വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 14
Vailopilli sridharamenon
തിരുത്തുകഒന്നു പെട്ടെന്ന് മായ്ച്ചേക്കണേ... --Adv.tksujith (സംവാദം) 17:14, 12 നവംബർ 2012 (UTC)
- മായ്ച്ചു. ഇത്തരം ലേഖനങ്ങൾക്ക് {{SD}} ഫലകമിടുന്നതാണ് നല്ലത്. അവ സമവായമില്ലാതെ തന്നെ മായ്ക്കപ്പെടും -- റസിമാൻ ടി വി 17:15, 12 നവംബർ 2012 (UTC)
അജന്താ കളി അക്കാഡമി
തിരുത്തുകശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 14:27, 26 ഒക്ടോബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സംവാദം) 03:02, 10 നവംബർ 2012 (UTC) |
അഞ്ചൽ ഐ. ഹാരിസ്
തിരുത്തുകശ്രദ്ധേയത വ്യക്തമല്ല. അവലംബമില്ല--റോജി പാലാ (സംവാദം) 09:53, 3 നവംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 06:10, 20 നവംബർ 2012 (UTC) |
ഐ. ഹാരിസ് സ്മാരക ഗ്രന്ഥശാല
തിരുത്തുകശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 09:57, 3 നവംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 06:10, 20 നവംബർ 2012 (UTC) |
കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈ സ്കൂൾ, ഈരാറ്റുപേട്ട
തിരുത്തുക- കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈ സ്കൂൾ, ഈരാറ്റുപേട്ട (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 06:32, 7 നവംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 06:08, 20 നവംബർ 2012 (UTC) |
തുമ്പൂർ ലോഹിതാക്ഷൻ
തിരുത്തുകശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 06:35, 7 നവംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 06:08, 20 നവംബർ 2012 (UTC) |
നാടൻ ഭാഷകൾ
തിരുത്തുക- നാടൻ ഭാഷകൾ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 06:42, 7 നവംബർ 2012 (UTC)
ഇല്ലാത്തത് ശ്രദ്ധേയതയാണോ? പരിഷ്കരിച്ച് താളിൽ സൂക്ഷിക്കാനുള്ള വൈജ്ഞാനികമൂല്യം ഇതിനില്ലേ?ബിനു (സംവാദം)
- ഭാഷാഭേദങ്ങളെക്കുറിച്ചുള്ള ഉപഭാഷ താൾ നോക്കുക. അങ്ങോട്ട് തിരിച്ചുവിടാമെന്ന് കരുതുന്നു -- റസിമാൻ ടി വി 08:32, 7 നവംബർ 2012 (UTC)
ദേശ്യഭേദങ്ങളെപ്പറ്റി ഒരുതാൾ ഉള്ള സ്ഥിതിക്ക് അങ്ങോട്ട് തിരിച്ചു വിടുന്നത് നല്ലതുതന്നെ ബിനു (സംവാദം) 08:36, 7 നവംബർ 2012 (UTC)
- മലയാള ഭാഷാഭേദങ്ങൾ--റോജി പാലാ (സംവാദം) 08:39, 7 നവംബർ 2012 (UTC)
- ഇതാണ് കൂടുതൽ നല്ല തിരിച്ചുവിടൽ താൾ. അങ്ങോട്ട് പെട്ടെന്ന് തിരിച്ചുവിടാമെന്ന് കരുതുന്നു -- റസിമാൻ ടി വി 08:47, 7 നവംബർ 2012 (UTC)
- മലയാള ഭാഷാഭേദങ്ങൾ--റോജി പാലാ (സംവാദം) 08:39, 7 നവംബർ 2012 (UTC)
- അതു ശരിയാകുമോ? ഉള്ളടക്കത്തിൽ പുതുമയുണ്ടെങ്കിൽ അതുമാത്രം എടുത്ത് ആ താളിൽ ചേർത്താൽ മതിയാകും. നാടൻ ഭാഷകൾ എന്നു പറയുന്ന തലക്കെട്ട് മലയാളത്തിൽ മാത്രമല്ലല്ലോ എല്ലാ ഭാഷയിലും ഇല്ലേ ഈ നാടൻ ഭാഷകൾ. ഭാഷ എന്ന താളിൽ നാടൻ ഭാഷകൾ എന്ന ഉപവിഭാഗമായി ചേർത്ത് ഒരു വിവരണം നൽകിയാൽ അങ്ങോട്ടു തിരിച്ചുവിടാം. അല്ലെങ്കിൽ ഇപ്പോഴുള്ള വിവരണം മാറ്റി നാടൻ ഭാഷകളേക്കുറിച്ച് മാത്രം എഴുതണം. എങ്കിലേ പ്രത്യേക ലേഖനമായി നിൽക്കാൻ ശക്തിയുണ്ടാകൂ. ഇതൊന്നും ചെയ്തില്ലെങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ നീക്കം ചെയ്യുന്നതാണ് നല്ലത്.--റോജി പാലാ (സംവാദം) 11:40, 7 നവംബർ 2012 (UTC)
- "നാടൻ ഭാഷ" എന്നത് "പ്രാദേശിക ഭാഷാഭേദം" എന്നതിന് തുല്യമാണെന്നാണ് എനിക്ക് മനസ്സിലാവുന്നത്. ഈ ധാരണ ശരിയാണെങ്കിൽ തിരിച്ചുവിടുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 12:15, 7 നവംബർ 2012 (UTC)
- നാടൻ ഭാഷകൾ എന്നതിനെ മലയാള ഭാഷാഭേദങ്ങൾ എന്നതിലേക്കു തിരിച്ചുവിടുന്നതു അനുയോജ്യമാകില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇപ്പോഴുള്ള ഉള്ളടക്കം പുതുമയുണ്ടെങ്കിൽ മാത്രം മലയാള ഭാഷാഭേദങ്ങൾ എന്നതാളിൽ ചേർക്കാം. താളിനെ താങ്കൾ പറഞ്ഞതു പോലെ ഉപഭാഷ എന്ന താളിലേക്കു തിരിച്ചുവിടാം.--റോജി പാലാ (സംവാദം) 13:06, 7 നവംബർ 2012 (UTC)
തീരുമാനം: ഉപഭാഷയിലേക്കു തിരിച്ചുവിട്ടു--റോജി പാലാ (സംവാദം) 06:06, 20 നവംബർ 2012 (UTC) |
പാഠ്യപദ്ധതി ഉദ്ദേശങ്ങൾ
തിരുത്തുകവിജ്ഞാനകോശസ്വഭാവമില്ല --Vssun (സംവാദം) 17:20, 7 നവംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 06:14, 20 നവംബർ 2012 (UTC) |
ഇസ്‌ലാം പാഠശാല
തിരുത്തുകശ്രദ്ധേയതയില്ല. WP:WEB പ്രകാരം --Vssun (സംവാദം) 03:12, 10 നവംബർ 2012 (UTC)
- ശ്രദ്ധേയതയില്ല, മായ്ക്കാം -- റസിമാൻ ടി വി 12:10, 19 നവംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 06:15, 20 നവംബർ 2012 (UTC) |
സബീർ തിരുമല
തിരുത്തുക- സബീർ തിരുമല (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയത വ്യക്തമാക്കിയിട്ടില്ല, ആത്മകഥ --റസിമാൻ ടി വി 11:21, 21 ഒക്ടോബർ 2012 (UTC)
- മായ്ക്കുക --Anoop | അനൂപ് (സംവാദം) 06:44, 23 ഒക്ടോബർ 2012 (UTC)
തീരുമാനം: "സബീർ തിരുമല" എന്ന ലേഖനം "ഉപയോക്താവ്:Sabeer thirumala" എന്ന തലക്കെട്ടിലേക്ക് മാറ്റിയിരിക്കുന്നു --ശ്രീജിത്ത് കെ (സംവാദം) 12:25, 23 ഒക്ടോബർ 2012 (UTC) |
- ഉപയോക്തൃതാളിന്റെ നാൾവഴി ഒന്നു നോക്കൂ--റോജി പാലാ (സംവാദം) 12:31, 23 ഒക്ടോബർ 2012 (UTC)
കുഴൂർ വിൽസൺ
തിരുത്തുക- കുഴൂർ വിൽസൺ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ പ്രകാരം ശ്രദ്ധേയതയില്ലെന്ന് സംശയിക്കപ്പെടുന്നു --Anoop | അനൂപ് (സംവാദം) 06:52, 11 ഒക്ടോബർ 2012 (UTC)
- എതിർക്കുന്നു ആത്മകഥ ആണെന്ന ഒരു സംശയം ഉണ്ട്. പക്ഷെ ആൾ ശ്രദ്ധേയൻ ആണെന്ന് തോന്നുന്നു.--ഷിജു അലക്സ് (സംവാദം) 13:08, 21 ഒക്ടോബർ 2012 (UTC)
- ശ്രദ്ധേയത വ്യക്തമാക്കുന്ന ഒന്നും താളിലില്ലല്ലോ ഷിജൂ -- റസിമാൻ ടി വി 14:17, 21 ഒക്ടോബർ 2012 (UTC)
- ഷിജു എഴുത്തുകാർക്കുള്ള ശ്രദ്ധേയതാ നയം വായിച്ചു നോക്കൂ. അതിലെ ഏതു നയപ്രകാരമാണു് ഈ ലേഖനം നിലനിർത്തേണ്ടത് ? --Anoop | അനൂപ് (സംവാദം) 06:43, 23 ഒക്ടോബർ 2012 (UTC)
തീരുമാനം: ശ്രദ്ധേയത വ്യക്തമല്ല, നീക്കം ചെയ്തു -- KG (കിരൺ) 08:07, 29 ഒക്ടോബർ 2012 (UTC) |
അമ്മമരം
തിരുത്തുക- അമ്മമരം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല --Vssun (സംവാദം) 08:59, 20 സെപ്റ്റംബർ 2012 (UTC)
- അനുകൂലിക്കുന്നു ലൈറ്റ് ആന്റ് സൌണ്ട് ഷോ ശ്രദ്ധേയമാണെന്ന് കരുതുന്നില്ല -- റസിമാൻ ടി വി 08:04, 23 സെപ്റ്റംബർ 2012 (UTC)
- ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 08:19, 23 സെപ്റ്റംബർ 2012 (UTC)
- ശ്രദ്ദേയത ഇല്ലെങ്കിലും ലേഖനം വിജ്ഞാനപ്രദമാണ്. നിലനിർത്തുന്നതൊരു പാതകമാവില്ല. --ശ്രീജിത്ത് കെ (സംവാദം) 06:30, 24 സെപ്റ്റംബർ 2012 (UTC)
- ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 08:19, 23 സെപ്റ്റംബർ 2012 (UTC)
ഒരുതാളാകാൻ യോഗ്യത നൽകുന്ന ശ്രദ്ധേയത ഏതായാലും അതിനില്ല .ലത്തീൻ സ്ഭയുടെ താളിൽ ലേഖനത്തിലെ വിവരങ്ങൾ ഉചിതമായി പരിഷ്കരിച്ചു ചേർക്കാവുന്നതാണ് ബിനു (സംവാദം) 07:51, 24 സെപ്റ്റംബർ 2012 (UTC)
- ഒരൊറ്റ ലേഖനമായി നിൽക്കുന്നതിനുള്ള ശ്രദ്ധേയതയില്ല. മറ്റേതെങ്കിലും ലേഖനത്തിൽ ആവശ്യ വിവരങ്ങൾ ചേർത്ത് ഈ ലേഖനം മായ്ക്കാം. --Anoop | അനൂപ് (സംവാദം) 06:45, 23 ഒക്ടോബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 10:03, 3 നവംബർ 2012 (UTC) |
ഒരു തമിഴന്റെ മലയാളം
തിരുത്തുകവിജ്ഞാനകോശസ്വഭാവമില്ല -- റസിമാൻ ടി വി 10:07, 2 സെപ്റ്റംബർ 2012 (UTC)
- നിഷ്പക്ഷം - വിക്കിക്കു ചേരുന്ന രീതിയിൽ മാറ്റി നിലനിർത്താൻ കഴിയുമെങ്കിൽ നല്ലത്--ഹിരുമോൻ (സംവാദം) 08:33, 4 സെപ്റ്റംബർ 2012 (UTC)
- അനുകൂലിക്കുന്നു - കളയണം.--കല്ലുപുരയ്ക്കൻ Kallupurakkan 12:09, 30 സെപ്റ്റംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 04:03, 1 ഒക്ടോബർ 2012 (UTC) |
ടി. വി. അബ്ദുറഹിമാൻ കുട്ടി
തിരുത്തുകശ്രദ്ധേയതയില്ല Vssun (സംവാദം) 17:30, 17 സെപ്റ്റംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സംവാദം) 10:26, 28 സെപ്റ്റംബർ 2012 (UTC) |
ബ്രിട്ടീഷ് ഭരണം
തിരുത്തുകവിജ്ഞാനകോശസ്വഭാവമില്ല--റോജി പാലാ (സംവാദം) 04:34, 30 സെപ്റ്റംബർ 2012 (UTC)
- ഇന്ത്യയിലെ ബ്രീട്ടീഷ് ഭരണം എന്ന നിലയിൽ നോക്കിയാൽ ബ്രിട്ടീഷ് രാജ് എന്നതിലേക്ക് തിരിച്ചുവിടാം. എങ്കിലും വെറും ബ്രീട്ടീഷ് ഭരണത്തിനെ അതിലേക്കുതിരിച്ചുവിടുന്നതിൽ അസ്വാഭാവികത തോന്നുന്നു. --Vssun (സംവാദം) 06:25, 1 ഒക്ടോബർ 2012 (UTC)
- ബ്രിട്ടീഷ് സാമ്രാജ്യം എന്നതിലേയ്ക്ക് തിരിക്കാമെന്നു തോന്നുന്നു. --കല്ലുപുരയ്ക്കൻ Kallupurakkan 03:46, 2 ഒക്ടോബർ 2012 (UTC)
തീരുമാനം: ബ്രീട്ടീഷ് സാമ്രാജ്യത്തിലേക്ക് തിരിച്ചു -- Vssun (സംവാദം) 08:17, 4 ഒക്ടോബർ 2012 (UTC) |
നമ്മുടെ പറശ്ശിനി
തിരുത്തുകശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 12:57, 1 ഒക്ടോബർ 2012 (UTC)
തീരുമാനം: ശ്രദ്ധേയതയുണ്ടെന്ന് തോന്നാൻ യാതൊരു കാരണവും കാണാഞ്ഞതിനാൽ പെട്ടെന്ന് മായ്ച്ചു -- റസിമാൻ ടി വി 18:12, 1 ഒക്ടോബർ 2012 (UTC) |
ഓർത്തഡോക്സ് ഹെറാൾഡ്
തിരുത്തുകശ്രദ്ധേയതയില്ല --Vssun (സംവാദം) 08:15, 4 ഒക്ടോബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 12:08, 14 ഒക്ടോബർ 2012 (UTC) |
സ്നേഹസ്പർശം
തിരുത്തുക- സ്നേഹസ്പർശം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഇപ്പോഴുള്ള വിവരണം വ്യക്തമല്ല--റോജി പാലാ (സംവാദം) 08:29, 4 ഒക്ടോബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 11:52, 14 ഒക്ടോബർ 2012 (UTC) |
മഞ്ജുഷ് ഗോപാൽ
തിരുത്തുക- മഞ്ജുഷ് ഗോപാൽ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 12:31, 5 ഒക്ടോബർ 2012 (UTC)
- 2007 ൽ മികച്ച അന്വേഷണാത്മക ദൃശ്യ മാധ്യമ റിപ്പോർട്ടർക്കുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം നേടി എന്ന് കാണുന്നു. ശ്രദ്ധേയതയ്ക്ക് അത്ര പോരേ? --ശ്രീജിത്ത് കെ (സംവാദം) 13:37, 5 ഒക്ടോബർ 2012 (UTC)
- അവലംബം ചേർത്താൽ മതി--റോജി പാലാ (സംവാദം) 13:40, 5 ഒക്ടോബർ 2012 (UTC)
അവലംബം ഇല്ല എന്ന പേരിൽ ഇങ്ങോട്ടു കൊണ്ടുവരേണ്ടിയിരുന്നില്ല. ആധികാരികത ടാഗ് ചേർത്ത് നിർത്തുന്നതായിരുന്നു നല്ലത്. --Vssun (സംവാദം) 17:19, 5 ഒക്ടോബർ 2012 (UTC)
- ഇതായിരുന്നു നിർദ്ദേശിക്കുമ്പോഴുള്ള അവസ്ഥ. അതു യോഗ്യത മതിയെങ്കിൽ ശ്രദ്ധേയത ചേർക്കുമെന്നു കരുതിയില്ല. തുടർന്നാണ് ശ്രീജിത്തിന്റെ ചോദ്യം അപ്പോൾ തെളിവ് ആവശ്യപ്പെട്ടു. --റോജി പാലാ (സംവാദം) 17:45, 5 ഒക്ടോബർ 2012 (UTC)
- - നിലവിൽ അവലംബം ചേർത്തിട്ടുണ്ട്. മതിയാകുമെങ്കിൽ മായ്ക്കുക ഫലകം പിൻവലിക്കാവുന്നതാണ്. --Vssun (സംവാദം) 02:08, 6 ഒക്ടോബർ 2012 (UTC)
സംസ്ഥാന സർക്കാർ പുരസ്ക്കാരം നേടി എന്നതിന് അവലംബമായ സ്ഥിതിക്ക് മായ്ക്കൽ പുന:പരിശോധിക്കുമെന്ന് കരുതുന്നു. ---Johnchacks (സംവാദം) 04:21, 6 ഒക്ടോബർ 2012 (UTC)
തീരുമാനം: നിലനിർത്തുന്നു--റോജി പാലാ (സംവാദം) 04:25, 6 ഒക്ടോബർ 2012 (UTC) |
രാധാലക്ഷ്മി പത്മരാജൻ
തിരുത്തുകശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 13:04, 5 ഒക്ടോബർ 2012 (UTC)
- അനുകൂലിക്കുന്നു --കല്ലുപുരയ്ക്കൻ Kallupurakkan 15:43, 5 ഒക്ടോബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 11:58, 14 ഒക്ടോബർ 2012 (UTC) |
റഷീദ് പരപ്പനങ്ങാടി
തിരുത്തുകശ്രദ്ധേയതയില്ല (മുൻപ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരുന്നു)--റോജി പാലാ (സംവാദം) 13:20, 5 ഒക്ടോബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 11:59, 14 ഒക്ടോബർ 2012 (UTC) |
അമലഭാരതം
തിരുത്തുക- അമലഭാരതം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 08:40, 6 ഒക്ടോബർ 2012 (UTC)
- മഠത്തിന്റെ ഒരു പദ്ധതിയെന്ന നിലയിൽ മഠത്തിന്റെ താളിൽ ചേർക്കാവുന്ന വിവരങ്ങളെ ഉള്ളൂ--റോജി പാലാ (സംവാദം) 09:06, 6 ഒക്ടോബർ 2012 (UTC)
ശ്രദ്ധേയത നയങ്ങൾക്കനുസൃതമായ് റഫറൻസ് ചെർത്തിട്ടുണ്ട് എന്നു കരുതുന്നു, എങ്കിലും വികിപീഡിയ നയങ്ങൾ അനുസരിച്ച് പ്രശ്നം ഉണ്ടെങ്കിൽ, ഈ താൾ നീക്കം ചെയ്യുന്നതിൽ പ്രശ്ന ഇല്ല. -- കണ്ണൻ വയനാട് 09:01, 6 ഒക്ടോബർ 2012 (UTC)-- --കണ്ണൻ വയനാട്
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 12:12, 14 ഒക്ടോബർ 2012 (UTC) |
പി.എൻ. സുരേഷ്
തിരുത്തുക- പി.എൻ. സുരേഷ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 08:44, 6 ഒക്ടോബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 12:01, 14 ഒക്ടോബർ 2012 (UTC) |
കൊളങ്ങരോത്ത് രാഘവൻ
തിരുത്തുകശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 09:04, 6 ഒക്ടോബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 12:05, 14 ഒക്ടോബർ 2012 (UTC) |
ബൈജു ചന്ദ്രൻ
തിരുത്തുക- ബൈജു ചന്ദ്രൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 09:10, 6 ഒക്ടോബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 12:05, 14 ഒക്ടോബർ 2012 (UTC) |
ആൾക്കൂട്ടം ലിറ്റിൽ മാഗസിൻ
തിരുത്തുകശ്രദ്ധേയത വ്യക്തമാക്കിയിട്ടില്ല, അവലംബമില്ല --റസിമാൻ ടി വി 18:08, 6 ഒക്ടോബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 12:06, 14 ഒക്ടോബർ 2012 (UTC) |
സബ്‌ആറ്റോമിക് കണങ്ങൾ
തിരുത്തുകആവശ്യത്തിന് വിവരങ്ങളില്ല Raghith 06:26, 3 സെപ്റ്റംബർ 2012 (UTC)
- അനുകൂലിക്കുന്നു--ഹിരുമോൻ (സംവാദം) 08:36, 4 സെപ്റ്റംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 09:33, 20 സെപ്റ്റംബർ 2012 (UTC) |
Hassenar Knnummal
തിരുത്തുകശ്രദ്ധേയതയില്ല. സംവാദം കാണുക.--റോജി പാലാ (സംവാദം) 11:38, 3 സെപ്റ്റംബർ 2012 (UTC)
- അനുകൂലിക്കുന്നു --ഹിരുമോൻ (സംവാദം) 08:45, 4 സെപ്റ്റംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 08:35, 15 സെപ്റ്റംബർ 2012 (UTC) |
യുവകലാസാഹിതി
തിരുത്തുക- യുവകലാസാഹിതി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല.--റോജി പാലാ (സംവാദം) 11:56, 3 സെപ്റ്റംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 08:36, 15 സെപ്റ്റംബർ 2012 (UTC) |
പീഡിയ വ്യൂസ്
തിരുത്തുക- പീഡിയ വ്യൂസ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Vssun (സംവാദം) 16:55, 3 സെപ്റ്റംബർ 2012 (UTC)
തീരുമാനം: ശ്രദ്ധേയത, വ്യക്തമായ അവലംബമില്ല, നിർദ്ദേശമനുസരിച്ച് ഒഴിവാക്കുന്നു -- KG (കിരൺ) 08:38, 15 സെപ്റ്റംബർ 2012 (UTC) |
ബാലി കടുവ
തിരുത്തുക- ബാലി കടുവ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ആവശ്യത്തിന് വിവരങ്ങളില്ല Raghith 08:58, 5 സെപ്റ്റംബർ 2012 (UTC)
- തലക്കെട്ട് മാറ്റി. വിപുലീകരിക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 09:12, 5 സെപ്റ്റംബർ 2012 (UTC)
- ആവശ്യത്തിനു വിവരങ്ങൾ അവലംബം അടകം ചേർത്തി - Irvin Calicut ....ഇർവിനോട് പറയു 08:01, 8 സെപ്റ്റംബർ 2012 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സംവാദം) 08:02, 8 സെപ്റ്റംബർ 2012 (UTC) |
പവിത്രമോതിരം
തിരുത്തുക- പവിത്രമോതിരം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
പരസ്യം Vssun (സംവാദം) 07:01, 8 സെപ്റ്റംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 09:32, 20 സെപ്റ്റംബർ 2012 (UTC) |
ബയോകുർക്കുമാക്സ്
തിരുത്തുക- ബയോകുർക്കുമാക്സ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക) എന്ന ലേഖനം മായ്ക്കാവുന്നതാണ് യാതൊരു ഉള്ളടക്കവുമില്ല--Roshan (സംവാദം) 11:19, 14 സെപ്റ്റംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 05:19, 23 സെപ്റ്റംബർ 2012 (UTC) |
റാം ബഹാദൂർ
തിരുത്തുക- റാം ബഹാദൂർ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല, അവലംബമില്ല. സഫ്ദർ ഹാഷ്മിയെക്കുറിച്ചുള്ള ലേഖനത്തിൽ ഒരു വരി ചേർക്കേണ്ട ആവശ്യമേ ഉള്ളൂ. റസിമാൻ ടി വി 13:55, 14 സെപ്റ്റംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 05:21, 23 സെപ്റ്റംബർ 2012 (UTC) |
ദീവാന
തിരുത്തുക- ദീവാന (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിവരങ്ങളില്ല, ഇൻഫോബോക്സ് മാത്രം റസിമാൻ ടി വി 15:07, 14 സെപ്റ്റംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 05:23, 23 സെപ്റ്റംബർ 2012 (UTC) |
കോർക്കുമരം
തിരുത്തുക- കോർക്കുമരം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിവരങ്ങളില്ല - Irvin Calicut ....ഇർവിനോട് പറയു 11:41, 15 സെപ്റ്റംബർ 2012 (UTC)
തീരുമാനം: ഇദ്ദേഹം അത്യാവശ്യവിവരങ്ങൾ ഉൾപ്പെടുത്തി. നിലനിർത്തുന്നു--റോജി പാലാ (സംവാദം) 05:24, 23 സെപ്റ്റംബർ 2012 (UTC) |
അഖില ഭാരതിയ നായർ സർവീസ് സൊസൈറ്റി
തിരുത്തുകശ്രദ്ധേയത വ്യക്തമാക്കിയിട്ടില്ല, അവലംബമില്ല -- റസിമാൻ ടി വി 14:42, 4 സെപ്റ്റംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 05:35, 23 സെപ്റ്റംബർ 2012 (UTC) |
പാലാ സഹൃദയ സമിതി
തിരുത്തുകശ്രദ്ധേയത വ്യക്തമാക്കിയിട്ടില്ല, അവലംബമില്ല --റസിമാൻ ടി വി 12:00, 5 ഒക്ടോബർ 2012 (UTC)
- അവലംബം ചേർത്താൽ ശ്രദ്ധേയത ഉണ്ടാകുമോ?--റോജി പാലാ (സംവാദം) 17:56, 5 ഒക്ടോബർ 2012 (UTC)
- സമിതിയെക്കുറിച്ച് പത്രവാർത്തകളും മറ്റും കാര്യമായി വന്നിട്ടുണ്ടെങ്കിൽ ശ്രദ്ധേയതയ്ക്ക് സൂചനയായി കണക്കാക്കാമല്ലോ -- റസിമാൻ ടി വി 12:14, 7 ഒക്ടോബർ 2012 (UTC)
- സ്ഥാപിത വർഷത്തിനു തെളിവു നൽകിയിട്ടുണ്ട്. ശ്രദ്ധേയത ഈ കാര്യത്തിൽ വ്യക്തമല്ല--റോജി പാലാ (സംവാദം) 13:54, 8 ഒക്ടോബർ 2012 (UTC)
- ഇദ്ദേഹമായിരുന്നു സ്ഥാപക അദ്ധ്യക്ഷൻ--റോജി പാലാ (സംവാദം) 14:30, 8 ഒക്ടോബർ 2012 (UTC)
- മായ്ക്കുക. ശ്രദ്ധേയതയില്ല --Anoop | അനൂപ് (സംവാദം) 10:51, 25 നവംബർ 2012 (UTC)
തീരുമാനം: ശ്രദ്ധേയനായ വ്യക്തി സ്ഥാപിച്ച് 45 വർഷമായി ശ്രദ്ധേയമായി ഇന്നും സജീവമായി പ്രവർത്തിക്കുന്ന സാഹിത്യ സദസ്സ്. ഇതിനു ശ്രദ്ധേയതയുണ്ട്. നീക്കം ചെയ്ത ലേഖനം പുനഃസ്ഥാപിച്ച് നിലനിർത്തുന്നു. എനിക്കു പറ്റിയ അബദ്ധമായിരുന്നു ലേഖനം നീക്കം ചെയ്തത്. --റോജി പാലാ (സംവാദം) 08:06, 7 ഡിസംബർ 2012 (UTC) |
ഇടയോടിൽ
തിരുത്തുക- ഇടയോടിൽ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 12:33, 24 നവംബർ 2012 (UTC)
- ആധികാരികമല്ല. ഒഴിവാക്കുക. --Vssun (സംവാദം) 18:24, 24 നവംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു. -- Vssun (സംവാദം) 09:45, 7 ഡിസംബർ 2012 (UTC) |
മലയാള കലാഗ്രാമം
തിരുത്തുകശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 11:43, 25 നവംബർ 2012 (UTC)
- ശ്രദ്ധേയതയുണ്ട്. നിലനിർത്തണം. --Anoop | അനൂപ് (സംവാദം) 11:53, 25 നവംബർ 2012 (UTC)
- കലാപഠനത്തിനും സാംസ്കാരികസംവാദങ്ങൾക്കുള്ള വേദി എന്ന് ആമുഖത്തിൽ പറഞ്ഞിരിക്കുന്നു. ഇതിനെന്താണു ശ്രദ്ധേയത?--റോജി പാലാ (സംവാദം) 12:44, 25 നവംബർ 2012 (UTC)
- നിഷ്പക്ഷം കലാപഠനകേന്ദ്രം എന്നതിനുപുറമേ ഒരു ആർട്ട് ഗാലറിയും കൂടിയാണെന്ന് കരുതുന്നു. അംഗീകാരങ്ങളെക്കുറിച്ചോ ശ്രദ്ധേയപരാമർശങ്ങളെക്കുറിച്ചോ ലേഖനത്തിൽ കാണുന്നില്ല. --Vssun (സംവാദം) 16:26, 25 നവംബർ 2012 (UTC)
- ഒഴിവാക്കുന്നതിനെ അതിശക്തമായി എതിർക്കുന്നു. 'ശ്രദ്ധേയത' ഉണ്ടു്. വിശ്വപ്രഭ ViswaPrabha Talk 01:16, 26 നവംബർ 2012 (UTC)
ആറുവർഷമായി മലയാളം വിക്കിപീഡിയയിൽ നിലനിൽക്കുന്ന ലേഖനത്തിന് ഇപ്പോൾ ശ്രദ്ധേയതയില്ല എന്ന് വാദിക്കുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ല. ഏതെങ്കിലും ഭാഗങ്ങൾക്ക് ആധികാരികത ഇല്ലെങ്കിൽ അത് ചൂണ്ടിക്കാട്ടാം. ഈ ലേഖനത്തിലെ ഒഴിവാക്കൽ നോട്ടീസ് ഉടൻ നീക്കുമെന്ന് കരുതുന്നു. --Adv.tksujith (സംവാദം) 01:49, 26 നവംബർ 2012 (UTC)
- ശ്രദ്ധേയതുണ്ടെങ്കിൽ അതിനു കാരണം പറയുക. ആറുവർഷമായി നിലനിൽക്കുന്നു എന്നതൊരു കാരണമല്ല. ഒപ്പം ഇതൊരു വോട്ടെടുപ്പുമല്ല --റോജി പാലാ (സംവാദം) 03:59, 26 നവംബർ 2012 (UTC)
- മുകളിലുള്ള കണ്വാതീർത്ഥ ബീച്ച് റിസോർട്ട് എഴുതപ്പെട്ടിട്ടുള്ളത് 2007-ലാണ് അവിടെയും അഭിപ്രായം പറയാം.--റോജി പാലാ (സംവാദം) 04:32, 26 നവംബർ 2012 (UTC)
തീർച്ചയായും "വർഷങ്ങൾക്ക് മുന്നേ സൃഷ്ടിച്ചത്" എന്നത് ശ്രദ്ധേയതയുടെ മാനദണ്ഡമല്ല എന്ന് സമ്മതിക്കുന്നു. എന്നാൽ നാളിതുവരെ, അനവധിപേർ തിരുത്തി വികസിപ്പിച്ച് ഒരു ലേഖനമാക്കി മാറ്റുന്നതിനിടയിൽ, ഈ ശ്രദ്ധേയതാക്കുറവ് ആരും കണ്ടുപിടിച്ചില്ലാ എന്നത് അത്ഭുതമുളവാക്കി. അതുകൊണ്ട് അങ്ങനെ പറഞ്ഞുപോയതാണ് മാഷേ... ഇനി വിക്കിപീഡിയയിൽ പുതുതായി ഉൾപ്പെടുത്തപ്പെടുന്ന ലേഖനങ്ങൾക്കൊപ്പം നിലവിലുള്ള എല്ലാ ലേഖനങ്ങളും പരിശോധിച്ച് അവയിൽ ശ്രദ്ധേയത ഇല്ലാത്തവ നീക്കം ചെയ്യാനുള്ള ഒരു പദ്ധതിയുടെ ഭാഗമാണിതെങ്കിൽ അതിനെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.
പക്ഷേ, ഈ ലേഖനം പലതുകൊണ്ടും ശ്രദ്ധേയമാണെന്ന് കരുതുന്നു. എം.ഗോവിന്ദന്റെ സ്മരണാർത്ഥമുള്ള സ്ഥാപനം, കേരള കലകളുടെ പ്രോത്സാഹനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനം, പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രം, പ്രമുഖരായ അനവധിപേർ പങ്കെടുക്കുന്ന പരിപാടികളും സംവാദങ്ങളും നടക്കുന്ന ഇടം എന്നിങ്ങനെ പലതരത്തിൽ പേരുകേട്ടതാണ് ഈ കേന്ദ്രം എന്ന് കാണുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള സ്വതന്ത്രവും ആശ്രയിക്കാവുന്നതുമായ പല സ്രോതസ്സുകളിലും മലയാള കലാഗ്രാമത്തെപ്പറ്റി പരാമർശം കാണുന്നുമുണ്ട്. അവരുടെ പത്താം വാർഷികം ആചരിച്ചതിന്റെ വാർത്ത ഇവിടെ കാണാം. ഇത്തരം പലകാരണങ്ങൾ കൊണ്ട് ലേഖനത്തിന് ശ്രദ്ധേയതയുണ്ട്, അത് നിലനിർത്തണം എന്നുതന്നെ ഇപ്പോഴും അഭിപ്രായം.
പക്ഷേ ലേഖനത്തിലെ പല ഭാഗങ്ങളും വേണ്ടത്ര അവലംബത്തോടുകൂടിയാണോ എഴുതിയിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമുണ്ട്. അത് സൂചിപ്പിക്കാനും ആ ഭാഗങ്ങളിലെ അവകാശവാദങ്ങളോട് വിക്കിപീഡിയയ്ക്ക് ഉത്തരവാദിത്വമില്ലാത്തതിനാലും അവിടങ്ങളിൽ തെളിവ് ഫലകം ചേർക്കുന്നത് നന്നായിരിക്കും. --Adv.tksujith (സംവാദം) 09:15, 26 നവംബർ 2012 (UTC)
- ഇത്തരം കലാപഠന ക്ഷേത്രങ്ങൾക്ക് ശ്രദ്ധേയത നിശ്ചയിക്കുന്നത് എങ്ങനെയാണു്? അതിനുള്ള ഒരു നയവും മലയാളം വിക്കിപീഡിയയിൽ ഇതുവരെയില്ല. ഈ ലേഖനത്തിൽ കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നു ചേർത്തത് തെറ്റാണു്. കാരണം ഇതൊരു വിനോദസഞ്ചാര കേന്ദ്രമല്ല, മറ്റൊന്ന് ഇത് കണ്ണൂർ ജില്ലയിലുമല്ല. --Anoop | അനൂപ് (സംവാദം) 09:20, 26 നവംബർ 2012 (UTC)
- നയം നിലവിലുണ്ടോ എന്നു നോക്കിയല്ലല്ലോ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നത്. ശ്രദ്ധേയനായ വ്യക്തി സ്ഥാപിച്ചെന്നു കരുതി സ്ഥാപനത്തിനു ശ്രദ്ധേയത ഉണ്ടാകുന്നില്ല.--റോജി പാലാ (സംവാദം) 09:59, 26 നവംബർ 2012 (UTC)
- നയം ഇല്ലെങ്കിൽ പിന്നെ എന്തടിസ്ഥാനത്തിലാണു ശ്രദ്ധേയത നിർണയിക്കുന്നത്? --Anoop | അനൂപ് (സംവാദം) 10:09, 26 നവംബർ 2012 (UTC)
- പിന്നെ എന്തുകൊണ്ടാണ് എല്ലാവരും പദ്ധതിതാളിൽ ശ്രദ്ധേയതയില്ല എന്നു പറഞ്ഞ് ഒപ്പു വയ്ക്കുന്നത്?--റോജി പാലാ (സംവാദം) 10:36, 26 നവംബർ 2012 (UTC)
അതെ, എനിക്കും ഇതൊരു സംശയം തന്നെയാണ്. ഈ ലേഖനത്തിന് ശ്രദ്ധേയത ഇല്ലെങ്കിൽ പിന്നെ എന്താണ് ഈ ശ്രദ്ധേയത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ആരെങ്കിലും വിശദമാക്കിയാൽ കൊള്ളാം. ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയതാ മാനദണ്ഡങ്ങൾ ഈ ലേഖനം പാലിക്കുന്നതായാണ് മനസ്സിലാക്കുന്നത്. ഇനി മലയാളം വിക്കിയിൽ ഇത്തരം കാര്യങ്ങൾക്കായി പ്രത്യേകം ശ്രദ്ധേയതാ മാനദണ്ഡം ഉണ്ടെങ്കിൽ അത് ദയവായി വിശദീകരിക്കാമോ.
വിനോദ സഞ്ചാരകേന്ദ്രം എന്നതുകൊണ്ട് ഉദ്ദേശിച്ചിട്ടുണ്ടാവുക, കണ്ണൂർ - ന്യൂമാഹി ഭാഗങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ പതിവായി പോകുന്ന ഇടം, അല്ലെങ്കിൽ അവർക്ക് പോകുവാൻ ഉചിതമായ ഇടം എന്നായിരിക്കണം.(കണ്ണൂരുകാർക്കും മറ്റും ഇത് ബാധകമാകില്ലായിരിക്കും) കേരള കലാമണ്ഡലം വിനോദ സഞ്ചാരകേന്ദ്രമല്ലല്ലോ. പക്ഷേ, ധാരാളം സഞ്ചാരികൾ അവിടം സന്ദർശിക്കുന്നുണ്ട്. കലാഗ്രാമവും അത്തരത്തിൽ ആളുകൾ സന്ദർശിക്കുന്ന ഇടമായതിനാലാവും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സൈറ്റുകളിൽ അത് ഇടംപിടിച്ചത്.
മഹാനായ ആൾ സ്ഥാപിച്ചെന്നല്ല, എം. ഗോവിന്ദൻ എന്ന ശ്രദ്ധേയനായ വ്യക്തിയുടെ സ്മരണയ്കായുള്ള, ഒരു പക്ഷേ കേരളത്തിലെ ഏക സ്ഥാപനം എന്ന നിലയിൽ തന്നെ, അതിന് ശ്രദ്ധേയതയുണ്ടെന്നാണ് സൂചിപ്പിച്ചത്. എന്തായാലും എൻ. റാമും മറ്റും പങ്കെടുത്ത് പരിപാടി നടക്കണമെങ്കിൽ അത് കേവലം ഒരു ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ആകുമെന്ന് തോന്നുന്നില്ല. ഹിന്ദു സ്വീകാര്യമായ സ്രോതസല്ല എന്നുണ്ടെങ്കിൽ ശരി, സമ്മതിക്കാം.
ഇവിടെ സാംസ്കാരിക സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയ്കായി ഒരു നയം രൂപംകൊടുക്കേണ്ടതിന്റെ ആവശ്യകതയാണ് ബോദ്ധ്യപ്പെടുന്നത്. പഞ്ചായത്തിൽ ഒരു ചർച്ച ആരംഭിക്കുന്നതല്ലേ നല്ലത് ? --Adv.tksujith (സംവാദം) 16:00, 26 നവംബർ 2012 (UTC)
മലയാളം വിക്കിപീഡിയയെ ഈ "ശ്രദ്ധേയതാമാനിയ" എല്ലാ അർത്ഥത്തിലും കൊന്നുകൊണ്ടിരിക്കുകയാണു്. വിശ്വപ്രഭ ViswaPrabha Talk 18:16, 29 നവംബർ 2012 (UTC)
- എതിർക്കുന്നു മലയാള കലാഗ്രാമം ഒരു പീസ് ഓഫ് ഇൻഫോർമേഷൻ ആയിരുന്നു, തക്കതായ മാധ്യമ, സാംസ്കാരിക, വിനോദ, കലാ പ്രാധാന്യവും ശ്രദ്ധേയതയും ഈ സ്ഥാപനത്തിനുണ്ട് എന്ന് കാണുന്നു. നിലനിർത്താം.--എഴുത്തുകാരി സംവാദം 09:57, 30 നവംബർ 2012 (UTC)
തീരുമാനം: ശ്രദ്ധേയത ഉണ്ട് നിലനിർത്തുന്നു -- എഴുത്തുകാരി സംവാദം 10:06, 30 നവംബർ 2012 (UTC) |
- "ശ്രദ്ധേയതാമാനിയ" എന്ന് ഉദ്ദേശിച്ചത് എന്തായിരിക്കും.--റോജി പാലാ (സംവാദം) 08:07, 7 ഡിസംബർ 2012 (UTC)
ആസ്വാദനകല
തിരുത്തുക- ആസ്വാദനകല (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
തലക്കെട്ടുമായി ബന്ധമില്ലാത്ത ഉള്ളടക്കം, വിജ്ഞാനകോശസ്വഭാവമില്ല--റോജി പാലാ (സംവാദം) 12:36, 24 നവംബർ 2012 (UTC)
- വിജ്ഞാനകോശസ്വഭാവം കാണുന്നില്ല. ഒഴിവാക്കുക. --Vssun (സംവാദം) 18:25, 24 നവംബർ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു. -- Vssun (സംവാദം) 09:43, 7 ഡിസംബർ 2012 (UTC) |
ഇഖ്‌വാൻ ബുക്ക്
തിരുത്തുകശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 12:31, 26 നവംബർ 2012 (UTC)
- എന്താ കുഴപ്പം ? --Adv.tksujith (സംവാദം) 01:57, 27 നവംബർ 2012 (UTC)
- ഒരു ക്യൂരിയോസിറ്റി വാല്യൂവിൽ കവിഞ്ഞ് ലേഖനം ശ്രദ്ധേയത ഒരു വിധത്തിലും വ്യക്തമാക്കുന്നില്ലല്ലോ. ഈ സൈറ്റിനെക്കുറിച്ച് കാര്യമായി പത്രവാർത്തകൾ വല്ലതും വന്നിട്ടുണ്ടോ? -- റസിമാൻ ടി വി 05:33, 27 നവംബർ 2012 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സംവാദം) 18:33, 8 ഡിസംബർ 2012 (UTC) |
ലിപി സോഫ്റ്റ്‌വെയർ
തിരുത്തുകപരസ്യം --Vssun (സംവാദം) 03:56, 23 ഡിസംബർ 2012 (UTC)
- നീക്കം ചെയ്യുക -- റസിമാൻ ടി വി 09:56, 30 ഡിസംബർ 2012 (UTC)
തീരുമാനം: പരസ്യം പോലെ എഴുതപ്പെട്ടിരിക്കുന്നു. നീക്കം ചെയ്തു --Anoop | അനൂപ് (സംവാദം) 10:15, 13 ജനുവരി 2013 (UTC) |
ചേരാനല്ലൂർ കുഞ്ചുക്കർത്താവ്
തിരുത്തുകശ്രദ്ധേയതയില്ല, അവലംബങ്ങളും. --Daredevil Duckling (സംവാദം) 12:35, 14 ജനുവരി 2013 (UTC)
എന്തുകൊണ്ട് ശ്രദ്ധേയതില്ല--Roshan (സംവാദം) 12:38, 14 ജനുവരി 2013 (UTC)
- ശ്രദ്ധേയത തെളിയിക്കാനുള്ള ബാധ്യത ലേഖനമെഴുതിയയാൾക്കാണ്. A topic is presumed to be notable if it has received significant coverage in reliable sources that are independent of the subject (ഇവിടെ). ഇതനുസരിച്ച് ശ്രദ്ധേയത വ്യക്തമാക്കുന്ന ഒന്നും തന്നെ ലേഖനത്തിലില്ല. ഇവിടെ ഐതിഹ്യങ്ങളെ വിക്കിപീഡിയയിൽ കൊണ്ടുവരുന്നതിനുള്ള നയരൂപീകരണചർച്ച നടക്കുന്നുണ്ട്, ഈ ലേഖനം നിലനിർത്താൻ/നീക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ അവിടെയും അഭിപ്രായമറിയിച്ചാൽ നന്നായിരുന്നു -- റസിമാൻ ടി വി 12:46, 14 ജനുവരി 2013 (UTC)
ശ്രദ്ധേയതയില്ല എന്നു പറയുന്നവർ അതിനു കാരണം പറയണ്ടേ. അല്ലാതെ ചുമ്മാ ദേ മായ്ക്ക് എന്നു പറയുന്നതെന്തിനാ--Roshan (സംവാദം) 12:49, 14 ജനുവരി 2013 (UTC)
- അഖിലനു കുറിപ്പിട്ടിട്ടുണ്ട്.--റോജി പാലാ (സംവാദം) 13:16, 14 ജനുവരി 2013 (UTC)
@രോഷൻ, You cannot prove a negative. ഉണ്ടെന്നതിനാണ് തെളിവുവേണ്ടത്. അല്ലാതെ ഇല്ല എന്നതിനല്ല. ദൈവം ഇല്ലെന്നതിന് തെളിവു ചോദിക്കുന്നതു പോലെയാണിത്. ദൈവം ഉണ്ടെന്നുള്ളതിനാണ് തെളിവു നൽകേണ്ടത്. --Daredevil Duckling (സംവാദം) 13:27, 14 ജനുവരി 2013 (UTC)
ഈ ഐതിഹ്യം കാണുക ഇതൊരു കഥാപാത്രമാണ്--Roshan (സംവാദം) 13:46, 14 ജനുവരി 2013 (UTC)
- ഐതിഹ്യമാലയിലേക്കുള്ള കണ്ണി ലേഖനത്തിൽ അവലംബമാക്കി നൽകിയിട്ടുണ്ട്. ലേഖനമെഴുതുന്നവർ തന്നെ ഈ തെളിവുകൾ ലേഖനത്തിൽ ചേർക്കാൻ ശ്രദ്ധിച്ചാൽ നന്നായിരുന്നു. ശ്രദ്ധേയതക്കാര്യത്തിൽ പഞ്ചായത്ത് ചർച്ചയിൽ തീരുമാനമാവുമെന്ന് കരുതാം -- റസിമാൻ ടി വി 13:54, 14 ജനുവരി 2013 (UTC)
തീരുമാനം: ശ്രദ്ധേയമായ ഗ്രന്ഥത്തിൽ വളരെ വിശദമായിത്തന്നെ പ്രദിപാദിക്കുന്നാതിനാൽ വിക്കിപീഡിയയുടെ പൊതുവായ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നു, അതിനാൽ നിലനിർത്തുന്നു. -- KG (കിരൺ) 13:59, 14 ജനുവരി 2013 (UTC) |
വർഗം: എത്നിക് ഗ്രൂപ്
തിരുത്തുകഇറ്റ് വാസ് ക്രിയേറ്റഡ് ആസ് എ ടെസ്റ്റ്. സോറി ഫൊർ ദാറ്റ് :S -- Sahir 11:36, 16 ജനുവരി 2013 (UTC)
തീരുമാനം: മായ്ച്ചു -- റസിമാൻ ടി വി 11:37, 16 ജനുവരി 2013 (UTC) |
തിരുവാഴപ്പള്ളി മഹാദേവൻ
തിരുത്തുകശ്രദ്ധേയതയില്ല. --Daredevil Duckling (സംവാദം) 04:40, 11 ജനുവരി 2013 (UTC)
ശ്രദ്ധേയതയുണ്ട്. ഇല്ലെങ്കിൽ ആ വർഗ്ഗത്തിലുള്ള ലേഖനങ്ങൾക്കായി ആദ്യം ശ്രദ്ധേയതാനയം സൃഷ്ടിക്കുക. എന്നിട്ടു മായ്ക്കാം--Roshan (സംവാദം) 10:26, 11 ജനുവരി 2013 (UTC)
അങ്ങനെയല്ല. Exceptions-നു വേണ്ടിയാണ് പ്രത്യേക ശ്രദ്ധേയതാനയം സൃഷ്ടിക്കേണ്ടത്. നിലവിലുള്ള നയങ്ങൾ പ്രകാരം ശ്രദ്ധേയതയുണ്ടെന്നു തോന്നുന്നില്ല. (ആ വർഗത്തിലുള്ള മിക്ക ലേഖനങ്ങൾക്കും). അതുകൊണ്ട് നീക്കം ചെയ്യുക. ഇവയ്ക്ക് ശ്രദ്ധേയത കൽപ്പിക്കാമെന്ന് പുതിയ നയങ്ങളെന്തെങ്കിലും ഭാവിയിൽ വന്നാൽ മാത്രം അപ്പോൾ ലേഖനങ്ങൾ ചേർത്താൽ മതി. --Daredevil Duckling (സംവാദം) 10:31, 11 ജനുവരി 2013 (UTC)
എതിർക്കുന്നുഒഴിവാക്കരുത് ഈ ലേഖനം. തനിക്ക് ഇഷ്ടമില്ലാത്തനു ലേഖനം വേണ്ട!, ഇത് എന്തു ന്യായം. ആന മണ്ടത്തരം എന്നെ ഇതിനെക്കുറിച്ച് പറയാനാവു, മിസ്റ്റർ ഡെവിൾ--Bhoomika (സംവാദം) 07:15, 12 ജനുവരി 2013 (UTC)- - വിക്കിപീഡിയ:വോട്ടെടുപ്പ് നയം പ്രകാരം വോട്ട് ചെയ്യുന്നതിനുള്ള യോഗ്യതകളില്ല. --Anoop | അനൂപ് (സംവാദം) 09:17, 13 ജനുവരി 2013 (UTC)
- എതിർക്കുന്നു ലേഖനം നീക്കം ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്നു. ആനകളെ നാട്ടിൽ വളർത്തുന്നതിനോടു് പരിപൂർണ്ണമായി യോജിപ്പില്ല. അവയോടു ക്രൂരമായി പെരുമാറുന്നതിനോടും യോജിപ്പില്ല. പക്ഷേ എന്റെ സ്വന്തം വ്യക്തിപരമായ പരിഗണനകൾക്കനുസരിച്ച് വിക്കിപീഡിയയിൽ ലേഖനങ്ങൾ വരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിൽ അശേഷം യോജിപ്പില്ല എന്നതാണു് പരമപ്രധാനം.
- നാട്ടിൽ വളർത്തുന്ന ആനകളും അവയെക്കുറിച്ചുള്ള വിവരങ്ങളും കേരളത്തിലെ ജനതയ്ക്കു് എന്നും താല്പര്യവും പൊതുശ്രദ്ധയുമുള്ള വിഷയങ്ങളാണു്. കഴിയുമെങ്കിൽ ഇത്തരം എല്ലാ ആനകളെക്കുറിച്ചും വിക്കിപീഡിയയിൽ നിഷ്പക്ഷവും ആധികാരികവുമായ വിവരങ്ങൾ ചേർത്ത (ഒറ്റയ്ക്കോ ഒരുമിച്ചതോ ആയ) ലേഖനങ്ങൾ വരികയാണു വേണ്ടതു്. (അവയിൽ ഓരോ ആനകൾക്കെതിരെയും നടന്ന / നടക്കുന്ന ക്രൂരസംഭവങ്ങളും തെളിവോടെ ഉൾപ്പെടുത്താം.) വീട്ടിൽ വളർത്തുന്ന പൂച്ചയെപ്പോലെയോ പട്ടിയെപ്പോലെയോ തികച്ചും സ്വകാര്യസമ്പത്തുക്കളല്ല സമൂഹത്തിനു് ഏറെ കൗതുകമുള്ള ആനകൾ. ഒരു കാഴ്ച്ചപ്പാടിൽ നിന്നുനോക്കിയാൽ, നാട്ടിൽ ഇവയ്ക്കു കിട്ടുന്ന ശ്രദ്ധ തന്നെ, കാട്ടിലും നാട്ടിലും ഇവയുടെ വംശം ഏറെ ഗുരുതരമായ ഭീഷണികളില്ലാതെ നിലനിന്നുപോകുന്നതിനു് ഒരു കാരണമാണു്.
- ഈ ലേഖനം നീക്കം ചെയ്യുകയല്ല വേണ്ടതു്. അതിനു പകരം കൂടുതൽ വിവരങ്ങളും അവലംബങ്ങളും എടുത്തുപറയാവുന്ന എന്തെങ്കിലും സവിശേഷതകൾ ഉണ്ടെങ്കിൽ അതും ചേർത്തു് സമ്പുഷ്ടമാക്കുകയാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 10:45, 11 ജനുവരി 2013 (UTC)
- എതിർക്കുന്നുഹിറ്റ്ലറോടോ നാസിസത്തോടോ യോജിപ്പുള്ളതുകൊണ്ടല്ലല്ലോ നാം അവയെക്കുറിച്ച് ലേഖനം എഴുതുന്നത്. അതുപോലെ കണ്ടാൽ മതി ഇതും.മൃഗസ്നേഹം താൾ മയിക്കുന്നതിന് സാധൂകരണമല്ല.-ബിനു (സംവാദം) 10:50, 11 ജനുവരി 2013 (UTC)
മൃഗസ്നേഹമല്ല, ഇവിടുത്തെ വിഷയം. എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രശസ്തനായ ആന എന്നു പറയുന്നത്? അതോ ലോകത്തിലെ മുഴുവൻ ആനകളുടെയും പേരിൽ ലേഖനം വേണോ? പ്രശസ്തി നിർണ്ണയിക്കുന്ന ഏതെങ്കിലും മാനദണ്ഡം ഉണ്ടോ? ഏതൊരാൾക്കും തന്റെ ആന/തന്റെ ക്ഷേത്രത്തിലെ ആന/തന്റെ നാട്ടിലെ ആന പ്രശസ്തനായിരിക്കും. പ്രശസ്തി എന്നത് ആപേക്ഷികമാണ്. --Daredevil Duckling (സംവാദം) 11:03, 11 ജനുവരി 2013 (UTC)
- എന്റെ അഭിപ്രായത്തിൽ കേരളത്തിലെ മുഴുവൻ ആനകളേയും വിക്കിയിലാക്കാം. ആകെ മാക്സിമം ആയിരത്തിന്റെ അടുത്തല്ലേ വരുന്നുള്ളൂ? ആനകളെ വിക്കിയിലാക്കുന്നതിൽ എന്താണിത്ര എതിർപ്പെന്നു മനസ്സിലാകുന്നില്ല.വിവരങ്ങൾ അന്വേഷിക്കുന്നവനു ലഭ്യമാകണം. ഒരു ലേഖനം കൂടിപ്പോയെന്നുവച്ച് വിക്കിപീഡിയക്ക് ഒന്നും സംഭവിക്കാനില്ല. ആനപ്രാന്ത് അന്ധമായ ഉപയോക്താക്കൾ ആലങ്കാരികമായി എഴുതിപിടിപ്പിക്കുന്ന ഭാഗങ്ങൾ കണ്ടാൽ നീക്കം ചെയ്യണമെന്ന അഭ്യർഥനയുമുണ്ട്.--മനോജ് .കെ (സംവാദം) 20:15, 11 ജനുവരി 2013 (UTC)
എന്തായാലും ആനയ്ക്ക് നിലവിൽ സർക്കാർ അവാർഡൊന്നും നൽകുന്നില്ല--Roshan (സംവാദം) 11:15, 11 ജനുവരി 2013 (UTC)
- ലേഖനം മായ്ക്കേണ്ടതില്ല, പകരം, വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രത്തിന്റെ താളിൽ ഈ ആനയുടെ വിവരം(ആനയുടെ സ്പോൺസർമാർ വേണമെന്നില്ല :P) ചേർത്ത്(തലക്കെട്ടായിട്ട്), അവിടേക്കൊരു തിരിച്ചുവിടൽ കൊടുത്താൽ മതിയാകും. :) --വൈശാഖ് കല്ലൂർ (സംവാദം) 15:17, 11 ജനുവരി 2013 (UTC)
അനുകൂലിക്കുന്നുഅതായാലും മതി. എന്തായാലും പ്രത്യേക ഒരു ലേഖനമായി നിൽക്കാൻ തക്ക ശ്രദ്ധേയതയില്ല തന്നെ.--Daredevil Duckling (സംവാദം) 19:01, 11 ജനുവരി 2013 (UTC)- - വിക്കിപീഡിയ:വോട്ടെടുപ്പ് നയം പ്രകാരം വോട്ട് ചെയ്യുന്നതിനുള്ള യോഗ്യതകളില്ല. --Anoop | അനൂപ് (സംവാദം) 09:17, 13 ജനുവരി 2013 (UTC)
- എതിർക്കുന്നുലേഖനം ഒന്നുകൂടി വൃത്തിയിൽ എഴുതിയാൽ നന്നായിരിക്കും. കേരളത്തിലെ പേരുകേട്ട ആനകളുടെ ഡാറ്റാബേസ് ചിത്രങ്ങളടക്കം വിക്കിയിലെത്തിക്കാണാൻ ആഗ്രഹിക്കുന്ന ഒരാൾ. ഇതിനെ മൃഗദ്രോഹമായൊന്നും കൂട്ടിക്കുഴക്കണ്ട.ഒരു വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താവുന്ന കാര്യങ്ങളാണ്. ആനകളുടെ പീഢനത്തിനെതിരെ ഏതൊക്കെ തരത്തിൽ പ്രതികരിക്കാം/ഇടപെടാം എന്നൊക്കെ വിക്കിപീഡിയയ്ക്ക് പുറത്ത് സമൂഹത്തിലിറങ്ങി പ്രവർത്തിക്കേണ്ട കാര്യങ്ങളാണ്. താപ്ലര്യമുള്ളവരുണ്ടെങ്കിൽ അറിയിച്ചാൽ ഞാനും ഒപ്പം ചേരാം. :)--മനോജ് .കെ (സംവാദം) 20:05, 11 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു മായ്ക്കുക. മൃഗദ്രോഹത്തെക്കുറിച്ചൊന്നും ചിന്തിക്കേണ്ട കാര്യമില്ല. ശ്രദ്ധേയത തെളിയിക്കാനുള്ള അവലംബങ്ങളുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. പേരുകേട്ട/ശ്രദ്ധേയമായ ആനയാണിത് എന്ന് പറയാൻ എന്ത് കാരണമാണുള്ളത്? പത്രങ്ങളിൽ significant coverage ഉണ്ടോ? അതില്ലാത്തപക്ഷം ലേഖനത്തിന് സ്വന്തമായ നിലനില്പുണ്ടെന്ന് കരുതാൻ വയ്യ. ക്ഷേത്രത്തിന്റെ താളിൽ ഒരു ഖണ്ഡിക വേണമെങ്കിൽ നൽകാം. അതല്ല, അമ്പലങ്ങൾക്കും സ്ഥലങ്ങൾക്കും ശ്രദ്ധേയതയുടെ കാര്യത്തിൽ ഇളവ് നൽകുന്നതുപോലെ ഇവിടെയും വേണമെന്നാണെങ്കിൽ ആദ്യം പഞ്ചായത്തിലിട്ട് സമവായമാക്കുക -- റസിമാൻ ടി വി 21:08, 11 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു മുകളിൽ റസിമാൻ പറഞ്ഞതിനോട് യോജിക്കുന്നു. എന്താണ് ആനകൾക്ക് ശ്രദ്ധേയതയ്ക്ക് മാനദണ്ഡം? --ജേക്കബ് (സംവാദം) 21:11, 11 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു മായ്ക്കുക. Sahir 21:23, 11 ജനുവരി 2013 (UTC)
- എതിർക്കുന്നു. മായ്ക്കേണ്ടതില്ല എന്നു ഞാനും പറയുന്നു. ആദ്യമേ മായ്ക്കുന്നതിന് അനുകൂലമായി സാംസാരിച്ച ഒരാൾ എന്ന നിലയിൽ പറയട്ടേ ചിലകാര്യങ്ങൾ. വിക്കി ഒരു വിജ്ഞാനകോശമാണ്. ഒരു വ്യക്തിയോ ഒരേ താല്പര്യക്കാരോ എഴുതുന്ന ഒരു ബ്ലോഗല്ല. വിക്കിയിലെ ആന ലേഖനങ്ങളിൽ കാണുന്ന ഒരു പൊതുവായ കാര്യം അത് ചില ആനപ്രേമികൾ ആസ്വദിച്ച് എഴുതുന്നതാണെന്നാണ്. അതിന് ഒരു വിജ്ഞാനകോശസ്വഭാവം തീരെയില്ല. ആന ഒരു മൃഗം തന്നെയാണ്, മനുഷ്യനല്ല. അപ്പോൾ അതുകൂടി മനസ്സിൽ വച്ചു വേണം എഴുതാൻ. ഉദാഹരണത്തിന് "ജന്മം കൊണ്ട് ബീഹാറിയാണ് തിരുവാഴപ്പള്ളി മഹാദേവൻ". എന്നു പറയുന്നതിനു പകരം, "ബീഹാറിൽനിന്നും കൊണ്ടുവന്നതാണ് ഈ ആനയെ" എന്നു പറഞ്ഞാൽ അതിനൊരു അറിവുമാത്രം നൽകുന്ന മികവുണ്ട്. അതുപോലെ പ്രത്യേകതകളിൽ "കണ്ണുകൾ = തേൻ നിറമുള്ള തെളിഞ്ഞ കണ്ണുകൾ", "ചെവികൾ = വലുപ്പമേറിയ ചെവികൾ", "ആകാര ശൈലി = മുഖശ്രീ, തലയെടുപ്പ്" ഇതൊന്നും ഒരു വിജ്ഞാനകോശലേഖനത്തിന്റെ സ്വാഭാവത്തിലല്ല ഉള്ളത്. അവ തിരുത്തി എഴുതുന്ന സമയത്ത് ഒന്നു (ആർമാദിക്കാതെ) മനസ്സിൽ വച്ചാൽ ശരിയാക്കാവുന്നതേ ഉള്ളൂ. വളരെ പ്രശസ്തനാണെങ്കിൽ പ്രത്യേകം ലേഖനമാവാം, അല്ലെങ്കിൽ അതാത് ആരാധനാലയത്തിന്റെ താളിൽ ചേർക്കാനുള്ളതേ ഉള്ളൂ എന്നു കരുതുന്നു. "പേരുകേട്ട ആനകളുടെ ഡാറ്റാബേസ് ചിത്രങ്ങളടക്കം വിക്കിയിലെത്തിക്കാണാൻ ആഗ്രഹിക്കുന്ന"തിലും എതിർപ്പില്ല, പക്ഷേ അതൊരു വിജ്ഞാനകോശത്തിന്റെ രീതിയിലായാൽ നല്ലതെന്ന് ആഗ്രഹിക്കുന്നു. --Vinayaraj (സംവാദം) 01:38, 12 ജനുവരി 2013 (UTC)
- എതിർക്കുന്നു മായ്ക്കേണ്ടതില്ല, എന്നാണ് എന്റെ അഭിപ്രായം. തിരത്തലുകൾ നടത്തി അതിനെ ശക്തയുക്തമായ ലേഖനമാക്കുക. --രാജേഷ് ഉണുപ്പള്ളി Talk 07:07, 12 ജനുവരി 2013 (UTC)
- നിഷ്പക്ഷം ആനകളെ സംബന്ധിക്കുന്ന വിവരങ്ങൾ ആന എന്ന താളിന്റെ ഉപതാളായി കേരളത്തിലെ ആനകൾ എന്നോ മറ്റോ ചേർത്താൽ പോരേ ? ഈ ലേഖനം നീക്കം ചെയ്യുന്നതിനുപകരം അത്തരമൊരു ലേഖനമാക്കി വികസിപ്പിക്കാമല്ലോ. എത്ര വിശേഷപ്പെട്ട ആനയാണെങ്കിലം അത്തരമൊരു താളിലെ ഒരു ഖണ്ഡികയിൽ ഒതുങ്ങാവുന്ന വിവരങ്ങളേ കാണൂ. അങ്ങനെയാകുമ്പോൾ പേരറിയാത്തതും ഒരു പക്ഷേ വിശേഷപ്പെട്ട ഗുണങ്ങളോടുകൂടിയ ആനകളേയും ആ താളിൽ ഉപയോക്താവിന് കണ്ടെടുക്കാൻ കഴിയും. ക്ഷേത്രങ്ങളോട് ചേർന്നുമാത്രമാണോ ആനകൾ നിലനിൽക്കുന്നത് ? അങ്ങനെയല്ലാത്ത പ്രശസ്തരും കണ്ടേക്കില്ലേ ? അപ്പോൾ ക്ഷേത്രത്താളിലേക്ക് ആനകളെ തളച്ചാൽ അല്ലാത്തവരോടുള്ള നീതികേടാകും. അപ്പോൾ കേരളത്തിലെ ആനകൾ എന്ന ലേഖനമാണ് ഉചിതമെന്ന് കരുതുന്നു.--Adv.tksujith (സംവാദം) 08:08, 12 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു തനിയെ ലേഖനമായി നിൽക്കാനുള്ള ശ്രദ്ധേയത തെളിയിക്കപ്പെട്ടിട്ടില്ല. ഈ ആനയെ സംബന്ധിച്ച് പരമാവധി ക്ഷേത്രത്തിന്റെ താളിൽ ഒരു ഉപവിഭാഗമാകാം. ഉള്ളടക്കം ലയിപ്പിച്ച് ആ വിഭാഗത്തിലേക്ക് തിരിച്ചു വിടുക. --ഷിജു അലക്സ് (സംവാദം) 08:42, 12 ജനുവരി 2013 (UTC)
അനുകൂലിക്കുന്നുമായ്ക്കുക. ഉത്തരെന്ത്യയിൽ നിന്നും കൊണ്ട് വന്ന മറ്റൊരാന മാത്രം. വാഴപ്പള്ളി ദേശക്കാർ പിരിവിട്ട് മേടിച്ചതിനാൽ അന്നാട്ട്കാർക്ക് പ്രിയപ്പെട്ടതായിരിയ്ക്കാം. പക്ഷെ ഒരു വിജ്നാന കോശത്തിലിടാനുള്ള മെറിറ്റൊന്നും ഇല്ല. ഇത്തരത്തിലിടാൻ തുടങ്ങിയാലെവിടെ ചെന്നവസാനിയ്ക്കും. എന്റെ വീട്ടിന്റെ വടക്ക് ഭാഗത്ത് ഒരു മാവ് ഉണ്ട്. മറ്റാരുടെയും വീടിന്റെ വടക്ക് ഭാഗത്ത് അതേ മാവില്ല. നീളവും, വണ്ണവും, ഇലയുടെ എണ്ണവും എല്ലാം ചേർത്ത് വിക്കിയിൽ ചേർക്കണമെന്നെനിയ്ക്ക് എനിയ്ക്ക് വാശിപ്പിടിയ്ക്കാമോ? -- രവി- - വിക്കിപീഡിയ:വോട്ടെടുപ്പ് നയം പ്രകാരം വോട്ട് ചെയ്യുന്നതിനുള്ള യോഗ്യതകളില്ല. --Anoop | അനൂപ് (സംവാദം) 09:17, 13 ജനുവരി 2013 (UTC)
- എതിർക്കുന്നു കേരളത്തിനും മലയാളത്തിനും ഒരു പ്രത്യേക മമത ആനകളെക്കുറിച്ച് ഉണ്ട്. എല്ലാ പ്രശസ്തരായ ആനകളെക്കുറിച്ചും ഉള്ള സമഗ്രമായ ലേഖനം മലയാളം വിക്കിക്ക് തീർച്ചയായും ഒരു പൊന്തൂവലായിരിക്കും. ഇത് മായ്ച്ചാൽ ഈ വിഷയത്തിൽ എഴുതുന്നവരെ നിരുൽസാഹപ്പെടുത്തുന്നതിന് തുല്യമായിരിക്കും. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 05:20, 13 ജനുവരി 2013 (UTC)
- ഒരു പ്രത്യേക ലേഖനമായി നിൽക്കുന്നതിനുള്ള ശ്രദ്ധേയത കാണുന്നില്ല. വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രം എന്ന ലേഖനത്തിലേക്ക് ലയിപ്പിച്ച് തിരിച്ചു വിട്ടാൽ മതിയാകും. --Anoop | അനൂപ് (സംവാദം) 09:02, 13 ജനുവരി 2013 (UTC)
അനൂപൻ ചില ഉപയോക്താക്കളുടെ വോട്ട് വെട്ടിയത് കണ്ടു. AFD ഒരു വോട്ടെടുപ്പല്ല. 90% പേർ ലേഖനം മായ്ക്കണം/മായ്ക്കരുത് എന്ന് വാദിച്ചാലും നയമനുസരിച്ചുള്ള വാദങ്ങൾക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. അതിനാൽ എത്ര പേർ അനുകൂലിക്കുന്നു/പ്രതികൂലിക്കുന്നു എന്നത് നോക്കേണ്ട കാര്യമേയില്ല ഇവിടെ. ലേഖനം മായ്ക്കാനും നിലനിർത്താനുമുള്ള വാദങ്ങൾ എത്രത്തോളം പ്രബലവും നയമനുസരിച്ചുള്ളതുമാണെന്ന് മാത്രം നോക്കിയാൽ മതി. {{അനുകൂലം}}, {{പ്രതികൂലം}} എന്നൊക്കെ കൊടുക്കുന്നത് വോട്ടായി കണക്കാക്കരുത് -- റസിമാൻ ടി വി 09:25, 13 ജനുവരി 2013 (UTC)
- - AFD വോട്ടെടുപ്പല്ലെന്ന് എനിക്കുമറിയാം. പക്ഷെ മലയാളം വിക്കിയിൽ അങ്ങനെയാണു ഇതുവരെയുള്ള കാര്യങ്ങൾ. വോട്ടെടുപ്പ് പോലെയാണു ഇവിടെ പലകാര്യങ്ങളും നടക്കുന്നത്. പല AFD ചർച്ചകളിലും അനുകൂലം, പ്രതികൂലം എന്നു മാത്രം രേഖപ്പെടുത്തുന്നവരുമുണ്ട്. വാദങ്ങൾ എത്ര മാത്രം പ്രസക്തമായാലും അനുകൂലം, പ്രതികൂലം എണ്ണം നോക്കിയാണു് ഇവിടെ കാര്യങ്ങൾ മിക്കവാറും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അതു കൊണ്ടാണു് വിക്കിപീഡിയ:വോട്ടെടുപ്പ് നയം പ്രകാരം യോഗ്യതയില്ലാത്തവരുടെ വോട്ട് വെട്ടിയത്. അനുകൂലം പ്രതികൂലം ഫലകം ഉപയോഗിക്കുന്നതിനു പകരം കട്ടികൂട്ടി, അനുകൂലം എന്നോ പ്രതികൂലം എന്നോ എഴുതി അതിന്റെ കാരണവും എഴുതുന്നതാകും ഇതിനുള്ള ഒരു പ്രതിവിധി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക. അവരുടെ വോട്ട് മാത്രമേ വെട്ടിയിട്ടുള്ളൂ. അവരുടെ അഭിപ്രായം അതു പോലെ നിലനിർത്തിയിട്ടുണ്ട്. --Anoop | അനൂപ് (സംവാദം) 09:36, 13 ജനുവരി 2013 (UTC)
- ഈ AFD ക്ലോസ് ചെയ്യുന്ന കാര്യനിർവാഹകരെങ്കിലും ഇതൊരു വോട്ടെടുപ്പായി കണക്കാക്കില്ലെന്ന് കരുതുന്നു. AFD താളിന്റെ മുകളിൽ ഈ പ്രക്രിയ വോട്ടെടുപ്പല്ലെന്ന് വ്യക്തമാക്കുന്നത് നന്നായിരിക്കുമെന്നാണ് എന്റെ അഭിപ്രായം -- റസിമാൻ ടി വി 09:42, 13 ജനുവരി 2013 (UTC)
- നല്ല അഭിപ്രായം റസിമാൻ. ഒപ്പം {{അനുകൂലം}}, {{പ്രതികൂലം}} എന്നു ഉപയോഗിക്കുന്നതിനു പകരം ഇംഗ്ലീഷ് വിക്കിയിലെ പോലെ അനുകൂലം, പ്രതികൂലം എന്നു കട്ടി കൂട്ടി രേഖപ്പെടുത്തണം എന്നു കൂടി കൂട്ടിച്ചേർക്കുന്നതും നല്ലതാകും. --Anoop | അനൂപ് (സംവാദം) 09:46, 13 ജനുവരി 2013 (UTC)
- മുകളിൽ Anoop | അനൂപ് എഴുതിയ അനുകൂലം അല്ലെങ്കിൽ പ്രതികൂലം എന്നു് കട്ടികൂട്ടി എഴുതി വോട്ടു ചെയ്യണം എന്ന അഭിപ്രായത്തെ
- അനുകൂലിക്കുന്നു. (എന്തുകൊണ്ടാണു് ഇൻഡന്റേഷൻ ഇവിടെ ശരിയായി കാണാത്തതു്?) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 09:55, 13 ജനുവരി 2013 (UTC)
- വിശ്വേട്ടൻ, അതേക്കുറിച്ചുള്ള അഭിപ്രായം ഇവിടെ രേഖപ്പെടുത്തൂ. --Anoop | അനൂപ് (സംവാദം) 10:10, 13 ജനുവരി 2013 (UTC)
തീരുമാനം: വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രം എന്ന താളിൽ വിവരങ്ങൾ ഉൾപ്പെടുത്തി. ലേഖനം നീക്കം ചെയ്തു. --റോജി പാലാ (സംവാദം) 11:35, 22 ജനുവരി 2013 (UTC) |
കാഞ്ഞിരോട്ട് യക്ഷി
തിരുത്തുകവിജ്ഞാനകോശസ്വഭാവമില്ല. --Daredevil Duckling (സംവാദം) 01:49, 13 ജനുവരി 2013 (UTC)
- എന്തുകൊണ്ടില്ല? തിരുവിതാംകൂർ പ്രദേശത്ത് പ്രത്യേകിച്ച് തെക്കൻ തിരുവിതാം കൂറിൽ ചില്ലറ വ്യത്യാസങ്ങളോടെ പോലും (കാഞ്ഞിരങ്ങോട്ട്) കേൾക്കാവുന്ന യക്ഷിയുടെ കഥയാണ്. തീർച്ചയായും ശ്രദ്ധേയതയും അതുകൊണ്ട് വിജ്ഞാനകോശത്തിൽ ഉൾപ്പെടാൻ യോഗ്യവുമാണ്. --പ്രവീൺ:സംവാദം 02:21, 13 ജനുവരി 2013 (UTC)
- "വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങൾ" മൂലം ഇതു് ഒഴിവാക്കപ്പെടാവുന്നതാണു്. അങ്ങിനെപോയാൽ, ഐതിഹ്യങ്ങളെല്ലാം ഈ "വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങൾ" എന്ന വകുപ്പിനു കീഴിൽ വരും. അതിനാൽ http://ml.wikipedia.org/wiki/WP:DELETE ഒഴിവാക്കൽ നയത്തിൽ ഒഴിവാക്കാനുള്ള കാരണങ്ങളിൽ നിന്നു് ഐതിഹ്യങ്ങളെ ഒഴിവാക്കണം. "ഐതിഹ്യങ്ങളൊഴിച്ചുള്ള വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങൾ" എന്നു മാറ്റണം. സാംസ്ക്കാരികവിജ്ഞാനത്തിൽ ഐതിഹ്യങ്ങൾക്കും നല്ലൊരു സ്ഥാനമുണ്ടു്. കെവി 03:49, 13 ജനുവരി 2013 (UTC)
ലേഖനം, ശ്രദ്ധേയതാ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കുന്നതായി കാണുന്നില്ല. അവലംബം പോലുമില്ല. നീക്കം ചെയ്യണം. മാത്രമല്ല, ഇത്തരം കഥകൾ ഐതിഹ്യമാലയിൽ ഉണ്ടെങ്കിൽ അതുമതിയല്ലോ? പ്രത്യേകം വിക്കിതാളാക്കേണ്ടതിന്റെ കാര്യമെന്ത്. ഇനി വേണമെങ്കിൽ ഐതിഹ്യമാലയുടെ താളിൽ അതിലെ ഒരോ ലേഖനത്തിന്റെയും തലക്കെട്ട് കൊടുക്കുക. തലക്കെട്ടുകളിൽ താല്പര്യമുള്ളവർ ഗ്രന്ഥശാലയിൽ പോയി വായിക്കട്ടെ.
മാത്രമല്ല, ഇത്തരം കേട്ടുകേൾവികളും കെട്ടുകഥകളും യാതൊര അവലംബവുമില്ലാതെ വിക്കിയിൽ കുത്തിനിറയ്കുന്നത് വിക്കിപീഡിയയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യപ്പെടുന്നതിലേക്കെത്തിക്കും. ഇതിനുപുറമേ, "വിശ്വസിച്ചാലും ഇല്ലെങ്കിലും" മാതിരി ആയിരക്കണക്കിനുള്ള കഥകൾ ഇനി കയറി വരാനിരിക്കുകയാണല്ലോ... ഇതും സംബന്ധമായി അടിയന്തിരമായി ഒരു നയരൂപീകരണം ആവശ്യമാണെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 04:34, 13 ജനുവരി 2013 (UTC)
- നയരൂപീകരണത്തിനോട് അനുകൂലിക്കുന്നു.
//ലേഖനം, ശ്രദ്ധേയതാ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കുന്നതായി കാണുന്നില്ല.//
- ഡിങ്കൻ പാലിക്കുന്ന ശ്രദ്ധേയത ഈ ലേഖനം പാലിക്കാത്തതെന്തെന്ന് മനസ്സിലാകുന്നില്ല.
(ഇതും - ഡിങ്കദൈവം കൊള്ളാം)
//അവലംബം പോലുമില്ല. //
- വിക്കിപീഡിയ വാമൊഴി അവലംബം സ്വീകരിച്ചു തൂടങ്ങിയത് അറിഞ്ഞില്ലേ?
//ഇത്തരം കഥകൾ ഐതിഹ്യമാലയിൽ ഉണ്ടെങ്കിൽ അതുമതിയല്ലോ? //
- ഐതീഹ്യമാലയിൽ ഈ കഥ ഉള്ളതായി കണ്ടിട്ടില്ല.
ഒരേ തൊഴിത്തിൽ കെട്ടാവുന്നത്.
കടമറ്റത്ത് കത്തനാർ,
അകവൂർ ചാത്തൻ,
ഉപ്പുകൂറ്റൻ,
കാരയ്ക്കലമ്മ,
നാറാണത്ത് ഭ്രാന്തൻ,
പറയിപെറ്റ പന്തിരുകുലം,
പാക്കനാർ,
പാണനാർ,
പെരുന്തച്ചൻ,
മേഴത്തോൾ അഗ്നിഹോത്രി,
രജകൻ,
വടുതല നായർ,
വരരുചി,
വള്ളോൻ,
വായില്ലാക്കുന്നിലപ്പൻ,
അൽഫോൻസാമ്മ#അത്ഭുതങ്ങൾ,
കുറൂരമ്മ,
കള്ളിയങ്കാട്ട് നീലി,
ചേരാനല്ലൂർ കുഞ്ചുക്കർത്താവ്,
മറവങ്കോട് യക്ഷി,
പ്രെസ്റ്റർ ജോൺ,
ഡിങ്കൻ,
ലുട്ടാപ്പി ,
മായാവി_(ചിത്രകഥ)#കഥാപാത്രങ്ങൾ,
കതിവനൂർ വീരൻ#പുരവൃത്തം,
ആടിവേടൻ#ഐതിഹ്യം,
മുതലത്തെയ്യം#ഐതിഹ്യം,
നീലിയാർ ഭഗവതി#ഐതിഹ്യം,
കുട്ടിച്ചാത്തൻ തെയ്യം#ഐതിഹ്യം,
വയനാട്ടുകുലവൻ#പുരാവൃത്തം,
വിഷ്ണുമൂർത്തി#ചരിതം,
മുത്തപ്പൻ തെയ്യം#ചരിത്രം,
പൊട്ടൻ തെയ്യം#ഐതിഹ്യം,
മുച്ചിലോട്ടു ഭഗവതി (തെയ്യം)#ഐതിഹ്യം,... അപൂർണ്ണം --അഖിലൻ 06:09, 13 ജനുവരി 2013 (UTC)
- വാമൊഴി അവലംബത്തിന്റെ മാനദണ്ഡങ്ങളും ലേഖനം പാലിക്കുന്നില്ല. തീർച്ചയായും മുകളിൽ കാണിച്ചിരിക്കുന്ന ലേഖനങ്ങളും വിലയിരുത്തൽ ആവശ്യപ്പെടുന്നവ തന്നെ. നയരൂപീകരണം നടക്കട്ടെ വിശദമായി ചർച്ച ചെയ്യാം. --Adv.tksujith (സംവാദം) 06:43, 13 ജനുവരി 2013 (UTC)
\\വിക്കിപീഡിയ വാമൊഴി അവലംബം സ്വീകരിച്ചു തൂടങ്ങിയത് അറിഞ്ഞില്ലേ?\\
വിക്കിപീഡിയ വാമൊഴി അവലംബം സ്വീകരിച്ച് തുടങ്ങിയിട്ടില്ല. അത് ഒരു പരീക്ഷണം മാത്രമായിരുന്നു. അത് സ്വീകരിക്കണമെങ്കിൽ വളരെയധികം കടമ്പകൾ കടക്കേണ്ടതുണ്ട്. --ഷിജു അലക്സ് (സംവാദം) 07:40, 13 ജനുവരി 2013 (UTC)
എല്ലാമെല്ലാം മായ്ച്ച് ഒരു സംസ്കാരം തന്നെ ഇല്ലാതെ ആക്കാനാണോ.--Roshan (സംവാദം) 07:51, 13 ജനുവരി 2013 (UTC)
- തീർച്ചയായും ഈ ലേഖനം നിലനിർത്തണം. സായിപ്പന്മാർ പോലും അർബ്ബൻ ലജൻഡ്സിന് പ്രാധാന്യം കൊടുക്കുന്നു. ഇംഗ്ലിഷ് വിക്കിയിൽ എത്ര അർബൻ ലെജൻഡ്സിനെ പറ്റിയാണുള്ളതെന്ന് നോക്കൂ. .
“ | മാത്രമല്ല, ഇത്തരം കേട്ടുകേൾവികളും കെട്ടുകഥകളും യാതൊര അവലംബവുമില്ലാതെ വിക്കിയിൽ കുത്തിനിറയ്കുന്നത് വിക്കിപീഡിയയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യപ്പെടുന്നതിലേക്കെത്തിക്കും. | ” |
ഐതീഹ്യമാണെന്ന് കേട്ടുകേൾവിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ലേഖനമെഴുതിയാൽ എന്താണ് പ്രശ്നം? സെമിനാറിനോ ശാസ്ത്രപരമായ കാര്യങ്ങൾക്കൊ ഇവിടെ വരുന്ന ഒരാൾ ഒരിക്കലും കാഞ്ഞിരോട്ട് യക്ഷി എന്ന് സെർച്ചാനോ ആ പേജിൽ എത്തിപ്പെടാനോ തരമില്ല.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 08:03, 13 ജനുവരി 2013 (UTC)
നിലവിലുള്ള നിരവധി സ്ഥല ലേഖനങ്ങളിൽ അവയുടെ പേരിന്റെ ഉല്പത്തി ഒന്നു വായിച്ചുനോക്കൂ. അതൊക്കെ ഈ ഒപ്പം മായ്ക്കുക.--Roshan (സംവാദം) 08:09, 13 ജനുവരി 2013 (UTC)
- ഐതിഹ്യകഥകളിലും വൈജ്ഞാനികസ്വഭാവമുള്ള കാര്യങ്ങൾ ഉണ്ട്. അതു കൊണ്ടാണ് നാറണത്ത്ഭ്രാന്തൻ അടക്കം മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ലേഖനങ്ങൾ ഒക്കെ വിക്കിപീഡിയയിൽ വന്നിരിക്കുന്നത്. കഥകൾ വിക്കിഗ്രന്ഥശാലയിലേക്കോ മറ്റോ മാറ്റി വൈജ്ഞാനികസ്വഭാവമുള്ള കാര്യങ്ങൾ ശെഷിപ്പിച്ച് ലേഖനം നിലനിർത്തേണ്ടതാണ്. --ഷിജു അലക്സ് (സംവാദം) 08:16, 13 ജനുവരി 2013 (UTC)
- "കാഞ്ഞിരോട്ട് യക്ഷിക്ക് ജീൻസാണ് പ്രിയവേഷം" എന്നൊരു വരി കൂടി ലേഖനത്തിൽ ചേർത്താൽ എങ്ങനെയിരിക്കും? ലേഖകന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കുകയല്ല, പക്ഷെ ലേഖകൻ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് പ്രബലമായ ഐതിഹ്യം എന്നതിന് എന്തെങ്കിലും തെളിവുണ്ടോ? പ്രത്യേകിച്ച് ബി കല്ലറയിൽ വസിക്കുന്നു എന്ന വിശ്വാസം. ഈ "ഐതിഹ്യം" ഉണ്ടായത് ഏത് കാലത്താണ്? ഐതിഹ്യം എന്നത് വെറും കേട്ടുകേൾവി മാത്രമല്ല എന്ന് വിശ്വസിക്കുന്നു. അവലംബങ്ങൾ ചേർക്കുകയോ ലേഖനം ചുരുക്കുകയോ വേണം. -- റസിമാൻ ടി വി 08:39, 13 ജനുവരി 2013 (UTC)
- നാറാണത്തു ഭ്രാന്തനിൽ ഉള്ള വൈജ്ഞാനിക സ്വഭാവം എന്തേ ഈ ലേഖനത്തിൽ കാണുന്നില്ല എന്നാണ് സംശയം. ഐതീഹ്യമാണെന്നു വെളിപ്പെടുത്തിക്കൊണ്ട് തന്നെയാണ് ലേഖനമെഴുതിയിരിക്കുന്നത്. കഥ വന്നിരിക്കുന്നത് ലേഖനത്തിലെ ഉപതലക്കെട്ടായ "ഐതിഹ്യം" എന്നതിനടിയിലും. കഥ മാത്രമല്ലല്ലോ ആ ലേഖനത്തിനടിയിൽ ഉള്ളത് (ബാക്കി ഉള്ളടക്കം കുറവാണെങ്കിൽ പോലും)
- {{മായ്ക്കുക}} ഫലകം ഇംഗ്ലീഷ് ലേഖനത്തിൽ കൂടി (en:Kanjirottu_Yakshi) ഇടുക. --അഖിലൻ 08:47, 13 ജനുവരി 2013 (UTC)
- നാറാണത്തു ഭ്രാന്തനിൽ ഉള്ള വൈജ്ഞാനിക സ്വഭാവം എന്തേ ഈ ലേഖനത്തിൽ കാണുന്നില്ല എന്നാണ് സംശയം. ഐതീഹ്യമാണെന്നു വെളിപ്പെടുത്തിക്കൊണ്ട് തന്നെയാണ് ലേഖനമെഴുതിയിരിക്കുന്നത്. കഥ വന്നിരിക്കുന്നത് ലേഖനത്തിലെ ഉപതലക്കെട്ടായ "ഐതിഹ്യം" എന്നതിനടിയിലും. കഥ മാത്രമല്ലല്ലോ ആ ലേഖനത്തിനടിയിൽ ഉള്ളത് (ബാക്കി ഉള്ളടക്കം കുറവാണെങ്കിൽ പോലും)
//ഈ "ഐതിഹ്യം" ഉണ്ടായത് ഏത് കാലത്താണ്?// മാർത്താണ്ഡവർമ്മയുടെ കാലത്താണെന്ന് ലേഖനത്തിൽ പറഞ്ഞിട്ടുണ്ടല്ലോ --അഖിലൻ 08:49, 13 ജനുവരി 2013 (UTC)
- ഈ ലേഖനം പൂർണമായും ഐതിഹ്യത്തെ ബേസ് ചെയ്തു മാത്രമാണു എഴുതിയിരിക്കുന്നത്. അതു ഏതു ഐതിഹ്യമാണെന്നു ലേഖനത്തിൽ നിന്നു മനസിലാകുന്നില്ല. ഇങ്ങനെ എഴുതപ്പെടുന്ന ലേഖനങ്ങൾക്ക് തീർച്ചയായും അവലംബങ്ങൾ ആവശ്യമാണു്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യങ്ങൾ മാത്രമേ വിജ്ഞാനകോശത്തിൽ എഴുതാവൂ എന്നൊന്നുമില്ല. നാടോടിക്കഥയിലെ കഥാപാത്രങ്ങൾക്കും, ഐതിഹ്യകഥയിലെ നായികാ നായകന്മാർക്കുമൊക്കെ അവരുടേതായ പ്രാധാന്യം വിജ്ഞാനകോശത്തിലുണ്ട്. അതുകൊണ്ട് വ്യക്തമായ അവലംബം ചേർത്താൽ ഈ ലേഖനം നിലനിർത്താം.
- ഇവിടെ ഈ ലേഖനത്തെക്കുറിച്ചു മാത്രം സംസാരിക്കുക. ഈ ലേഖനം മായ്ക്കുമെങ്കിൽ ഇതുപോലുള്ള മറ്റു ലേഖനങ്ങളൊക്കെ മായ്ക്കണമെന്നും, ഇംഗ്ലീഷ് വിക്കിയിലെ ലേഖനവും മായ്ക്കാനിടണമെന്നൊക്കെയുമുള്ള വാദങ്ങൾ ബാലിശമാണു്. --Anoop | അനൂപ് (സംവാദം) 08:58, 13 ജനുവരി 2013 (UTC)
- കേട്ടുകേൾവികൾക്ക് അവലംബം പിടിക്കാനിറങ്ങുന്നത് അസാധ്യമായിരിക്കും. പ്രത്യേകിച്ച് അടുത്ത കാലം മാത്രം Internet Savvy ആയ കേരളത്തിൽ. ഈ അർബ്ബൻ ലെജെൻഡ് നോക്കൂ..
മിക്ക അർബ്ബൻ ലെജെൻഡുകൾക്കും ഇംഗ്ലിഷ് വിക്കിയിൽ കാര്യമായ സ്രോതസുകൾ കാണുന്നില്ല. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 09:13, 13 ജനുവരി 2013 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ എന്തുണ്ട് എന്നത് ഇവിടെ പ്രശ്നമല്ല നിതിൻ. എങ്കിലും ചോദിക്കുന്നു, ഏത് ലേഖനങ്ങൾക്കാണ് തീരെ അവലംബങ്ങൾ ഇല്ലാത്തത്? ഞാൻ നോക്കിയിടത്തോളം ഓരോ പ്രധാന ക്ലെയിമിനും ഇത്തരം ലേഖനങ്ങളിലും അവലംബമുണ്ട് -- റസിമാൻ ടി വി 09:20, 13 ജനുവരി 2013 (UTC)
ലേഖനം ഉൾപ്പെടുത്തിയിരിക്കുന്ന വർഗ്ഗത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് ഇതൊരു ഐതീഹ്യ കഥാപാത്രമാണെന്ന്. ഐതീഹ്യം എവിടെയെങ്കിലും എഴുതു വച്ചിരിക്കണമെന്ന് എന്തിനാണ് ബലം പിടിക്കുന്നത്. ലേഖനത്തിൽ പൊലിപ്പിക്കൽ ഉണ്ടെങ്കിൽ അതിനെ മയപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ മായ്ച്ചേ അടങ്ങൂ എന്ന് എന്തിനാണ് വാശി. ഐതീഹ്യങ്ങൾ തലമുറകളിലൂടെ വായ്മൊഴിയിലൂടെ വരുന്നതാണ് അതിന് പുസ്തകം വേണം വെബ്സൈറ്റു വേണം എന്ന് ബലം പിടിത്തം അനാവശ്യമാണ്. --Roshan (സംവാദം) 09:28, 13 ജനുവരി 2013 (UTC)
ദയവായി ഇവിടെ കമന്റ് ചെയ്യുന്നവരെല്ലാം ഈ നയം വായിച്ചുനോക്കുകയും ഐതിഹ്യങ്ങളുടെ കാര്യത്തിൽ ഇതിൽ എന്തിന് വിട്ടുവീഴ്ച ചെയ്യണം എന്ന് വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ഏത് വിഷയത്തിലും ഏതൊരു ഉപയോക്താവും കേട്ടറിഞ്ഞ കാര്യങ്ങൾ തെറ്റാകാനിറ്റയുണ്ട്. ഞാൻ ലേഖനങ്ങളെഴുതുമ്പോൾ പലപ്പോഴും ഒരു കാര്യം ശരിയാണെന്ന് കരുതുകയും അവലംബങ്ങളിൽ നിന്ന് അതല്ല ശരി എന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഐതിഹ്യങ്ങളുടെ കാര്യത്തിലും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കില്ലെന്ന് പറയുന്നു? ഒരു പ്രദേശത്ത് എന്തിനെയെങ്കിലും കുറിച്ച് പ്രബലമായ ഐതിഹ്യങ്ങളുണ്ടാകാം, അത്ര പ്രബലമല്ലാത്തവയുമുണ്ടാകാം. ചില ഭാഗത്തെ വിശ്വാസമനുസരിച്ച് സിത രാവണന്റെ പുത്രിയായിരുന്നു. എന്നുവച്ച് രാവണനെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം "മഹാഭാരതത്തിൽ സീതയുടെ പിതാവായിരുന്നു രാവണൻ" എന്നെഴുതിയാൽ എങ്ങനെയിരിക്കും? ഇവിടെ ലേഖനത്തിൽ ചേർത്തിരിക്കുന്ന ഓരോ കാര്യങ്ങളും - യക്ഷിയുടെ യഥാർത്ഥ പേരുപോലും - ഉപയോക്താവ് തെറ്റായി മനസ്സിലാക്കിയതല്ലെന്ന് എന്താണുറപ്പ്? എന്തെങ്കിലും തരം അവലംബമില്ലാതെ ലേഖനത്തിലെ വിവരങ്ങൾ നിലനിർത്തുന്നതിനുമുമ്പ് ഇത്തരത്തിൽ ആലോചിച്ചുനോക്കുക -- റസിമാൻ ടി വി 09:40, 13 ജനുവരി 2013 (UTC)
- പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി കല്ലറയിൽ നിവസിക്കുന്നു എന്നു വിശ്വസിക്കുന്നു എന്നൊക്കെ എഴുതുന്നതിനു തീർച്ചയായും മൂന്നാം കക്ഷി അവലംബം വേണം റോഷൻ. ഇതു മിക്കവാറും അടുത്തിടെ വന്ന ഒരു കൂട്ടിച്ചേർക്കലാകാനാണു സാദ്ധ്യത. ഐതിഹ്യമാലയിലോ മറ്റോ ഈ ബി നിലവറ പരാമർശം ഉണ്ടാകാൻ സാദ്ധ്യതകളില്ല( ഐതിഹ്യമാല പൂർണ്ണമായും വായിച്ചിട്ടില്ല) --Anoop | അനൂപ് (സംവാദം) 09:42, 13 ജനുവരി 2013 (UTC)
- മിക്കതിനും ബ്ലോഗുകളും കമന്റുകളുമാണ് റസിമാനെ അവലംബം. ഒരുദാഹരണം പാവം മലയാളികൾ വൈകി Internet Savvy ആയത് കൊണ്ട് അവന്റെ അർബൻ ലജൻഡ്സിന് അവലംബമുണ്ടാക്കാൻ ബ്ലോഗ് സൃഷ്ടിക്കപ്പെട്ടില്ല. ഈ ലേഖനം എഴുതിയത് ആദ്യം വിക്കിയിലായിപ്പോയി. ഈ മഹാപരാധത്തിന് ഇത് മായ്ച്ച് കളയുന്നു. അല്ലേ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 09:46, 13 ജനുവരി 2013 (UTC)
- w:Museum of Hoaxes, w:snopes മുതലായവയൊന്നും "വെറും ബ്ലോഗുകൾ" എന്ന് പറയാവുന്ന സാധനമല്ല നിതിൻ. മറ്റൊരു വ്യത്യാസം കൂടിയുണ്ട് ഇവിടെ. ആ അർബൻ ലെജന്റുകളെല്ലാം ആധുനികമാണ്. ആധുനികമായ അർബൻ ലെജന്റിന് ആധുനികമായ അവലംബങ്ങളല്ലേ വേണ്ടത്? എന്നാൽ ഈ യക്ഷിയെപ്പോലെ പഴക്കം ചെന്ന ഒരു ഐതിഹ്യത്തിന്റെ കാര്യമാവുമ്പോൾ താഴെ വിശ്വപ്രഭ പറഞ്ഞതുപോലെ പഴക്കം ചെന്ന അവലംബങ്ങൾ തന്നെ ഉണ്ടാവണമല്ലോ. മാർത്താണ്ഡവർമ്മയുടെ കാലം മുതലേ ഉള്ള ഐതിഹ്യമാണെങ്കിൽ എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടാവണം. അല്ലാത്തപക്ഷം ലേഖനത്തിലെ ചില വിവരങ്ങളെങ്കിലും ഐതിഹ്യമെന്ന പേരിൽ അടുത്തകാലത്ത് പടച്ചവയായിരിക്കാം -- റസിമാൻ ടി വി 09:54, 13 ജനുവരി 2013 (UTC)
തക്കതായ അവലംബങ്ങൾ (അതു് ഐതിഹ്യമാലയോ മറ്റേതെങ്കിലും "പഴയ" പുസ്തകങ്ങളോ 'മാർത്താണ്ഡവർമ്മ' പോലുള്ള നോവലുകൾ പോലും ആവാം. സമകാലീനവാർത്താമാദ്ധ്യമങ്ങളിൽ വന്ന കഥകളോ 'മോഡേൺ' ഉത്സവനോട്ടീസുകളോ അതിൽ തന്നെ സ്വീകാര്യമല്ല.)ചേർക്കുകയാണെങ്കിൽ, കേരളത്തിൽ പ്രചാരമുണ്ടായിരുന്ന ഐതിഹ്യങ്ങളും കെട്ടുകഥകളും എന്നൊരു വർഗ്ഗമായി ചേർക്കാം. ഇത്തരം അവലംബങ്ങൾ കണ്ടുപിടിക്കാൻ സമയബന്ധിതമായി സാവകാശം കൊടുക്കാം. അതിനു സാദ്ധ്യമല്ലെങ്കിൽ, ലേഖനം നീക്കം ചെയ്യണം. -എന്നു് അഭിപ്രായപ്പെടുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 09:48, 13 ജനുവരി 2013 (UTC)
- എതിർക്കുന്നു Sahir 09:52, 13 ജനുവരി 2013 (UTC)
// ഈ ലേഖനം എഴുതിയത് ആദ്യം വിക്കിയിലായിപ്പോയി. ഈ മഹാപരാധത്തിന് ഇത് മായ്ച്ച് കളയുന്നു. അല്ലേ?// വിഷമിയ്ക്കേണ്ട കാര്യമില്ല. ഒരു വിഷയം ആദ്യമായി എഴുതുന്നതു് വിക്കിപീഡിയയിൽ ആവാൻ പാടില്ലെന്നതു് വിക്കിയുടെ നിയമമാണു്. വിക്കിബുക്സിൽ പക്ഷേ ഇത്തരം പുതിയ രചനകൾ സാധിയ്ക്കും. -- കെവി 09:55, 13 ജനുവരി 2013 (UTC)
- ഇത് ബ്ലോഗല്ലെ റസിമാൻ? എനിക്ക് തോന്നുന്നത് കാഞ്ഞിരോട്ട് യക്ഷി എന്ന ഒരു ബ്ലോഗ്ഗുണ്ടാക്കി അത് അവലംബമാക്കി വിക്കിയിൽ എഴുതിയാൽ മതി.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 10:04, 13 ജനുവരി 2013 (UTC)
- Museum of Hoaxes, Snopes മുതലായവ ബ്ലോഗ് രൂപത്തിലുള്ളവയാണെങ്കിലും അർബൻ ലെജന്റുകളെ വളരെ ശാസ്ത്രീയമായി പലപ്പോഴും സമീപിക്കുന്നതിനാൽ വിക്കിപീഡീയയിൽ അവ പുറംകണ്ണിയായെങ്കിലും നൽകുന്നതാണ്. അവയെക്കുറിച്ചുള്ള വിക്കിപീഡിയ താളുകൾ നോക്കൂ. ഏതെങ്കിലുമൊരു ബ്ലോഗുണ്ടാക്കി അതിൽ എന്തെങ്കിലും എഴുതിയാൽ ഇതല്ല അവസ്ഥ -- റസിമാൻ ടി വി 10:11, 13 ജനുവരി 2013 (UTC)
- ഇത് ബ്ലോഗല്ലെ റസിമാൻ? എനിക്ക് തോന്നുന്നത് കാഞ്ഞിരോട്ട് യക്ഷി എന്ന ഒരു ബ്ലോഗ്ഗുണ്ടാക്കി അത് അവലംബമാക്കി വിക്കിയിൽ എഴുതിയാൽ മതി.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 10:04, 13 ജനുവരി 2013 (UTC)
- അർബൻ ലെജന്റുകളെ വളരെ ശാസ്ത്രീയമായി പലപ്പോഴും സമീപിക്കുന്നതിനാൽ വിശദീകരിക്കാമോ? അവിടെ വേണമെങ്കിൽ എനിക്കും ഒരു ബ്ലോഗ്ഗ് തുടങ്ങിക്കൂടെ? --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 10:16, 13 ജനുവരി 2013 (UTC)
- അവിടെ കമന്റ് ചെയ്യാനല്ലേ പറ്റൂ, പുതിയ പോസ്റ്റ് ഉണ്ടാക്കാൻ പറ്റില്ലല്ലോ -- റസിമാൻ ടി വി 10:32, 13 ജനുവരി 2013 (UTC)
- സ്ത്രീ പാമ്പായി മാറിയ കഥ വരെയുണ്ട്. എവിടെയാണ് താങ്കൾ പറഞ്ഞ ശാസ്ത്രീയ സമീപനം. ഈ സൈറ്റ് കേരളത്തിലാണെങ്കിൽ തീർച്ചയായും അതിൽ കാഞ്ഞിരോട്ട് യക്ഷിയുടെ ഒരു നെടുങ്കൻ ബ്ലോഗ് കാണാൻ സാധിച്ചേക്കും.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 10:49, 13 ജനുവരി 2013 (UTC)
- ഇങ്ങനെ ഒരു hoax ഉണ്ട് എന്ന് അവലംബസഹിതം വ്യക്തമാക്കിയ ഒരു പോസ്റ്റല്ലേ അതും? ആ സൈറ്റിൽ ഉണ്ട് എന്നത് hoax ന് ശ്രദ്ധേയതനൽകുന്നു എന്നല്ല ഞാൻ പറയുന്നത്. സൈറ്റിന്റെ നടത്തിപ്പുകാർ hoax കളെക്കുറിച്ച് കിട്ടാവുന്ന കഴിയുന്ന വിവരങ്ങളൊക്കെ ക്രോഡീകരിക്കുന്നതിനാൽ അതിനെ ഒരു നല്ല അവലംബമായി കണക്കാക്കാം എന്നുമാത്രം. (നമ്മൾ വിഷയത്തിൽ നിന്ന് വല്ലാതെ വ്യതിചലിക്കുന്നു, ഈ ചർച്ച ഇവിടെ നിർത്തിക്കൂടേ?) -- റസിമാൻ ടി വി 10:58, 13 ജനുവരി 2013 (UTC)
- അങ്ങനെ ആവട്ടെ--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 11:04, 13 ജനുവരി 2013 (UTC)
- അർബൻ ലെജന്റുകളെ വളരെ ശാസ്ത്രീയമായി പലപ്പോഴും സമീപിക്കുന്നതിനാൽ വിശദീകരിക്കാമോ? അവിടെ വേണമെങ്കിൽ എനിക്കും ഒരു ബ്ലോഗ്ഗ് തുടങ്ങിക്കൂടെ? --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 10:16, 13 ജനുവരി 2013 (UTC)
അഖിലൻ പറയൂ, നിങ്ങൾക്ക് ഇതെവിടെ നിന്നു ലഭിച്ചു. അത് ലേഖനത്തിൽ ഉൾപ്പെടുത്താനാകില്ലേ. --Roshan (സംവാദം) 10:21, 13 ജനുവരി 2013 (UTC)
തക്കതായ അവലംബങ്ങൾ (അതു് ഐതിഹ്യമാലയോ മറ്റേതെങ്കിലും "പഴയ" പുസ്തകങ്ങളോ 'മാർത്താണ്ഡവർമ്മ' പോലുള്ള നോവലുകൾ പോലും ആവാം. സമകാലീനവാർത്താമാദ്ധ്യമങ്ങളിൽ വന്ന കഥകളോ 'മോഡേൺ' ഉത്സവനോട്ടീസുകളോ അതിൽ തന്നെ സ്വീകാര്യമല്ല.)ചേർക്കുകയാണെങ്കിൽ, കേരളത്തിൽ പ്രചാരമുണ്ടായിരുന്ന ഐതിഹ്യങ്ങളും കെട്ടുകഥകളും എന്നൊരു വർഗ്ഗമായി ചേർക്കാം. ഇത്തരം അവലംബങ്ങൾ കണ്ടുപിടിക്കാൻ സമയബന്ധിതമായി സാവകാശം കൊടുക്കാം. അതിനു സാദ്ധ്യമല്ലെങ്കിൽ, ലേഖനം നീക്കം ചെയ്യണം. -എന്നു് അഭിപ്രായപ്പെടുന്നു. വിശ്വപ്രഭViswaPrabha- വിശ്വേട്ടന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നു.- Hrishi (സംവാദം) 10:24, 13 ജനുവരി 2013 (UTC)
- ഈ ലേഖനം ഒരു കെട്ടുകഥയെക്കുറിച്ച് ഉള്ളതാണ്. ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ സത്യമാകണമെന്നില്ല എന്നോ മറ്റോ ഒരു വലിയ ഫലകം മുകളിൽ ഇട്ട് ലേഖനം നിലനിർത്താം. യക്ഷി, പ്രേതം എന്നിവ ഒക്കെ ഉണ്ട് എന്ന് വിശ്വസിക്കാമെങ്കിൽ ഈ യക്ഷിയേയും നമുക്ക് തൽക്കാലം വിശ്വസിക്കാം. നിലനിർത്താൻ അവലംബം വേണമെന്നതുപോലെ മായ്ക്കാനും ഈ യക്ഷിക്കഥ സത്യമല്ല എന്നൊരു അവലംബം ഉള്ളത് നല്ലതാണ്. അതുവരെ നമുക്ക് ഈ ലേഖനത്തിനെ ഒരു തുലാസിലിടാം. --ശ്രീജിത്ത് കെ (സംവാദം) 14:44, 13 ജനുവരി 2013 (UTC)
- ഇല്ലാത്ത ഒന്നു് ഇല്ലെന്നു തെളിയിക്കാൻ അവലംബം ഉണ്ടാവില്ല. റസൽസ് ടീപോട്ടിനെ കുറിച്ചു കേട്ടിട്ടുണ്ടാവുമല്ലോ, അല്ലേ? Sebinaj (സംവാദം) 19:10, 13 ജനുവരി 2013 (UTC)
ദേ സമവായത്തിന്റെ ഭാഗമായി അതിനോട് യോജിക്കുന്നു. മുകളിൽ വലയൊരു ബോർഡ് വെയ്കണം. "ഇതിലെ വിവിരങ്ങൾക്ക് വേണ്ടത്ര അവലംബമില്ല. കൂടാതെ ഇത് ഐതിഹ്യം, കെട്ടുകഥ തുടങ്ങിയ വിഭാഗത്തിൽ പ്രചരിച്ചുവരുന്ന കാര്യത്തെക്കുറിച്ചുള്ളതാണ്" എന്ന്. വേണമെങ്കിൽ "ആധികാരികത ഉറപ്പുവരുത്തേണ്ടത് വായനക്കാരാണ്" എന്നും കൂടി വേണേൽ ചേർത്തോ....
(ശ്രീജിത്തേ, യക്ഷി, പ്രേതം തുടങ്ങിയവ ഉണ്ടെന്ന് ആര് വിശ്വസിക്കുന്നെന്നാ...?) --Adv.tksujith (സംവാദം) 17:51, 13 ജനുവരി 2013 (UTC)
@വക്കിലേ, നിങ്ങള് വിശ്വസിക്കണം എന്നാരും നിർബന്ധിച്ചില്ലല്ലോ...? വിശ്വസിക്കുന്നവർക്ക് അതാകാം.. നിങ്ങൾക്ക് വിശ്വാസമില്ലെന്നു കരുതി അള്ളാഹു ഇല്ല.. മുഴുവനും തട്ടിപ്പാണെന്നും... കുറേ തീവ്രവാദികൾ മാത്രമാണെന്നും മതം പഠിപ്പിക്കുന്നത് തീവ്രവാദികൾ ആക്കാൻ നടത്തുന്ന പണി ആണെന്നും പറഞ്ഞ് തള്ളിക്കളയാൻ പറ്റുമോ ? അതുപോലെ മെഴുകുതിരി വെട്ടം മാത്രം ഉള്ള ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നതിനും നാട്ടുകാരെ പട്ടിണിക്കിട്ട് ആ പടം എടുത്ത് ജർമ്മനീലൂം മറ്റുമുള്ള ആളുകളുടേ കയ്യിൽ നിന്നും സംഭാവനവാങ്ങി സുഭിക്ഷമായി ജീവിക്കുകയാണ് എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? കേരളത്തിലെ ഏറ്റവും വലിയ; ഒരു പക്ഷേ ലോകത്തിലേതന്നെ കേഡർ പാർട്ടിയാണ് സി.പി.ഐ.എം എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? ഇപ്പോൾ നടത്തുന്ന സമരം സാധാരണ ജനങ്ങൾക്ക് എതിരായിട്ടാണ് എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? ഇനി ശ്രീ ശ്രീ രവിശങ്കറും മാതാ അമൃതാനന്ദമയിയും പുട്ടപർത്തിയിലേയും ഷിർദ്ദിയിലേയും ആൾ ദൈവങ്ങൾ, മദർ തെരേസ, ഗാന്ധിജി, എ.കെ.ജി, കരുണാകരൻ, ഇന്ദിരാഗാന്ധി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആളുകളെ പലരും ആദരിക്കുന്നു വിശ്വസിക്കുന്നു. ഇതിലൊന്നും പെടാത്തതാണ് വിശ്വാസമെങ്കിൽ എന്തരാണ് വിശ്വാസം...? വിശ്വാസത്തിന്റെ അർത്ഥം നിങ്ങൾ നോക്കിക്കാണുന്നതെങ്ങനെ..?
ഇനി എന്റെ അഭിപ്രായത്തിൽ; ഓരോരുത്തരും ഓരോ രീതിയിൽ വിശ്വസിക്കുന്നു. ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല... സസ്നേഹം,--സുഗീഷ് (