വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്

മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
ഉദാ:അതിവേഗം ഒഴിവാക്കേണ്ട ലേഖനങ്ങൾ ചൂണ്ടിക്കാട്ടുക, ഏതെങ്കിലും ലേഖനങ്ങളുടെ സംരക്ഷണം ആവശ്യപ്പെടുക തുടങ്ങിയവ

നോട്ടീസ് ബോർഡിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ


വിക്കിന്യൂസ് ഉപവിഭാഗം ഒഴിവാക്കണംതിരുത്തുക

വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ) താളിലെ 'വിക്കിന്യൂസ്' എന്ന ഉപവിഭാഗം ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മലയാളം ഭാഷയിൽ നിലവിലില്ലാത്ത ഒരു ഒരു കാര്യമായതിനാലാണ് ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നത്. ഇനി ആ ഉപവിഭാഗം കമന്റ് ചെയ്താലും കുഴപ്പമില്ല. Adithyak1997 (സംവാദം) 18:38, 22 ജൂലൈ 2020 (UTC)

യാന്ത്രിക പരിഭാഷതിരുത്തുക

മെലാനി കോസ്റ്റ എന്ന ലേഖനം നോക്കുക. മെലാനിയ ഫെലിസിറ്റാസ് കോസ്റ്റ ഷ്മിഡ്, (ജനനം: 24 ഏപ്രിൽ 1989), മെലാനി കോസ്റ്റ എന്നും അറിയപ്പെടുന്നു, ഒരു സ്പാനിഷ് മത്സര നീന്തൽക്കാരിയാണ്. എന്നത് നേരിട്ടുള്ള ഗൂഗിൾ മൊഴിമാറ്റമാണ്. കൂടാതെ ഇംഗ്ലീഷ് വിക്കിയിലെ കോമാ അങ്ങനെ തന്നെ ലേഖനത്തിലുടനീളം നൽകിയിരിക്കുന്നു. ഇതൊന്നും മലയാളം ശൈലിയല്ല. എന്നാൽ കാര്യനിർവാഹകരായി ഇരിക്കുന്നവരെങ്കിലും വിക്കി ശൈലിയിലും മാന്യമായ മലയാളം രീതിയിലും എഴുതിയാൽ നന്നായിരുന്നു. ഒരു സ്പാനിഷ് മത്സര നീന്തൽക്കാരിയാണ് മെലാനി കോസ്റ്റ എന്നും അറിയപ്പെടുന്ന മെലാനിയ ഫെലിസിറ്റാസ് കോസ്റ്റ ഷ്മിഡ് (ജനനം: 24 ഏപ്രിൽ 1989). എന്ന രീതിയിലാണ് സാധാരണയായി മലയാളം വിക്കിയിലെ മാന്യമായ മലയാളം. ദയവു ചെയ്തു കാര്യനിർവ്വഹകരെങ്കിലും മാന്യമായി ലേഖനങ്ങൾ എഴുതാൻ ശ്രമിക്കുക. ലേഖനങ്ങളുടെ എണ്ണം കൂട്ടിയാൽ ഇവിടെ നിന്ന് എന്തെങ്കിലും ലഭിക്കുമെന്നാണോ പ്രതീക്ഷ!!! (ഇത് ഈ ഒരു ലേഖനത്തിന്റെ മാത്രം കാര്യമല്ല, ചില ഉപയോക്താക്കൾ മാത്രമാണ് ഈ രീതി പിന്തുടരുന്നത്.) --റോജി പാലാ (സംവാദം) 07:29, 25 ജൂലൈ 2020 (UTC)

യാന്ത്രിക പരിഭാഷകൾ കഴിവതും ഒഴിവാക്കേണ്ടതാണ്, ഒരു അടിസ്ഥാന പരിഭാഷ നിർമ്മിച്ചു കഴിഞ്ഞാൽ അത് ഒന്നുകൂടെ വായിച്ചിട്ട് തിരുത്തി ശരിയാക്കണം. --KG (കിരൺ) 17:43, 25 ജൂലൈ 2020 (UTC)

ലയിപ്പിക്കാനുള്ള ലേഖനങ്ങൾതിരുത്തുക

ഇവിടെ നിരവധി ലേഖനങ്ങൾ ഒരേ വിഷയത്തിൽ തന്നെ രണ്ടു ലേഖനങ്ങളായി (ഡ്യൂപ്ലിക്കേറ്റ്) കിടക്കുന്നുണ്ട്. ഇവ ലയിപ്പിക്കുന്നതിന്‌ ശുപാർശ ചെയ്‌തിട്ടും പിന്നീട്‌ ചർച്ചകൾ ഒന്നും നടക്കാത്തതിനാൽ അവിടെ തന്നെ ആരാലും ശ്രദ്ധിക്കാതെ കിടപ്പാണ്. ഇവിടെ ഡ്യൂപ്ലിക്കേറ്റ് ഉള്ളതുകൊണ്ട് വിക്കിഡാറ്റയിലും അത് ഡ്യൂപ്ലിക്കേറ്റ് ആയി കാണാവുന്നതാണ്. ഇവ ലയിപ്പിക്കുകയോ അഥവാ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 15:42, 30 ജൂലൈ 2020 (UTC)

ഈ വർഗ്ഗത്തിൽ പല താളുകളും ലയിപ്പിക്കുവാൻ എളുപ്പമാണ്. ചർച്ച വേണമെന്ന് നിർബന്ധമുണ്ടോ? Adithyak1997 (സംവാദം) 16:31, 30 ജൂലൈ 2020 (UTC)

ചർച്ചക്കു വേണ്ടി കാത്തിരിക്കേണ്ടതില്ല എന്നാണ് തോന്നുന്നത് ഷാജി (സംവാദം) 06:40, 31 ജൂലൈ 2020 (UTC)

ഒരേ വിഷയം ആണെന്ന് ഉറപ്പുണ്ടെങ്കിൽ, ആദ്യം സൃഷ്ടിക്കപ്പെട്ട താളിലേക്ക് രണ്ടാമത് സൃഷ്ടിച്ച താളിൽ നിന്നും പുതിയതായി വിവരങ്ങൾ ഉണ്ടെങ്കിൽ പഴയ താളിൽ ആ വിവരങ്ങൾ ചേർത്ത് രണ്ടാമത്തെ താളിനെ പഴയ താളിലേക്ക് തിരിച്ചു വിടുക. നാൾവഴി ലയിപ്പിക്കാൻ കാര്യനിർവാഹകരുടെ ഈ നോട്ടീസ് ബോർഡിൽ കുറിപ്പിട്ടാൽ മതി.--റോജി പാലാ (സംവാദം) 06:49, 31 ജൂലൈ 2020 (UTC)
ലയിപ്പിക്കാനുള്ള ലേഖനങ്ങൾ പരിശോധിച്ചപ്പോൾ, അതിലെ ഭൂരിപക്ഷം എല്ലാ ലേഖനങ്ങളിലും ഒന്നിൽ കൂടുതൽ എഴുത്തുകാരുടെ സംഭാവനകൾ വന്നിട്ടുണ്ട്. അതിൽത്തന്നെ രണ്ടാമത് സൃഷ്ടിച്ച താളുകളിലാണ് കൂടുതൽ തിരുത്തലുക്കൾ. ഈ അവസരത്തിൽ നാൾവഴി ലയിപ്പിക്കൽ ആവശ്യമല്ലേ? രണ്ടാമത് സൃഷ്ടിച്ച താളുകളിൽ എഴുത്തുകാരുടെ സംഭാവനകൾ കുറവാണെക്കിൽ മുകളിൽ പറഞ്ഞപ്രകാരം ലയനം ചെയ്യാം.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 08:23, 31 ജൂലൈ 2020 (UTC)
എല്ലാ ലേഖനങ്ങൾക്കും നാൾവഴി ലയിപ്പിക്കണം, അതിനു മാത്രമാണ് അഡ്മിന്റെ ആവശ്യം. ഒരേ വിഷയം അല്ലെങ്കിൽ ലേഖനം പരിശോധിക്കണം. 2 ആയി നിൽക്കേണ്ടതാണെങ്കിൽ അങ്ങനെ നിൽക്കാൻ ചർച്ച ആവശ്യമാകാം. ലയിപ്പിക്കൽ എന്നത് യാന്ത്രികമല്ല, മനുഷ്യപ്രയത്നമാണ്.--റോജി പാലാ (സംവാദം) 08:45, 31 ജൂലൈ 2020 (UTC)
ലേഖനം വായിച്ച് ഉള്ളടക്കം മാനുവൽ ആയിത്തന്നെ ചെയ്യണം. അതു ചെയ്യാൻ അഡ്മിന്റെ ആവശ്യമില്ല.--റോജി പാലാ (സംവാദം) 08:46, 31 ജൂലൈ 2020 (UTC)

തലക്കെട്ടുകൾ/വാക്കുകൾ സ്വന്തം സൃഷ്ടിതിരുത്തുക

@Sreeeraaj: സൃഷ്ടിച്ച ലേഖനങ്ങളുടെ തലക്കെട്ട് നാമങ്ങൾ അദ്ദേഹം തന്നെ സൃഷ്ടിച്ചതാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. മലയാളത്തിൽ നിലവിൽ അത്തരം തലക്കെട്ടുകൾ ഇല്ലെങ്കിൽ സ്വന്തമായി സൃഷ്ടിക്കാൻ പാടില്ല എന്നിരിക്കെ അദ്ദേഹം സൃഷ്ടിച്ച ലേഖനങ്ങളുടെ തലക്കെട്ടുകൾ ഇംഗ്ലീഷ് ഉച്ചാരണത്തിൽ തന്നെ നിലനിർത്തേണ്ടതും താളുകളിലെ ഉൾപ്പെടുത്തലുകൾ നീക്കം ചെയ്യേണ്ടതും തിരിച്ചുവിടലുകൾ ഉണ്ടെങ്കിൽ നീക്കം ചെയ്യേണ്ടതുമാണ്. അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാനെങ്കിലും കാര്യനിർവാഹകർ വിക്കിയിൽ ഉണ്ടെങ്കിൽ ശ്രമിക്കുക.--റോജി പാലാ (സംവാദം) 05:23, 1 ഓഗസ്റ്റ് 2020 (UTC)

  • പുതിയലേഖനങ്ങളിൽ പട്രോളിംഗ് ഭാഗമായി വായന നടത്തുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതാണ്. സ്വന്തമായി തലക്കെട്ട് സൃഷ്ടിച്ച് മുന്നേറുന്നത് പോലെ തന്നെ, അടിസ്ഥാനവിവരങ്ങളില്ലാത്ത ലേഖനങ്ങൾ, ലേഖനം മെച്ചപ്പെടുത്താൻ ശ്രമിക്കാം അവലംബം എന്നിങ്ങനെയുള്ള അറിയിപ്പുകളും Sreeeraaj ന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ലാതെ വന്നപ്പോൾ കാര്യനിർവ്വാഹകരുടെ ശ്രദ്ധയ്ക്ക് ഇവിടെ സന്ദേശം നൽകിയിരുന്നു. അതാരും ഗൗനിച്ചില്ല. തലക്കെട്ട് തിരുത്തി ശരിയാക്കാമെന്ന് വെച്ചാൽ, ഇതുപോലുള്ള പ്രതികരണവും തിരസ്കരിക്കലും നടക്കുന്നു. അതിനാൽ, അത്തരം ലേഖനങ്ങളിലെ പരിശോധന നിർത്തേണ്ടിവന്നു. ഇക്കാര്യത്തിൽ വ്യക്തിപരമായ താൽപര്യമോ എതിർപ്പോ ഇല്ല. വഴക്കടിക്കാനും സമയമോ താൽപര്യമോ ഇല്ല.

പിഴവുകൾ ചൂണ്ടിക്കാട്ടി, തിരുത്തി മുന്നോട്ടുപോകുമ്പോഴാണ് വിക്കിയും വിക്കിപീഡിയനും മെച്ചപ്പെടുക. പിഴവുകൾ തിരുത്തുക എന്നത് ഒരു കുറ്റമായിക്കാണരുത് (ഒരു സ്കൂൾമാഷായിപ്പോയതിന്റെ കുഴപ്പമാണ്; ക്ഷമിക്ക!). ഇതൊന്നും ചെയ്യാതെ, ഇതൊന്നും പരിഗണിക്കാതെ, ലേഖനങ്ങളുടെ എണ്ണം മാത്രം നോക്കി താരകങ്ങൾ സമ്മാനിക്കുന്നവർക്കുകൂടി ഈ മലിനീകരണത്തിൽ പങ്കുണ്ടാവുന്നു എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. അതിശയം നിറഞ്ഞ വാക്കുകളേക്കാൾ ആവശ്യം വാൽസല്യം നിറഞ്ഞ വിമർശനങ്ങളാണ് (.... പൗലോ കൊയ്ലോ) എന്ന വിശ്വാസം കൊണ്ടെഴുതുന്നു. ആർക്കെങ്കിലും വേദനിച്ചുവെങ്കിൽ, മാപ്പ്.--Vijayan Rajapuram {വിജയൻ രാജപുരം} 09:38, 1 ഓഗസ്റ്റ് 2020 (UTC)

പുതിയ ഉപയോക്താവായതിനാലാണ് പറഞ്ഞു തിരുത്താൻ ശ്രമിക്കുന്നത്, അതു മനസിലാക്കാതെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ പറഞ്ഞു കൊടുക്കുന്നവർ വിഡ്ഡികളാകുന്നു. ഇനിയും പുതിയ ലേഖനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഒരാഴ്ച തടയാൻ റിക്വസ്റ്റ് ഇടാം. (അതും ചെയ്യാൻ ആളു കാണില്ല)--റോജി പാലാ (സംവാദം) 10:10, 1 ഓഗസ്റ്റ് 2020 (UTC)
ആ യൂസർ നിങ്ങളൊക്കെ ഇടുന്ന കാര്യങ്ങൾ അറിയുന്നില്ല എന്നാണു തോന്നുന്നത്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:05, 1 ഓഗസ്റ്റ് 2020 (UTC)

@Rajeshodayanchal, അറിയുന്നത് കൊണ്ടാണല്ലോ Sreeeraaj മറുപടി എഴുതുന്നത്. കാര്യങ്ങൾ അംഗീകരിക്കാൻ തയ്യാറാവുന്നില്ല എന്ന പ്രശ്നം മാത്രം. കുറഞ്ഞ ദിവസങ്ങളിൽ വളരെയേറെ സംഭാവനകൾ നൽകിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. നയങ്ങൾ അനുസരിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 11:42, 1 ഓഗസ്റ്റ് 2020 (UTC)

തലക്കെട്ടുമാറ്റുമ്പോൾ, പഴയ തലക്കെട്ടുകൾക്ക് {{SD}} ചേർക്കൂ, അതു മായ്ക്കപെടും.--KG (കിരൺ) 23:15, 3 ഓഗസ്റ്റ് 2020 (UTC)

മുകളിലെ നോട്ടീസ്തിരുത്തുക

മുകളിലെ തിരഞ്ഞെടുപ്പ് നോട്ടീസ് [ഒഴിവാക്കുക] ഞെക്കിയിട്ട് ഒഴിവാകുന്നില്ലല്ലോ?--റോജി പാലാ (സംവാദം) 10:34, 8 ഓഗസ്റ്റ് 2020 (UTC)

Rojypala മീഡിയവിക്കി സംബന്ധിച്ചൊരു പ്രശ്നമാണിത്. ഇവിടെ നോക്കിയാൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് കരുതുന്നു. കുറച്ച് ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് തോനുന്നു. Adithyak1997 (സംവാദം) 10:46, 8 ഓഗസ്റ്റ് 2020 (UTC)