കേരളത്തിലെ  ഗ്രാമങ്ങളിൽ  കുട്ടികൾ കളിക്കുന്ന ഒരു കളി  ആണ്  ഇട്ടൂലി . വളരെച്ചെറിയ  നിയമവ്യവസ്ഥ ആണ്  ഇതിനുള്ളത്. സേഫ്റ്റിപിൻ, ബട്ടൻസ് തുടങ്ങിയവയാണ് കളിസാധനം. ഒരുകുട്ടി, സേഫ്റ്റിപിൻ മറ്റുള്ള കുട്ടികൾ കാണാതെ  മുൻ കൂട്ടി  തീരുമാനിച്ച  പരിധിക്കുള്ളിൽ  ഒളിപ്പിച്ചു  വെയ്കുന്നു. അതിനുശേഷം  ഇട്ടൂലി എന്ന് പറയുന്നു . സേഫ്റ്റിപിൻ എവിടെയെങ്കിലും  കുത്തി വച്ചാൽ  കുത്തുലീ  എന്നും , വച്ചാൽ  വച്ചൂലി  എന്നും, ഇട്ടാൽ ഇട്ടൂലി  എന്നും, മുടിവച്ചാൽ  മൂടുലി  എന്നും  മറ്റുള്ളവർക്ക്  ഏതു രീതിയിലാണ്  ഒളിപ്പിച്ചത് എന്ന് സൂചന കൊടുക്കുന്നു. ആദ്യംകണ്ടെത്തുന്നയാൾ  കളിയിൽ ജയിക്കുകയും അടുത്ത ഇട്ടൂലി ക്കുള്ള  അവസരം അയാൾക്ക് കിട്ടുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ഇട്ടൂലി&oldid=3378625" എന്ന താളിൽനിന്ന് ശേഖരിച്ചത്