പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിൽ സ്ലീബാപെരുന്നാളിനു വിളമ്പുന്ന നേർച്ച വിഭവമാണ് പഞ്ചാരമണ്ട. പേരിൽ പഞ്ചസാര എന്നാണെങ്കിലും ഏറിയ പങ്കും ശർക്കരയാണ് ഇതിലെ പ്രധാന മധുരചേരുവ. അരി, ശർക്കര, പഞ്ചസാര, നാളികേരം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. ചപ്പാത്തിയുടെ വലിപ്പത്തിലും പപ്പടത്തിന്റെ കനത്തിലുമാണ് ഇതുണ്ടാക്കിയെടുക്കുന്നത്. അകപ്പറമ്പ് മാർ ശബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളി, അങ്കമാലി സെന്റ് മേരീസ് സുനോറ കത്തീഡ്രൽ എന്നിവിടങ്ങളിൽ ഇതു നേർച്ച നൽകുന്നുണ്ട്.

തയ്യാറാക്കുന്ന വിധം

തിരുത്തുക

അധികം പശയില്ലാത്ത അരി വറുത്ത് പൊടിച്ചെടുത്ത് തിളച്ച ചൂടുവെള്ളത്തിൽ കുഴച്ചെടുത്താണ് ഇതിന്റെ മാവ് തയ്യാറാക്കുന്നത്. ഈ മാവ് ഉരുളകളാക്കി പരത്തിയെടുത്ത് അടുപ്പിൽ കമഴ്ത്തിവച്ച ചട്ടിയുടെ പുറത്ത് ചുട്ടെടുക്കുന്നു. നേർച്ച നൽകുന്നതിന്റെ തലേദിവസം ഈ മണ്ടയെല്ലാം വലിയ പാത്രങ്ങളിലിട്ട് പൊടിച്ചെടുക്കും. ഇതിലേക്ക് ശർക്കരപ്പാനിയും തേങ്ങ ചിരകിയതും ഏലക്കയും പഞ്ചസാരയും ചേർത്താണ് പഞ്ചാരമണ്ട തയ്യാറാക്കാവുന്നത്.

"https://ml.wikipedia.org/w/index.php?title=പഞ്ചാരമണ്ട&oldid=3446317" എന്ന താളിൽനിന്ന് ശേഖരിച്ചത്