വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്

(വിക്കിപീഡിയ:NPA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: ഉള്ളടക്കത്തെ പറ്റി അഭിപ്രായം പറയുക, ഉപയോക്താവിനെ പറ്റിയല്ല.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

ലേഖനത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് മറ്റു ലേഖകരെ വ്യക്തിപരമായി ആക്രമിക്കരുത്. വിക്കിപീഡിയയിലെ ലേഖനത്തിന്‌ ആരും അവകാശികളല്ല. ലേഖകൻ ഒരു സംഭാവന നൽകുന്നു എന്നു മാത്രം. അതിനാൽ ലേഖനങ്ങളെ വിലയിരുത്തുക, ലേഖകരെ അല്ല. എങ്കിലും ലേഖനത്തിൽ നമുക്ക് തെറ്റാണെന്ന് തോന്നുന്ന വിവരം എഴുതിച്ചേർക്കുന്ന ഒരു ലേഖകനെ വ്യക്തിപരമായി വിമർശിക്കാൻ തോന്നലുണ്ടായേക്കാം. അങ്ങനെ ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നതുവഴി ആക്രമകാരി വിക്കിസമൂഹത്തിനുമുന്നിൽ ഇന്നെന്നല്ല എന്നെന്നേക്കും വിലകുറഞ്ഞവനാകുന്നു. അത് വിക്കിപീഡിയ സമൂഹത്തിനെ മുഴുവൻ വേദനിപ്പിക്കുന്നു. ഒത്തൊരുമ നഷ്ടപ്പെടുന്നു. അങ്ങനെ നല്ല വിജ്ഞാനകോശമാവാനുള്ള അവസരം വിക്കിപീഡിയക്ക് നഷ്ടപ്പെടുന്നു.

അത് ചെയ്യരുത്

മറ്റു ഉപയോക്താക്കളെ ആക്രമിക്കുക എന്നത് ന്യായീകരണമില്ലാത്ത പ്രവൃത്തിയാണ്. അത് ഒരിക്കലും ചെയ്യരുത്. അത് ആക്രമണകാരിയെ ഇടുങ്ങിയ ചിന്താഗതിയുള്ളവനായി കണക്കാക്കാൻ കാരണമായേക്കാം. ആക്രമണത്തിനിരയാവുന്നവർക്ക് ശരിക്കുമെന്തെങ്കിലും കൈപ്പിഴ വന്നിട്ടുണ്ടെങ്കിൽ അത് അയാളും മറ്റുള്ളവരും ശ്രദ്ധിക്കാതെ പോകാനും കാരണമായേക്കാം. വിമർശിക്കുന്നയാൾക്കുൾപ്പടെ മറ്റു ലേഖകർക്കും പങ്കുള്ള ഒരു കൂട്ടുത്തരവാദിത്തത്തിലൂടെയാണല്ലോ ലേഖനം പിറക്കുന്നത്. ലേഖനത്തിന്റെ പേരിൽ ആർക്കും പ്രത്യേകിച്ച് ബഹുമതിയോ ധനലാഭമോ ലഭിക്കുന്നില്ലെന്ന് ഓർക്കുക. തെറ്റായ വിവരം വല്ലതും വന്നു ചേർന്നിട്ടുണ്ടെങ്കിൽ അത് ചേർത്ത ലേഖകനെക്കൊണ്ട് തന്നെ തിരുത്തിക്കണം എന്ന ബാലിശമായ ചിന്താഗതിയും പാടില്ല.

പ്രത്യാഘാതങ്ങൾ

സംവാദം താളിൽ കുറിക്കുന്ന ഓരോ വാക്കും എല്ലാക്കാലത്തും ഇന്റർനെറ്റ് ഉപയോക്കുന്ന ഓരോരുത്തർക്കും ലോകത്തെവിടെയിരുന്നും കാണാൻ സാധിക്കുന്നതാണ്. അതിൽ നിന്ന് താങ്കൾ ഏതുവിധത്തിലാണ് വിക്കിപീഡിയയേയും സഹലേഖകരേയും സമീപിക്കുന്നതെന്ന് ആർക്കും മനസ്സിലാകുന്നതാണ്.

പല വിക്കിപീഡിയരും ആരെങ്കിലും തമ്മിലുള്ള ആക്രമണങ്ങൾ താളുകളിൽ നിന്ന് നീക്കം ചെയ്യാൻ തയ്യാറായിരിക്കും. പക്ഷേ അതൊന്നുമായിരിക്കണമെന്നില്ല വിക്കിപീഡിയയുടെ അന്തിമ നടപടി. വിക്കിപീഡിയയുടെ നയമനുസരിച്ച് തുടർച്ചയായി മറ്റുള്ളവരെ ബഹുമാനിക്കാത്തവരെ വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നതിൽ നിന്നും തീർത്തും തഴയുകയാണ് ചെയ്യുക. ഇടിച്ചു താഴ്ത്തുന്ന തരത്തിലുള്ള ‘തിരുത്തലുകളുടെ ചുരുക്കരൂപങ്ങളേയും‘ അത്തരത്തിൽ തന്നെ സമീപിച്ചേക്കാം.

സഭ്യമല്ലാത്ത വാക്കുകൾ കൊണ്ടുള്ള ആക്രമണങ്ങൾ, നിയമഭീഷണി, വധഭീഷണി എന്നിവ നടത്തുന്ന ഉപയോക്താവിനെ മുന്നറിയിപ്പ് ഇല്ലാതെ തന്നെ വിക്കിപീഡിയയിൽ നിന്നും തടയുന്നതാണ്.

വിശദീകരിച്ച് എഴുതുക

പല ലേഖകർ ഒരു ലേഖനം എഴുതുമ്പോൾ അവർക്ക് പലപ്പോഴും പരസ്പരം അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ നേരിടേണ്ടിവരും. അപ്പോൾ സ്വന്തം ആശയം ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുക. പല കാഴ്ചപ്പാടുകൾ ഒത്തൊരുമയോടെ ഒരേ പ്രാധാന്യത്തോടെ എഴുതുന്നതിലാണ് വിക്കിപീഡിയയുടെ വിജയം. നാമെല്ലാവരും ഒരേ സമൂഹത്തിന്റെ ഭാഗാ‍മാണെന്ന്, വിക്കിപീഡിയരാണെന്ന് ഓർക്കുക.

ഉദാഹരണങ്ങൾ

വ്യക്തിപരമായ ആക്രമണങ്ങളുടെ ഉദാഹരണങ്ങൾ

വ്യക്തിപരമായ ആക്രമണങ്ങൾക്കുള്ള ചില ഉദാഹരണങ്ങൾ; പക്ഷേ അവ താഴെക്കൊടുത്തിരിക്കുന്നവയിൽ ഒതുങ്ങി നിൽക്കുന്നില്ല.

  • “അവനൊരു പെരുച്ചാഴിയാണ്”, “അവൾക്ക് തിരുത്താനറിയില്ല“ എന്ന മട്ടിലുള്ള വാക്യങ്ങൾ തുടർച്ചയായി ഉപയോഗിച്ചാൽ അത് വ്യക്തിപരമായ ആക്രമണമായി കണക്കാക്കും.
  • നിഷേധാത്മക പിന്മൊഴികളും “എന്നെ നിന്നേക്കാളും കൊള്ളാം” എന്ന മട്ടും “താനെന്തിനാണ് ജീവിച്ചിരിക്കുന്നത്” എന്ന മട്ടിലുള്ള കാര്യങ്ങളും.
    • നിന്ദാസ്തുതികൾ
  • വംശീയമോ, ലിംഗപരമോ, പ്രായാധിഷ്ഠിതമോ, മതപരമോ മറ്റുള്ളവർക്കു നേരേ പ്രയോഗിക്കുന്നത്(ആക്രമണത്തിനു കാരണം എന്താണ് എന്നുള്ളത് ഒടുവിൽ ന്യായമായിത്തീരില്ല)
  • മറ്റൊരു ലേഖകന്റെ നേരെ ദുർനടപ്പ് ആരോപിക്കുന്നത്.
  • കോടതിയെ സമീപിക്കും എന്നരീതിയിലുള്ള കാര്യങ്ങൾ.
  • ഭീഷണികൾ
  • നേരിട്ടോ അല്ലാതെയോ ഉപയോക്താവിന്റെ താളിലോ സംവാദം താളിലോ ഉള്ള നശീകരണ പ്രവർത്തനങ്ങൾ
  • ഒരാളെ അധിക്ഷേപിക്കാൻ വേണ്ടി അതിനുയോജ്യമായ വിധത്തിൽ പുറം കണ്ണികൾ കൊടുക്കുന്നത്.

വ്യക്ത്യാക്രമണങ്ങൾ അല്ലാത്തവ

വിക്കിപീഡിയ സംസ്കാരത്തിന്റെ ഭാഗമാണ് ചർച്ചകൾ. അത് മര്യാദകളേയും നിയമസംഹിതയേയും മുറുകെ പിടിച്ചുകൊണ്ടാവണം. താങ്കൾക്ക് അംഗീകരിക്കാനാവാത്ത വസ്തുതകൾ ലേഖനത്തിൽ കാണുകയാണെങ്കിൽ അത് വ്യക്തിപരമാക്കാതെ വസ്തുതകളുടെ പ്രാമാണ്യത്തെ മാത്രം ചോദ്യം ചെയ്യുക. സൗഹൃദപരമായ അന്തരീക്ഷം നഷ്ടപ്പെടുത്തരുത്. വ്യക്തിപരമായി കണക്കാക്കാൻ കഴിയാത്ത കാര്യങ്ങൾ താഴെക്കൊടുക്കുന്നു.

  • “താങ്കൾ കൊടുത്തിരിക്കുന്ന വസ്തുത ശരിയാണെന്നു തോന്നുന്നില്ല“ ‘’ആ വാക്യം പക്ഷപാതിത്വം ഉള്ളതാണ്” എന്നൊക്കെയുള്ള പിന്മൊഴികൾ ഒരിക്കലും വ്യക്ത്യാക്രമണങ്ങളല്ല.
  • “താങ്കൾ നടത്തിയ പരാമർശം വ്യക്ത്യാക്രമണം ആണ്” എന്ന് പറയുന്നത് അത് ശരിയായിരിക്കുന്ന കാലത്തോളം വ്യക്ത്യാക്രമണം അല്ല. അത് ഒരു ഉപയോക്താവിന്റെ നടപടിയെയാണ് പരാമർശിക്കുന്നത്. ഉപയോക്താവിനേയല്ല.
  • തിരുത്തലിന്റെ ചുരുക്കരൂപത്തിൽ നശീകരണപ്രവർത്തനം “പുനർപ്രാപനം ചെയ്തു” എന്ന് പിന്മൊഴി ചേർക്കുന്നത്. തൊട്ടുമുമ്പുള്ള പ്രവർത്തനം നശീകരണോന്മുഖമായിരിക്കുമ്പോൾ ഒരു വ്യക്ത്യാക്രമണം അല്ല.

മറുമരുന്നുകൾ

  • താങ്കൾ മറ്റുള്ളവരേയും പരിഗണിക്കണം എന്നു പറയുന്നത് താങ്കൾ അവരുടെ വാദം അംഗീകരിക്കണം എന്നതിനു പകരമല്ല. അവർക്കും വാദങ്ങൾ അംഗീകരിക്കാതിരിക്കാൻ അവകാശമുണ്ടെന്ന് കാട്ടാനാണ്.
  • താങ്കൾക്ക് താത്പര്യമുണ്ട് എന്നതുകൊണ്ടുമാത്രം ഒരു വാദമുഖം ഉയർത്തിക്കൊണ്ടു വരാതിരിക്കുക.
  • ഒരു ചർച്ച വ്യക്തിപരമായി ഭവിക്കാനിടയുണ്ടെങ്കിൽ അത് പൊതുവല്ലാത്ത ഒരു മാധ്യമത്തിൽ(ഉദാ:ഇ-മെയിൽ) കൂടിയാക്കുക.

താങ്കൾ ആക്രമിക്കപ്പെട്ടാൽ ആക്രമണകാരിയോട് അത് നിർത്താനും ഈ നയം പരിശോധിക്കാനും ആവശ്യപ്പെടുക.

വ്യക്തിപരമായ ആക്രമണം വിശാലാർത്ഥത്തിൽ നിർവ്വചിക്കരുത്. അത് തുടർച്ചയായി ആരോപിക്കുകയുമരുത്. താങ്കൾക്ക് അപ്രകാരം ചെയ്യാൻ തോന്നുന്നുണ്ടെങ്കിൽ താങ്കൾ സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും.

ഒരു രക്ഷയുമില്ലങ്കിൽ ചിലപ്പോൾ ആക്രമണകാരി അല്പനാളത്തേക്കോ എല്ലാക്കാലത്തേക്കുമോ വിക്കിപീഡിയയിൽ നിന്ന് തടയപ്പെട്ടേക്കാം. സത്വരശ്രദ്ധപതിയേണ്ട ആക്രമണങ്ങൾ വിക്കിപീഡിയ:എനിക്കു വേദനിക്കുന്നു എന്നതാളിൽ കാട്ടുക.

ചെയ്യരുതാത്ത കാര്യം:“ആക്രമണകാരികളെ നിലത്തിട്ടു ചവിട്ടുക”

ശ്രദ്ധിക്കുക: ഒരാൾ മുൻപ് ആക്രമണകാരിയായിരുന്നു എന്നിരിക്കട്ടെ, അവരെ വിശ്വാസത്തിലെടുക്കുക. അവർ ഇനിയും അത്തരം അക്രമണങ്ങൾ തുടരില്ല എന്ന് വിശ്വസിക്കുക. മറിച്ച് അവരെ തുടർച്ചയായി താഴ്ത്തിക്കെട്ടാതിരിക്കുക. അയാളുടെ ചരിത്രം പരിശോധിക്കാതിരിക്കുക.

സാമൂഹികത്വം

ശുഭോദർക്കമായ ഒരു ഓൺലൈൻ സമൂഹം സൃഷ്ടിക്കുക എന്നത് താങ്കളുടെ കടമയാണ്. വ്യക്തിപരമായ ആക്രമണം- അവരുടെ പഴയ ചരിത്രം എന്തുമായിക്കോട്ടെ അത് വിക്കിപീഡിയക്കു തന്നെ എതിരാണ്.

വിക്കിപീഡിയക്കു പുറത്തെ ആക്രമണങ്ങൾ

വിക്കിപീഡിയയിൽ തന്റെ ആക്രമണങ്ങൾക്ക് ഫലപ്രദമായ പിന്തുണ ലഭിക്കാതെ വരുമ്പോൾ ചിലർ വിക്കിപീഡിയുടെ പുറത്ത് ആക്രമണങ്ങൾ സംഘടിപ്പിക്കാറുണ്ട്. വ്യക്തമായ തെളിവുകളുടെ സാന്നിദ്ധ്യത്തിൽ വിക്കിപീഡിയയിലെ ആക്രമണങ്ങൾക്ക് ലഭിക്കാവുന്ന അതേ നടപടികൾ തന്നെ അവയ്ക്കും ലഭിക്കപ്പെടാം.

ഇതും കാണുക