ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം:
  • Participate in a respectful and considerate way.
  • Do not ignore the positions and conclusions of others.
  • Try to discourage others from being uncivil, and avoid upsetting other editors whenever possible

This policy is not a weapon to use against other contributors.

വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

വിക്കിപീഡിയരുടെ പൗരധർമ്മം പറയുന്നത് തിരുത്തലുകൾ, പിന്മൊഴികൾ, സംവാദം താളിലെ ചർച്ചകൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളെയാണ്. വിക്കിപീഡിയയിൽ മര്യാദകേട് എന്നു പറയുന്നത് ഉപയോക്താക്കൾ തമ്മിൽ ഏറ്റുമുട്ടത്തക്കവണ്ണം വ്യക്തിപരമായ ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള അന്തരീക്ഷം സൃഷ്ടിക്കലിനേയാണ്. നമ്മൾ പാലിക്കേണ്ട നിയമം പറയുന്നതെന്തെന്നാൽ നാം പരസ്പരം മര്യാദയുള്ളവരാകുക എന്നതു തന്നെ.

നമ്മുടെ സമൂഹം അനുഭവപാഠങ്ങളിലൂടെ അനൌദ്യോഗികമായി ഉരുത്തിരിഞ്ഞുവന്ന അടിസ്ഥാന നിയമങ്ങളിൽ അധിഷ്ഠിതമാണ് - അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സന്തുലിതമായ കാഴ്ചപ്പാടാണ്. അതിനുശേഷം നമുക്ക് മറ്റുള്ളവരോട് ആവശ്യപ്പെടാവുന്നത് സാമാന്യം മര്യാദയോടുള്ള പെരുമാറ്റമാണ്. വിക്കിപീഡിയയുടേതു പോലുള്ള ഒരു ഓൺലൈൻ സമൂഹത്തിൽ നമുക്ക് ആവശ്യപ്പെടാവുന്നതും അതു തന്നെ. അസ്വീകാര്യമായ സന്ദർഭങ്ങളിൽ നമുക്ക് ചെയ്യാനാവുന്നതും അതു തന്നെ. അതിൽ കൂടുതൽ ആവശ്യപ്പെടാനും വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. നാം എപ്പോഴും മറ്റുള്ളവരിൽ നിന്നും സ്നേഹം, അനുമോദനം, അനുസരണ, ബഹുമാനം എന്നിവ പ്രതീക്ഷിക്കുന്നില്ലങ്കിലും നമുക്ക് അവരോട് പൗരധർമ്മം പാലിക്കാൻ ന്യായമായും ആവശ്യപ്പെടാം.

പ്രശ്നമെന്താണെന്നാൽ

വിക്കിപീഡിയയിൽ എത്തുന്ന ആരെയും വിക്കിപീഡിയ തിരുത്താനനുവദിക്കുന്നു. എന്നാൽ “മെച്ചപ്പെടുത്തൽ“ എന്ന പിന്മൊഴിയോടെ എത്തുന്ന ഒരു തിരുത്തൽ മറ്റൊരാൾക്ക് ദഹിക്കാതിരിക്കുകയും അവർ അതിനെ അപഗ്രഥിച്ച് തിരുത്തുകയും ചെയ്യുന്നു. ആദ്യം തിരുത്തിയയാൾ പിന്നീട് നോക്കുമ്പോൾ കൂടുതൽ മെച്ചപ്പെടുത്തൽ എന്ന പേരിൽ താൻ പറഞ്ഞതിനു കടകവിരുദ്ധമായ കാര്യം പ്രതിപാദിച്ചിരിക്കുന്നതുകാണുന്നു. പ്രശ്നമായെന്നു പറയേണ്ടതില്ലല്ലോ.

മുഖം നോക്കാതെ കുറിപ്പുകൾ സംവാദം താളുകളിലും തിരുത്തലിന്റെ ചുരുക്കമായും നൽകുന്നത് സമവായത്തിന്റെ ഭാഷയല്ല. മര്യാദയില്ലാതെ നൽകിയേക്കാവുന്ന ഒരു കുറിപ്പ് അതിവേഗത്തിൽ ചൂടുപിടിച്ച അനാവശ്യ തർക്കത്തിനു കാരണമായേക്കാം.

ഉദാഹരണങ്ങൾ

ഇത്തരം കാര്യങ്ങൾ വഷളായ അവസ്ഥയേ സംഭാവന ചെയ്യൂ:

  • പരുഷത്വം
  • അന്ത്യവിധിയെന്ന നിലയിൽ തിരുത്തലിന്റെ ചുരുക്കങ്ങൾ നൽകുന്നത്(“അശ്രദ്ധമായ തിരുത്തൽ നീക്കി”, “അനാവശ്യ പരാമർശം മായ്ച്ചുകളഞ്ഞു”)
  • ലേഖകരുടെ ഭാഷാസ്വാധീനത്തെ താഴ്ത്തിക്കെട്ടുക.
  • “വ്യക്തിപരമായി പറയുകയല്ല, എങ്കിലും..“ എന്നമട്ടിലുള്ള എഴുത്തുകൾ
  • ആരെയെങ്കിലും അസത്യപ്രചാരകനെന്നു വിളിക്കുന്നത്.

കൂടുതൽ മോശമായ രീതികൾ ഇവിടെയുണ്ട്:

  • അധിക്ഷേപങ്ങൾ
  • വ്യക്തിപരമായ ആക്രമണങ്ങൾ
    • വർഗ്ഗീയമോ, സാമൂഹികമോ, ലൈംഗികമോ, മതപരമോ ആയ കളിയാക്കലുകൾ
    • മറ്റൊരു ഉപയോക്താവിൽ ആഭാസത്തരം അടിച്ചേൽപ്പിക്കുന്നത്.
  • പച്ചനുണകൾ
  • ഉപയോക്താവിന്റെ താള് നശിപ്പിക്കൽ
  • ഉപയോക്താവിന് ഇരട്ടപ്പേരിടൽ
  • ഉപയോക്താക്കളെ തടയാനോ താളുകളെ സംരക്ഷിക്കാനോ ഉള്ള ആഹ്വാനം
  • ഉചിതമല്ലാത്ത നിർദ്ദേശങ്ങൾ

മര്യാദകേട് ഉരുത്തിരിയുന്നതെങ്ങിനെയെന്നാൽ- താങ്കൾ ഒരു താൾ സൃഷ്ടിക്കുന്നു അപ്പോൾ മറ്റൊരാൾ താങ്കളോട് “താൾ വെറുതേ സൃഷ്ടിക്കുകയാണെങ്കിൽ അതിലെ അക്ഷരത്തെറ്റുകളെങ്കിലും ശ്രദ്ധിച്ചുകൂടെ“ എന്നു ചോദിക്കുന്നു എന്നിരിക്കട്ടെ “താൻ തന്റെ കാര്യം നോക്കിയാൽ മതി” എന്നു താങ്കൾ മറുപടി പറയുമ്പോൾ ഉരസൽ ആരംഭിക്കുന്നു.

ഇത്തരത്തിലുള്ള ആശയവിനിമയം വിക്കിപീഡിയരെ സംഭാവനകൾ ചെയ്യുന്നതിൽ നിന്നും, മറ്റുപ്രധാന കാര്യങ്ങളിൽ നിന്നുമകറ്റുന്നു. സമൂഹത്തിന്റെ ബലം ചോരാൻ കാരണമാകുന്നു.

എപ്പോൾ എന്തുകൊണ്ട് ഇതു സംഭവിക്കുന്നു?

  • ഒരു തിരുത്തൽ യുദ്ധത്തിനിടയിൽ, ആൾക്കാർ പലതട്ടിലായി നിൽക്കുമ്പോൾ, അല്ലെങ്കിൽ വിവരം ശരിയായി കൈമാറാൻ കഴിയാതെ വരുമ്പോൾ
  • സമൂഹം വളർന്ന് വലുതാകുമ്പോൾ. ഓരോ ഉപയോക്താവിനേയും മറ്റൊരാൾക്ക് തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ ഓരോ വിക്കിപീഡിയനുമുള്ള പ്രാധാന്യം അറിയത്തില്ലാതാകുമ്പോൾ - അതുകൊണ്ടുതന്നെ അവർക്ക് ഇല്ലാത്ത പരസ്പരബന്ധങ്ങളെ കാത്തുസൂക്ഷിക്കേണ്ട കാര്യമുണ്ടാകുന്നില്ല. ഒരു ചെറിയ സമൂഹത്തിൽ മിക്കവാറും ഇത്തരം പ്രശ്നമുണ്ടാകാറില്ല.
  • ചിലപ്പോൾ ഒരു വിനയരഹിതനായ ഉപയോക്താവ് സമൂഹത്തിലുണ്ടായേക്കാം. അപ്പോൾ മറ്റുള്ളവരും അതേ നാണയത്തിൽ പെരുമാറാൻ ഇടയായേക്കാം.

മിക്കവാറും അധിക്ഷേപങ്ങൾ ഒരു വലിയപോരാട്ടത്തിനിടയിലാവും ഉണ്ടാവുക. അവ ചിലപ്പോൾ ഒരു ചർച്ച അവസാനിപ്പിക്കാ‍നുള്ള മാർഗ്ഗവുമായേക്കാം. അധിക്ഷേപങ്ങൾ ചൊരിഞ്ഞ ഉപയോക്താവ് പിന്നീട് അതിൽ ഖേദിച്ചേക്കാം.

മറ്റുചിലപ്പോൾ ഒരു ഉപയോക്താവിനെ ഒരു ലേഖനത്തിൽ നിന്നുമകറ്റുക എന്നലക്ഷ്യത്തോടെ ഇത്തരം പ്രവർത്തികൾ ആരെങ്കിലും ചെയ്തെന്നു വരാം

അത് മോശമാണ്

  • കാരണം അത് ആൾക്കാരെ അസന്തുഷ്ടരാക്കുന്നു, അവരുടെ ഊർജ്ജസ്വലത ചോർന്നുപോകാനും അവർ പിരിഞ്ഞുപോകാനുമിടയാക്കുന്നു.
  • കാരണം അത് ആൾക്കാരെ കോപിഷ്ഠരാക്കുന്നു, സൃഷ്ടിപരത ചോരാനും, തമ്മിൽ മര്യാദ നഷ്ടപ്പെടുകയും ചെയ്യുന്നു.
  • കാരണം അത് ആൾക്കാരെ പ്രതിരോധത്തിലേക്ക് വലിയാൻ ഇടയാക്കുന്നു, മനസ്സിന്റെ വിശാലത നഷ്ടപ്പെടുത്തുന്നു, സമവായം പ്രാപിക്കൽ തടയുന്നു.
  • കാരണം അത് ആൾക്കാരുടെ ശുഭപ്രതീക്ഷ നഷ്ടപ്പെടുത്തുന്നു, അവർക്ക് ഇപ്പോൾ നടക്കുന്നതോ പിന്നീട് നടക്കാവുന്നതോ ആയ ആശയസംഘടനങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ വരുന്നു.

പൊതു നിർദ്ദേശങ്ങൾ

വിക്കിപീഡിയയിലെ മര്യാദകേടുകൾ തടയാൻ

  • തിരുത്തൽ യുദ്ധങ്ങൾ തടയുക, വ്യക്തി സംഘടനങ്ങൾ തടയുക (അവക്ക് സാമൂഹികമായ ഉത്തരം കാണുക)
  • സംഘടനത്തിന് മുന്നേറ്റം തടയുന്ന രീതിയിൽ പോരാട്ടങ്ങൾക്ക് ഇടവേളകൾ നിർബന്ധിച്ചേൽപ്പിക്കുക(താളുകൾ സംരക്ഷിച്ചും, ഉപയോക്താക്കളെ താത്കാലികമായി വിലക്കിയും)
  • ചർച്ചക്കിടെ നല്ല കുറിപ്പുകൾ നൽകുക(മര്യാദകേടിനെ അങ്ങനെ തന്നെ നേരിടാത്തവരെ സ്തുതിക്കുക)
  • സമൂഹത്തിന്റെ ബലം കാട്ടുക(പരുഷത്വത്തിലും മര്യാദകേടിലും അസന്തുഷ്ടി പ്രകടിപ്പിക്കുക)
  • ചർച്ചയെ കുറിച്ചുള്ള അവലോകനങ്ങൾ കട്ടികൂട്ടിത്തന്നെ പ്രയോഗിക്കുക(ഇരുവർക്കും ശക്തമായി മുന്നറിയിപ്പു നൽകുക)
  • ചില ഉപയോക്താക്കളെ അവർ തിരുത്തിയാൽ അടിപൊട്ടുന്ന താളുകളിൽ നിന്നും വിലക്കുക.
  • സന്ദർഭത്തിനനുസരിച്ച് പുതിയ നിയമങ്ങൾ ഉണ്ടാക്കുക.
  • വിക്കിപീഡിയ പോലുള്ള ഒരു പ്രസ്ഥാനത്തിൽ പരുഷത്ത്വവും മര്യാദകേടും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ അവക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാതിരിക്കുക.
  • നല്ല തിരുത്തലുകൾ ബഹുമതിക്കർഹമാക്കുക.

ആഘാതങ്ങൾ കുറക്കാൻ

  • രൂക്ഷമാ‍യ വിമർശനങ്ങൾ തീർച്ചയായും തിരുത്തി മയപ്പെടുത്തുക.
  • നിന്ദിക്കുന്ന വാക്കുകൾക്ക് മറുപടി നൽകാതിരിക്കുക. അത് മറന്നേക്കുക. ഒരു പ്രശ്നം ഉയർന്നുവരാൻ ഇടയാക്കരുത്.
  • മര്യാദകേട് അവഗണിക്കുക. അത് സൃഷ്ടിച്ചയാളെ കണ്ടതായി നടിക്കാതിരിക്കുക. സമൂഹത്തിനും ആക്രമണകാരിക്കുമിടയിൽ ഒരു മതിൽ കെട്ടിപ്പൊക്കുക.
  • മാറിനിൽക്കുക. വിക്കിപീഡിയ സാമാന്യം വലിയ സ്ഥലമാണ്. (നമുക്കെല്ലാർക്കും കൂടി ഇനിയും മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കേണ്ട 86,264 ലേഖനങ്ങൾ ഇപ്പോൾ തന്നെയുണ്ടു്). ഒരു ലേഖനത്തെപ്രതിയുള്ള വാഗ്വാദങ്ങളിൽ ആത്മസംഘർഷം തോന്നുമ്പോൾ താല്പര്യമുള്ള മറ്റേതെങ്കിലും ലേഖനങ്ങൾ തിരുത്തുക, വിദ്വേഷം ശമിക്കുമ്പോൾ തിരിച്ചുവരിക. ഒരു പക്ഷേ ഇരുവശത്തേയും നിലപാടുകളും കാഴ്ചപ്പാടുകളും പോലും അപ്പോൾ കൂടുതൽ അയഞ്ഞതായി മാറിയേക്കാം.
  • താങ്കളുടെ സഹലേഖകനെ ബഹുമാനത്തോടെ സമീപിക്കുക. അദ്ദേഹവും താങ്കളേപ്പോലെ വിക്കിപീഡിയയ്ക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
  • താങ്കൾക്ക് ഒരാളെ ഇഷ്ടമല്ലെന്നുവരാം അദ്ദേഹത്തിനെതിരേ വസ്തുതകൾ ഉയർത്തിക്കൊണ്ടുവരാതിരിക്കുക.

മര്യാദയില്ലാത്ത കുറിപ്പുകൾ തിരുത്തുക

  • മയമില്ലാത്ത വാക്കുകകൾ വെട്ടിക്കളയുക, അഥവാ അവ മയപ്പെട്ട വാക്കുകളാൽ തിരുത്തിയെഴുതുക
  • സംവാദം താളുകളിലെ മോശപ്പെട്ടവാക്കുകൾ മായ്ച്ചുകളയുക.

മര്യാദകേടിനെ മധ്യസ്ഥതലത്തിൽ കൈകാര്യം ചെയ്യാൻ

ചിലർ ഒരു ഒത്തുതീർപ്പിലെത്താനാഗ്രഹിച്ചേക്കുമെങ്കിലും മറ്റുചിലർ ഇടഞ്ഞുനിന്നേക്കാം. ഉദാഹരണത്തിന് ലേഖനത്തിലെ ഏതെങ്കിലും ഒരു വസ്തുതയാണ് ഉരസലിന് കാരണമായതെന്നിരിക്കട്ടെ ലേഖനത്തിൽ സംശയമുന്നയിക്കുന്നത് ഒരാളെ വേദനിപ്പിച്ചേക്കാം അയാൾ ഒത്തുചേരാൻ വിമുഖത കാട്ടിയേക്കാം.

മര്യാദകേടിനെ വിശദീകരിക്കുക

ചില ലേഖകർ തങ്ങൾക്കെതിരേ പ്രയോഗിക്കപ്പെട്ട കട്ടിയേറിയ വാക്കുകൾക്കുമുമ്പിൽ പതറിപ്പോയേക്കാം. അതുകൊണ്ടുതന്നെ അവർക്ക് വിമർശനത്തിന്റെ മൂലകാരണം മനസ്സിലാക്കാനും കഴിയാതെ വന്നേക്കാം. അവരോട് മര്യാദകേടും അതിനുണ്ടായ കാരണങ്ങളും പറയുക. അങ്ങനെ അവർക്ക് പ്രശ്നം മനസ്സിലാക്കാൻ കഴിഞ്ഞേക്കാം.

മധ്യസ്ഥ പ്രവർത്തനങ്ങൾ

ഒരു മധ്യസ്ഥ പ്രവർത്തനത്തിന്റെ ഒടുവിൽ മധ്യസ്ഥന് എതിരാളികൾ രണ്ടുപേരും സൃഷ്ടിച്ച നല്ലതല്ലാത്ത എഴുത്തുകൾ മായ്ച്ചുകളയാൻ ആവശ്യപ്പെടാം ഒടുവിൽ ഇരുവരോടും പരസ്പരം മാപ്പുപറയാനും ആവശ്യപ്പെടാം.

ചെറിയൊരു ഖേദപ്രകടനം രണ്ടു കൂട്ടരുടേയും മനസ്സിനെ തണുപ്പിക്കുകയും ഒത്തുപോകാൻ പറ്റുന്ന ഒരവസ്ഥ സംജാതമാക്കുകയും ചെയ്യും.

ഇതും കാണുക

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:മര്യാദകൾ&oldid=2776093" എന്ന താളിൽനിന്ന് ശേഖരിച്ചത്