വിക്കിപീഡിയ:മൂന്നു മുൻപ്രാപന നിയമം

ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: തിരുത്തൽ യുദ്ധങ്ങൾ ദോഷകരമാണ്. പൂർണ്ണമായോ ഭാഗികമായോ 24 മണിക്കൂറിനുള്ളിൽ ഒരു താളിൽ മൂന്നിലധികം മുൻപ്രാപനങ്ങൾ നടത്തിയാൽ അത്യപൂർവ്വങ്ങളായ സന്ദർഭങ്ങളിലൊഴികെ തടയപ്പെടുന്നതായിരിക്കും.
ഈ നയത്തിന്റെ ലംഘനം, വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/3മുനി എന്ന താളിൽ കുറിക്കുക.

മൂന്നു മുൻപ്രാപന നിയമം (3-മു.നി. അഥവാ Three-revert rule അഥവാ 3RR), തിരുത്തൽ യുദ്ധങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള, എല്ലാ വിക്കിപീഡിയർക്കും ഒരേ പോലെ ബാധകമായ നയമാണ്.

ഒരു ലേഖകൻ ഏതെങ്കിലും ഒരു താളിൽ പൂർണ്ണമായോ ഭാഗികമായോ 24 മണിക്കൂർ സമയത്തിനുള്ളിൽ മൂന്നിലധികം മുൻപ്രാപനങ്ങൾ ഒരുകാരണവശാലും ചെയ്യാൻ പാടില്ലഎന്നതാണീ നിയമം. മുൻപ്രാപനം എന്നാൽ മറ്റൊരു ഉപയോക്താവിന്റെ തിരുത്തലുകളെ പൂർണ്ണമായും തിരസ്കരിക്കുക എന്നതാണ്‌. അത് ഒരേ തിരുത്തലുകൾ തന്നെയോ അതോ വ്യത്യസ്ത തിരുത്തലുകളോ ആകാം.

ഈ നിയമം ലംഘിക്കുന്ന ഏതൊരു ഉപയോക്താവും വിക്കിപീഡിയയുടെ തടയൽ നയം അനുസരിച്ച് ആദ്യതവണ 24 മണിക്കൂർ നേരത്തേയ്ക്കും, ആവർത്തിച്ചാൽ കൂടിയ കാലയളവിലേയ്ക്കും തടയപ്പെടുന്നതായിരിക്കും.

ഈ നിയമം ആത്യന്തികമായി ഉപയോക്താവിനായിരിക്കും. ഒന്നിലധികം അംഗത്വങ്ങൾ ഉപയോഗിച്ച് പരിധി കടക്കാമെന്നു കരുതരുത്. ഒരു ഉപയോക്താവിന്റെ അംഗത്വമാണെങ്കിൽ അതൊന്നായിട്ടാവും കാണുക. അല്ലെങ്കിൽ ഓരോ ലേഖകരേയും വ്യത്യസ്തരായി കാണും.

ഈ നിയമം താളുകൾ തോറുമായിരിക്കും. ഉദാഹരണത്തിന്, ഒരു ലേഖകൻ 24 മണിക്കൂറിനുള്ളിൽ മൂന്നു ലേഖനങ്ങളിൽ ഈരണ്ട് പുനർപ്രാപനങ്ങൾ വീതം ചെയ്യുന്നുവെന്നിരിക്കട്ടെ അദ്ദേഹത്തിന്റെ തിരുത്തലുകൾ ഈ നിയമത്തിന്റെ ലംഘനമാകില്ല. എന്നിരുന്നാലും ലേഖകനെ പ്രശ്നകാരിയായി കണ്ടേക്കാം. ഒരു താളിലെ ആദ്യ മുൻപ്രാപനം ചെയ്യുമ്പോൾ മുതൽ താങ്കളുടെ 24 മണിക്കൂർ സമയം ആരംഭിക്കുന്നുവെന്നോർക്കുക

ഒരു ഉപയോക്താവ് തന്നെ മൂന്നിലധികം മുൻപ്രാപനങ്ങൾ‍ നടത്തുമ്പോഴാണ് ഈ നിയമം പ്രയോഗത്തിൽ വരിക.

തിരുത്തൽ യുദ്ധം ഒഴിവാക്കാനാണ് മൂന്നു മുൻപ്രാപന നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇത് ദിനവും ഓരോ താളിലും മൂന്നു മുൻപ്രാപനങ്ങൾ വീതം ചെയ്യാനുള്ള അധികാരപ്പെടുത്തലോ തിരുത്തൽ മാർഗ്ഗമായി മുൻപ്രാപനങ്ങളെ അവതരിപ്പിക്കാനുള്ള അറിയിപ്പോ അല്ല. മറിച്ച് ഈ നിയമം ഒരു ലക്ഷ്മണരേഖയാണ്[1]. 24 മണിക്കൂറിനുള്ളിൽ മൂന്നോ അതിൽ കുറവോ മുൻപ്രാപനങ്ങൾ നടത്തുന്ന ഉപയോക്താക്കളും, സ്വഭാവം പ്രശ്നകാരിയാണെന്നു വ്യക്തമാണെങ്കിൽ വിലക്കപ്പെട്ടേക്കാം. നയങ്ങൾ ഉപയോഗിച്ച് അമ്മാനമാടാനുള്ള (ഇംഗ്ലീഷ്) ശ്രമങ്ങൾ, അതായത് ദിനവും മൂന്നു തിരുത്തലുകൾ നടത്തുക മുതലായ പ്രവർത്തനങ്ങൾ കർത്താവിനെ പ്രത്യേകം നിരീക്ഷിക്കാനും, തടയപ്പെടാൻ തന്നെയും കാരണമായേക്കും. പല കാര്യനിർവ്വാഹകരും മുമ്പ് തടയപ്പെട്ട ഉപയോക്താക്കളോട് ദയ കാട്ടാറില്ലന്നും, നയങ്ങളുടെ ലംഘനത്തിൽ പ്രത്യേകിച്ചൊരറിയിപ്പില്ലാതെ തന്നെ തടയാറുണ്ടെന്നുമോർക്കുക. സാങ്കേതികമായി മൂന്നു മുൻപ്രാപന നിയമം ലംഘിച്ചു പോയ ഉപയോക്താക്കളെ സന്ദർഭത്തിനനുസരിച്ച് തടയപ്പെടാതിരിക്കാനുമിടയുണ്ട്.

തീർപ്പ്: സാമാന്യബുദ്ധി ഉപയോഗിക്കുക, തിരുത്തൽ യുദ്ധങ്ങളിൽ പങ്ക് കൊള്ളാതിരിക്കുക. തുടർച്ചയായി മുൻപ്രാപനം ചെയ്യുന്നതിനു പകരം മറ്റ് ഉപയോക്താക്കളോടാലോചിക്കുക, താങ്കൾ ശരിയാണെങ്കിൽ മറ്റാരെങ്കിലുമത് ചെയ്തുകൊള്ളും — അപ്പോഴത് സമൂഹത്തിന്റെ അംഗീകാരവും ആകും. തർക്കപരിഹാരമോ താൾ സംരക്ഷിക്കാനുള്ള അഭ്യർത്ഥനയോ പകരം മാർഗ്ഗമായി സ്വീകരിക്കാവുന്നതാണ്. നിയമം നടപ്പിലാക്കിയേ മതിയാവൂയെങ്കിൽ - തിരുത്തൽ യുദ്ധങ്ങൾ ഉണ്ടാകുന്നുവെങ്കിൽ - വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/3മുനി എന്നതാളിൽ അറിയിക്കുക. നിയമത്തിന്റെ ആത്മാവ് തിരുത്തൽ യുദ്ധങ്ങൾ തടയാനുള്ളതാണ് ഉപയോക്താക്കളെ ശിക്ഷിക്കാനുള്ളതല്ലന്നോർക്കുക. കാര്യനിർവ്വാഹകർ തങ്ങളുടെ വിവേചനബുദ്ധി ഇവിടെ ഉപയോഗിക്കേണ്ടതാണ്.

നിയമം ബാധകല്ലാത്ത സന്ദർഭങ്ങളുമുണ്ട്.


എന്താണ് മുൻപ്രാപനം?

മുൻപ്രാപനം എന്നാൽ ഇവിടെ ഉപയോക്താവോ ഉപയോക്താക്കളോ നടത്തിയ മാറ്റം പൂർണ്ണമായോ ഭാഗികമായോ തിരസ്കരിക്കുക എന്നതാണ്. തിരസ്കരണം തിരുത്തലുകളിലാവാം, വിവരങ്ങൾ മായ്ച്ചുകളയലിലോ മായ്ച്ചുകളഞ്ഞവ തിരിച്ചുകൊണ്ടുവരലിലോ ആവാം, തലക്കെട്ട് മാറ്റങ്ങളിലാവാം കാര്യനിർവ്വാഹക പ്രവർത്തനങ്ങളിലാവാം അല്ലെങ്കിൽ താളിന്റെ സൃഷ്ടി തന്നെയാവാം.

ഒരു ഉപയോക്താവ് ഒരേ മുൻപ്രാപനം ചെയ്താലേ നിയമത്തിന്റെ പരിധിയിൽ വരുള്ളു എന്നില്ലന്നോർക്കുക. ഒരു ദിവസം താളിൽ നടത്തുന്ന എല്ലാ തിരസ്കരണങ്ങളും കണക്കെലെടുക്കുന്നതാണ്.

അപവാദങ്ങൾ

ഈ നിയമത്തിന് അപവാദമായേക്കാവുന്ന സന്ദർഭങ്ങളുമുണ്ടായേക്കാം, തിരുത്തൽ യുദ്ധത്തിൽ തിരസ്കരിക്കേണ്ട മാറ്റമുണ്ടായേക്കാം. അപവാദമായേക്കാവുന്ന സന്ദർഭങ്ങൾ വളരെ കുറവാണ്.

തിരുത്തൽ യുദ്ധങ്ങൾ കൂടാതെയുള്ള മുൻപ്രാപനങ്ങൾ

  • മറ്റൊരുപയോക്താവിന്റെ ഇടപെടലില്ലാതെ ഒരു ഉപയോക്താവ് നടത്തുന്ന മുൻപ്രാപനങ്ങൾ ഒരൊറ്റ മുൻപ്രാപനമായി കണക്കാക്കും.
  • താങ്കളുടെ സ്വന്തം തിരുത്തലുകൾ തിരസ്കരിക്കുന്നത് മുൻപ്രാപനമായി കണക്കാക്കില്ല.

അനാവശ്യ തിരുത്തലുകൾ

താഴെക്കൊടുത്തിരിക്കുന്ന തിരുത്തലുകൾ ആവശ്യമില്ലന്നകാര്യത്തിൽ ഐക്യമുള്ളതാണ്, അവ തിരസ്കരിച്ചാൽ 3മുനിയിൽ പെടുകയില്ല.

  • ലളിതവും വ്യക്തവുമായ നശീകരണ പ്രവർത്തനങ്ങൾ
    • താൾ ശൂന്യമാക്കൽ, മോശപ്പെട്ട ഭാഷ ഉപയോഗിക്കുക തുടങ്ങി ആർക്കും പെട്ടെന്നു മനസ്സിലാക്കാവുന്ന നശീകരണ പ്രവർത്തങ്ങൾ.
    • സമവായ വിരുദ്ധങ്ങളായ തിരുത്തലുകൾ, ഉള്ളടക്ക വ്യതിയാനങ്ങൾ, ടാഗുകളുടെ ചേർക്കലും നീക്കം ചെയ്യലും മുതലായവ.
    • കാര്യനിർവ്വാഹകരുടെ ശ്രദ്ധയിൽ പെടുത്തിക്കഴിഞ്ഞ മറ്റ് നശീകരണപ്രവർത്തനങ്ങൾ
  • പകർപ്പവകാശ നയങ്ങളുടെ ലംഘനം, സ്വതന്ത്രമല്ലാത്ത വിവരങ്ങളുടെ കൂട്ടിച്ചേർക്കൽ.
  • പരദൂഷണം, പക്ഷപാതം, സ്രോതസ്സില്ലായ്മ, അല്ലെങ്കിൽ ദരിദ്രമായ സ്രോതസ്സുകളുടെ പിന്തുണയോടെയുള്ള വിവരങ്ങളുടെ കൂട്ടിച്ചേർക്കൽ അല്ലെങ്കിൽ വൈരുദ്ധ്യാത്മകങ്ങളായി ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങളുടെ എഴുതൽ‍.

മറ്റ് അപവാദങ്ങൾ

  • ഒരു ഉപയോക്താവ് അദ്ദേഹത്തിന്റെ താളിലോ ഉപയോക്താവിനുള്ള താളിന്റെ ഉപതാളുകളിലോ പരദൂഷണം, പക്ഷപാതം, സ്രോതസ്സില്ലായ്മ, അല്ലെങ്കിൽ ദരിദ്രമായ സ്രോതസ്സുകളുടെ പിന്തുണയോടെയുള്ള വിവരങ്ങളുടെ കൂട്ടിച്ചേർക്കൽ അല്ലെങ്കിൽ വൈരുദ്ധ്യാത്മകങ്ങളായി ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങളുടെ എഴുതൽ‍ തുടങ്ങിയവ കൂടാതെ നടത്തുന്ന മുൻപ്രാപനങ്ങൾ.
  • സമൂഹസമവായത്തിനു വിരുദ്ധമായി ഭൂമിശാസ്ത്രപരമായ പേരുകളിൽ നടത്തുന്ന തിരുത്തലുകൾ.[2]
  • തടയപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകൾ

അനുബന്ധം

മേൽപ്പറഞ്ഞവയിലെന്തെങ്കിലും വ്യക്തമല്ലങ്കിൽ ഈ നിയമം ബാധകമല്ലാതിരിക്കില്ല. സംശയമെങ്കിൽ മുൻപ്രാപനമരുത്, പകരം തർക്ക പരിഹാരം തേടുക അല്ലെങ്കിൽ കാര്യനിർവ്വാഹകരുടെ സഹായം തേടുക.

നശീകരണ പ്രവർത്തനങ്ങൾ തുടരുന്ന ഒരു താൾ സംരക്ഷിക്കുകയോ അല്ലെങ്കിൽ അതു ചെയ്യുന്നവരെ തടയുകയോ ചെയ്യുകയാണ് മുൻപ്രാപനത്തിനു മുന്നേ ചെയ്യാവുന്ന കാര്യം. സ്വതന്ത്രമല്ലാത്ത ഉള്ളടക്കം കുത്തിത്തിരുകുന്നവർക്കെതിരേയും ഇതു തന്നെ ചെയ്യാവുന്നതാണ്.

ഇതൊരു സൌകര്യമല്ല

തിരുത്തൽ യുദ്ധങ്ങൾ വിനാശകാരികളാണ്, ഈ നിയമലംഘനം അതിജീവിക്കാനുള്ള ശ്രമം അത്യന്തം വിനാശകരവുമാണ്. ദിവസവും രണ്ട് മുൻപ്രാപനങ്ങൾ മാത്രം നടത്തി അതിജീവിക്കാനുള്ള ശ്രമം കാര്യനിർവ്വാഹകർ കണ്ടെത്തുകയും ഉചിതമായ തീരുമാനങ്ങളെടുക്കാൻ നിർബന്ധമാക്കുകയും ചെയ്യും. ഇവിടുത്തെ നിയമങ്ങൾ ഒരു ചട്ടക്കൂടല്ല, അതിനുള്ളിൽ നിന്നുകൊണ്ടെന്തും ചെയ്യാമെന്നു കരുതരുത്. തിരുത്തൽ യുദ്ധങ്ങൾ വിജ്ഞാനകോശരചനയ്ക്ക് സഹായകമല്ല, വിക്കിപീഡിയയുടെ നിയമങ്ങൾ വെറും വാക്യാർത്ഥത്തിൽ കാണരുത്.

നടപ്പിലാക്കൽ

മൂന്നു മുൻപ്രാപന നിയമം ലംഘിക്കുന്നവർ 24 മണിക്കൂർ നേരത്തേയ്ക്ക് തടയപ്പെട്ടേക്കാം. ആവർത്തിച്ചാൽ കാലയളവ് വർദ്ധിച്ചേയ്ക്കാം. പല കാര്യനിർവ്വാഹകരും മുൻ ലംഘനങ്ങളും, പലതാളുകളിലെ ഗുണകരമല്ലാത്ത പ്രവർത്തനങ്ങളും മര്യാദകേടുമെല്ലാം ചേർത്ത് വായിച്ചാവും തടയൽ കാലം നിർണ്ണയിക്കുന്നതെന്നോർക്കുക. പലരുൾപ്പെട്ട ഒരു തിരുത്തൽ യുദ്ധമാണെങ്കിൽ എല്ലാ ഭാഗത്തേയും ഒരേ പോലെ കാണാൻ കാര്യനിർവ്വാഹകർ ശ്രദ്ധിക്കുക.

കൂടാതെ,

  • നല്ല വിക്കിമര്യാദകൾ പഠിച്ചുവരുന്നവർക്കും ഈ നിയമം ബാധകമായേക്കാം.
  • ഉദാഹരണ സഹിതം ലഭിക്കുന്ന സമ്മർദ്ദഫലമായും നിയമം നടപ്പിലായേക്കാം.

ഉപയോക്താക്കൾക്ക് {{uw-3rr}} ഉപയോഗിച്ച് ലംഘനത്തിനു മുന്നറിയിപ്പ് നൽകാവുന്നതാണ്.

നിയമം പ്രാബല്യത്തിൽ വരുത്തേണ്ട സന്ദർഭങ്ങളെക്കുറിച്ച് വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/3മുനി-യിൽ അറിയിക്കുക.

3മുനി ലംഘനം ഒഴിവാക്കാൻ

3മുനി ലംഘനത്തിന്റെ വക്കിൽ നിൽക്കുകയാണെന്നു സ്വയം ബോധ്യം വന്ന ലേഖകർ തിരുത്തൽ യുദ്ധങ്ങളൊഴിവാക്കാനുള്ള ഒട്ടേറെ മാർഗ്ഗങ്ങളിൽ ഏതെങ്കിലും സ്വീകരിക്കേണ്ടതാണ്. അതായത് പ്രശ്നത്തേക്കുറിച്ച് സംവാദം താളിൽ കുറിപ്പിടുകയോ, മൂന്നാമതൊരാളിന്റെ അഭിപ്രായം അരായുകയോ ഒക്കെ ചെയ്യാവുന്നതാന്നതാണ്. കൂടുതൽ മാർഗ്ഗങ്ങളെ കുറിച്ചറിയാൻ വിക്കിപീഡിയ:തർക്കപരിഹാരം കാണുക (ഇംഗ്ലീഷ്)

ഞാൻ 3മുനി ലംഘിച്ചുപോയി, ഇനിയെന്തു ചെയ്യാൻ കഴിയും?

താങ്കൾ അറിയാതെ 3 മുനി ലംഘിച്ചെങ്കിലും മറ്റൊരാളിട്ട കുറിപ്പാലോ മറ്റോ അതു തിരിച്ചറിഞ്ഞു കഴിഞ്ഞു. താങ്കളിഷ്ടപ്പെടുന്നില്ലങ്കിൽ പോലും താൾ പഴയ പതിപ്പിലേക്ക് തിരിച്ചുവെയ്ക്കേണ്ടതാണ്. ഉറപ്പൊന്നുമില്ലങ്കിലും പൊതുവേ തടയപ്പെടലൊഴിവാകാനിതു മതിയാകും.

കുറിപ്പുകൾ

  1. en:Wikipedia:Requests for arbitration/Charles Darwin-Lincoln dispute#3RR is not an entitlement കാണുക.
  2. കാണുക en:Talk:Gdansk/Vote#VOTE: Enforcement.

ഇവയും കാണുക