ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം

Indianur mahaganapathy temple.jpg
ക്ഷേത്രത്തിൽ നിന്നും ലഭിച്ച ശിലാ ലിഖിതം
ക്ഷേത്രത്തിൽ നിന്നും ലഭിച്ച ശിലാ ലിഖിതം

കേരളത്തിൽ മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ഇന്ത്യനൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.

ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിലേക്കുള്ള വഴി
ഓരോ സ്ഥലത്തു നിന്നും ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിലേക്കുള്ള ദൂരം അടയാളപ്പെടുത്തിയിരിക്കുന്നു.

കോട്ടക്കൽ നിന്നും കോട്ടക്കൽ കോട്ടപ്പുറം റോഡിലൂടെ ആറു കിലോമീറ്റർ ദൂരം സഞ്ചരിച്ച്ക്ഷേത്രത്തിലെത്താം.https://www.facebook.com/watch/?v=1594102630617787

കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ കാണാത്ത അപൂർവ്വതകൾ ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിൽ ഉണ്ട്.ശിവ പാർവ്വതിമാർ മക്കളോടോത്ത് ഒരേ ശ്രീകോവിലിൽ ഇവിടെ സാന്നിധ്യം ചെയ്യുന്നു.തെക്കോട്ട് ദര്ശനം ചെയ്യുന്ന ബാല ഗണപതി, തുറക്കാത്ത കിഴക്കേ നട.,നന്ദി വിഗ്രഹം പുറത്ത്,എന്നിവ അപൂർവ്വതകളാണ്.ഉത്സവങ്ങളോ,ശബ്ദ കോലാഹലങ്ങളോ ഈ ക്ഷേത്രത്തിൽ പാടില്ല .,ചെണ്ടമേളം , എഴുന്നള്ളത്ത് ഇവയും പാടില്ല.പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിർവ്വഹിച്ചു  എന്നാണു വിശ്വാസം.തടസ്സങ്ങൾ മാറിക്കിട്ടുവാൻ വിഘ്‌ന നിവാരകനായ ഗണപതിയെ പ്രാർത്ഥിക്കുവാൻ ദൂരെ സ്ഥലത്തു നിന്നും അനേകർ ഇവിടെ എത്തുന്നുണ്ട്.ഇന്ത്യനൂർ ക്ഷേത്ര സങ്കേതത്തിൽ മഹാ വിഷ്ണുവും പ്രധാന ദേവനാണ്.കൂടാതെ അയ്യപ്പൻ,വേട്ടേക്കരൻ, നാഗരാജാവ് എന്നിവ ഉപ പ്രതിഷ്ഠകളുമാണ്.ഇടവമാസത്തിലെ പൂയം നാൾ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.സാമൂതിരി രാജവംശത്തിന്റെ ശാഖയായ കോട്ടയ്ക്കൽ കിഴക്കേ കോവിലകം കുടുംബങ്ങളാണ് ക്ഷേത്രത്തിന്റെ ഊരാണ്മ .പൂജാ കർമ്മങ്ങൾ കോട്ടൂർ ഗ്രാമത്തിലെ എമ്പ്രാന്തിരി കുടുംബങ്ങൾ നിർവ്വഹിക്കുന്നു.രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6.30 വരെയും ആണ് ദര്ശന സമയങ്ങൾ.ഗണപതിക്ക് ഒറ്റ നിവേദിക്കുക.അപ്പം നിവേദിക്കുക എന്നത് പ്രധാന വഴിപാടാണ്.നൂറ്റൊന്നു നാഴി അരിപ്പൊടികൊണ്ട് അപ്പം നിവേദിക്കുക എന്നത് ഇവിടെ കാര്യസാധ്യത്തിനു നേരുന്ന പ്രത്യേക വഴിപാടാണ്.[1]

പ്രാചീന കേരള ചരിത്രത്തിൽ ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിന്റെ സ്ഥാനം

കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്ര വിഭാഗം തലവനായിരുന്ന ശ്രീ.എം.ജി.എസ്.നാരായണൻ ,ഡോ.ടി.കെ.രവീന്ദ്രൻ,ഡോ.എം.ആർ.രാഘവ വാര്യർ ,ഡോ.കെ.കെ.എൻ.കുറുപ്പ്.ഡോ .എം.പി.ശ്രീകുമാരൻ നായർ,ശ്രീ.ഇന്ത്യനൂർ ഗോപി എന്നിവർ അടങ്ങുന്ന ചരിത്ര ഗവേഷക സംഘം 1968 -ൽ ഇന്ത്യനൂർ ക്ഷേത്രത്തിലെ മുറ്റത്തു നിന്നും ഒരു പ്രാചീന ശിലാ ഫലകം കുഴിച്ചെടുത്തു.വട്ടെഴുത്ത് ലിപിയിൽ ഇരുവശത്തും എഴുത്ത് ഉള്ള ഫലകം കോഴിക്കോട് സർവ്വകലാശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.കൊടുങ്ങല്ലൂർ (മഹോദയപുരം)ആസ്ഥാനമാക്കി ക്രിസ്തു വര്ഷം  944 മുതൽ 962 വരെ പ്രാചീന കേരളം ഭരിച്ചിരുന്ന ചേര രാജാവായ ഇന്ദു കോത രവിവർമ്മന്റെ ഭരണകാലത്ത് ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം പുതുക്കി പണിതു എന്നും ക്ഷേത്രത്തിന്റെ നിത്യ നിദാന ചെലവുകൾക്കായി കൃഷി സ്ഥലങ്ങൾ നീക്കി വച്ചതിന്റെ രേഖകളാണ് ഫലകത്തിൽ മുദ്രണം ചെയ്തിരിക്കുന്നത്.

ഇന്ത്യനൂർ എന്ന സ്ഥലനാമം

രണ്ടാമത്തെ ചേര രാജവംശത്തിലെ ഇന്ദു കോത രവി (ഇന്ദു കോത വർമ്മ )എന്ന രാജാവ് പുതുക്കി നിർമ്മിച്ചതാണ് ഇന്ത്യനൂർ ക്ഷേത്രം എന്നത് ശിലാ ലിഖിതത്തിൽ എഴുതപ്പെട്ടിരിക്കുന്നു.ഇന്ദു കോതവർമ്മ പുരം കാലാന്തരത്തിൽ ഇന്ത്യനൂരായി പരിണമിച്ച തായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

ക്ഷേത്രത്തിലെ ഫോൺ നമ്പർ:0483 2706644 (രാവിലെ 6 മുതൽ 10 വരെ )

(വൈകിട്ട് 5 മുതൽ 6.30 വരെ)

വഴിപാട് ബുക്കിംഗ് നമ്പർ: 8304924805 (എല്ലാ സമയവും )