ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ(National Rural Health Mission- NRHM) കീഴിൽ വീടുവീടാന്തരം ആരോഗ്യ സേവനങ്ങൾ പ്രത്യേകിച്ച് അമ്മമാർക്കും കുട്ടികൾക്കും എത്തിയ്ക്കുന്നവരാണ് ആഷ (Accredited Social Health Activist- ASHA)

ഗ്രാമത്തിൽ നിന്ന് തിരഞ്ഞെടുത്ത് പരിശീലനം കൊടുത്ത വനിതകളായിരിക്കും ആഷ. അവർ പൊതു ആരോഗ്യ സംവിധനവും സമൂ ഹവും തമ്മിലുള്ള കണ്ണിയായിരിക്കും.

യോഗ്യതകൾ

തിരുത്തുക
  • 25നും 45നും ഇടയ്ക്ക് വയസ്സുള്ള ഗ്രാമത്തിൽ തന്നെ തമസിക്കുന്ന സ്ത്രീയാവണം
  • എട്ടാം ക്ലാസ്സു വരെയെങ്കിലും പഠിച്ച സാക്ഷരയായവരായിരിക്കണം.

യോഗ്യരായവരെ കിട്ടിയില്ലെങ്കിൽ മാത്രം ഇതിൽ ഇളവുവരുത്താം.

പരിശീലനം

തിരുത്തുക

ആഷയുടെ കഴിവ് വികസിപ്പിക്കുന്നത് ഒരു നിരന്തര പരിപാടിയാണ്. ആവശ്യത്തിനുള്ള അറിവ്, കഴിവുകൾ, ജോലി ചെയ്യാനുള്ള ആത്മവിശ്വാസം എന്നിവ ഉണ്ടാക്കുന്നതിനുള്ള പരിശീലനങ്ങളും നൽകും.

പ്രതിഫലം

തിരുത്തുക

സന്നദ്ധസേവകരായാണ് കണക്കാക്കുന്നതെങ്കിലും ആവർ ചെയ്യുന്ന ജോലികൾക്കനുസരിച്ച് പ്രോത്സാഹന തുക കിട്ടും.

"https://ml.wikipedia.org/w/index.php?title=ആഷ&oldid=3624514" എന്ന താളിൽനിന്ന് ശേഖരിച്ചത്