 19:48, 10 ജൂലൈ 2020 (UTC)
  ഒട്ടുമിക്ക പരിഭാഷകളും ശരിയായിട്ടുണ്, ഞാനും ചെറുതായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സമയം കിട്ടുന്നതനുസരിച്ച് ബോട്ട് വച്ച് എഡിറ്റ് ചെയ്തോളു. മുകളിൽ താളുകളിൽ കുഴപ്പം വന്നത് ഫലകം:Infobox_politician എന്ന താളിലെ ഇരട്ട തിരിച്ചുവിടൽ മൂലം ആയിരുന്നു, ഇപ്പോൾ എല്ലാ താളുകളും ശരിയായിട്ടുണ്ട്..--KG (കിരൺ) 21:32, 10 ജൂലൈ 2020 (UTC)

കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്തിരുത്തുക

ഇവിടെ സമ്മതം അറിയിക്കുമല്ലോ?--KG (കിരൺ) 04:47, 28 ജൂലൈ 2020 (UTC)

Infobox കേരള നിയമസഭാ മണ്ഡലംതിരുത്തുക

ആദിത്യ, നമസ്കാരം, താങ്കൾ "Infobox കേരള നിയമസഭാ മണ്ഡലം" പുതുക്കിയതിനുശേഷം, പുതുക്കിയ ഫലകം വച്ച് രണ്ട് ലേഖനങ്ങൾ ഞാൻ update ചെയ്തു. ഇതും: നെയ്യാറ്റിൻകര നിയമസഭാമണ്ഡലം, ഇതും: പാറശ്ശാല നിയമസഭാമണ്ഡലം. പക്ഷെ infoboxന്റെ തുടക്കത്തിൽ നിയോജകമണ്ഡലസംഖ്യ, ഇങ്ങനെയാണ് കാണിക്കുന്നത് --> "{{{constituency number}}}". For your information. ചെങ്കുട്ടുവൻ (സംവാദം) 10:59, 29 ജൂലൈ 2020 (UTC)

@ചെങ്കുട്ടുവൻ: പ്രശ്നം കാണിച്ചു തന്നതിന് നന്ദി. 'constituency number' എന്നതാണ് 'constituency no' എന്നതിന് പകരമുള്ള പുതിയ ചരം. ഈ ഇൻഫോബോക്സ് ഉപയോഗിച്ച എല്ലാ താളുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. Adithyak1997 (സംവാദം) 11:40, 29 ജൂലൈ 2020 (UTC)
വളരെ നന്ദി. ഒപ്പം ഇത്രയും പെട്ടെന്നുള്ള response നു ഒരു   ചെങ്കുട്ടുവൻ (സംവാദം) 11:52, 29 ജൂലൈ 2020 (UTC)

ട്വിങ്കിൾ സഹായകഫയൽ?തിരുത്തുക

Adithyak1997, ഇവിടെ‍‍ സൂചിപ്പിച്ചതിന് സഹായകഫയൽ വല്ലതും ലഭിക്കുമോ? --Vijayan Rajapuram {വിജയൻ രാജപുരം} 15:30, 30 ജൂലൈ 2020 (UTC)

@Vijayanrajapuram: വിക്കിപീഡിയ:Twinkle. ഇതാണ് മലയാളം വിക്കിയിലെ സഹായക താൾ.കുറച്ചുകൂടി ഉത്തമം ഇംഗ്ലീഷ് വിക്കിയിലെ താളാണെന്ന് തോനുന്നു. മറ്റൊരു കാര്യം: ഇത് കുറച്ചു പഴക്കമുള്ള പതിപ്പാണ്. അതുകൊണ്ട് തന്നെ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. ലേഖനങ്ങൾ മായ്ക്കുവാൻ അപേക്ഷിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല. എളുപ്പത്തിൽ മായ്ക്കുവാൻ: ആദ്യം സജ്ജീകരണങ്ങളിൽ പോയി 'ട്വിങ്കിൾ' എന്നത് ടിക്ക് ചെയ്യുക. പിന്നീട് മായ്ക്കേണ്ട താളിൽ പോയി 'നീക്കം ചെയ്യാൻ' അല്ലെങ്കിൽ 'പെട്ടന്ന്' എന്നത് ഞെക്കിയാൽ എളുപ്പത്തിൽ മായ്ക്കുവാൻ അപേക്ഷിക്കാം. Adithyak1997 (സംവാദം) 16:15, 30 ജൂലൈ 2020 (UTC)

അഭിനന്ദനങ്ങൾതിരുത്തുക

  അനുമോദനപുഷ്പങ്ങൾ
പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ :-) Akhiljaxxn (സംവാദം) 11:46, 9 ഓഗസ്റ്റ് 2020 (UTC)
@Akhiljaxxn: നന്ദി. Adithyak1997 (സംവാദം) 11:48, 9 ഓഗസ്റ്റ് 2020 (UTC)
ആശംസകൾ --KG (കിരൺ) 16:36, 9 ഓഗസ്റ്റ് 2020 (UTC)

വിക്കിഗ്രന്ഥശാല - EPUB, MOBIതിരുത്തുക

ഇതൊന്ന് നോക്കാമോ?--ജോസഫ് 11:43, 19 ഓഗസ്റ്റ് 2020 (UTC)

@991joseph: താങ്കളുടെ പോസ്റ്റ് ഞാൻ കണ്ടിരുന്നു. പക്ഷെ അത് നടപ്പിലാക്കാൻ സമ്പർക്കമുഖ കാര്യനിർവാഹകനെ സാധിക്കുകയുള്ളു. എന്റെ അറിവിൽ s:വിക്കിഗ്രന്ഥശാല:മീഡിയവിക്കി:Sidebar ഇവിടെ വേണം മാറ്റം വരുത്തുവാൻ. Manojk-യെ അറിയിച്ചിട്ടുണ്ട്. Adithyak1997 (സംവാദം) 11:49, 19 ഓഗസ്റ്റ് 2020 (UTC)
നന്ദി.--ജോസഫ് 12:04, 19 ഓഗസ്റ്റ് 2020 (UTC)

Infobox Indian political partyതിരുത്തുക

ആദിത്യ നമസ്കാരം, ഫലകം:Infobox Indian political party കുറിച്ചാണ്. നാഷണൽ സെക്യുലർ കോൺഫറൻസ് പേജിൽ ഈ ഫലകത്തിൽ ആദ്യത്തെ variable "party_name", ഒരു error കാണിക്കുന്നുണ്ടായിരുന്നു. ഈ തിരുത്ത് നോക്കുക, [[1]]. party_name ഉപയോഗിച്ചാൽ template error കാണിക്കുന്നു. കേരള കോൺഗ്രസ്‌ (എം) താളിലും ഈ പ്രശ്നം ഉണ്ട്. എന്നാൽ മറ്റു ചില താളുകളിൽ ഈ പ്രശ്നം കാണുന്നില്ല. ഉദാഹരണം -> കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. ഇതിനെക്കുറിച്ചൊന്നു നോക്കാമോ? ചെങ്കുട്ടുവൻ (സംവാദം) 15:28, 20 സെപ്റ്റംബർ 2020 (UTC)

ഫലകം അപ്ഡേറ്റ് ചെയ്തപ്പോൾ പ്രശ്നം ശരിയായി എന്നു കരുതുന്നു.--KG (കിരൺ) 16:39, 20 സെപ്റ്റംബർ 2020 (UTC)
നന്ദി കിരൺ ചേട്ടാ. @ചെങ്കുട്ടുവൻ:, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ഉപയോഗിച്ച ഇൻഫോബോക്സ് വ്യത്യാസമുണ്ട്. അതുകൊണ്ടാണ് അതിൽ ഈ പ്രശ്നം കാണിക്കാതിരുന്നത്. Adithyak1997 (സംവാദം) 16:49, 20 സെപ്റ്റംബർ 2020 (UTC)
നന്ദി കിരൺ, Adithyak1997. ശരിയാണ് ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ഉപയോഗിച്ച infobox ലുള്ള വ്യത്യാസം ശ്രദ്ധിച്ചില്ല. ചെങ്കുട്ടുവൻ (സംവാദം) 17:06, 20 സെപ്റ്റംബർ 2020 (UTC)

താങ്കൾ തുടങ്ങിയ ലേഖനം യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടികതിരുത്തുക

  സ്വാഗതം, യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടിക എന്ന ലേഖനം വിക്കിപീഡിയയിലേക്ക് സംഭാവന നൽകിയതിന് നന്ദി. വിക്കിപീഡിയയുടെ മലയാളം പതിപ്പിലേക്ക് താങ്കൾ ലേഖനം ചേർത്തുവെങ്കിലും, ലേഖനം മലയാളത്തിലല്ല. ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു. മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്ന താളിൽ ലേഖനം ചേർത്തിട്ടുണ്ട്, എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലേഖനം വിവർത്തനം ചെയ്തിട്ടില്ലെങ്കിൽ, നീക്കം ചെയ്യാനായി നിർദ്ദേശിക്കുന്നതാണ്. നന്ദി. KG (കിരൺ) 04:39, 13 ഒക്ടോബർ 2020 (UTC)