വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

Information icon.svg
1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായംഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടികതിരുത്തുക

സുമേധതിരുത്തുക

സുമേധ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

പരസ്യരൂപത്തിലുള്ള ലേഖനം. നീക്കം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} 10:46, 6 മാർച്ച് 2021 (UTC)

ദി ഇന്ത്യൻ സ്റ്റേറ്റ് ന്യൂസ്തിരുത്തുക

ദി ഇന്ത്യൻ സ്റ്റേറ്റ് ന്യൂസ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

പരസ്യമായി എഴുതിയിരിക്കുന്ന ലേഖനം. നീക്കം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} 10:46, 6 മാർച്ച് 2021 (UTC)

വർണ്ണപ്പകിട്ട് (സീരിയൽ)തിരുത്തുക

വർണ്ണപ്പകിട്ട് (സീരിയൽ) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത ലേഖനം നീക്കം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} 10:45, 6 മാർച്ച് 2021 (UTC)

കൈറ്റ്സ് ഫൗണ്ടേഷൻതിരുത്തുക

കൈറ്റ്സ് ഫൗണ്ടേഷൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

പരസ്യം. ശ്രദ്ധേയത പാലിക്കുന്നില്ല. TheWikiholic (സംവാദം) 00:52, 6 മാർച്ച് 2021 (UTC)

പരസ്യം. നീക്കം ചെയ്യപ്പെടേണ്ട ലേഖനം.--Irshadpp (സംവാദം) 06:55, 6 മാർച്ച് 2021 (UTC)

വിബ്ജിയോർ മൂന്നാർതിരുത്തുക

വിബ്ജിയോർ മൂന്നാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത ലേഖനം നീക്കം ചെയ്യണം രൺജിത്ത് സിജി {Ranjithsiji} 10:36, 6 മാർച്ച് 2021 (UTC)

കൈറ്റ്സ് ഫൗണ്ടേഷൻതിരുത്തുക

കൈറ്റ്സ് ഫൗണ്ടേഷൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

പരസ്യം. ശ്രദ്ധേയത പാലിക്കുന്നില്ല. TheWikiholic (സംവാദം) 00:52, 6 മാർച്ച് 2021 (UTC)

പരസ്യം. നീക്കം ചെയ്യപ്പെടേണ്ട ലേഖനം.--Irshadpp (സംവാദം) 06:55, 6 മാർച്ച് 2021 (UTC)

റോഡ്തിരുത്തുക

റോഡ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

അടിസ്ഥാനവിവരങ്ങളില്ലാത്ത താൾ. Vijayan Rajapuram {വിജയൻ രാജപുരം} 11:58, 4 മാർച്ച് 2021 (UTC)

അർജുൻ സുന്ദരേശൻതിരുത്തുക


അർജുൻ സുന്ദരേശൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല എന്ന കാരണത്താൽ മുൻപ് നീക്കംചെയ്തതാണ്. Vijayan Rajapuram {വിജയൻ രാജപുരം} 09:55, 4 മാർച്ച് 2021 (UTC)

 • നിലനിർത്തുക ശ്രദ്ധേയതയില്ല എന്ന കാരണത്താൽ മുൻപ് നീക്കംചെയ്തതാവാം, പക്ഷേ എന്തുകൊണ്ട് ശ്രദ്ധേയത ഇല്ല എന്ന് അവകാശപ്പെടുന്നു? സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന ആളുകളുടെ എണ്ണം രണ്ടാമത്തെ criteria ആയ WP:ENT മീറ്റ് ചെയ്യാൻ സഹായിക്കുന്നുണ്ട്,പിന്നെ WP:BASIC, WP:NOYT എല്ലാം തന്നെ ഒത്തുപോകുനുണ്ട്. എന്താണ് പിന്നെ ശ്രദ്ധേയത ഇല്ല എന്ന് പറയുന്നത്? യൂട്യൂബ് ക്രേയറ്റർസ് ഇൻ്റെ notability criteria വായിച്ചു നോക്കു. WikiShakeshere (സംവാദം) 10:10, 4 മാർച്ച് 2021 (UTC)
മലയാളം വിക്കിപീഡിയ ഒഴികെ, എല്ലാ വിക്കി യിലും യൂട്യൂബേർസിനെ പറ്റിയുള്ള ലേഖനങ്ങൾ ഉണ്ട്. ഇവിടെ മാത്രം ഒന്നും തന്നെ ഇല്ല. മുൻപ് നീക്കം ചെയ്തത് വെച്ച് ഒരു ലേഖനം നീക്കം ചെയ്യുന്നത് ശെരിയായ കാര്യം ആണോ? YouTubers notability criteria യിൽ പറഞ്ഞിരിക്കുന്ന എല്ലാം തന്നെ ഓർത്തുപോകുന്നു. WikiShakeshere (സംവാദം) 10:19, 4 മാർച്ച് 2021 (UTC)
 • Keep 30 ലക്ഷതിൽ അതികം ആളുകൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ശ്രദ്ധേയതയുള്ള ആൾ. നീക്കം ചെയ്യേണ്ടതില്ല. Phoenix man (സംവാദം) 11:54, 4 മാർച്ച് 2021 (UTC)
 • ഒഴിവാക്കേണ്ടതില്ല :- WP: ENT ന്റെ രണ്ടാമത്തെ പോയിൻറ് അനുസരിച്ച് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നവരുടെ എണ്ണം ശ്രദ്ധേയതയെ ബാധിക്കുന്നു . അർജുൻ എന്ന അർജ്യൂവിന് യൂട്യൂബിൽ മുപ്പത്തിയൊന്ന് ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേർസ് ഉണ്ട്. Sree5565 (സംവാദം) 12:58, 4 മാർച്ച് 2021 (UTC)
 • ഒഴിവാക്കേണ്ടതില്ല മുകളിൽ സൂചിപ്പിച്ച ഉറവിടങ്ങളാൽ, ലേഖനം WP: GNG അഥവാ വിക്കിപീഡിയ:GNG കടന്നുപോകാൻ പര്യാപ്തമാണ്. 27.61.40.6 13:23, 4 മാർച്ച് 2021 (UTC)
 • ഒഴിവാക്കേണ്ടതില്ല ഒരു വാർത്താ തിരയലിൽ ഉപയോഗയോഗ്യമായ നിരവധി സ്രോതസ്സുകൾ കാണിക്കുന്നു, ചില പത്രക്കുറിപ്പുകൾ മുതലായവ. തീർച്ചയായും ഈ വിഷയം വിക്കിപീഡിയയിൽ സൂക്ഷിക്കാവുന്നതാണ്. Kichuz996 (സംവാദം) 14:06, 4 മാർച്ച് 2021 (UTC)
ഇവിടെയുള്ള ചർച്ച കാണുക. ഒരിക്കൽ മായ്ക്കപ്പെട്ട ലേഖനം പുനഃസൃഷ്ടിക്കുകയല്ല, മായ്ക്കൽ പുനഃപരിശോധനയ്ത്ത് നൽകുകയാണ് ചെയ്യുക. --Vijayan Rajapuram {വിജയൻ രാജപുരം} 14:25, 4 മാർച്ച് 2021 (UTC)
ഈ ലേഖനം ഓക്കെ ആണെങ്കിൽ എന്തെങ്കിലും ചെയ്യാൻ പറ്റില്ലേ? കാരണം, ലേഖനം നന്നായിട്ടുണ്ട് എന്നാണ് എനിക്ക് വായിച്ചപ്പോൾ തോന്നിയത്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ അങ്ങനെ ചെയ്യാറുണ്ട്. Kichuz996 (സംവാദം) 14:50, 4 മാർച്ച് 2021 (UTC)
@ഉപയോക്താവ്:Vijayanrajapuram വിക്കിപീഡിയ നയം അനുസരിച്ച് ഒഴിവാക്കൽ ചർച്ചയ്‌ക്ക് ശേഷം ഇല്ലാതാക്കിയ ലേഖനങ്ങൾ‌ക്ക് ഇത് ബാധകമല്ല സുഹൃത്തേ. 27.61.42.174 04:09, 5 മാർച്ച് 2021 (UTC)
 • ഒഴിവാക്കേണ്ടതില്ല : തീർച്ചയായും അറിയപെടുന്ന വ്യക്തി തന്നെ ആണ്. യൂട്യൂബിൽ അദ്ദേഹത്തിന് 31 ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേർസ് ഉണ്ട്. അതിനാൽ WP: ENT അനുസരിച്ച് ശ്രദ്ധേയനാകുന്നു.27.61.42.174 04:14, 5 മാർച്ച് 2021 (UTC)
 • ഒഴിവാക്കേണ്ടതില്ല മാർച്ച് 28 ആം തിയതി 24 ന്യൂസ് അർജുന് ബെസ്റ്റ് എൻ്റർടെയ്ൻമെൻ്റ് ബ്ലോഗർ എന്ന പുരസ്കാരം നൽകി ആദരിച്ചു. (വീഡിയോ ലിങ്ക്) വിക്കിപീഡിയ ശ്രദ്ധേയത മാനദണ്ഡ പ്രകാരം ശ്രേധയതയുള്ള ലേഖനം ആണ്. 106.200.40.126 08:09, 5 മാർച്ച് 2021 (UTC)
 • നീക്കം ചെയ്യുക.പരസ്യ സ്വഭാവമുള്ള ലേഖനം. ലേഖന നിർമാതാവ് തന്നെ ആണ് ലേഖനത്തിലെ ചിത്രവും കോമൺസിൽ സ്വന്തം സൃഷ്ടിയായി ചേർത്തിരിക്കുന്നത്. ലേഖനത്തിലെ അവലംബങ്ങൾ ആഴത്തിലുള്ളതല്ല.അതിനാൽ തന്നെ നമ്പർ ഓഫ് സബ്സ്ക്രൈബർസ് എന്നുള്ളത് ശ്രദ്ധേയത തെളിക്കാൻ പര്യാപ്തമായ ഒന്നല്ല. സമാനമായ രീതിയിൽ 5 മില്യൺ ഉള്ള ലേഖനം നീക്കം ചെയ്തതിന്റെ AFD ഇതാ. TheWikiholic (സംവാദം) 00:42, 6 മാർച്ച് 2021 (UTC)


@TheWikiholic ഏത് രീതിയിലാണ് താങ്കൾക്ക് ഇത് പരസ്യ സ്വഭാവമുള്ള ലേഖനം ആയി തോന്നിയത്? ഒന്ന് വ്യക്തമാക്കുക! കോമൺസിൽ എനിക്ക് അക്കൗണ്ട് ഉള്ളത് കൊണ്ട് ഞാൻ ഫോട്ടോ അപ്‌ലോഡ് ചെയ്തു, അതിൽ എന്താണ് ശരികേടെന്ന് മനസിലാവുന്നില്ല.പിന്നെ താങ്കൾ പറഞ്ഞ ഈ ഡിലേറ്റഡ് ലേഖനത്തിന് 2015-ൽ ഗൂഗിൾ സെർച്ച് ചെയ്യുമ്പോൾ അധികം വാർത്തകൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് ചർച്ചയിൽ പറയുന്നു. പക്ഷേ ഇവിടെ അതല്ല സ്ഥിതി, ഗൂഗിൾ ന്യൂസ് നോക്കുമ്പോൾ ടൈംസ് ഓഫ് ഇന്ത്യ, ബിസിനെസ്സ് ലൈൻ, മനോരമ, 24 ന്യൂസ്, ഏഷ്യനെറ്റ് ന്യൂസ്, Zee ന്യൂസ്, മീഡിയ വൺ, കൈരളി, The Week, മാതൃഭൂമി, ഇന്ത്യൻ എക്സ്പ്രസ്സ്, ന്യൂസ് 18 മലയാളം പോലുള്ള നിരവധി പ്രമുഖ മാധ്യമങ്ങൾ അർജുൻ സുന്ദരേശൻ എന്ന അർജ്യുവിനെ കുറിച്ച് ലേഖനങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. 24 ന്യൂസ് അർജുന് ബെസ്റ്റ് എൻ്റർടെയ്ൻമെൻ്റ് ബ്ലോഗർ എന്ന പുരസ്കാരം നൽകി ആദരിച്ചു. (വീഡിയോ ലിങ്ക്) ആയതിനാൽ ഇത് വിക്കിപീഡിയ ശ്രദ്ധേയത മാനദണ്ഡ പ്രകാരം ശ്രേധയതയുള്ള ലേഖനം ആയി കണക്കാക്കാൻ കഴികുന്നതാണ്. WikiShakeshere (സംവാദം) 03:24, 6 മാർച്ച് 2021 (UTC)


 • നീക്കം ചെയ്യുക.പരസ്യ സ്വഭാവമുള്ള ലേഖനം. ഇതിൽ മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് - ഈ ലേഖനം പരസ്യരൂപത്തിൽ എഴുതിയിരിക്കുന്നു. സാധാരണ റുട്ടീൻ കവറേജ് എന്ന തരത്തിലുള്ള വാർത്തകളല്ലാതെ മറ്റ് യാതൊരു തരത്തിലുള്ള അവലംബങ്ങളും ഈ വ്യക്തിക്ക് ഇല്ല. രണ്ട് - WikiShakeshere എഡിറ്റുകൾ സംശയാസ്പദമാണ്. ഇത്, ഇത് , പിന്നെ ഈ ഫയൽ, കൂടാതെ കോമൺസിലെ കാറ്റഗറി ഇതെല്ലാം ശ്രദ്ധിക്കുക. വളരെ ആസൂത്രിതമായി ഈ വ്യക്തിയേക്കുറിച്ച് വിവരണാത്മകമായും മഹത്വവത്കരിക്കുന്ന രീതിയിലും എഴുതാനുള്ള ശ്രമമാണെന്ന് കരുതേണ്ടിവരും. മൂന്ന് - ഈ സംവാദത്തിൽ വന്നിട്ടുള്ള ഒന്നിലധികം ഐ.പി. അഭിപ്രായങ്ങളും Kichuz996, Sree5565 എന്നീ ഉപയോക്താക്കളുടെ അഭിപ്രായങ്ങളും വളരെ സംശയം ഉളവാക്കുന്നവയാണ്. ഇതും‍ ഇതും ഇതും പരിശോധിച്ചാൽ ഈ ഉപയോക്താക്കളെല്ലാം ഒരാളോ ഒരു ടീമിൽ പ്രവർത്തിക്കുന്നവരോ ആണെന്ന് പറയേണ്ടിവരും.ഇത് കാണുക Phoenix man എന്ന ഉപയോക്താവിന് ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ചതിന്റെ പേരിൽ ഇംഗ്ലീഷ് വിക്കിയിൽ അനിശ്ചിതകാല ബ്ലോക്ക് കിട്ടിയിട്ടുണ്ട്. അങ്ങനെ നോക്കിയാൽ Phoenix man,Kichuz996, Sree5565,WikiShakeshere എന്നീ നാല് ഉപയോക്താക്കളുടെ ഭാവിയിലെ എഡിറ്റുകളെല്ലാം നിരീക്ഷിക്കുകയും ഇവ ഒരേ തരത്തിൽ പരസ്പരം ബന്ധപ്പെട്ട പിൻതുണയ്ക്കുന്ന തരത്തിലുള്ള പരസ്യ എഡിറ്റുകൾ നടന്നാൽ ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കാനുള്ള അപേക്ഷ സമർപ്പിക്കുകയും വേണ്ടിവരും. ഇത് എല്ലാവരും ശ്രദ്ധിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 11:04, 6 മാർച്ച് 2021 (UTC)


@രൺജിത്ത് സിജി -- aha.. that's sounds great. I've created pages on him! Is that a crime or something? English വിക്കിപീഡിയയിൽ ചേർക്കാൻ വേണ്ടിയാണ് വോയ്സ് ചെയ്തത്. At last, decided to add here too. What's the problem with that? Anyway, you guys continue with the deletion process, I'm leaving this Malayalam Wikipedia. English Wikipedia is the best. Mallus are always mallus. തെറ്റും കുറ്റവും മാത്രം കണ്ടുപിടിച്ച് മിടുക്കരവുക്. പിന്നെ, youtubers ഇൻ്റെ notability criteria onnu poyi വായിച്ചു നോക്കുന്നത് nallathavum. ഇംഗ്ലീഷ് Wikipedia page il poyi thanne നോക്കണം. ഗുഡ് ബൈ മലയാളം വിക്കി WikiShakeshere (സംവാദം) 11:19, 6 മാർച്ച് 2021 (UTC)
@WikiShakeshere: താങ്കളുടെ മുകളിലെ അഭിപ്രായം എന്താണ് അർത്ഥമാക്കുന്നത്. ഞാൻ കള്ളം കയ്യോടെ പിടിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഈ ഫയൽ സ്വയം റെക്കോഡ് ചെയ്തതാണെന്ന് പറയുന്നു അത് ലേഖനത്തിൽ പറയുന്നയാളുടെ ശബ്ദമാണെങ്കിൽ ആ ഒരു കാരണം കൊണ്ടുതന്നെ ഈ ലേഖനം ഒഴിവാക്കേണ്ടതാണ്, യൂട്യൂബേഴ്സിന്റെ ക്രൈറ്റീരിയ വീണ്ടും ഞാൻ വായിച്ചുനോക്കുന്നതാണ്. നന്ദി --രൺജിത്ത് സിജി {Ranjithsiji} 11:28, 6 മാർച്ച് 2021 (UTC)
@രൺജിത്ത് സിജി താങ്കൾ എന്തൊക്കെയാണ് വിളിച്ചു പറയുന്നത്. എവിടെയാണ് ഞാൻ പറഞ്ഞത് ആ വോയ്സ് ഞാൻ സ്വയം റെക്കോഡ് ചെയ്തതാണെന്ന്? ഞാൻ പറഞ്ഞിട്ടില്ല ആ വോയ്സ് ഞാൻ സ്വയം റെക്കോഡ് ചെയ്തതാണെന്ന്. പറയാത്ത കാര്യങ്ങൽ വിളിച്ചു കൂവി മിടുക്കൻ ആവേണ്ട. പിന്നെ, താങ്കൾ എന്ത് കള്ളം കണ്ടുപിടിച്ചെന്നാണ് മുകളിൽ പറഞ്ഞിരിക്കുന്നത്? WikiShakeshere (സംവാദം) 11:38, 6 മാർച്ച് 2021 (UTC)
@WikiShakeshere: ആ ഫയൽ സ്വന്തം സൃഷ്ടിയാണെന്നാണ് നിലവിൽ പറയുന്നത്. എന്ത് കള്ളം കണ്ടുപിടിച്ചു എന്നത് മുകളിലെ സംവാദം മുഴുവനും കൂടാതെ മലയാളം വിക്കിപീഡിയയിൽ മുൻകാലങ്ങളിൽ നടന്ന സംവാദങ്ങളും വായിക്കുന്നവർക്ക് മനസ്സിലാവുന്നതാണ്. പിന്നെ എനിക്ക് തോന്നുന്നകാര്യമാണ് പറഞ്ഞത്. അത്രതന്നെ. --രൺജിത്ത് സിജി {Ranjithsiji} 13:42, 6 മാർച്ച് 2021 (UTC)

ശില്പകലതിരുത്തുക

ശില്പകല (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഇത് വികസിപ്പിക്കുകയോ അതല്ലെങ്കിൽ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ വളരെ വിശദമായുള്ള ലേഖനം വിവർത്തനം ചെയ്ത് ചേർക്കുകയോ ആവാം. നിലവിലെ അവസ്ഥയിൽ, ഈ ലേഖനം തികച്ചും അനുചിതമാണ്. Vijayan Rajapuram {വിജയൻ രാജപുരം} 05:49, 4 മാർച്ച് 2021 (UTC)

വികസിപ്പിക്കാൻ ശ്രമിക്കാം.--Irshadpp (സംവാദം) 06:44, 4 മാർച്ച് 2021 (UTC)

ജീൻ-ജോസഫ് സാൻഫോർച്ച്തിരുത്തുക

ജീൻ-ജോസഫ് സാൻഫോർച്ച് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

അവലംബമില്ല. വിജ്ഞാനകോശസ്വഭാവമില്ല. നിലവിലുള്ള അവസ്ഥയിൽ മായ്ക്കപ്പെടാവുന്നത്. Vijayan Rajapuram {വിജയൻ രാജപുരം} 10:41, 28 ഫെബ്രുവരി 2021 (UTC)

Curse of the pharaohsതിരുത്തുക

Curse of the pharaohs (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

അടിസ്ഥാന വിവരങ്ങളില്ലാത്തതും ആധികാരികതയില്ലാത്തതുമായ കുറിപ്പ്. ഇത്തരമൊരവസ്ഥയിൽ നിലനിർത്തുന്നത് ഉചിതമല്ല. Vijayan Rajapuram {വിജയൻ രാജപുരം} 07:02, 31 ജനുവരി 2021 (UTC)

ഫറവോന്റെ ശാപം എന്ന് ഹെഡിംഗ് മാറ്റുക.--171.49.191.26 07:56, 31 ജനുവരി 2021 (UTC)
തലക്കെട്ട് ഫറോവയുടെ ശാപം എന്നാക്കി മാറ്റി. --KG (കിരൺ) 20:28, 2 ഫെബ്രുവരി 2021 (UTC)
 • ലേഖനത്തിൽ കാര്യമായ മെച്ചപ്പെടുത്തൽ നടന്നിട്ടില്ല എന്നു കാണുന്നു. ഇത് മെച്ചപ്പെടുത്താൻ തയ്യാറാവുന്നില്ലെങ്കിൽ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ, വളരെ വിശദമായുള്ള ലേഖനം വിവർത്തനം ചെയ്ത് വീണ്ടും ചേർക്കുന്നതാവും ഉചിതം. --Vijayan Rajapuram {വിജയൻ രാജപുരം} 02:17, 7 മാർച്ച് 2021 (UTC)

നിലമ്പൂർ ഷാജിതിരുത്തുക

നിലമ്പൂർ ഷാജി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

സ്വയം എഴുതിയ ലേഖനമെന്ന് സംശയിക്കുന്നു. ശ്രദ്ധേയതയില്ലാത്ത വ്യക്തി. രൺജിത്ത് സിജി {Ranjithsiji} 14:54, 28 ജനുവരി 2021 (UTC)

 • നിലമ്പൂർ ഷാജി, സ്വയമെഴുതിയതാവാൻ സാധ്യതയില്ല. തുടക്കത്തിലുണ്ടായിരുന്ന വൈകല്യങ്ങൾ മാറിയിട്ടുണ്ട്. ലേഖനം അവലംബങ്ങങ്ങളോടെ, കുറേ മെച്ചപ്പെടുത്തിയിട്ടുണ്ട്. മാപ്പിളപ്പാട്ട് രംഗത്ത് കുറച്ചധികം സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിൽ, ശ്രദ്ധേയത പരിഗണിക്കാവുന്നതാണ്. സാധിക്കുമെങ്കിൽ, ഒരു ചിത്രം കൂടി ചേർത്ത് വികസിപ്പിക്കാനാവുമോ എന്ന് നോക്കണം. നിലനിർത്തണമെന്നാണ് എന്റെ അഭിപ്രായം. --Vijayan Rajapuram {വിജയൻ രാജപുരം} 02:41, 29 ജനുവരി 2021 (UTC)
 • പുതിയ ഉപയോക്താവിന്റെ ലേഖനമാണ്. ശൈലിയും മറ്റും മെച്ചപ്പെടുത്തിയിട്ടുണ്ട്. അവലംബങ്ങൾ ചേർക്കപ്പെട്ടിട്ടുമുണ്ട്. ലേഖനം നിലനിർത്തണമെന്ന് താല്പര്യപ്പെടുന്നു.--Irshadpp (സംവാദം) 16:36, 29 ജനുവരി 2021 (UTC)

നന്ദിത കെ.എസ്.തിരുത്തുക

നന്ദിത കെ.എസ്. (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത ഇല്ലാത്തതിന്റെ പേരിൽ മുൻപ് നീക്കം ചെയ്ത ലേഖനം, നിലവിൽ ഉള്ളടക്കത്തിനു മാറ്റമൊന്നുമില്ലാതെ നിലനിൽക്കുന്നു. 8 പതിപ്പുകൾ ഇറങ്ങി എന്നതിനു സ്വതന്ത്രമല്ലാത്ത ഒരു അവലംബം നൽകിയിട്ടുണ്ട്. മറ്റ് 6 അവലംബങ്ങളും അവരുടെ ജീവിതവുമായി ബന്ധപ്പെട്ടവയാണ്. അതിലൂടെ വ്യക്തിയുടെ ശ്രദ്ധേയതാ വിവരമൊന്നും ലഭ്യമല്ല. നിലവിൽ എഴുത്തുകാർക്കുള്ള ശ്രദ്ധേയതാനയം പാലിക്കുന്നില്ല. അതിനാൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.-- റോജി പാലാ (സംവാദം) 06:47, 15 നവംബർ 2020 (UTC)

മുൻപ് നീക്കം ചെയ്ത താൾ പഴയ നാൾവഴി അടക്കം നീക്കം ചെയ്ത കാര്യനിർവാഹകൻ തന്നെ പുനഃസ്ഥാപിച്ചതാണ് അത് നാൾ വഴിയിലുണ്ട്, അവലംബ പ്രകാരം എഴുത്തുകാരുടേ ശ്രദ്ധേയത പാലിക്കുന്നുണ്ട്, ഇതും, ഇതും, ഇതും, ഇതും പ്രകാരം പൊതുവായ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നു. --KG (കിരൺ) 17:51, 15 നവംബർ 2020 (UTC)
KG എഴുത്തുകാർക്ക് എഴുത്തുകാരുടെ നയമല്ലേ ബാധകം. മുകളിൽ പറഞ്ഞ എഴുത്തുകാരുടെ ശ്രദ്ധേയതയിലെ ഏതു നയമാണ് ബാധകം. ചലച്ചിത്രം എവിടെ ഇറങ്ങി?
 • സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
 • ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
 • പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:
  • 50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
  • കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
  • പാഠപുസ്തകമായി അംഗീകരിച്ച കൃതി
  • രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
  • ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി

ഇതിൽ ഏതാണ് ബാധകം?--റോജി പാലാ (സംവാദം) 06:02, 16 നവംബർ 2020 (UTC)

കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക,എന്നത് തെറ്റിദ്ധരിച്ചു ആ അഭിപ്രായം വെട്ടിയിട്ടുണ്ട്. പൊതു ശ്രദ്ധേയതാ മാനദണ്ഡം പാലിക്കിന്നില്ലങ്കിൽ പോരെ എഴുത്തുകാരുടെ നയം നോക്കേണ്ടത്.--KG (കിരൺ) 06:35, 16 നവംബർ 2020 (UTC)
മലയാള സാഹിത്യരംഗത്തെ ഒരു കവയിത്രിയായിരുന്നു നന്ദിത. എന്നാണ് ആമുഖം നൽകിയിരുന്നത്. എഴുത്തുകാരുടെ നയം പാലിക്കാത്തതിനാലാണ് ശ്രദ്ധേയതാ ഫലകം കിടന്നിരുന്നതും നീക്കം ചെയ്യാൻ നിർദ്ദേശിച്ചതും. അപ്പോൾ ഒരു കവിയെപ്പറ്റി (ഇവിടെ കൃതിയുടെ എണ്ണമനുസരിച്ച് വ്യക്തിയെന്നനുമാനിക്കുന്നതാകും ചേർച്ച) ദ്വിതീയ സ്രോതസ്സുകൾ ചൂണ്ടിക്കാണിക്കാൻ സാധിച്ചാൽ ശ്രദ്ധേയത ഉണ്ടെന്നാണ് മനസിലാക്കേണ്ടത്?--റോജി പാലാ (സംവാദം) 10:07, 16 നവംബർ 2020 (UTC)
കവി എന്നുള്ള പൊതു ശ്രദ്ധേയതാ മാനദണ്ഡങൾ നന്ദിതയ്ക്ക് പാലിക്കുന്ന സ്ഥിതിക്ക് പിന്നേയും എന്തിനാണ് എഴുത്തുകാരുടെ ശ്രദ്ധേയത ഇവിടെ ചർച്ച ചെയ്യേണ്ട ആവശ്യം? www.reporter.live, www.mathrubhumi.com, dailyhunt.in, deccanchronicle.com ഇവയെല്ലാം ദ്വിതീയ സ്രോതസ്സുകൾ ആണ്.--KG (കിരൺ) 15:14, 16 നവംബർ 2020 (UTC)
ആത്മഹത്യയിലൂടെ ശ്രദ്ധേയത നേടിയ കവി എന്നല്ലേ? അപ്പോൾ ശ്രദ്ധേയത ആയി! ഒപ്പം കവിത വിൽക്കാൻ വച്ചിരിക്കുന്ന മാതൃഭൂമിയുടെ സ്വതന്ത്ര ദ്വിതീയ സ്രോതസ് ലിങ്കും, അപ്പൊ ആധികാരികതയും ആയി. കവിയാണെന്ന് ചൂണ്ടിക്കാണിക്കാൻ രണ്ട് സ്വതന്ത്ര അവലംബങ്ങൾ ലഭിച്ചാൽ ശ്രദ്ധേയതയെങ്കിൽ മുൻപ് മണ്ണടിഞ്ഞ കവികൾക്കൊക്കെ ഉയിർത്തെഴുന്നേൽക്കാമല്ലോ? എഴുത്തുകാരുടെ നയമൊക്കെ ഇനിയെന്തിന്!--റോജി പാലാ (സംവാദം) 11:57, 17 നവംബർ 2020 (UTC)
റോജി, പലകവികൾക്കും പൊതു ശ്രദ്ധേയതാ മാനദണ്ഡം പാലിക്കാൻ തക്കവണ്ണമുള്ള അവലംബങ്ങൾ ലഭിക്കാഞ്ഞ സാഹചര്യത്തിലാണ് നമ്മൾ കവികൾക്ക് പ്രത്യേകിച്ച് ഒരു ശ്രദ്ധേയതാ നയം കൊണ്ടു വന്നത്. ശ്രദ്ധേയത പാലിക്കുന്ന ഏതിനെയും പറ്റി വിക്കിയിൽ ലേഖനമുണ്ടാകാം. അതിപ്പോ വർഷങ്ങൾക്ക് ശേഷമാണേങ്കിൽ കൂടിയും. മാതൃഭൂമിയുടെ മാത്രം സ്രോതസല്ലല്ലോ മുകളിൽ കൊടുത്തത്, റിപ്പോർട്ടറിനും, ഡെക്കാൺ ക്രോണിക്കിളിനും എന്ത് കവിത വിൽപ്പന?.--KG (കിരൺ) 14:59, 17 നവംബർ 2020 (UTC)
അപ്പോൾ ഇനം തിരിച്ചുള്ള നയത്തിനു പ്രാധാന്യം കൽപ്പിക്കേണ്ടതില്ല.--റോജി പാലാ (സംവാദം) 04:43, 19 നവംബർ 2020 (UTC)
പൊതു മാനദണ്ഡം ഇല്ലെങ്കിൽ മാത്രം ഇനം തിരിച്ചു പോയാൽ മതിയാകും, പലപ്പോഴും പൊതു മാനദണ്ഡം പാലിക്കാൻ ആണ് ബുദ്ധിമുട്ട്--KG (കിരൺ) 15:07, 19 നവംബർ 2020 (UTC)

നിരവധി സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായി പരാമർശിച്ചിട്ടുള്ള വ്യക്തി, പൊതു ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നതിനാൽ ലേഖനം നിലനിർത്തണം എന്ന് അഭിപ്രായപ്പെടുന്നു.

//എഴുത്തുകാർക്ക് എഴുത്തുകാരുടെ നയമല്ലേ ബാധകം. മുകളിൽ പറഞ്ഞ എഴുത്തുകാരുടെ ശ്രദ്ധേയതയിലെ ഏതു നയമാണ് ബാധകം.// ഈ വാദത്തോട് യോജിക്കാൻ കഴിയുന്നില്ല. പൊതു ശ്രദ്ധേയത ഇല്ലാത്തപ്പോൾ പോരെ വ്യക്തിയുമായി ബന്ധപ്പെട്ട വിഷയത്തിലെ ശ്രദ്ധേയതയ പരിഗണിക്കേണ്ടത്?

//ആത്മഹത്യയിലൂടെ ശ്രദ്ധേയത നേടിയ കവി// എന്ന് കമന്റായി സൂചിപ്പിച്ചിട്ടുള്ളത് കൊണ്ട് മാത്രം പറയാം, ആത്മഹത്യ ചെയ്ത ആദ്യത്തെയോ അവസാനത്തെയോ എഴുത്തുകാരിയല്ല നന്ദിത. ആത്മഹത്യയ്ക്ക് പതിനഞ്ച് ഇരുപത് വർഷങ്ങൾക്കിപ്പുറവും എഴുത്തുകാരിയും ആ ആഹ്മഹത്യയും ചർച്ചാവിഷയമാകുന്നത് ആ ശ്രദ്ധേയത "താൽക്കാലികമല്ല" എന്നതിന്റെ സൂചനയാണ്.

ഇതുപോലെ വേറെയും ലേഖനങ്ങൾ മലയാളം വിക്കിയിലുണ്ട്. ഫോട്ടോഗ്രാഫർമാരായ വിക്ടർ ജോർജ്, റസാക്ക് കോട്ടക്കൽ, എൻഎ നസീർ എന്നിവർക്കെല്ലാം ഫോട്ടോഗ്രാഫർ എന്ന നിലയിലുള്ള "വിക്കി നയപ്രകാരമുള്ള ശ്രദ്ധേയത" ഉണ്ടോ എന്ന് ചോദിച്ചാൽ ചിന്തിക്കേണ്ടി വരും. ഫോട്ടോഗ്രഫിയിൽ ശ്രദ്ധേയമായ പുരസ്കാരങ്ങൾ ഒന്നും ലഭിച്ചിട്ടുള്ളവരല്ല ഇവരൊന്നും. വിക്ടർ ജോർജിനെ സംബന്ധിച്ച് "മരണം"മൂലമുള്ള ശ്രദ്ധേയത എന്ന് വേണമെങ്കിലും വാദിക്കാം. എന്നാൽ ഇവരെല്ലാം പൊതു ശ്രദ്ധേയത മാനദണ്ഡപ്രകാരം ശ്രദ്ധേയരാണ്. Ajeeshkumar4u (സംവാദം) 04:41, 20 നവംബർ 2020 (UTC)

ആരെയും അറിയിക്കാതെ ശ്രദ്ധേയതാ ഫലകം നീക്കം ചെയ്തതിനെപ്പെറ്റിയുള്ള ചർച്ച ഇവിടെ കാണാം.--റോജി പാലാ (സംവാദം) 04:34, 21 നവംബർ 2020 (UTC)
ആരെയാണ് അറിയിക്കേണ്ടത്. ശ്രദ്ധേയത തെളിയിക്കാൻ അവലംബമുണ്ടെങ്കിൽ ഫലകം നീക്കപ്പെടുന്നത് സ്വാഭാവികമാണ്. അതിൽ തർക്കമുണ്ടെങ്കിൽ ചർച്ച ചെയ്യും.
ഇവിടെ വ്യക്തിയുടെ ശ്രദ്ധേയത കാണിക്കുന്ന അവലംബങ്ങൾ ഉള്ളതിനാൽ ലേഖനം നിലനിർത്തണമെന്ന് അഭിപ്രായം.--Irshadpp (സംവാദം) 08:08, 21 നവംബർ 2020 (UTC)
ഫലകം ഇട്ട ആളെ അറിയിക്കാം. അല്ലെങ്കിൽ സംവാദതാളിൽ കുറിപ്പിടാം. അത്രയും എഴുതാൻ വയ്യെങ്കിൽ ചുരുക്കം എങ്കിലും നൽകാം. അല്ലെങ്കിൽ മറ്റുപയോക്താക്കൾ അതു കാണുമ്പോൾ നശീകരണപ്രവർത്തനമായി കണക്കാക്കാൻ സാധ്യതയുണ്ട്. (ഒരു ഉദാഹരണം, ഇവിടെ പക്ഷേ ചുരുക്കം എന്ന ഭാഗത്ത് നൽകിയിരുന്നു. എന്നാൽ സ്വയം നീക്കം ചെയ്യാതെ സംവദിക്കുന്നതാണ് മര്യാദ. (മര്യാദ എന്നത് ആക്ഷേപമായി തോന്നരുത്) (മറ്റൊരു ശൈലി ഇവിടെ കാണാം)--റോജി പാലാ (സംവാദം) 08:39, 21 നവംബർ 2020 (UTC)

നന്ദിതയുടെ കവിതകൾ എന്ന കൃതിയിലൂടെ പ്രശസ്തയായ നന്ദിത കെ.എസ് ആരെന്നത്ത് മലയാളികൾ അറിയാൻ ശ്രമിക്കുന്ന വിവരമാണ്. ഒരാൾ പ്രശസ്തയാകാൻ ഒരു കവിത തന്നെ ധാരാളം. വിക്കിപീഡിയ എഡിറ്ററായ ഒരു പ്രത്യേക വ്യക്തിയുടെ സ്വാർത്ഥ തൽപര്യ പ്രകാരം ഈ പേജ് ഒഴിവാക്കാൻ പാടില്ല.— ഈ തിരുത്തൽ നടത്തിയത് Fccuba (സംവാദംസംഭാവനകൾ)

ഉ:Fccuba, വിക്കിപീഡിയ എഡിറ്ററായ ഒരു പ്രത്യേക വ്യക്തിയുടെ സ്വാർത്ഥ താൽപര്യ പ്രകാരം എന്നൊക്കെ തള്ളിമറിക്കല്ലേ ഏതോയൂസറേ. ശ്രദ്ധേയതയുണ്ടെങ്കിൽ നിലനിൽക്കും. കരയേണ്ട കാര്യമില്ല.--റോജി പാലാ (സംവാദം) 05:45, 16 ഡിസംബർ 2020 (UTC)
Rojypala മര്യാദക്ക് സംസാരിക്കണം. കാര്യം പറയാൻ ഉണ്ടെങ്കിൽ അത് പറയണം. അല്ലാതെ ഞാൻ കരയുന്നോ, ചിരിക്കുന്നോ, തള്ളുന്നു, വലിക്കുന്നോ എന്ന് നീ നോക്കേണ്ട കാര്യം ഇല്ല. ഇനിയും ഇമ്മാതിരി ഡയലോഗും കൊണ്ട് വന്നാൽ മറുപടി ഈ രീതിയിൽ ആയിരിക്കില്ല. Fccuba 21:05, 16 ഡിസംബർ 2020 (UTC)
ഇങ്ങോട്ട് ഇല്ലെങ്കിൽ ആ സാധനം ഒട്ടും അങ്ങോട്ടും പ്രതീക്ഷിക്കണ്ട. സ്വാർഥ താല്പര്യം എന്നൊക്കെ സംസാരിക്കാൻ വേറെ സ്ഥലം നോക്ക്. കാര്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി. ഒരാൾക്ക് മാത്രമല്ല മറുപടി പറയാൻ അറിയാവുന്നത്. മര്യാദയ്ക്ക് പെരുമാറുന്നവരോട് അങ്ങനെയെ ചെയ്തിട്ടുള്ളു. --റോജി പാലാ (സംവാദം) 17:50, 16 ഡിസംബർ 2020 (UTC)
വേറെ സ്ഥലം നോക്കാൻ പറയാൻ വിക്കിപീഡിയ നിന്റെ തറവാട്ട് വകയാണോ. ഇവിടെ ഞാൻ എന്റെ അഭിപ്രായം പറയും. അത് കരച്ചിൽ ആണോ തള്ളണോ എന്ന് വിധി എഴുതാൻ നീ ആയിട്ടില്ല. കാര്യം പറയാൻ ഉണ്ടെങ്കിൽ അത് പറഞ്ഞിട്ട് പോണം. --F-Cuba 00:45, 19 ഡിസംബർ 2020 (UTC)
വിക്കിപീഡിയയിലെ സംവാദം താളുകളിൽ സഭ്യമായ ഭാഷ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം തുടർനടപടികളിലേക്ക് കടക്കേണ്ടിവരുന്നതുമാണ് എന്ന് അറിയിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} 04:11, 30 ഡിസംബർ 2020 (UTC)
ആ ബഹുമാനപ്പെട്ട വ്യക്തിയുടെ ഉദ്ദേശവും അതുതന്നെയാകാം. ആകെ എഡിറ്റുകൾ നോക്കിയാൽ അതു വ്യക്തം, പ്രകോപിപ്പിച്ച് മറ്റുള്ളവരെ ബ്ലോക്ക് ചെയ്യിക്കുന്ന ചില സംവാദങ്ങൾ മറ്റു വിക്കികളിൽ ഉണ്ടായിട്ടുണ്ട്. പിന്നെ ആ വ്യക്തി അഭിപ്രായം പറയുമ്പൊൾ (ഒരു പ്രത്യേക വ്യക്തിയുടെ സ്വാർത്ഥ തൽപര്യ പ്രകാരം) അത് ആരോപണമെന്ന് തോന്നിയാൽ അത്തരത്തിൽ മറുപടി പ്രതീക്ഷിക്കേണ്ടി വരും.--റോജി പാലാ (സംവാദം) 06:55, 30 ഡിസംബർ 2020 (UTC)
Fccuba മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ നമുക്ക് തുടർനടപടികൾ സ്വീകരിക്കാമല്ലോ. എന്നാൽ നമ്മൾ എല്ലാവരും നല്ലരീതിയിൽ സംസാരിക്കണമല്ലോ. അതാണ് ഞാൻ പറഞ്ഞത്. ഇദ്ദേഹത്തെ നമുക്ക് പിൻതുടരാം. രൺജിത്ത് സിജി {Ranjithsiji} 10:59, 30 ഡിസംബർ 2020 (UTC)
Ranjithsiji വിക്കിപീഡിയയിൽ ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. ആരെയും പേരെടുത്ത് വിമര്ശിച്ചിട്ടില്ല. റോജി പാലാ എന്നവ്യക്തിയാണ് ഇവിടെ മര്യാദയില്ലാതെ സംസാരിക്കാൻ തുടങ്ങിയത്. എൻറെ അഭിപ്രായം തള്ളാണ്, ഞാൻ കരയുകയാണ് എന്ന് പറയുന്ന അയാളുടെ ആ "മര്യാദ" നിങ്ങൾ എന്തുകൊണ്ട് കാണുന്നില്ല?? മര്യാദക്ക് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ല എന്നും, അഭിപ്രായം പറയാൻ വേറെ സ്ഥലം നോക്കണം എന്നും അയാൾ പറയുന്നത് കണ്ടില്ലേ? അതാണോ സഭ്യമായ ഭാഷ ? (തോന്നിയാൽ അത്തരത്തിൽ മറുപടി പ്രതീക്ഷിക്കേണ്ടി വരും) - റോജി പാലയുടെ താൽപര്യ പ്രകാരം മറ്റുള്ളവർ സംസാരിക്കണം, അല്ലെങ്കിൽ റോജി പാലക്ക് തോന്നിയ മറുപടി പറയും അത് കേൾക്കാൻ മറ്റുള്ളവർ ബാധ്യസ്ഥരാണ് എന്ന് ഇപ്പോഴും റോജി പാല ആവർത്തിക്കുന്നു; ഒരാൾക്ക് മാത്രം അഭിപ്രായം പറയാനും, അത് അംഗീകരിക്കുന്നവരെ മാത്രം നിലനിർത്താനും ഉള്ള ഇടമാണോ വിക്കി? എന്തുകൊണ്ട് റോജി പാലാ എന്ന വ്യക്തിയുടെ ഇത്തരം പ്രവർത്തികളിൽ തുടർനടപടികൾ സ്വീകരിക്കുന്നില്ല? --F-Cuba 22:24, 30 ഡിസംബർ 2020 (UTC)
മുകളിലെ സംവാദം വായിക്കുക. ആരാണ് അപമര്യാദയായി പെരുമാറുന്നത്? ഞാൻ കരയുന്നോ,.... ഇത് ആരുടെ ഉത്തരമാണ്. ഇത്തരം മറുപടി ഇവിടെ നൽകുന്നത് നല്ലതല്ല. രൺജിത്ത് സിജി {Ranjithsiji} 16:58, 30 ഡിസംബർ 2020 (UTC)
Ranjithsiji ഞാൻ കരയുന്നോ എന്ന് പറഞ്ഞത് ഞാൻ ആണ്, അതിന് തൊട്ട് മുകളിൽ റോജി പാല പറഞ്ഞിരിക്കുന്നത് നോക്കുക തള്ളിമറിക്കല്ലേ ഏതോയൂസറേ. ശ്രദ്ധേയതയുണ്ടെങ്കിൽ നിലനിൽക്കും. കരയേണ്ട കാര്യമില്. അതിന് മറുപടിയായാണ് ഞാൻ അങ്ങനെ പറഞ്ഞത്. റോജി പാല എനിക്ക് തന്നിരിക്കുന്ന മറുപടികൾ നോക്കുക. നന്ദിതയെക്കുറിച്ചോ, ഇവിടെ സംസാരിക്കുന്ന വിഷയത്തെ കുറിച്ചോ യാതൊരു മറുപടിയിൽ പറയാതെ എന്റെ അഭിപ്രായങ്ങൾക്കു കീഴിൽ വിഷയവുമായി യാതൊരു ബന്ധവും ഇല്ലാതെ - "തള്ളാണ്, കരച്ചിലാണ്, വേറെ സ്ഥലം നോക്കണം" തുടങ്ങിയ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവർത്തിയാണ് റോജി പാല ചെയ്യുന്നത്. റോജി പാലക്കെതിരെ നടപടികൾ സ്വീകരിക്കുക. --F-Cuba 22:44, 30 ഡിസംബർ 2020 (UTC)
Fccuba യുടെ വാക്കുകൾ
 • എന്ന് നീ നോക്കേണ്ട കാര്യം ഇല്ല,
 • വിക്കിപീഡിയ നിന്റെ തറവാട്ട് വകയാണോ,
 • വിധി എഴുതാൻ നീ ആയിട്ടില്ല
ഇതെല്ലാം താങ്കളുടെ വാക്കുകളാണ്. അതുകൊണ്ട് നടപടിസ്വീകരിക്കേണ്ടിവന്നാൽ താങ്കൾക്കെതിരേയായിരിക്കും അപമര്യാദയായി പെരുമാറുന്നതിന് നടപടി സ്വീകരിക്കുക. അതുകൊണ്ട് ബഹുമാനത്തോടെ സംസാരിക്കുവാൻ ശ്രദ്ധിക്കുമല്ലോ. രൺജിത്ത് സിജി {Ranjithsiji} 18:55, 30 ഡിസംബർ 2020 (UTC)
Rojypala യുടെ വാക്കുകൾ
 • തള്ളിമറിക്കല്ലേ ഏതോയൂസറേ
 • കരയേണ്ട കാര്യമില്ല.
 • മര്യാദ ഒട്ടും അങ്ങോട്ടും പ്രതീക്ഷിക്കണ്ട
 • സംസാരിക്കാൻ വേറെ സ്ഥലം നോക്ക്
 • ഒരാൾക്ക് മാത്രമല്ല മറുപടി പറയാൻ അറിയാവുന്നത്
 • തോന്നിയാൽ അത്തരത്തിൽ മറുപടി പ്രതീക്ഷിക്കേണ്ടി വരും.
Ranjithsiji ഇതൊക്കെയാണോ നിങ്ങളുടെ കണ്ണിൽ മാന്യമായ സംസാരം?. എന്തുകൊണ്ട് ഇതിനെ കുറിച്ച് പ്രതികരിക്കുന്നില്ല? --F-Cuba 00:16, 31 ഡിസംബർ 2020 (UTC)
ആദ്യത്തെ പരാമർശം താങ്കൾ ഒപ്പിടാതെ ഒരു അഭിപ്രായം എഴുതിയതാണ്. വിക്കിപീഡിയയിലെ സംവാദങ്ങളിൽ ഒപ്പുവയ്ക്കണം എന്നത് നിർബ്ബന്ധിതമായ കീഴ്വഴക്കമാണ്. എന്തുകൊണ്ടാണ് താങ്കൾ അത് പാലിക്കാത്തത്? ഒപ്പിട്ടില്ലെങ്കിലും ആരാണ് എഴുതിയതെന്ന് ഈസിയായി കണ്ടുപിടിക്കാൻ കഴിയുമെന്നറിയാമല്ലോ. അപ്പോൾ ആ പരാമർശം താങ്കളുടെ നേരേ അല്ലെന്നുപറയേണ്ടിവരും. കരയേണ്ട കാര്യമില്ല എന്നത് എങ്ങനെയാണ് അപമര്യാദയാവുന്നത്. അതുപോലെ മര്യാദ ഒട്ടും അങ്ങോട്ടും പ്രതീക്ഷിക്കണ്ട എന്നതും അങ്ങനെതന്നെ. കൂടാതെ
 • ഒരാൾക്ക് മാത്രമല്ല മറുപടി പറയാൻ അറിയാവുന്നത
 • തോന്നിയാൽ അത്തരത്തിൽ മറുപടി പ്രതീക്ഷിക്കേണ്ടി വരും.
എന്നിവയാണ് പ്രകോപനപരമായ മറുപടി എന്നെനിക്ക് തോന്നുന്നു. ഇവ താങ്കളുടെ അപമര്യാദപരമായ സംവാദത്തിനുള്ള മറുപടികളായാണ് എഴുതിയിരിക്കുന്നത്. അതുകൂടാതെ ഖേദം പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള സംഭാഷണ രീതി തുടർന്നാൽ തീർച്ചയായും താങ്കൾക്കെതിരേ നടപടികൾ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന് ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} 14:15, 1 ജനുവരി 2021 (UTC)
വിക്കിപീഡിയ എഡിറ്ററായ ഒരു പ്രത്യേക വ്യക്തിയുടെ സ്വാർത്ഥ തൽപര്യ പ്രകാരം ഈ പേജ് ഒഴിവാക്കാൻ പാടില്ല. എന്ന പരാമർശം നീക്കം ചെയ്താൽ ഞാൻ പറഞ്ഞ വാക്കുകൾ താങ്കൾ എന്ന വ്യക്തിയെ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ തയാറാണ്.--റോജി പാലാ (സംവാദം) 11:24, 1 ജനുവരി 2021 (UTC)


ഇവിടെ ആദ്യം തെണ്ടിത്തരം പറഞ്ഞു വന്നത് Rojypala. ആ തെണ്ടിത്തരത്തിന് ഞാൻ പറഞ്ഞ മറുപടി മാത്രം അനാവശ്യം. നിന്റെ കണ്ണിൽ എന്നാടാ കുരു ആണോടാ പുല്ലേ ? റോജി പാലാ ഇട്ടാൽ ബെർമുഡ ഞാൻ ഇട്ടാൽ വള്ളി നിക്കർ. അതങ്ങ് പള്ളീൽ പോയ് പറഞ്ഞാ മതി. Ranjithsiji നിന്നെ അവൻ വിളിച്ചോണ്ട് വന്നതല്ലേ, അപ്പോ അവൻറെ വക്കീൽ കളിച്ചോ. പക്ഷെ അത് ഇവിടെ നീ എറക്കത്തില്ല. ഇങ്ങോട്ട് ചൊറിയാൻ വന്നാൽ മാന്തു വാങ്ങിയേ ഏതവനും പോകൂ. റോജി പാലക്ക് തോന്നിവാസം കാണിക്കാൻ ഉള്ള സ്ഥലം ആണോ വിക്കിപീഡിയ എന്ന് എനിക്കറിയണം. ഡാ പാലക്കാരാ നീ നന്ദിതയുടെ പേജ് പൂട്ടിക്കുന്നതു എനിക്കൊന്ന് കാണണം. നീയും നിന്റെ മറ്റവന്മാരും കൂടി ചെരച്ച് ഉണ്ടാക്കിയ സാധനം അല്ല വിക്കിപീഡിയ. നീ നേരത്തേ പറഞ്ഞല്ലോ "നിന്നെ അങ്ങ് പ്രകോപിപ്പിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യിപ്പിക്കാനാ ഞാൻ ശ്രമിക്കുന്നത്" എന്ന്. നീ ആരാടാ ഊച്ചാളീ ? അവനും അവൻറെ കോണകത്തിലെ അക്കൗണ്ടും. പിന്നേ നിൻറെ അക്കൗണ്ട് ബ്ലോക്ക് ചെയ്യിക്കാൻ ഡൊണാൽഡ് ട്രംപ് എനിക്ക് കൊട്ടേഷൻ തന്നു. ഒന്ന് പോടാ ചെക്കാ പോയ് തരത്തിൽ പോയ് കളി. അവൻ ഇങ്ങോട്ട് മൂഞ്ചിക്കൊണ്ടു വന്നിട്ട് ഇപ്പൊ കൊണവധികാരം പറയുന്നു. ഡാ രഞ്ജിത്തേ നാണം ഉണ്ടൊഡാ ഇവന്റെയൊക്കെ സൈഡ് പിടിച്ച് വക്കീല് കളിക്കാൻ. പോടാ പോടാ പോയ് പരശുറാം എസ്പ്രെസ്സിനു ടോർച്ച് അടിച്ചു കൊടുക്കെടാ ചള്ള് ചെക്കാ. നീ നേരത്തെ പറഞ്ഞല്ലോ "ഒപ്പിട്ടില്ലെങ്കിൽ പരാമർശം ശൂന്യതയിൽ നിന്നായി കണക്കാക്കണം" എന്ന്. അപ്പൊ ഇതും അങ്ങ് ശൂന്യതയിൽ നിന്നുള്ള പരാമർശം ആയി നീയൊക്കെ കണക്കാക്ക്. Ranjithsiji നീ വല്യ നടപടിക്കാരൻ. നീ എന്നാ നടപടി എടുക്കാനാടാ? എന്റെ ip അങ്ങ് ബ്ലോക്ക് ചെയ്യും, ബ്ലോക്ക് ചെയ്‌താൽ എനിക്ക് പുല്ലാ. വേറെ 100 ip യിൽ നിന്ന് അക്കൗണ്ട് എടുത്ത് ഞാൻ ഇനിയും വരും. ഈ പാലക്കാരൻ നന്ദിതയുടെ പേജ് കളയിക്കാൻ കുറേക്കാലം ആയി പല രീതിയിൽ ശ്രമിക്കുന്നു. രഞ്ജിത് വക്കീൽ സമയം കിട്ടുമ്പോൾ അവൻറെ പഴയ സംവാദം ഒക്കെ എടുത്ത് നോക്ക്. KG, വിജയൻ രാജപുരം എന്നിവരും ആയുള്ള സംവാദം ഉദാഹരണം. മറ്റുള്ളവരെ കളിയാക്കൽ ആണ് ഇവന്റെ സംവാദത്തിലെ മെയിൽ പരിപാടി. ഈ പേജിൽ തന്നെ തുടക്കത്തിൽ അഭിപ്രായം പറഞ്ഞിരിക്കുന്നവരെ അവൻ കളിയാക്കുന്നത് കാണാം. വ്യാപകമായ നശീകരണപ്രവർത്തനം നടക്കുന്നതായി മുൻപ് പലരും ഈ പേജിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതെല്ലാം റോജി പാല എന്ന ആളുടെ മാത്രം വ്യക്തിപരമായ താല്പര്യ പ്രകാരമായിരുന്നു. അങ്ങനെ ഒരാളുടെ മാത്രം സ്വാർഥ താൽപര്യം നടപ്പാക്കാൻ ഉള്ള വേദിയല്ല വിക്കി.— ഈ തിരുത്തൽ നടത്തിയത് Fccuba (സംവാദംസംഭാവനകൾ)
@Fccuba: സംവാദത്തിലെ ഒപ്പ് നീക്കം ചെയ്യരുത്.--റോജി പാലാ (സംവാദം) 09:37, 2 ജനുവരി 2021 (UTC)

മുകളിലെ സംവാദത്തിന്റെ അടിസ്ഥാനത്തിൽ @Fccuba:യെ അടിയന്തിരമായി തടയണം എന്നാണ് എന്റെ അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} 09:40, 2 ജനുവരി 2021 (UTC)

വേഗം തട വക്കീലേ, എന്നിട്ട് വേണം അടുത്ത ip യിൽ അക്കൗണ്ട് എടുക്കാൻ.— ഈ തിരുത്തൽ നടത്തിയത് Fccuba (സംവാദംസംഭാവനകൾ)

ബോബി ചെമ്മണ്ണൂർതിരുത്തുക

ഈ ലേഖനം വിക്കിപീഡിയ നങ്ങൾക്കെതിരനാണ്.പണം കൊടുത്തു എഴുതിച്ച ലേഖനം ആണ് എന്നാണ് എന്റെ സംശയം. ഒരു പരസ്യം പോലെയാണ് ഇതിന്റെ ഉള്ളടക്കം Shahoodu (സംവാദം) 10:52, 13 നവംബർ 2020 (UTC)

ഓപ്പറേഷൻ കുബേര എന്ന ഭാഗം താങ്കൾ വായിച്ചില്ലെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 11:09, 13 നവംബർ 2020 (UTC)
I dont have any experience in participating deletion discussions in malayalam wikipedia. But I came across this article somehow and understood that this article is against wikipedia guidelines based on my experience in english wikipedia. As per wikipedia, a person should satisfy the notabilty criteria to get a seperate article of his/her own. See WP:GNG.This person is a businessman and and is a charity activist. But that does not make hime notable. And regarding operation kubera, that event was not based on this person. It was a mass operation conducted in Kerala. Lot of people are involved there like this person. So it is not possible to make seperate article for all of them. So I strongly suggest deletion of this page.Shahoodu (സംവാദം) 17:19, 14 നവംബർ 2020 (UTC)
ലേഖനം മായ്ക്കുകയോ എന്തോ ആകാം. ഇംഗ്ലീഷ് വിക്കിപീഡിയയിലെ പരിചയം വെച്ച് ലേഖനം മലയാളം വിക്കിപീഡിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ഒറ്റയടിക്ക് എങ്ങനെ പറയാൻ സാധിക്കും.--റോജി പാലാ (സംവാദം) 06:22, 15 നവംബർ 2020 (UTC)
ഈ താൾ ഇവിടെ ലിങ്ക് ചെയ്യേണ്ടതുണ്ട്. അത് ഇപ്പോൾ ചെയ്തു.--റോജി പാലാ (സംവാദം) 06:25, 15 നവംബർ 2020 (UTC)
ഇംഗ്ലീഷ് വിക്കിപീഡിയ ആയാലും വേറെ ഏത് ഭാഷയിലെ വിക്കിപീഡിയ ആയാലും എല്ലായിടത്തും ഒരേ മർഗ്ഗരേഖയാണ്. മുകളിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ മലയാളത്തിൽ ചൂണ്ടിക്കാണിക്കാൻ എനിക്കറിയില്ലായിരുന്നു. ഇംഗ്ലീഷിലോ മലയാളത്തിലെ, വേറെ ഏത് ഭാഷയിലോ ആയാലും നിയമങ്ങൾ എല്ലാം ഒന്നു തന്നെ ആണല്ലോ.Shahoodu (സംവാദം) 13:36, 15 നവംബർ 2020 (UTC)
ശ്രദ്ധേയതയിൽ ഭാഷാവിക്കികളിലെ നയമനുസരിച്ച് മാറ്റം വരും, എന്തായാലും ചർച്ച നടക്കട്ടെ.--റോജി പാലാ (സംവാദം) 14:02, 15 നവംബർ 2020 (UTC)
മലയാളം വിക്കിയിലെ ശ്രദ്ധേയത ഞാൻ വായിച്ചു. അതെനിക്ക് ഇവിടെ മലയാളത്തിൽ വിവരിക്കാൻ അറിയില്ലാത്തത് കാരണമാണ് ഇംഗ്ലീഅഹ് വിക്കിയുടെ സഹായം തേടിയത്. ഇനി ഓപ്പറേഷൻ കുബേരയുടെ പേരിൽ മാത്രം ആണ് ഈ വ്യക്‌തി ലേഖനം അർഹിക്കുന്നത് എങ്കിൽ, വിക്കി നിയമം അനുസരിച്ച് ലേഖനത്തിന്റെ തലക്കെട് ബോബി ചെമ്മണ്ണൂർ (ഓപ്പറേഷൻ കുബേര) എന്നാക്കണം എന്നു ഓർമപ്പെടുത്തുന്നു Shahoodu (സംവാദം) 17:19, 15 നവംബർ 2020 (UTC)
ഓപ്പറേഷൻ കുബേരയൊഴികെയുള്ള ഭാഗങ്ങൾ POV Pushing ആയാണ് കാണപ്പെടുന്നത്. --Irshadpp (സംവാദം) 05:46, 16 നവംബർ 2020 (UTC)
അസന്തുലിതഭാഗങ്ങൾ നീക്കം ചെയ്ത് സ്വതന്ത്ര അവലംബങ്ങളോടെ വ്യവസായി എന്ന നിലയ്ക്ക് നിലനിർത്താൻ സാധിക്കുമോ?--റോജി പാലാ (സംവാദം) 12:01, 17 നവംബർ 2020 (UTC)
 • നിലവിലുള്ള [1] ഈ അവസ്ഥയിൽ, ലേഖനം നിലനിൽക്കാനാവശ്യമായ ശ്രദ്ധേയതയുണ്ടോ? അവലംബമായി നൽകിയിരിക്കുന്ന ഇരുപത് കണ്ണികളിൽ, ഏഴെണ്ണമൊഴികെയുള്ളവയൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ശ്രദ്ധേയത എടുത്തുകാട്ടാനുള്ള അവലംബങ്ങൾ പ്രകാരം, ഇദ്ദേഹം നിരവധി സ്വർണ്ണക്കടകൾ തുറന്നതായി മനസ്സിലാക്കുന്നു. മറ്റൊന്ന്, 2012ൽ (Ambulance service launched in Elithorai to benefit rural people) എന്നത് മാത്രമാണ്. ഇവ ശ്രദ്ധേയതയ്ക്ക് മതിയെങ്കിൽ, അതാവാം. //സാമൂഹ്യസേവനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പല പുരസ്കാരങ്ങളും ലഭിച്ചിട്ടുമുണ്ട്// എന്നതിന് ഒരംവലംബം പോലും നിലവിലില്ല. ഇനിയുള്ളത് ഓപ്പറേഷൻ കുബേരയുമായുള്ള ബന്ധം മാത്രമാണ്. അതിന് ഒരു ലേഖനം നിലവിലുണ്ട് എന്നതും ശ്രദ്ധയിൽപ്പെടുത്തുന്നു. അവലംബമില്ലാത്ത അവാർഡുകളൊക്കെ നീക്കം ചെയ്ത് വേണമെങ്കിൽ നിലനിർത്താം. അതൊക്കെക്കഴിഞ്ഞാൽ, പിന്നെ ബാക്കിയുണ്ടാവുക //മലയാളിയായ ഒരു വ്യവസായിയാണ്‌ ബോബി ചെമ്മണ്ണൂർ[1][2][3] [4][5] സ്വർണ്ണ ബിസിനസ് ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ[6][7] ചെയർമാനും മാനേജിംഗ് ഡയറക്ടറും ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകനുമാണ് ഇദ്ദേഹം.// എന്നത് മാത്രമായിരിക്കും എന്നു കരുതുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 08:46, 19 നവംബർ 2020 (UTC)
ഓപ്പറേഷൻ കുബേര എന്ന ലേഖനത്തിലേക്ക് ഈ ലേഖനത്തിന്റെ ഭാഗങ്ങൾ കൂട്ടിചേർക്കുന്നതാണ് മറ്റൊരു ഹിതം. നിലവിൽ ഈ വ്യക്തി ഒരു സ്വതന്ത്ര ലേഖനം അർഹിക്കുന്നില്ല. ഒരു സാധാരണ വ്യവസായി മാത്രമാണ് ഇദ്ദേഹം. മാത്രമല്ല,ഈ വ്യക്‌തിക്ക് ലഭിച്ചിരിക്കുന്ന പുരസ്‌കാരങ്ങൾ ഒന്നും തന്നെ WP:GNG പ്രകാരം ശ്രേദ്ധേയത അര്ഹിക്കുന്നമല്ല.അനേകം വ്യവസായികളിൽ ഒരാൾ മാത്രമായ ഇദ്ദേഹം നിലവിലെ സാഹചര്യത്തിൽ ഒരു ലേഖനം അർഹിക്കുന്നില്ല.Shahoodu (സംവാദം) 12:55, 19 നവംബർ 2020 (UTC)


ലേഖനം നീക്കണം. പൈസ കൊടുത്ത് എഴുതിയ ലേഖനം. ഇങ്ങനെ ആണെങ്കിൽ നാളെ ഓരോരുത്തരും അവരെ പേരിൽ ലേഖനം തുടങ്ങുമലോ. കാശുകാർക്ക് എന്തും ആകാം എന്നാണോ സാറേ — ഈ തിരുത്തൽ നടത്തിയത് ശാക്തേയം (സംവാദംസംഭാവനകൾ)

ഇയാൾക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് കിട്ടിയിട്ടുണ്ട്. [ഇവിടെ] പക്ഷെ ഒരു ഗ്രൂപ്പ് പരിപാടിയാണ്. ഇയാളാണ് സ്പോൺസർ. അങ്ങനെനോക്കിയാൽ ചെറിയ ശ്രദ്ധേയതയുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 04:01, 26 ഫെബ്രുവരി 2021 (UTC)