നമസ്കാരം Vishnu vaaish !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 03:49, 8 ഒക്ടോബർ 2020 (UTC)Reply

നശീകരണപ്രവർത്തനം

തിരുത്തുക

പ്രിയ @Vishnu vaaish:, താങ്കൾക്ക് വിക്കിപീഡിയയിലേക്ക് സുസ്വാഗതം. പക്ഷേ, [താങ്കളുടെ തിരുത്തലുകൾ] പലതും സംശയനിഴലിലാണെന്ന് ഇവിടെ പരാതിയുണ്ട്. [ഇതുപോലെ, അവലംബം ഉള്ളവ] പോലും താങ്കൾ നീക്കം ചെയ്തതായിക്കാണുന്നു. അത്തരം ലേഖനഭാഗങ്ങളിൽ അപാകതയുണ്ടെന്ന് തോന്നുന്നപക്ഷം, സംവാദംതാളിൽ രേഖപ്പെടുത്തുകയാണ് ചെയ്യേണ്ടത് എന്ന് ശ്രദ്ധിക്കുക. അതല്ലാത്തപക്ഷം, നശീകരണത്തിന്റെ പരിധിയിലാണ് ഇതുവരിക എന്ന് ഓർമ്മിപ്പിക്കുന്നു. നല്ല വിക്കിയെഴുത്ത് ആശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 02:44, 15 ഒക്ടോബർ 2020 (UTC)Reply

ഈഴവർ താളിലെ നശീകരണം

തിരുത്തുക

പ്രിയ @Vishnu vaaish:, ഈഴവർ എന്ന താളിൽ, മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് ഇതുപോലെ [1] നശീകരണ പ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. കൂടാതെ, *//ഇതിൽ തിയ്യരെയും ഈഴവരെയും ഒന്നായി കൊടുത്തിട്ടുണ്ട്...എന്നാൽ കേരള സർക്കാർ പിന്നോക്ക വകുപ്പിന്റെ പുതിയ നിയമപ്രകാരം തിയ്യർ ഏതെങ്കിലും ജാതിയുടെ സമാന ജാതിയോ ഉപജാതിയോ അല്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്...അത് കൊണ്ട് ഈഴവ wikipedia യിൽ നിന്ന് തീയ്യരെ നീക്കം ചെയ്തത്. എന്നാൽ ഇനിയും ആരെങ്കിലും തിരുത്തുന്ന പക്ഷം ഈ wikipedia coordinator മാർ ഉൾപ്പടെ ചേർത്ത് നിയമനടപടി സ്വികരിക്കുന്നതായിരിക്കും..// എന്നൊരു ഭീഷണിസന്ദേശം കൂടി ചേർത്തതായും കാണുന്നു. വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടാവുമ്പോൾ, സംവാദം താളിൽ ചേർക്കുകയോ അവലംബം നൽകുകയോ ചെയ്യാതെ നടത്തുന്ന നശീകരണപ്രവർത്തനങ്ങങ്ങളെ അംഗീകരിക്കാനാവില്ല. താങ്കൾ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയുമെന്ന് പ്രത്യാശിക്കുന്നു. അല്ലാത്തപക്ഷം, വിക്കിപീഡിയ തിരുത്തലുകളിൽ നിന്ന് അത്തരം വ്യക്തികളെ തടയേണ്ടിവരാറുണ്ട് എന്നുമറിയിക്കുന്നു. ഭീഷണിപ്പെടുത്തി ആശയങ്ങൾ പ്രചരിപ്പിക്കാവുന്നയിടമല്ല വിക്കിപീഡിയ എന്ന് മനസ്സിലാക്കി പോസിറ്റീവായ തിരുത്തലുകൾക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 10:43, 30 ഒക്ടോബർ 2020 (UTC)Reply

ഇത്തരം പ്രവൃത്തികൾ(ഭീഷണികൾ) താങ്കളുടെ ഭാഗത്തുനിന്ന് ഇനിയുമുണ്ടായാൽ ഒരറിയിപ്പില്ലാതെ അനന്തകാലത്തേക്ക് വിക്കിപീഡിയയിൽ എഡിറ്റ് ചെയുന്നതിൽ നിന്നും താങ്കളെ തടയുന്നതായിരിക്കും. --KG (കിരൺ) 16:46, 30 ഒക്ടോബർ 2020 (UTC)Reply

നശീകരണം തുടരുന്നു

തിരുത്തുക

പ്രിയ Vishnu vaaish, താങ്കൾ പല താളുകളിലും നശീകരണം നടത്തുന്നതായും അവലംബമൊന്നുമില്ലാതെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതായും കാണുന്നു. 31/10/2020 ന് ഇത്തരത്തിൽ, കെട്ടുകല്യാണം, നാടാർ (ജാതി), കേരളത്തിലെ മതങ്ങൾ, മരുമക്കത്തായം തുടങ്ങിയ ലേഖനങ്ങളിൽ ഇത്തരം പ്രവൃത്തികൾ ചെയ്തതായിക്കാണുന്നു. ഇത് താങ്കൾക്കുള്ള അവസാനമുന്നറിയിപ്പാണ് എന്ന് മനസ്സിലാക്കി, വിക്കി നയങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്ന്പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം, മുൻപ് വ്യക്തമാക്കിയപോലെ, താങ്കളെ വിക്കിപീഡിയ തിരുത്തലുകളിൽ നിന്ന് തടയേണ്ടിവരുമെന്ന് ഓർമ്മിപ്പിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 16:54, 31 ഒക്ടോബർ 2020 (UTC)Reply

ഈഴവർ എന്ന പേജിലും ആറാട്ടുപുഴ വേലായുധ പണിക്കർ തെറ്റായ വിവരങ്ങൾ കൊടുത്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് തെറ്റിദ്ധാരണ ജനകം ആയി കൊടുത്തിരിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യണം എന്ന് മുന്നറിയിപ്പ് നൽകുന്നു. — ഈ തിരുത്തൽ നടത്തിയത് Rudrabhojbhati12 (സംവാദംസംഭാവനകൾ)

മന്ത്രവാദം താളിലെ നശീകരണം.

തിരുത്തുക

മന്ത്രവാദം എന്ന താളിൽ നടത്തിയ ഈ [2] ഈ തിരുത്തലിൽ, //പറശ്ശിനിക്കടവ് മുത്തപ്പൻ തുടങ്ങിയ ദ്രാവിഡ ക്ഷേത്രങ്ങളിലും മറ്റും മത്സ്യവും മദ്യവും പൂജക്കായി ഉപയോഗിക്കുന്നതും മറ്റും ഉദാഹരണമാണ്. // എന്ന ഭാഗം നീക്കം ചെയ്തത് എന്തിനാണെന്ന് വ്യക്തമാവുന്നില്ല. ആ ക്ഷേത്രത്തിൽ, നിലവിലുള്ളതാണത്. ഇക്കാര്യത്തിൽ, താങ്കൾക്ക് എതിർവാദമുണ്ടെങ്കിൽ, സംവാദം താളിൽ ചേർക്കുക.

മുൻപ് പലതവണ സൂചിപ്പിച്ചതുപോലെ, താങ്കൾ, യാതൊരു വീണ്ടുവിചാരവുമില്ലാതെ, വിവരങ്ങൾ മായ്ച്ചുകളയുന്നതായിക്കാണുന്നു. ഒരു വിക്കിപീഡിയന് ഇത് ഭൂഷണമല്ല എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. താങ്കളുടെ തിരുത്തലുകളെയെല്ലാം സംശയദൃഷ്ടിയോടെ സമീപിക്കാൻ ഇത്തരം പ്രവൃത്തികൾ കാരണമാവുമെന്ന് ദയവായി ശ്രദ്ധിക്കുക. നി‍ർമ്മാണാത്മകപ്രവർത്തനങ്ങളിലേക്ക് വരാനാവട്ടെയെന്ന് ആശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 11:51, 4 നവംബർ 2020 (UTC)Reply

അരയൻ എന്ന താളിലെ നശീകരണം

തിരുത്തുക

അരയൻ എന്ന താളിലെ, ഈ [3] മായ്ക്കലിലൂടെ, നിരുക്തം എന്ന ഉപവീഭാഗത്തിലെ //അരയൻ എന്ന പദം നാടുവാഴി എന്നർഥമുള്ള 'അരശൻ' എന്ന ദ്രാവിഡപദത്തിന്റെ രൂപഭേദമാവാൻ സാധ്യതയുണ്ട്.// എന്ന ഭാഗം നീക്കം ചെയ്തതായിക്കാണുന്നു. ഇതിന് കാരണം വ്യക്തമാക്കാമോ? --Vijayan Rajapuram {വിജയൻ രാജപുരം} 16:24, 5 നവംബർ 2020 (UTC)Reply

തെറ്റിദ്ധരിപ്പിക്കുന്ന തിരുത്തലുകൾ - തടയൽ സന്ദേശം

തിരുത്തുക

പ്രിയ @Vishnu vaaish: കളരി എന്ന താളിൽ, താങ്കൾ ഇന്ന് കൂട്ടിച്ചേർത്ത [4] //വടക്കൻ കേരളത്തിൽ തീയർ എന്ന സമുദായക്കാർ ആയിരുന്നു കളരി കൊണ്ട് നടന്നിരുന്നത്. ( http://www.thenewsminute.com/article/meet-padma-shri-meenakshi-gurukkal-grand-old-dame-kalaripayattu-56274) കളരി പടിപ്പിക്കുന്നവർ ഗുരുക്കൾ എന്നും അറിയപ്പെടും.// എന്നതിലെ കണ്ണി [5] ഇതാണ്. ഇതിലെവിടെയാണ് തീയർ എന്ന സമുദായക്കാർ മാത്രം ആയിരുന്നു കളരി കൊണ്ട് നടന്നിരുന്നത് എന്ന്? കൂടാതെ, ഈ [6] നശീകരണത്തിന് താങ്കളുടെ ന്യായീകരണമെന്താണ്? തെറ്റായ തിരുത്തലുകൾക്ക് താങ്കൾക്ക് മുൻപ് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. എന്നിട്ടും, തെറ്റായ അവലംബം നൽകി താങ്കളുടെ കാഴ്ചപ്പാട് തിരുകിക്കയറ്റാൻ ശ്രമിക്കുന്നത് പ്രോൽസാഹിപ്പിക്കാനാവില്ല. താങ്കളെപ്പോലുള്ള ഒരു വ്യക്തിയെ നിരീക്ഷിക്കാൻ കാര്യനിർവ്വാഹകരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുന്നു.

ഒരു പുതിയ ഉപയോക്താവെന്നതിനാൽ, വിക്കിനയങ്ങളെക്കുറിച്ച് ധാരണക്കുറവുകൊണ്ടാകാം ലേഖനങ്ങളിൽ നിയമവിരുദ്ധമായ ഇടപെടലുകൾ നടത്തുന്നത് എന്ന് കരുതിയാണ് താങ്കളുടെ സംവാദം താളിൽ അറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുന്നത്. പക്ഷേ, അവയൊന്നും പരിഗണിക്കാതെ, പല ലേഖനങ്ങളിലും നശീകരണവും തെറ്റായ വിവരങ്ങൾ ചേർക്കലും തുടരുന്നതിനാൽ, ആ ലേഖനങ്ങളെ നശീകരണത്തിൽ നിന്ന് രക്ഷിക്കുന്നതിനായി, താങ്കളെ വിക്കിതാളുകൾ തിരുത്തുന്നതിൽ നിന്ന് തടയുന്നതിനായി കാര്യനിർവ്വാഹകർ നിർബന്ധിതരായിത്തീരുന്നു എന്നറിയിക്കുന്നു. ആദ്യഘട്ടത്തിൽ, ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ഏഴ് ദിവസക്കാലത്തേക്ക് നിയന്ത്രണമേർപ്പെടുത്തുകയാണ്. ഇക്കാലയളവിൽ, താങ്കളുടെ സംവാദം താളിൽ, അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കുന്നതാണ്. ഈ നിശ്ചിത ദിവസങ്ങൾക്കുശേഷം, വിക്കിപീഡിയയിൽ താങ്കളുടെ നല്ല തിരുത്തലുകൾ പ്രതീക്ഷിക്കുന്നു. ആജീവനാന്ത തടയൽ സംഭവിക്കാതിരിക്കാൻ, എല്ലാവിധ ആശംസകളും. --Vijayan Rajapuram {വിജയൻ രാജപുരം} 11:32, 6 നവംബർ 2020 (UTC)Reply