ഒരു കാഴ്ച്ചപ്പാട് തെളിയിക്കുവാൻ വേണ്ടി വിക്കിപീഡിയ അലങ്കോലപ്പെടുത്തരുത് - കരട്തിരുത്തുക

വിക്കിപീഡിയ:ഒരു കാഴ്ച്ചപ്പാട് തെളിയിക്കുവാൻ വേണ്ടി വിക്കിപീഡിയ അലങ്കോലപ്പെടുത്തരുത് - കരട് എന്ന ഒരു താൾ ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്ത് ഉണ്ടാക്കിയിട്ടുണ്ട്. മലയാളത്തിലാക്കിയപ്പോൾ Arbcom നെ സംബന്ധിച്ചും മറ്റും ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ചർച്ച ചെയ്ത് നയപരമായ മാറ്റങ്ങൾ വരുത്തണമെങ്കിൽ വരുത്താമോ?

 • ഡെയർ ഡെവിൾ ഡക്ക്‌ലിംഗ് നടത്തിയ ചില തിരുത്തലുകൾ
 • സുഗീഷ് നടത്തുന്ന ചില ഡിലീറ്റ് നിർദ്ദേശങ്ങൾ
 • ആർട്ട് ഡയറക്ടർ എന്ന ലേഖനം എന്നിവയൊക്കെ ഇത്തരം അലങ്കോലപ്രവർത്തനങ്ങളാണോ എന്ന് സംശയമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:00, 7 ജൂൺ 2013 (UTC)
ഏറ്റവും നല്ല ഉദാഹരണമായി പ്രിൻസിന്റെ തലക്കെട്ടുകളാണ് ചൂണ്ടിക്കാണിക്കാനുള്ളത്. --Vssun (സംവാദം) 09:12, 7 ജൂൺ 2013 (UTC)
 നന്നായി തന്നെ തർജ്ജമ ചെയ്തിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 11:34, 7 ജൂൺ 2013 (UTC)
ആർട്ട് ഡയറക്റ്റർ എന്ന ലേഖനത്തിൽ എന്ത് വിക്കിവിരുദ്ധതയാണുള്ളത്? ഏത് നയമാണ് തെറ്റിയത്? എന്ത് അലങ്കോലപ്പെടുത്തലാണ് ഉണ്ടായത്..? പറയൂ..
ഇതല്ലേയഥാർഥ മലയാളം?..റഫറൻസില്ലേ.. പ്രാഥമിക വിവരങ്ങളില്ലേ.. മലയാളമല്ലേ.. ഇത്രയൊക്കെ പോരേ..?--Naveen Sankar (സംവാദം) 15:23, 7 ജൂൺ 2013 (UTC)
If എന്നുവരുന്നിടത്ത് അഥവാ എന്നുപ്രയോഗിക്കുന്നതിനേക്കാൾ നല്ലത് സന്ദർഭം : എന്നുകൊടുക്കുന്നതായിരിക്കും. ഇത് കൈലാസനാഥൻ സീരിയലിലെ ഡയലോഗ് ഒന്നുമല്ലല്ലോ.  --Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 21:01, 8 ജൂൺ 2013 (UTC)
വേറൊരുകാര്യം ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ഇംഗ്ലീഷിൽ "Do not disrupt Wikipedia to prove a point" എന്നാണ്. ഇവിടെ Point എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിക്കിപീഡിയയെ മെച്ചപ്പെടുത്താനുള്ള ആഗ്രഹത്തിൽ നിന്നുണ്ടാകുന്ന ജെനുവിൻ ആയ ഒരാശയം എന്നാണ്. അവിടെ കാഴ്ച്ചപ്പാട് എന്നുപ്രയോഗിക്കുന്നത് തെറ്റിദ്ധാരണ ഉളവാക്കും. കാഴ്ച്ചപ്പാട് എന്നാൽ Point of View അഥവാ POV എന്നാണ് അർത്ഥം. വിക്കിപീഡിയയിൽ പാടില്ലാത്തതാണ് POV. അതേസമയം മുകളിൽ സൂചിപ്പിക്കുന്ന Point എന്നത് Valid ആയ, ശരിയായ രീതിയിൽ അവതരിപ്പിച്ചാൽ അംഗീകരിക്കപ്പെടാൻ സാധ്യതയുള്ള, ഒരു ആശയമാണ്. അതുകൊണ്ട് ഒരു കാഴ്ച്ചപ്പാട് തെളിയിക്കുവാൻ വേണ്ടി എന്നത് ഒരാശയം തെളിയിക്കുവാൻ വേണ്ടി എന്നോ ഒരു വസ്തുത തെളിയിക്കുവാൻ വേണ്ടി എന്നോ തിരുത്തണമെന്നാണ് എന്റെ അഭിപ്രായം. --Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 17:09, 9 ജൂൺ 2013 (UTC)

@ PrinceMathew; ഒരാശയം തെളിയിക്കുവാൻ വേണ്ടി എന്നതിനോടാണ് എനിക്ക് കൂടുതൽ താല്പര്യം തോന്നുന്നത്.

@Naveen Sankar;/ / ആർട്ട് ഡയറക്റ്റർ എന്ന ലേഖനത്തിൽ എന്ത് വിക്കിവിരുദ്ധതയാണുള്ളത്? / / വിക്കി വിരുദ്ധതയുണ്ടെന്നതല്ല വിഷയം. താങ്കൾ സാധാരണഗതിയിൽ വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്താനുപയോഗിക്കുന്നത് ആർട്ട് ഡയറക്റ്റർ എന്ന താളിലുപയോഗിക്കുന്ന ശൈലിയിലല്ല. ഒരു ശൈലി ഉചിതമല്ല എന്ന താങ്കളുടെ നിലപാടിന് പിന്തുണ നേടാനായാണ് (താങ്കളുടെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ) താങ്കൾ ഈ താൾ സൃഷ്ടിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഒരു വാദഗതി തെളിയിക്കുവാനോ അതിന് പിന്തുണ നേടിയെടുക്കാനോ വേണ്ടി വിക്കിപീഡിയയിൽ സ്വീകരിക്കാവുന്ന നടപടിയല്ല ഇത് (എന്തൊക്കെയാണ് ഒരു വാദഗതിക്ക് പിന്തുണ നേടാനായി ചെയ്യാവുന്നതെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്). --അജയ് ബാലചന്ദ്രൻ (സംവാദം) 03:50, 10 ജൂൺ 2013 (UTC)

'സമവായം'തിരുത്തുക

വിക്കിപീഡിയയിൽ 'പൊതുസമ്മതം', 'അഭിപ്രായസമന്വയം' (consensus) എന്നൊക്കെയുള്ള അർഥത്തിൽ 'സമവായം' എന്ന ഒരു വാക്ക് ഉപയോഗിച്ചു കാണുന്നു (ചില ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും ദിനപ്പത്രങ്ങളും സമവായം എന്ന വാക്ക് 'അഭിപ്രായസമന്വയം' എന്ന അർഥത്തിൽ പ്രയോഗിക്കുന്നുണ്ട്). ഈ വാക്ക് ശരിയാണോ എന്ന് പരിശോധിക്കാൻ എല്ലാ വിക്കിപീഡിയക്കാരോടും അഭ്യർഥിക്കുന്നു. --Naveen Sankar (സംവാദം) 17:19, 9 ഏപ്രിൽ 2013 (UTC)
സമവായം

നാ 1. കൂട്ടം, സമൂഹം 2. അടുപ്പം, കലർപ്പ്, സംയോഗം. (സമവായ)

ഇതാണ് ശബ്ദതാരാവലിയിലെ സമവായത്തിന്റെ അർത്ഥം.ഇതിന് അഭിപ്രായസമന്വയം എന്ന അർത്ഥം കൊടുത്തുകാണുന്നില്ല. സമവായത്തിലെത്തുക എന്നത് സമൂഹം തീരുമാനമെടുത്തു എന്ന അർത്ഥത്തിൽ പ്രയോഗിക്കാമോ?

സമവായസംബന്ധം

നാ പൂർണ്ണമായ ചേർച്ച, എല്ലാ അംശങ്ങളിലുമുള്ള ചേർച്ച (വസ്തുവും അതിന്റെ ഗുണവുമെന്നപോലുള്ള അവിനാഭാവബന്ധം). (സമവായ-സംബന്ധ)

ഈ വാക്ക് ഒരുപക്ഷേ ഉപയോഗിക്കാമായിരിക്കും. സമവായസംബന്ധത്തിലെത്തുക എന്നത് പക്ഷേ കൃത്രിമമായി തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:51, 10 ഏപ്രിൽ 2013 (UTC)

സമവായം തെറ്റാണെങ്കിൽ അഭിപ്രായസമന്വയം എന്നുപയോഗിച്ചാൽപ്പോരേ? --Vssun (സംവാദം) 09:01, 15 ഏപ്രിൽ 2013 (UTC)
നവീൻ പറഞ്ഞതുപോലെ
 • പൊതുസമ്മതി
 • അഭിപ്രായസമന്വയം

എന്നീ പ്രയോഗങ്ങൾ സമവായം എന്നതിനു പകരം സ്വീകരിക്കാവുന്നതാണെന്ന അഭിപ്രായത്തിന് പൊതുസമ്മതിയുണ്ട് എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:14, 20 ഏപ്രിൽ 2013 (UTC)

മായ്ക്കലുകൾതിരുത്തുക

ഏറെക്കാലം കൂടിയാണ് മായ്ക്കാനുള്ള നിർദ്ദേശങ്ങൾ താളിൽ എത്തുന്നത്. ഞാൻ കണ്ട പ്രവണത എന്താണെന്നാൽ, നയങ്ങൾ ഉപയോഗിച്ച് താളുകൾ എങ്ങനെ മായ്ക്കാൻ കഴിയും എന്ന് കാര്യനിർവ്വാഹകർ അന്വേഷിക്കുന്നതാണ്. നയങ്ങളുടെ ആദർശം (spirit) മറ്റൊന്നാണെന്നെന്റെ അഭിപ്രായം. നയങ്ങൾ ദുഷ്‌പ്രവണതകളെ ഒഴിവാക്കാനുള്ളതാണ്. അല്ലാതെ താളുകളെപ്രകാരമെങ്കിലും മായ്ക്കാനായി ദുരുപയോഗം ചെയ്യാനുള്ള മാർഗ്ഗനിർദ്ദേശകതാളുകളല്ല നയങ്ങൾ. മറിച്ച് താളുകൾ എപ്രകാരെമെങ്കിലും നിലനിർത്താനാവുമോ എന്ന് ഒത്തുനോക്കാനാവണം നയങ്ങൾ ഉപയോഗിക്കേണ്ടത്. വിക്കിപീഡിയ ഡിജിറ്റൽ വിജ്ഞാനകോശമായതിനാൽ, കടലാസ് വിജ്ഞാനകോശങ്ങളെപ്പോലെ താളുകൾ എങ്ങനെ ചുരുക്കാം എന്ന് തലപുകയേണ്ട കാര്യമൊന്നുമില്ല. നൂറിലൊരാൾ തിരയാനിടയുള്ള താളുകളും ഇവിടെ നിലനിർത്തപ്പെടേണ്ടതാണ് എന്നെന്റ അഭിപ്രായം.--പ്രവീൺ:സം‌വാദം 17:06, 2 മേയ് 2013 (UTC)

പ്രവീണിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഒരു താളിന് നോട്ടബിലിറ്റി ടാഗ് ഇടുന്ന ഉപയോക്താവ് നോട്ടബിളിറ്റി തെളിയിക്കാനുള്ള അവലംബങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളെങ്കിലും നടത്തേണ്ടതാണ്. നീക്കം ചെയ്യാനുള്ള ടാഗ് ചേർക്കുന്ന ഉപയോക്താവിന് താൾ നിലനിർത്താനുള്ള സാദ്ധ്യതകൾ പരിശോധിക്കാനുള്ള കടമയുണ്ട് എന്ന് തോന്നുന്നു. ആത്മാർത്ഥമായി താളുകൾ നിലനിർത്താനുള്ള ശ്രമം പൂർണ്ണമായി പരാജയപ്പെട്ടാൽ മാത്രമേ നീക്കം ചെയ്യാവൂ. ഇത് ഒരു മാർഗ്ഗനിർദ്ദേശമായി ഉൾക്കൊള്ളിക്കേണ്ടതാണ് എന്നഭിപ്രായമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:25, 3 മേയ് 2013 (UTC)

ഇവിടെ ചർച്ചചെയ്യപ്പെടാത്തവയും നയമനുസരിച്ചല്ലാത്തവയും എന്റെ ശ്രദ്ധയിൽ പെട്ടില്ല.--KG (കിരൺ) 05:30, 3 മേയ് 2013 (UTC)

നൂറിലൊരാൾ എന്നതിലും നല്ലത് ഓരോരുത്തരും എന്ന ഏകവചനമാണ്. അപ്പോൾ വിക്കിയെ ഉദ്ധരിക്കാൻ സാധിക്കും. ലേഖനങ്ങളുടെ എണ്ണം വർദ്ധിക്കും. എല്ലാം കൊണ്ടും മുൻനിരയിലെത്താം. --Roshan (സംവാദം) 05:42, 3 മേയ് 2013 (UTC)

ഒരു താളിന് നോട്ടബിലിറ്റി ടാഗ് ഇടുന്ന ഉപയോക്താവ് നോട്ടബിളിറ്റി തെളിയിക്കാനുള്ള അവലംബങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയ ശേഷവും ഫലകം ചേർത്ത ശേഷം മെച്ചപ്പെടൽ നടക്കുന്നില്ല എങ്കിലോ ആണെങ്കിലോ--Roshan (സംവാദം) 05:42, 3 മേയ് 2013 (UTC)

ഒരാൾ മായ്ക്കാൻ നിർദ്ദേശിച്ചാൽ അയാൾ ചെയ്യുന്നത് നശീകരണപ്രവർത്തനമായും ഇവിടെ ധരിക്കുന്നുണ്ടാകാം. അതൊക്കെ തികച്ചും വ്യക്തിപരമെന്നെ കരുതാനാകൂ. ഞാൻ എഴുതിയ ലേഖനങ്ങളൊക്കെയും നിലനിൽക്കണം എന്നൊക്കെ ചില അബദ്ധ ധാരണകളും കടന്നു കൂടുന്നുണ്ട്.--Roshan (സംവാദം) 05:44, 3 മേയ് 2013 (UTC)

@റോഷൻ / / അവലംബങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയ ശേഷവും ഫലകം ചേർത്ത ശേഷം മെച്ചപ്പെടൽ നടക്കുന്നില്ല എങ്കിലോ ആണെങ്കിലോ/ / എങ്കിൽ കുഴപ്പമില്ല. ശ്രമം പ്രധാനമാണ്.

/ / ഒരാൾ മായ്ക്കാൻ നിർദ്ദേശിച്ചാൽ അയാൾ ചെയ്യുന്നത് നശീകരണപ്രവർത്തനമായും ഇവിടെ ധരിക്കുന്നുണ്ടാകാം. / / മാനദണ്ഡങ്ങളനുസരിച്ചല്ലാതെ വ്യക്തിപരമായ താല്പര്യങ്ങളോ തെറ്റിദ്ധാരണകളോ കാരണം നീക്കം ചെയ്യുന്നത് (നിർദ്ദേശിക്കുന്നതല്ല) നശീകരണപ്രവർത്തനമായാണ് എനിക്ക് തോന്നുന്നത്.

/ / ഞാൻ എഴുതിയ ലേഖനങ്ങളൊക്കെയും നിലനിൽക്കണം എന്നൊക്കെ ചില അബദ്ധ ധാരണകളും കടന്നു കൂടുന്നുണ്ട് / / അതും ശരിയായ ചർച്ചകളിലൂടെ തിരുത്തേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:16, 3 മേയ് 2013 (UTC)

നന്ദി, പ്രവീൺ. ഇക്കാര്യം ഇപ്പോൾ ചർച്ചയ്കായി വരുന്ന സംഗതിയാണ്. //നയങ്ങൾ ദുഷ്‌പ്രവണതകളെ ഒഴിവാക്കാനുള്ളതാണ്. അല്ലാതെ താളുകളെപ്രകാരമെങ്കിലും മായ്ക്കാനായി ദുരുപയോഗം ചെയ്യാനുള്ള മാർഗ്ഗനിർദ്ദേശകതാളുകളല്ല നയങ്ങൾ.// തീർച്ചയായും ശരിയായ നിരീക്ഷണമാണ്. ചിലർ, ചില രാഷ്ട്രീയപാർട്ടികൾ/ആശയഗതികൾ എന്നിവയെ "ദുഷ്‌പ്രവണതകളുടെ കൂട്ടത്തിൽ" എണ്ണുന്നു എന്നതും സമീപകാല അനുഭവമാണ്... ഒരു കാരണവശാലും നിലനിർത്തേണ്ടതല്ലാത്ത താളുകൾ നീക്കം ചെയ്യാനുള്ള അന്വേഷണത്തിന്റെ ഭാഗമായി ചികയേണ്ടതാവണം നയങ്ങളുടെയും മാനദണ്ഡങ്ങളുടെയും സൂഷ്മാംശങ്ങൾ.
@റോഷൻ, "ഞാനെഴുതിയ ലേഖനങ്ങൾ നിലനിൽക്കണമെന്ന് അബദ്ധധാരണയുണ്ടാകുന്നവർ" മാനദണ്ഡങ്ങൾ പാലിച്ച് തന്നെ എഴുതിയാൽ ആ ധാരണ സുബദ്ധമായിക്കോളും. താങ്കൾക്കെന്നല്ല, ആർക്കും അവയെ നശിപ്പിക്കാനാവില്ല. സമയമുണ്ടെങ്കിൽ എന്റെ എല്ലാ ലേഖനങ്ങളും പുന:പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിക്കിപീഡിയയുടെ സ്പിരിറ്റ് ഉൾക്കൊണ്ട അനവധിപേർ ഇവിടെയുള്ളതിനാൽ ആ ശ്രമങ്ങൾ അത്തരം താളുകളുടെ മെച്ചപ്പെടുത്തലിലേക്ക് നയിക്കും എന്നതുറപ്പാണ്. നന്ദി. --Adv.tksujith (സംവാദം) 21:38, 4 മേയ് 2013 (UTC)

ലേഖനങ്ങൾ നിഷ്പക്ഷമായ രീതിയിൽ വേണം സുജിത്ത് നിലനിൽക്കാൻ ഒപ്പം താളുകളെ മെച്ചപ്പെടലിലേക്കു നയിക്കുകയും ചെയ്യും അത് ഞാൻ വ്യക്തമായി കാണുന്നുണ്ടല്ലോ. അല്ലാതെ മായ്ക്കാൻ നിർദ്ദേശിക്കുന്നവൻ ലേഖനം എഴുതിയവനോട് മുൻകാല വൈരാഗ്യം തീർക്കാൻ വന്നു എന്നു കരുതരുത്. ആ വശത്തു നിന്ന് സംസാരിക്കുന്നതുകൊണ്ടാകണം താങ്കൾക്ക് അങ്ങനെ തോന്നുന്നത്.--Roshan (സംവാദം) 04:05, 5 മേയ് 2013 (UTC)

ലേഖനങ്ങൾ നിഷ്പക്ഷമല്ല എന്നു കരുതുന്നുണ്ടെങ്കിൽ അവയെ എങ്ങനെ നിഷ്പക്ഷമാക്കിയെടുക്കാം എന്നാണ് ചിന്തിക്കേണ്ടത്. അല്ലാതെ ലേഖനങ്ങൾ എങ്ങനെ മായ്ക്കാം എന്നു ചിന്തിക്കുന്ന രീതി ഒട്ടും ക്രിയാത്മകമല്ല. അതിനായി നിഷ്പക്ഷത ഫലകം ഇടുകയും ലേഖനത്തിൽ പരാമൎശിക്കുന്ന വിഷയത്തിലുള്ള എതിരഭിപ്രായങ്ങളോ വിമൎശനങ്ങളോ (ആധികാരികമായ അവലംബങ്ങൾ സഹിതം) ലേഖനത്തിൽ ചേൎക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്. - പ്രിൻസ് മാത്യു Prince Mathew 08:03, 5 മേയ് 2013 (UTC)

എന്നിട്ടെന്തേ പ്രിൻസേ ഇതിൽ ഒന്നു പോലും വർഷങ്ങളായി നന്നാകാത്തേ--Roshan (സംവാദം) 08:33, 5 മേയ് 2013 (UTC)

1. അവ വർഷങ്ങളായി അങ്ങനെ തുടരുന്നു എന്നെങ്ങനെ പറയാനാവും? പല ലേഖനങ്ങൾക്കും പിനീടെപ്പോഴെങ്കിലുമാണു് നിഷ്പക്ഷത സംശയിക്കാൻ തക്ക സ്വഭാവം വന്നുചേരുന്നതു്. ഉള്ളടക്കത്തിൽ വ്യത്യാസം വരുന്നതിനനുസരിച്ച് ആ ഫലകം വന്നെന്നോ പോയെന്നോ വരാം. ഒരു ലേഖനം അതിപ്പോൽ ഇരിക്കുന്ന അവസ്ഥയിൽ നിഷ്പക്ഷമാണോ എന്നാണു നാം പരിശോധിക്കേണ്ടതു്.
2. വർഷങ്ങളായി നിലനിൽക്കുന്നതുകൊണ്ടു് വിക്കിപീഡിയയിൽ ഒന്നിനും സാധൂകരണമോ അസാധൂകരണമോ ഉണ്ടാവുന്നില്ല. തത്വത്തിൽ, ഇന്നുതന്നെ, വിക്കിപീഡിയ ഏറ്റവും മികച്ച രൂപത്തിൽ ആയിത്തീർന്നിരിക്കണം. പക്ഷേ, അതിനുതക്ക സംഭാവനചെയ്യാൻ എണ്ണംകൊണ്ടും കഴിവുകൊണ്ടും സമയം കൊണ്ടും ഇപ്പോഴുള്ളതിനേക്കാൾ എത്രയോ കൂടുതൽ ഉപയോക്താക്കൾ നമുക്കു വേണ്ടിവരും. അതില്ലാത്തിടത്തോളം വിക്കിപീഡിയയിൽ ഇത്തരം പല പോരായ്മകളും വർഷങ്ങളോളം നിലനിൽക്കും. ഭാവിയിൽ എന്നോ പൂർത്തിയാകാവുന്ന ഒരു സമത്വസുന്ദരസമ്പൂർണ്ണമായ വിജ്ഞാനകോശത്തിലേക്കുള്ള, എന്നാൽ ഒരിക്കലും അവസാനിക്കാത്ത, യാത്രയും അന്വേഷണവുമാണു് വിക്കിപീഡിയ. അതുകൊണ്ടു് നമുക്കു ചെയ്യാവുന്നതു് എത്ര നിസ്സാരമായിട്ടാണെങ്കിലും, കഴിയുന്നത്ര, ഇപ്പോളുള്ള പോരായ്മകൾ കുറച്ചുകൊണ്ടുവരാനും പോരിമകൾ കൂട്ടിക്കൊണ്ടുവരാനും ശ്രമിക്കുക എന്നതാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 10:05, 5 മേയ് 2013 (UTC)

വിക്കിപീഡിയ:ഒഴിവാക്കൽ നയം എന്നതിൽ (ആമുഖത്തിൽ?)

 • എങ്ങനെയെങ്കിലും ലേഖനം മായ്ക്കാനുള്ള മാർഗ്ഗനിർദ്ദേശകതാളുകളല്ല നയങ്ങൾ.
 • ലേഖനങ്ങൾ എപ്രകാരെമെങ്കിലും നിലനിർത്താനാവുമോ എന്ന് ഒത്തുനോക്കാനാവണം നയങ്ങൾ ഉപയോഗിക്കേണ്ടത്.

എന്നീ മാർഗ്ഗനിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കാനുള്ള അഭിപ്രായസമന്വയമുണ്ടെന്ന് കരുതാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:47, 28 ജൂലൈ 2013 (UTC)

അഭിനേതാക്കളുടെ ശ്രദ്ധേയതതിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് തർജ്ജമ ചെയ്ത WP:ENT എന്ന മാനദണ്ഡമനുസരിച്ചാണ് മലയാളം വിക്കിപീഡിയയിൽ അഭിനേതാക്കളുടെയും കലാകാരമ്നാരുടെയും ശ്രദ്ധേയത കണക്കാക്കുന്നത്.

അഭിനേതാക്കളുടെ ശ്രദ്ധേയത മാത്രം സംബന്ധിച്ച ഒരു ശ്രദ്ധേയതാനയത്തിന്റെ കരട് റോഷൻ ഇവിടെ തയ്യാറാക്കിയിരുന്നു. അതിൽ WP:ENT എന്ന മാനദണ്ഡത്തിലെ നിർദ്ദേശങ്ങൾ തർജ്ജമ ചെയ്ത് കൂട്ടിച്ചേർത്തു. നയരൂപീകരണം വേണ്ടിവരാനിടയുള്ളതിനാൽ ആവശ്യമായ ചർച്ച ഇവിടെ നടത്താൻ താല്പര്യപ്പെടുന്നു. സംവാദം താളിൽ ഞാനും റോഷനും എഴുതിയ അഭിപ്രായങ്ങൾ താഴെ പകർത്തുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:52, 24 ജൂൺ 2013 (UTC)


ഒരു കരടുനയമായി ഇടുന്നു. കൂടുതൽ കാര്യങ്ങൾ ഈ സംവാദതാളിൽ ചർച്ച ചെയ്യുക.--Roshan (സംവാദം) 14:41, 23 ജൂൺ 2013 (UTC)

താളിന്റെ പേരിൽ "കരട്" എന്ന് ചേർത്തു. നയം രൂപീകരിക്കുന്ന മുറയ്ക്ക് ഇത് WP:ENT എന്ന വിഭാഗത്തോട് ലയിപ്പിക്കുന്നതാണ് നല്ലത് എന്നഭിപ്രായപ്പെടുന്നു. പ്രത്യേകം നയമാക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. WP:ENT-ലെ ഈ ഭാഗത്തെ വിപുലപ്പെടുത്തുകയോ ആവശ്യമായ മാറ്റം വരുത്തുകയോ ആണ് ശരിക്കും ചെയ്യേണ്ടത്.

താഴെക്കൊടുത്തിരിക്കുന്ന വിഭാഗത്തിൽ പെടുത്താവുന്ന അഭിനേതാക്കൾ, ശബ്ദാഭിനയമേഖലയിലുള്ളവർ (voice actors), ഹാസ്യകലാകാരന്മാർ (comedians), അഭിപ്രായരൂപീകരണത്തിനു കാരണമാകുന്നവർ (opinion makers), മോഡലുകൾ, ടെലിവിഷൻ താരങ്ങൾ (television personalities) എന്നിവർ:

 1. ഒന്നിലധികം ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലോ ടെലിവിഷൻ പരിപാടികളിലോ, സ്റ്റേജ് പരിപാടികളിലോ (stage performances), മറ്റു പ്രൊഡക്ഷനുകളിലോ പ്രാധാന്യമുള്ള വേഷം ചെയ്തവർ.
 2. ധാരാളം രസികരുണ്ടാവുകയോ (fan) വിപുലമായ ആരാധകവൃന്ദമുണ്ടാവുകയോ (cult following) ചെയ്യുക.
 3. വിനോദമേഖലയിൽ അനന്യമായതോ നൂതനമായതോ ആയ സംഭാവനകൾ ചെയ്തവർ. ധാരാളം (എണ്ണത്തിൽ) സംഭാവനകൾ ചെയ്തവരെയും ഈ ഗണത്തിൽ പെടുത്താവുന്നതാണ്.

നിലവിലെ കരടിൽ എനിക്ക് തോന്നിയ പ്രശ്നങ്ങൾ.

 • സർക്കാർ അവാർഡ് എന്നത് മലയാളം (മറ്റ് ഇന്ത്യൻ ഭാഷകളും) ചലച്ചിത്ര അഭിനേതാക്കളുടെ കാര്യത്തിൽ മാത്രമല്ലേ ബാധകമാക്കാൻ സാധിക്കൂ? ഇതനുസരിച്ച് ഓസ്കാർ അവാർഡ് കിട്ടിയവർക്ക് ശ്രദ്ധേയത ഉണ്ടാവില്ല. ഗ്രന്ഥകർത്താക്കളുടെ ശ്രദ്ധേയതാനയത്തിലെപ്പോലെ ("ശ്രദ്ധേയമായ പ്രസാധകശാലകൾ") ശ്രദ്ധേയമായ - WP:GNG - അവാർഡുകൾ ലഭിച്ചവർ എന്ന് ഇത് ഭേദഗതി ചെയ്യുന്നതാണ് നല്ലത്.
 • അഭിനയിച്ച ചലച്ചിത്രങ്ങളുടെ എണ്ണം നിജപ്പെടുത്തുന്നത് ഭാവിയിൽ ഒരു കീറാമുട്ടിയാകാൻ സാദ്ധ്യതയുണ്ട്. ഒരു ചലച്ചിത്രത്തിൽ മാത്രം നായികയായി അഭിനയിച്ച റോസിയെപ്പറ്റി നമുക്ക് താളുണ്ട്. അതിനാൽ നിജമായ എണ്ണം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ലെങ്കിലും കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ച നടീനടന്മാർക്ക് (അത് ചിലപ്പോൾ അപകടമരണമോ മറ്റോ മൂലവുമായേക്കാം - തരുണി എന്ന ബാലതാരം ഉദാഹ‌രണം) ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കേണ്ടതാണ്. നിലവിലുള്ള നയം ഒന്നിലധികം എന്നാണ്. അതിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് കരുതുന്നില്ല.
 • അവലംബം നൽകേണ്ടതാണ് എന്ന് എടുത്തുപറയേണ്ടതില്ല എന്ന് തോന്നുന്നു. അവലംബമില്ലാത്ത വിവരങ്ങളും താൾ തന്നെയും നീക്കം ചെയ്യാൻ നമുക്ക് നയമുണ്ട്.
 • ഇതിൽ പുതിയ നയമാണ് രൂപികരിക്കാനുദ്ദേശിക്കുന്നതെങ്കിൽ അത് പഞ്ചായത്തിൽ ചർച്ച ചെയ്യേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:38, 24 ജൂൺ 2013 (UTC)

ശ്രദ്ധേയമായ അവാർഡ് എങ്ങനെ കണക്കാക്കും--റോജി പാലാ (സംവാദം) 10:59, 24 ജൂൺ 2013 (UTC)

WP:GNG അനുസരിച്ച് ശ്രദ്ധേയത കണക്കാക്കാനേ സാധിക്കൂ എന്ന് തോന്നുന്നു. ഗ്രന്ഥകർത്താക്കളുടെ ശ്രദ്ധേയത സംബന്ധിച്ച നയത്തിൽ ശ്രദ്ധേയതയുള്ള പ്രസാധകർ 10 കൃതികൾ പ്രസിദ്ധീകരിച്ചാൽ ഒരു എഴുത്തുകാരന് ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാം എന്ന് നയമുണ്ടല്ലോ? അവിടെയും WP:GNG അനുസരിച്ചേ പ്രസാധകന്റെ ശ്രദ്ധേയത കണക്കാക്കാൻ സാധിക്കൂ. അതുതന്നെ ഇവിടെയും പിന്തുടരാവുന്നതാണ് എന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:09, 25 ജൂൺ 2013 (UTC)

അഭിപ്രായസമന്വയം

താഴെപ്പറയുന്ന നയം കൂട്ടിച്ചേർക്കുന്നതിന് അഭിപ്രായസമന്വയമുണ്ടെന്ന് കരുതുന്നു.

 1. പൊതുശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്ന പുരസ്കാരങ്ങൾ ലഭിച്ചാൽ ശ്രദ്ധേയതയുള്ളതായി കണക്കാക്കാം.

--അജയ് ബാലചന്ദ്രൻ (സംവാദം) 11:40, 25 ജൂലൈ 2013 (UTC)

ആരാധകവൃന്ദംതിരുത്തുക

//ധാരാളം രസികരുണ്ടാവുകയോ (fan) വിപുലമായ ആരാധകവൃന്ദമുണ്ടാവുകയോ (cult following) ചെയ്യുക.// ഇതെങ്ങനെ കണക്കെടുക്കും? --Vssun (സംവാദം) 05:02, 27 ജൂലൈ 2013 (UTC)

വിശ്വസനീയവും സ്വതന്ത്രവുമായ അവലംബത്തിൽ ഇത്തരത്തിലുള്ള വ്യക്തമായ പ്രസ്താവനയുണ്ടെങ്കിലേ ഈ മാനദണ്ഡം പാലിച്ചതായി കണക്കാക്കാവൂ എന്ന് അഭിപ്രായപ്പെടുന്നു. (ഈ മാനദണ്ഡം അംഗീകരിക്കപ്പെടുന്ന പക്ഷം വിശദീകരണക്കുറിപ്പായി നയത്തോടൊപ്പം ചേർക്കാവുന്നതാണ്.)
 • ഫാൻസ് അസോസിയേഷനുകളുടെ പ്രവർത്തനത്തെപ്പറ്റി (ഒന്നിലധികം) മാദ്ധ്യമവാർത്തകൾ
 • പ്രതിപാദിക്കപ്പെടുന്ന വ്യക്തിക്ക് വലിയ ആരാധകവൃന്ദമുണ്ടെന്ന് സ്വതന്ത്ര ദ്വിതീയസ്രോതസ്സുകളിലെ പ്രസ്താവന

എന്നിവ കണക്കിലെടുക്കാമെന്ന് അഭിപ്രായപ്പെടുന്നു.

ദയവുചെയ്ത് അഭിനേതാക്കൾക്ക് പുതിയ ശ്രദ്ധേയതാ നയം ഉണ്ടാക്കുന്ന പ്രവർത്തിയിൽ നിന്നും പിന്മാറുക. അങ്ങനെ അല്ലാത്ത പക്ഷം അനേകം താളുകൾ നീക്കം ചെയ്യപ്പെട്ടെക്കാം..--സുഗീഷ് (സംവാദം) 06:37, 27 ജൂലൈ 2013 (UTC)

അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെതിരുത്തുക

ഇതുസംബന്ധിച്ച് ഇവിടെ ഒരു താൾ തുടങ്ങിയിട്ടുണ്ട് (ഇംഗ്ലീഷിൽ നിന്നുള്ള തർജ്ജമയാണ്). ശൈലീസംബന്ധമായതും മലയാളം വിക്കിയിൽ തീരുമാനമെടുത്തിട്ടില്ലാത്തതുമായ പല വിഷയങ്ങളും ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ജനനമരണ തീയതികൾ നൽകാനുള്ള ശൈലി നിലവിലുണ്ട്. അക്കങ്ങൾ മാത്രം എഴുതുന്ന സന്ദർഭത്തിൽ എന്തു ശൈലി സ്വീകരിക്കാം എന്ന് തീരുമാനിക്കാവുന്നതാണ്.

ചർച്ച ചെയ്ത് ഈ വിഷയങ്ങളിൽ ആവശ്യമായ മാറ്റങ്ങളും തിരുത്തുകളും വരുത്തുവാൻ അപേക്ഷ. --അജയ് ബാലചന്ദ്രൻ (സംവാദം) 15:24, 5 ഏപ്രിൽ 2013 (UTC)

വിക്കിപീഡിയ:ലേഖനങ്ങളിലെ അവലംബങ്ങൾ - തുടക്കക്കാർക്ക് എന്ന ലേഖനം ഇതിന്റെ തന്നെ ഒരു ലഘൂകരിച്ച രൂപമാണ്.

തീരെ തുടക്കക്കാർക്ക് സഹായം:അവലംബം ചേർക്കൽ - ഒരാമുഖം/1 എന്ന ഒരു സഹായം താളും ഉണ്ടാക്കിയിട്ടുണ്ട്. ഇവ രണ്ടും ശരിയായ തരത്തിൽ ഉപയോഗിക്കാവുന്നതെങ്ങനെ എന്ന സംശയവുമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:24, 7 ഏപ്രിൽ 2013 (UTC)

ചില്ലക്ഷരം ർ-നുശേഷമുള്ള ഇരട്ടിപ്പ്തിരുത്തുക

സർവ്വകലാശാല എന്ന താളിലെ സംവാദത്തിൽനിന്നുള്ള തുടർച്ചയാണ് ഈ നയരൂപീകരണ ചർച്ച. സൌകര്യത്തിനായി പ്രസ്തുത സംവാദം താഴെ കൊടുക്കുന്നു.


സർവ്വകലാശാല വ്വ എന്നു വേണോ തലക്കെട്ടിൽ? --കിരൺ ഗോപി 09:08, 5 ഒക്ടോബർ 2010 (UTC)

രണ്ടുശൈലികളും ഉപയോഗത്തിലുണ്ട്. --Vssun (സുനിൽ) 13:01, 8 ഒക്ടോബർ 2010 (UTC)

വീണ്ടും അതേ പ്രശ്നം ഉരുത്തിരിഞ്ഞുവരുന്നു. നമുക്ക് ഒരു ശൈലിയല്ലേ വേണ്ടത്. അതേതെന്ന് തീരുമാനിക്കുന്നത് ഇനിയും വൈകിക്കരുത്. ഏതായാലും മലയാളം തന്നെ. വ്യാകരണപരമായി രണ്ടും ശരിതന്നെ. എങ്കിൽ ഏതെങ്കിലുമൊരു വഴിക്ക് മാത്രം നമുക്ക് തിരിയാം. --സിദ്ധാർത്ഥൻ 13:08, 8 ഒക്ടോബർ 2010 (UTC)

വ്യത്യസ്ത ശൈലികളായാൽ പ്രശ്നമാണ്. വിക്കിയിലെ ചില സർവകലാശാലകളുടേ ലേഖനത്തിൽ വ ആണ് ഉപയോഗിച്ചിരിക്കുന്നത്.ഉദാ: കേരള സർ‌വകലാശാല, മറ്റു ചിലയിടങ്ങളിൽ വ്വ യും ഉദാ: കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല ഏതെങ്കിലും ഒന്നു തീരുമാനിക്കണം. ബാക്കി തിരിച്ചു വിടലുകളുമാകാം.--കിരൺ ഗോപി 13:32, 8 ഒക്ടോബർ 2010 (UTC)

സർവകലാശാല മതി. ചുവടെകൊടുത്തിരിക്കുന്ന കണ്ണികൾ കാണുക:

 1. കേരള സർവകലാശാല വെബ്സൈറ്റ്
 2. കണ്ണൂർ സർവകലാശാല വെബ്സൈറ്റ്
 3. മാതൃഭൂമി - സർവകലാശാല വാർത്തകൾ
 4. മാതൃഭൂമി ലേഖനം മലയാള സർവകലാശാല ചെയ്യേണ്ടത്

--Naveen Sankar (സംവാദം) 10:49, 6 ഏപ്രിൽ 2013 (UTC)

ർ തീവ്രപ്രയത്നമായും ലഘുപ്രയത്നമായും ഉച്ചരിക്കുന്നതിനാലാണ് ഈ പ്രശ്നമുണ്ടാകുന്നത് എന്ന് തോന്നുന്നു. ർ-നുശേഷം ഒരേ അക്ഷരത്തിന്റെ ഇരട്ടിപ്പ് , വേണ്ട എന്നും (ഉദാഹരണം: സർവകലാശാല (സർവ്വകലാശാല), ഗവർണർ (ഗവർണ്ണർ)) എന്നാൽ വ്യത്യസ്ത അക്ഷരങ്ങൾ ഇരട്ടിക്കണമെന്നും (ഉദാഹരണം: അർദ്ധം (അർധം ), വിദ്യാർത്ഥി (വിദ്യാർഥി ) നയപരമായി തീരുമാനമെടുത്താലോ? --സിദ്ധാർത്ഥൻ (സംവാദം) 11:11, 6 ഏപ്രിൽ 2013 (UTC)

എന്റെ നിർദ്ദേശം ഏറ്റവും അവസാനമായി നല്കിയ അഭിപ്രായത്തിലുണ്ട്. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --സിദ്ധാർത്ഥൻ (സംവാദം) 07:18, 9 ഏപ്രിൽ 2013 (UTC)

സിദ്ധാർഥൻ പറഞ്ഞപോലെ നയമുണ്ടാക്കാൻ വരട്ടെ..ചർക്ക,അർക്കൻ, ചേർച്ച, ചർച്ച, പാർട്ടി, വാർത്ത, കർപ്പൂരം.. തുടങ്ങി കചടതപ പിന്നിൽ വരുന്ന വാക്കുകൾ ഒരുപാടുണ്ട്. --Naveen Sankar (സംവാദം) 07:27, 9 ഏപ്രിൽ 2013 (UTC)
ഞാനും അതിനെപ്പറ്റി ചിന്തിക്കുകയായിരുന്നു. ആർത്തി, തോർത്ത് എന്നീ വാക്കുകളാണ് എനിക്കു തോന്നിയ ഉദാഹരണങ്ങൾ. സർവകലാശാല വേണോ സർവ്വകലാശാല വേണോ എന്ന മട്ടിൽ ഓരോ വാക്കിനും വേണ്ട ശൈലി രൂപീകരിക്കുന്നതാവും നല്ലത് എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:33, 9 ഏപ്രിൽ 2013 (UTC)

അതല്ല, ഇതിന് വ്യാകരണപരമായി ഒരു അടിസ്ഥാനമുണ്ട്. കാരണം ഇവിടെ ഇരട്ടിപ്പ് പറഞ്ഞിരിക്കുന്നതെല്ലാം ഖരാക്ഷരങ്ങൾക്കാണ്. ചില്ല് തീവ്രമായി ഉച്ചരിക്കുന്നിടത്താണ് ഇരട്ടിപ്പ് വേണ്ടതെന്നല്ലേ വൃത്തമഞ്ജരിയിൽ പറയുന്നത്. ചില്ലുകളേയും കൂട്ടക്ഷരങ്ങളേയും തീവ്രമായി ഉച്ചരിക്കേണ്ടതിന് കേരളപാണിനീയത്തിൽ എന്ത് നിയമമാണ് നല്കിയിട്ടുള്ളത്? ആ നിയമം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇവിടെ വ്യക്തമാക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകുകയില്ലേ? --സിദ്ധാർത്ഥൻ (സംവാദം) 07:39, 9 ഏപ്രിൽ 2013 (UTC)

വിക്കിപീഡിയയിൽ ഈ ചർച്ച പെട്ടെന്ന് അഭിപ്രായസമന്വയത്തിൽ എത്തുന്ന ഒന്നാവുമെന്ന് തോന്നുന്നില്ല. അധ്യാപകൻ/അദ്ധ്യാപകൻ, വിദ്യാർഥി/വിദ്യാർത്ഥി, സിദ്ധാർഥൻ/സിദ്ധാർത്ഥൻ, അധ്യായം/അദ്ധ്യായം, സ്ഥാനാർഥി/സ്ഥാനാർത്ഥി, സർവവിജ്ഞാനകോശം/സർവ്വവിജ്ഞാനകോശം..നിരന്നുകിടക്കുകയല്ലേ... ഹി..ഹി.. ഹി..(ഇങ്ങനെ ആരെങ്കിലും ചിരിക്കുമോ ആവോ!)--Naveen Sankar (സംവാദം) 07:45, 9 ഏപ്രിൽ 2013 (UTC)
'സിദ്ധാർത്ഥൻ'(siddhartthan) സിദ്ധാർഥനാകാൻ (siddharthan) തയാറാകുമോ? (എന്തായാലും വെറും സിധാർഥൻ (sidharthan) അല്ല)--Naveen Sankar (സംവാദം) 07:48, 9 ഏപ്രിൽ 2013 (UTC)
@നവീൻ വ്യത്യസ്താക്ഷരങ്ങൾ (സിദ്ധാർത്ഥനിൽ ഖരവും അതിഖരവും) ഇരട്ടിക്കണമെന്നുതന്നെയായിരുന്നു ഞാൻ നിർദ്ദേശിച്ചത്. :-) അതാണ് ഞാൻ ചോദിച്ചത്. ഒരേ അക്ഷരം ഇരട്ടിക്കാതിരിക്കുന്നതിന് (ഖരം ഇരട്ടിക്കണം എന്ന് മനസ്സിലായി) കേരളപാണിനീയത്തിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? വ്യത്യസ്താക്ഷരങ്ങൾ ഇരട്ടിക്കണമെന്ന് തന്നെ നമുക്ക് നിർദ്ദേശിക്കുകയും ചെയ്യാം.--സിദ്ധാർത്ഥൻ (സംവാദം) 08:06, 9 ഏപ്രിൽ 2013 (UTC)
വ്യത്യസ്താക്ഷരങ്ങൾ ഇരട്ടിക്കണമെന്നില്ല സിദ്ധാർഥാ. (സിദ്ധാർഥൻ ചൂണ്ടിക്കാണിക്കുന്നത് ഇരട്ടിപ്പല്ല, മറിച്ച് അതിഖരത്തോടൊപ്പം ഖരത്തിന്റെയും ഘോഷത്തോടൊപ്പം മൃദുവിന്റെയും ആഗമമാണ് താനും). ഞാൻ ഇംഗ്ലീഷ് വർണങ്ങളുപയോഗിച്ച് വിശദീകരിക്കാൻ ശ്രമിച്ചത് 'സിദ്ധാർഥൻ' എന്ന പദത്തിന്റെ വർണവിന്യാസമാണ്. സ്വന്തം പേരിന് സ്വീകരിച്ചിരിക്കുന്ന ഇംഗീഷ് വർണവിന്യാസം ഒന്ന് സ്വയം താരതമ്യം ചെയ്ത് ശരി/തെറ്റ് കണ്ടെത്തുക.
സർഗം/സർഗ്ഗം ഏതാണ് ശരി - സർഗ്ഗം എന്നുതന്നെ വേണം എന്ന് വാശിപിടിക്കുന്നവർ അർബുദം/അർബ്ബുദം ഇവയിൽ ഏത് സ്വീകരിക്കും (ഗ-യും ബ-യും മൃദുവാണെന്നോർക്കുക)? സ്വർഗം/സ്വർഗ്ഗം, പർവതം/പർവ്വതം, പാർവതി/പാർവ്വതി, സ്വർണം/സ്വർണ്ണം, വർണം/വർണ്ണം, കാർതുമ്പി/കാർത്തുമ്പി, അർപണം/അർപ്പണം, അർപിതം/അർപ്പിതം - താരതമ്യം ചെയ്യാൻ ധാരാളം വാക്കുകൾ. എന്തിനും ഏതിനും മുഖ്യധാരാപത്രങ്ങൾ എങ്ങനെയെഴുതുന്നു എന്ന് നോക്കുന്ന, അല്ല്ലെങ്കിൽ പത്രങ്ങളെ ആധാരമാക്കി വാദിക്കുന്ന, വിക്കിപീഡിയക്കാർ ഈ ഒരു കാര്യത്തിൽ മാത്രം അത് ചെയ്യാത്തതെന്ത്? --Naveen Sankar (സംവാദം) 11:53, 9 ഏപ്രിൽ 2013 (UTC)
എങ്കിപ്പിന്നെ അജയ് പറഞ്ഞപോലെ പൊതുശൈലിയിലേക്ക് നമുക്ക് പോകാമോ? അങ്ങനെ വരുമ്പോൾ മുഖ്യധാരാപത്രങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾ ഇവിടെ ഉപയോഗിക്കാമെന്നാണോ ഉദ്ദേശ്യം? എന്താണ് ഇക്കാര്യത്തിൽ മുന്നോട്ടുവെക്കാനുള്ള ഒരു നിർദ്ദേശം?--സിദ്ധാർത്ഥൻ (സംവാദം) 17:12, 9 ഏപ്രിൽ 2013 (UTC)

എന്താണ് തീരുമാനം? ഇവിടെ ചർച്ച ചെയ്ത എല്ലാ വാക്കുകളുടെയും വിക്കിപീഡിയയിൽ സ്വീകരിക്കാവുന്ന രൂപങ്ങൾ തീരുമാനിച്ച് ശൈലീപുസ്തകത്തിൽ ഉൾപ്പെടുത്തിക്കൂടേ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:39, 27 ജൂലൈ 2013 (UTC)

ഓരോ വാക്കായി നയം രൂപീകരിക്കുന്നതിനുപകരം, ഓരോ അക്ഷരമായി ചെയ്തുകൂടേ. കുറച്ചുകൂടി എളുപ്പത്തിൽ മൊത്തത്തിലുള്ള നയരൂപീകരണം പൂർത്തിയാവും. തുടക്കത്തിനായി, '..ർവ..' യാണോ '..ർവ്വ..' യാണോ സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കാം. എന്റെ വോട്ട് '..ർവ..'യ്ക്കാണ്.

മലയാളം വിക്കിപീഡിയ / മലയാളവിക്കിപീഡിയ / മലയാള വിക്കിപീഡിയതിരുത്തുക

'മലയാളം വിക്കിപീഡിയ', 'മലയാളവിക്കിപീഡിയ', 'മലയാള വിക്കിപീഡിയ' - ഏതാണ് ശരി? --Naveen Sankar (സംവാദം) 17:19, 9 ഏപ്രിൽ 2013 (UTC)

മലയാളം വിക്കിപീഡിയ എന്നാണ് നമ്മുടെ പ്രധാന താളിൽ ഉപയോഗിക്കുന്നത്. അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല (ഇക്കാര്യത്തിലെ എന്റെ അറിവ് പരിമിതമാണ് - എന്റെ അഭിപ്രായം തെറ്റാണെന്ന് കാര്യകാരണസഹിതം ചൂണ്ടിക്കാട്ടിയാൽ അഭിപ്രായം മാറ്റാം). --അജയ് ബാലചന്ദ്രൻ (സംവാദം) 04:32, 10 ഏപ്രിൽ 2013 (UTC)

ഇവിടെ നോക്കൂ.. 'മലയാളം സർവകലാശാല' എന്നത് തിരുത്തി 'മലയാള സർവകലാശാല' ആയസ്ഥിതിക്ക്.....--Naveen Sankar (സംവാദം) 09:24, 10 ഏപ്രിൽ 2013 (UTC)

അതിന്റെ പിന്നിലെ വ്യാകരണപ്രശ്നം എന്താണെന്നറിയാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:01, 11 ഏപ്രിൽ 2013 (UTC)

യഥാർത്ഥ(പരമ്പരാഗത)മലയാളം വ്യാകരണനിയമങ്ങളനുസരിച്ച് "മലയാളവിക്കിപീഡിയ" ശരി. അറിഞ്ഞിടത്തോളം, ഗുണ്ടർട്ടാണു് "മലയാളഭാഷ" എന്നു് ആദ്യം ഉപയോഗിച്ചതു്. മലയാളം എന്ന ദേശത്തു് / മലയാളത്തുകാർ ഉപയോഗിക്കുന്ന ഭാഷ എന്ന അർത്ഥത്തിൽ സമാസിച്ചിട്ടാണു് അദ്ദേഹം ആ വാക്കുപയോഗിച്ചിട്ടുണ്ടാവുക. (ടി.ബി.വി. പണിക്കർ etc.). എന്നാൽ അതിൽ പിന്നീട് ഭാഷയുടെ പേരുതന്നെ മലയാളം എന്നായി.

ഭാഷയിലെ സമാസ/വിഗ്രഹശീലങ്ങൾ ക്രമമായി മാറിവന്നതനുസരിച്ചാണു് "മലയാളം ഭാഷ" (മലയാളം എന്ന ഭാഷ) എന്നും അതുപോലെ പല സമാസങ്ങളും (പിന്നീട് സന്ധികളും) ഇടയ്ക്കു സ്പേസ് ഇട്ട് അകത്തി പ്രയോഗിച്ചുതുടങ്ങിയതു്. ഇങ്ങനെ വാക്കുകൾ വേർപിരിക്കുന്ന ശീലം ഇംഗ്ലീഷ് ഭാഷയുടെ സമ്പർക്കം കൊണ്ടുണ്ടായതാണു്. (മലയാളത്തിൽ സ്പേസ് അടക്കം പല ചിഹ്നനങ്ങളും പിന്നീടു വന്ന അതിഥിതാരങ്ങളാണു്.)

ഇപ്പോൾ ഇത്തരം പ്രയോഗങ്ങൾ (സ്പേസ് ഇട്ടു വേർപിരിച്ച സമാസങ്ങൾ) (ഉദാ: "മലയാളം ഭാഷ") ഏറെക്കുറെ മലയാളത്തിലെ സാമാന്യനിയമമായി മാറിയിട്ടുണ്ടു്.

ഒരു പടികൂടി കടന്നു് ആദ്യത്തെ വാക്കു മുഴുവനാക്കാതെ, ഒരു സ്പേസുമിട്ട് രണ്ടാമത്തെ വാക്കെഴുതി സമാസിക്കുന്ന രീതി (ഉദാ: മലയാള ഭാഷ) ടൈപ്പ് റൈറ്ററുകൾക്കും കമ്പ്യൂട്ടറുകൾക്കും ശേഷം നാം ശീലിച്ചെടുത്തതാണു്. ഭാഷാനിയമങ്ങളനുസരിച്ച് ഇതു തികച്ചും തെറ്റാണെന്നുതന്നെ പറയേണ്ടിവരും.

ഇതുകൊണ്ടുണ്ടാവുന്ന ഏറ്റവും വലിയ ഒരു പ്രശ്നം കമ്പ്യൂട്ടർ ഉപയോഗിച്ച് അർത്ഥനിർണ്ണയം (സെമാന്റിൿ അനാലിസിസ്) ചെയ്യാൻ ശ്രമിക്കുമ്പോളാണു്. കൂട്ടുവാക്കുകളുടെ ലിസ്റ്റിന്റെ എണ്ണം (ലെക്സിക്കന്റെ വലുപ്പം) കുറയുന്നതിനാൽ അക്ഷരനിർണ്ണയത്തിനു് (സ്പെൽചെക്ക്) തൽക്കാലം ഇതൊരു പരിധിവരെ സഹായിച്ചേക്കാമെങ്കിലും ഭാഷയ്ക്കു് കൂടുതൽ ആവശ്യവും പ്രയോജനവുമുള്ളതു് കൃത്യമായ അർത്ഥനിർണ്ണയമാണു്.

അതുകൊണ്ടു്, "മലയാളവിക്കിപീഡിയ" ഏറ്റവും ശരി. "മലയാളം വിക്കിപീഡിയ മദ്ധ്യമം", "മലയാള വിക്കിപീഡിയ" തെറ്റു് എന്നാണെന്റെ മതം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 10:29, 5 മേയ് 2013 (UTC)

  വിശ്വപ്രഭ. --Vssun (സംവാദം) 15:01, 5 മേയ് 2013 (UTC)
ഇവിടെ വിക്കിപീഡിയ എന്നത് ഒരു അതിഥിവാക്കാണെന്ന കാര്യം പരിഗണിക്കേണ്ടേ? ഇത്തരം വാക്കുകളെ സന്ധിചേർക്കാതെ നിർത്തുകയാണെങ്കിൽ മലയാളം വിക്കിപീഡിയ ആയിരിക്കില്ലേ നന്നാവുക? --Vssun (സംവാദം) 15:03, 5 മേയ് 2013 (UTC)
വിശ്വേട്ടൻ നന്നായി വിശദീകരിച്ചിരിക്കുന്നു. ഒരു സംശയം: മലയാളം വിക്കിപീഡിയ എന്നത് മലയാളം പഠിച്ചുവരുന്നയാൾ/കുട്ടി എങ്ങനെയായിരിക്കും വായിക്കുക... മലയാളം, വിക്കിപീഡിയ എന്നാവുമല്ലോ. മലയാളം ഒരു വിക്കിപീഡിയയാണ് എന്നും അത് വായിച്ചെടുക്കാമല്ലോ, "കേരളം മനോഹരം" എന്നപോലെ. --Adv.tksujith (സംവാദം) 15:32, 5 മേയ് 2013 (UTC)
ഇതേ പ്രശ്നം മലയാളത്തിലെ ഒട്ടുവളരെ സമാസപദങ്ങൾക്കും ബാധകമല്ലേ?
നീല സാരി / നീലസാരി = നീല നിറമുള്ള സാരി
ഹിന്ദി അക്ഷരം = ഹിന്ദിയിലെ അക്ഷരം
കൈയടി = കയ്യുകൊണ്ടുള്ള അടി
കാൽവിരൽ = കാലിന്റെ വിരൽ / കാലിലെ വിരൽ
തലവേദന = തലയുടെ വേദന
ചൂടുവെള്ളം = ചൂടുള്ള വെള്ളം
സ്ത്രീപീഡനം = സ്ത്രീയെ ചെയ്യുന്ന പീഡനം
പുരുഷാധിപത്യം = പുരുഷന്റെ ആധിപത്യം
പദം പിരിച്ചായാലും ഇല്ലെങ്കിലും അർത്ഥവും പൂർവ്വപദത്തിന്റെ വിഭക്തിയും കണ്ടുപിടിക്കേണ്ടതു് ഇത്തരം വാക്കുകളിൽ വ്യത്യസ്തമായൊരു ജോലിയാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 16:41, 5 മേയ് 2013 (UTC)

വിശ്വപ്രഭ സൂചിപ്പിച്ചതുമാതിരി

 • "മലയാളവിക്കിപീഡിയ" ശൈലിയായി സ്വീകരിക്കാമോ?
 • "മലയാള വിക്കിപീഡിയ" എന്ന് പിരിച്ചെഴുതുന്നത് നിർബന്ധമായും ഒഴിവാക്കേണ്ടതാണെന്നും തീരുമാനിക്കാവുന്നതാണെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:54, 27 ജൂലൈ 2013 (UTC)

സ്വതന്ത്ര സർവ്വവിജ്ഞാനകോശം / സ്വതന്ത്രസർവ്വവിജ്ഞാനകോശം / സ്വതന്ത്രസർവവിജ്ഞാനകോശം / സ്വതന്ത്ര സർവവിജ്ഞാനകോശംതിരുത്തുക

സ്വതന്ത്ര സർവ്വവിജ്ഞാനകോശം / സ്വതന്ത്രസർവ്വവിജ്ഞാനകോശം / സ്വതന്ത്രസർവവിജ്ഞാനകോശം / സ്വതന്ത്ര സർവവിജ്ഞാനകോശം - ഏതാണ് ശരി?--Naveen Sankar (സംവാദം) 17:23, 9 ഏപ്രിൽ 2013 (UTC)

സർവ്വവിജ്ഞാനകോശം എന്നാണ് അവരുടെ പ്രധാനതാളിൽ കൊടുത്തിരിക്കുന്നത്.

വിക്കിപീഡിയയുടെ പ്രധാനതാളിലെ പ്രയോഗം ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ എന്നാണ്. അതിൽ അഭിപ്രായവ്യത്യാസങ്ങളെന്തെങ്കിലും ഉണ്ടാകേണ്ട കാര്യമുണ്ടോ? രണ്ടും കൂട്ടിച്ചേർക്കണോ? സ്വതന്ത്രവിജ്ഞാനകോശം എന്നാണോ ശരി? --അജയ് ബാലചന്ദ്രൻ (സംവാദം) 04:41, 10 ഏപ്രിൽ 2013 (UTC)

ലോഗോയിൽ ചേർത്തും പ്രധാനതാളിൽ ചേർക്കാതെയും !!!!.. സർവ്വ/സർവ - ഇതിന്റെ കാര്യത്തിലോ?--Naveen Sankar (സംവാദം) 09:27, 10 ഏപ്രിൽ 2013 (UTC)

തല പുണ്ണാകുന്നു. എന്തായാലും ഒരു ശൈലിയിൽ എത്തേണ്ടതുണ്ട്. ഭാഷാശാസ്ത്രപരമായി ഇതിൽ ഏതിനെങ്കിലും തെറ്റുണ്ടോ? ഇല്ലെങ്കിൽ കറക്കിക്കുത്തി ഒരു തീരുമാനത്തിലെത്താം. --അജയ് ബാലചന്ദ്രൻ (സംവാദം) 15:01, 11 ഏപ്രിൽ 2013 (UTC)

സ്വതന്ത്ര എന്നത് പൂർണ്ണമായ വാക്കാണോ? അല്ലെങ്കിൽ ചേർത്തെഴുതുകയാണ് വേണ്ടത്. --Vssun (സംവാദം) 05:29, 20 ഏപ്രിൽ 2013 (UTC)
 • സ്വതന്ത്രവിജ്ഞാനകോശം എന്നതാണ് സ്വീകരിക്കാവുന്ന ശൈലി എന്ന് തീരുമാനിക്കാമോ? പ്രധാന താളിലെ പിരിച്ചെഴുത്ത് ശരിയാക്കണമെന്നും ഇത് ശൈലിയായി സ്വീകരിക്കണമീന്നും തീരുമാനിക്കാവുന്നതാണ്.
 • സർവ്വവിജ്ഞാനകോശം എന്നാണ് സർവ്വവിജ്ഞാനകോശക്കാർ സ്വീകരിച്ചിരിക്കുന്ന പേര്. അതാണ് ശരി എന്ന് തീരുമാനിക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:48, 27 ജൂലൈ 2013 (UTC)
വിജ്ഞാനകോശം എന്നവാക്കിന്, എൻസൈക്ലോപീഡിയ എന്ന അർത്ഥം ലഭിക്കുന്നതിനാൽ സർവ്വ ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു. സ്വതന്ത്രവിജ്ഞാനകോശം എന്ന് എല്ലായിടത്തും തിരുത്തുന്നതിനെയും. --Vssun (സംവാദം) 08:08, 28 ജൂലൈ 2013 (UTC)


ശ്രദ്ധേയത: എഴുത്തുകാർ /പുനർവിചിന്തനംതിരുത്തുക

എഴുത്തുകാരുടെ ശ്രദ്ധേയതാനയത്തിനെക്കുറിച്ച് വിക്കിപ്പീഡിയക്കു പുറത്ത് ചർച്ചകൾ സജീവമായിട്ടുണ്ട്. എഴുത്തുകാരുടെ ശ്രദ്ധേയത നിർണയിക്കുന്ന നയങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട് എന്ന അഭിപ്രായം എനിക്കും ഉണ്ട്. എഴുത്തുകാരെക്കുറിച്ച് ഇപ്പോൾ നിലവിലുള്ള നയം താഴെപ്പറയുന്നവയാണു്.

 • സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
 • ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
 • പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:
  • 50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
  • കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
  • പാഠപുസ്തകമായി അംഗീകരിച്ച കൃതി
  • രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
  • ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി

സർക്കാർ/അക്കാദമി പുരസ്കാരം നേടാത്ത കുറഞ്ഞത് 10 കൃതികളെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരുപാട് ശ്രദ്ധേയരായ എഴുത്തുകാരെ - എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ നയങ്ങൾ‌ അപര്യാപ്തമാണെന്നും ഇതിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും കരുതുന്നു. ഇതുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങൾ‌ വിക്കിപ്പീഡിയക്കു പുറത്തുനടക്കുന്നുണ്ടെങ്കിലും വിക്കിപ്പീഡിയയുടെ നയരൂപീകരണചർച്ച ഇവിടെയാണ് നടക്കേണ്ടത് എന്നതിനാൽ ഈ ചർച്ച തുടങ്ങി വയ്കുന്നു. ഇതോടൊപ്പം തന്നെ ബ്ലോഗർമാരുടെ കാര്യവും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണു്.

- Hrishi (സംവാദം) 18:10, 8 നവംബർ 2013 (UTC)

ഇംഗ്ലീഷ് വിക്കിപ്പീഡിയയിലുള്ള ഈ നയങ്ങൾ നമുക്കും സ്വീകരിക്കാവുന്നതാണെന്നു് തോന്നുന്നു.

 • The person is regarded as an important figure or is widely cited by peers or successors. ( സമകാലീയരായ ശ്രദ്ധേയവ്യക്തികൾ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ , ഒന്നിലധികം തവണ ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ )
 • The person is known for originating a significant new concept, theory or technique. (പുതിയതും ശ്രദ്ധേയവുമായ ഒരു പുതിയ രീതി ആവിഷ്കരിച്ചു എന്ന നിലയിൽ ഈ വ്യക്തി പ്രശസ്തനാണെങ്കിൽ)
 • The person has created, or played a major role in co-creating, a significant or well-known work, or collective body of work, that has been the subject of an independent book or feature-length film, or of multiple independent periodical articles or reviews. (പ്രസിദ്ധമായ ഒരു കൃതിയുടെ രചനയിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ , പ്രസ്തുത വ്യക്തിയുടെ സൃഷ്ടി പ്രസിദ്ധമായ ഒരു സിനിമക്കു്/മറ്റൊരു പുസ്തകത്തിനു് വിഷയമായിട്ടുണ്ടെങ്കിൽ , ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണത്തിൽ പ്രസ്തുത വ്യക്തിയുടെ കൃതിയെക്കുറിച്ച് ഒന്നിലധികം തവണ ലേഖനങ്ങൾ, നിരൂപണങ്ങൾ എന്നിവ വന്നിട്ടുണ്ടെങ്കിൽ )
 • The person's work (or works) either (a) has become a significant monument, (b) has been a substantial part of a significant exhibition, (c) has won significant critical attention, or (d) is represented within the permanent collections of several notable galleries or museums. (ഈ വ്യക്തിയുടെ കൃതി(കൃതികൾ) (ക)ശ്രദ്ധേയമായ ഒരു മാതൃകയായിട്ടുണ്ടെങ്കിൽ (ഖ) ശ്രദ്ധേയമായ ഒരു പ്രദർശനത്തിൽ ഇദ്ദേഹത്തിന്റെ കൃതി(കൾ) പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ (ഗ)വ്യക്തമയാ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ (ഘ)ശ്രദ്ധേയമായ മ്യൂസിയങ്ങൾ/ഗാലറികൾ എന്നിവയുടെ സ്ഥിരശേഖരത്തിൽ ഇദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ )

മേൽപ്പറഞ്ഞവ ഉൾപ്പെടുത്തിയാൽ പുതിയ ശ്രദ്ധേയരായ എഴുത്തുകാരെക്കൂടി ഉൾക്കൊള്ളിക്കാൻ പറ്റുന്ന രീതിയിലാവും നമ്മുടെ നയങ്ങൾ എന്നു തോന്നുന്നു. ബ്ലോഗർമാരുടെ കാര്യത്തിൽ പ്രത്യേകമായി മറ്റെന്തെങ്കിലും ചേർക്കേണ്ടതുണ്ടോ? - Hrishi (സംവാദം) 18:38, 8 നവംബർ 2013 (UTC)


കുറെ ചർച്ചകൾ വായിച്ചു. എല്ലായിടത്തും നിങ്ങൾ അവിടെ വന്ന് പറയൂ എന്ന് കണ്ടു. അത് കൊണ്ടിതാ ഇവിടേ വന്ന് പറയുന്നു. ഇവിടേ തന്നെയാണോ പറയേണ്ടതെന്നോ, ഇങ്ങനെ തന്നെ യാണോ പറയേണ്ടതെന്നോ, പറയാൻ ഇന്ന ഇന്ന യോഗ്യതകൾ വേണമെന്നുണ്ടോ എന്നൊന്നും അറിയില്ല. എഴുത്ത് കാരുടേ നോട്ടബിലിറ്റി ക്രൈറ്റീരിയ ഇത്തിരി കടുപ്പം അല്ലേ ? മലയാളം പോലെയുള്ള ഒരു ഭാഷയിൽ പത്ത് പുസ്തകങ്ങൾ എന്ന് പറയുന്നത് അല്പം കടന്ന കൈ അല്ലേ ? അതും സോഷ്യൽ മീഡിയ വഴിയൊക്കെ വളരെ അധികം എഴുത്തുകാർ വായിക്കപ്പെടുന്ന ഇക്കാലത്ത് ? ഈ നയങ്ങൾ മാറ്റാൻ, അതിനായി ഒരു ചർച്ച തുടങ്ങാൻ സാധിക്കുമെങ്കിൽ...— ഈ തിരുത്തൽ നടത്തിയത് Kuttyedathi (സംവാദംസംഭാവനകൾ)

കുട്ട്യേടത്തീ,
ഇവിടെത്തന്നെയാണു പറയേണ്ടതു്. ഇങ്ങനെത്തന്നെയാണു തുടങ്ങേണ്ടതു്. ശ്രദ്ധേയതാമാനദണ്ഡങ്ങളുടെ ഈ കാർക്കശ്യം മലയാളം വിക്കിപീഡിയയുടെ വളർച്ച തീരെ മുരടിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നു് കാലാകാലങ്ങളായി ആവലാതി പറയുന്നവരിലൊരാളാണു് ഞാനും. അതുകൊണ്ടു് ചർച്ചയിൽ പങ്കെടുക്കൂ, നയങ്ങൾ കൂടുതൽ പക്വമാക്കാൻ സഹായിക്കൂ.
ഇത്തരം സംവാദത്താളുകളിൽ അഭിപ്രായങ്ങൾക്കൊപ്പം ‘ഒപ്പു വെക്കുക’ എന്നൊരു കീഴ്വഴക്കം കൂടി ഉണ്ടു്. അതിനു് നാലുപ്രാവശ്യം ~ എന്ന ചിഹ്നം അടുപ്പിച്ചിട്ടാൽ മതി. ഇങ്ങനെ ~~~~ - വിശ്വപ്രഭViswaPrabhaസംവാദം 21:18, 8 നവംബർ 2013 (UTC)
ഹൃഷി തുടങ്ങി വെച്ചതും പിന്നീട് കുട്ട്യേടത്തി വന്ന പുതിയ വിഭാഗത്തിൽ ആരംഭിച്ച ചർച്ച ഒരേ വിഷയമായതിനാൽ അവ ഒരു തലക്കെട്ടിനു കീഴിലാക്കുന്നു. --Anoop | അനൂപ് (സംവാദം) 04:13, 9 നവംബർ 2013 (UTC)
ഹൃഷീ, ആദ്യമേ ഇങ്ങനെയൊരു ചർച്ച ആരംഭിച്ചതിനു  . ഇംഗ്ലീഷ് വിക്കിയിലെ നയങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ഉദാഹരണത്തിനു നമുക്ക് ആദ്യ പോയന്റ് തന്നെയെടുക്കാം. A എന്ന വ്യക്തിയെക്കുറിച്ചാണു ലേഖനം എഴുതിയതും ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടതും എന്നു കരുതുക. B എന്ന മറ്റൊരു വ്യക്തി A-യെക്കുറിച്ച് പലയിടങ്ങളിലും ഉദ്ധരിക്കുകയും ശ്രദ്ധേയനാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് എന്നു കരുതുക. ഇവിടെ വരാവുന്ന ചില ചോദ്യങ്ങൾ
 1. B എന്ന വ്യക്തി ശ്രദ്ധേയനാണെന്ന് എങ്ങനെയാണു കണക്കാക്കുക? അതിനും ഈ നയം തന്നെ അവലംബിക്കേണ്ടി വരും. അദ്ദേഹം ശ്രദ്ധേയനാണെന്നു തെളിയിക്കാൻ ചിലപ്പോൾ C എന്നൊരു മൂന്നാം വ്യക്തി വേണ്ടി വന്നേക്കും.
 2. B ശ്രദ്ധേയനാണെങ്കിൽ തന്നെ B ഏതെല്ലാമിടങ്ങളിൽ ക്വോട്ട് ചെയ്തിട്ടുള്ള കാര്യങ്ങളാണു കണക്കിലെടുക്കാൻ സാധിക്കുക. നമ്മുടെ എഴുത്തുകാരിൽ പലരും ഇന്ന് സോഷ്യൽമീഡിയകളിൽ സജീവമാണു്. ഇവിടങ്ങളിലൊക്കെ ക്വോട്ട് ചെയ്യുന്നതെല്ലാം വിക്കിപീഡിയയിൽ സ്വീകരിക്കാൻ കഴിയില്ലെന്നു അറിയാമല്ലോ.

ഇതേ ആശയക്കുഴപ്പം തന്നെ തുടർന്നു വരുന്ന പോയന്റുകളിലുമുണ്ട്. ഇവയെല്ലാം ചർച്ച ചെയ്തു സമവായത്തിലെത്തേണ്ടതുണ്ട്. --Anoop | അനൂപ് (സംവാദം) 04:28, 9 നവംബർ 2013 (UTC)


വിക്കിപീഡിയ സാമ്പ്രാദായിക രീതിയിലുള്ള വിജ്ഞാനകോശം അല്ല, വളരെ പെട്ടെന്ന് വിവരങ്ങൾ നേടാനുള്ള ഒരു വഴി കൂടിയാണ്.

കാൽവിന്റെ വാക്കുകള കടമെടുത്താൽ

" 'വിജ്ഞാനം വിരല്ത്തുമ്പിൽ' എന്നതാണ് എന്നെ വിക്കിയിലേക്കടുപ്പിക്കുന്നത്. തടിയൻ പുസ്തകമായോ വൃത്തികെട്ട ഇന്റര്ഫേയ്സുള്ള ഒരു അപ്ലിക്കേഷൻ സിഡി ആയിട്ടോ കിട്ടുന്ന ഒരു എന്സൈക്ലോപീഡിയ അല്ലാ എന്നുള്ളതാണ് എന്നെ സംബന്ധിച്ചേടത്തോളം വിക്കിയുടെ പ്രസക്തി. "

ശ്രധേയതയുടെ മാനദണ്ഡം ലഘൂകരിച്ചു കൂടുത്തൽ വിവരങ്ങൾ ഉള്പ്പെടുതുന്നത് കൊണ്ട് മലയാളം വിക്കി വിവരങ്ങൾ നേടാനുള്ള ഒരു വഴി എന്നാ നിലയിൽ ഒരുപാടു മെച്ചപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്. NPOV യും സ്വതന്ത്ര സ്രോതസ്സുകളും വിജ്ഞാനകോശ സ്വഭാവവും (removing weasel words etc) കർക്കശമായി തന്നെ പരിശോധിക്കണം എന്നാൽ ശ്രദ്ധേയത മാനദണ്ടങ്ങൾ ലഘൂകരിക്കെണ്ടിയിരിക്കുന്നു

ഉദാഹരണത്തിന് മലയാളം വിക്കിയുടെ എഴുത്തുകാർ ശ്രദ്ധേയത നയം unfairly strict ആണ്. ഇതിൽ "പത്തു പുസ്തകം, അമ്പതു കൊല്ലം കഴിഞ്ഞും പ്രതികൾ" തിടങ്ങിയവ തീര്ത്തും artificial ആയ നിബന്ധനകളാണ്. മലയാളത്തിൽ എഴുതാൻ പുറപ്പെടുന്ന ഒരു എഴുത്തുകാരൻ പത്ത് പുസ്തകം ഒന്നും പുറത്തിറക്കണമെന്നില്ല എന്നത് ഒരു കാരണം. മറ്റു മേഖലകള നോക്കുമ്പോൾ കടുത്തതാണ് എന്നത് മറ്റൊരു കാരണം. ഒന്നിലധികം സിനിമകളിൽ പ്രധാന വേഷം മതി സ്നിമാ നടനെങ്കിൽ എഴുത്തുകാരന് പത്തു പുസ്തകം എന്ന് വെക്കുന്നത് കര്ക്കശമല്ലേ ??


ഹൃഷി ചെയ്ത തർജമയിൽ അപാകതകലുള്ളതായി തോന്നി

എന്റെ വേർഷൻ English wiki - Authors, editors, journalists, filmmakers, photographers, artists, architects, and other creative professionals:

So ours should be something like സാഹ്ത്യകാരന്മാർ (സാഹ്ത്യകാരികൾ), എഡിറ്റർമാർ, പത്രപ്രവർത്തകർ, ഫൊറ്റൊഗ്രാഫെർസ്, ശിൽപികൾ, ആര്ക്കിറെക്റ്റ്മാർ, മറ്റു സൃഷ്ടാക്കൾ


 • ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. [ ഉദാഹരണത്തിന് കേരളത്തിന്റെ ആദ്യ കാല ഫെമ്നിസ്റ്റ് എഴുത്തുകാരി കെ സരസ്വതി അമ്മ പ്രസക്തയാകുന്നത്, അവരെ പറ്റി ജെ ദേവിക അടക്കമുള്ള പിന്കാല ഫെമിനിസ്റ്റു എഴുത്തുകാരികൾ പലതവണ ഉദ്ദരിക്കുന്നത് കൊണ്ടാണ് ]
 • വ്യക്തി ഒരു ശ്രദ്ധേയമായ പുതിയ സാങ്കേതിക വിദ്യയോ, സിദ്ധാന്തമോ, ആശയമോ മുന്നോട്ടു വെച്ചിട്ടുണ്ട്.
 • വ്യക്തി ഒറ്റക്കോ, പ്രധാന ഭാഗഭാക്കായോ പ്രസിദ്ധമോ ശ്രധേയമോ ആയ ഒരു കൃതിയുടെ രചിച്ചിട്ടുട്ടെങ്കിൽ, പ്രസ്തുത വ്യക്തിയുടെ സൃഷ്ടി പ്രസിദ്ധമായ ഒരു സിനിമക്കു്/മറ്റൊരു പുസ്തകത്തിനു് വിഷയമായിട്ടുണ്ടെങ്കിൽ, സ്വതന്ത്രമായ ഒരു പ്രസിദ്ധീകരണത്തിൽ പ്രസ്തുത വ്യക്തിയുടെ കൃതിയെക്കുറിച്ച് ഒന്നിലധികം തവണ ലേഖനങ്ങൾ, നിരൂപണങ്ങൾ എന്നിവ വന്നിട്ടുണ്ടെങ്കിൽ ..
 • വ്യക്തിയുടെ കൃതി(കൃതികൾ) (ക)ശ്രദ്ധേയമായ ഒരു സുവ്യക്ത മാതൃക/ ലിഖിതരേഖ /സ്മാരകചിഹ്നം ആയിട്ടുണ്ടെങ്കിൽ (ഖ) ശ്രദ്ധേയമായ ഒരു പ്രദർശനത്തിൽ ഇദ്ദേഹത്തിന്റെ കൃതി(കൾ) പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ (ഗ)വ്യക്തമയാ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ (ഘ)ശ്രദ്ധേയമായ മ്യൂസിയങ്ങൾ/ഗാലറികൾ എന്നിവയുടെ സ്ഥിരശേഖരത്തിൽ ഇദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ

(ഉദാ ആൻ ഫ്രാങ്കിന്റെ ഡയറി നാസി ഭരണത്തിലെ ജൂതരുടെ ജീവിതത്തെ പറ്റി ഒരു ലിഖിതരേഖയാണ്. അതവരെ എഴുത്തുകാരി എന്നാ നിലയിൽ ശ്രധേയയാക്കുന്നു. ഒരു ശില്പിയുടെ ശിൽപം സ്മാരകമായാൽ അതവരെ ശ്രധേയരാക്കുന്നു, )

ഒരു പോയിന്റ്‌ അവാര്ടുകളെ പറ്റിയും വേണമെങ്കിൽ ഉൾപ്പെടുത്താം

Rakeshwarier (സംവാദം) 07:16, 9 നവംബർ 2013 (UTC)

ദെന്താപ്പോ! ഇതിലും മെച്ചം ഇപ്പോഴുള്ള നയം ഒഴിവാക്കി

എന്നു മാത്രം മതിയാകും. വന്നു വന്ന് എല്ലാ സാഹിത്യകാരന്മാർക്കും വിക്കിയിൽ കേറാൻ ആവേശം വന്നുതുടങ്ങിയെന്നു തോന്നുന്നല്ലോ!!! പെട്ടെന്നൊരു പുനർവിചിന്തനം--Roshan (സംവാദം) 08:00, 9 നവംബർ 2013 (UTC)

ഇംഗ്ലീഷ് വിക്കിപീഡിയയിലെ നയങ്ങൾ അതേപോലെ പിന്തുടരണമെന്നില്ല.

 • സർക്കാരിന്റെ എന്തെങ്കിലും അവാർഡ് കിട്ടിയവരെയും ഉൾപ്പെടുത്താം. (ജ്ഞാനപീഠം / കേരള സാഹിത്യ അക്കാദമി അവാർഡ് / കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്/ വയലാർ രാമവർമ്മ അവാർഡ് / വള്ളത്തോൾ അവാർഡ് / എഴുത്തച്ഛൻ അവാർഡ് / മുട്ടത്തുവർക്കി അവാർഡ് / സ്വദേശാഭിമാനി - കേസരി സാഹിത്യ പുരസ്കാരം).
 • ഒന്നിലധികം ആനുകാലികങ്ങളിൽ (സമകാലിക മലയാളം / മാതൃഭൂമി / ചന്ദ്രിക / ഭാഷാപോഷിണി / ഇന്ത്യ ടുഡേ / അക്കാദമിക്ക് പ്രസിദ്ധീകരണങ്ങൾ) പ്രസ്തുത വ്യക്തിയെപ്പറ്റി / വ്യക്തിയുടെ കൃതിയെപ്പറ്റി പഠനം വന്നിട്ടുണ്ടെങ്കിൽ ആ വ്യക്തിയെയോ കൃതിയെയോ ഉൾപ്പെടുത്താം . --simy (സംവാദം) 08:06, 9 നവംബർ 2013 (UTC)


ആദ്യം പറഞ്ഞവ ഇപ്പോൾ നിലവിലുള്ളവയാണ്. ഇതിന്റെ ആത്യന്തികമായ ലക്ഷ്യം എന്റെ ഉദ്ധരണി വായിക്കുക. അങ്ങനെയാക്കാൻ ചർച്ചിക്കുക.--Roshan (സംവാദം) 08:42, 9 നവംബർ 2013 (UTC)

റോഷൻ ഇത്തരത്തിൽ സര്കാസിക്കാൻ മാത്രം എന്തായിരുന്നു മുന്നോട്ടു വച്ച നിർദേശങ്ങളിൽ പ്രശനം ??--Rakeshwarier (സംവാദം) 08:45, 9 നവംബർ 2013 (UTC)

ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. [ ഉദാഹരണത്തിന് കേരളത്തിന്റെ ആദ്യ കാല ഫെമ്നിസ്റ്റ് എഴുത്തുകാരി കെ സരസ്വതി അമ്മ പ്രസക്തയാകുന്നത്, അവരെ പറ്റി ജെ ദേവിക അടക്കമുള്ള പിന്കാല ഫെമിനിസ്റ്റു എഴുത്തുകാരികൾ പലതവണ ഉദ്ദരിക്കുന്നത് കൊണ്ടാണ് ]

ഒരു ചോദ്യം മാത്രം = താങ്കൾ നല്ലൊരു വിക്കിപീഡിയനാണെന്ന് ഞാൻ പത്തുതവണ പറഞ്ഞാൽ താങ്കൾ അങ്ങനെയാകുമോ--Roshan (സംവാദം) 08:52, 9 നവംബർ 2013 (UTC)

ബ്ലോഗിന് പ്രത്യേകം ശ്രദ്ധേയത നയം വേണ്ടേ ??

ബ്ലോഗെഴുതുകാർ Suggestion

 • വ്യക്തി, തന്റെ ബ്ലോഗ്‌ കാരണം ഭരണകൂടത്താൽ പീടിപ്പിക്കപ്പെടുകയോ വെട്ടയാടപ്പെടുകയോ ചെയ്യുകയുണ്ടായി
 • വ്യക്തിയുടെ ബ്ലോഗ്‌ ഒരു വാര്ത്താ പ്രധാന സംഭവത്തിന്റെ മർമഭാഗതുണ്ടായിരുന്നു
 • വ്യക്തിയുടെ ബ്ലോഗ്‌ രചനകൾ ഒരു സ്വതന്ത്ര പ്രസാധകർ ശ്രദ്ധേയമായ പുസ്തകമായി പുറത്തിറക്കി.
 • വ്യക്തിയുടെ ബ്ലോഗ്‌ ഒന്നിലതികം സ്വതന്ത്ര മാധ്യമങ്ങളിൽ കാര്യമായി ഉദ്ദരിക്കപ്പെട്ടു

Rakeshwarier (സംവാദം) 08:48, 9 നവംബർ 2013 (UTC)

"ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ." Isn't what this says ?? "The person is regarded as an important figure or is widely cited by peers or successors."

First sarcasm, now personal attacks. Do you have any actual points ?? Rakeshwarier (സംവാദം) 09:07, 9 നവംബർ 2013 (UTC)

ബ്ലോഗിനു വേണ്ടി പുതിയ നയം രൂപവത്കരിക്കുകയല്ല നിലവിലുള്ള നയത്തിൽ ഭേദഗതി വരുത്തി അവർക്കും പ്രവേശനം സാദ്ധ്യമാക്കുകയാണ് വേണ്ടത്. അവാർഡുകൾ സർക്കാർ മുദ്രയുള്ളതു തന്നെ വേണമെന്ന ശാഠ്യവും പുസ്തകങ്ങളുടെ എണ്ണം 10 എന്ന നിഷ്കർഷയും ഒഴിവാക്കേണ്ടതാണ്.ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.--ബിനു (സംവാദം) 19:13, 9 നവംബർ 2013 (UTC)


I am adding Simy's suggestion about awards. But I believe >>ഒന്നിലധികം ആനുകാലികങ്ങളിൽ (സമകാലിക മലയാളം / മാതൃഭൂമി / ചന്ദ്രിക / ഭാഷാപോഷിണി / ഇന്ത്യ ടുഡേ / അക്കാദമിക്ക് പ്രസിദ്ധീകരണങ്ങൾ) പ്രസ്തുത വ്യക്തിയെപ്പറ്റി / വ്യക്തിയുടെ കൃതിയെപ്പറ്റി പഠനം വന്നിട്ടുണ്ടെങ്കിൽ<< is included in "significant critical attention" or (ഗ)

Notability for {{ സാഹ്ത്യകാരന്മാർ (സാഹ്ത്യകാരികൾ), എഡിറ്റർമാർ, പത്രപ്രവർത്തകർ, ഫൊറ്റൊഗ്രാഫെർസ്, ശിൽപികൾ, ആര്ക്കിറെക്റ്റ്മാർ, മറ്റു സൃഷ്ടാക്കൾ }}

സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. [ ഉദാഹരണത്തിന് കേരളത്തിന്റെ ആദ്യ കാല ഫെമ്നിസ്റ്റ് എഴുത്തുകാരി കെ സരസ്വതി അമ്മ പ്രസക്തയാകുന്നത്, അവരെ പറ്റി ജെ ദേവിക അടക്കമുള്ള പിന്കാല ഫെമിനിസ്റ്റു എഴുത്തുകാരികൾ പലതവണ ഉദ്ദരിക്കുന്നത് കൊണ്ടാണ് ] വ്യക്തി ഒരു ശ്രദ്ധേയമായ പുതിയ സാങ്കേതിക വിദ്യയോ, സിദ്ധാന്തമോ, ആശയമോ മുന്നോട്ടു വെച്ചിട്ടുണ്ട്. വ്യക്തി ഒറ്റക്കോ, പ്രധാന ഭാഗഭാക്കായോ പ്രസിദ്ധമോ ശ്രധേയമോ ആയ ഒരു കൃതിയുടെ രചിച്ചിട്ടുട്ടെങ്കിൽ, പ്രസ്തുത വ്യക്തിയുടെ സൃഷ്ടി പ്രസിദ്ധമായ ഒരു സിനിമക്കു്/മറ്റൊരു പുസ്തകത്തിനു് വിഷയമായിട്ടുണ്ടെങ്കിൽ, സ്വതന്ത്രമായ ഒരു പ്രസിദ്ധീകരണത്തിൽ പ്രസ്തുത വ്യക്തിയുടെ കൃതിയെക്കുറിച്ച് ഒന്നിലധികം തവണ ലേഖനങ്ങൾ, നിരൂപണങ്ങൾ എന്നിവ വന്നിട്ടുണ്ടെങ്കിൽ .. വ്യക്തിയുടെ കൃതി(കൃതികൾ) (ക)ശ്രദ്ധേയമായ ഒരു സുവ്യക്ത മാതൃക/ ലിഖിതരേഖ /സ്മാരകചിഹ്നം ആയിട്ടുണ്ടെങ്കിൽ (ഖ) ശ്രദ്ധേയമായ ഒരു പ്രദർശനത്തിൽ ഇദ്ദേഹത്തിന്റെ കൃതി(കൾ) പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ (ഗ)വ്യക്തമയാ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ (ഘ)ശ്രദ്ധേയമായ മ്യൂസിയങ്ങൾ/ഗാലറികൾ എന്നിവയുടെ സ്ഥിരശേഖരത്തിൽ ഇദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ (ങ്ങ) കൃതി പാഠപുസ്തകമായി അംഗീകരിചിട്ടുന്ടെങ്കിൽ (ച ) കൃതി രാഷ്ട്രീയ കാരണങ്ങളാൽ തടയപ്പെട്ടിട്ടുന്ടെങ്കിൽ

@binu ബ്ലോഗുണ്ടാക്കുക എളുപ്പമാണെന്നത് കൊണ്ട് തന്നെ ബ്ലോഗ്‌ സ്വതന്ത്ര പ്രസാധകരാൽ ഒരു പ്രസിദ്ധീകരിച്ച പുസ്തകം പോലെ പ്രസക്തമാകുന്നില്ല. ബ്ലോഗിന് സ്വന്തമായി ശ്രധേയതാ നയം ആകാം എന്നാണ് എനിക്ക് തോന്നിയത് ` Rakeshwarier (സംവാദം) 23:42, 9 നവംബർ 2013 (UTC)


@Roshan ഒരു ചോദ്യം മാത്രം = താങ്കൾ നല്ലൊരു വിക്കിപീഡിയനാണെന്ന് ഞാൻ പത്തുതവണ പറഞ്ഞാൽ താങ്കൾ അങ്ങനെയാകുമോ /// Notability may not necessarily mean excellence. ഉദാഹരണത്തിന് ഇദ്ദേഹം ഒരു മഹാ സംഭവമായിരുന്നു. അത്യാവശ്യം ശ്രദ്ധേയതയുണ്ട്. എന്നാൽ നല്ല കവി ആയിരുന്നു എന്ന് പറയാൻ പറ്റില്ല. ശ്രദ്ധേയത അളക്കുമ്പോൾ അതും കൂടി ഓർക്കുന്നത് നന്ന്. -സാഹിർ 08:21, 10 നവംബർ 2013 (UTC)

ആനുകാലികങ്ങളിൽ കൃതി പ്രസ്സിദ്ധപ്പെട്ട് കിട്ടുന്നതിൽ സ്വജ്ജനപക്ഷപാതവുമുണ്ടെന്ന് മറക്കാതിരിക്കുക. ക്വാളിറ്റി വർക്കുകളൊരുപാട് ബ്ലോഗുകളിലും ഓൺലൈൻ ഇടത്തിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മുഖ്യധാരാ മാദ്ധ്യമത്തിന്റെ നിലവാരമൊരുപാട് ഇടിവ് സംഭവിച്ച ഇക്കാലത്ത്, ഓഫ്ലൈൻ വർക്കുകളെ മാത്രം ആധാരമാക്കി നോട്ടബിലിറ്റിയും മറ്റും നിശ്ചയിക്കുന്നതിൽ അപാകതയുണ്ട്. വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെ മാതമാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയത വിലയിരുത്തലിനു ആധാരമായ പോയിന്റുകൾ കൊള്ളാം. അവിടെ നിന്ന് തുടങ്ങാം. അനൂപൻ പറഞ്ഞത് ചിലപ്പോൾ ഒരു ഇൻഫിനിറ്റ് ലൂപ്പിലെത്തിച്ചേക്കാം. c യെ കണക്കാക്കാൻ D.. അങ്ങിനങ്ങിനെ.. അത്തരമൊരു ഇഴകീറൽ ആവശ്യമുണ്ടോ? ഇംഗ്ലീഷ് വിക്കിയിലെ പോയിന്റുകൾ റീസണബിളായാണു എനിക്ക് തോന്നിയത്.രവി (സംവാദം) 18:17, 10 നവംബർ 2013 (UTC)

തീരെ സമയമില്ലാത്തതിനാൽ വിക്കിപീഡിയയിൽ അടുത്ത കുറേ മാസങ്ങളിൽ ഇടപെടാൻ സാധിക്കുകയില്ല എന്ന സ്ഥിതിയാണ്. ഈ അഭിപ്രായത്തിന് ആരെങ്കിലും മറുപടിയെഴുതിയാലും അതിന് മറുപടി പറയാൻ സാധിച്ചെന്നുവരില്ല. ക്ഷമിക്കുക. ചർച്ചയിൽ അത്യാവശ്യം പരിഗണിക്കപ്പെടേണ്ട ചില കാര്യങ്ങൾ മാത്രം പറയട്ടെ.

ചർച്ചയിൽ കൂടുതൽ ആഴത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ഒന്നുകൂടി ക്ഷമ ചോദിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:41, 11 നവംബർ 2013 (UTC)

So

[1]

is marked as WP:ARTIST WP:AUTHOR WP:AUTH WP:CREATIVE WP:FILMMAKER

അങ്ങനെയെങ്കിൽ എന്താണ്

വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ എന്ന പ്രത്യേക താൾ

അധികമാനദണ്ടങ്ങളോ ??

ഇതേ പോലെ പണ്ഡിതർ പേജ് അല്ലെ WP: Academics ആകേണ്ടത് ??

Rakeshwarier (സംവാദം) 07:29, 11 നവംബർ 2013 (UTC)

ഒരാളുടെ ആകെ രചനകളെപ്പറ്റിയോ അയാളെപ്പറ്റിയോ രണ്ടിലേറെ (ഓൺലൈൻ / ഓഫ്ലൈൻ) മാദ്ധ്യമങ്ങളിൽ പഠനങ്ങളോ ആസ്വാദനങ്ങളോ വന്നിട്ടുണ്ടെങ്കിൽ അതു പോരേ? --simy (സംവാദം) 13:33, 11 നവംബർ 2013 (UTC)

മലയാളം വിക്കിയിലെ പ്രസ്തുത ശ്രദ്ധേയതാ നയം തിരുത്തണമെന്നാണ് അഭിപ്രായം. ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ ‌വന്നിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി ഒതുക്കരുത്. കൂടുതൽ പേരും വിക്കി പരതുന്നത് ഒന്നിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനാണ്. അല്ലാതെ ഒരു ഉരകല്ലായല്ല ‌പരിഗണിക്കുന്നതെന്നാണ് അഭിപ്രായം. ഉദാ. ഒരു എഴുത്തുകാരന്റെ വിവരങ്ങൾ ആധികാരികതയോടെയും സമഗ്രതയോടെയും എളുപ്പത്തിൽ ‌ലഭിക്കാവുന്ന ഒരു വിവരസ്രോതസ്സ് എന്ന നിലയിലായിരിക്കണം വിക്കി വർത്തിക്കേണ്ടത്. അല്ലാതെ "കഖഘ‌ഗങ്ങ" എന്നൊരു അവാർഡ് കിട്ടിയതുകൊണ്ട് മാത്രം എഴുത്തുകാരൻ ‌വിക്കിയിൽ വരാൻ യോഗ്യനാണോ, "യരലവശഷസഹ" എന്നൊരു കൃതി എഴുതിയതിനാൽ മാത്രം എഴുത്തുകാരൻ ‌വിക്കിയിൽ വരാൻ യോഗ്യനാണോ എന്നതല്ല വിക്കിയിൽ പരിഗണിക്കേണ്ട പ്രധാന വിഷയം. അത്തരത്തിലെ നിരാസം അനുഗുണമല്ല. പ്രസ്തുതങ്ങളായ "കഖഘ‌ഗങ്ങ" എന്ന അവാർഡ്, "യരലവശഷസഹ" എന്ന കൃതി എന്നിവ താക്കോൽ വാക്കുകളായി ‌കൊടുത്താൽ സെർച്ച് എഞ്ചിനുകളിൽ ‌വിക്കി പേജ് ‌വരുന്നുണ്ടോ, അതിൽ അവാർഡ്/കൃതി വിവരങ്ങൾ (തിയ്യതി, ഇടം, തുക തുടങ്ങിയവ) അവലംബമായി ആധികാരിക സ്രോതസ്സുകളിൽ നിന്ന് ചേർക്കപ്പെട്ടിട്ടുണ്ടോ എന്നതാകണം പ്രാഥമിക ലക്ഷ്യം. ഇതു കൂടാതെ ‌മുൻ നയങ്ങളിൽ പറഞ്ഞവവും, ‌പഞ്ചായത്തിലെ മറ്റ് അഭിപ്രായങ്ങളും കൂടെ പരിഗണിച്ച് ‌സമഗ്രവും, വിശാലവുമായൊരു നയം പുനർനിണ്ണയിക്കണമെന്നാണ് അഭിപ്രായം. --Devadas|ദേവദാസ് (സംവാദം) 14:32, 12 നവംബർ 2013 (UTC)

ഇതുവരെയുള്ള നിർദ്ദേശങ്ങൾ ക്രോഢീകരിച്ച് വെള്ളിയാഴ്ച്ചയോടെ (16 നവംബർ) വോട്ടിനിടാം? അതോ കൂടുതൽ സമയം വേണോ? --simy (സംവാദം) 18:28, 12 നവംബർ 2013 (UTC)
കാര്യമായ ഒരു ചർച്ച നന്നായി നടന്നെന്നു കരുതാൻ ബുദ്ധിമുട്ടുണ്ട്. എന്തായാലും ക്രോഡീകരിച്ച ശേഷം വിലയിരുത്തുന്നതാകും നല്ലെതെന്നു തോന്നുന്നു. അതിനു ശേഷമാകാം ബാക്കി കാര്യങ്ങൾ.--റോജി പാലാ (സംവാദം) 18:35, 12 നവംബർ 2013 (UTC)

സോഷ്യൽ മീഡിയ ലോകത്തിനപ്പുറമുള്ള ഒരു ലോകമുണ്ടെന്നും അതു കൂടി ഉൾപ്പെടുത്തി (സോഷ്യൽ മീഡിയയെ അവഗണിച്ചല്ല) മാത്രം നയം രൂപീകരിച്ചാൽ മതിയെന്നും എന്റെയഭിപ്രായം. അതായത് ഒരു സെബിൻ ചിലപ്പോൾ തന്റെ സോഷ്യൽ മീഡിയ പൊട്ടക്കുളത്തിലെ ഫണീന്ദ്രനായിരിക്കും എന്നുകരുതി താളുണ്ടാക്കേണ്ട എന്നെന്റെ അഭിപ്രായം. --പ്രവീൺ:സം‌വാദം 18:57, 12 നവംബർ 2013 (UTC)

ഇതുവരെയുള്ള കാര്യങ്ങൾ ക്രോഢീകരിച്ച് താഴെ ചേർത്തിട്ടുണ്ട്. നീക്കം ചെയ്യണം എന്ന് ആവശ്യമുള്ള രണ്ട് നിബന്ധനകൾ, തിരുത്തണം എന്ന് ആവശ്യമുള്ള ഒരു നിബന്ധന, പുതിയതായ രണ്ട് നിബന്ധനകൾ, എന്നിവയ്ക്കാണ് വോട്ട് വേണ്ടത്. --simy (സംവാദം) 19:38, 12 നവംബർ 2013 (UTC)

എഴുത്തുകാരുടെ ശ്രദ്ധേയതാനയം (അടുക്കിയത്)തിരുത്തുക

മാനദണ്ഡം 1: ഓൺലൈൻ / ഓഫ്ലൈൻ മാദ്ധ്യമങ്ങളിൽ ഒന്നിലധികം പരാമർശംതിരുത്തുക

 1. ആധികാരിക (ഓൺലൈൻ / ഓഫ്ലൈൻ മാദ്ധ്യമങ്ങളിൽ) ഒന്നിലധികം തവണ കൃതികളെക്കുറിച്ച് പഠനമോ വ്യക്തിയെക്കുറിച്ച് വിശദമായ പരാമർശമോ വന്നിട്ടുണ്ടെങ്കിൽ പ്രസ്തുത വ്യക്തിയെയോ കൃതിയെയോ നോട്ടബിൾ ആയി പരിഗണിക്കാം.
 • ഒരാളുടെ ആകെ രചനകളെപ്പറ്റിയോ അയാളെപ്പറ്റിയോ രണ്ടിലേറെ (ഓൺലൈൻ / ഓഫ്ലൈൻ) മാദ്ധ്യമങ്ങളിൽ പഠനങ്ങളോ ആസ്വാദനങ്ങളോ വന്നിട്ടുണ്ടെങ്കിൽ അതു പോരേ? --simy (സംവാദം) 13:33, 11 നവംബർ 2013 (UTC)
രണ്ടിലേറെ ഓൺലൈൻ മാധ്യമത്തിൽ പരാമർശമോ ആസ്വാദനമോ വരുന്നത് (വളരെ എളുപ്പമുള്ള കാര്യമായതിനാൽ) സ്വതന്ത്രമായ ഒരു മാനദണ്ഡമാക്കാതെ മറ്റ് മാനദണ്ഡങ്ങളോട് കൂടി ചേർക്കുന്നതാവും നല്ലത് എന്നാണ് എന്റെ അഭിപ്രായം. അതോടൊപ്പം അത്തരം പരാമർശങ്ങളുടെ മെറിറ്റ് ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ, 5-ൽ കുറയാത്ത ഉപയോക്താക്കളുടെ വോട്ടിങ്ങിലൂടെ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിക്കുന്നതും നന്നായിരിക്കും അരുൺ രവി (സംവാദം) 22:09, 12 നവംബർ 2013 (UTC)
ബ്ലോഗ് / ഫെയ്സ്ബുക്ക് / മറ്റ് സോഷ്യൽ മീഡിയ എന്നിവയും മറ്റ് അപ്രസക്തമായ ഓൺലൈൻ മാദ്ധ്യമങ്ങളും ആധികാരിക ഓൺലൈൻ മാദ്ധ്യമങ്ങളായി അംഗീകരിക്കാതിരുന്നാൽപ്പോരേ? --simy (സംവാദം) 07:42, 14 നവംബർ 2013 (UTC)
ആധികാരിക ഓൺലൈൻ മാധ്യമങ്ങളെ എങ്ങിനെ കണ്ടെത്തും? ഓൺലൈൻ പോർട്ടലുകളെ പൊതുവായി എടുക്കാം എന്നു പറയാൻ പറ്റില്ല. കാരണം പല ഓൺലൈൻ പോർട്ടലുകളും ഒരു തരത്തിലുള്ള പീർ റിവ്യൂവും അവലംബങ്ങളും ഇല്ലാതെയാണ് പഠനങ്ങൾ ഉൾപ്പെടെയുള്ളവ പുറത്തിറക്കാറ്. എന്നാൽ ചില ബ്ലോഗുകളെങ്കിലും നല്ല രീതിയിൽ ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതകൾ അവതരിപ്പിക്കാറുമുണ്ട്. പൊതു സ്വഭാവമനുസരിച്ച് ഫേസ്‌ബുക്കും മറ്റു സോഷ്യൽ മീഡിയകളേയും തത്കാലം ഒഴിവാക്കിയാലും ബ്ലോഗുകളെ കണ്ണുമടച്ച് ഒഴിവാക്കുന്നത് ഇപ്പോഴത്തെ അവസ്ഥയിൽ ശരിയാണെന്ന് എനിക്കഭിപ്രായമില്ല. ഇതിന് പ്രത്യേകിച്ച് വേറേ ഒരു കാര്യം കൂടിയുള്ളത് പണ്ട് ബ്ലോഗുകൾക്കുണ്ടായിരുന്ന സോഷ്യൽ നെറ്റ്വർക്കിങ്ങ് സ്വഭാവത്തിൽ നിന്ന് വേറിട്ട്, ഇപ്പോൾ ഒരു അറിവ് സംഭരണി (വ്യക്തിനിഷ്ഠമായ രീതിയിൽ) എന്ന നിലയിൽ അത് രൂപാന്തരം പ്രാപിക്കുന്നു എന്നതാണ്. ഇപ്പോഴത്തെ കാഴ്ചപ്പാടിൽ, ആധികാരിക ഓൺലൈൻ മാധ്യമം എന്ന നിർവ്വചനം വളരെ സബ്ജക്ടീവ് ആണെന്നുള്ളതാണ് എന്റെ അഭിപ്രായം. അതിനാൽ തർക്കമുണ്ടാവാൻ സാധ്യതയുണ്ട്.അരുൺ രവി (സംവാദം) 20:21, 14 നവംബർ 2013 (UTC)
 • മലയാളം വിക്കിയിലെ പ്രസ്തുത ശ്രദ്ധേയതാ നയം തിരുത്തണമെന്നാണ് അഭിപ്രായം. ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ ‌വന്നിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി ഒതുക്കരുത്. -ദേവദാസ്
 • ആനുകാലികങ്ങളിൽ കൃതി പ്രസ്സിദ്ധപ്പെട്ട് കിട്ടുന്നതിൽ സ്വജ്ജനപക്ഷപാതവുമുണ്ടെന്ന് മറക്കാതിരിക്കുക. ക്വാളിറ്റി വർക്കുകളൊരുപാട് ബ്ലോഗുകളിലും ഓൺലൈൻ ഇടത്തിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മുഖ്യധാരാ മാദ്ധ്യമത്തിന്റെ നിലവാരമൊരുപാട് ഇടിവ് സംഭവിച്ച ഇക്കാലത്ത്, ഓഫ്ലൈൻ വർക്കുകളെ മാത്രം ആധാരമാക്കി നോട്ടബിലിറ്റിയും മറ്റും നിശ്ചയിക്കുന്നതിൽ അപാകതയുണ്ട്. വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെ മാതമാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. - രവി
എന്താണ് പാരാമർശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്... വിശദമായ പരാമർശമാണോ? ഒരു വരി അരവരി പരാമർശമോ??
അവാർഡ് നൽകുന്ന സമിതിയ്ക്ക് ?സംഘടനയ്ക്ക് ശ്രദ്ധേയത വേണമോ?
ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) ഏതൊക്കെയാകാം ആ ഓൺലൈൻ ഇടങ്ങൾ?
വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെ മാതമാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. ഓഫ്ലൈൻ വർക്കുകളെ മാത്രമല്ലല്ലോ ആധാരമാക്കുന്നത് !!
ഇത്രയും കാര്യങ്ങൾ വിശദീകരിക്കുമല്ലോ !!!--സുഗീഷ് (സംവാദം) 06:28, 14 നവംബർ 2013 (UTC)
1. വിശദമായ പരാമർശം എന്ന് തിരുത്തുന്നു.
2. അവാർഡ് നൽകുന്ന സമിതിക്ക് ശ്രദ്ധേയതവേണം. പക്ഷെ അങ്ങനെ ഒരു സംഘടനാലിസ്റ്റ് ഉണ്ടാക്കുന്നതിൽ കാര്യമില്ല. സമിതിയ്ക്ക് ശ്രദ്ധേയത ഇല്ല എന്ന് തോന്നിയാൽ അതേയത് താളുകളിൽ തിരുത്തിയാൽ മതിയാകും.
3. ഓൺലൈൻ ഇടങ്ങളിൽ ബ്ലോഗ് / ഫെയ്സ്ബുക്ക് / യൂട്യൂബ് / മറ്റ് സോഷ്യൽ മീഡിയകൾ എന്നിവ അനുവദിക്കരുത്. എഴുതുന്ന ആൾ അല്ലാതെ മറ്റൊരാൾ കണ്ടന്റ് റിവ്യൂ ചെയ്യാനുണ്ടാകുന്ന മീഡിയകളെയേ പരിഗണിക്കാവൂ. മറ്റ് ഓഫ്ലൈൻ / ഓൺലൈൻ പത്രങ്ങൾ, ആനുകാലികങ്ങൾ, തുടങ്ങിയവ പരിഗണിക്കാം. ഇവിടെയും തൽക്കാലത്തേയ്ക്ക് ആധികാരിക ഓൺലൈൻ സ്രോതസ്സുകളുടെ ലിസ്റ്റ് ഉണ്ടാക്കണ്ട എന്നാണ് അഭിപ്രായം. ഏതെങ്കിലും ഓൺലൈൻ ആനുകാലികങ്ങളെ ആധികാരികമായി കണക്കാക്കാൻ പറ്റില്ലെങ്കിൽ അവയുടെ ലിസ്റ്റ് ഉണ്ടാക്കുന്നതാവും നല്ലത്.

--simy (സംവാദം) 07:26, 14 നവംബർ 2013 (UTC)

1. വിശദമായ പരാമർശം എന്നത് വിശദീകരിക്ക്കേണ്ടതല്ലേ!!! അതായത് 5 വരിയുള്ള ഒരു വാർത്ത/കുറിപ്പ് എന്നിവയിൽ 1 വരി ഒരാളെക്കുറിച്ച് പരാമർശിക്കുന്നു എങ്കിൽ അത് വിശദമായ പരാമർശമാണോ?
2.അവാർഡ് നൽകുന്ന സമിതിയ്ക് ഏതു തരത്തിലുള്ള ശ്രദ്ധേയതയാണ് വേണ്ടത്? അവാർഡ് നൽകുന്ന സമിതിക്ക് അമേധ്യത്തിന്റെ അറിവാണോ ആറ്റംബോബിന്റെ അറിവാണോ എന്നത് കൃത്യമായും വേണം.. അതായത് അമേധ്യത്തിന്റെ അറിവുള്ളവർ ഉൾപ്പെടുന്ന സമിതി/സംഘടന ആറ്റംബോബിന്റെ അറിവുള്ളവർക്ക് അവാർഡ് നൽകരുത്.. അതുപോലെ തിരിച്ചും. അങ്ങനെ നൽകപ്പെടുന്ന അവാർഡുകൾ പരിഗണിക്കണമോ വേണ്ടയോ? അങ്ങനെ ഒരു മാനദണ്ഡം കൂടി എഴുതി ചേർക്കാവുന്നതാണ്. മാത്രവുമല്ല അങ്ങനെ ഒരു ലിസ്റ്റ് ഇല്ലാ എങ്കിൽ വെട്ടിനിരത്താൻ എളുപ്പമല്ലേ!!
3.എഴുതുന്ന ആൾ അല്ലാതെ മറ്റൊരാൾ കണ്ടന്റ് റിവ്യൂ ചെയ്യാനുണ്ടാകുന്ന മീഡിയകളെയേ പരിഗണിക്കാവൂ. മറ്റൊരാളുടെ ശ്രദ്ധേയത നോക്കണമോ?? --സുഗീഷ് (സംവാദം) 07:56, 14 നവംബർ 2013 (UTC)
സുഗീഷ്, 1. അല്ല. നമുക്ക് ഒരുപാട് കൃത്യമായ നിർവ്വചനങ്ങൾ വേണോ? ഒരുവരി പരാമർശങ്ങളൊക്കെ വിശദമല്ല എന്ന കാരണങ്ങൾ കൊണ്ട് തള്ളാവുന്നതല്ലേയുള്ളൂ.
ആരും കേട്ടിട്ടില്ലാത്ത അവാർഡുകൾ, പ്രാദേശികമായ അവാർഡുകൾ, തുടങ്ങിയതൊക്കെ തള്ളാവുന്നതാണ്. അവാർഡ് സമിതികളുടെ അറിവ് എങ്ങനെ നിശ്ചയിക്കും? ഉദാഹരണത്തിനു വയലാർ അവാർഡ്. വളരെ ശ്രദ്ധേയവും പ്രസക്തവുമായ അവാർഡാണ്, പക്ഷേ അപ്പർ കാസ്റ്റ് കവികൾക്കേ കൊടുത്തിട്ടുള്ളൂ. അത് അങ്ങനെയാണ്. ഈ അവാർഡിനെ പരിഗണിക്കാതിരിക്കാൻ പറ്റുമോ?
കണ്ടന്റ് റിവ്യൂവറുടെ ശ്രദ്ധേയതയ്ക്കും ഇതേ പ്രശ്നമുണ്ട്. മനോരമ പത്രത്തിന്റെ സണ്ഡേ സ്പ്ലിമെന്റിൽ ഒരു ലേഖനം വന്നാൽ അതിന്റെ റിവ്യൂവർ ആരാണ്, അയാളുടെ ശ്രദ്ധേയത എന്താണ് എന്ന് നോക്കുമോ? അല്ലെങ്കിൽ സമകാലിക മലയാളത്തിൽ വന്നാൽ അതിന്റെ എഡിറ്ററെ നോക്കുമോ? പല അച്ചടി ആനുകാലികങ്ങളുടെയും ഓഫീസിൽ സാഹിത്യകാരന്മാർ കയറിയിറങ്ങാറുണ്ട്, എഡിറ്ററുമായുള്ള പരിചയത്തിലാണ് പലതും പ്രസിദ്ധീകരിക്കുന്നത്. ഇതുകൊണ്ടൊക്കെ സാമാന്യം പ്രശസ്തിയുള്ള ഓൺലൈൻ പ്രസിദ്ധീകരണങ്ങളെയും എഡിറ്റർ നോക്കാതെ പരിഗണിക്കേണ്ടതാണ്. --simy (സംവാദം) 09:23, 14 നവംബർ 2013 (UTC)
ഇവിടെ, മുഖ്യധാരാ മാധ്യമങ്ങളിൽ ആധികാരികമല്ലാതെ വരുന്ന പാസിങ്ങ് കമന്റുകളെ ഒഴിവാക്കുകയല്ലേ വേണ്ടത്.? അരുൺ രവി (സംവാദം) 20:21, 14 നവംബർ 2013 (UTC)

തീർച്ചയായും കൃത്യമായ നിർവ്വചനങ്ങൾ വേണം. ഒരുവരി അരവരി പരാമർശങ്ങൾ വരെ വിശദമായ/കാര്യമായ പരാമർശമായി കരുതുന്നവരാണ് ഉള്ളത്..

അവാർഡ് കമ്മറ്റികൾക്ക് /സമിതികൾക്ക് കൃത്യമായ നിർവ്വചനം വേണം.. അങ്ങനെ നിർവ്വചനം ഉണ്ടെങ്കിൽ ഒരു പരിധിവരെ ഒഴിവാക്കുന്ന താളുകളിൽ പോകുന്നത് തടയാനാകും.

ഇനി സൈറ്റിന്റെ കാര്യം ... northkerala.com എന്ന സൈറ്റിൽ ഞാൻ സിമിയേക്കുറിച്ചോ സിമിയുടെ പുസ്തകമായ ചിലന്തിയേക്കുറിച്ചോ അല്ലെങ്കിൽ വെളിച്ചം വിതറുന്ന പെൺകുട്ടിയേക്കുറിച്ചോ , വിശ്വേട്ടനെക്കുറിച്ചോ ഇനി അതല്ല ഞാൻ തന്നെ വേറൊരു പേരിൽ എന്നെക്കുറിച്ചോ ഒരു നെടുങ്കൻ ലേഖനം എഴുതുന്നു എന്നിരിക്കട്ടെ.. അതിനു ശ്രദ്ധേയത കാണുമോ?? അതായത് കൃത്യമായ മാനദണ്ഡം ഉണ്ടാകണം എന്നുമാത്രമേ ഉദ്ദേശിക്കുന്നുള്ളൂ..--സുഗീഷ് (സംവാദം) 05:49, 15 നവംബർ 2013 (UTC)

അടുത്ത പത്തോ ഇരുപതോ വർഷങ്ങൾക്കുള്ളിൽത്തന്നെ അച്ചടിച്ച പുസ്തകങ്ങൾ എന്നത് വളരെ അപൂർവ്വമാകാനുള്ള സാധ്യതയുണ്ട്. ഓൺലൈൻ മാധ്യമങ്ങൾ തന്നെയാണ് ഇനിയുള്ള കാലഘട്ടത്തിന്റെ മാധ്യമങ്ങൾ. സോഷ്യൽനെറ്റുവർക്കു സൈറ്റുകൾ മാത്രമുപയോഗിച്ചുപോലും മാധ്യമപ്രവർത്തനം നടത്താമെന്നിരിക്കെ അവയെ ശ്രദ്ധേയതാപട്ടികയിൽ നിന്നും ഒഴിവാക്കുന്നത് ശരിയല്ല. ഡയസ്പോറ, ഫേസ്ബുക്ക്, ട്വിറ്റർ എന്തിന് ഇപ്പോൾ ആരും തിരിഞ്ഞുനോക്കാതിരിക്കുന്ന ഓർക്കുട്ടുപോലും ഈ പട്ടികയിൽ വരണം. ബ്ലോഗുകളെയും ഒഴിവാക്കാൻ കഴിയില്ല. അനേകായിരം പേർ ദിവസവും വായിക്കുന്ന ബ്ലോഗുകളുണ്ടാകും. അവയെന്താ മോശമാണോ? ഒരാൾ ട്വിറ്റർ/ഡയസ്പോറ/ഫേസ്ബുക്കിൽ മാത്രം രചനകൾ നടത്തുന്നു എന്നിരിക്കട്ടെ. മികച്ച രചനകളെന്ന് അനുവാചകർ രേഖപ്പെടുത്തിയിട്ടുമുണ്ട്. അവരെന്താ മികച്ച സാഹിത്യകാരരാവില്ലേ? അച്ചടിച്ചയിടങ്ങളിൽ മാത്രം രചനകൾ വന്നാലേ ശ്രദ്ധേയത കിട്ടൂ എന്ന നിലപാട് അങ്ങേയറ്റം അപരിഷ്കൃതമാണ്. ---- --ടോട്ടോചാൻ (സംവാദം) 06:58, 17 നവംബർ 2013 (UTC)

ഒരാൾ ട്വിറ്റർ/ഡയസ്പോറ/ഫേസ്ബുക്കിൽ മാത്രം രചനകൾ നടത്തുന്നു എന്നിരിക്കട്ടെ. മികച്ച രചനകളെന്ന് അനുവാചകർ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഏതെങ്കിലും ലിങ്ക്?--സുഗീഷ് (സംവാദം) 10:22, 17 നവംബർ 2013 (UTC)

മാനദണ്ഡം 2:ബ്ലോഗർമാർക്കുള്ള ശ്രദ്ധേയതാനയംതിരുത്തുക

 1. വ്യക്തി, തന്റെ ബ്ലോഗ്‌ കാരണം ഭരണകൂടത്താൽ പീടിപ്പിക്കപ്പെടുകയോ വെട്ടയാടപ്പെടുകയോ ചെയ്യുകയുണ്ടായി
 2. വ്യക്തിയുടെ ബ്ലോഗ്‌ ഒരു വാര്ത്താ പ്രധാന സംഭവത്തിന്റെ മർമഭാഗതുണ്ടായിരുന്നു
 3. വ്യക്തിയുടെ ബ്ലോഗ്‌ രചനകൾ ഒരു സ്വതന്ത്ര പ്രസാധകർ ശ്രദ്ധേയമായ പുസ്തകമായി പുറത്തിറക്കി.
 4. വ്യക്തിയുടെ ബ്ലോഗ്‌ ഒന്നിലതികം സ്വതന്ത്ര മാധ്യമങ്ങളിൽ കാര്യമായി ഉദ്ധരിക്കപ്പെട്ടു
 • ബ്ലോഗിനു വേണ്ടി പുതിയ നയം രൂപവത്കരിക്കുകയല്ല നിലവിലുള്ള നയത്തിൽ ഭേദഗതി വരുത്തി അവർക്കും പ്രവേശനം സാദ്ധ്യമാക്കുകയാണ് വേണ്ടത്. അവാർഡുകൾ സർക്കാർ മുദ്രയുള്ളതു തന്നെ വേണമെന്ന ശാഠ്യവും പുസ്തകങ്ങളുടെ എണ്ണം 10 എന്ന നിഷ്കർഷയും ഒഴിവാക്കേണ്ടതാണ്.ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.--ബിനു (സംവാദം) 19:13, 9 നവംബർ 2013 (UTC)
 . പക്ഷേ, "ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്നുള്ള പരാമർശം" എന്നത് ഒരു ലൂപ്പാണ്. അവരുടെ ശ്രദ്ധേയതയും ഇതേ മാനദണ്ഡമനുസരിച്ചു തന്നെയല്ലേ വരുന്നത് ! അരുൺ രവി (സംവാദം) 20:28, 14 നവംബർ 2013 (UTC)
 • ബ്ലോഗുകൾക്കു പുറമേയുള്ള സോഷ്യൽ മീഡിയകളിലെ (ഫേസ്‌ബുക്ക്, റ്റ്വിറ്റർ, ഗൂഗിൾ പ്ലസ്സ്, ഡയസ്പോറ) വ്യാപകമായ പരാമർശം ( ഇതിനെ ക്വാണ്ടിഫൈ ചെയ്യാം. 1000 റ്റ്വീറ്റ് റെഫറൻസ് എന്നോ മറ്റോ. ഏതെങ്കിലും അനലിറ്റിക്സ് ടൂൾ (ഗൂഗിൾ അനലിറ്റിക്സ് പോലുള്ള എന്തെങ്കിലും) വഴി സമർഥിക്കപ്പെട്ടത് ആവണമെന്ന നിർദ്ദേശവും വയ്ക്കാവുന്നതാണ്) അരുൺ രവി (സംവാദം) 22:09, 12 നവംബർ 2013 (UTC)
ബ്ലോഗ് / ഫെയ്സ്ബുക്ക് / റ്റ്വിട്ടർ / ഗൂഗ്ല്+ എന്നിവ ആധികാരിക സ്രോതസ്സായി പരിഗണിക്കരുത് എന്നാണ് എന്റെ അഭിപ്രായം. 1000 റ്റ്വീറ്റ് റെഫറൻസ് ഉള്ള ആളെപ്പറ്റി ഓൺലൈൻ പത്രങ്ങളിലും ജേണലുകളിലും ഒന്നിലധികം ലേഖനങ്ങൾ / പരാമർശങ്ങൾ വന്നിരിക്കും. ആ പത്രങ്ങളും ജേണലുകളും മാത്രം ആധികാരിക സോഴ്സുകളായി പരിഗണിച്ചാൽ മതിയാകും. --simy (സംവാദം) 03:23, 13 നവംബർ 2013 (UTC)
സിമിയുടെ വാദം യുക്തിപരമാണ്. എന്നാൽ ബ്ലോഗുകളുടെ കാര്യത്തിൽ എനിക്ക് എതിരഭിപ്രായമുണ്ട്. അത് മാനദണ്ഡം 1 ന്റെ ചർച്ചയിൽ പറഞ്ഞിട്ടുണ്ട് അരുൺ രവി (സംവാദം) 20:28, 14 നവംബർ 2013 (UTC)

ബ്ലോഗുകൾ എപ്പോൾ സ്വീകരിക്കാം എന്നതുസംബന്ധിച്ച് ഒരു മാർഗ്ഗരേഖ നിലവിലുണ്ട്. ഇത് യുക്തിഭദ്രമാണെന്നാണ് എന്റെ അഭിപ്രായം.

ബ്ലോഗുകളും സ്വയം പ്രസിദ്ധീകൃത വിവരങ്ങളും സംബന്ധിച്ച് മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള ഈ മാർഗ്ഗരേഖയിലുള്ള (നയമല്ല എന്നതു ശ്രദ്ധിക്കുക) നിർദ്ദേശങ്ങ‌ളിൽ നിന്ന് വ്യത്യസ്തമായ ഒരു നയം സൃഷ്ടിക്കാൻ സമവായമുണ്ടെങ്കിൽ വിക്കിപീഡിയ:വിശ്വസനീയമായ സ്രോതസ്സുകൾ കണ്ടുപിടിക്കുന്നത്#ഓൺലൈനിലോ അച്ചടിച്ചതോ ആയ സ്വയം പ്രസിദ്ധീകരിച്ച സ്രോതസ്സുകൾ എന്ന ഉപവിഭാഗത്തിൽ ആവശ്യമുള്ള തിരുത്തലുക‌ളും വരുത്തുന്നത് നല്ലതായിരിക്കും.

എന്ന ഉദ്ധരണിയും

എന്ന ഉദ്ധരണിയും പ്രസക്തമാണ് എന്നു കരുതുന്നു. ചർച്ചയിൽ സജീവമായി പങ്കെടുക്കാൻ സാധിക്കാത്തതിൽ ഒന്നുകൂടി ക്ഷമ ചോദിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:44, 16 നവംബർ 2013 (UTC)

അജയ് ചൂണ്ടിക്കാണിച്ച മാർഗ്ഗരേഖയിലെ യുക്തി പിന്തുടരാവുന്നതാണ്. ഇതൊരു മാർഗ്ഗരേഖയായി നിലനിർത്തണോ, അതോ നയമായി വിവർത്തനം ചെയ്യണമോ? ഇത്രയും പ്രശ്നങ്ങളുണ്ടാവുന്ന സ്ഥിതിക്ക് നയമാക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. അരുൺ രവി (സംവാദം) 21:34, 17 നവംബർ 2013 (UTC)

മാനദണ്ഡം 3: അക്കാദമിക രംഗത്തുള്ളവരുടെ ശ്രദ്ധേയതതിരുത്തുക

 1. അക്കാദമികരംഗത്തുള്ളവരുടെ ശ്രദ്ധേയത സംബന്ധിച്ച താളും കാണുക

>>വ്യക്തിയുടെ ഏതെങ്കിലും ഗവേഷണ പ്രബന്ധം (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited)<<

ഇത് മാറ്റി

>>വ്യക്തിയുടെ അഞ്ചു ഗവേഷണ പ്രബന്ധങ്ങലെങ്കിലും (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited)<<

എന്നാക്കുന്നത് നല്ലതായിരിക്കും Rakeshwarier (സംവാദം) 07:54, 14 നവംബർ 2013 (UTC)

അതിന്റെ ആവശ്യമില്ലല്ലോ. ആദ്യത്തേതു തന്നെ ധാരാളം മതിയാകും. --ടോട്ടോചാൻ (സംവാദം) 07:25, 17 നവംബർ 2013 (UTC)

മാനദണ്ഡം 4,5: പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം, പുതിയ പതിപ്പുകൾതിരുത്തുക

 1. ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
 2. പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
 • ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. [ ഉദാഹരണത്തിന് കേരളത്തിന്റെ ആദ്യ കാല ഫെമ്നിസ്റ്റ് എഴുത്തുകാരി കെ സരസ്വതി അമ്മ പ്രസക്തയാകുന്നത്, അവരെ പറ്റി ജെ ദേവിക അടക്കമുള്ള പിന്കാല ഫെമിനിസ്റ്റു എഴുത്തുകാരികൾ പലതവണ ഉദ്ദരിക്കുന്നത് കൊണ്ടാണ് ] -Rakeshwarier (സംവാദം) 07:16, 9 നവംബർ 2013 (UTC)
 • മലയാളം പോലെയുള്ള ഒരു ഭാഷയിൽ പത്ത് പുസ്തകങ്ങൾ എന്ന് പറയുന്നത് അല്പം കടന്ന കൈ അല്ലേ ? അതും സോഷ്യൽ മീഡിയ വഴിയൊക്കെ വളരെ അധികം എഴുത്തുകാർ വായിക്കപ്പെടുന്ന ഇക്കാലത്ത് - kuttyedathi
 • അവാർഡുകൾ സർക്കാർ മുദ്രയുള്ളതു തന്നെ വേണമെന്ന ശാഠ്യവും പുസ്തകങ്ങളുടെ എണ്ണം 10 എന്ന നിഷ്കർഷയും ഒഴിവാക്കേണ്ടതാണ്.ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.--ബിനു
 • മലയാളം വിക്കിയുടെ എഴുത്തുകാർ ശ്രദ്ധേയത നയം unfairly strict ആണ്. ഇതിൽ "പത്തു പുസ്തകം, അമ്പതു കൊല്ലം കഴിഞ്ഞും പ്രതികൾ" തിടങ്ങിയവ തീര്ത്തും artificial ആയ നിബന്ധനകളാണ്. മലയാളത്തിൽ എഴുതാൻ പുറപ്പെടുന്ന ഒരു എഴുത്തുകാരൻ പത്ത് പുസ്തകം ഒന്നും പുറത്തിറക്കണമെന്നില്ല എന്നത് ഒരു കാരണം. മറ്റു മേഖലകള നോക്കുമ്പോൾ കടുത്തതാണ് എന്നത് മറ്റൊരു കാരണം. ഒന്നിലധികം സിനിമകളിൽ പ്രധാന വേഷം മതി സ്നിമാ നടനെങ്കിൽ എഴുത്തുകാരന് പത്തു പുസ്തകം എന്ന് വെക്കുന്നത് കര്ക്കശമല്ലേ - Rakeshwarier (സംവാദം) 07:16, 9 നവംബർ 2013 (UTC)
 1. ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10 ------- ഹഹഹ അപ്പോ പ്രശസ്തരായ പല എഴുത്തുകാരും പുറത്താകും. ബെന്യാമനെ പുറത്താക്കേണ്ടേ.... തെത്സുകോ കുറോയാനഗിയെ പുറത്താക്കേണ്ടേ.... വേദവ്യാസനെ പുറത്താക്കേണ്ടേ.... --ടോട്ടോചാൻ (സംവാദം) 07:30, 17 നവംബർ 2013 (UTC)

ഈ രണ്ടു മാനദണ്ഡങ്ങളും ഒഴിവാക്കേണ്ടതാണെന്ന അഭിപ്രായമാണെനിക്കുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:46, 16 നവംബർ 2013 (UTC)

മാനദണ്ഡം 6: പുരസ്കാരങ്ങൾതിരുത്തുക

 1. സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
 • സർക്കാർ/അക്കാദമി പുരസ്കാരം നേടാത്ത കുറഞ്ഞത് 10 കൃതികളെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരുപാട് ശ്രദ്ധേയരായ എഴുത്തുകാരെ - എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ നയങ്ങൾ‌ അപര്യാപ്തമാണെന്നും ഇതിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും കരുതുന്നു. - Hrishi
ഇതൊരു ഉപ മാനദണ്ഡം ആയി നിലനിർത്തുന്നതു കൊണ്ട് കുഴപ്പമില്ല. സർക്കാർ / അക്കാദമി പുരസ്കാരം ലഭിക്കുകയും മറ്റു പ്രധാന മാനദണ്ഡങ്ങൾ പാലിക്കാതെ വന്നാലും ആ വ്യക്തിക്ക് ശ്രദ്ധേയതയുണ്ടല്ലോ! അതായത് ഒഴിവാക്കാനുള്ള മാനദണ്ഡമാക്കാതെ ഉൾപ്പെടുത്താനുള്ള മാനദണ്ഡമായി ഈ വ്യവസ്ഥയെ കരുതണം. അതു പോലെ ഈ അക്കാദമി എന്നു പറയുമ്പോൾ, കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി തുടങ്ങിയ സർക്കാർ നിയന്ത്രിത അക്കാദമികൾ മാത്രമാണോ? അരുൺ രവി (സംവാദം) 20:36, 14 നവംബർ 2013 (UTC)

മാനദണ്ഡം 7: കൃതിയുടെ ദൃശ്യാവിഷ്കാരംതിരുത്തുക

 1. കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
 • ചലച്ചിത്രമല്ലാതെയുള്ള ഒന്നിലധികം(?) കലാസൃഷ്ടികൾക്ക് (നാടകം,സംഗീതശാഖ,നാടൻകലകൾ,കഥാപ്രസംഗം,ലൈറ്റ് ആന്റ് സൗണ്ട് ഷോ) അവലംബം ആക്കപ്പെട്ട കൃതികൾ രചിച്ചവരേയും ഉൾപ്പെടുത്താവുന്നതല്ലേ? അരുൺ രവി (സംവാദം) 22:09, 12 നവംബർ 2013 (UTC)
 --simy (സംവാദം) 03:20, 13 നവംബർ 2013 (UTC)

ഞാനിട്ട ഈ സംഭവംകണ്ടില്ലേ ?? >>പ്രസ്തുത വ്യക്തിയുടെ സൃഷ്ടി പ്രസിദ്ധമായ ഒരു സിനിമക്കു്/മറ്റൊരു പുസ്തകത്തിനു് വിഷയമായിട്ടുണ്ടെങ്കിൽ,<<

Rakeshwarier (സംവാദം) 07:58, 14 നവംബർ 2013 (UTC)

സൃഷ്ടി മറ്റൊരു കലാസൃഷ്ടിയ്ക്കു നിദാനമായിട്ടുണ്ടെങ്കിൽ എന്നു പോരേ? അതാകുമ്പോൾ സിനിമ / നാടകം / കഥാപ്രസംഗം / മറ്റൊരു പുസ്തകം എന്നിവയും വരുമല്ലോ. --simy (സംവാദം) 12:27, 14 നവംബർ 2013 (UTC)

അടിസ്ഥാന മാനദണ്ഡം പാലിച്ചില്ലെങ്കിൽ ഈ അധിക മാനദണ്ഡം പാലിച്ചാലും ലേഖനമുണ്ടാക്കുന്നതിൽ അർത്ഥമില്ല എന്നു തോന്നുന്നു. ഇത് നീക്കം ചെയ്യുന്നതാകും നല്ലത്. ഒരു കൃതി ചലച്ചിത്രമോ നാടകമോ ആക്കപ്പെട്ട വ്യക്തി അടിസ്ഥാന മാനദണ്ഡം പാലിക്കാതെയിരിക്കും എന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 13:49, 16 നവംബർ 2013 (UTC)

മാനദണ്ഡം 8: സമകാലികരുടെ അംഗീകാരംതിരുത്തുക

ഈ വ്യക്തി ഒരു പ്രധാനപ്പെട്ടയാളാണെന്ന് സമകാലികരും അതിനുശേഷം വന്നവരും കണക്കാക്കുകയും ഇദ്ദേഹത്തെ പരക്കെ ഉദ്ധരിക്കുകയും ചെയ്യുക.

 • ഇംഗ്ലീഷ് വിക്കിയിലെ നയങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ഉദാഹരണത്തിനു നമുക്ക് ആദ്യ പോയന്റ് തന്നെയെടുക്കാം. A എന്ന വ്യക്തിയെക്കുറിച്ചാണു ലേഖനം എഴുതിയതും ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടതും എന്നു കരുതുക. B എന്ന മറ്റൊരു വ്യക്തി A-യെക്കുറിച്ച് പലയിടങ്ങളിലും ഉദ്ധരിക്കുകയും ശ്രദ്ധേയനാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് എന്നു കരുതുക. ഇവിടെ വരാവുന്ന ചില ചോദ്യങ്ങൾ B എന്ന വ്യക്തി ശ്രദ്ധേയനാണെന്ന് എങ്ങനെയാണു കണക്കാക്കുക? അതിനും ഈ നയം തന്നെ അവലംബിക്കേണ്ടി വരും. അദ്ദേഹം ശ്രദ്ധേയനാണെന്നു തെളിയിക്കാൻ ചിലപ്പോൾ C എന്നൊരു മൂന്നാം വ്യക്തി വേണ്ടി വന്നേക്കും. B ശ്രദ്ധേയനാണെങ്കിൽ തന്നെ B ഏതെല്ലാമിടങ്ങളിൽ ക്വോട്ട് ചെയ്തിട്ടുള്ള കാര്യങ്ങളാണു കണക്കിലെടുക്കാൻ സാധിക്കുക. നമ്മുടെ എഴുത്തുകാരിൽ പലരും ഇന്ന് സോഷ്യൽമീഡിയകളിൽ സജീവമാണു്. ഇവിടങ്ങളിലൊക്കെ ക്വോട്ട് ചെയ്യുന്നതെല്ലാം വിക്കിപീഡിയയിൽ സ്വീകരിക്കാൻ കഴിയില്ലെന്നു അറിയാമല്ലോ. ഇതേ ആശയക്കുഴപ്പം തന്നെ തുടർന്നു വരുന്ന പോയന്റുകളിലുമുണ്ട്. ഇവയെല്ലാം ചർച്ച ചെയ്തു സമവായത്തിലെത്തേണ്ടതുണ്ട്. --Anoop
അത്തരമൊരു ഇഴകീറൽ ആവശ്യമുണ്ടോ? ഇംഗ്ലീഷ് വിക്കിയിലെ പോയിന്റുകൾ റീസണബിളായാണു എനിക്ക് തോന്നിയത്.രവി (സംവാദം) 18:17, 10 നവംബർ 2013 (UTC)

അനൂപ് പറഞ്ഞ A, B, C എന്നിവരെല്ലാവരും വ്യക്തികളുടെ ശ്രദ്ധേയതയ്ക്കുള്ള അടിസ്ഥാന മാനദണ്ഡം പാലിക്കുന്നവരാകണം എന്ന് നയത്തിന്റെ ചുവട്ടിൽ ഒരു അടിക്കുറിപ്പായി വിശദീകരിച്ചാൽ മതിയാകും. ഈ മാനദണ്ഡം നിലനിർത്തേണ്ടതാണെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:51, 16 നവംബർ 2013 (UTC)

മാനദണ്ഡം 9: മൗലിക സൃഷ്ടിതിരുത്തുക

പ്രധാനപ്പെട്ട ഒരു പുതിയ ആശയമോ, സിദ്ധാന്തമോ, പ്രക്രിയയോ മുന്നോട്ടുവയ്ച്ചതിന്റെ പേരിൽ പ്രശസ്തനാവുക

 • ഇവിടെ പ്രശസ്തൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഉദാഹരണത്തിന് ഗൂഗിൾ പ്ലസിൽ 15,000 ഫോളോവേഴ്സ് ഉള്ള ഒരു വ്യക്തിയെ പ്രശസ്തനായി കണക്കാക്കാമോ? 10,000? 5000? സന്തോഷ് തോട്ടിങ്ങൽ പ്രശസ്തനാണോ? വെള്ളെഴുത്ത് ? നേത ഹുസൈൻ? രചന ഹുസൈൻ?
അവർ എന്ത് പുതിയ ആശയം / സിദ്ധാന്തം / പ്രക്രിയ ആണ് മുന്നോട്ട് വെച്ചത്? --simy (സംവാദം) 10:29, 13 നവംബർ 2013 (UTC)
പ്രശസ്തർ എന്ന definition-ൽ വരുമോ എന്നാണ് ചോദിച്ചത്. --PrinceMathew (സംവാദം) 10:48, 13 നവംബർ 2013 (UTC)
പ്രശസ്തരായിരിക്കാം, പക്ഷേ ഈ മാനദണ്ഡം അനുസരിച്ച് വിക്കിയിൽ ചേർക്കാൻ പറ്റില്ല. --simy (സംവാദം) 03:35, 14 നവംബർ 2013 (UTC)

പ്രശസ്തി ലഭിച്ചു എന്നതിന് WP:GNG എന്ന മാനദണ്ഡം പാലിച്ചാൽ മതിയാകും. ഉദാഹരണത്തിന് ഒരു വ്യക്തി ഒരു ആശയം മുന്നോട്ടു വച്ചു എന്നതുസംബന്ധിച്ച് ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായ പരാമർശമുണ്ടെങ്കിൽ ആശയം മുന്നോട്ടുവച്ചതുമൂലം അദ്ദേഹത്തിനു പ്രശസ്തി ലഭിച്ചതായി കണക്കാക്കാമെന്നതാണ് വിക്കിപീഡിയയിലെ നിലവിലുള്ള കീഴ്‌വഴക്കം. ഇദ്ദേഹം ഈ ആശയം മുന്നോട്ടുവയ്ക്കുന്നതിലൂടെ പ്രശസ്തനായി എന്ന് ഒരു സ്രോതസ്സിലെങ്കിലും പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും തെളിവായി സ്വീകരിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:54, 16 നവംബർ 2013 (UTC)

മാനദണ്ഡം 10: കൃതിയുടെ പ്രസക്തിതിരുത്തുക

ഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയ്ക്ക് വിഷയമായിട്ടുള്ള കാതലായതോ പ്രസിദ്ധമായതോ ആയ ഒരു കൃതി/സൃഷ്ടി (ഒന്നിലധികം സൃഷ്ടികൾ) എന്നിവ രചിക്കുകയോ രചനയിൽ പങ്കാളിയാവുകയോ ചെയ്ത വ്യക്തി.

 • വെബ്ബിൽ പ്രസിദ്ധീരിക്കുന്ന, അല്ലെങ്കിൽ ഒരു ലോക്കൽ മാസികയിൽ പ്രസിദ്ധീരിക്കുന്ന ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയും ഈ നിർവചനത്തിനു കീഴിൽ വരുമോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഉദാ: ഞാൻ എന്റെ ബ്ലോഗിൽ ഇട്ട ഒരു കവിതയെ നിരൂപണം ചെയ്തുകൊണ്ട് മറ്റൊരാൾ അയാളുടെ ബ്ലോഗിലോ നാലാമിടത്തിലോ മലയാൾ.ആം-ലോ ആലപ്പുഴ രൂപതയുടെ മാസികയായ മുഖരേഖയിലോ ഒരു അവലോകനം എഴുതിയാൽ ഞാൻ ശ്രദ്ധേയനാകുമോ? അതുപോലെ കൃതി/സൃഷ്ടി എന്നതും നിർവചിക്കേണ്ടതുണ്ട്. ഒരു ബ്ലോഗ് പോസ്റ്റ് അല്ലെങ്കിൽ ഒരു ഫേസ്ബുക്ക് നോട്ട്, അല്ലെങ്കിൽ യൂടൂബിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ മുതലായവ കൃതി/സൃഷ്ടി എന്ന നിർവചനത്തിൽ വരുമോ എന്ന് വ്യക്തമാക്കണം.


പങ്കാളിയായാൽ മതിയോ ?? കാര്യമായ പങ്കു വഹിക്കണ്ടേ ?

 • വ്യക്തി ഒറ്റക്കോ, പ്രധാന ഭാഗഭാക്കായോഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയ്ക്ക് വിഷയമായിട്ടുള്ള കാതലായതോ പ്രസിദ്ധമായതോ ആയ ഒരു കൃതി/സൃഷ്ടി (ഒന്നിലധികം സൃഷ്ടികൾ) രചിച്ചിട്ടുട്ടെങ്കിൽ,

Rakeshwarier (സംവാദം) 08:08, 14 നവംബർ 2013 (UTC)

മാനദണ്ഡം 11: കൃതിയുടെ അംഗീകാരംതിരുത്തുക

ഇദ്ദേഹത്തിന്റെ കൃതികളോ സൃഷ്ടികളോ (a) ഒരു പ്രധാന സ്മാരകമായിട്ടുണ്ടെങ്കിൽ, (b) ഒരു പ്രധാന പ്രദർശനത്തിന്റെ വലിയ പങ്ക് ഇദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നെങ്കിൽ, (c) വിഅമർശകരുടെ കാര്യമായ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ, (d) പല ശ്രദ്ധേയ ഗാലറികളിലും മ്യൂസിയങ്ങളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിച്ചിപ്പിച്ചിട്ടുണ്ടെങ്കിൽ (ഉദാ ആൻ ഫ്രാങ്കിന്റെ ഡയറി നാസി ഭരണത്തിലെ ജൂതരുടെ ജീവിതത്തെ പറ്റി ഒരു ലിഖിതരേഖയാണ്. അതവരെ എഴുത്തുകാരി എന്നാ നിലയിൽ ശ്രധേയയാക്കുന്നു. ഒരു ശില്പിയുടെ ശിൽപം സ്മാരകമായാൽ അതവരെ ശ്രധേയരാക്കുന്നു)

 • ഞാൻ വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം തമ്പാനൂരിൽ / മാനാഞ്ചിറയിൽ / അട്ടപ്പാടിയിൽ ഞാൻ തന്നെ സംഘടിപ്പിച്ചാൽ ഞാൻ ശ്രദ്ധേയനാകുമോ? പ്രധാന പ്രദർശനവും അപ്രദാന പ്രദർശനവും തമ്മിൽ വേർതിരിക്കുന്നതെങ്ങനെയാണ്?
അങ്ങനെ ഒരു വേർതിരിവ് സാദ്ധ്യമല്ല. പക്ഷേ സ്വയം സംഘടിപ്പിക്കുന്ന പ്രദർശനമായതുകൊണ്ട് മാറ്റി നിർത്തേണ്ട കാര്യമില്ല, അതിന്റെ ന്യൂസ് കവറേജ് നോക്കിയാൽ മതിയാകില്ലേ? --

simy (സംവാദം) 03:39, 14 നവംബർ 2013 (UTC)

പ്രദർശനങ്ങൾ മിക്കപ്പോഴും സ്വയം സംഘടിപ്പിക്കുന്നതു തന്നെയാവും. പക്ഷേ, പ്രധാന പ്രദർശനവും അപ്രധാന പ്രദർശനവും വേർതിരിക്കുന്നത് ഒരു പ്രശ്നമാണ്. ന്യൂസ് കവറേജ് നന്നായി ഉള്ള പ്രദർശനമാണെങ്കിലും, അതിൽ അപ്രധാന പങ്കു വഹിക്കുന്ന വ്യക്തിയുടെ ശ്രദ്ധേയത കുറയുമല്ലോ? (ഉദാ: നല്ല കവറേജ് കിട്ടിയ ഒരു തെരുവു ചിത്രപ്രദർശനത്തിൽ (നീളമുള്ള ഒരു കാൻവാസ് ആണെന്നു കരുതുക), ഒരു അപ്രധാന ചിത്രം വരച്ച ഒരു വ്യക്തി) അരുൺ രവി (സംവാദം) 20:45, 14 നവംബർ 2013 (UTC)

മാനദണ്ഡം 12: പാഠപുസ്തകമായി അംഗീകരിച്ച കൃതിതിരുത്തുക

പാഠപുസ്തകമായി അംഗീകരിച്ച കൃതി

 • എവിടെ എന്നു കൂടി വ്യക്തമാക്കണം. ചെറുതും വലുതുമായ ഔപചാരിക-അനൗപചാരിക അദ്ധ്യയന ഏജൻസികൾ കേരളത്തിലും പുറത്തും ധാരാളമായി ഉണ്ട്. അതു കൊണ്ട് എവിടെ പാഠപുസ്തകമായാലാണ് കൃതിയ്ക്ക് ശ്രദ്ധേയത വരുന്നത് എന്നു കൂടി വ്യക്തമാക്കണം.
ഔപചാരിക അധ്യയന ഏജൻസികൾ പാഠപുസ്തകമായി അംഗീകരിച്ച കൃതി എന്ന് തിരുത്താം. --simy (സംവാദം) 10:29, 13 നവംബർ 2013 (UTC)

മാനദണ്ഡം 13: രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതിതിരുത്തുക

രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി

 • മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുട്ടിക്കൽ കൈപ്പൻപ്ലാക്കൽ മാർട്ടിൻ കുര്യൻ ശ്രദ്ധേയനാണോ? ബ്ലോഗർ ഷൈൻ?
മോർഫ് ചെയ്ത ചിത്രവും മറ്റും കൃതിയായി കൂട്ടേണ്ടതില്ല. (ജെയ്ംസ് ജോയ്സിന്റെ) യുളീസിസ്, നബക്കോവിന്റെ ലോലിത, സോൾഷെനിത്സിന്റെ ഗുലാഗ് ആർച്ചിപ്പെലാഗോ തുടങ്ങിയവ. --simy (സംവാദം) 03:44, 14 നവംബർ 2013 (UTC)

മാനദണ്ഡം 14: വിവർത്തനങ്ങൾതിരുത്തുക

ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി

 • എന്താണ് സ്വതന്ത്രകക്ഷിയെ കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം? ഉദാഹരണത്തിന് ഒരു മെത്രാൻ എഴുതിയ കൃതി ഇറ്റാലിയൻ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നു എന്നിരിക്കട്ടെ. പരിഭാഷപ്പെടുത്തിയവർ ക്രിസ്ത്യാനികളായതുകൊണ്ട്, അല്ലെങ്കിൽ കത്തോലിക്കരായതു കൊണ്ട് ആണ് പരിഭാഷപ്പെടുത്തിയത് എന്ന് ഒരാൾക്ക് ആരോപിച്ചുകൂടേ? ഒരു യുക്തിവാദിയുടെ കൃതി മറ്റൊരാൾ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്താൽ, അയാളും യുക്തിവാദിയായതുകൊണ്ടാണെന്ന് ആരോപിക്കാമല്ലോ? --PrinceMathew (സംവാദം) 06:49, 13 നവംബർ 2013 (UTC)

ഒരു പുസ്തകം എഴുതിയ ആളോ/ പ്രസ്ഥാനമോ, അവർ ജോലിക്ക് വെച്ച ആളുകളോ ചെയ്യാത്തിടത്തോളം സ്വതന്ത്ര കക്ഷിയാണ് വിവര്ത്തനം ചെയ്യുന്നത് പറയാം എന്ന് തോന്നുന്നു .. അതായത്, മാവോയുടെ പുസ്തകം മാവോ അധികാരതിലുള്ളപ്പോൾ ചൈനീസ് ഭരണകൂടം ഇടപെട്ടു വിവര്ത്തനം ചെയ്‌താൽ അതു സ്വതന്ത്രമല്ല .. അത് പോലെ മാധവിക്കുട്ടി സ്വന്തം പുസ്തകം (മറ്റൊരു എഴുതുകാരനോറൊപ്പം ആയാലും) വിവര്ത്തനം ചെയ്‌താൽ അതും സ്വതന്ത്രമല്ല .. പ്രിന്സ് പറഞ്ഞ ഉദാഹരണങ്ങൾ ഒന്നും സ്വതന്ത്രമാകതിരിക്കുന്നില്ല Rakeshwarier (സംവാദം) 19:08, 21 നവംബർ 2013 (UTC)

പൊതുവായ അഭിപ്രായങ്ങൾതിരുത്തുക

വായിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല, സജീവമായി പങ്കെടുത്ത് ആരെങ്കിലും ക്രോഡീകരിച്ചാൽ ഉപകാരമായിരിക്കും. അതുപോലെ തന്നെ ഈ ചർച്ച തുടങ്ങിയിട്ട് ഒരാഴ്ച പോലും ആയിട്ടില്ല അതിനു മുൻപ് തന്നെ എങ്ങനെ ഉറപ്പിക്കാൻ സാധിക്കും തർക്കുമുള്ളത് ഏത് ഇല്ലാത്തത് ഏത്?--KG (കിരൺ) 14:01, 13 നവംബർ 2013 (UTC)
ഒന്നുകൂടി അടുക്കിയിട്ടുണ്ട്. തർക്കമുള്ളവ, ഇല്ലാത്തവ, തുടങ്ങിയ തരംതിരിവുകൾ എടുത്തുകളഞ്ഞിട്ടുണ്ട്. നിർദ്ദേശങ്ങൾ ചില മാനദണ്ഢങ്ങൾ എടുത്തു കളയാനും പുതിയ ചില യോഗ്യതാമാനദണ്ഢങ്ങൾ കൂട്ടിച്ചേർക്കാനും ഇപ്പോൾ ഉള്ളതിൽ ചിലത് തിരുത്താനുമാണ്. പതിനാല് നയങ്ങളാണ് ഇതുവരെ (ചിലപ്പോൾ ഇനിയും നിർദ്ദേശങ്ങൾ വരാം). ഇതിൽ എല്ലാം ഒരുമിച്ച് ചർച്ചചെയ്ത് സമന്വയത്തിൽ എത്താൻ പറ്റില്ല. അതുകൊണ്ട് ഓരോ മാനദണ്ഢവും വായിച്ചുനോക്കി അവയിൽ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അതാത് മാനദണ്ഢത്തിനു കീഴെ കുറിക്കുക. --simy (സംവാദം) 20:42, 13 നവംബർ 2013 (UTC)

ക്രോഡീകരിക്കുമ്പോൾ മനസ്സിലാകുന്ന വിധം ക്രോഡീകരിക്കണം, ഇതിന്റെ ഇടയിലൂടെ കുഴൂരുമാരും മണ്ണത്തൂരുകാരും ഊരിപ്പോകും. ഇതിപ്പോൾ അവരെ കേറ്റാനുള്ള ശ്രമമാണെന്നു കരുതണ്ട. അതു തന്നെയാണ് ലക്ഷ്യം. അതിനാൽ നയങ്ങൾ അക്കമിട്ടു നിരത്തി മനസ്സിലാകാൻ പാകത്തിൽ വെയ്ക്കുക. ഇവിടെ പല നയങ്ങളും ചർച്ചകളും ഇപ്പോളും പത്തായത്തിലാക്കാതെ പത്തായം പോലെയാക്കി വച്ചിട്ടുണ്ട്. അതിലൊന്നും ഇത്ര ഹാഷ്‌പുഷ് ഇല്ല. എന്താ ശുഷ്കന്റെ കാന്തി. ബ്ലോഗും സോഷ്യൽ നെറ്റ്‌വർക്കു അവലംബമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും സംശയിക്കണം. എന്തായാലും സ്വന്തം കോണ്ടാക്റ്റ് ഡീറ്റെയിൽസ് പോലും വെയ്ക്കാൻ ഭയക്കുന്ന സൈറ്റുകളെ അവലംബമാക്കാൻ നടക്കുന്ന ശ്രമത്തെ എതിർക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ ആ സൈറ്റിൽ പ്രവർത്തിക്കുന്നവർ പോലും ഇവിടുള്ള ലേഖനങ്ങൾക്ക് ഉതകുന്ന വിധം അവലംബങ്ങൾ സൃഷ്ടിച്ച് വിശ്വാസ്യത തെളിയിച്ചുകളയും. അതിനോട് ഒരിക്കലും യോജിക്കാനാകില്ല. ബ്ലോഗുകളിലെ പ്രവർത്തനവും സോഷ്യൽ നെറ്റ്‌വർക്കുകളിലെ പരാമർശങ്ങളും അവലംബമാക്കാനോ ശ്രദ്ധേയതയാക്കാനോ നടക്കുന്ന ശ്രമം വെറും ബാലചാപല്യം എന്നേ പറയാനാകൂ. ബ്ലോഗർമാരെയും പ്രവേശിപ്പിക്കാൻ മാത്രം ഉദാരസമീപനം നടത്താൻ ശ്രമിക്കുന്ന ഈ ശ്രമങ്ങളും അങ്ങനെതന്നെ. അതൊക്കെ സോഷ്യൽ നെറ്റ്‌വർക്കുകളിലും ബ്ലോഗിലും ആയിക്കൂടെ. അവിടെ ചൊറിഞ്ഞാൽ ഇവിടെ ശ്രദ്ധേയത പോലും.--Roshan (സംവാദം) 14:54, 13 നവംബർ 2013 (UTC)

ഇത്രയുമൊക്കെ ആയസ്ഥിതിക്ക് പഴയ നിർദ്ദേശങ്ങളിൽ അടയിരുന്നിട്ട് കാര്യമില്ലല്ലോ!! അപ്പോ പുതിയ നിർദ്ദേശങ്ങളിലേയ്ക്ക് വരാം... അവിടേയും ഇവിടേയുമൊക്കെ കൂലങ്കഷമായ ചർച്ചകളും തെറിവിളിയും അമ്മയ്ക്കും അമ്മൂമ്മയ്ക്കും അവരുടെ തന്തതള്ളമാർക്കു വരെ വിളിച്ചിട്ട് ആകെ മുന്നോട്ടു വച്ച ആശയം ഇത്രയുമേയുള്ളോ!!!!!

എന്നിരുന്നാലും ഇതു ചർച്ചയ്ക്കെടുക്കാവുന്നതാണ്.

1.ആധികാരിക (ഓൺലൈൻ / ഓഫ്ലൈൻ മാദ്ധ്യമങ്ങളിൽ) ഒന്നിലധികം തവണ കൃതികളെക്കുറിച്ച് പഠനമോ വ്യക്തിയെക്കുറിച്ച് പരാമർശമോ വന്നിട്ടുണ്ടെങ്കിൽ പ്രസ്തുത വ്യക്തിയെയോ കൃതിയെയോ നോട്ടബിൾ ആയി പരിഗണിക്കാം.

ഇതിൽ പരാമർശം എന്നത് എങ്ങനെയുള്ള പരാമർശം ?? കാര്യമായ പരാമർശമാണോ ഒരു വരി പരാമർശമാണോ??
ഇനി ബ്ലോഗിന്റെ കാര്യം.. ബിനുമാഷ് മുന്നോട്ടുവച്ച ഭേദഗതികൾ തന്നെയല്ലേ എല്ലാത്തിലും ബാധകം.. ആദ്യം ബ്ലോഗ് എന്നൊരു വാക്ക് മാത്രമല്ലേയ്റ്റുള്ളൂ.. സാഹിത്യകൃതികൾക്ക് ഇതല്ലേ സ്ശ്രദ്ധേയതാ മാനം?!!
അവാർഡും പുസ്തകവും എങ്ങനെ ബ്ലോഗുമായി ബന്ധപ്പെടുന്നു.?
ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.ഒരു ബ്ലോഗിനേക്കുറിച്ച് എഴുത്തുകാരൻ തന്നെ പരാമർശിക്കണമോ?? അങ്ങനെയെങ്കിൽ എങ്ങനെ പരാമർശിക്കണം?
ഇനി അടുത്തത് ചില വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ഇതിൽ ആകെ കാര്യമായി എനിക്ക് തോന്നിയത് ദേവദാസ് മുകളിൽ പറഞ്ഞിരിക്കുന്ന...'ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം ഏതൊക്കെയാണ് ആ ഓൺലയിൽ ഇടങ്ങളായി താങ്കൾക്ക് തോന്നുന്നതെന്നു കൂടി പറയുമല്ലോ... (അതായത് സൈറ്റുകൾ/ബ്ലോഗുകൾ/ജേർണലുകൾ/ഒൺലൈൻ പത്രങ്ങൾ/വാരികകൾ/മാസികകൾ)--സുഗീഷ് (സംവാദം) 17:34, 13 നവംബർ 2013 (UTC)
സുഗീഷ്, പ്രസക്തമായ മാനദണ്ഢത്തിനു ചുവടെ അഭിപ്രായം എഴുതാമോ? ഓരോ മാനദണ്ഢവും വെവ്വേറെ ചർച്ച ചെയ്ത് സമന്വയത്തിൽ എത്താം. --simy (സംവാദം) 20:42, 13 നവംബർ 2013 (UTC)


വിക്കിപീഡിയ: എഴുത്തുകാരുടെ ശ്രദ്ധേയതയെ സംബന്ധിച്ച് വിയോജിപ്പുണ്ട്തിരുത്തുക

 
  "സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
   ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
   പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:
       50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
       കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
       പാഠപുസ്തകമായി അംഗീകരിച്ച കൃതി
       രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
       ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി"

ഈ മാനദണ്ഡപ്രകാരം രാജലക്ഷ്മി, കെ പി അപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവർ കഷ്ടിച്ചു കടന്നു കൂടിയേക്കാം. കാരണം കൃതികൾ ചിലരെല്ലാം പാഠപുസ്തകമാക്കിയിട്ടുണ്ട്. എം കൃഷ്ണൻ നായരൊക്കെ പെടുമോ എന്തോ? മാത്യ മറ്റത്തിനു സ്കോപ്പുണ്ട് ഇതിലേറെ. കാരണം അമ്പതിലേറെ കൃതികൾ ഉണ്ട്. സിനിമയും ഉണ്ട്. ഏറ്റുമാനൂർ ശിവകുമാറിനു സ്കോപ്പുണ്ട്. പക്ഷേ സി അഷറഫിനും കവിയൂർ മുരളിക്കും സ്കോപ്പില്ല. ഒരു പൊട്ട സിനിമ പിടിച്ചാൽ വിക്കിപ്പീഡിയയിൽ വരാം. എന്നാൽ ഒരൊന്നാന്തരം കൃതി എഴുതിയാൽ സർക്കാർ അവാർഡ് കിട്ടുന്നതുവരെ കാത്തിരിക്കണം. മസാലദോശയ്ക്കുള്ള ശ്രദ്ധേയത നോം ചോംസ്കിയെപറ്റി ഒന്നാന്തരം പുസ്തമെഴുതിയ കെ എൻ ആനന്ദനില്ല. നാലാം തരം നടന്മാരായി അഭിനയ രംഗത്തുള്ളവർക്കു കിട്ടുന്ന ശ്രദ്ധേയത വർഷങ്ങളായി ജ്ഞാന ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ഡോ.ബി ഇക്ബാലിനുണ്ടോ? അദ്ദേഹത്തിനു ശ്രദ്ധേയത ലഭിക്കുന്നത് എഴുത്തുകാരൻ എന്ന നിലയിലൊ മുൻ വി സി എന്ന നിലയിലോ? ജനപ്രിയതയെയാണോ ശ്രദ്ധേയത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

എഴുത്തിൽ പല തരം വിഭാഗങ്ങളുണ്ട് . ചരിത്രം, ഗവേഷണം, സാഹിത്യ ചരിത്രം, നിരൂപണം, വിമർശനം, പഠനം, പരിഭാഷ എന്നൊക്കെ. ഈ മേഖലയിൽ ഒക്കെ ആയിരക്കണക്കിനാളുകൾ പുസ്തകങ്ങൾ രചിക്കുന്നുണ്ട്. അവ മിക്കതും റഫറൻസ് പുസ്തകങ്ങളാണ്. അതെഴുതുന്നത് ഒരു പക്ഷേ ജീവിതത്തിൽ ഒന്നോ രണ്ടോ ആയിരിക്കാം. ഉദാ എരുമേലി പരമേശ്വരപിള്ള. അവർക്കൊന്നും ശ്രദ്ധേയതയില്ല എന്നു പറയാൻ കഴിയുമോ? കേരളത്തിലെ ദളിത് സാഹിത്യ ചരിത്രമെഴുതിയ കവിയൂർ മുരളിയുടെ ശ്രദ്ധേയത തീരുമാനിക്കാൻ എന്തു മാനദണ്ഡമാണുള്ളത്? ആരാണ് ശ്രദ്ധേയത തീരുമാനിക്കുക?

എട്ട് വർഷമായി ഒരു കലാശാലാദ്ധ്യാപകനായി ജോലി ചെയ്യുന്ന എനിയ്ക്ക് വിക്കിപ്പീഡിയാ മലയാളം പഴയ സാഹിത്യത്തെപറ്റിയല്ലാതെ ഒരു തരത്തിലുമുള്ള പുതിയ സാഹിത്യത്തെപറ്റിയും എഴുത്തുകാരെപ്പറ്റിയും അറിയാൻ നിർവാഹമില്ല. എന്റെ അനേകം കലാശാലാവിദ്യാർത്ഥികൾക്ക് ഇന്നും അവരുടെ അസൈന്മെന്റുകൾ, സെമിനാറുകൾ, പ്രൊജക്ടുകൾ, തീസീസുകൾ എന്നിവ തയ്യാറാക്കാൻ വളരെ കഷ്ടപ്പെട്ട് ഓരോ പുതിയ ഗ്രന്ഥകാരന്മാരേയുമ്പറ്റി വിവരം ശേഖരിക്കാൻ മറ്റു ഓൺലൈൻ പ്രസിദ്ധീകരണങ്ങളേയും (അതും തീരെയില്ല) അക്കാദമി പോലുള്ള ഗ്രന്ഥശാലകളേയും ആശ്രയിക്കുകയല്ലാതെ മാർഗമില്ല. ഇതൊന്നും ഒരു ഡിജിറ്റൽ ലോകത്ത്, ഓൺലൈൻ ലോകത്ത്, പോസ്റ്റ് മോഡേൺ കാലത്ത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. ടി വി മധു, പി പി രവീന്ദ്രൻ, കെ ഇ എൻ, പി കെ പോക്കർ, ടി ശ്രീവൽസൻ എന്നിങ്ങനെ നൂറുകണക്കിനു റഫറൻസ് ആവശ്യമുള്ള പണ്ഡിതന്മാർ മലയാളത്തിലുണ്ട്. അവരൊക്കെ പെട്ടാല്പെട്ടു എന്ന മട്ടിലാണിപ്പോൾ കരയ്ക്കു നിൽക്കുന്നത്.

അതുകൊണ്ട് എഴുത്തുകാരുടെ കാര്യത്തിൽ തന്നെ വ്യക്തമായ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരണം സാഹിത്യകാരന്മാർ, ഗവേഷകർ, വിമർശകർ, സൈദ്ധാന്തികന്മാർ, സാഹിത്യചരിത്രകാരന്മാർ എന്നിവർക്കൊക്കെ ശ്രദ്ധേയത നിർണ്ണയിക്കേണ്ടത് വ്യത്യസ്ത അളവു കോലുകൾ കൊണ്ടായിരിക്കണം. എല്ലാവർക്കും ഒരേ നുകം ചേരില്ല. എന്നു മാത്രമല്ല ശ്രദ്ധേയതാ മാനദണ്ഡം കൊണ്ടു മാത്രം അനേകായിരം ലേഖനങ്ങൾ ഒഴുവാക്കപ്പെടും. ഞാൻ എന്റെ വിദ്യാർത്ഥികളുടെ ആവശ്യത്തിനു വേണ്ടി എഴുതിയ ഏതാനും ലേഖനങ്ങളിൽ ശ്രദ്ധേയതയുടെ പേരിൽ മാർക്കിങ്ങ് വീണപ്പോൾ ഞാൻ സത്യത്തിൽ നിരാശനായി. വർഷങ്ങളോളം കുട്ടികളെ സാഹിത്യം പഠിപ്പിക്കുകയും മറ്റും ചെയ്തിട്ടുള്ള എനിയ്ക്ക് ഈ ശ്രദ്ധേയതാ നിയമം ബാലിശമായിട്ടാണനുഭവപ്പെട്ടത്. എല്ലാ എഴുത്തുകാരെക്കുറിച്ചും കിട്ടാവുന്നത്ര വിവരം ലഭിക്കുന്ന ഒരിടമായി വിക്കിപ്പീഡിയ മാറണം എന്നാണെന്റെ അഭിപ്രായം. വിവര സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ആർക്കും എന്തും നെറ്റിലൂടെ ലോകത്തെത്തിക്കാമെന്നിരിക്കെ ശ്രദ്ധേയത എന്ന മാനദണ്ഡമുണ്ടാക്കി മലയാളത്തിലെ ആയിരക്കണക്കിനു എഴുത്തുകാരെ വിധിയുടെ കളിയാട്ടത്തിനു വിട്ടുകൊടുത്ത് തമസ്കരിക്കുന്ന ഈ ഏർപ്പാട് അങ്ങേയ്അറ്റം ജനാധിപത്യവിരുദ്ധമാണ് എന്ന് രേഖപ്പെടുത്തട്ടെ. തീരെ അപ്രധാനരായ ആളുകളെപ്പോലും വിക്കിയിൽ പരാമർശിക്കണം. അതിനുള്ള ഇടം സൈബർ സ്പേസ് അനുവദിക്കുന്നുണ്ട്. അഥവാ അതിനു മാനദണ്ഡം വേണമെന്ന് ഇക്കാലത്തെ 'അഭിനവ എഡിറ്റർമാർക്ക്' നിർബന്ധമാണെങ്കിൽ താഴെപ്പറയുന്ന ചില നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു മലയാള / കേരള സാഹിത്യ ചരിത്രകാരന്മാരെ മുഴുവൻ ഉൾപ്പെടുത്തണം. പഴയ പി ഗോവിന്ദപ്പിള്ള മുതൽ ഉള്ളൂർ മുതൽ സജിതാ മഠത്തിൽ വരെ ഇതിൽ വരും. സാഹിത്യ ചരിത്രങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മുഴുവൻ എഴുത്തുകാരേയും ഉൾപ്പെടുത്തണം കേരളത്തിലെ സർവകലാശാലകളിൽ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് (അക്കാഡമിക്) വിദഗ്ദ്ധന്മാർ തയ്യാറാക്കിയിട്ടുള്ള സിലബസുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള 'റഫറൻസ് ' ഗ്രന്ഥങ്ങളുടെ രചയിതാക്കൾ ഉൾപ്പെടുത്തപ്പെടണം അഞ്ഞൂറിലേറെ ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസാധകരാൽ മൂന്നോ അതിലധികമോപ്രസിദ്ധീകരിക്കുന്ന എഴുത്തുകാരും പുസ്തകങ്ങളും പരാമശിക്കപ്പെടണം അഞ്ചിലേറെ ശ്രദ്ധേയമായ അവാർഡുകൾ നേടിക്കൊടുത്തിട്ടുള്ള പ്രസാധകരുടെ പരിഗണന ലഭിച്ച എഴുത്തുകാരെ ഉൾപ്പെടുത്തണം വള്ളത്തോൾ പുരസ്കാരം, കുമാരനാശാൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ് മുതലായ പത്ത് വർഷത്തിലേറെക്കാലമായി നിരന്തരമായി നൽകപ്പെടുന്ന ട്രസ്റ്റ് അവാർഡു ജേതാക്കളെ മുഴുവൻ ഉൾപ്പെടുത്തണം അഞ്ചിലേറെ വിഭിന്ന പ്രസിദ്ധീകരണങ്ങളിൽ മറ്റുള്ളവരാൽ പഠന്മോ നിരൂപണമോ വന്നിട്ടുള്ള എഴുത്തുകാരെ ഉൾപ്പെടുത്തണം ദേശീയ ഇംഗ്ലീഷ് പത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവരേയും ഉൾപ്പെടുത്തണം ഒരു ലക്ഷത്തിലേറെ സർക്കുലേഷനുള്ള മലയാളപത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവരേയും ഉൾപ്പെടുത്തണം വിക്കിപ്പീഡിയയിലെ ലേഖനങ്ങളിൽ അഞ്ചിലേറെത്തവണ പരാമർശിക്കപ്പെട്ടിട്ടുള്ള കൃതികളും എഴുത്തുകാരും ഉൾപ്പെടുത്തപ്പെടണം കേരള കേന്ദ്ര സാഹിത്യ അക്കാഡമി, ഭാഷാ ഇൻസ്റ്റിട്യൂട്ട് മുതലായവ, പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ള മുഴുവൻ പേരും ഉൾപ്പെടുത്തപ്പെടണം ഇന്റർനാഷണൽ മാസികകളിൽ റഫറൻസ് ചെയ്യപ്പെട്ടിട്ടുള്ള മുഴുവൻ എഴുത്തുകാരേയും/ഗവേഷകരേയും ഉൾപ്പെടുത്തണം സർവകലാശാലകൾ നൽകുന്ന ഡോക്ടറേറ്റ് ലഭിച്ചവരും അത് പുസ്തകമാക്കിയവരും അത്തരം പുസ്തകങ്ങളോ തീസിസോ റഫറൻസ് ചെയ്യപ്പെടുന്നവരുമായ (ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നവർ) ഉൾപ്പെടുത്തപ്പെടണം ശ്രദ്ധേയമായ ഒരു പുതിയ സാഹിത്യശൈലിയോ സാഹിത്യ പ്രസ്ഥാനമോ സാഹിത്യ വിഭാഗമോ ശ്രദ്ധേയമായ പരീക്ഷണമോ സിദ്ധാന്തമോ നിർമ്മിച്ചവർ പരാമർശിക്കപ്പെടണം ഒന്നിൽക്കൂടുതൽ മുഖ്യ പ്രസിദ്ധീകരണങ്ങളാൽ 'ഈ വർഷത്തെ മികച്ച കൃതികളുടെ കൂട്ടത്തിൽ' തെരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരും കൃതികളും ഉൾപ്പെടുത്തപ്പെടണം. അങ്ങനെ വന്നാൽ ശ്രദ്ധേയരായ പുതിയ എഴുത്തുകാർ ഉൾപ്പെടുത്തപ്പെടാനുള്ള അവസരമുണ്ടാകും

റഫറൻസിനായി ഈ മാധ്യമത്തെ നിരന്തരം ആശ്രയിക്കുന്ന ഒരു വിക്കി ഉപഭോക്താവിന്റെയും അയാളുടെ അനേകം വിദ്യാർത്ഥികളുടേയും അവശ്മ്മായിട്ടാണ് ഞാനിത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. വിക്കീപീഡിയയ്ക്കു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന സുമനസുകളും നിസ്വാർത്ഥരുമായ സുഹൃത്തുക്കൾ ഇത് ചർച്ച ചെയ്ത് കൊള്ളുകയോ തള്ളുകയോ ചെയ്യണമെന്നപേക്ഷിക്കുന്നു വിവരവും വിജ്ഞാനവും യഥേഷ്ടം നിറഞ്ഞൊഴുകുന്ന സരസ്വതീപ്രവാഹമാകട്ടെ വിക്കിപ്പീഡിയ --M.R.Anilkumar (സംവാദം) 07:12, 15 ജനുവരി 2014 (UTC)

ഒഴിവാക്കാനുള്ള കാരണങ്ങൾതിരുത്തുക

ശ്രദ്ധേയതയെക്കാൾ പ്രധാനമായി, ഒഴിവാക്കാനുള്ള ചില കാരണങ്ങൾ മുന്നോട്ട് വെയ്ക്കുന്നതാണ് നല്ലത്. ഉദാ വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ സ്ഥാപനങ്ങളെയോ ബൂസ്റ്റ് ചെയ്യാനുള്ള ശ്രമം. ലേഖനം പരിഗണിക്കാനുള്ള മുഖ്യ മാനദണ്ഡം, പൊതുജനം, വിദ്യാർത്ഥികൾ, ഗവേഷകർ, പത്രപ്രവർത്തകർ, മറ്റു സവിശേഷ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കുള്ള 'പ്രയോജന'മായിരിക്കണം. ആളുകളുടെ ആവശ്യം നിർവഹിക്കാൻ ഒരു ലേഖനത്തിനു കഴിഞ്ഞാൽ അതിനു ശ്രദ്ധേയതയായി. ലേഖനം പരാമർശിക്കുന്ന വ്യക്തിയെയല്ല ശ്രദ്ധേയതയുടെ മാനദണ്ഡമാക്കേണ്ടത്. മറിച്ച് ആ ലേഖനം കൊണ്ടുള്ള പൊതുവോ സവിശേഷമോ ആയ പ്രയോജനമായിരിക്കണം. ലേഖനത്തിന്റെ ശ്രദ്ധേയത മാത്രമേ പരിഗണിക്കേണ്ടതുള്ളു എന്നർത്ഥം --M.R.Anilkumar (സംവാദം) 07:30, 15 ജനുവരി 2014 (UTC)


ആനകൾതിരുത്തുക

വിക്കിപീഡിയയിൽ മൃഗങ്ങളെ പറ്റി പേജ് ഉണ്ടാക്കാൻ ഉള്ള ശ്രധേയത നയമെന്താണ് ? കേരളത്തിന്റെ തനതായ സംസ്കാരത്തിന്റെ ഭാഗമാണ് അമ്പലങ്ങളിലെയും മറ്റും ആനകൾ. പക്ഷെ ഒരാനക്ക് സ്വന്തമായി വിക്കി പെജുണ്ടാകാൻ എന്താണ് മാനദണ്ഡം??--Rakeshwarier (സംവാദം) 07:22, 9 നവംബർ 2013 (UTC)

ആനകൾക്കായി ശ്രദ്ധേയതാ മാനദണ്ഡം മലയാളം വിക്കിയിൽ നിലവിലില്ല. അങ്ങനെയുള്ള അവസരത്തിൽ പൊതുവായ ശ്രദ്ധേയത മാനദണ്ഡമായി എടുക്കും. ശ്രദ്ധേയതാ നയം നിലവിലുണ്ടെങ്കിൽ അതാണ് ബാധകമാകുക.--Roshan (സംവാദം) 07:49, 9 നവംബർ 2013 (UTC)

ആനകളുടെ താളുകളിൽ ഉപയോക്താക്കൾ ഇടയ്ക്കിടയ്ക്ക് മായ്ക്കുക/ശ്രേദ്ധെയത ഫലകങ്ങൾ ചേർത്ത് കാണാറുണ്ട്‌. പൊതുവായ ശ്രദ്ധേയത മാനദണ്ഡമായി എടുക്കും എങ്കിൽ നിലവിൽ അവലംബങ്ങളോട് കൂടി നിലനിൽക്കുന്ന ലേഖനങ്ങളിൽ നിന്ന് മായ്ക്കുക എന്ന ഫലകം എടുത്ത് മാറ്റാമോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:14, 11 നവംബർ 2013 (UTC)

ഇങ്ങനൊന്ന് മുന്നോട്ടു വെച്ചാലോ ??

അമ്പലത്തിൽ / ഉത്സവങ്ങളിൽ / നേര്ച്ചകളിൽ (religious festivals) ഉപയോഗിക്കപ്പെടുന്ന ആനകളുടെ ശ്രദ്ധേയത നയം

തീര്ച്ചയായും പാലിക്കേണ്ട നിബന്ധനകൾ ക) ആന ഒരു പ്രത്യേക പേരില് അറിയപ്പെടണം.. താഴെ പറയുന്നതിൽ ഏതെങ്കിലും ഒന്ന് കൂടെ പാലിക്കണം ഖ ) ആന മദപ്പാടു കൊണ്ടോ അക്രമം കൊണ്ടോ ഏല്ക്കേണ്ടി വന്ന ക്രൂരത കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ ഒരു വാർത്ത പ്രധാന സംഭവത്തിൽ ഉൾപ്പെടുക ഗ ) ആനയെ പറ്റി വ്ഷയത്തിൽ നിന്നും സ്വതന്ത്രമായ മാധ്യമം ഒന്നിലധികം തവണ കാര്യമായി പരമാര്ഷിക്കുക. ഉദാ ഇ4എലെഫന്റ്റ്‌ പോലുള്ള ഒരു പ്രോഗ്രാം, ഒരു പുസ്തകം etc.

മുകളിലെ നിര്ബന്ധം ആയ നിബന്ധനകൾ (ക)(ഖ)(ഗ) പാലിക്കാതെ താഴെ പറയുന്നവ മതിയായ കാരണങ്ങളാകില്ല

ഘ ) ആനക്ക് ഗജരാജൻ / ഗജേന്ദ്രൻ etc പട്ടങ്ങൾ കിട്ടിയിട്ടുണ്ട് ങ്ങ ) ആനക്ക് വിവിധ ആനപ്രേമി സംഘങ്ങളുടെയും ഉത്സവ കമ്മിട്ടിക്കരുടെയും felicitation കിട്ടിയിട്ടുണ്ട് ച ) ആനയുടെ കൊമ്പിന്റെ നീളം, തുമ്പിയുടെ നീളം, ഉയരം തുടങ്ങിയ ശാരീരിക പ്രത്യേകതകൾ ഛ ) ആനയുടെ സൌമ്യത തുടങ്ങിയ attributed qualities ..

Rakeshwarier (സംവാദം) 21:40, 11 നവംബർ 2013 (UTC)

ആനകൾ, സ്കൂളുകൾ തുടങ്ങിയ വിഷയങ്ങളിൽ പൊതുവായ ഓരോ ലിസ്റ്റ്-അധിഷ്ഠിത പ്രാഥമികതാളുകളും അവയിലെ ഓരോ ഉപശീർഷകത്തിനും (ലിസ്റ്റിനങ്ങൾക്കും) ലഘുഖണ്ഡികകളിലായി തനതുവിവരങ്ങളും (വേണമെങ്കിൽ ചിത്രവും) എന്ന അടിസ്ഥാനരീതിയും കൂടുതൽ ഉള്ളടക്കവും അവലംബത്തോടെയുള്ള വിശദാംശങ്ങളും ഉള്ളവയ്ക്കു മാത്രം അവ ലഭ്യമാകുന്ന മുറയ്ക്കു് പ്രത്യേകലേഖനങ്ങളുടെ നിർമ്മാണവും എന്ന നയം സ്വീകരിച്ചാൽ മതി എന്നു് അഭിപ്രായപ്പെടുന്നു. മുമ്പ് ഗ്രന്ഥശാലകളുടെ കാര്യത്തിൽ നടന്ന സമാനമായ ചർച്ച ഓർക്കുമല്ലോ. വിശ്വപ്രഭViswaPrabhaസംവാദം 20:51, 12 നവംബർ 2013 (UTC)

ഒരു വന്യജീവി എന്നതിൽ കവിഞ്ഞ് എന്തു പ്രത്യേകതയാണ് ആനകൾക്കുള്ളത്? മനുഷ്യൻ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് കയറും ചങ്ങലയും ഇട്ടുവലിച്ചും കൂർത്ത ലോഹം കൊണ്ട് കുത്തിയും ചുട്ടുപഴുത്ത ലോഹം കൊണ്ട് പൊള്ളിച്ചും പീഡിപ്പിച്ച് അനുസരിപ്പിക്കുന്ന പല ജന്തുക്കളിൽ ഒന്നുമാത്രമാണ് ആനയും. അല്ലെന്ന് തോന്നുന്നത് മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള ഫ്യൂഡൽ തഴമ്പു കൊണ്ടാണ്. ആനകളെ പറ്റി ലേഖനമാകാമെങ്കിൽ അതേ അളവുകോൽ വച്ച് പ്രശസ്തരായ sniffer dogs-നെയും സർക്കസ് സിംഹങ്ങളെയും കരടികളെയും പ്രശസ്തരായ മഹാരാജാക്കന്മാരുടെ മൂലം താങ്ങിയതിനാൽ ചരിത്രത്തിൽ ഇടം പിടിച്ച കുതിരകളെയും കുറിച്ചും ലേഖനം വേണം. --PrinceMathew (സംവാദം) 05:11, 13 നവംബർ 2013 (UTC)
പ്രിൻസ് പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. ആനയ്ക്കുള്ള ലേഖനങ്ങളിൽ കാണുന്ന ഒരു സവിശേഷതകളും അതിനുള്ളതല്ല, അത് acquire ചെയ്തതുമല്ല. എത്രത്തോളം ക്രൂരമായി കീഴ്‌പ്പെടുത്തി അനുസരിപ്പിച്ചോ അത്രയ്ക്ക് ശാന്തശീലനായിരിക്കും അത്, അപ്പോൾ നല്ല മര്യാദയുള്ളവനും തുടർന്ന് മര്യാദക്കാരനായതുകൊണ്ട്, എല്ലായിടത്തും തിടമ്പെടുക്കാനും ഉൽസവങ്ങൾക്കും കൊണ്ടുപൊകുകയും ചെയ്യും. അങ്ങനെയാണ് അത് പ്രസിദ്ധനാവുന്നതും. എന്നിട്ടോ നാനാതരം വിശേഷണങ്ങളും പട്ടങ്ങളും നൽകി വിക്കിയിലെത്തിക്കുന്നു. ഈ വാദങ്ങളെയൊന്നും ഒരാൾ പോലും പിന്തുണച്ചിലെങ്കിലും പ്രശ്നമില്ല. നാട്ടാന എന്നൊരു സാധനമില്ല, കാട്ടാന മാത്രമേയുള്ളൂ, ആന ഒരു വളർത്തുമൃഗമല്ല, ആർക്കും അതിനെ അങ്ങനെ ആക്കാനും ആവില്ല, ഓരോ ആനയും അടങ്ങി നിൽക്കുന്നതു കാണുമ്പോൾ ഓർത്തുകൊള്ളൂ ക്രൂരമായ നിരന്തര കൊടിയ പീഢനങ്ങൾ ഏറ്റുവാങ്ങിയ ഒരു വന്യമൃഗത്തെയാണ് നിങ്ങൾ മുന്നിൽ കാണുന്നതെന്ന്. ഒരുപക്ഷേ വിക്കിയിൽ ചേർക്കണമെങ്കിൽ ചേർക്കേണ്ടതും അങ്ങനെയാവണം. "ഇന്നയിടത്തു നിന്ന് ഇന്ന ദിവസം കെണിവച്ച് പിടിച്ച് അടികൊടുത്ത് മെരുക്കപ്പെട്ട ഒരാനയാണ് പാമ്പാടി രാജൻ/കേശവൻ/..... (ക്രൂരമായ മർദ്ദനം കാരണം കേൾവി നഷ്ടമായതിനാൽ) ഉൽസവസ്ഥലത്ത് പെരുമ്പറ മുഴങ്ങുമ്പോഴും വെടിക്കെട്ട് നടക്കുമ്പോഴും ഈ ആന ശാന്തനായി നിൽക്കാറുണ്ട്. (ഒരിക്കൽ വെള്ളമടിച്ച് ആശാൻ തോട്ടി കൊണ്ട് കണ്ണുകുത്തി പൊട്ടിച്ചപ്പോൾ കാഴ്ച്ച നഷ്ടപ്പെട്ട ഈ ആന) ഉൽസവങ്ങളിലെ വെടിക്കെട്ട് മൂലമുണ്ടാവുന്ന പ്രകാശത്തിലും ശാന്തസ്വഭാവം കാണിക്കുന്നുണ്ട്. (കൊടിയ മർദ്ദനത്തെ ഭയന്ന്) തിളച്ച ടാർ റോഡുവഴിയിൽ എത്രനേരം വേണമെങ്കിലും നടക്കാനുള്ള കഴിവുമൂലം ഈ ആനയ്ക്ക് നടരാജൻ പട്ടവും നൽകിയിട്ടുണ്ട്. --Vinayaraj (സംവാദം) 09:09, 13 നവംബർ 2013 (UTC)
 1. . ആനയ്ക്കു മറ്റു വന്യജീവികളിൽനിന്നു വ്യത്യസ്തമായി എന്തെങ്കിലും പ്രത്യേകതയുണ്ടോ, അവയെ മനുഷ്യന്മാർ എന്തു ചെയ്തു/ചെയ്യുന്നു, അതു ശരിയാണോ എന്നൊക്കെ തീരുമാനിക്കുന്നതു് വിക്കിപീഡിയയല്ല. അങ്ങനെ judge ചെയ്യുന്നതു വിക്കിപീഡിയരുടെ ജോലിയുമല്ല. ആളുകൾ ആനയെ കാണുമ്പോൾ ശ്രദ്ധിക്കുന്നുണ്ടോ, അതിനെപ്പറ്റി (അവയിൽ ഏതെങ്കിലും ഒന്നിനെപ്പറ്റി) കേൾക്കുവാനും അറിയുവാനും താല്പര്യം കാണിക്കുന്നുണ്ടോ, അത്തരം വാർത്തകൾ പത്രങ്ങളിലും മറ്റു മാദ്ധ്യമങ്ങളിലും സിനിമയിലും സാഹിത്യസാംസ്കാരികമണ്ഡലങ്ങളിലും മറ്റും വ്യാപകമായും സ്ഥിരമായും ആവർത്തിച്ചുവന്നുകൊണ്ടിരിക്കുന്നുണ്ടോ എന്നതെല്ലാമാണു് അക്കാര്യങ്ങളിൽ ആനയുടെ വിജ്ഞാനമൂല്യവും ശ്രദ്ധേയതയും തീരുമാനിക്കുന്നതു്. ഇതുവരെ/ഇപ്പോൾ കണ്ടുവരുന്നതുപോലെ, 'വളർത്താനകളെ' ദ്രോഹിക്കുന്നതു് എനിക്കും ഇഷ്ടമല്ല. പക്ഷേ അതെന്റെ സ്വന്തം മനഃസാക്ഷിയുടേയും നീതിബോധത്തിന്റേയും പ്രകൃതിസ്നേഹത്തിന്റേയും പ്രശ്നമാണു്. അതു ഞാനെന്റെ ബ്ലോഗിലും ‘പ്രകൃതിസ്നേഹം’ ഫേസ്ബുക്ക് ഗ്രൂപ്പിലും ഇനി വേണ്ടിവന്നാൽ ഒരു പുസ്തകമായോ സിനിമയായോ തന്നെയും എഴുതിക്കോളാം. എന്നാൽ ഒരുപക്ഷെ ക്രൂരമായിതോന്നിയേക്കാവുന്ന നിസ്സംഗത മാത്രമേ ഇക്കാര്യത്തിൽ ഒരു വിക്കിപീഡിയനെന്ന നിലയിൽ ഇവിടെ അനുവർത്തിക്കാൻ പറ്റൂ. ചെയ്യാവുന്നതു് അതേ പേജുകളിൽ ആ ആനയോടു ചെയ്ത ക്രൂരകൃത്യങ്ങളുടെ ലഭ്യമായ പൂർവ്വചരിത്രം മുഴുവൻ ഡോക്യുമെന്റ് ചെയ്യുകയാണു്.
 2. . സ്നിഫ്ഫർ ഡോഗുകളെപ്പറ്റിയും കുതിരകളെപ്പറ്റിയും കൂടി ലേഖനങ്ങളാവാം. അവയ്ക്കോരോന്നിനും ശ്രദ്ധേയത എത്ര, എങ്ങനെ വേണം എന്നതു് വേറെ ചർച്ചചെയ്തു് അളന്നുമുറിക്കേണ്ട വിഷയമാണു്.
 3. . വഴിപോക്കന്മാരുടെ കയ്യടി ചുളുവിലും കൊട്ടകൊട്ടയായും പെട്ടെന്നും കിട്ടാൻ നല്ലൊരു മാർഗ്ഗമാണു് ഫ്യൂഡൽ തഴമ്പ്, രാജാക്കന്മാരുടെ മൂലംതാങ്ങി എന്നൊക്കെ പറയുന്നതു്. അതേ നാണയം കൊണ്ടു് പള്ളിസ്കൂളിൽ പഠിപ്പിച്ചുവിട്ട ‘അന്യതാബോധം’ കൊണ്ടാണു് ആനകളോടു് ഈ വല്ലാത്ത അമ്മായിസ്നേഹം എന്നും അതുകൊണ്ടുതന്നെയാണു് ഇത്തരം പോപ്പുലിസ്റ്റ് POV ഒക്കെ ഉണ്ടാവുന്നതെന്നും” വേണമെങ്കിൽ തിരിച്ചടിക്കാം. പക്ഷേ അങ്ങനെ ചുണ്ടയ്ക്കാക്കച്ചവടം നടത്താൻ ഇപ്പം മനസ്സില്ല.
 4. . ഇത്രേം കുഞ്ഞ്യ ആനയുടെ പേജുണ്ടു്, ഇത്രേം വല്യ കവിയുടെ പേജില്ല എന്നു പറയുന്നവരോടു് സഹതപിക്കാനേ കഴിയൂ. വിക്കിപീഡിയ എന്ന ആശയത്തിനെക്കുറിച്ചുള്ള അവരുടെ വിവരക്കേടിനു തൽക്കാലം മരുന്നൊന്നുമില്ല.
 5. . ഇതൊക്കെയാണെങ്കിലും ഏതെങ്കിലും ആന വന്നു് സ്വന്തം ആത്മകഥ വിക്കിയിലെഴുതിയാൽ ആ വിശുദ്ധഗർഭത്തിന്റെ ഉത്തരവാദിയെ ഒന്നുരണ്ടുകൊല്ലം കാത്തുകിടന്നു് ആ ലേഖനവും ഡീലിറ്റു ചെയ്യപ്പെട്ടു എന്നു വരാം. ഇനി അങ്ങനെ പാടില്ല്യാച്ചാ, ഏതെങ്കിലും പാപ്പാന്മാർ വന്നു് ലേഖനത്തെ സഹായിക്കേണ്ടി വരും.
വിശ്വപ്രഭViswaPrabhaസംവാദം 09:26, 13 നവംബർ 2013 (UTC)

വിനയനും പ്രിൻസും പറഞ്ഞതനുസരിച്ച് ടി.പി. ചന്ദ്രശേഖരനെ ഓർമ്മവരുന്നു. ആനയും അദ്ദേഹവും പീഠയേറ്റുവാങ്ങി ശ്രദ്ധേയത നേടി എന്നും ആവാം.--Roshan (സംവാദം) 09:35, 13 നവംബർ 2013 (UTC)

വിനയൻ മാഷ് പറയുന്നതും ലേഖനത്തിൽ എഴുതിയിട്ടുള്ള ആനപ്രേമിയുടെ സ്വരവും ആന എന്നതിന്റെ ഒരു മാനസിക വിചാരമാണ്. ഇവിടെ വിക്കിയിൽ നമുക്കു വേണ്ടത് അതിന്റെ വിജ്ഞാനമൂല്യം ആണ്. സ്ത്രീപീഡനവും പീഡോഫീലിയയും അങ്ങേയറ്റം മാനസിക വൈകൃതം എന്നു സമൂഹം ഏകദേശം മൊത്തമായും കരുതുന്ന സാധനങ്ങളാണെങ്കിലും വിക്കിയിൽ അതിനെയൊക്കെ പറ്റി എഴുതരുതെന്നു പറയുന്നതു ശരിയല്ലല്ലോ! അതിന്റെ വിജ്ഞാന മൂല്യത്തിനെ ഇവിടെ കടത്തരുതെന്നു പറയുന്നത് ശരിയല്ല. ഹിറ്റ്ലറിനെയും മറ്റും പറ്റി എഴുതുന്നത് ജൂതന്മാരോടുള്ള ക്രൂരതായാണെന്നു പറയുന്നതുപോലെ ഈ ആനയോടുള്ള ക്രൂരതകൾ മൂലം ആനകളെ പറ്റിയുള്ള താളുകൾ മായ്ക്കണം എന്നു പറയുന്നതും ശുദ്ധ അസംബണ്ഡമായി തന്നെ കണക്കാണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:15, 13 നവംബർ 2013 (UTC)

@ റോഷൻ: പീഠയാണെങ്കിൽ യേശുവിനേയും വിക്കിക്കു പുറത്താക്കണം. പീഠതന്നെയാണല്ലോ പുള്ളിയുടേയും ശ്രദ്ധേയത (ആരും തല്ലരുത്, വെറുതേ ഒരു ഉദാഹരണം പറഞ്ഞതാ...) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:17, 13 നവംബർ 2013 (UTC)

//പള്ളിസ്കൂളിൽ പഠിപ്പിച്ചുവിട്ട ‘അന്യതാബോധം’ കൊണ്ടാണു് ആനകളോടു് ഈ വല്ലാത്ത അമ്മായിസ്നേഹം എന്നും അതുകൊണ്ടുതന്നെയാണു് ഇത്തരം പോപ്പുലിസ്റ്റ് POV ഒക്കെ ഉണ്ടാവുന്നതെന്നും” വേണമെങ്കിൽ തിരിച്ചടിക്കാം. പക്ഷേ അങ്ങനെ ചുണ്ടയ്ക്കാക്കച്ചവടം നടത്താൻ ഇപ്പം മനസ്സില്ല.//

എന്റെയും താങ്കളുടെയും തലമുറകൾ ഉൾപ്പെടെ അക്ഷരാഭ്യാസമുള്ള മലയാളികളിൽ ഭൂരിഭാഗവും പഠിച്ചു വളർന്നത് പള്ളിസ്കൂളുകളിൽ തന്നെയാണ്. ആ വിദ്യാലയങ്ങളിൽ പകർന്നു തന്ന പൊതുബോധമാണ് ആധുനിക മലയാളിയെ ഭരിക്കുന്നതെങ്കിൽ അത് തികച്ചും അഭിമാനകരമായ കാര്യമാണ്. ആനകളെ മാത്രമല്ല, കീഴ്ജാതിക്കാരനായ മനുഷ്യനെയും സഹജീവിയായി കാണാൻ പഠിപ്പിച്ചത് പള്ളിസ്കൂളുകൾ തന്നെയാണ്. അതേ പള്ളിസ്കൂളുകളിൽ നിന്നാണ് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ഒരു ജനത അക്ഷരം പഠിച്ചത്. ആ വിദ്യാലയങ്ങളിൽ നിന്ന് കിട്ടിയ അറിവിന്റെ വെളിച്ചത്തിലാണ് തങ്ങൾ തലമുറകളായി അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് ഇവിടുത്തെ കീഴാളർ മനസിലാക്കിയത്. തങ്ങളുടെ സ്ത്രീകൾക്കും മാറുമറയ്ക്കാൻ അർഹതയുണ്ടെന്നു അവർ ആദ്യമായി മനസിലായത് ഇതേ പള്ളിസ്കൂളുകളിൽ നിന്നാണ്. എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. ആ ചുണ്ടങ്ങ കയ്യിൽത്തന്നെയിരിക്കട്ടെ. ഇവിടെ ചർച്ച ചെയ്യുന്ന വിഷയം അതല്ല.

//ഹിറ്റ്ലറിനെയും മറ്റും പറ്റി എഴുതുന്നത് ജൂതന്മാരോടുള്ള ക്രൂരതായാണെന്നു പറയുന്നതുപോലെ ഈ ആനയോടുള്ള ക്രൂരതകൾ മൂലം ആനകളെ പറ്റിയുള്ള താളുകൾ മായ്ക്കണം എന്നു പറയുന്നതും ശുദ്ധ അസംബണ്ഡമായി തന്നെ കണക്കാണം.//

ഹിറ്റ്‌ലറെ കുറിച്ചുള്ള വിക്കി താളിൽ തീർച്ചയായും അയാൽ ജൂതരെ കൂട്ടക്കൊല ചെയ്തതിനെ കുറിച്ച് പരാമർശം ഉണ്ടാകും. ആനയോടുള്ള ക്രൂരതകൾ മൂലം ആനകളെ പറ്റിയുള്ള താളുകൾ മായ്ക്കണം എന്നല്ല പറയുന്നത്. ഈ ക്രൂരതകൾ ഒഴിവാക്കി നിർത്തിയാൽ ഇവ ശ്രദ്ധേയതയില്ലാത്ത വെറും കാട്ടുജന്തുക്കൾ മാത്രമാണ് എന്നതാണ്.

//പീഠതന്നെയാണല്ലോ പുള്ളിയുടേയും ശ്രദ്ധേയത//

ക്രിസ്തുവിന്റെ ശ്രദ്ധേയത ലോകത്തെ പകുതിയിലേറെ ആളുകൾ അദ്ദേഹത്തെ ദൈവപുത്രനായോ പ്രവാചകനായോ കണക്കാക്കുന്നു എന്നതാണ്. --PrinceMathew (സംവാദം) 10:44, 13 നവംബർ 2013 (UTC)
ക്ഷമിക്കണം, ക്രിസ്തുവിനെ വിട്ടേരെ! അദ്ദേഹത്തിനെ പറയാൻ ഉദ്ദേശിച്ചതല്ല.
 • ആനകൾ കേരളത്തിലെങ്കിലും വെറും കാട്ടു ജന്തുക്കളല്ലെന്നാണെന്റെ അഭിപ്രായം. അതു കേരള സമൂഹവുമായും സംസ്ക്കാരവുമായും വളരെ അടുത്ത ഒന്നല്ലേ? ആനകളോടുള്ള ക്രൂരതകളും വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യപ്രശ്നമാണെന്നതും ആനകളെ ശ്രദ്ധേയരാക്കുന്നില്ലേ? ക്രൂരതകൾ എടുത്തുമാറ്റിയാൽ കുറച്ചുപേർക്കു ആനകളിൽ വേറേ ഒരു പ്രത്യേകതയും ഇല്ല എന്നതു സത്യമായിരിക്കാം. പക്ഷേ കേരളത്തിലെ പൊതുസമൂഹത്തിൽ അങ്ങനെയാണോ? നാട്ടിൽ വളർത്തുന്ന (ക്രൂരതയോടെ അടിച്ചടക്കിയതു തന്നെ) ആനകൾ ഒന്നും ശ്രദ്ധേയരല്ല എന്ന പരാമർശം ശരിയല്ലെന്നു തന്നെയാണ് എന്റെ പക്ഷം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:03, 13 നവംബർ 2013 (UTC)
ആനകൾക്കായാലും, പൂച്ചകൾക്കായലും വിക്കിപീഡിയയിലെ ജനറൽ ശ്രദ്ധേയത ബാധകമാണ് അതായത് ഒന്നിൽ കൂടുതൽ സോഴ്സുകളിൽ കാര്യപരാമർശം ഉള്ളത്, അത്തരം ക്രൈറ്റീരിയയിലുള്ളവ എന്തുതന്നെയായാലും വിക്കിയിൽ വരും.--KG (കിരൺ) 14:05, 13 നവംബർ 2013 (UTC)

ഇതെങ്ങനെ പറഞ്ഞു മനസിലാക്കും എന്നെനിക്കറിയില്ല

ലൈക്ക ബഹിരാകാശത്ത് പോയത് അതിനു വേണം എന്നുണ്ടായിട്ടല്ല അതിനെ ഒരു പട്ടിയോടുള്ള ക്രൂരതയായി കണ്ടു ആ പേജ് പാടില്ല എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ?

ഒരു ആനക്ക് എന്താണ് പ്രത്യേകത ? ആന എന്ത് ചെയ്യുന്നു എന്നതല്ൽ ആന മറ്റുള്ളവര്ക്ക് എന്താണ് എന്നതാണ് ഇവിടത്തെ ശ്രദ്ധേയത ..

കോടികൾ മറിയുന്ന,ജനലക്ഷങ്ങല് പങ്കെടുക്കുന്ന കേരള ഉത്സവങ്ങളുടെ ഒഴിച്ചുക്കൂടാനാവാത്ത സൂപര് താരങ്ങൾ, പത്തും അതിൽ കൂടുതലും ആനകൾ ഇല്ലാതെ ഒരു പ്രധാന നേര്ച്ചയോ ഉത്സവമോ നടക്കാറില്ല നീരവധി ആനപ്രേമി സംഘങ്ങൾ , ബ്ലോഗുകൾ, ഫെസ്ബൂക് ഗ്രൂപ്പുകൾ, ഇ ഫോര് എലെഫന്റ്റ്‌ പോലെ ഒരു dedicated ടീവീ പ്രോഗ്രാം, ഉത്സവ കാലത്തെ ഫ്ലെക്സുകൾ, ഗജ രാജ പട്ടം പോലെ അനവധി അവാർഡുകൾ,ലക്ഷങ്ങൾ വില മ്തിക്കുന്ന ഒരു മൃഗം ..

ഇതിലുപരി മനുഷ്യന്റെ ക്രൂരതയുടെ പ്രത്യക്ഷ ഉദാഹരണങ്ങൾ, നിരവധി നിയമങ്ങളും ഗജ കമ്മിറ്റി പോലുള്ള റിപ്പോർട്ട്‌ കളും ഉണ്ടായിട്ടും അതെല്ലാം നഗ്നമായി ലംഘിച്ചു ലാഭകൊതിയന്മാരായ മനുഷ്യര് നടത്തുന്ന ക്രൂരതയുടെ ഇരകൾ ..

ഇടക്കിടെ ഉണ്ടാകുന്ന അകര്മങ്ങളിലൂടെ കൂടുത്തൽ ജനശ്രദ്ധ ആകര്ഷിക്കുന്നവർ, മൂന്നോ നാലോപേരെ കൊന്ന മറ്റൊരു മൃഗത്തെയും ഒരു നാട് ജീവനോടെ വെക് കില്ല ആനകൾ മൂന്നോ നാലോ പപ്പന്മാരെ കൊല്ലുന്നത്‌ സാധാരണം

ഇതിലെല്ലാം ഉപരി കേരളത്തിന്റെ തനതായ സംസ്കാരത്തിന്റെ ഭാഗം, അനവധി പഴഞ്ചൊല്ലുകൾ, ശൈലികൾ, കഥകൾ, സിനിമകൾ, എന്തിനു കേരളത്തിന്റെ ഔദൌഗിക മൃഗം ..

>> "ഇന്നയിടത്തു നിന്ന് ഇന്ന ദിവസം കെണിവച്ച് പിടിച്ച് അടികൊടുത്ത് മെരുക്കപ്പെട്ട ഒരാനയാണ് പാമ്പാടി രാജൻ/കേശവൻ/..... (ക്രൂരമായ മർദ്ദനം കാരണം കേൾവി നഷ്ടമായതിനാൽ) ഉൽസവസ്ഥലത്ത് പെരുമ്പറ മുഴങ്ങുമ്പോഴും വെടിക്കെട്ട് നടക്കുമ്പോഴും ഈ ആന ശാന്തനായി നിൽക്കാറുണ്ട്. (ഒരിക്കൽ വെള്ളമടിച്ച് ആശാൻ തോട്ടി കൊണ്ട് കണ്ണുകുത്തി പൊട്ടിച്ചപ്പോൾ കാഴ്ച്ച നഷ്ടപ്പെട്ട ഈ ആന) ഉൽസവങ്ങളിലെ വെടിക്കെട്ട് മൂലമുണ്ടാവുന്ന പ്രകാശത്തിലും ശാന്തസ്വഭാവം കാണിക്കുന്നുണ്ട്. (കൊടിയ മർദ്ദനത്തെ ഭയന്ന്) തിളച്ച ടാർ റോഡുവഴിയിൽ എത്രനേരം വേണമെങ്കിലും നടക്കാനുള്ള കഴിവുമൂലം ഈ ആനയ്ക്ക് നടരാജൻ പട്ടവും നൽകിയിട്ടുണ്ട്. --<<

ഇതിനൊക്കെ തക്കതായ റഫറൻസ് ഉണ്ടെങ്കിൽ ചെര്തോളൂ .. ഞാൻ പാമ്പാടി രാജന്റെ പേജിൽ അങ്ങനൊരു സെക്ഷൻ ഉണ്ടാക്കിയിട്ടുണ്ട് ... ഒറിജിനൽ രേസേര്ച് ആകരുത് എന്ന് മാത്രം

>>പ്രശസ്തരായ sniffer dogs-നെയും സർക്കസ് സിംഹങ്ങളെയും കരടികളെയും പ്രശസ്തരായ മഹാരാജാക്കന്മാരുടെ മൂലം താങ്ങിയതിനാൽ ചരിത്രത്തിൽ ഇടം പിടിച്ച കുതിരകളെയും കുറിച്ചും ലേഖനം വേണം.<<

തീര്ച്ചയായും വേണം എന്താ സംശയം ?? ബ്യൂസിഫാലസിനെയും (അലെക്സാണ്ടാരിന്റെ കുതിര ) ചെതകിനെയും (മഹാരണാ പ്രതാപിന്റെ കുതിര ) സിനിസിനാട്ടിയെയും (ulyssus ഗ്രാന്റിന്റെ കുതിര ) പോലെ ശ്രദ്ധേയ മൃഗങ്ങളെ വിക്കിയിൽ കേറ്റണ്ടതാണ്, ഇവയൊക്കെ വിക്കിയിൽ ഉണ്ട്

എല്ലാ ആനയും വിക്കിയിൽ വേണോ എന്നും വിക്കിയില എടുത്താൽ ആനപ്രേമിയുടെ ഭാഷ സംമാതിക്കണോ എന്നും ന്യായമായ ചോദ്യം .. NPOV യും ശര്ധേയത് ഇല്ലയ്മയുമൊന്നല്ല

ആനകള്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് വെച്ചാണെങ്കിൽ ആനകള്ക്കെതിരെയുള്ള ക്രൂരതക്ക് അഒരു വിക്കി പെജുണ്ടാകൂ വെങ്കിടാചലം എന്നാ ആക്ടിവ്സ്റ്റ്, ഗജ കമ്മിറ്റി റിപ്പോര്ട്ട്, ആനകലെ എഴിന്നള്ളിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ, പപ്പന്റെ ക്രൂരത മൂലം ആന ഇടഞ്ഞ സംഭവങ്ങൾ, ഒരുപാടു വിഷയങ്ങളുണ്ട്.. I can help.. Be creative, not destructive

Rakeshwarier (സംവാദം) 05:52, 14 നവംബർ 2013 (UTC)

നയരൂപീകരണത്തിൽ പങ്കാളിയാകാൻ മാത്രം വിക്കിക്ക് സംഭാവനകൾ നൽകിയചരിത്രമുള്ള ആളൊന്നുമല്ല ഞാൻ. എങ്കിലും ആനയെ വിക്കിയിൽ വാരിക്കുഴി കുത്തി പിടിച്ച് ഫെയിസ്ബുക്കിൽ എഴുന്നെള്ളിച്ച ആളെന്ന നിലയ്ക്ക് അഭിപ്രായം പറയാനുള്ള ബാധ്യസ്ഥത ഉണ്ടാകുന്നു.

1. നാട്ടാനകളുടെ ശ്രദ്ധേയത നാട്ടിൽ എത്രപേർക്കിടയിൽ അത് ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നതുമാത്രമാണ്, പോപ്പുലർ ആനകൾ ശ്രദ്ധേയരാണ്.

2. പീഡോഫൈലുകളെക്കുറിച്ച് പോസ്റ്റ് എഴുതുന്നതുമായി താരതമ്യം ചെയ്യാനാവില്ല ആനപ്പോസ്റ്റുകളെ. ഒന്നാമത് ആനയല്ല ക്രിമിനൽ. രണ്ടാമത് ഒരു ക്രിമിനലിനെക്കുറിച്ചും "ഏറ്റവും മികച്ച പീഡകനുള്ള മഹാപീഡകൻ എന്ന സംസ്ഥാന അവാർഡ് കരസ്തമാക്കി എന്ന് ആരും ലേഖനം എഴുതില്ല. മാത്രമല്ല, ആന വിക്റ്റിം ആണ് എന്ന കാഴ്ചപ്പാടുതന്നെ ആന ഫാൻസ് ക്ലബ്ബുകൾക്ക് ഇല്ല എന്നതിനാൽ ആനയ്ക്കു ലഭിച്ച വീരപ്പട്ടങ്ങളെ ഒഴിവാക്കൽ പറ്റില്ല, സ്വന്തം കാഴ്ച്ചപ്പാട് സ്ഥാപിക്കരുത് എന്ന വിക്കി നിയമം ബാധകമാകുന്നു.

3. ആനലേഖനങ്ങളുടെ പ്രധാന പ്രശ്നം ആന മിടുക്കൻ, സന്തുഷ്ടൻ, ജനസമ്പർക്കം ഇഷ്ടപ്പെടുന്നവൻ, പട്ടങ്ങൾ സസന്തോഷം കൈപ്പറ്റിയവൻ (പുല്ലിംഗം മനപ്പൂര്വ്വം ചേർത്തതാണ്, കൊമ്പന്മാർക്കേ സാധാരണ ഫാൻസ് ഉള്ളൂ) എന്ന രീതിയിൽ മാത്രം അവതരിപ്പിച്ചു പോകുന്നതാണ്. ഓരോരോ ആനകൾക്ക് നേരേ നടന്ന അതിക്രമങ്ങൾക്ക് ഡോക്യുമെന്റ് ചെയ്യപ്പെട്ട തെളിവുള്ള ക്രൂരതകളുടെ വിവരം ലഭ്യമാണെങ്കിൽ ചേർക്കാവുന്നതാണ്.

4. ഇതൊന്നുമല്ല ശരിയായ പോം വഴി. ആനയ്ക്ക് കേരള സംസ്കാരത്തിലുള്ള പ്രാധാന്യം എന്താണ്, അതിന്റെ ചരിത്രം എന്താണ്, നിലവിലെ റ്റ്രെൻഡ് എന്താണ്, അതുവഴി നാട്ടാനകൾ നേരിടുന്ന പ്രശ്നം എന്താണ്, ആന നാട്ടിലെ ജീവിതം ആസ്വദിക്കുകയും മനുഷ്യനെ സ്നേഹിച്ച് ജീവിക്കുകയും ആണ് എന്നത് മിധ്യാധാരണ ആണോ, ആനയ്ക്കെതിരേയുള്ള ക്രൂരതകൾ എന്താണ്, കേരളത്തിലെ ആനക്കമ്പം വർദ്ധിക്കുന്നത് ഇന്ത്യയാകെ കാട്ടാനകളെ വംശനാശത്തിലേക്ക് നയിക്കുമോ, ആനസം‌രക്ഷണ നിയമം കേരളം ലംഘിക്കുന്നുണ്ടോ, നിലവിലെ നിയമങ്ങൾ ആനയ്ക്ക് പ്രയോജനം ചെയ്യുന്നുണ്ടോ, അന്താരാഷ്ട്ര സമൂഹത്തിലെയും ഇന്ത്യയിലെയും ജന്തു/പരിസ്ഥിതി വിദഗ്ദ്ധർ കേരളത്തിലെ ആനക്കമ്പത്തെ വിലയിരുത്തുന്നത് എന്നത് പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ, പത്രമാസികാ റിപ്പോർട്ടുകൾ, സർക്കാർ വെബ്സൈറ്റിലും അന്താരാഷ്ട്ര സംഘടനകളുടെ വെബ്സൈറ്റിലും ഉള്ള വിവരങ്ങൾ എന്നിവയിലേക്ക് ശരിയായ അവലംബം കൊടുത്ത് സമ്പൂർണ്ണ ലേഖനം ഉണ്ടാക്കുകയും നാട്ടാനകളെപ്പറ്റിയുള്ള ലേഖനങ്ങളിൽ ഇതും കാണുക എന്ന രീതിയിൽ ഒരു കണ്ണി ചേർക്കുകയും ആണ്. ഇതോടെ ആന ലേഖനങ്ങൾ എല്ലാം തന്നെ സന്തുലിതാവസ്ഥയിൽ തനിയേ എത്തിക്കോളും എന്നാണ് എന്റെ അഭിപ്രായം. ശ്രദ്ധേയതാമാനദണ്ഡം വേണമെങ്കിൽ ആകാം, ഇല്ലെങ്കിലും കുഴപ്പമില്ല, ആകെ ആയിരത്തിൽ താഴെ നാട്ടാനകൾ ഉള്ള കേരളത്തിൽ പരമാവധി ആയിരം അധിക ലേഖനങ്ങൾ വിക്കിയിൽ വരും, അത്രതന്നെ. --ദേവാനന്ദ്/devanand (സംവാദം) 06:47, 15 നവംബർ 2013 (UTC)

തീരുമാനം എടുത്ത ശേഷം പത്തായത്തിലേക്കു മാറ്റേണ്ട താളുകൾ നയം കരട്തിരുത്തുക

കരട്തിരുത്തുക

 • തീരുമാമെടുത്ത ശേഷം പത്തായത്തിലേക്കു മാറ്റേണ്ട താളുകൾ, തീരുമാനത്തോടുകൂടി രണ്ടു ദിവസം പ്രസ്തുത താളിൽ നിലനിർത്തേണ്ടതാണ്.

ചർച്ചതിരുത്തുക

ഫലമറിയാനുള്ള അവകാശമെല്ലാവർക്കുമുണ്ട്, പത്തായത്തിലേക്ക് എല്ലാവരും എത്തിനോക്കണമെന്നില്ല, ഇതു സമവായത്തിലെത്തിയവയോ, നീക്കം ചെയ്യേണ്ട താളുകളോ, സംവാദം താളുകളോ എന്നില്ലാതെ പൊതുനയമാക്കാൻ ശുപാർശ ചെയ്യുന്നു. --എഴുത്തുകാരി സംവാദം 16:22, 18 മാർച്ച് 2014 (UTC)

യോജിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 05:12, 20 മാർച്ച് 2014 (UTC)

ഇന്റർനെറ്റ് സബ് കൾച്ചറുകളെ സംബന്ധിച്ച നയരൂപീകരണംതിരുത്തുക

ഇന്റർനെറ്റ് സബ്കൾച്ചറുകളെ കുറിച്ചുള്ള ലേഖനങ്ങൾ വിക്കിപ്പീഡിയയിൽ ചേർക്കുമ്പോൾ പിന്തുടരേണ്ട കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ ഒരു നയം ഇതുവരെ ഇല്ല. കാര്യനിർവാഹകർക്ക് തോന്നുന്നതുപോലെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഉദാഹരണത്തിനു് വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ഇന്റർനാഷണൽ_ചളു_യൂണിയൻ കാണുക, ആധികാരികമെന്ന് കരുതുന്ന വാർത്താ മാധ്യമങ്ങളിൽ വന്ന വാർത്തകളും, മറ്റു വിക്കിപ്പീഡിയരുടെ അഭിപ്രായങ്ങളും കണക്കിലെടുക്കാതെ(വോട്ടെണ്ണാൻ കാത്തിരിക്കാൻ ഇതൊരു തിരഞ്ഞെടുപ്പല്ല. എന്നാണ് അവിടെ വന്ന അഭിപ്രായം) ഏകപക്ഷീയമായി താൾ നീക്കം ചെയ്യുകയാണ് ഉണ്ടായത്, അവാർഡ് കിട്ടിയിട്ടില്ല (ഇന്റർനെറ്റ് സബ്കൾച്ചറിന് അവാർഡ്!!) എന്നതിനാൽ ശ്രദ്ധേയതയില്ല മുതലായ ബാലിശമായ നിലപാടുകളാണ് അവിടെ എടുത്തത്. എന്നാൽ ഇതിനു സമാനമായ മലയാളീഗ്രഫി ലേഖനത്തിന്റെ ശ്രദ്ധേയത ഇതിനു മുൻപ് ചോദ്യം ചെയ്യപ്പെട്ടപ്പോൾ അത് നിലനിർത്താനും തീരുമാനിച്ചു. (സംവാദം:മലയാളീഗ്രഫി കാണുക.)

ഈ രണ്ടു ലേഖനങ്ങളും വിക്കിപ്പീഡിയയിൽ നിലനിർത്തേണ്ടതാണ് എന്നാണ് എന്റെ യുക്തി പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ചിലർക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടാവാൻ കാരണം ഇന്റർനെറ്റ് സബ്‌‌കൾച്ചറുകളെ സംബന്ധിച്ച് വ്യക്തമായ ഒരു നയം മലയാളം വിക്കിപ്പീഡീയയിൽ ഇല്ലാത്തതിനാലാണ്. അതിനാൽ നയരൂപീകരണ ചർച്ച തുടങ്ങിവെക്കുന്നു. (ഇപ്പോൾ ഓഫീസിലാണ്, നയങ്ങളെ സംബന്ധിച്ച എന്റെ നിർദ്ദേശങ്ങൾ വൈകീട്ട് ചേർക്കുന്നതാണ്)

- Hrishi (സംവാദം) 10:29, 29 ജൂലൈ 2015 (UTC)
Hrishi നിലനിൽക്ക തക്കതായ ശ്രദ്ധേയത ഉണ്ടേൽ നിലനിൽക്കണം എന്ന് തന്നെയാണ് എന്റെയും നിലപാട് . നയത്തിന്റെ കുറവാണേൽ നയം ഉണ്ടാക്കാം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:53, 29 ജൂലൈ 2015 (UTC)
കരടുതരാം കരടുതരാം :) - Hrishi (സംവാദം) 11:12, 29 ജൂലൈ 2015 (UTC)


മനോരമവാർത്തയുടെ ഹൈപ്പർലിങ്കുകൾതിരുത്തുക

മറ്റ് പത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മനൊരമ വാർത്തയുടെ ഹൈപ്പർ ലിങ്കുകൾക്ക് ഒരു കുഴപ്പം ഉണ്ട്. ലിങ്ക് അല്പ നാൾ കഴിഞ്ഞാൽ ഡെഡ്‌ലിങ്ക് ആയി. ഉദാഹരണമായി വിക്കിയിൽ ഉപയോഗിച്ചിരിക്കുന്ന ചില അവലംബലിങ്കുകൾ നോക്കാം.

ഈ വിധത്തിൽ നൂറുകണക്കിനു മനോരമ-ചത്തകണ്ണികൾ വിക്കിയിൽ നിന്ന് എടുത്ത് എഴുതാൻ പറ്റും. ഇതെല്ലാം ഇപ്പോൾ ചത്തകണ്ണികൾ ആയി തീർന്നിരിക്കുന്നു.

ഈ വിധത്തിൽ, പ്രസിദ്ധീകരിച്ച് അല്പ നാളുകൾക്ക് ശേഷം കണ്ണികളെ കൊല്ലുന്നതിനു മനോരമ കമ്പനിക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ വാർത്ത്കളുടെ അവലംബം ആയി ഈ കണ്ണികൾ ഒക്കെ ഉപയോഗിച്ചിരിക്കുന്ന വിക്കിപീഡിയയിൽ ഈ പ്രശ്നം ഗുരുതരമായ സംഗതിയാണ്. അതിനാൽ ഈ പ്രശ്നത്തിനു ഒരു പരിഹാരം വിക്കിയിൽ ഉണ്ടാവേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ വെക്കുന്നു.

 1. മനോരമയുടെ ലിങ്കുകൾ അവലംബം ആയി നൽകുന്നത് പൂർണ്ണമായി നിരോധിക്കുക. (മലയാളത്തിലെ പ്രമുഖമായ ഒരു പത്രം എന്ന നിലയിൽ ആ പരിഹാരം അത്ര നന്നാണോ എന്ന് സംശയം ഉണ്ട്.
 2. അവലംബം ആയി നൽകുന്ന പേജ് അപ്പോൾ തന്നെ http://archive.is/ ഉപയോഗിച്ച് വെബ്ബ്‌ക്യാപ്ചർ ചെയ്ത് ആ ലിങ്ക് അവലംബം ആയി ഉപയോഗിക്കുക.

ഇതിൽ രണ്ടാമത്തെ പരിഹാരം ഈ വിധത്തിൽ പ്രശ്നം കാണുന്ന എല്ലാ താളുകൾക്കും ഉപയോഗിക്കാം എന്ന് തോന്നുന്നു.

ഈ വിഷയത്തിൽ വിക്കിസമൂഹത്തിന്റെ അഭിപ്രായം ക്ഷണിക്കുന്നു.--ഷിജു അലക്സ് (സംവാദം) 12:17, 30 സെപ്റ്റംബർ 2015 (UTC)

@ഉ:Shijualex ഒരു ബോട്ടോടിച്ചാലോ? ചേർത്തിട്ടില്ലേൽ ആ താളിന്റെ ഒരു ആർക്കൈവ് ബോട്ടുതന്നെ എടുത്തു വെച്ചാൽ പോരേ? വേണ്ടി വരുമ്പോൾ ലിങ്കുകളെ പിന്നീടാർക്കും Cite web/news ഫലകങ്ങളിലൂടെ കണ്ണി ചേർക്കുകയും ആവാം. (web.archive.org-ഉം ഉപയോഗിക്കാം.):- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:21, 1 ഒക്ടോബർ 2015 (UTC)
മനോരമയുടെ ലിങ്കുകൾ അവലംബം ആയി നൽകുന്നത് പൂർണ്ണമായി നിരോധിക്കുക എന്ന നിർദ്ദേശം ശരിയാണെന്ന് തോനുന്നില്ല എന്നാൽ വാർത്താ കണ്ണികൾ ചേർക്കുന്ന എല്ലാരും വെബ്ബ്‌ക്യാപ്ചർ ചെയ്ത് ആ ലിങ്ക് അവലംബം ആയി നൽക്കും എന്നും തോനുന്നില്ല. രണ്ടാമത്തെ നിർദേശത്തെ അനുകൂലിക്കുന്നു- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:04, 1 ഒക്ടോബർ 2015 (UTC)
സാധാരണ/പുതിയ ഉപയോക്താക്കൾ ചെയ്തില്ലെങ്കിൽ മറ്റുള്ളവർക്കും ആ താൾ പരിശോധിച്ച് ഇതു ചെയ്യാം.--റോജി പാലാ (സംവാദം) 09:08, 1 ഒക്ടോബർ 2015 (UTC)

എന്തായാലും ബോട്ടോടിച്ചോ മറ്റോ ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കുന്നത് നന്നാവും. ഇത് മനൊരമയിൽ ഒതുങ്ങുന്ന പ്രശ്നം ആണെന്ന് തോന്നുന്നില്ല. --ഷിജു അലക്സ് (സംവാദം) 13:35, 1 ഒക്ടോബർ 2015 (UTC)

രണ്ടാമത്തെ രീതിയാണ് കൂടുതൽ നല്ലത്. ഇത് വിക്കിപീഡിയ:കണ്ണികൾ ചേർക്കൽ അവലംബം[2] എന്ന ഭാഗത്ത് വിശദീകരിച്ചാൽ തുടക്കക്കാർക്ക് ഉപകരിക്കും. ഷാജി 15:40, 1 ഒക്ടോബർ 2015 (UTC)

രണ്ടാമത്തെ രീതിയെ അനുകൂലിക്കുന്നു. --ജേക്കബ് (സംവാദം) 22:46, 1 ഒക്ടോബർ 2015 (UTC)

രണ്ടാമത്തെ രീതിയും സുരക്ഷിതാണോ? അവയും നശിപ്പിക്കാൻ സാധ്യതയില്ലേ..---ഉപയോക്താവ്:Akbarali (സംവാദം) 12:00, 3 ഒക്ടോബർ 2015 (UTC)

ഇത് മനോരമയുടെ മാത്രം പ്രശ്നമല്ല. ഒട്ടുമിക്ക മലയാളം ഓൺ-ലൈൻ പത്രങ്ങളുടേയും സ്ഥിതി ഇതുതന്നെ. ഏതെങ്കിലും വഴിയിലൂടെ മുകളിൽ പറഞ്ഞ web.archive.org പോലെയുള്ള സംരംഭങ്ങൾ വഴിയോ അല്ലെങ്കിൽ ഏതെങ്കിലും സൈറ്റിൽ സ്ക്രീൻ കാപ്ചർ ചെയ്ത് അപ്ലോഡി അതിന്റെ ലിങ്കോ ഉപയോഗിക്കാം. ഇതിൽ web.archive.org എന്നതിന്റെ ചെറിയ ഒരു പ്രശ്നം കൂടിയുണ്ട്. മലയാളം പത്രങ്ങളിൽ ഇന്ന് ഉപയോഗിക്കുന്ന ലിങ്കുകൾ കുറേ നാളിനു ശേഷം മറ്റൊരു വാർത്തയുടെ ലിങ്കായും മാറുന്നുണ്ട്. --സുഗീഷ് (സംവാദം) 06:24, 10 ഒക്ടോബർ 2015 (UTC)

രണ്ടാമത്തെ രീതിയെ അനുകൂലിക്കുന്നു .. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 10:10, 13 ഒക്ടോബർ 2015 (UTC)

വെബ്‌സൈറ്റുകൾക്കെല്ലാംതന്നെ വാർത്തകളുമായി ബന്ധപ്പെട്ടുള്ള ഡാറ്റ സൂക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല. നമുക്ക് ചരിത്രരേഖാശേഖരണം നടത്തുന്നതാവും ഉചിതമെന്നുതോന്നുന്നു. പ്രശോഭ് ജി. ശ്രീധർ (സംവാദം) 11:07, 15 ഒക്ടോബർ 2015 (UTC)

"തിരുത്തുക" എന്നത് തിരുത്തുക.തിരുത്തുക

മലയാളം വിക്കിയിലെ തിരുത്തുക എന്ന പ്രയോഗം ചിലപ്പോഴൊക്കെ പൂർണത ഇല്ലാത്ത ഒരു പദം എന്ന ഒരു തോന്നൽ ഉണ്ടാക്കാറുണ്ട്. തിരുത്തുക എന്നതിന് പകരം നവീകരിക്കുക, മെച്ചപെടുത്തുക, പുതുക്കുക എന്നിവയിൽ ഏതെങ്കിലും ഒരു പദം ഉപയോഗിച്ച് കൂടെ...?

ലാലു മേലേടത്ത് 05:23, 14 മാർച്ച് 2016 (UTC)

നവീകരിക്കുക - ശരിയാവുമോ ചിലപ്പോഴെല്ലാം ലേഖനത്തിന്റെ പുരാതനീകരണം ആണ് നടക്കുക. മെച്ചപെടുത്തുക - പറ്റുമോ ചിലപ്പോഴെല്ലാം ലേഖനത്തിന്റെ നിലവാരം വളരെ താഴോട്ടാണ് പോവുക. അപ്പോഴെല്ലാം ഈ പുരാതനീകരണം നടത്തേണ്ടിവരാറില്ലേ? പുതുക്കുക - കുഴപ്പമില്ല നേരത്തേയുള്ളതിലും പുതിയപതിപ്പാണ് കിട്ടുക. മാറ്റുക അല്ലെങ്കിൽ മാറ്റം വരുത്തുക എന്നതല്ലേ കുറേക്കൂടി നല്ലത്. നല്ലമാറ്റങ്ങളും ചീത്തമാറ്റങ്ങളുമുണ്ടല്ലോ? തിരുത്തുകയുടെ കുഴപ്പമെന്താണ്? മാറ്റണമെങ്കിൽ ചെയ്യാം. ഒരു മാറ്റം ആർക്കാണിഷ്ടമില്ലാത്തത്.

--രൺജിത്ത് സിജി {Ranjithsiji} 05:31, 14 മാർച്ച് 2016 (UTC)

എഡിറ്റ് എന്നതാണ് ശരിയായ പദം. അഥവാ ഒരു പത്രത്തിലെ എഡിറ്റർ നിർവഹിക്കുന്ന ജോലി എഴുതിക്കൊടുക്കുന്നതെല്ലാം തിരുത്തകയല്ല. നല്ലതാണെങ്കിൽ അത് ശരിവെക്കുകയും ആവശ്യമായ നവീകരണം നടത്തുകയും മെച്ചപ്പെടുത്തുകയുമാണ്. ഈ ആശയമാണ് എഡിറ്റ് എന്ന വാക്കിനുള്ളത്. എന്നാൽ മലയാളത്തിൽ കൊടുക്കുന്ന തിരുത്തുക എന്ന വാക്ക് ആ പോസിറ്റിവ് അർഥം ഉൾക്കൊള്ളുന്നതാണോ? വൃത്തിയുള്ള ലേഖനത്തിന് നേരെയും തിരുത്തുക എന്ന ആഹ്വാനമാണ് വായനക്കാർക്ക് നൽകുന്നത്. എല്ലാം തിരുത്തണം എന്ന് വിക്കിപീഡിയ ഉദ്ദേശിക്കുന്നില്ല. സ്ഥിരമായി ആ പ്രയോഗം കണ്ടു ശീലിച്ചവർക്ക് അതിന്റെ ഉദ്ദേശ്യം തിരിയുമെങ്കിലും ആ പ്രയോഗം പലപ്പോഴും തെറ്റായ തിരുത്തലുകളിലേക്ക് വരെ നയിക്കുന്നതിന്റെ ഉദാഹരണങ്ങളും നമുക്ക് കാണിച്ചു തരുന്നു. കുറച്ചു കൂടി നല്ല പദം നവീകരിക്കുക, പുതുക്കുക, മെച്ചപ്പെടുത്തുക, എന്ന് കാണാം. അറബി വിക്കിയിൽ അദ്ൽ എന്ന പദമാണ്. അർഥം-മെച്ചപ്പെടുത്തുക, സന്തുലിതമാക്കുക,ശരിയാക്കുക എന്നർഥം. സമാനമായ പദം ഉപയോഗിക്കുകയോ എഡിറ്റ് എന്ന വാക്ക് തന്നെ നിലനിർത്തുകയോ ചെയ്യാം.സുഹൈറലി 05:55, 14 മാർച്ച് 2016 (UTC)

മലയാളം വിക്കിപീഡിയയുടെ ബാല്യദശയിൽ 'എഡിറ്റ്' എന്നു തന്നെ (മലയാളത്തിൽ) ആയിരുന്നു. [| ഈ സംവാദശകലത്തിൽ] ഇതേപ്പറ്റിയുള്ള ചർച്ച കാണാം.

ആദ്യകാലത്തു് വീക്കിപീഡിയയിലെ/ മീഡിയാവിക്കിയിലെ പരമാവധി വാക്കുകൾ തനിമലയാളത്തിലാക്കുക എന്നതായിരുന്നു പൊതുവേ അവലംബിച്ചിരുന്ന നയം. 'എഡിറ്റ്' മാറ്റി 'തിരുത്താ'ക്കിയതു് ആ സമയത്താണു്. യഥാർത്ഥത്തിൽ തിരുത്തിനു് നെഗറ്റീവ് അർത്ഥമൊന്നുമില്ല. ( കാലഹരണപ്പെട്ടതോ അപൂർണ്ണമായതോ എല്ലാം തിരുത്തേണ്ടവ തന്നെയാണു്). വിക്കിപീഡിയയിൽ എന്തായാലും ആ വാക്കു് അങ്ങനെത്തന്നെ സ്ഥിരമാവുകയും ചെയ്തു. എന്നാൽ, വിക്കിപീഡിയയെപ്പറ്റി കുറച്ചുമാത്രം അറിയാവുന്ന മാദ്ധ്യമപ്രവർത്തകർക്കും നവാഗതർക്കും ഈ വാക്കു് ശരിയല്ലാത്ത അർത്ഥമാണു തോന്നിക്കുന്നതു്.

എന്റെ അഭിപ്രായത്തിൽ, തിരുത്തുക എന്നതിനു പകരം വെക്കാൻ പറ്റിയ ഏറ്റവും യുക്തമായ വാക്കു് മെച്ചപ്പെടുത്തുക എന്നതുതന്നെയാണു്. ലേഖനം ഏതെങ്കിലും തരത്തിൽ മെച്ചപ്പെടുത്താൻ തന്നെയാണു് നാം edit ബട്ടൻ ക്ലിക്കു ചെയ്യുന്നതു്. ഇനി ആ അവസരം മുതലെടുത്തു് ആരെങ്കിലും ലേഖനം കൂടുതൽ മോശമാക്കുന്നുണ്ടെങ്കിൽ അതു് വാക്കിന്റെ കുറ്റമല്ല.

മാറ്റുക എന്നതിനു് replacement / move / change as a whole എന്ന അർത്ഥം കൂടിയുണ്ടു്. പുതിയ ആളുകൾക്കു് കൂടുതൽ ധൈര്യവും ലാഘവത്വവും നൽകാൻ കുറേക്കൂടി നിരുപദ്രവമായ വാക്കു് 'മെച്ചപ്പെടുത്തുക' എന്നുതന്നെയാണു്. ആ വാക്കിനൊരു built-in inspiration ഉണ്ടു്.

ഇതുപോലെത്തന്നെ, മാറ്റം വരുത്തേണ്ട വാക്കാണു് 'സൃഷ്ടിക്കുക'. അതെന്തോ ഭയങ്കര കാര്യമാണെന്നു തോന്നിപ്പിക്കേണ്ടതില്ല. പുതിയ ലേഖനം തുടങ്ങുക എന്നോ തുടങ്ങിവെക്കുക എന്നോ ആണു കൂടുതൽ സൗഹൃദാത്മകമായ വാക്കു്.

'തിരുത്തുക' മാറ്റുകയാണെങ്കിൽ, വളരെ പ്രധാനമായ ഒരു മാറ്റമാണു് നാം കൈക്കൊള്ളുന്നതു്. അതിനാൽ, ഇതിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു നിർദ്ദേശിക്കുന്നു: (1) തക്കതായ സമയാവധിയോടെ ഇതൊരു ചർച്ചയായി വെക്കണം. സമവായത്തിലെത്തിയിട്ടുമതി മാറ്റം. (2) ഈ മാറ്റത്തോടെ, അനുബന്ധ വാൿപ്രയോഗങ്ങൾ )ആ ക്രിയയുടെ മറ്റു രൂപങ്ങൾ അവ ഉദ്ദേശിക്കുന്ന അർത്ഥങ്ങളെ ബാധിക്കുന്നുണ്ടോ എന്നാലോചിക്കണം. (ഉദാ: കഴിഞ്ഞ മാസം 18 തിരുത്തലുകളുണ്ടായി -> കഴിഞ്ഞ മാസം 18 മെച്ചപ്പെടുത്തലുകളുണ്ടായി / 18 മാറ്റങ്ങളുണ്ടായി. വിശ്വപ്രഭViswaPrabhaസംവാദം 07:21, 14 മാർച്ച് 2016 (UTC)

അപ്പോ "തിരുത്തുക" എന്നതോ തിരുത്തോ Abijith k.a (സംവാദം) 16:05, 16 ജൂലൈ 2016 (UTC)

വീണ്ടും എഴുത്തുകാർതിരുത്തുക

വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/എഴുത്തുകാർ ഇവിടെ ഉപയോക്താവ്:M.R.Anilkumar നിർദ്ദേശിച്ചത് ചർച്ചക്കു വെക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:54, 20 ജൂൺ 2016 (UTC)

മലയാള / കേരള സാഹിത്യ ചരിത്രകാരന്മാർതിരുത്തുക

 • മലയാള / കേരള സാഹിത്യ ചരിത്രകാരന്മാരെ മുഴുവൻ ഉൾപ്പെടുത്തണം. പഴയ പി ഗോവിന്ദപ്പിള്ള മുതൽ ഉള്ളൂർ മുതൽ സജിതാ മഠത്തിൽ വരെ ഇതിൽ വരും.

സാഹിത്യ ചരിത്രങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മുഴുവൻ എഴുത്തുകാർതിരുത്തുക

സിലബസ് 'റഫറൻസ് ' ഗ്രന്ഥങ്ങളുടെ രചയിതാക്കൾതിരുത്തുക

 • കേരളത്തിലെ സർവകലാശാലകളിൽ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് (അക്കാഡമിക്) വിദഗ്ദ്ധന്മാർ തയ്യാറാക്കിയിട്ടുള്ള സിലബസുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള 'റഫറൻസ് ' ഗ്രന്ഥങ്ങളുടെ രചയിതാക്കൾ ഉൾപ്പെടുത്തപ്പെടണം

അഞ്ഞൂറിലേറെലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസാധകരാൽ മൂന്നോ അതിലധികമോ പ്രസിദ്ധീകരിക്കുന്ന എഴുത്തുകാർതിരുത്തുക

 • അവരുടെ പുസ്തകങ്ങളും ശ്രദ്ധേയമാകണം.
 • തീരെച്ചെറിയ കൈപ്പുസ്തകങ്ങൾ, ഭക്തിമാർഗ്ഗഗ്രന്ഥങ്ങൾ തുടങ്ങിയവ ധാരാളമായി പ്രസിദ്ധീകരിക്കുന്ന H&C പോലുള്ള സ്ഥാപനങ്ങളെ 500-ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണശാലകളിൽ ഉൾപ്പെടുത്തി, അവർ വഴിയായി മൂന്നോ നാലോ പുസ്തകങ്ങൾ പുറത്തിറക്കി എന്ന ഒരു ന്യായം കൊണ്ടുമാത്രം ഒരാൾ ശ്രദ്ധേയനാണെന്നു് അവകാശപ്പെടാൻ പാടില്ല.

5+ ശ്രദ്ധേയമായ അവാർഡുകൾ നേടിക്കൊടുത്തിട്ടുള്ള പ്രസാധകരുടെ പരിഗണന ലഭിച്ച എഴുത്തുകാർതിരുത്തുക

 • അഞ്ചിലേറെ ശ്രദ്ധേയമായ അവാർഡുകൾ നേടിക്കൊടുത്തിട്ടുള്ള പ്രസാധകരുടെ പരിഗണന ലഭിച്ച എഴുത്തുകാരെ ഉൾപ്പെടുത്തണം

വർഷത്തിലേറെക്കാലമായി നിരന്തരമായി നൽകപ്പെടുന്ന ട്രസ്റ്റ് അവാർഡു ജേതാക്കൾതിരുത്തുക

 • വള്ളത്തോൾ പുരസ്കാരം, കുമാരനാശാൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ് മുതലായ പത്ത് വർഷത്തിലേറെക്കാലമായി നിരന്തരമായി നൽകപ്പെടുന്ന ട്രസ്റ്റ് അവാർഡു ജേതാക്കളെ മുഴുവൻ ഉൾപ്പെടുത്തണം

അഞ്ചിലേറെ വിഭിന്ന പ്രസിദ്ധീകരണങ്ങളിൽ മറ്റുള്ളവരാൽ പഠന്മോ നിരൂപണമോ വന്നിട്ടുള്ള എഴുത്തുകാർതിരുത്തുക

 • അഞ്ചിലേറെ വിഭിന്ന പ്രസിദ്ധീകരണങ്ങളിൽ മറ്റുള്ളവരാൽ പഠന്മോ നിരൂപണമോ വന്നിട്ടുള്ള എഴുത്തുകാരെ ഉൾപ്പെടുത്തണം

ദേശീയ ഇംഗ്ലീഷ് പത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവർതിരുത്തുക

 • ദേശീയ ഇംഗ്ലീഷ് പത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവരേയും ഉൾപ്പെടുത്തണം

1ലക്ഷം+ സർക്കുലേഷനുള്ള മലയാളപത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവർതിരുത്തുക

 • ഒരു ലക്ഷത്തിലേറെ സർക്കുലേഷനുള്ള മലയാളപത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവരേയും ഉൾപ്പെടുത്തണം

വിക്കിപ്പീഡിയയിലെ ലേഖനങ്ങളിൽ അഞ്ചിലേറെത്തവണ പരാമർശിക്കപ്പെട്ടിട്ടുള്ള കൃതികളും എഴുത്തുകാരുംതിരുത്തുക

 • വിക്കിപ്പീഡിയയിലെ ലേഖനങ്ങളിൽ അഞ്ചിലേറെത്തവണ പരാമർശിക്കപ്പെട്ടിട്ടുള്ള കൃതികളും എഴുത്തുകാരും ഉൾപ്പെടുത്തപ്പെടണം

കേരള/കേന്ദ്ര സാഹിത്യ അക്കാഡമി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളവർതിരുത്തുക

 • കേരള കേന്ദ്ര സാഹിത്യ അക്കാഡമി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ള മുഴുവൻ പേരും ഉൾപ്പെടുത്തപ്പെടണം

ഇന്റർനാഷണൽ മാസികകളിൽ റഫറൻസ് ചെയ്യപ്പെട്ടിട്ടുള്ള മുഴുവൻ എഴുത്തുകാർ/ഗവേഷകർതിരുത്തുക

 • ഇന്റർനാഷണൽ മാസികകളിൽ റഫറൻസ് ചെയ്യപ്പെട്ടിട്ടുള്ള മുഴുവൻ എഴുത്തുകാരേയും/ഗവേഷകരേയും ഉൾപ്പെടുത്തണം.
 • അന്താരാഷ്ട്ര മാസികകളുടെ മാനദണ്ഡം എന്തായിരിക്കും, എവിടെയെങ്കിലും ഒരു മാസികയിൽ പേരുണ്ടായിരുന്നു എന്നു കാണിച്ച് എഴുത്തുകാർ എത്താൻ സാധ്യതയുണ്ട്. ഈ നിയമം കുറച്ചു വ്യക്തത വേണം. സർവ്വകലാശാലകളോ, സർക്കാരുകളോ, അതുപോലുള്ള അറിയപ്പെടുന്ന സ്ഥാപനങ്ങളോ പ്രസിദ്ധീകരിക്കുന്ന മാസികകൾ എന്നു വേണം. ബിപിൻ (സംവാദം) 18:44, 20 ജൂൺ 2016 (UTC)

സർവകലാശാലകൾ നൽകുന്ന ഡോക്ടറേറ്റ് - പുസ്തകം / തീസീസ്തിരുത്തുക

 • സർവകലാശാലകൾ നൽകുന്ന ഡോക്ടറേറ്റ് ലഭിച്ചവരും അത് പുസ്തകമാക്കിയവരും അത്തരം പുസ്തകങ്ങളോ തീസിസോ റഫറൻസ് ചെയ്യപ്പെടുന്നവരുമായ (ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നവർ) ഉൾപ്പെടുത്തപ്പെടണം
 • സർവ്വകലാശാലകൾ നൽകുന്ന ഡോക്ടറേറ്റ് മുകളിൽ പറഞ്ഞ അന്താരാഷ്ട്ര മാസികകളിൽ പരാമർശിക്കുന്ന ആളുകൾ എന്നാക്കി മാറ്റണം. അല്ലെങ്കിൽ പി.ച്ച്.ഡി ലഭിച്ച് എല്ലാവരും വിക്കിയിലെത്തും, അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം മിക്കവാരും ഡോക്ടറേറ്റു കിട്ടിയവരൊക്കെ അവരുടെ പ്രബന്ധങ്ങൾ പുസ്തകങ്ങളാക്കിയിട്ടുണ്ട്. ബിപിൻ (സംവാദം) 18:46, 20 ജൂൺ 2016 (UTC)

ശ്രദ്ധേയമായ ഒരു പുതിയ സാഹിത്യശൈലിയോ സാഹിത്യ പ്രസ്ഥാനമോ സാഹിത്യ വിഭാഗമോ ശ്രദ്ധേയമായ പരീക്ഷണമോ സിദ്ധാന്തമോ നിർമ്മിച്ചവർതിരുത്തുക

 • ശ്രദ്ധേയമായ ഒരു പുതിയ സാഹിത്യശൈലിയോ സാഹിത്യ പ്രസ്ഥാനമോ സാഹിത്യ വിഭാഗമോ ശ്രദ്ധേയമായ പരീക്ഷണമോ സിദ്ധാന്തമോ നിർമ്മിച്ചവർ പരാമർശിക്കപ്പെടണം

ഒന്നിൽക്കൂടുതൽ മുഖ്യ പ്രസിദ്ധീകരണങ്ങളാൽ 'ഈ വർഷത്തെ മികച്ച കൃതികളുടെ കൂട്ടത്തിൽ' തെരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരും കൃതികളുംതിരുത്തുക

 • ഒന്നിൽക്കൂടുതൽ മുഖ്യ പ്രസിദ്ധീകരണങ്ങളാൽ 'ഈ വർഷത്തെ മികച്ച കൃതികളുടെ കൂട്ടത്തിൽ' തെരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരും കൃതികളും ഉൾപ്പെടുത്തപ്പെടണം.

നിറപൂരിതമായ സ്ക്കൂൾ വിക്കിതിരുത്തുക

വിക്കിപീഡിയയിലേക്ക് ആദ്യമായി വന്നപ്പോൾ ഗഹനമായ, എന്തോ ഒന്ന് എന്നാണ് കരുതിയിരുന്നത്. അതുകൊണ്ടുതന്നെ അതിന്റെ ആഴങ്ങളിലേക്കും പോയില്ല. ആദ്യമായി വരുന്ന നവാഗതരായ വിക്കിപീഡിയർക്ക് വിക്കിപീഡിയയെ അങ്ങനെതന്നെയായിരിക്കും തോന്നുക. അതുകൊണ്ടുതന്നെ പരമാവതി അങ്ങോട്ട് എത്തിനോക്കാതിരിക്കുകയും ചെയ്യും. അധികമാരും വരാത്ത മേഖലതന്നെയാണ് വിക്കിപീഡിയ. അത് വിപുലീകരിക്കാനും, കൂടുതൽ ലേഖനങ്ങൾ ഉണ്ടാക്കുവാനും, വരും തലമുറയ്ക്ക് അറിവ് പങ്കുവെക്കുവാനുമൊക്കെ ഇനിയും, പുതിയ വിക്കിപീഡിയരെ കൊണ്ടുവരേണ്ടതുണ്ട്. അത് തുടങ്ങേണ്ടത് സ്ക്കൂൾ തലത്തുനിന്നുതന്നെയാണ്. സ്ക്കൂൾ തലങ്ങളിൽ കുട്ടികളെ വിക്കിയിലേക്ക് കൊണ്ടുവരാനുള്ള സ്ക്കൂൾ വിക്കി പദ്ധതി.

മറ്റൊന്ന്, കുട്ടികളേയും, അതോടൊപ്പം തന്നെ വരാനിരിക്കുന്ന എല്ലാ വിക്കിപീഡിയരേയും, ഇവിടേക്ക് ആകർഷിക്കണമെങ്കിൽ വിക്കിപീഡിയ കൂടുതൽ ആകർഷണീയമാകേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ വിക്കിപീഡിയ ആകർഷണമുള്ള ഒന്നല്ല. അതിനായിതന്നെ വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങൾ എന്ന പൊതു രീതി മാറ്റി വർണ്ണാഭമായ ഒരു വിക്കിപീഡിയയായി മാറ്റണം. കൂടുതൽ നിറങ്ങൾ ചേർക്കണം....

നിറപൂരിതമായ സ്ക്കൂൾ വിക്കിയെക്കുറിച്ച് ഇവിടെ ചർച്ചയ്ക്ക് വെയ്ക്കുന്നു.

മലയാളത്തിൽ പുതിയ പദങ്ങൾ വിക്കിപീഡിയയിൽ സൃഷ്ടിക്കുന്നതുസംബന്ധിച്ച് (പ്രത്യേകിച്ച് ശാസ്ത്രസാങ്കേതി രംഗത്തെ വിഷയങ്ങളിലെ പദങ്ങൾ സംബന്ധിച്ച്)തിരുത്തുക

വിക്കിപീഡിയയുടെ നയം - വിക്കിപീഡിയ:കണ്ടെത്തലുകൾ_അരുത് എന്നതാണ് വിക്കിപീഡിയയുടെ പൊതുവേയുള്ള നയം. അതായത് മറ്റെവിടെയങ്കിലും ഉപയോഗിച്ചുകാണും വരെ വിക്കിപീഡിയയിൽ ഒരു പദം ഉപയോഗിക്കാൻ കഴിയില്ല.

ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽ ഈ നയത്തിന് ഒരു ഒഴിവ് കൊണ്ടുവരുന്നതിനാണീ ചർച്ച.

പ്രശ്നങ്ങൾതിരുത്തുക

1.മലയാളത്തിൽ മതിയായ ശാസ്ത്രസാങ്കേതിക ലേഖനങ്ങൾ മറ്റുസ്ഥലങ്ങളിൽ ലഭ്യമല്ലാത്ത അവസ്ഥ. പ്രധാനമായും പുതിയ എഴുത്തുകൾ ഉണ്ടാവുന്നത് പത്രപോർട്ടലുകൾ, ബ്ലോഗുകൾ, സോഷ്യൽമീഡിയ, സർക്കാർ വെബ്സൈറ്റുകൾ തുടങ്ങിയ ഇടങ്ങളിലാണ്. ഇവിടെയൊന്നും ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയവയിലെ ലേഖനങ്ങൾ വളരെ വിരളമാണ്. ശാസ്ത്ര സാങ്കേതികരംഗത്തെ സർവ്വകലാശാല തലത്തിലുള്ള ഗവേഷണങ്ങളും ആധുനിക സാങ്കേതികവിദ്യകളും മലയാളത്തിൽ വളരെ വിരളമായേ എഴുതപ്പെടുന്നുള്ളു. അതുകൊണ്ട് പുതിയ ശാസ്ത്രസാങ്കേതികപദങ്ങൾ മലയാളത്തിൽ സൃഷ്ടിക്കപ്പെടുന്നില്ല. വിക്കിപീഡിയയുടെ നയമനുസരിച്ച് മറ്റിടങ്ങളിൽ സൃഷ്ടിക്കപ്പെടുന്നതുവരെ ഇവിടെ ഉപയോഗിക്കാൻ നിവൃത്തിയില്ല. തത്തുല്യമായ ഇംഗ്ലീഷ് പദങ്ങൾ മലയാളഅക്ഷരത്തിൽ എഴുതിവയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

2. ഇംഗ്ലീഷ് പദങ്ങൾ അപ്പടി മലയാളത്തിലുപയോഗിക്കുമ്പോഴുണ്ടാവുന്ന പ്രശ്നം. പ്രത്യേക ശാസ്ത്രത്തിലോ സാങ്കേതികവിദ്യയിലോ മുൻപരിചയമില്ലാത്ത ഉപയോക്താവിന് വളരെ ദുർഗ്രാഹ്യതയുണ്ടാക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം വളരെ കുറവായ വായനക്കാർക്ക് കാര്യം തീരെ മനസ്സിലാവുകയില്ല എന്നു പറയാം.

3.പുതിയ സാങ്കേതിക പദങ്ങൾ മലയാളത്തിലുണ്ടാവുന്നതിനെ തടയുന്നു. വിക്കിപീഡിയ ഒരു വിജ്ഞാനകോശമായി പ്രവർത്തിക്കുന്നതുകൊണ്ട് ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദമായിരിക്കും മറ്റിടങ്ങളിലും ഉപയോഗിക്കുന്നതിന് സാദ്ധ്യത അതുകൊണ്ട് ഇംഗ്ലീഷ് പദങ്ങളുടെ ഉപയോഗം പുതിയ പദങ്ങളുടെ വരവിനെ തടയുന്നു.

പരിഹാരങ്ങൾതിരുത്തുക

 1. മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കാവുന്ന ഒരു ശാസ്ത്രസാങ്കേതിക പദാവലിസൂക്ഷിക്കുക.
 2. പുതിയ പദങ്ങൾ അവയിൽ ചേർക്കുകയും ഇത് വിക്കിപീഡിയയിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകുകയും ചെയ്യുക.
 3. പുതിയ പദങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കാം. Original Research എന്ന നിയമത്തിന് തിരഞ്ഞെടുത്ത പദങ്ങൾക്ക് ഒഴിവ് അനുവദിക്കാം.

ഒരു ചർച്ച തുടങ്ങിവയ്ക്കുന്നു. ഉദാഹരണങ്ങളായി ഞാൻ തുടങ്ങിയ ലേഖനങ്ങൾ ഇന്റർഗാലക്ടിക്_നക്ഷത്രം , ഇന്റർഗലാക്ടിക്_ഡസ്റ്റ് എന്നിവ നോക്കുക. ഇന്റർഗാലാക്ടിക്എന്നതിന് മലയാളം വാക്കില്ല. inter prefix ആയി ഉപയോഗിച്ചാൽ അന്തരം എന്ന് നിഘണ്ടു പറയുന്നു. അതായ്ത് international - രാജ്യാന്തരം, intercontinental - ഭൂഖണ്ഡാന്തരം, interplanetary -ഗ്രഹാന്തരം, interstellar - നക്ഷത്രാന്തരം അങ്ങനെയെങ്കിൽ intergalactic സ്വാഭാവികമായും താരാപഥാന്തരം ആകണമല്ലോ. പക്ഷെ ഇതെവിടെയും ഉപയോഗിച്ച് കാണുന്നില്ല. അതുകൊണ്ട് മുകളിലെ നയത്തിന് എതിരായിതീരുന്നു. എല്ലാ ശാസ്ത്രവിഷയങ്ങളിലെയും ആധുനിക ഗവേഷണവിഷയങ്ങളെപ്പറ്റി എഴുതാൻ തുടങ്ങിയാൽ ഗതിയിതുതന്നെ അതുകൊണ്ട് ഒരു ഒഴിവുനയം വേണ്ടതാണെന്ന്അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} 13:06, 16 ഒക്ടോബർ 2016 (UTC)

അഭിപ്രായങ്ങൾതിരുത്തുക

ഇന്ത്യൻ, പാകിസ്താനി, ചൈനീസ്, അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ എന്നീ പ്രയോഗങ്ങളെ സംബന്ധിച്ചുള്ള നയംതിരുത്തുക

വിക്കി ലേഖനങ്ങളിലും വർഗ്ഗീകരണം നടത്തുമ്പോഴും പാകിസ്താനി, ചൈനീസ്, അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ എന്നീ വാക്കുകൾ ഉപയോഗിക്കാറുണ്ട്. ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത് പോലെ തന്നെ അവ മലയാളത്തിൽ ഉപയോഗിക്കുകയാണ്. ഇത് ശരിയായ പ്രയോഗമാണോ ? ഇതിന് പകരം പാകിസ്താനിലെ, ചൈനയിലെ, അമേരിക്കയിലെ, യൂറോപ്പിലെ, ഏഷ്യയിലെ എന്ന് പ്രയോഗിക്കേണ്ടതുണ്ടോ ? ഇത് സംബന്ധമായ തീരുമാനം ശൈലീപുസ്തകത്തിൽ ചേർക്കണമെന്ന് താല്പര്യപ്പെടുന്നു. --Adv.tksujith (സംവാദം) 13:48, 23 ഒക്ടോബർ 2016 (UTC)

അഭിപ്രായങ്ങൾതിരുത്തുക

ഇന്ത്യൻ എന്നാൽ 'ഇന്ത്യയുമായി ബന്ധപ്പെട്ടത്' എന്നാണ് അർത്ഥം. ഇന്ത്യയിലെ എന്നത് അതിന് പകരമാവില്ല. മുകളിൽ സൂചിപ്പിച്ച പദങ്ങളെല്ലാം ആ രാജ്യങ്ങളുമായി ബന്ധപ്പെട്ടത് എന്നാണ് അർത്ഥം. അതിനു തത്തുല്യമായി പദങ്ങൾ മലയാളത്തിലുണ്ടോ?--Arjunkmohan (സംവാദം) 17:28, 24 ഒക്ടോബർ 2016 (UTC)

യൻ/യിലെ പ്രയോഗത്തെക്കുറിച്ചുള്ള ശൈലീപുസ്തകത്തിന്റെ സംവാദം താളിലെ ചർച്ച ഇവിടെ, അഭിപ്രായം രേഖപ്പെടുത്തുമല്ലോ--Arjunkmohan (സംവാദം) 12:29, 12 നവംബർ 2016 (UTC)

ചലച്ചിത്രങ്ങൾ സംബന്ധിച്ച നയം ഉണ്ടാക്കുന്നതു സംബന്ധിച്ച്തിരുത്തുക

മലയാളം വിക്കിപീഡിയയിൽ ചലച്ചിത്രങ്ങൾ സംബന്ധിച്ച നയമുണ്ടാക്കാനുള്ള ചർച്ച

ഇംഗ്ലീഷിലെ നയം - [3]

"If a topic has received significant coverage in reliable sources that are independent of the subject, it is presumed to satisfy the inclusion criteria for a stand-alone article or stand-alone list."

 1. The film is widely distributed and has received full-length reviews by two or more nationally known critics.
 2. The film is historically notable, as evidenced by one or more of the following:
  • Publication of at least two non-trivial articles, at least five years after the film's initial release.
  • The film was deemed notable by a broad survey of film critics, academics, or movie professionals, when such a poll was conducted at least five years after the film's release.
  • The film was given a commercial re-release, or screened in a festival, at least five years after initial release.
  • The film was featured as part of a documentary, program, or retrospective on the history of cinema.
 3. The film has received a major award for excellence in some aspect of filmmaking.
 4. The film was selected for preservation in a national archive.
 5. The film is "taught" as a subject at an accredited university or college with a notable film program.

രൺജിത്ത് സിജി {Ranjithsiji} 09:52, 14 മേയ് 2017 (UTC)

സംവാദംതിരുത്തുക

മലയാളം ഉൾപ്പടെയുള്ള ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങൾക്കു് മാത്രമായി ഒരു നയമാണോ ലക്ഷ്യമാക്കുന്നത് ? എങ്കിൽ മുകളിൽ നൽകിയിരിക്കുന്ന നയം ഇതിനായി മാറ്റി എടുത്ത് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്.--സുഗീഷ് (സംവാദം) 09:43, 17 മേയ് 2017 (UTC)
പ്രസ്തുത വിഷയത്തിൽ ആർക്കും താത്പര്യമില്ല എന്നു തോന്നുന്നു. ആയതിനാൽ തന്നെ ഇംഗ്ലീഷ് വിക്കിയിലെ നയം അതുപോലെ തർജ്ജുമ ചെയ്ത് മലയാളത്തിലും നയമാക്കി മാറ്റാവുന്നതാണ്. --സുഗീഷ് (സംവാദം) 10:09, 19 മേയ് 2017 (UTC)
എന്റെ അഭിപ്രായത്തിൽ സിനിമകൾ എല്ലാം തന്നെ ശ്രദ്ധേയത ഉള്ളവ ആകുന്നു . ചിത്രപ്രദർശന ശാലകളിൽ വന്നിട്ടുള്ള സിനിമ എന്ന് നിർവചനം കൊടുക്കുന്നത് നന്നാക്കും , കാരണം പ്രദർശന ശാലകളിൽ വരാത്ത എന്നാൽ സിനിമ എന്ന പദവി ഉള്ള സിനിമകൾ ഒട്ടേറെ ഉണ്ട് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:46, 19 മേയ് 2017 (UTC)
രണ്ടു തരം സിനിമകൾക്കും നയം വേണം. മലയാളം വിക്കിയായതുകൊണ്ട് പ്രത്യേകിച്ച് മലയാളം സിനിമകൾക്ക് നയം അത്യാവശ്യമാണ്. ഏതാണ്ട് അതേനയം ഇന്ത്യൻ സിനിമകൾക്കും പിൻതുടരാമെന്ന് തോന്നുന്നു. ആഗോളസിനിമകൾക്ക് ആനയം പറ്റുമെന്ന് തോന്നുന്നില്ല. ചിത്രപ്രദർശന ശാലകളിൽ വന്നിട്ടുള്ള സിനിമ - ഇതിന് ഒരു കുഴപ്പമുണ്ട്. കാരണം പ്രദർശനശാലകളിൽ വരാത്തതും അവാർഡുകൾ നേടിയ സിനിമകളുമുണ്ട്. അപ്പോ

എന്റെ അഭിപ്രായത്തിൽ

 • ഇന്ത്യൻ സിനിമ - സെൻസർ ബോർഡ് അനുവദിച്ച സിനിമക്ക് ശ്രദ്ധേയതയുണ്ട്
  • പ്രദർശനശാലയിൽ വന്ന സിനിമക്ക് ശ്രദ്ധേയതയുണ്ട്
  • വിവാദത്തിൽ പെട്ട സിനിമക്ക് ശ്രദ്ധേയതയുണ്ട്
  • അവാർഡുകൾ നേടിയ സിനിമക്ക് ശ്രദ്ധേയതയുണ്ട്
  • പ്രശസ്തകൃതികളെ അവലംബിച്ച് നിർമ്മിച്ച സിനിമകൾ
  • പ്രശസ്ത അഭിനേതാക്കളുടെ നാഴികക്കല്ലുകളായ സിനിമ - ആദ്യസിനിമ, അവാർഡ് ലഭിച്ച സിനിമ, അമ്പതാം സിനിമ, അവസാന സിനിമ അങ്ങനെ
  • പ്രശസ്ത സംവിധായകരുടെ നാഴികക്കല്ലുകളായ സിനിമ -ആദ്യസിനിമ, അവാർഡ് ലഭിച്ച സിനിമ, അമ്പതാം സിനിമ, അവസാന സിനിമ അങ്ങനെ
  • അവാർഡുകളുടെ പരമ്പരയിലെ സിനിമ ഉദാ : - ഗിന്നസ്ബുക്ക് അവാർഡ് നേടിയ താരജോഡികളായ നസീറിന്റെയും ഷീലയുടെയും അവാർഡിന് കാരണമായ എല്ലാ സിനിമകളും,
  • ഒരു സിനിമാ പരമ്പരയിലെ എല്ലാ സിനിമകളും (സിബിഐ ഡയറിക്കുറിപ്പ് സീരീസ്)
 • ആഗോളസിനിമ
  • ഹോളിവുഡ്ഡിന് വേറെ നയവും മറ്റുരാജ്യങ്ങളിലെ സിനിമക്ക് വേറെ നയവും വേണ്ടിവരും
  • ഹോളിവുഡ്ഡിന് മുകളിലത്തെ നയം തുടരാമെന്ന് തോന്നുന്നു
 • മറ്റുരാജ്യങ്ങളിലെ സിനിമക്ക് വേറെ നയം വേണം

രൺജിത്ത് സിജി {Ranjithsiji} 16:05, 19 മേയ് 2017 (UTC)

സംവാദത്തിൽ പറഞ്ഞ ഇന്ത്യൻ സിനിമ - സെൻസർ ബോർഡ് അനുവദിച്ച സിനിമക്ക് ശ്രദ്ധേയതയുണ്ട്, പ്രദർശനശാലയിൽ വന്ന സിനിമക്ക് ശ്രദ്ധേയതയുണ്ട്. ഈ രണ്ട് കാര്യങ്ങളോടും യോജിക്കുന്നില്ല. സംക്ഷിപ്തം രൂപം ഇംഗ്ഗീഷിൽൽ നിന്നും തർജ്ജിമ ചെയ്ത് സംവാദത്തിനു മുകളിൽ കൊടുത്താൽ നന്നായിരുന്നു. അപ്പോൾ ആ ലിസ്റ്റിൽ നിന്ന് ചർച്ച ചെയ്യും. ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുന്നത് ഇംഗ്ലീഷ് വിക്കിയിലെ നയത്തെ അടിസ്ഥാനപെടുത്തിയാണോ അതോ സംവാദത്തിൽ കൊടുത്ത മാനദണ്ഡങ്ങളെ ആശ്രയിച്ചോ?--KG (കിരൺ) 04:48, 20 മേയ് 2017 (UTC)
മുകളിൽ പറഞ്ഞത് എന്റെ അഭിപ്രായമാണ്. മറ്റു അഭിപ്രായങ്ങൾ പറയാൻ തടസ്സമില്ല. സംക്ഷിപ്തം തർജ്ജമ ചെയ്യൽ എല്ലാവർക്കും ചെയ്യാം. പിന്നെ ചർച്ച ഒരു ലിസ്റ്റിൽ നിന്നുമാത്രമേ നടത്താവൂ എന്ന് വല്ല നിബന്ധനയുമുണ്ടോ എന്നെനിക്കറിയില്ല. ചർച്ച നടത്തുന്നത് പ്രാധമികമായി ഇംഗ്ലീഷ് വിക്കിയിലെ നയത്തെ അടിസ്ഥാനപെടുത്തിയാണെന്നാണ് എനിക്ക് മനസ്സിലായത്. അവിടത്തെ ചിലനയങ്ങളാണ് മുകളിൽ പകർത്തി വച്ചത്. ഏതായാലും ചർച്ച നടക്കട്ടെ. ഒരു നയം രൂപീകരിക്കാൻ പറ്റുമോ എന്നു നോക്കാമല്ലോ. രൺജിത്ത് സിജി {Ranjithsiji} 12:56, 21 മേയ് 2017 (UTC)

ചലച്ചിത്ര അഭിനേതാക്കൾ ശ്രദ്ധേയത സംബന്ധിച്ച നയരൂപീകരണ ചർച്ചതിരുത്തുക

ചലച്ചിത്ര അഭിനേതാക്കളുടെ ശ്രദ്ധേയതാനയം ഇംഗ്ലീഷ് വിക്കിയിൽ- [4]

 1. Has had significant roles in multiple notable films, television shows, stage performances, or other productions.
 2. Has a large fan base or a significant "cult" following.
 3. Has made unique, prolific or innovative contributions to a field of entertainment.

രൺജിത്ത് സിജി {Ranjithsiji} 10:02, 14 മേയ് 2017 (UTC)

സംവാദംതിരുത്തുക

ചലച്ചിത്ര അഭിനേതാക്കൾ എന്ന വിഷയം പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ചലച്ചിത്രത്തിൽ മാത്രമല്ല അഭിനയം ഉള്ളത്.. നാടകം, ബാലെ, ചവിട്ടുനാടകം, ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ, ടെലീ സീരിയലുകൾ തുടങ്ങി അഭിനേതാക്കൾ പ്രവർത്തിക്കുന്ന അനേകം മേഖലകളുണ്ട്. അവിടങ്ങളിലെല്ലാം അവരെ കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട്. ഇൻഡ്യയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ തന്നെ സർക്കാരിനുവേണ്ടി അതാത് മേഖലയിലുള്ളവരെ ആദരിക്കുന്നുമുണ്ട്. ആയതിനാൽ അഭിനേതാക്കൾ എന്ന ഒരു വിഭാഗമായി വിശാലമായ അർത്ഥത്തിൽ ഇത് ഉപയോഗിക്കേണ്ടതാണ് എന്ന് അഭിപ്രായപ്പെടുന്നു. ആയതുകൊണ്ടുതന്നെ അത്തരം വിഷയങ്ങളെക്കൂടി പരാമർശിക്കുന്ന (ഉൾക്കൊള്ളുന്ന ) വിധത്തിൽ നയം ഉണ്ടാക്കേണ്ടതുണ്ട്. --സുഗീഷ് (സംവാദം) 09:49, 17 മേയ് 2017 (UTC)
മലയാളത്തിൽ ചലച്ചിത്ര അഭിനേതാക്കൾക്ക് മാത്രമായി ഇംഗ്ലീഷിലെ നയം പിന്തുടരാവുന്നതാണ്. --സുഗീഷ് (സംവാദം) 10:10, 19 മേയ് 2017 (UTC)
മുകളിലെ മൂന്ന് നയങ്ങളും ഇപ്പോൾ മതിയാക്കും , significant roles എന്നതിന് നിർവചനം വേണ്ടി വന്നേക്കാം . മുകളിൽ സുഗീഷ് സൂചിപ്പിച്ച പോലെ അഭിനയം ഉള്ളത് സിനിമയിൽ മാത്രമല്ല അത് കൊണ്ട് performing roles in any Art എന്ന് ചേർത്താൽ കൊള്ളാം- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:43, 19 മേയ് 2017 (UTC)
ഇത് കുറച്ചുകട്ടിയാണ്. മലയാളത്തിലെ, ഇന്ത്യൻ സിനിമയിലെ അഭിനേതാക്കൾക്ക് കുറച്ചുകൂടി ലളിതമാക്കാമെന്നാണ് എനിക്ക് തോന്നുന്നത്. 10 തനത് വേഷങ്ങൾ (ആൾക്കൂട്ടമല്ലാതെ) ചെയ്തിട്ടുള്ള അഭിനേതാക്കൾക്ക് ശ്രദ്ധേയതയുണ്ടെന്നാണെനിക്ക് തോന്നുന്നത്,. significant fanbase - കൂടുതൽ വ്യക്തമായ നിർവ്വചനം വേണ്ടിവരും. ഇത്ര ഫേസ്ബുക്ക് ഫോളോവേഴ്സ് എന്നോ , ഇത്ര ന്യൂസ് ആർട്ടിക്കിളെന്നോ ഒക്കെയാക്കാമെന്ന് തോന്നുന്നു. performing roles in any Art ന് കുറച്ചുകൂടി വിശാലമായ നയം വേണ്ടിവരും. ഇപ്പോ തത്കാലം സിനിമ മാത്രം നോക്കാം.
 • അവാർഡ് ലഭിച്ചവർ
 • ഒന്നിലധികം അവാർഡിന് പരാമർശിച്ചവർ
 • പ്രത്യേക പരാമർശം ലഭിച്ചവർ
 • റെക്കോഡുകൾ നേടിയവർ
 • ഏതെങ്കിലും തരത്തിൽ പ്രത്യേകതയുള്ള റോളുകൾ ചെയ്തവർ (ഉദാ - കലാഭവൻമണിയുടെ ഏകാംഗസിനിമ)
 • പ്രശസ്തരായി അഭിനയിച്ചവർ - (ഉദാ അംബേദ്കറായി അഭിനയിച്ച മമ്മൂട്ടി)
 • പ്രശസ്ത കൃതികളിലെ കഥാപാത്രമായി അഭിനയിച്ചവർ
 • ചരിത്രപ്രസിദ്ധമായ കഥാപാത്രമായവർ (കൃഷ്ണൻ, കർണ്ണൻ, തച്ചോളി ഒതേനൻ അതുപോലെ)
 • പിന്നെ മുകളിലെ നയത്തിലുള്ളതും

ഇനിയും ചിലതെല്ലാം വരുമെന്ന് തോന്നുന്നു. പോർണോഗ്രാഫിക് പെർഫോമേഴ്സിനെ എന്തുചെയ്യണം. അമേരിക്കയിൽ അതിനും അവാർഡുണ്ടല്ലോ. ഇന്ത്യയിലെയോ രൺജിത്ത് സിജി {Ranjithsiji} 16:29, 19 മേയ് 2017 (UTC)

മുകളിൽ പറഞ്ഞ അതേ അഭിപ്രായം ഇവിടേയും ആവർത്തിക്കുന്നു, കരട് ശ്രദ്ധേയതയുടെ ലിസ്റ്റ് ഉണ്ടാക്കി സംവാദതാളിനു മുകളിൽ കൊടുത്ത് അതിനെ അടിസ്ഥാനമാക്കി ചർച്ച തുടങ്ങാം. സംവാദത്തിൽ കൊടുത്തിരിക്കുന്ന പലതും സാമാന്യമായി പറഞ്ഞതുപോലെ തോനുന്നു അതിന് കൂടുതൽ വ്യക്തവരുത്തണം അല്ലെങ്കിൽ ഭാവിയിൽ കൂടുതൽ ആശ്യക്കുഴപ്പങ്ങൾക്കിടവരുത്തും. ഉദാഹരണത്തിന്
അവാർഡ് ലഭിച്ചവർ- എന്ത് അവാർഡ്? ആര് നൽകിയ അവാർഡ്, അവാർഡിന്റെ ശ്രദ്ധേയതയെന്ത്?
ഒന്നിലധികം അവാർഡിന് പരാമർശിച്ചവർ: മുകളിൽ പറഞ്ഞ കാര്യം ഇവിടെയും ബാധകം
പ്രത്യേക പരാമർശം ലഭിച്ചവർ :ആര്? എവിടെ?
ശ്രദ്ധേയമായ ചിത്രങ്ങളിൽ പ്രശസ്ത കൃതികളിലെ കഥാപാത്രമായി അഭിനയിച്ചവർ, ചരിത്രപ്രസിദ്ധമായ കഥാപാത്രമായവർ (കൃഷ്ണൻ, കർണ്ണൻ, തച്ചോളി ഒതേനൻ അതുപോലെ) - എന്ന് മാറ്റിയാൽ നന്ന്.--KG (കിരൺ) 04:58, 20 മേയ് 2017 (UTC)
10 വേഷങ്ങൾ എന്നു പറയുമ്പോൾ ഒരു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ/നടിക്ക് 10 വരെ കാത്തിരിക്കേണ്ടി വരില്ലേ? അപ്രധാന കഥാപാത്രങ്ങളാണെങ്കിൽ സാരമില്ല.--റോജി പാലാ (സംവാദം) 05:01, 20 മേയ് 2017 (UTC)
കരട് ശ്രദ്ധേയതയുടെ ലിസ്റ്റ് ഉണ്ടാക്കി സംവാദതാളിനു മുകളിൽ കൊടുക്കുക.
ശ്രദ്ധേയമായ ചിത്രങ്ങളിൽ (ശ്രദ്ധേയത എങ്ങനെ കണക്കാക്കും ? 1000 ഫേസ്ബുക്ക് ലൈക്ക് എന്നെല്ലാം പറയാമോ അല്ലെങ്കിൽ 5 ന്യൂസ് റിപ്പോർട്ടുകൾ) പ്രശസ്ത കൃതികളിലെ കഥാപാത്രമായി അഭിനയിച്ചവർ, (പ്രശസ്തി കണക്കാക്കുന്നതെങ്ങനെ)
അവാർഡിന്റെ ശ്രദ്ധേയത - സർക്കാർ അവാർഡ്. 5 ലധികം വർഷം പ്രവർത്തിക്കുന്ന ടിവി/റേഡിയോ ചാനലുകൾ/പത്രങ്ങൾ/സംഘടനകൾ നൽകിയ അവാർഡ് എന്നിവ.
ഒന്നിലധികം അവാർഡിന് പരാമർശിച്ചവർ: 5 ലധികം വർഷം പ്രവർത്തിക്കുന്ന ടിവി/റേഡിയോ ചാനലുകൾ/പത്രങ്ങൾ/സംഘടനകൾ നൽകിയ അവാർഡ് എന്നിവ.
സംവാദത്തിൽ കൊടുത്തിരിക്കുന്ന പലതും സാമാന്യമായി പറഞ്ഞതുപോലെ തോന്നെങ്കിൽ അവക്ക് കൂടുതൽ വ്യക്തതവരുത്തുന്ന നിർദ്ദേശങ്ങൾക്ക് സ്വാഗതം. രൺജിത്ത് സിജി {Ranjithsiji} 12:58, 21 മേയ് 2017 (UTC)

വിദ്യാലയങ്ങൾ ശ്രദ്ധേയത സംബന്ധിച്ച നയപുനരാവിഷ്കരണ ചർച്ചതിരുത്തുക

ആധുനിക കാലത്ത് വിദ്യാലയങ്ങളെ സംബന്ധിച്ച ശ്രദ്ധേയത നയം മാറ്റുന്നതുസംബന്ധിച്ച ചർച്ച തുടങ്ങിവയ്ക്കുന്നു. നിലവിലെ നയം - വിക്കിപീഡിയ:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ ഇവിടെയുണ്ട്.

ഈ നയം കാലോചിതമായി പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ താഴെപ്പറയുന്ന മാറ്റങ്ങൾ നിർദ്ദേശിക്കുന്നു.

 1. അഞ്ച് വർഷത്തിലധികം പഴക്കമുള്ള വിദ്യാലയങ്ങൾ
 2. പാഠ്യപാഠ്യേതരവിഷയങ്ങളിലുള്ള മികവ്
  1. കലാ സാംസ്കാരിക വിഷയങ്ങളിൽ ജില്ലാതലത്തിലോ ഉപജില്ലാതലത്തിലോ ഉള്ള പങ്കാളിത്തം
  2. ഏതെങ്കിലും ഒരു അക്കാദമിക വർഷം നൂറുശതമാനം നേട്ടം
  3. സ്വന്തമായി കെട്ടിടമോ കളിസ്ഥലമോ ഉള്ള വിദ്യാലയങ്ങൾ
  4. മറ്റേതെങ്കിലും മേഖലകളിൽ ഗണ്യമായ സ്ഥാനം കൈവരിക്കുക
 3. ശ്രദ്ധേയരായ വ്യക്തികൾ പൂർവവിദ്യാർത്ഥികളായുള്ള സ്ഥാപനം

ഇവയാണ് എന്റെ നിർദ്ദേശങ്ങൾ --രൺജിത്ത് സിജി {Ranjithsiji} 05:21, 1 സെപ്റ്റംബർ 2017 (UTC)

മുകളിൽ എഴുതിയതു കൂടാതെ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ വരുന്നതോ കേരള സർക്കാർ / കേന്ദ്ര സർക്കാർ നേരിട്ടോ എയ്ഡെഡ് മാനേജ്മെന്റുകൾ വഴിയോ അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നതോ ആയ എൽ.പി. തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളും മലയാളം വിക്കിപീഡിയയുടെ ഉള്ളടക്കത്തിൽ തനതായ ലേഖനങ്ങളായി ഉൾപ്പെടണം. വിശ്വപ്രഭViswaPrabhaസംവാദം 07:01, 1 സെപ്റ്റംബർ 2017 (UTC)

പഴക്കം നോക്കാതെ എല്ലാ സർക്കാർ ശംബളം/ഗ്രാന്റ് നൽകുന്ന എല്ലാ വിദ്യാലയങ്ങളും എന്നതല്ലേ കൂടുതൽ നല്ലത്. ഷാജി (സംവാദം) 01:38, 2 സെപ്റ്റംബർ 2017 (UTC)

അതെ. വിശ്വപ്രഭViswaPrabhaസംവാദം 10:56, 2 സെപ്റ്റംബർ 2017 (UTC)

നയം വോട്ടെടുപ്പ്തിരുത്തുക

താഴെക്കൊടുത്തിരിക്കുന്നതിൽ ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കുന്ന വിദ്യാലയങ്ങൾ വിക്കിപീഡിയയിൽ ലേഖനമാകാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം

 1. അഞ്ച് വർഷത്തിലധികം പഴക്കമുള്ള വിദ്യാലയങ്ങൾ
 2. പാഠ്യപാഠ്യേതരവിഷയങ്ങളിലുള്ള മികവ്
  1. കലാ സാംസ്കാരിക വിഷയങ്ങളിൽ ജില്ലാതലത്തിലോ ഉപജില്ലാതലത്തിലോ ഉള്ള പങ്കാളിത്തം
  2. ഏതെങ്കിലും ഒരു അക്കാദമിക വർഷം നൂറുശതമാനം നേട്ടം
  3. സ്വന്തമായി കെട്ടിടമോ കളിസ്ഥലമോ ഉള്ള വിദ്യാലയങ്ങൾ
  4. മറ്റേതെങ്കിലും മേഖലകളിൽ ഗണ്യമായ സ്ഥാനം കൈവരിക്കുക
 3. ശ്രദ്ധേയരായ വ്യക്തികൾ പൂർവവിദ്യാർത്ഥികളായുള്ള സ്ഥാപനം
 4. സർക്കാർ ശമ്പളം/ഗ്രാന്റ് നൽകുന്ന എൽ.പി. തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിദ്യാലയങ്ങളും

ചർച്ചതിരുത്തുക

(സോറി. ചർച്ച ഇവിടെയാണോ വാട്ട്സ്‌ആപ്പിലാണോ പാടുള്ളതെന്നു സംശയമുണ്ടെങ്കിലും പഴയ ശീലം വെച്ച് ഇവിടെ കൊണ്ടിടുന്നു).

 • ഈ നയത്തിലെ നിബന്ധനകൾ AND കണ്ടീഷനോ അതോ OR കണ്ടീഷനോ? വിശ്വപ്രഭViswaPrabhaസംവാദം 04:50, 21 സെപ്റ്റംബർ 2017 (UTC)
 • രണ്ടായിരവും മൂവായിരവുമൊക്കെ കുട്ടികൾ (ഒക്കെ നമ്മടെയൊക്കെ നാട്ടുകാരുടെ പിള്ളേരു തന്നെയാണു്. വെള്ളക്കാരുടെ സന്തതികളൊന്നുമല്ല) പഠിച്ചിറങ്ങുന്ന, ദശാബ്ദങ്ങൾ പഴക്കമുള്ള CBSE സ്കൂളുകളോടൊക്കെ അയിത്തം കാണിക്കണമെന്ന ഉദ്ദേശമുണ്ടോ എന്നു കൂടി വ്യക്തമാവണം. അഞ്ചുവർഷമായെങ്കിലും തുടർച്ചയായി ചുരുങ്ങിയതു് 500 കുട്ടികളെങ്കിലും (അല്ലെങ്കിൽ എത്ര്യാ വേണ്ടെന്ന്‌ച്ചാ അത്ര) പഠിക്കുന്ന, അല്ലെങ്കിൽ 30 അദ്ധ്യാപകരെങ്കിലുമുള്ള എല്ലാ വിദ്യാലയങ്ങളും ശ്രദ്ധേയമായി ഉൾപ്പെടണം. വിശ്വപ്രഭViswaPrabhaസംവാദം 05:01, 21 സെപ്റ്റംബർ 2017 (UTC)
നയം OR കണ്ടീഷനാണ്. ഏതെങ്കിലും ഒരു നിയമം പാലിച്ചാൽ മതി. സർക്കാർ എന്നാൽ എല്ലാത്തരം സർക്കാരും എന്നാണ്. --രൺജിത്ത് സിജി {Ranjithsiji} 08:05, 21 സെപ്റ്റംബർ 2017 (UTC)

വോട്ട് രേഖപ്പെടുത്തുകതിരുത്തുക

 •   അനുകൂലിക്കുന്നു - പരിപാടിയോട് അനുകൂലം തന്നെ. നയം ഒന്ന്, നാല് എന്നിവയോടു മാത്രമാണ് താല്പര്യം. ആ നയം മൂന്നൊക്കെ തികഞ്ഞ തോന്ന്യവാസമായി തോന്നുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:25, 21 സെപ്റ്റംബർ 2017 (UTC)
 •   എതിർക്കുന്നു -- ഒന്നാമത്തെ നിബന്ധന ഒഴികെയുള്ളതെല്ലാം ഈ പരിപാടിയെ അതിൻറെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിപ്പിക്കുന്നതാണ്. നാലാമത്തെ വ്യവസ്ഥ സ്വാശ്രയ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇടം നൽകാത്തതാണ്. മൂന്നാമത്തെ വ്യവസ്ഥ നൂറുകണക്കിന് വിദ്യാലയങ്ങളെ മാറ്റിനിർത്തുന്നതാണ്. ഷഗിൽ കണ്ണൂർ (സംവാദം) 03:42, 21 സെപ്റ്റംബർ 2017 (UTC)
 •   എതിർക്കുന്നു - ഒന്ന് - അഞ്ച് വർഷം എന്നത് തീരെ കുറവാണ്, 50 എങ്കിലും വേണം. ഉപജില്ലാതലത്തിൽ ആ ഉപജില്ലയിലെ എല്ലാ സ്കൂളുകൾക്കും പങ്കെടുക്കാം. ഈ ഒറ്റ വരി കൊണ്ട് ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ശ്രദ്ധേയത കൈവരും, നൂറ് മേനി വിജയം എന്നത് ഏത് തലത്തിൽ. ഒറ്റത്തവണ നൂറ് മേനി കാര്യമില്ല ഒരു കുട്ടി മാത്രം പരീക്ഷയെഴുതി വിജയിച്ചാലും നൂറ് മേനി തന്നെയാണ്. മിക്ക വിദ്യാലയങ്ങൾക്കും കെട്ടിടങ്ങൾ ഉണ്ട് ഇത് ഒരു നയമായി പരിഗണിക്കാനെ പാടില്ല. ഇപ്പോൾ നിലവിലുള്ള നയത്തിന് കുഴപ്പം കാണുന്നില്ല. ഈ നയരൂപീകരണത്തോട് യോജിപ്പില്ല.--KG (കിരൺ) 05:12, 21 സെപ്റ്റംബർ 2017 (UTC)
 •   അനുകൂലിക്കുന്നു - പരിപാടിയോട് അനുകൂലം നയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകാരമുള്ള വിദ്യാലയങ്ങൾ ഉൾപ്പെടുത്താം എന്ന് മാറ്റണം അതോടുകൂടി വ്യാജന്മാർ ഒഴിവാകംTonynirappathu (സംവാദം) 07:14, 21 സെപ്റ്റംബർ 2017 (UTC)
 •   അനുകൂലിക്കുന്നു - വിക്കിപീഡിയയിൽ ജനങ്ങൾക്കു് ആവശ്യമുള്ള വിവരങ്ങളാണു് വേണ്ടതു്. വിദ്യാലയങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരം അത്തരം ആവശ്യത്തിൽ പെട്ടവയാണു്. എലിയെ പേടിച്ചു് ഇല്ലം പൂട്ടിയിട്ടിട്ടു കാര്യമില്ല. മലയാളം വിക്കിപീഡിയയെ കഴിയാവുന്നത്ര സങ്കുചിതമാക്കി അതൊരു ദന്തഗോപുരമാണെന്നു് വരുത്തിത്തീർക്കാൻ കാലാകാലങ്ങളായി ശ്രമിക്കുന്നവർ ആധികാരികതയും ശ്രദ്ധേയതയും രണ്ടാണെന്നു തിരിച്ചറിയണം. വിശ്വപ്രഭViswaPrabhaസംവാദം 08:20, 21 സെപ്റ്റംബർ 2017 (UTC)
 •   അനുകൂലിക്കുന്നു സ്വന്തമായി കെട്ടിടമോ കളിസ്ഥലമോ ഉള്ള വിദ്യാലയങ്ങൾ
 • പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ വരുന്നതോ കേരള സർക്കാർ / കേന്ദ്ര സർക്കാർ നേരിട്ടോ എയ്ഡെഡ് മാനേജ്മെന്റുകൾ വഴിയോ അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നതോ ആയ എൽ.പി. തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാലയങ്ങൾ.
 • കൂടുതൽ വിദ്യർത്ഥികൾ പഠിക്കുന്ന സ്കൂളുകൾ (എണ്ണം അത് തീരുമാനിക്കേണ്ടതാണ്)

ഈ നിർദ്ദേശങ്ങളോട് യോജിക്കുന്നു .Akhiljaxxn (സംവാദം) 09:33, 21 സെപ്റ്റംബർ 2017 (UTC)

 •   അനുകൂലിക്കുന്നു പരമാവധി വിദ്യാഭ്യാസസ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വിക്കിയിൽ വരേണ്ടതു തന്നെയാണ്. ഷാജി

(സംവാദം) 16:14, 21 സെപ്റ്റംബർ 2017 (UTC)

 •   അനുകൂലിക്കുന്നു- ഈ വിഷയത്തിൽ ഇംഗ്ലീഷ് വിക്കിയുടെ നയം https://en.wikipedia.org/wiki/Wikipedia:Notability_(schools). മലയാളത്തിനും സ്വീകരിക്കാവുന്നതാണ്. ഏതെങ്കിലും സർക്കാറുകളുടെ അംഗീകാരമുള്ള സ്കൂളുകളെല്ലാം ഉൾപ്പെടുത്തണമെന്നാണ് അഭിപ്രായം. സർക്കാറുകളുടെ അംഗീകാരം എന്ന് പറയുമ്പോൾ ആ കെട്ടിടം സ്ഥാപിക്കാൻ പഞ്ചായത്തിൽ നിന്നുള്ള അംഗീകാരം മുതൽ സ്കൂളായി നടത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ കേന്ദ്ര വിദ്യാഭ്യാസ വകുപ്പോ നൽകിയ അംഗീകാരമെല്ലാം പരിഗണിക്കണം. അക്ബറലി{Akbarali} (സംവാദം) 02:38, 23 സെപ്റ്റംബർ 2017 (UTC)
 •   അനുകൂലിക്കുന്നു - ഇതൊക്കെ എന്നേ ചെയ്യേണ്ട കാര്യങ്ങളാണ്, ഏതു വിദ്യാലയത്തിനാണ്, സ്ഥാപനത്തിനാണ് ശ്രദ്ധേയത ഇല്ലാത്തത്? എന്തെല്ലാമാണ് സർവ്വവിജ്ഞാനകോശങ്ങളിൽ വേണ്ടത്? വിക്കിപീഡിയയിൽ എല്ലാം വേണം. ആരെന്തു തിരഞ്ഞാലും കിട്ടണം, ആധികാരികത ആവുന്നത്ര ആവശ്യപ്പെടുക, കണ്ണികൾ ചേർക്കുക, പൂർണ്ണപിന്തുണ. --Vinayaraj (സംവാദം) 14:03, 23 സെപ്റ്റംബർ 2017 (UTC)

വിഖ്യാത കൃതികളുടെ താളിന് പേര് നൽകുന്നത് സംബന്ധിച്ച്തിരുത്തുക

മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വിശ്വസാഹിത്യ കൃതികളുടെ താളുകൾ മൂല കൃതിയുടെ പേരിൽതന്നെ നൽകുന്നത് സംബന്ധിച്ച നയം പുന:പരിശോധിക്കേണ്ടതാണ്. പ്രസ്തുത താളുകൾ വിവർത്തനം ചെയ്യപ്പെട്ട പേരിൽ തന്നെ വരണം.

ഉദാഹരണം:

ലെ മിസേറാബ്ലെ എന്നത് പാവങ്ങൾ എന്ന പേരിലാണ് മലയാളത്തിൽ ചിരപ്രതിഷ്‌‌ഠ നേടിയത്.

മാത്രമല്ല, ഇത്തരം മിക്ക കൃതികളും അവയുടെ വിവർത്തനനാമത്തിൽ തന്നെയാണ് അറിയപ്പെടുന്നതും.

ഉദാഹരണം:

ചർച്ചതിരുത്തുക

മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വിശ്വസാഹിത്യ കൃതികളുടെ താളുകൾക്ക് മലയാളത്തിന്റെ തലക്കെട്ട് നൽകുന്നതിൽ തെറ്റില്ല ഈ തീരുമാനത്തോട് അനുകൂലിക്കുന്നു. അതോടൊപ്പം മൂല കൃതിയുടെ പേര് ഇതേ താളിലേക്ക് റീഡയറക്ട് ചെയ്യുന്നത് നന്നായിരിക്കും.Akhiljaxxn (സംവാദം) 09:26, 11 നവംബർ 2017 (UTC)

വിക്കിമീഡിയ-2030 - ആഗോളനയരൂപീകരണംതിരുത്തുക

പ്രിയപ്പെട്ടവരേ, വിക്കിമീഡിയ സംരംഭങ്ങളുടെ രൂപഭാവങ്ങളും വികാസവും 2030-ൽ എങ്ങനെയായിരിക്കുമെന്നും ലോകസമൂഹത്തിൽ അവയുടെ സ്വാധീനവും ഉപയുക്തതയും എത്ര മാത്രം വർദ്ധിപ്പിക്കാമെന്നുമുള്ള വിഷയങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വിക്കിമീഡിയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആഗോളതലത്തിൽ ചർച്ചയും നയരൂപീകരണവും നടന്നുവരുന്നതായി അറിഞ്ഞിട്ടുണ്ടാവുമല്ലോ. “അറിവ് നമുക്കെല്ലാർക്കും ഒരുപോലെ അവകാശപ്പെട്ടതാണു്” ("Knowledge belongs to all of us") എന്ന അടിസ്ഥാനവസ്തുതയിലൂന്നി, ഭാവിയിൽ ലഭ്യമാകാവുന്ന ഡിജിറ്റൽ സാങ്കേതികവിദ്യയുടേയും സാമൂഹികനീതിബോധത്തിന്റേയും ലോകതലത്തിൽ തന്നെ മാറിവരാവുന്ന വിദ്യാഭ്യാസപരിപാടികളുടേയും വെളിച്ചത്തിൽ വിക്കിപീഡിയയുടെ കർമ്മപദ്ധതികൾ ഏതൊക്കെ തരത്തിൽ പുനരാസൂത്രണം ചെയ്യണമെന്നു് നിശ്ചയിക്കുന്ന ഒരു ദീർഘകാലവീക്ഷണനയം നിർമ്മിക്കുകയാണു് ഈ മഹായജ്ഞത്തിന്റെ ലക്ഷ്യം.

ഇതുമായി ബന്ധപ്പെട്ടു് എല്ലാ വിക്കിസമൂഹങ്ങളേയും അനുബന്ധപ്രസ്ഥാനങ്ങളേയും സമാനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന മറ്റു സംഘടനകളേയും വിദ്യാഭ്യാസം, സംസ്കാരം, ചരിത്രം, ശാസ്ത്രം, സാങ്കേതികവിജ്ഞാനം, വാർത്താമാദ്ധ്യമങ്ങൾ തുടങ്ങിയ മണ്ഡലങ്ങളിൽനിന്നുള്ള പ്രമുഖവ്യക്തികളേയും ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ ചർച്ചായോഗങ്ങൾ സംഘടിപ്പിക്കുവാൻ വിക്കിമീഡിയ ഫൗണ്ടേഷൻ ആഹ്വാനം ചെയ്തിട്ടുണ്ടു്. അത്തരം ഒരു ചർച്ചായോഗം ഈ ജൂലൈ മാസം 20-ആം തീയതിയോടടുത്തു് തിരുവനന്തപുരത്തും സംഘടിപ്പിക്കാൻ ആലോചിക്കുന്നു. കേരള സർവ്വകലാശാല, IT@school, മാദ്ധ്യമപ്രതിനിധികൾ, വിദ്യാഭ്യാസം, സാംസ്കാരികം തുടങ്ങിയ സർക്കാർ പ്രതിനിധികൾ, മലയാളം വിക്കിമീഡിയ പദ്ധതികളിലെ സജീവപ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് അവരിൽ നിന്നുമുള്ള വ്യത്യസ്ത ആശയങ്ങൾ സമാഹരിക്കുന്നതു ലക്ഷ്യമാക്കി നടത്തുന്ന ഈ പരിപാടിക്കു് വേണ്ടിവരുന്ന സാമ്പത്തികച്ചെലവുകൾ അതിദ്രുത ഗ്രാന്റ് ആയി വിക്കിമീഡിയ ഫൗണ്ടേഷൻ അനുവദിക്കുന്നതാണു്.

ഈ ചർച്ചായോഗവും അതോടനുബന്ധിച്ച് തിരുവനന്തപുരത്തുള്ള സർവ്വകലാശാലാവിദ്യാർത്ഥികളേയും തല്പരരായ മറ്റുള്ളവരേയും ഉൾപ്പെടുത്തി ഒരു ഏകദിന വിക്കിപീഡിയ പരിശീലനശിബിരവും നടത്തുവാൻ എല്ലാ വിക്കിപീഡിയ ഉപയോക്താക്കളുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു. താങ്കളുടെ പിന്തുണ അറിയിച്ചുകൊണ്ടു് താഴെ എത്രയും വേഗം ഒപ്പു ചേർക്കുവാൻ താല്പര്യപ്പെടുന്നു. നന്ദി.

ഇതുമായി ബന്ധപ്പെട്ട മെറ്റാവിക്കിയിലെ കണ്ണികൾ
 1. https://meta.wikimedia.org/wiki/Strategy/Wikimedia_movement/2017
 2. https://meta.wikimedia.org/wiki/Strategy/Wikimedia_movement/2017/Process/Briefing
 3. https://meta.wikimedia.org/wiki/Strategy/Wikimedia_movement/2017/Cycle_2/Reach/Apply

പരിപാടിയുടെ ഏകോപനതാൾ

Brief translation in Englishതിരുത്തുക

As part of the Global Wikimedia 2030 strategy development, the Malayalam Wkimedia Community is planning to conduct a consultation meet-up at Thiruvananthapuram tentatively around July 20th, in which prominent representatives from educational / GLAM institutions, academics, media and active Wikimedia communities are expected to participate. We are also looking at the possibility of conducting a whole day Wikipedia Workshop for interested senior students and research scholars from Kerala University and other potential future Wikimedians. Part of the expenses are expected to be reimbursed by Wikimedia Foundation by way of a Rapid financial Grant. All community members and active users are requested to endorse this event plan at the earliest. Thank you.

വിശ്വപ്രഭസംവാദം 04:51, 21 ജൂൺ 2017 (UTC)

പിന്തുണതിരുത്തുക

പങ്കെടുക്കുന്നവർതിരുത്തുക

വർഷം 2017 ലെ അഡ്മിൻ തിരുത്തലുകൾതിരുത്തുക

കാര്യനിർവാഹകരും ഒരു വർഷത്തെ (2017) പ്രവൃത്തികൾ
01) അഭിഷേക് 0 02) സുജിത് വക്കീൽ 22 03) ദീപു 0
04) അജയ് ഡോക്ടർ 8 05) എഴുത്തുകാരി (ശ്രീരജ്) 0 06) കണ്ണന്മാഷ് 76
07) ഇർവ്വിൻ 700 08) ജേക്കബ് ജോസ് 3496 09) ജിഗേഷ് 0
10) കിരൺ ഗോപി 1036 11) മനു എസ് പണിക്കർ 116 12) പ്രവീൺ പി 20
13) രമേശ് എൻ ജി 0 14) രഞ്ജിത് സിജി 292 15) റസിമാൻ 16
16) ശ്രീജിത്ത് 26 17) വിശ്വപ്രഭ 25 18) ബിപിൻ 148
 • മൊത്തം കാര്യ നിർവാഹകർ: 18 ആളുകൾ
 • ഇതിൽ ബ്യൂറോക്രാറ്റ് : ഒരാൾ
 • മൊത്തം കാര്യനിർവാഹകപ്രവൃത്തികളുടെ എണ്ണം 100 അധികം : 6 ആളുകൾ
 • മൊത്തം കാര്യനിർവാഹകപ്രവൃത്തികളുടെ എണ്ണം 50-തിൽ കുറവ്: 11 ആളുകൾ
 • ഇതിൽ ഒന്നും ചെയ്യാതിരുന്നവർ : 5 ആളുകൾ

ഇവിടെ കൊടുത്തിരിക്കുന്ന 18 പേരാണ് മലയാളം വിക്കിപീഡിയയുടെ നിലവിലെ കാര്യനിർവാഹകർ. വർഷം 2017 കഴിയുമ്പോൾ അഡ്മിൻ ലെവലിൽ ഒരാലോചന നടത്തുന്നത് നല്ലതാവും എന്നു കരുതുന്നു. വിക്കിപീഡിയരുടെ ഒരു സാദാ ഉപയോക്താവ് എന്ന നിലയിൽ വിക്കിപീഡിയയുടെ അഡ്മിൻസ് കഴിഞ്ഞ വർഷം അഡ്മിൻ ലെവലിൽ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നറിയിക്കാൻ പറ്റിയാൽ നല്ലതായിരുന്നു. വേണമെങ്കിൽ പത്രത്തിൽ കൊടുത്തിട്ട് ഒരു വമ്പൻ വാർത്തയുമാക്കാം. നല്ല പബ്ലിസിറ്റിക്ക് ഇതൊക്കെയാ മരുന്ന്... (വാർത്ത കൊടുക്കാൻ ഒരു കാരണം വേണമല്ലോ)

ഇതിപ്പോൾ പറയാൻ കാരണമുണ്ട്. പഴയകാലമല്ല ഇത്. നിരവധി ലേഖനങ്ങൾ ദിനം‌പ്രതി വരുന്നുണ്ട്, മാറ്റം വരുത്താൻ ഒത്തിരി കാര്യങ്ങൾ വിക്കിയിൽ നിലനിൽക്കുന്നുണ്ട്. സാദാ യൂസേർസിനേക്കാൾ അഡ്മിൻസിനാണ് ഈ അവസരത്തിൽ ഏറെ പണിയെടുക്കേണ്ടത് എന്നു പലപ്പോഴും തോന്നിയിരുന്നു. വിവിധ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ ഇക്കാര്യം പലപ്രാവശ്യം പറഞ്ഞതായിരുന്നു. പ്രത്യേകിച്ച് മാറ്റമൊന്നും കണ്ടില്ല.

 • അഡ്മിൻസ് എന്തു പറയുന്നു?
 • നിങ്ങളുടെ പ്രവർത്തനങ്ങൾ തികയാഞ്ഞിട്ടാണോ എനിക്കീ സംശയം ഉണ്ടായത്?
 • കൂടുതൽ അഡ്മിൻസിനെ ഈ അവസരത്തിൽ മലയാളത്തിന് ആവശ്യമുണ്ടോ?
 • അതോ നിലവിൽ ഉള്ളവർ പണിയെടുക്കാതെ നടക്കുകയാണോ?
 • ഒരു വർഷം കൊണ്ട് 100 പേജെങ്കിലും ഡിലീറ്റ് ചെയ്യാത്തവർ ഉണ്ടോ?
 • 10 -ഇൽ അധികം പേജുകൾ പ്രൊട്ടക്റ്റ് ചെയ്തവർ എത്രപേർ?
 • 10 -ഇൽ അധികം പേജുകൾ ഇമ്പോർട്ട് ചെയ്തവർ എത്രപേർ?
 • 10 -ഇൽ അധികം പേജുകൾ റിസ്റ്റോർ ചെയ്തവർ എത്രപേർ?

അറിയാനുള്ള ആഗ്രഹങ്ങൾ ഇങ്ങനെ പലതാണ്. അഡ്മിൻ പ്രവൃത്തിയുടെ എഡിറ്റ് ഹിസ്റ്ററി കിട്ടിയാൽ ഓരോ സാദാവിക്കിപീഡിയർക്കും അതു മനസ്സിലാക്കാവുന്നതാണ്.

കൃത്യമായ സ്റ്റാറ്റിസ്റ്റിക്സ് കിട്ടിയാൽ വിവിധ വാർത്താമാധ്യമങ്ങളിൽ കൊടുത്ത് നല്ലൊരു വാർത്തയാക്കാവുന്നതാണ്.

അഡ്മിൻ പ്രവൃത്തികളുടെ ടോട്ടൽ എഡിറ്റ് ഹിസ്റ്ററി തീർച്ചയായും 500 -നുമപ്പുറമായിരിക്കും എന്നറിയാം.

ഇതൊന്നുമല്ലാതെ, ടോട്ടൽ അഡ്മിൻ പരിപാലനം 100 ലോ 500 ലോ താഴെ വരുന്നവരൊക്കെ 2018 ഉഷാറാക്കമെന്നാണഗ്രഹം.

50 ഇൽ താഴെ ടോട്ടൽ അഡ്മിൻ പരിപാലനം ഉള്ളവരൊക്കെ ഒഴിഞ്ഞു പോവുക തന്നെ വേണം. വഴിമുടക്കികളായി ഒരു നല്ല പ്രസ്ഥാനത്തിനു വിലങ്ങുതടിയാവരുത്. പ്രാപ്തരായ നിരവധിപ്പേരുണ്ട് നമുക്ക്. അവർക്ക് താല്പര്യമെങ്കിൽ, അവരെ അഡ്മിന്മാരാക്കി വിക്കിപീഡിയയെ നന്നായി നയിക്കാൻ സാധ്യവുമാണല്ലോ.

ജീവിതകാലം മുഴുവൻ അഡ്മിനായിരിക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ, 0 എഡിറ്റുകാരെയൊക്കെ പിടിച്ച് നിങ്ങൾ അഡ്മിൻസ് തന്നെ പുറത്താക്കണം. എന്ത് കാര്യത്തിനാ പിന്നെ ഇവരൊക്കെ ഇരിക്കുന്നത്? ഇവരുടെ വേലത്തരങ്ങൾ വേണ്ടാന്നു തീരുമാനിക്കാൻ കഴിയേണ്ടതുണ്ട്. ഒരുകൊല്ലത്തേക്ക് മൊത്തം എഡിറ്റ്സ് എന്തായാലും 0 ആയിരിക്കില്ല, ഹിസ്റ്ററി നോക്കിയിട്ടുതന്നെ ഇഷ്ടം പോലെ പത്തോ ഇരുപതോ ആക്കിക്കോളൂ.

ഇവിടെ അഡ്മിൻപ്രവൃത്തിയുടെ എഡിറ്റ് ഹിസ്റ്ററി പറയുകയും എന്നേപോലുള്ള മറ്റു വിക്കന്മാരെ അത് അറിയിക്കുകയും ചെയ്യുമെന്നുതന്നെ കരുതുന്നു...

വ്യക്തമായ മറുപടി ലഭിക്കുമെന്നു കരുതുന്നു.

- Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 17:02, 8 ജനുവരി 2018 (UTC)

Statistics => https://xtools.wmflabs.org/adminstats/ml.wikipedia.org/2017-01-01/2018-01-01 --ശ്രീജിത്ത് കെ (സം‌വാദം) 18:33, 8 ജനുവരി 2018 (UTC)

ചർച്ചതിരുത്തുക

ചുരുക്കം ചില മറുപടികൾ തരാം

 • അഡ്മിൻസ് എന്തു പറയുന്നു?

എന്ത് പറയുന്നു എന്നാൽ കഴിഞ്ഞ കൊല്ലത്തെ കണക്ക് എടുക്കാം സജീവം അല്ലാത്തവരെ മാറ്റി പുതിയ ആൾക്കാരെ കൊണ്ട് വരാം . ആറിൽ താഴെ മാത്രം ആണ് സജീവർ . നിർജീവമായവർ സ്വയം രാജി വെച്ച് പൊക്കാൻ അവസരം കൊടുക്കണം , പോകാത്തവരെ വോട്ടിനിട്ട് പുറത്താക്കണം .

 • നിങ്ങളുടെ പ്രവർത്തനങ്ങൾ തികയാഞ്ഞിട്ടാണോ എനിക്കീ സംശയം ഉണ്ടായത്?

അഡ്മിൻസ് ആക്റ്റീവ് അല്ല എന്നത് തോന്നൽ അല്ല യാഥാർത്ഥം ആണ്.

 • കൂടുതൽ അഡ്മിൻസിനെ ഈ അവസരത്തിൽ മലയാളത്തിന് ആവശ്യമുണ്ടോ?

കൂടുതൽ അഡ്മിൻസിനെ മലയാളത്തിന് ആവശ്യം ഉണ്ട് , തിരുത്തൽ യജ്ഞങ്ങൾ അനവധി ആണ് വരുന്ന ലേഖനങ്ങൾ നോക്കുവാനും മറ്റും നിലവിൽ ഉള്ള സജീവ അഡ്മിൻസ് പാടുപെടുന്നുണ്ട് , 2017 ൽ നടന്ന പുസ്തകദിന തിരുത്തൽ യജ്ഞം ഉദാഹരണം ആണ് അന്ന് ശ്രദ്ധ ഒന്ന് കുറഞ്ഞതിൽ വന്നു കയറിയ പാഴ് ലേഖനങ്ങൾ റിവ്യൂ ചെയ്യാൻ മൂന്ന് മാസത്തിൽ അധികം വേണ്ടി വന്നു എന്നത് മറക്കാൻ പാടില്ല .

 • അതോ നിലവിൽ ഉള്ളവർ പണിയെടുക്കാതെ നടക്കുകയാണോ?

അതെ ഒരു പണിയും എടുക്കാതെ നടക്കുന്നവർ നിരവധി ഉണ്ട് , സ്വയം മാറിനിൽക്കണോ തുടരണോ വേണ്ടയോ എന്ത് തികച്ചും വ്യക്തിപരം ആണ് . അമ്പതിൽ താഴെ തിരുത്തലുകൾ ഉള്ളവർ തൽകാലം സ്വയം മാറിനിൽക്കണം എന്നാണ് എന്റെ അഭിപ്രായം .

 • ഒരു വർഷം കൊണ്ട് 100 പേജെങ്കിലും ഡിലീറ്റ് ചെയ്യാത്തവർ ഉണ്ടോ?

പേജ് ഡിലീറ്റ് ചെയുന്നത് പോയിട്ട് , 100 അഡ്മിൻ തിരുത്തു നടത്താത്തവർ വരെ ഉണ്ട് .

 • 10 -ഇൽ അധികം പേജുകൾ പ്രൊട്ടക്റ്റ് ചെയ്തവർ എത്രപേർ?

പേര് എടുത്തു പറയുന്നില്ല മുകളിൽ ശ്രീജിത്ത് ഇട്ട പട്ടിക കാണുക

 • 10 -ഇൽ അധികം പേജുകൾ ഇമ്പോർട്ട് ചെയ്തവർ എത്രപേർ?

പേര് എടുത്തു പറയുന്നില്ല മുകളിൽ ശ്രീജിത്ത് ഇട്ട പട്ടിക കാണുക

 • 10 -ഇൽ അധികം പേജുകൾ റിസ്റ്റോർ ചെയ്തവർ എത്രപേർ?

പേര് എടുത്തു പറയുന്നില്ല മുകളിൽ ശ്രീജിത്ത് ഇട്ട പട്ടിക കാണുക


മുകളിൽ ശ്രീജിത്ത് ഇട്ട പട്ടികയിലെ കണക്കു പ്രകാരം

ഒരു അഡ്മിൻ തിരുത്തു പോലും കഴിഞ ഒരു കൊല്ലം ചെയ്യാത്ത അഡ്മിന്മാർ

 1. രമേശ് എൻ ജി
 2. ജിഗേഷ്
 3. എഴുത്തുകാരി (ശ്രീരജ്)
 4. ദീപു
 5. അഭിഷേക്

25 ഉം അതിൽ താഴെയും അഡ്മിൻ തിരുത്തുള്ളവർ

 1. വിശ്വപ്രഭ
 2. സുജിത് വക്കീൽ
 3. പി പ്രവീൺ
 4. റസിമാൻ
 5. അജയ് ഡോക്ടർ

തത്കാലം ഈ മുകളിൽ പറഞ്ഞവർ എങ്കിലും ഒരു പുനർചിന്തനം നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 20:41, 8 ജനുവരി 2018 (UTC)

ഇത്രമാത്രം പരിതാപകരമായ അവസ്ഥയിലാണു വിക്കിപീഡിയയുടെ പോക്കെന്നു കരുതിയിരുന്നില്ല. ശ്രീജിത്ത് മേൽകൊടുത്ത പട്ടികയിൽ ചെറിയ മാറ്റം വരുത്തി 2012 ന്റെ അവസാനം മുതൽ 2018 തുടക്കം വരെ നോക്കി. കഴിഞ്ഞ അഞ്ചു വർഷങ്ങൾ. അത്ര ദീർഘകാലത്തെ കണക്കെടുത്തിട്ടുപോലും ടോട്ടൽ എഡിറ്റ്സ് കേവലം 150 പോലും തികയ്ക്കാത്തവർ നിരവധിയാണ്. അതു തികച്ചവർ 10 പേർ മാത്രമാണെന്നു കാണുന്നു. ഇങ്ങനെയൊരു അവസ്ഥ വന്നിട്ടും മതിയായ മാറ്റങ്ങൾ വരുത്താൻ സാധിക്കാതെ ഇവരെ നിർത്തേണ്ടതുണ്ടായിരുന്നോ? നാൾക്കുനാൾ പുത്തൻ യജ്ഞപരിപാടികൾ തുടങ്ങുമ്പോൾ കുമിഞ്ഞുകൂടുന്ന ലേഖനങ്ങൾ നിരവധിയാണ്. "കേരളത്തിലെ ഒരു സ്ഥലമാണ് കാഞ്ഞങ്ങാട്" എന്നൊക്കെയുള്ള ഒറ്റവരി ലേഖനങ്ങൾ നിരവധിയായിരുന്നു.
അഡ്മിൻ ലെവലിൽ വിക്കിപീഡിയ നോക്കുന്നവർക്ക് തീർച്ചയായും ഒരു ചട്ടവട്ടങ്ങൾ ഒരുക്കേണ്ടതാണ്. ഒരുവർഷത്തേക്ക് അഡ്മിൻ ലെവലിലുള്ള എഡിറ്റുകൾ 500 എങ്കിലും വേണ്ടതുണ്ട്, മതിയായ കാരണങ്ങൾ ഇല്ലെങ്കിൽ വർഷാവസാനം മുതൽ തുടർന്നുവരുന്ന 4 മാസങ്ങളിൽ എങ്കിലും ആ നിലയിൽ എത്തിക്കണം. ഇല്ലെങ്കിൽ അവരെ അഡ്മിൻ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതാവും എന്ന നിലയിലായാൽ കേമം! 0 ത്തിനു 50 നു ഇടയിൽ ടോട്ടൽ എഡിറ്റ്സ് ഉള്ളവർ പഞ്ചായത്തിലെ ഈ ചർച്ച കാണുമെന്നു തന്നെ കരുതുന്നില്ല. ഈ വാർത്തയ്ക്ക് മറ്റ് ഓൺലൈൻ ഗ്രൂപ്പുകളിൽ നല്ലൊരു പബ്ലിസിറ്റി കൊടുത്തിട്ട് അവരെ കാണിക്കാനുള്ള വഴി നോക്കാം. ഇത്തരം നെഗറ്റീവ് റിവ്യൂസ് പത്രക്കാർക്കൊക്കെ കിട്ടിയാൽ വിക്കിപീഡിയയുടെ അപജയം എന്നുപറഞ്ഞാവും വാർത്ത വരിക. തീർച്ചയായും ഇതു മാറ്റേണ്ടതാണ്. പുതിയ അഡ്മിൻസ് വരേണ്ടതണ്. ഇരുപതോ ഇരുപത്തഞ്ചോ ആയാലും നല്ലതുതന്നെയാ. മറ്റ് ഇന്ത്യൻ ഭാഷകളിലെ അഡ്മിൻസിന്റെ എണ്ണവും, എഡിറ്റ്സും ഒന്നു ക്രമപ്പെടുത്തി നോക്കാവുന്നതല്ലേ.
കഴിഞ്ഞ 6 വർഷങ്ങളിലെ തമിഴ് വിക്കിപീഡിയയുടെ അഡ്മിൻ ലിസ്റ്റ് നോക്കി. 36 പേർ അഡ്മിൻസ് ആണ്. അതിൽ 23 പേർക്ക് 100 അധികം എഡിറ്റ്സ് ഉണ്ട്. മലയാളത്തേക്കാൾ ഒരുവർഷം ഇളയതാണു തമിഴ്, മലയാളത്തിൽ ഉള്ളതിന്റെ ഇരട്ടി അഡ്മിൻസ് പക്ഷേ കാര്യങ്ങൾ ശ്രദ്ധിക്കാനായിട്ടവിടെ ഉണ്ട്. ലേഖനങ്ങളുടെ എണ്ണം കൂടുന്നതുപോലെ ഉത്തരവാദിത്വബോധമുള്ളവരുടെ എണ്ണവും കൂടണം. നമുക്ക് മാത്രമെന്തിനാ ഈ ഗതികേട്. ശമ്പളമൊന്നും കൊടുക്കേണ്ട പരിപാടിയല്ലല്ലോ ഇത്. തീർച്ചയായും നിങ്ങൾ അഡ്മിൻ ലെവലിൽ ഒരു മാനദണ്ഡമുണ്ടാക്കി കാര്യങ്ങൾക്ക് ഒരു വ്യക്തത വരുത്തുക. 2018 ജനുവരിയിൽ തന്നെ ഇക്കാര്യത്തിൽ ഒരു സ്ഥിരതവരുത്തണം എന്നഭ്യർത്ഥിക്കുന്നു.
- Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:45, 9 ജനുവരി 2018 (UTC)

അഡ്മിൻമാരാക്കാൻ നടത്തിയ വോട്ടെടുപ്പ് പോലെ ഒഴിവാക്കാനും സമവായ ചർച്ചകൾ നടക്കട്ടെ. നിശ്ചിത സമയം അഡ്മിൻമാർക്ക് സ്വയം തീരുമാനമെടുക്കാൻ അവസരം നൽകുക. ശേഷം മുൻകൂടി പ്രഖ്യാപിച്ച തീയതി വോട്ടിനിടുക. ഒപ്പം പുതിയ അഡ്മിൻമാർക്ക് വേണ്ടിയുളള നടപടികളും സ്വീകരിക്കുക. ഉന്നയിക്കപ്പെട്ട പ്രശ്നം ന്യായമല്ലെന്ന് ലിസ്റ്റിലുള്ളവർ (അവരെന്ന് കാണും ആവോ) പറയാൻ സാധ്യതയില്ലാത്ത സ്ഥിതിക്ക് നടപടിക്രമവുമായി മുന്നോട്ട് പോവട്ടെ Zuhairali (സംവാദം) 01:10, 9 ജനുവരി 2018 (UTC)

മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. തിരുത്തലുകൾ നടത്താത്ത ആളുകൾക്ക് ഒരു പുനർവിചിന്തനത്തിന് സമയം നൽകേണ്ടതാണ്. കഴിഞ്ഞവർഷം ഒരു അഡ്മിൻ പ്രവർത്തിപോലും ചെയ്യാത്ത ആളുകളെ ഉടനേതന്നെ ഒഴിവാക്കാവുന്നതാണ്. മുകളിലെ ലിസ്റ്റ് പ്രകാരം 20 അഡ്മിൻ പ്രവർത്തിപോലും നടത്താത്ത എല്ലാവരെയും ഒഴിവാക്കാൻ സമ്മതം. പ്രത്യേകിച്ച് പ്രവീൺ ആണ് നമുക്ക് ആകെയുള്ള ഒരു ബ്യൂറോക്രാറ്റ്. ഈ ചർച്ച പ്രകാരം ബ്യൂറോക്രാറ്റിന് എത്ര എഡിറ്റ് വേണമെന്ന് എനിക്കറിയില്ല. കൂടുതൽ ബ്യൂറോക്രാറ്റുകളും വരട്ടെ. --രൺജിത്ത് സിജി {Ranjithsiji} 01:56, 9 ജനുവരി 2018 (UTC)
ഇതിൽ പറഞ്ഞിരിക്കുന്ന 20 അഡ്മിൻ പ്രവൃത്തികൾ എന്നത് ഒരു മാസത്തേക്കാണോ?? ഒരു മാസത്തെ കണക്കെടുക്കരുത്. ഒരു വർഷമാവട്ടെ. ജനുവരി 1 2017 മുതൽ ഡിസംബർ 31 2018 വരെ ഉള്ള കാലാവധി. അങ്ങനെ നോക്കിയാൽ അഡ്മിൻ പ്രവൃത്തി എന്നത് ഒരുവർഷത്തേക്ക് വെറും 20 എന്നത് നാണം കെട്ട പരിപാടി ആയിപ്പോകും. അത് 100 എങ്കിലും ആക്കണം എന്നതാണ് എന്റെ അഭിപ്രായം. 50 ആക്കി കുറയ്ക്കാൻ ഇഷ്ടമൊന്നുമല്ല. എന്നാലും സമ്മതിക്കാമെന്നുണ്ട്. ഒന്നും വേണ്ട മര്യാദയോടെ വിക്കിയെ കാണുന്ന അഡ്മിൻസ് കാര്യങ്ങൾ അറീഞ്ഞ് ചെയ്യുമോ എന്നു നോക്കാം. അവർ സ്വയം ഒഴിവായി പോവുന്നെങ്കിൽ അതാവും നല്ലത്.
Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:04, 9 ജനുവരി 2018 (UTC)
രഞ്ജിത്തേ ഒരു കൊല്ലത്തിൽ അമ്പതിൽ കുറവ് തിരുത്തുള്ള അഡ്മിന്മാർ നിർജീവരാണ് എന്ന് നമ്മക്ക് നയം ഉള്ളതാണ് , പിന്നെ ഇപ്പോ 2൦ ആകേണ്ട കാര്യം ഉണ്ടോ ? - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 04:23, 9 ജനുവരി 2018 (UTC)

ഒരു നല്ല അഡ്മിൻ കൂട്ടായ്മ ഇപ്പോൾ ആവശ്യമാണ്. മിനിയാന്ന് ഒരു പ്രൊഫസറുടെ ക്ലാസ്സ് കിട്ടിയപ്പോൾ ഞാൻ ഗൂഗിൾ കീപ്പിൽ ഷോട്‌നോട്സ് പലതും എഴുതി എടുത്തിരുന്നു. വിശദീകരണത്തിനായി വിക്കി നോക്കിയപ്പോൾ പലതരത്തിലുള്ള അബദ്ധങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു കണ്ടത്. ഇങ്ങനെ പറയുവാൻ ഇടയാക്കിയതിനു പ്രധാനകാരണം ഇതായിരുന്നു. അഡ്മിൻസിന്റെ ശ്രദ്ധകുറവായിരിക്കും എന്നായിരുന്നില്ല കരുതിയത്, ആൾക്കാരുടെ കുറവാകും എന്നായിരുന്നു. പക്ഷേ, ശ്രീജിത്ത് ഇട്ടിരുന്ന ലിസ്റ്റ് കണ്ടപ്പോൾ വ്യക്തമായി. എന്തായാലും പെട്ടന്ന് നല്ലൊരു തീരുമാനം ഉണ്ടാവണം. മാറ്റങ്ങൾ എന്നും അനിവാര്യമാണ്. റിക്രിയേറ്റ് ചെയ്യപ്പെടുന്ന ഭൂരിപക്ഷം അഡ്മിൻസ് മാത്രമായി വാട്സാപ്പിലോ ടെലഗ്രാമിലോ ഫെയ്സ്ബുക്കിലോ ഒത്തൊരുമിച്ച് ഒരു രഹസ്യകൂട്ടായ്മയും ഉണ്ടാക്കിയാൽ അതും ഫലം ഏറെ ചെയ്യും. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:08, 9 ജനുവരി 2018 (UTC)

നിർജ്ജീവ കാര്യനിർവാഹകരുടെ മാനദണ്ഡം ഇവിടെ ചർച്ച ചെയ്തു നയമാക്കിയിട്ടുണ്ട്. പുറത്താക്കാൻ മാത്രമായി ഇവിടെ ചർച്ച ആവശ്യമില്ല. പുറത്താക്കാൻ മെറ്റായിൽ ഏതൊരു യൂസർക്കും നയം കാണിച്ച് റിക്വസ്റ്റ് ഇടാവുന്നതാണ്. പുനർവിചിന്തനം ആവശ്യമെങ്കിൽ ചർച്ച ആകാം.--റോജി പാലാ (സംവാദം) 05:27, 9 ജനുവരി 2018 (UTC)
നയം വ്യക്തമായി റോജീ,
 1. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല.
 2. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അമ്പതു തിരുത്തുകൾ നടത്തിയിട്ടില്ല. നയമുണ്ടെന്നിരിക്കിൽ ആവശ്യമായ കാര്യങ്ങൾ ചെയ്ത്, കാര്യക്ഷമായി നല്ലൊരു ടീമിനെ വാർത്തെടുക്കാൻ കഴിയണം. ഇനിയിപ്പോൾ ചുമ്മാ പറഞ്ഞോണ്ടിരിക്കേണ്ട ആവശ്യമില്ലല്ലോ.
Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:56, 9 ജനുവരി 2018 (UTC)
ഇവിടെ റിക്വസ്റ്റ് കൊടുക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 06:02, 9 ജനുവരി 2018 (UTC)


ഇതിൽ 2017-ൽ തിരുത്തലുകൾ ഒന്നും നടത്താത്തവരും 25-ൽ കുറവു തിരുത്തൽ വരുത്തിയവരും ആയ പത്തോളം അഡ്മിന്മാരെ ലിസ്റ്റു ചെയ്തിട്ടുണ്ട്. അവർ 2017-നു മുൻപ് വളരെയധികം തിരുത്തലുകൾ വരുത്തിയവരുമാകാം. പക്ഷേ കഴിഞ്ഞ 3 വർഷമായി അഡ്മിൻ ശ്രേണിയിൽ തിരുത്തലുകൾ ഒന്നും വരുത്താത്തതോ അല്ലെങ്കിൽ 150 തിരുത്തലുകൾ പോലും (ഒരു വർഷം 50 എണ്ണം വീതം) നടത്താത്തവരും അതിൽ കാണുമായിരിക്കാം. അവരെ അവരുടെ വഴിക്ക് വിടുക. ആർക്കും ആരെയും നിർബന്ധിക്കാൻ കഴിയില്ല എന്ന കാര്യം എല്ലാവർക്കും ബാധകമാണ്. മാത്രവുമല്ല അഡ്മിൻ അവകാശം വല്യ സംഭവമാണെന്നു തോന്നുന്ന ചിലർക്ക് ഇത്തരം നീക്കങ്ങൾ പ്രശ്നമായി തോന്നാനും സാദ്ധ്യതയുണ്ട്. ആയതിനാൽ അവർ സ്വയം ചിന്തിക്കട്ടെ. അവർക്ക് സ്വയം അഡ്മിൻ പദവി മാറ്റാനുള്ള അവസരവും സജീവമാകാനുള്ള അവസരവും വിക്കിയിലുണ്ട്.
ഇനി ചെയ്യാനുള്ള സംഗതി പുതിയ കുറച്ചധികം അഡ്മിന്മാരെ (സ്വതേ റോന്തു ചുറ്റുന്നവർ, മുൻപ്രാപനം ചെയ്യുന്നവർ) എന്നീ വിഭാഗങ്ങളിൽ നിന്നും സജീവമായി നിലനിൽക്കുന്നവരിൽ നിന്നും അഡ്മിൻ പദവിയിൽ താത്പര്യമുള്ളവരെ തിരഞ്ഞെടുക്കാവുന്നതാണ് എന്നൊരു നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നു. --സുഗീഷ് (സംവാദം) 08:47, 9 ജനുവരി 2018 (UTC)


ഒരു അഭിപ്രായം: നിലവിലുള്ള കാര്യനിർവാഹകൻ — ജേക്കബ് ജോസ്തിരുത്തുക

രാജേഷ് മേൽ സൂചിപ്പിച്ചതുപോലെ ത്വരിതഗതിയിൽ വളർന്നു വരുന്ന മലയാളം വിക്കിപീഡിയയിൽ കൂടുതൽ സജീവ കാര്യനിർവാഹകരുടെ ആവശ്യമുണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. താത്പര്യമുള്ളവർ സ്വയമോ അല്ലെങ്കിൽ കാര്യനിർവാഹക ഉത്തരവാദിത്വമേറ്റെടുക്കാൻ കെൽപ്പുണ്ടെന്ന് അറിയാവുന്ന മറ്റാരെയെങ്കിലുമോ നിർദേശിക്കാൻ താത്പര്യപ്പെടുന്നു. ദയവായി നിഷേധാത്മകമായ നിലപാടുകൾ ഒഴിവാക്കി പകരം നാമൊരുമിച്ചു വളർത്തിയെടുത്ത ഈ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കൂടുതൽ പേർക്ക് പ്രചോദനം നൽകാൻ താത്പര്യപ്പെടുന്നു.

സജീവതാനയം സംബന്ധിച്ച വികാരനിർഭരമായ ചർച്ചകൾ മലയാളം വിക്കിപീഡിയയിൽ ഇതാദ്യമല്ല. ഇപ്പോഴുള്ള ചർച്ചയിലെ കേന്ദ്ര കണ്ണിയായ ഈ ലിങ്കിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മലയാളം വിക്കിപീഡിയയിലെ 2017ലെ ഏറ്റവും സജീവനായ കാര്യനിർവാഹകൻ എന്ന സവിശേഷ പട്ടം എനിക്കാണെന്നാണല്ലോ. അതുകൊണ്ട് എന്റെ വാക്കുകൾക്ക് കുറച്ചെങ്കിലും വില കല്പിക്കും എന്നു കരുതുന്നു — ഇത്തരം സ്ഥിതിവിവരക്കണക്കുകൾ വച്ച് മാത്രം ഒരു അഡ്മിന്റെ സേവനങ്ങളെ വിലയിരുത്തുന്നതിനോട് എനിക്ക് തെല്ലും യോജിപ്പില്ല. മാത്രവുമല്ല അതു തീർത്തും നിരുത്സാഹജനകവുമാണ് എന്നാണ് എന്റെ അഭിപ്രായം.

അഡ്മിൻ സജീവതാ വിഷയത്തിൽ എനിക്ക് ഓർമ്മയുള്ള വിശദമായ മൂന്നു നാലു ചർച്ചകളിൽ പ്രധാനമായ ഒന്ന് ഇവിടെ ഉണ്ട്. അവിടെ താരതമ്യേന കാർക്കശ്യം കുറഞ്ഞ നിലവിലുള്ള നയത്തോടുതന്നെയുള്ള എന്റെ ശക്തമായ എതിർപ്പുകളൊക്കെ കാര്യകാരണസഹിതം ഞാൻ വിശദമായി നൽകിയിട്ടുണ്ട്. ദയവായി പ്രസ്തുത ചർച്ചയും എന്റെ അഭിപ്രായവും വായിച്ചു നോക്കാൻ അഭ്യർത്ഥിക്കുന്നു. അഡ്മിൻ സജീവതാ വിഷയത്തിൽ ഏഴു വർഷം മുമ്പ് (2010ൽ) സൂചിപ്പിച്ച അതേ അഭിപ്രായം തന്നെയാണ് എനിക്ക് ഇന്നുമുള്ളത്.

റോജി മേൽസൂചിപ്പിച്ചതുപോലെ ഇവിടെ നിലവിലുള്ള നയമനുസരിച്ച് നിർജ്ജീവകാര്യനിർവാഹകരെ നീക്കാൻ മെറ്റായിൽ ആർക്കും അപേക്ഷിക്കാവുന്നതാണ്. പക്ഷേ ഏറ്റവും പ്രധാനമായി കൂടുതൽ പേർ മലയാളം വിക്കിപീഡിയയുടെ നേതൃത്വമേറ്റെടുക്കാൻ സന്നധരായി കടന്നുവരും എന്ന് പ്രത്യാശിക്കുന്നു. --ജേക്കബ് (സംവാദം) 06:07, 9 ജനുവരി 2018 (UTC)

തീർച്ചയായും അതേ, കാര്യനിർവ്വാഹകരുടെ കുറവായിരിക്കണം ഒത്തിരി വീഴ്ചകൾ വരുന്നതായി കാണാൻ പറ്റിയത് എന്നായിരുന്നു കരുതിയത്. ശ്രീജിത്ത് ഇട്ട ലിങ്കിന്റെ കാര്യം അറിഞ്ഞതും വ്യക്തമായതും പിന്നീടായിരുന്നു. നല്ലരീതിയിൽ കാര്യങ്ങൾ നടത്താനും മലയാളം വിക്കിപീഡിയയെ മുന്നോട്ടു നയിക്കാനും സാധിക്കേണ്ടതുണ്ട്. ഇങ്ങനെയൊരു ചർച്ച വന്നത് വലിയ പ്രശ്നമായി കാണുന്നവരുണ്ട്, അതുകൊണ്ടുതന്നെ ഇനിയൊരാൾ കാര്യനിർവാഹകനാവാൻ മുന്നോട്ടു വരുമോ എന്നതിലും സംശയമുണ്ട്. അങ്ങനെയൊരു പകരം വെയ്ക്കലായി കരുതാതെ വിക്കിപീഡിയയുടെ നല്ലൊരു യാത്രയ്ക്കുതകുന്ന കാര്യങ്ങളായി കണ്ട്, തെറ്റിദ്ധാരണകൾ വല്ലതുമുണ്ടെങ്കിൽ മാറ്റിവെച്ചു തന്നെ മുന്നോട്ടു വരേണ്ടതുണ്ട്.
Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 07:15, 9 ജനുവരി 2018 (UTC)

ഒരു അഭിപ്രായം കൂടിതിരുത്തുക

കഴിഞ്ഞ വർഷം ഇരുനൂറോളം കാര്യങ്ങൾ ചെയ്തവർ കേവലം നാലുപേർ. ഇരട്ടിയോളം കാര്യനിർവ്വാഹകർ ഉണ്ടായിരുന്നെങ്കിൽ കേവലം 8 പേരെങ്കിലും ആക്റ്റീവായി നിൽക്കുന്നതായി പരിഗണിക്കാവുന്നതല്ലേ. അഡ്മിൻ ടീംസിന്റെ എണ്ണം രണ്ട് വർഷത്തേക്ക് 25 ആളുകൾ എന്നും ബ്യൂറോക്രാറ്റിന്റെ എണ്ണം 3 ഉം എന്ന് നിശ്ചയിച്ച് നമുക്ക് രണ്ടുവർഷത്തെ മാറ്റം നോക്കാവുന്നതാണോ? 28 പേരിൽ ഒരു പത്തുപേർ ആക്റ്റീവായിരുന്നാൽ അതിന്റെ ഗുണം കിട്ടുമല്ലോ. പുതുരക്തം വിക്കി കാര്യനിർവ്വാഹകടീമിലേക്ക് വരട്ടെ. പഴയവരൊക്കെ വഴിമാറി നടന്നതു കണ്ടതല്ലേ. എണ്ണം തികയ്ക്കാൻ വേണ്ടി ആൾക്കൂട്ടം ഉണ്ടാവുന്നതിലല്ല യുക്തി. ഒരു വർഷത്തേക്കോ മറ്റോ ആക്ടീവാകാൻ പറ്റില്ല എന്ന അവസ്ഥ വന്നാൽ രാജിവെച്ച് പോവുക എന്നതാണു മര്യാദ. മറ്റുള്ളവർക്കത് ഒരു ഉണർവ്വും നന്നായി ആക്റ്റീവാകാനുള്ള പ്രേരണയും നൽകില്ലേ.

മറ്റൊന്ന്, ഏതെങ്കിലും ഒരു അഡ്മിന്റെ കീഴിലായി ഒരു ചെറു ടീം എന്ന നിലയിൽ അഞ്ചാറു ചെറു ടീമുകളുണ്ടാവുന്നതാണ്. ഒരു ടീമിൽ 5 പേരെന്നോ മറ്റോ ഉള്ള നിലയിൽ ആവണം. ഹൈന്ദവ ബിംബങ്ങൾ, മുസ്ലീം ബിംബങ്ങൾ, ബുക്സ്, സിനിമ, വിദ്യാലയങ്ങൾ തുടങ്ങിയ ലേഖന വിഭാഗങ്ങൾക്ക് നല്ലരീതിയിലുള്ള ക്രമപ്പെടുത്തൽ ആവശ്യമാണ്. തെറ്റായതും മോശമായതും ആയ കാര്യങ്ങൾ വരുന്നുണ്ട്. ഈ അഞ്ചുപേരുടെ ടീമിന് മീഡിയാവിക്കി റൈറ്റ്സ് ഒന്നും ആവശ്യമില്ല. അതാത് ലേഖനങ്ങൾ കണ്ടുപിടിച്ച് ക്രമപ്പെടുത്തുക എന്നതുമാത്രം മതി. പഞ്ചായത്തിൽ ഒരു ടോപ്പിക്കിട്ടിട്ട്, ഒരു ടീമിനെ ഒരു വർഷത്തേക്ക് ഓടിക്കാൻ പറ്റുമല്ലോ. ഒരുമാസം ആക്റ്റീവായി ഒരാൾ മാത്രം ഉണ്ടായാൽ മതി. മാർഗനിർദ്ദേശങ്ങളും മീഡിയാവിക്കിസഹായവും ചെയ്യാൻ ഒരു അഡ്മിന്റെ സഹായവും ഒരു ടീമിനുണ്ടായാൽ നല്ലൊരു മാറ്റം വരില്ലേ? - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:29, 9 ജനുവരി 2018 (UTC)

മലയാളം വിക്കിപീഡിയക്ക് ഒരു സുവർണ്ണകാലം ഉണ്ടായിരുന്നെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ, കാലം മാറുന്നതിനനുസരിച്ച് പല മാറ്റങ്ങളും വരണം. അഡ്മിൻ മാത്രമല്ല പല ഉപയോക്താക്കളും നിർജ്ജീവമാകുന്നുണ്ട്. വിക്കിപീഡിയയിൽ അങ്ങിനെയാണ്. പക്ഷേ പലരും നിർജ്ജീവമാകുന്നതിനനുസരിച്ച് പുതിയ ഉപയോക്താക്കൾ വരണം. അഡ്മിന്റെ കാര്യവും ഇത് തന്നെ.. അഡ്മിൻ ആയാൽ എന്തോ വല്യ നടത്തിപ്പുകാരൻ എന്നായി ഒരു ചിന്ത ഈ ചർച്ചയുടെ തുടക്കത്തിലുള്ള സന്ദേശത്തിൽ ഉണ്ട്. അതേ സമയം മലയാളം വിക്കിപീഡിയയിൽ അഡ്മിൻ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടെന്നുള്ള ഒരു മെസ്സേജും ഉണ്ട്. നിർജ്ജീവരായ ഉപയോക്താക്കളെയും, അഡ്മിനേയും തിരിച്ച് കൊണ്ടുവരിക്, അല്ലെങ്കിൽ പുതിയ ഉപയോക്താവ്, അഡ്മിൻ എന്നിവരെ കൊണ്ടുവരിക്. ഇതിൽ രണ്ടാമത് പറഞ്ഞതാണ് എളൂപ്പം. പഴയ അഡ്മിനുകളെ നീക്കണം എന്നുള്ളതിനു ഒരു വ്യക്തമായ നയം ഉണ്ടല്ലോ.. നല്ല ഉദ്ദേശമാണെങ്കിൽ അങ്ങിനെ ചെയ്യുന്നതാണ് നല്ലത്.. അവസാനം മലയാളം വിക്കിപീഡിയക്ക് നല്ല ഒരു കാര്യം എന്നുള്ള ഉദ്ദേശത്തിൽ ചെയ്യുന്ന എന്തിനും ഞാൻ സപ്പോർട്ട്. --RameshngTalk to me 11:08, 9 ജനുവരി 2018 (UTC)
കഴിഞ്ഞ ഒരു വർഷമായി 50 ൽ കുറവ് അഡ്മിൻ പ്രവർത്തികൾ നടത്താത്തവരെ പുറത്താക്കി പുതിയ അഡ്മിൻമാരെ ചേർക്കുന്നതായിരിക്കും ഉചിതം എന്നു കരുതുന്നു. ഇതിനു പുറമെ തമിഴിലെ പോലെ അഡ്മിന്റെ എണ്ണം 30 എണ്ണം ആക്കുന്നതും നന്നായിരിക്കും. പ്രത്യേകിച്ചും എല്ലാ മാസത്തിലും ഒരു തിരുത്തൽ യജ്ഞങ്ങൾ എങ്കിലും നടക്കുന്ന സാഹചര്യത്തിൽ. ലയിപ്പിക്കാനുള്ള ലേഖനങ്ങളും ഡിലീറ്റ് ചെയ്യാനുള്ള ലേഖനങ്ങൾ എന്നിവ കുറേ ഉണ്ട്.ഇതിനു പുറമെ തിരഞ്ഞെടുത്ത ലേഖനങ്ങൾ മാസാമാസങ്ങളി ഉണ്ടാക്കുന്നില്ല.:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ ഒരു പരാതി ഇട്ടാൽ പലപ്പോഴും ദിവസങ്ങൾ എടുക്കുന്നു ഒരു മറുപടിക്ക്. ചിലപ്പോൾ ഒന്നും ലഭിക്കാത്ത അവസ്ഥയും വരാറുണ്ട്. ഒരു സമയം ഒരു കാര്യനിർവാഹകനെങ്കിലും ഓൺലൈനിലുണ്ടായിരുന്നാൽ വളരെ നല്ലതായിരുന്നു എന്ന് വിക്കിയിൽ തുടങ്ങിയ കാലത്ത് ആഗ്രഹിച്ചിരുന്നു. നിലവിലെ നിർജീവ അഡ്മിൻ സിൽ ഒരാൾ പോലും സ്വയം ഒഴിഞ്ഞു പോകുമെന്ന് എനിക്കു തോന്നുന്നില്ല. ആയതിനാൽ ആരെങ്കിലും മെറ്റയിൽ അപേക്ഷ ഇടാൻ മുൻകൈ എടുത്താൽ നന്നായിരിക്കും.Akhiljaxxn (സംവാദം) 11:54, 9 ജനുവരി 2018 (UTC)

തെറ്റിദ്ധാരണ നീക്കൽതിരുത്തുക

മുകളിലെ ചർച്ചയിൽ ഗുരുതരമായ ഒരു തെറ്റിദ്ധാരണ കടന്നുകൂടിയിട്ടുണ്ട്.

നയം

 1. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല.
 2. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അമ്പതു തിരുത്തുകൾ നടത്തിയിട്ടില്ല.

ചർച്ചയിലെ പരാമർശം

ഇവിടെ പരാമർശിക്കുന്ന തിരുത്തലുകൾ അഡ്മിൻ പ്രവർത്തികളാണ് അല്ലാതെ വെറും തിരുത്തുകളല്ല (https://xtools.wmflabs.org/adminstats/ml.wikipedia.org/2017-01-01/2018-01-01). തിരുത്തുകൾ 50 നു മുകളിൽ കണ്ടേക്കാം നോക്കണം. 50 നുമുകളിൽ അഡ്മിൻ പ്രവർത്തികൾ നടത്തിയവർ വളരെ കുറച്ചേയുള്ളൂ അതുകൊണ്ടാണ് 20 അഡ്മിൻ പ്രവ‍ൃത്തി എന്ന് മാനദണ്ഡം ഞാൻ നിർദ്ദേശിച്ചത്. അതായത് നമ്മുടെ ബ്യൂറോക്രാറ്റിന് 20 അഡ്മിൻ പ്രവൃത്തിയേ ഉള്ളൂ. നയത്തിൽ 50 തിരുത്ത് മതി അഡ്മിൻ പ്രവൃത്തി വേണ്ട. ഇനി 50 അഡ്മിൻ പ്രവ‍ൃത്തി മാനദണ്ഡം വച്ചാൽ പുതിയ ബ്യൂറോക്രാറ്റിനെയും കണ്ടുപിടിക്കേണ്ടിവരും.

പിന്നെ അഡ്മിനാവുന്നതേ ഡിലീറ്റാൻ വേണ്ടിയാണ് എന്നൊരു ധ്വനി മുകളിൽ കണ്ടു. എന്റെ വിശ്വാസം തിരിച്ചാണ്. അഡ്മിനായാൽ പരമാവധി ഡിലീറ്റാതിരിക്കാൻ നോക്കണം. കഴിവിന്റെ പരമാവധി ശ്രമിക്കണം. എന്നിട്ടും പറ്റിയില്ലെങ്കിലേ ഒഴിവാക്കാവൂ എന്നാണ്. അതുകൊണ്ട് 50 തിരുത്ത് മതിയോ 50 അ‍ഡ്മിൻ പ്രവൃത്തി വേണോ ? --രൺജിത്ത് സിജി {Ranjithsiji} 12:52, 9 ജനുവരി 2018 (UTC)

// ഇവിടെ പരാമർശിക്കുന്ന തിരുത്തലുകൾ അഡ്മിൻ പ്രവർത്തികളാണ് അല്ലാതെ വെറും തിരുത്തുകളല്ല // അങ്ങനെയല്ലല്ലൊ പറഞ്ഞിരിക്കുന്നത്. വിക്കിയിലെ സാധാരണ എഡിറ്റുകൾ ആണ്. അതിനർഥം അഡ്മിന് സാധാരണം പ്രവർത്തികൾക്ക് പോലും നേരം ഇല്ലാ എന്നാണ്. അത്തരക്കാരുടെ പദവി കൊണ്ട് വിക്കിക്ക് പ്രയോജനം ഉണ്ടോ?--റോജി പാലാ (സംവാദം) 13:41, 9 ജനുവരി 2018 (UTC)
വീണ്ടും ആശയക്കുഴപ്പമുണ്ടാക്കരുത്. എക്സ് ടൂൾസിൽ പറയുന്നത് അഡ്മിൻ പ്രവർത്തികളാണ്. നയത്തിൽ പറയുന്നത് വെറും തിരുത്തുകളും. നയത്തിലെ മാനദണ്ഡം 50 തിരുത്താണ് അഡ്മിൻ പ്രവൃത്തികളല്ല. 50 താഴെ അഡ്മിൻപ്രവർത്തികളുള്ളവർക്ക് ചിലപ്പോ 50 നുമുകളിൽ എഡിറ്റുകാണും. മുകളിലെ ചർച്ചയിലുദ്ദേശിച്ചത് അഡ്മിൻ പ്രവൃത്തികളും --രൺജിത്ത് സിജി {Ranjithsiji} 15:28, 9 ജനുവരി 2018 (UTC)
റോജി പറഞ്ഞതാണ് ശരി. അഡ്‌മിൻ പ്രവൃത്തികളല്ല, സാദാ തിരുത്തലുകളാണ് നയത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇത്തരം കണക്കുകളെ സംബന്ധിച്ച ചർച്ചകളിൽ സമയം വ്യർത്ഥമാക്കാതെ കാര്യനിർവാഹക സ്ഥാനത്തേയ്ക്ക് സ്വയം അല്ലെങ്കിൽ മറ്റു കുറച്ചു പേരെ നിർദേശിക്കാൻ താത്പര്യപ്പെടുന്നു. --ജേക്കബ് (സംവാദം) 16:05, 9 ജനുവരി 2018 (UTC)

ചർച്ചക്കുള്ള നിർദ്ദേശംതിരുത്തുക

 • ഒരു അഡ്മിൻ പ്രവൃത്തിപോലും ചെയ്യാത്ത എല്ലാ അഡ്മിന്മാരെയും എത്രയും വേഗം അഡ്മിൻപദവിയിൽനിന്ന് ഒഴിവാക്കണം. അവർ ഒരു നൂറ് തിരുത്തെങ്കിലും നടത്തിക്കഴിയുമ്പോൾ ആവശ്യപ്പെട്ടാൽ വേറെ നടപടിക്രമമൊന്നുമില്ലാതെ നമുക്ക് തിരിച്ച് അഡ്മിൻമാരാക്കാം
 • 50 ൽ താഴെ അഡ്മിൻപ്രവൃത്തികൾ നടത്തിയവർക്ക് നമുക്ക് ഒരു മൂന്ന് മാസം സമയം കൊടുക്കാം. ആ കാലയളവിൽ [ 50 അഡ്മിൻ പ്രവൃത്തികൾ, 100 നുമുകളിൽ എഡിറ്റുകൾ (ലേഖനങ്ങളിൽ), 10 പുതിയ ലേഖനങ്ങൾ ] നടത്താത്തപക്ഷം അവരെയും ഒഴിവാക്കാം.
 • ബ്യൂറോക്രാറ്റിനെ ഒഴിവാക്കിയാൽ മറ്റ് രണ്ടുപേരെങ്കിലും ബ്യൂറോക്രാറ്റാകേണ്ടിവരും
 • ഒരു അഞ്ചുപുതിയ ആളുകളെയെങ്കിലും അഡ്മിൻമാരായി ഉടൻ തെരഞ്ഞെടുക്കണം. ഒരുമിച്ച് നാമനിർദ്ദേശം ചെയ്യണം.

--രൺജിത്ത് സിജി {Ranjithsiji} 15:45, 9 ജനുവരി 2018 (UTC)

ശക്തമായി എതിർക്കുന്നു. കാരണങ്ങൾ മുൻപ് നടന്ന ചർച്ചകൾ മുതൽ വിശദമാക്കിയിട്ടുണ്ട്. അവയ്ക്കൊന്നും logical ആയ ഒരു എതിരഭിപ്രായം ഇവിടെ ഇതുവരെ ആരും നൽകിയിട്ടുമില്ല. പുറത്താക്കലുകളിൽ നിന്ന് ഉൾക്കൊള്ളലുകളിലേയ്ക്ക് ശ്രദ്ധ തിരിക്കാനാണ് ഞാൻ താത്പര്യപ്പെടുന്നത്. --ജേക്കബ് (സംവാദം) 16:08, 9 ജനുവരി 2018 (UTC)
രൺജിത്ത് സിജീ, ഇത്തരം ബാലിശമായ നിലയിലേയ്ക്ക് അഡ്മിൻ പദവിയേകുറിച്ചുള്ള ചർച്ച പോകേണ്ടതില്ല. അതൊട്ടു വലിയ ചർച്ചയും ആക്കേണ്ടതില്ല. അവർക്ക് താത്പര്യമുണ്ട് എങ്കിൽ സജീവമാകുകയോ അഡ്മിൻ പദവി ഒഴിയുകയോ ചെയ്യാവുന്നതാണ്. അത് അവരവരുടെ മാത്രം പ്രശ്നമായി ഒതുക്കിയേക്കുന്നതായിരിക്കും അഭികാമ്യം. ഇനി അതല്ല തലനാരുകീറി പരിശോധിച്ച് പുറത്താക്കണമെങ്കിൽ ആകാവുന്നതാണ്. അങ്ങനെയെങ്കിൽ മുകളിൽ അഡ്മിൻ എഡിറ്റുകളുടെ താളിൽ പറഞ്ഞിരിക്കുന്നതു പ്രകാരം 50 തിരുത്തലുകളിൽ താഴെ തിരുത്തലുകളുള്ള എല്ലാ അഡ്മിൻമാരെയും നീക്കാവുന്നതുമാണ്. അതിന് വെറുതേ മിനക്കെടേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. നമുക്ക് എന്തു ചെയ്യാം എന്നതിന്റെ ഒരു ചെറിയ അഭിപ്രായം മുകളിൽ നൽകിയിരുന്നു. ശ്രദ്ധിക്കുമല്ലോ! --സുഗീഷ് (സംവാദം) 16:38, 9 ജനുവരി 2018 (UTC)

അഭിപ്രായം: പ്രവീൺതിരുത്തുക

 1. അമ്പത് കാര്യനിർവാഹക പ്രവൃത്തികൾ എന്നത് ഒന്നും ഒരു എണ്ണമല്ല. രണ്ടോ മൂന്നോ ഫലകങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും ഇറക്കുമതി ചെയ്താൽ, ചിലപ്പോൾ അവയുടെ കാസ്കേഡഡ് താളുകളും ലുവ മോഡ്യൂളുകളുമായി പരമാവധി ഒരു മൂന്ന് ബട്ടൺ ക്ലിക്കുകൾ കൊണ്ടൊക്കെ "ഒരു വർഷത്തേക്കുള്ള അഡ്മിൻ പ്രവൃത്തികൾ" ചെയ്യാൻ പറ്റിയേക്കും. ഒരേ ഫലകവും അനുബന്ധതാളുകളും തന്നെ വേണമെങ്കിൽ ഒന്നിലധികം തവണയും ഇറകുമതിചെയ്യാം. എന്നാൽ ഇങ്ങനെ ഇറക്കുമതി ചെയ്യുമ്പോൾ മുമ്പ് ചെയ്തിട്ടുള്ള പരിഭാഷകളോ, സജ്ജീകരണങ്ങളോ നഷ്ടപ്പെട്ട് പോയാൽ അത് തിരുത്തണം എന്ന് കരുതി മൂന്ന് ദിവസമിരുന്ന് നോക്കിയാലും നടക്കണമെന്നുമില്ല. ലുവ മാത്രമല്ല ജാവാസ്ക്രിപ്റ്റ് ഹുക്കുകൾ വരെ, സാങ്കേതിക നൈപുണ്യം വിക്കിയിൽ ഉപയോഗിക്കുന്ന ഉപയോക്താക്കൾ തീരെക്കുറവുള്ള ചെറിയവിക്കികളിൽ ഇത്തരം "കാര്യനിർവാഹക പ്രവൃത്തികൾ" ചെയ്യൽ വളരെ ബുദ്ധിമുട്ടാക്കുന്നു. വിവിധ കാര്യനിർവാഹക പ്രവൃത്തികൾ താരതമ്യം ചെയ്യാനേ സാധിക്കുകയില്ല. പിന്നെങ്ങനെയാണ് ഒരു എണ്ണം വെക്കുക?
  (ഓ.ടോ.: നേരത്തെ ആരോ പറഞ്ഞ മലയാളം വിക്കിപീഡിയയുടെ സുവർണകാലം അവസാനിക്കാൻ ഒരു കാരണമായതെന്ന് ഞാൻ കരുതുന്ന വെബ്‌ഫോണ്ട്സ് അടിച്ചേൽപ്പിക്കൽ കഴിഞ്ഞ മാസം ആരുമറിയാതെ ഒഴിവാക്കി. ഒരുപാട് ഉപയോക്താക്കൾ കൊഴിഞ്ഞ് പോകാൻ കാരണമായ വെബ്‌ഫോണ്ട്സ് പെട്ടന്ന് ഒഴിവാക്കാനുണ്ടായ പുതിയ സാഹചര്യമെന്താണെന്ന് എടുത്ത് ചോദിച്ചിട്ടും ഇതുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ല. പണ്ടത്തെ നിലപാടിൽ നിന്നും ചെറിയ വിക്കിപീഡിയകളോടുള്ള സ്വയം പ്രഖ്യാപിത ബഡാ ഡവലപ്പർമാരുടെ സമീപനത്തിന് ഒരു മാറ്റവും വന്നിട്ടില്ല.)
 2. തീർത്തും പ്രവർത്തിക്കുന്നില്ലാത്ത കാര്യനിർവാഹകരെ തത്കാലം മാറ്റിനിർത്താൻ നിലവിൽ നയമുണ്ട്. എല്ലാ കാര്യനിർവാഹകർക്കും മാനസികമുരടിപ്പ് ഇല്ലാതെ ചെയ്യാനും മാത്രം ഉള്ളടക്കം ഇന്നിപ്പോൾ മലയാളം വിക്കിപീഡിയയിൽ വരുന്നുണ്ടെന്ന് തോന്നുന്നില്ല. നിരന്തരമായി തിരുത്തേണ്ട സംരക്ഷിത താളുകളുടെ പരിപാലനം (സംരക്ഷിത താളുകളുടെ പുതുക്കൽ അഡ്മിൻ ആക്ടിവിട്ടിയായി കൂട്ടിയിട്ടുണ്ടോയെന്നറിയില്ല), ഒരാളും വളരെക്കാലം ചെയ്യാറില്ല. സ്വാഭാവികമായും താത്പര്യജനകങ്ങളായ മറ്റ് കാര്യങ്ങൾ ആൾക്കാർ നോക്കും. കുറച്ച് പേർ ബാക്കപ്പുകൾ ആണ്. മുമ്പ് ആൾക്കാരുടെ ഉപയോക്തൃഅവകാശങ്ങൾ മാറ്റിക്കളിച്ച് കാര്യനിർവാഹക പ്രവൃത്തികളുടെ എണ്ണം കൂട്ടാറുണ്ടായിരുന്നു. പക്ഷേ അതല്ലല്ല്ലോ കാര്യനിർവാഹക ഉപകരണങ്ങളുടെ ഉദ്ദേശം. ആൾക്കാർ വിക്കിയിൽ അത്യാവശ്യം പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതിയാവണം. ഒരുപയോക്താവിന്റെ സജീവത നിർണ്ണയിക്കാൻ വിക്കിതിരുത്തലുകൾ മാനദണ്ഡമായി എടുക്കാൻ കാരണമിതാണ് എന്നാണ് ഞാൻ മനസ്സ്സിലാകിയിട്ടുള്ളത്.
 3. ആഗോള തടയൽ വന്നതിൽ പിന്നെ വിക്കികളിൽ തടയൽ ഒരു പ്രവൃത്തിയേ അല്ല. അരിപ്പകൾ ഒട്ടുമിക്ക തരം നശീകരണങ്ങളും തടയാൻ പ്രാപ്തമാണ്. അല്ലെങ്കിൽ തന്നെ താളുകൾ മായ്ക്കലും ആൾക്കാരെ തടയലുമാണ് പുരോഗതി എന്നെങ്ങനെയാണ് കണക്കാക്കുക. ഉള്ളടക്കം വൃത്തിയായി ഇരിക്കുക എന്നതാണ് പ്രധാനം, നിർഭാഗ്യവശാൽ അതിനും കൂടെ ആൾക്കാർ ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ അതിനർത്ഥം മനുഷ്യരെ ആവശ്യമില്ലെന്നല്ല. എന്റെ മാടപ്രാവ് ബോട്ട് പിടിക്കുന്ന അക്ഷരത്തെറ്റുകളുടെ എണ്ണം കണ്ടാൽ അത്ഭുതം തോന്നും. ഒരു വിക്കിപീഡിയെ സംബന്ധിച്ച് തീരെക്കുറവാണ്. ഉള്ളടക്കം വരാനുള്ള മാർഗ്ഗമാണ് നോക്കേണ്ടത്, തൊഴുത്തിൽ കുത്തുണ്ടാക്കി ഉള്ളവരെയും കൂടെ പുറത്താക്കലല്ല.
 4. മെയിലുകൾ വഴിയും ഐ.ആർ.സി.യിലും ഒക്കെ ഇടപെടുകയും ഫാബ്രിക്കേറ്ററിൽ നിന്നും മറ്റും വിവരങ്ങൾ കണ്ടെടുത്ത് പങ്ക് വെയ്ക്കുകയുംചെയ്യുന്ന കുറച്ചുപ്പേരുണ്ട് . വിവിധ മേഖലകളിൽ ഇടപെട്ടുകൊണ്ടിരുന്ന പഴയ സജീവ ഉപയോക്താക്കളാണ്, എന്നാൽ ഇപ്പോൾ ഒരു തിരുത്തുപോലും ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. അവരെയെങ്ങനെയാണ്, ഉപയോക്താക്കൾ അല്ലെന്ന് പ്രഖ്യാപിച്ച്, ഇവിടെ തിരുത്തുന്നവരാണ് ഉപയോക്താക്കൾ എന്ന് വിളംബരം ചെയ്യുമോ?
 5. വഴിമുടക്കി എന്നൊക്കെ പറയുന്നത് എന്തൊരു യാഥാർത്ഥ്യബോധമില്ലാത്ത പ്രയോഗമാണ്. ഒരു കാര്യനിർവാഹക(ൻ) എങ്ങനെയാണ് മറ്റൊരാളുടെ വഴിമുടക്കുന്നത്. വികാരം കൊള്ളിപ്പിക്കലാണല്ലോ ഇപ്പോ പൊതു ട്രെൻഡ് അല്ലേ :-). അതുകൊണ്ട് ആർക്കാണ്ടോ ഉണ്ടിരുന്നപ്പോൾ പെട്ടന്ന് വെളിപാട് വന്ന് ഞാനങ്ങ് കൊള്ളത്തില്ലാത്തവനായി എന്ന് പറഞ്ഞെന്നും കരുതി ഞാനങ്ങ് പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. അഡ്മിൻ ഇന്റർഫേസുകൾ ഒരു വിധത്തിൽ അല്ലെങ്കിൽ വേറൊരു വിധത്തിൽ ഞാൻ ഉപയോഗിക്കുന്നുണ്ട്. തീരെ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ വോട്ടിനിട്ട് പുറത്താക്കിക്കൊള്ളുക. ഞാൻ പ്രത്യേകിച്ചൊരു "ഗ്രൂപ്പി"ൽ ഇല്ലാത്തത് കൊണ്ട്, മിക്കവാറും അതായിരിക്കും നടപ്പിൽ വരുത്താൻ എളുപ്പം. നന്ദി.:-)
[?) എന്റെ പേരിനെന്താണ് വേറൊരു നിറം? ഞാൻ കൂടുതൽ ആയി അപരാധമെന്തെങ്കിലും ചെയ്തിട്ടുണ്ടോ? പേരാകട്ടെ പ്രവീൺ പി എന്നാണെന്നും ഓർക്കുമല്ലോ ;-)] --പ്രവീൺ:സം‌വാദം 16:16, 9 ജനുവരി 2018 (UTC)
പ്രവീൺ, ജേക്കബ്  --സുഗീഷ് (സംവാദം) 16:42, 9 ജനുവരി 2018 (UTC)
പ്രവീൺ, ഇടപെട്ടതിനു് നന്ദി! അഭിപ്രായത്തിനു് 100% പിന്തുണ, അഭിവാദ്യങ്ങൾ!   --- വിശ്വപ്രഭ സംവാദം 18:35, 9 ജനുവരി 2018 (UTC)
ഇത്രയധികം അഡ്മിൻസ് ഉണ്ടാവുമ്പോൾ ഇനിയും എന്തിനാ പുതിയ അഡ്മിൻസ് എന്നു കേൾക്കാൻ പറ്റിയിരുന്നു. പക്ഷേ, അഡ്മിന്റെ കാര്യങ്ങൾ ഫലപ്രദമായി ചെയ്യാതിരിക്കുമ്പോൾ അങ്ങനെ പ്രവർത്തിക്കാൻ തയ്യറുള്ളവർക്ക് ഇവർ വിലങ്ങുതടിയായി നിൽക്കുന്നു എന്നല്ലേ പറയേണ്ടത്. ഭാഷ വിക്കിക്ക് യോജ്യമാവില്ല, ഒരു വെളിപാടുപോലെ വാട്സാപ്പിൽ ഇട്ട കാസ്രോഡൻ ഭാഷയാണിത്. രാവിലെ വിശ്വേട്ടൻ വിളിച്ചു പറഞ്ഞിരുന്നു ഇക്കാര്യം. രഞ്ജിത് പറഞ്ഞപ്പോൾ വാട്സാപ്പിൽ നിന്നും ഇവിടേക്ക് കോപ്പി പേസ്റ്റ് ചെയ്തു എന്നേ ഉള്ളൂ. പ്രവീണിന്റെ പേരിനു കളർ കൊടുത്തതൊക്കെ ഇന്നു വൈകുന്നേരമാണ്. ഒരാൾ ബ്യൂറോക്രാറ്റ് എന്ന് താഴെ എഴുതിവെച്ചപ്പോൾ അതാരാണെന്ന സംശയം ചോദിച്ചിരുന്നു, അപ്പോൾ അവിടെ അങ്ങനെ ഒപ്പിച്ചു എന്നേ ഉള്ളൂ. പി-യുടെ സ്ഥാനം മാറ്റാം. കാലാനുസൃതമായി നല്ലൊരു മാറ്റം ഈ രംഗത്ത് വേണ്ടതുണ്ട് എന്നതിലാണു കാര്യം. പ്രാപ്തിയുള്ളവരെ ആഡ് ചെയ്യുന്നതിൽ നിലവിലെ എണ്ണം ഒരു പ്രശ്നമാവരുത്.
Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 16:59, 9 ജനുവരി 2018 (UTC)
രാജേഷെ, ഇത്ര എണ്ണം അഡ്മിൻ വേണമെന്ന് നിബന്ധനകൾ ഒന്നും തന്നെയില്ല. താത്പര്യമുള്ളവരെ എത്രപേരെ വേണമെങ്കിലും ആഡു ചെയ്യാവുന്നതാണ്. സ്വതേ റോന്തുചുറ്റുന്നവർ, മുൻപ്രാപനം ചെയ്യുന്നവർ എന്നീ വിഭാഗങ്ങളിലെ താത്പര്യമുള്ള ഉപയോക്താക്കളിൽ നിന്നും തിരഞ്ഞെടുക്കുന്നവരെയാണ് നല്ലത് എന്ന ഒരു അഭിപ്രായം മാത്രമേ എനിക്കുള്ളൂ. കാരണം, അവർക്ക് കുറച്ചുകൂടി ക്രിയാത്മകമായി ഇടപെടാൻ അവരുടെ ഇത്രയും നാളത്തെ പ്രവർത്തനം സഹായിക്കും എന്ന് കരുതുന്നു. --സുഗീഷ് (സംവാദം) 17:19, 9 ജനുവരി 2018 (UTC)
ഒരാൾ സ്ഥാനമൊഴിയുന്നതായി ഇവിടെ അറിയിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഒരു അഡ്മിൻ പ്രവൃത്തി പോലും ചെയ്യാതിരുന്ന 5 പേർ അഭിപ്രായം പറയുന്നില്ല. പകരം അൽപമെങ്കിലും സജീവമായിരുന്ന ഒരു കാര്യനിർവാഹകനെ നഷ്ടപ്പെടുന്നു...--അരുൺ സുനിൽ കൊല്ലം (സംവാദം) 02:42, 10 ജനുവരി 2018 (UTC)

പ്രശ്നങ്ങൾതിരുത്തുക

മലയാളം വിക്കിചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ചിലവ താഴെ.

 • ജാതി മത അനുബന്ധമായ താളുകളിലെ നിക്ഷ്പക്ഷത നഷ്ടപ്പെടുന്ന തിരുത്തലുകൾ കൂടിവരുന്നു. ലേഖനങ്ങൾ പക്ഷപാതപരമായിത്തീരുന്നു.
 • പരീക്ഷണതാളുകൾ, യാന്ത്രിക പരിഭാഷതാളുകൾ ഒഴിവാക്കാനും, തിരുത്തി നേരേയാക്കാനും സാധിക്കാതെ കിടക്കുന്നു.
 • താളുകളുടെ ലയനം നടത്തേണ്ട അനേകം താളുകൾ കിടക്കുന്നു.
 • തിരുത്തൽ യജ്ഞങ്ങളിൽ നിർമ്മിക്കപ്പെടുന്ന താളുകളുടെ വിഷയാധിഷ്ഠിത പുനർവായന നടക്കുന്നില്ല.
 • പ്രധാന താളിലേക്ക് വിവരം നൽകുന്ന താളുകളുടെ പരിപാലനം നടക്കുന്നില്ല.

ഇവയെല്ലാം പരിഹരിക്കാവുന്ന തരത്തിലേക്ക് ആളുകളോ അഡ്മിനുകളോ ഇടപെടുന്നില്ല.

ഒരു അഡ്മിനിനെയും പുറത്താക്കണമെന്ന് എനിക്ക് വ്യക്തിപരമായി അഭിപ്രായമില്ല. അഡ്മിനുകളുടെ എണ്ണം വിക്കിയുടെ മുന്നോട്ടുള്ള പോക്കിന് തടസ്സവുമല്ലെന്ന് ഞാൻ വിചാരിക്കുന്നു. പക്ഷെ പ്രവർത്തിക്കുന്ന കൂടുതൽ അഡ്മിൻമാർ വരണം. നിലവിലുള്ളവരുടെ പ്രവർത്തനം കുറയുമ്പോൾ കൂടുതൽ പേരെ നിയമിച്ച് മുന്നോട്ടുപോകാൻ കഴിയണം. ഒരു അഞ്ചുപേരെയെങ്കിലും പുതിയതായി തിര‍ഞ്ഞെടുക്കണമെന്നാണെന്റെ അഭിപ്രായം. പഴയവർ പ്രവർത്തിക്കുകയോ വെറുതേയിരിക്കുകയോ എന്നുള്ളത് ഒരു പ്രശ്നമേയല്ല. അവർക്കൊക്കെ വേണമെങ്കിൽ പ്രവർത്തിക്കാവുന്നതാണ്. അതിനുള്ള വിവരവും അവർക്കുണ്ടെന്ന് വിചാരിക്കുന്നു. അതിനായി എഡിറ്റ് എണ്ണം കാണിച്ച് ഭീഷണിപ്പെടുത്തി പ്രവർത്തിപ്പിക്കേണ്ട സ്ഥലമല്ലല്ലോ വിക്കി. ദൈനംദിന കാര്യങ്ങൾ ന‍ടത്താൻ കൂടുതൽ ആളുകൾ വേണം. ഇല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ അവതാളത്തിലാവും അത്രതന്നെ.

പുറത്താക്കലുകളിൽ നിന്ന് ഉൾക്കൊള്ളലുകളിലേയ്ക്ക് ശ്രദ്ധ തിരിക്കാനാണ് എനിക്കും താത്പര്യം. ഒരു തിരുത്തൽ യജ്ഞം കഴിഞ്ഞ് വെറും ശ്രദ്ധേയതയുടെ പേരും പറഞ്ഞ് പലതും തെളിയിക്കാനുള്ള ചർച്ചയോ അതിനുള്ള സമയമോ നൽകാതെ കുറേയധികം താളുകൾ നീക്കം ചെയ്തത് കഴിഞ്ഞവർഷം തന്നെയാണ്. അപ്പോ തീരുമാനിച്ചതാണ് ഇനി ഈ തിരുത്തൽ യജ്ഞപരിപാടിയേ വേണ്ട എന്ന് എന്റെ ടൂളും വേണ്ടെന്ന് വച്ചാലോന്നാലോചിച്ചതാണ്. പക്ഷെ ആത്യന്തികമായി പുതിയ തിരുത്തലുകളും ലേഖനങ്ങളും വരാത്ത ഒരു വിക്കിപീഡിയ എന്നത് അതിന്റെ പ്രധാന ലക്ഷ്യത്തിൽ നിന്നും തന്നെ മാറിപ്പോകുന്നതുകൊണ്ട് വീണ്ടും തുടരുന്നു.

വാചകമടിയും പരിപാടികളും നടത്തുകയും വിക്കിയിൽ തിരുത്തലുകൾ മാത്രം നടത്താതിരിക്കുകയും ചെയ്യുന്ന എല്ലാ അംഗങ്ങളോടും എനിക്ക് വലിയ താത്പര്യമില്ല തന്നെ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഒരു ലേഖനം തിരുത്തുകയോ എഴുതുകയോ ചെയ്തിട്ടു പറയുക എന്നതുതന്നെയാണ് എന്റെ നിലപാട്. അതുകൊണ്ട് മുകളിൽ അഭിപ്രായം പറഞ്ഞ എല്ലാവരും ഒരു പുതിയ ലേഖനം തുടങ്ങി അതിന്റെ ലിങ്ക് താഴെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചർച്ച കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണം വിക്കിയിലുണ്ടാവുമോ എന്ന് നോക്കാമല്ലോ. -- രൺജിത്ത് സിജി {Ranjithsiji} 03:11, 10 ജനുവരി 2018 (UTC)

സമയമുണ്ടെങ്കിൽ ശ്രദ്ധിക്കൂ ചൊറിയൻ_പുഴു, ഉള്ളടക്കം കുറവാണ് ആധികാരികത, വിക്കിഫൈ ഫലകങ്ങൾ നീക്കം ചെയ്യേണ്ടതുമുണ്ട്. deepu (സംവാദം) 08:56, 10 ജനുവരി 2018 (UTC)


ഹമ്പടാ!! ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടമോ!! ആദ്യം ഇതിനൊരു പരിഹാരം അല്ലേ നടക്കേണ്ടത്! അതല്ലേ വേണ്ടത്. ഇന്നല്പം അധികമായി കൂട്ടിച്ചേർത്തു പറയാം. നിലവിലുള്ള കാര്യനിർവ്വാഹകരുടെ എണ്ണം മാത്രമേ ആക്റ്റിവായിട്ടുള്ളവർ നോക്കിയിരുന്നുള്ളൂ. അവർ കൃത്യമായി പണിയെടുക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ആരും ചികഞ്ഞ് നോക്കിയിരുന്നില്ല. ഒരു ബ്യൂറോക്രാറ്റും എല്ലാം കൂടി 18 അഡ്മിന്മാരും മതിയല്ലോ, എനിക്കാണെങ്കിൽ തീരെ സമയവുമില്ല, വെറുതേ വലിഞ്ഞുകേറി നാശമാക്കേണ്ടല്ലോ എന്നാണു ചോദിച്ചവരിൽ മിക്കവരും പറഞ്ഞത്. പക്ഷേ, അവരൊക്കെയും നിലവിലെ അഡ്മിന്മാരേക്കാൾ വിക്കിയിൽ ചെലവഴിച്ചതായാണു പിന്നീടു കാണാൻ കഴിഞ്ഞത്. അതുകൊണ്ട്, എഡിറ്റ് ഹിസ്റ്ററിയേക്കാൾ, ആക്റ്റീവായി നിൽക്കുന്നവരുടെ ഒരു പടതന്നെ ഈ രംഗത്ത് വേണ്ടതുണ്ട് എന്നു കരുതുന്നു.
ഇങ്ങനെയൊരു കുറിപ്പിട്ടതിന് ഇന്നലെ വിശ്വേട്ടൻ വിളിച്ച് കുറേ തെറിപറഞ്ഞിരുന്നു. മറുപടി ഞാനും പറഞ്ഞിരുന്നു ;) എന്റെ ഭാഷ ശരിയില്ലാന്നും, വീട്ടിലും കാസർഗോഡും ഉപയോഗിക്കുന്ന ഭാഷ അതാതിടങ്ങളിൽ മാത്രം മതിയെന്നും മറ്റും. ഈ ചർച്ചയുടെ ബെയ്സ് കുറിപ്പ് ഞാൻ ഇവിടെ പഞ്ചായത്തിൽ ഇടാൻ എഴുതിയതായിരുന്നില്ല, വാട്സാപ്പിലേയും ടെലഗ്രാമിലേയും വിക്കന്മാർക്കു വേണ്ടിയായിരുന്നു. രഞ്ജിത് സിജി പറഞ്ഞപ്പോൾ അപ്പോൾ തന്നെ വല്യ തിരുത്തലുകൾ ഇല്ലാതെ ഇവിടെ പേസ്റ്റ് ചെയ്തു. അതുകൊണ്ട്, ഭാഷാഭേദം കണ്ട്, അത് ഭീഷണിയായൊന്നും കാണേണ്ടതില്ല - അതൊക്കെയൊരു കാസർഗോഡൻ സ്റ്റൈൽ എന്നു കരുതി കണ്ണടയ്ക്കുന്നതാവും ഉചിതം എന്നു തോന്നുന്നു.
ഞാൻ ആദ്യകുറിപ്പിൽ ബുള്ളറ്റിട്ട് പറഞ്ഞതൊന്നുമല്ല കാര്യനിർവാഹകരുടെ പണികൾ, അതിലും എത്രയോ അധികമുണ്ടെന്നും ഇന്റെർനാഷ്ണൽ ലെവലിൽ കാര്യങ്ങൾ നിൽക്കുന്ന പ്രവർത്തനങ്ങളിൽ എല്ലാവരും ആക്ടീവാണെന്നും ഒക്കെ വിശ്വേട്ടൻ പറഞ്ഞിരുന്നു. ഞാൻ അതേ പറ്റി അജ്ഞനാണ് എന്നതൊരു കുറ്റമായി കാണുന്നു. ശ്രീജിത്ത് പിന്നീടിട്ട ലിങ്ക്സിൽ 0 എഡിറ്റ്സ് ഒക്കെ കണ്ടപ്പോളും പ്രത്യേകിച്ചൊന്നും തോന്നിയില്ല. എഡിറ്റ്സിലല്ലല്ലോ കാര്യം. രഞ്ജിത് പറഞ്ഞതുപോലെ അറിവുള്ളവരെ നീക്കുന്നതിനേക്കാൾ നല്ലത്, ഇന്നത്തെ അവസരത്തിൽ ആ ഗണത്തിലേക്ക് അല്പം അധികം ആളുകളെ എത്തിക്കുക എന്നതാണ്. പക്ഷേ, എണ്ണം കൂടിയാൽ അത്രയും നല്ലത് എന്നകാര്യം ആ കാര്യനിർവ്വാഹക പേജിൽ കൊടുക്കുന്നത് ഇതൊന്നുമറിയാത്തവക്ക് അല്പം നല്ലതാവും എന്നു കരുതുന്നു. വിശ്വേട്ടൻ പറഞ്ഞ മറ്റൊരു കാര്യം വിക്കിയിൽ ഒരു കാര്യവും ചെയ്യാത്തവൻ, വാട്സാപ്പ്, ടെലഗ്രാം പോലുള്ള ഗ്രൂപ്പുകളിൽ കൊണ്ടുപോയി തോന്ന്യവാസങ്ങൾ ഷെയർ ചെയ്ത് കയ്യടി വാങ്ങിക്കുന്നത് നല്ല ഏർപ്പാടല്ല, വിക്കിയിൽ വല്ലപ്പോഴും കേറുക, വാട്സാപ്പും ടെലഗ്രാമും മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക കൂട്ടായ്മയല്ല, ഏതോ ഒരുത്തൻ എന്തിനോ വേണ്ടി തുടങ്ങി എന്നേ ഉള്ളൂ എന്നൊക്കെ. ഗ്രൂപ്പ് നോക്കിയപ്പോൾ വിശ്വേട്ടനും രജ്ഞിത്തും സുജിത് വക്കീലും കണ്ണന്മാഷും ഫുവദ് ഡോക്ടറും നതയും ഒക്കെയാണതിന്റെ അഡ്മിൻസ്. ഇക്കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ലാലുവോ മറ്റോ ആണെന്നെ അതിലേക്ക് കയറ്റിയത്. തെറ്റിദ്ധാരണ അവിടേയും സംഭവിച്ചുപോയി.
ഇതൊക്കെ ഇങ്ങനെ ഇന്നുവന്നു വിശദീകരിക്കാനും കാരണമുണ്ട്. തൽക്കാലം അതു പറയുന്നില്ല. ഈ കുറിപ്പു മൊത്തത്തിൽ ഗുണകരമല്ലാതെ നെഗറ്റീവ് ചിന്തകളാണുണ്ടാക്കുന്നതെങ്കിൽ, ഞാനിത് ഔദ്യോഗികമായി തന്നെ പിൻവലിക്കുന്നു. കണ്ണന്മാഷിന്റെ ആ പിൻവലിക്കൽ നോട്ടീസ് സ്വീകരിക്കാതെ മാഷിനെ നിലനിർത്തണം എന്നു പ്രവീണിനോട് അഭ്യർത്ഥിക്കുന്നു. അദ്ദേഹം ഒഴിഞ്ഞത് ഇതൊരു ആനക്കാര്യമായി എടുത്തതിനാലല്ല, തികച്ചും മര്യാദയുടെ പേരിൽ മാത്രമാണ്. അതിലുപരിയായി മറ്റുപലകാര്യങ്ങളും നടക്കുന്നുണ്ട്. വാട്സാപ്പിലേയും ടെലഗ്രാമിലേയും അഡ്മിന്മാരിവിടെ ഉണ്ടെങ്കിൽ ഇതുകണ്ട് ഗ്രൂപ്പിൽ നിന്നും പരിഞ്ഞുപോയവരെ കൂടി അതാതിടങ്ങളിലേക്ക് ആഡ് ചെയ്യുക, അക്കാര്യത്തിൽ ഞാൻ അശക്തനാണ്. ഒന്നൂടെ പറയുന്നു, ഈ ചർച്ച നിർഭാഗ്യകരമായിപ്പോയി എന്നുള്ളകാര്യം ഞാൻ ഉൾക്കൊള്ളുന്നു. മേൽ വിവരിച്ച കാര്യങ്ങളൊക്കെയും ഒരു കാസർഗോഡൻ ജല്പനങ്ങളായി കണ്ട് തള്ളിക്കളയുക.
Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:22, 10 ജനുവരി 2018 (UTC)
ന്നാലും താങ്കളൊരു ലേഖനം തുടങ്ങൂല്ലല്ലേ ?? --- രൺജിത്ത് സിജി {Ranjithsiji} 04:58, 10 ജനുവരി 2018 (UTC)
കുത്തിപ്പിടിച്ചെഴുതാൻ ഞാനത്രവല്യ ഗ്രന്ഥശാലയൊന്നുമല്ലാന്നേ. എന്തെങ്കിലും കയ്യിൽ തടഞ്ഞാൽ തട്ടുന്നു എന്നല്ലാതെ എന്തെഴുതാനാണ്. കഴിഞ്ഞ ശനിയാഴ്ച ഇട്ട തീയർ വേണേൽ കൂട്ടിക്കോ, അതാരോ വന്നിട്ട് നിന്റെയാ മറ്റേ പരിപാടിയിൽ കൂട്ടീട്ടുണ്ട്. ന്നാലും സാരമില്ല, ഇവിടേം കൂട്ടിക്കോ. അത്തരം കലാപരിപാടികളിൽ ഞാനില്ലാന്നേ. എന്തായാലും ആ വിഷയം അല്പം ശ്രദ്ധ ആവശ്യമുള്ള സംഗതിയാണ്. ഇപ്പോൾ തന്നെ സംശയങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ വന്നാൽ മാത്രമേ നല്ല ലേഖനമായി മാറ്റാൻ പറ്റൂ എന്നു കരുതുന്നു. പിന്നെ അതിന്റെ കൂട്ടിച്ചേർക്കലുകൾ നടത്താൻ വല്ലതും കയ്യിൽ തടയണമല്ലോ, അതോണ്ട് ലേഖനം ഇപ്പോഴും എഡീറ്റിക്കൊണ്ടിരിക്കുകയാ. എന്റെ കയ്യിൽ രണ്ട് പുത്തകമേ ഉള്ളൂ. അത് ഇതുപോലെ ചുരുക്കാൻ തന്നെ ഒരുമാസത്തെ സമയം വേണ്ടി വരും. എനിക്ക് എഡിറ്റ്സ് ഇല്ലാന്നു വിലപിക്കുന്നവരും കാണുക. ആ ലേഖനം തുടങ്ങിയ സമയത്ത് ഒറ്റ എഡിറ്റ് കൗണ്ടിൽ വന്നത് 9,500 bytes ആണ്. ഒറ്റയടിക്കു വന്നതിനാൽ, എന്റെ എഡിറ്റ് കൗണ്ടിൽ 1 എഡിറ്റ് മാത്രം എന്നർത്ഥം. ലേഖനം എഴുതുന്നത് നോട്‌പാഡിലാണ്. ഒരു സ്ഥിരത വന്നാൽ വിക്കിയിൽ തട്ടുന്നു എന്നേ ഉള്ളൂ. 9,500 bytesനെ എനിക്കൊരു 500 ഓ അതിൽ കൂടുതലോ എഡിറ്റ്സ് ആയി മാറ്റാൻ വല്യ പണിയൊന്നുമില്ല, ഓരോ ലൈൻ വീതം പതിയെ പതിയെ അരമണിക്കൂർ എടുത്തിട്ട് ചെയ്യാം, ലേഖനത്തിന്റെ ഫോർമാറ്റിങ്, കൂടുതൽ വിവരങ്ങൾ കിട്ടുമ്പോൾ വഴിപോലെ അപ്ഡേറ്റ് ചെയ്യുമ്പോൾ എന്നതൊക്കെ ഉള്ളൂ പിന്നീടുള്ള എഡിറ്റിങ്സ്. എഡിറ്റ് കൗണ്ട് നോക്കി വാട്സാപ്പിലും ടെലഗ്രാമിലും ഫെയ്സ്ബുക്കിലും ലൈക്ക് കിട്ടാനാണു ശ്രമിക്കുന്നത് വിക്കിയിൽ ഒരു പുല്ലും ഇല്ലാ എന്നൊന്നും കരുതരുത്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:15, 10 ജനുവരി 2018 (UTC)
മുകളിൽ രൺജിത് സിജി ഉന്നയിച്ച പ്രശ്നങ്ങൾ പ്രശ്നങ്ങളായി തന്നെയാണ് നിലനിൽക്കുന്നത്. അതിൽ ഏതിലെങ്കിലും അഡ്മിൻ/സിസോപ് എന്ന നിലയിൽ താങ്കൾ കൃത്യമായും ശ്രദ്ധനൽകിയിട്ടുണ്ടോ എന്നത് ഞാൻ അറിയേണ്ടുന്ന കാര്യമല്ല. പക്ഷേ, ആ കമന്റുകളിൽ അവസാനത്തെ ഖണ്ഡിക ഒന്നുകൂടി ശ്രദ്ധിച്ചു വായിക്കുക. താങ്കൾക്ക് താങ്കളുടെ നിലപാടുകൾ ഉണ്ടാകാം. അത് മറ്റെല്ലാരും അംഗീകരിക്കണം എന്ന് നിർബന്ധിക്കാനാവില്ലതന്നെ. സംവാദതാളുകളിൽ മര്യാദ പാലിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും എന്ന് തെറിവിളിയിൽ 1 മാസം ബ്ലോക്കായി നിന്ന ഞാൻ തന്നെയാണ് അഭിപ്രായപ്പെടുന്നത്. ഇതു ഭീഷണിയായി തോന്നി എങ്കിൽ താങ്കളുടെ നിലപാട് വീണ്ടും പരിശോധിക്കുക. പിന്നെ ഒന്നുകൂടി ചർച്ചകളിൽ താങ്കൾക്ക് താത്പര്യമില്ല എങ്കിൽ പങ്കെടുക്കാതിരിക്കാം. ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറയാൻ താങ്കളെ താലപ്പൊലിയുമായി വന്നു ക്ഷണിച്ചാലേ വരൂ എന്നത് ഒരിക്കലും ഒരു അഡ്മിൻ/സിസോപ്പിനു ചേർന്ന വാദമല്ല എന്നതും ഓർപ്പിക്കുന്നു. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു. സസ്നേഹം,--സുഗീഷ് (സംവാദം) 19:00, 10 ജനുവരി 2018 (UTC)
@ഉപയോക്താവ്:Rajeshodayanchal, സിസോപ് ഫ്ലാഗ് നീക്കം ചെയ്യാൻ ബ്യൂറോക്രാറ്റിന് കഴിയില്ല. അത് സ്റ്റ്യുവാർഡുകളാണ് ചെയ്യുക.--പ്രവീൺ:സം‌വാദം 01:16, 11 ജനുവരി 2018 (UTC)

ലേഖനങ്ങൾതിരുത്തുക

++തിരുത്തുക

ഈ വിഷയത്തിൽ മുമ്പ് ധാരാളം ചർച്ചകൾ നടന്നിട്ടുള്ളതും അതിനനുസരിച്ച് നയം രൂപീകരിക്കപ്പെട്ടതുമാണ്. ജേക്കബ് മുകളിൽ തന്നിരിക്കുന്ന ലിങ്കുകൾ റെഫർ ചെയ്യാവുന്നതാണ്. ചില കാര്യങ്ങൾ ചുരുക്കി പറയാൻ ഉദ്ദേശിക്കുന്നു.

 • വിക്കിപീഡിയയിൽ ഒരാൾ എന്ത് ചെയ്യണം എന്നത് സ്വന്തം താൽപര്യത്തിനും സ്വാതന്ത്ര്യത്തിനും അനുസരിച്ചാവണം. അതിൽ യാതൊരു നിബന്ധനകളോ നിർബന്ധങ്ങളോ പാടില്ല.
 • അഡ്മിൻ എന്ന ഫ്ലാഗ് ഒരു പദവിയോ ഉത്തരവാദിത്വമോ അല്ല. മറിച്ച് ഡിലിഷൻ, പ്രൊട്ടക്ഷൻ പോലെയുള്ള ചില ടൂൾസ് ഉപയോഗിക്കാനുള്ള അനുവാദമാണ്. ആ ഫ്ലാഗ് ഉള്ളവർ അത് ചെയ്യണമെന്നല്ല അതിനർത്ഥം, മറിച്ച് ആ ടൂൾസ് അവർ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തും എന്ന വിശ്വാസത്തിൽ ഉപയോക്താക്കൾ അവരെ ഏൽപ്പിക്കുന്നതാണ്.
 • സജീവ അഡ്മിനുകളുടെ എണ്ണത്തിലുള്ള കുറവ് വിക്കിപീഡിയയിലെ പല വൃത്തിയാക്കൽ പ്രവൃത്തികളെയും ബാധിക്കും. അതിന് പരിഹാരം നിലവിലുള്ള അഡ്മിനുകളുടെ ഫ്ലാഗ് ഒഴിവാക്കുകയല്ല, മറിച്ച് കൂടുതൽ പേർക്ക് ആ ഫ്ലാഗ് നൽകുകയാണ് വേണ്ടത്. സജീവവും വിശ്വാസ്യതയുമുള്ള പരമാവധിപ്പേർക്ക് അഡ്മിൻ ഫ്ലാഗ് കൊടുക്കാൻ മുൻകൈയെടുക്കുക. ഇത്രപേർ മാത്രമേ അഡ്മിൻ ആയിരിക്കാവൂ എന്ന ലിമിറ്റൊന്നും ഇല്ല അല്ലെങ്കിൽ പാടില്ല.
 • അഡ്മിനുകളെ ഒഴിവാക്കുന്നതിന് വിക്കിപീഡിയയിലുള്ള നയം, ഒരു ശിക്ഷയായിട്ടല്ല, മറിച്ച് അഡ്മിൻ റൈറ്റ്സ് ഉള്ള നിർജ്ജീവമായ അക്കൗണ്ടിൻ്റെ ദുരുപയോഗം തടയുക എന്ന ഉദ്ദേശ്യത്തിൽ മാത്രമാണ്.

Vssun (സംവാദം) 01:36, 11 ജനുവരി 2018 (UTC)

ഇത്രയൊക്കെയേ ഞാനും കരുതിയിരുന്നുള്ളൂ സുനിൽ. മിഡീയവിക്കിയിലെ എക്സ്ട്രാ കണ്ട്രോൾ കിട്ടുന്ന ഒരാൾ എന്നതിനപ്പുറം എനിക്കിതെഴുതും വരെ മറ്റൊന്നായിരുന്നില്ല കാര്യനിർവ്വാഹകൻ. അന്താരാഷ്ട്രാ ഇടപാടുകളും പ്രവീൺ പറഞ്ഞ അഡ്മിൻ ടൂൾസ് ഒരു തരത്തിലും വേറേതോ തരത്തിലും ഒക്കെ ഉപയോഗിക്കുന്നു എന്നു കേട്ടപ്പോൾ അല്പം അങ്കാലപ്പിലായി എന്നതു സത്യമാണ്. അടിച്ചേൽപ്പിക്കുന്ന ഒന്നിനോടും കൂട്ടു നിൽക്കാത്ത ഞാൻ, രജ്ഞിത്തിന്റെ യജ്ഞ പരിപാടികളെ വരെ കണ്ടമാനം ചീത്ത പറഞ്ഞിട്ടുണ്ട്, ഇതേ വികാരം തന്നെ കാരണം. അഡ്മിനു കിട്ടുന്ന എക്സ്ട്രാ സംവിധാനങ്ങൾ കൃത്യമായി നോക്കാതെ, നമ്പറിൽ മാത്രമുള്ള വലിപ്പത്തെ മനസ്സിലാക്കി മിക്കവരും മാറി നിൽക്കുന്നത്. എന്താവുന്നു എന്നതിനേക്കാൾ സജീവരായ കൂടുതൽ ആൾക്കാരെ കണ്ടെത്തി ഈ ഒരു സന്ദർഭം കൂടി അവർക്ക് കിട്ടിയാൽ ഒരു വർഷത്തേക്കെങ്കിലും ആ ഗുണം കിട്ടും - ഒരു ആരംഭശുരത്വം എന്ന പേരിലെങ്കിലും... അതു കഴിഞ്ഞ് അയാൾക്ക് ലീവെടുക്കാം മാറിനിൽക്കാം എന്നതൊക്കെ അവരവരുടെ ഒരു മര്യാദമാത്രമാ. ആൾകാർ കുറവാണല്ലോ ഈ രംഗത്ത്, എനിക്കും ആകാവുന്നതാണ് അഡ്മിൻ എന്നൊരു തോന്നലുണ്ടാക്കാനെങ്കിലും ഉപകരിക്കുമത് എന്നൊരു തോന്നലുണ്ടായിപ്പോയി, പുതിയ ആളുകളെ ഇവിടേക്ക് എത്തിക്കാൻ പറ്റിയാൽ അത്യാവശ്യം കാര്യങ്ങൾ ഭംഗിയിൽ നടന്നേനെ. ഡിലീറ്റ് ചെയ്തു കളയണം എന്നു പറയുന്നത്ര എളുപ്പമല്ലല്ലോ ഒരു ലേഖനം കളയുക എന്ന പ്രവൃത്തി. അഡ്മിൻമാർ എന്നത് ഒരു വല്യ ദൗത്യമായി കാണാതെതന്നെ ആക്ടീവായ ആൾക്കൾക്ക് അവസരം ഒരുക്കി കാലനുഗതമായ മാറ്റങ്ങൾ വരുത്തിയാൽ നല്ലത്. ഞാനീ ചർച്ചയ്ക്ക് മറ്റുപലതരത്തിലുള്ള വ്യക്തിപരമായ കാര്യങ്ങളാൽ ഒടുക്കം കുറിച്ചതാണ്. ഞാൻ അഡ്മിൻസിനെയാരെയും വ്യക്തിപരമായി തേജോവധം ചെയ്തിട്ടില്ല. ഒരബദ്ധത്തിൽ പറ്റിപ്പോയി എന്നുണ്ടാവും.
Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:12, 11 ജനുവരി 2018 (UTC)

മനുവിന്റെ കാര്യംതിരുത്തുക

എന്റെ പേരും കാര്യനിർവ്വാഹകരുടെ പട്ടികയിൽ ഉള്ളതിനാലും ഈയിടെയായി കാര്യമായി വിക്കിയിൽ ഇടപെടാൻ സാധിക്കാത്തതിനാലും, കാര്യനിർവ്വാഹകരുടെ എണ്ണം പുതിയ ആളുകളെ ഉൾപ്പെടുത്താൻ വിഘാതമായി നിൽക്കുകയാണെങ്കിൽ പുതുരക്തങ്ങൾക്കായി സ്ഥാനമൊഴിയാൻ എന്നെയും കൂട്ടാം. (ചാടിക്കേറി റിക്വസ്റ്റാൻ മനസ്സുവരുന്നില്ല. ഇനിയും ബിരിയാണി വിളമ്പാൻ പറ്റിയാലോ) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:50, 11 ജനുവരി 2018 (UTC)

വർഷങ്ങളായി നിർജീവമായി തുടരുന്ന കാര്യനിർവാഹകരെ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാവുന്നതാണ്. നിർജ്ജീവമായി കിടക്കുന്ന അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ മാത്രമാണ് അവരെ അഡ്മിൻ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന് പറയേണ്ടി വരുന്നത്. അവർ സജീവമായി തിരിച്ചുവന്നാൽ, അവരുടെ ആഗ്രഹപ്രകാരം വീണ്ടും അഡ്മിൻഷിപ്പ് നൽകാമല്ലോ.. സജീവമല്ലാതിരിക്കുന്ന മറ്റു കാര്യനിർവാഹകർ വീണ്ടും സജീവമാകുമെന്ന് കരുതാം. അവരെ നീക്കം ചെയ്യണമെന്ന് അഭിപ്രായമില്ല. അവരാരും തന്നെ സ്ഥാനമൊഴിയേണ്ട സാഹചര്യമില്ല. കാര്യനിർവാഹകരുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലാത്തതിനാൽ പുതിയ കാര്യനിർവാഹകരെ കൂടി കൊണ്ടുവരണമെന്നാണ് എന്റെയും അഭിപ്രായം. പലരും ഇക്കാര്യം മുകളിൽ പറഞ്ഞിട്ടുണ്ടെങ്കിലും അതിനെക്കുറിച്ചുള്ള ചർച്ചയല്ല ഇവിടെ നടക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത് (കൂടുതലായും

കുറ്റപ്പെടുത്തലുകളും ന്യായീകരണങ്ങളും കണ്ടതുകൊണ്ടാവാം). പൂർണ്ണമായും നിർജ്ജീവമായിരിക്കുന്ന കാര്യനിർവാഹകരെ ഒഴിവാക്കിയും ബാക്കിയുള്ള എല്ലാ കാര്യനിർവാഹകരെയും നിലനിർത്തിക്കൊണ്ടും പുതിയ കാര്യനിർവാഹകർക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് അഭിപ്രായം. കാര്യനിർവാഹകരുടെ എണ്ണം കൂടുന്നതുകൊണ്ട് വിക്കിപീഡിയയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:45, 11 ജനുവരി 2018 (UTC)

പഴയ കാര്യനിർവാഹകരെ ഒഴിവാക്കുന്നത് കൊണ്ട് കാര്യമില്ല എന്നാണെന്റെ അഭിപ്രായം. അഡ്മിൻ ആവുന്നതു വരെ നിരവധി എഡിറ്റുകൾ നടത്തുകയും ശേഷം മഷിയിട്ടാൽ പോലും കാണാൻ പറ്റാത്തവിധത്തിൽ മറയുന്നവരാണ് മിക്കവരും. പണ്ടും ഇങ്ങനെ ആയിരുന്നു എന്നു തോന്നുന്നു. ഇവരെയൊക്കെ മോട്ടിവേറ്റ് ചെയ്ത് വിക്കിയിലെത്തിക്കാൻ സാധിക്കുമോ എന്നറിയില്ല. ചിലർക്ക് മറ്റു തിരക്കുകൾ മൂലം എഡിറ്റാൻ പറ്റാത്തതുമാവാം. ഒരു നിശ്ചിത കാലാവധി അവധി നൽകാം എന്നാണ് ഞാൻ കരുതുന്നത്. അതിനു ശേഷവും തിരിച്ചെത്താൻ കഴിയാത്തവരെ ഒഴിവാക്കാം.

അതിനേക്കാൾ നല്ലത് കൂടുതൽ പുതിയ അഡ്മിന്മാരെ സൃഷ്ടിക്കുക എന്നതാവും എന്ന് തോന്നുന്നു. സമയം പാഴാക്കാതെ അതിലേക്കു കടക്കാം --Challiovsky Talkies ♫♫ 17:24, 11 ജനുവരി 2018 (UTC)

ഇതും കാണുക. ഇതേ കാര്യത്തിന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ നടന്ന ചർച്ചയും തീരുമാനവും -> https://en.wikipedia.org/wiki/Wikipedia:Village_pump_(proposals)/suspend_sysop_rights_of_inactive_admins --ശ്രീജിത്ത് കെ (സം‌വാദം) 20:04, 11 ജനുവരി 2018 (UTC)
ഇംഗ്ലീഷ് വിക്കിയിലെ sysop rights suspend ചെയ്യാനുള്ള ആ നയത്തിനു സമാനമായ നയമാണ് അത് നിലവിൽ വരുന്നതിന് ഒരു കൊല്ലം മുമ്പേ മുതൽ മലയാളം വിക്കിയിൽ നിലവിലുള്ളത് എന്നാണ് ശ്രീജിത്ത് മേൽ സൂചിപ്പിച്ച കണ്ണിയിൽനിന്നു ഞാൻ മനസ്സിലാക്കുന്നത്. --ജേക്കബ് (സംവാദം) 23:05, 11 ജനുവരി 2018 (UTC)
മെറ്റയിൽ അഡ്മിൻ ഫ്ലാഗ് നീക്കം ചെയ്യാൻ കൊടുക്കുന്ന ലിങ്ക് ഏതാണ് ? മലയാളം വിക്കിപീഡിയയിൽ ലോക്കൽ ബ്യൂറൊക്രാറ്റുകൾ ഉള്ളപ്പോൾ അതിനു മെറ്റയിൽ തന്നെ ചെയ്യണമോ? RameshngTalk to me 05:01, 15 ജനുവരി 2018 (UTC)
ഇവിടെത്തന്നെയാണ് ശരിയായ സ്ഥാനം. ബ്യൂറോക്രാറ്റുകൾക്ക് ഒരാളെ കാര്യനിർവാഹക ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാനേ സാധിക്കൂ. പ്രസ്തുത അനുവാദങ്ങൾ എടുത്തുകളയാൻ അവകാശമില്ല. --ജേക്കബ് (സംവാദം) 06:19, 15 ജനുവരി 2018 (UTC)
നന്ദി, ജേക്കബ്..--RameshngTalk to me 13:54, 15 ജനുവരി 2018 (UTC)
Rameshng ഫ്ലാഗ് റിമൂവലിന് കുറിപ്പിട്ടു :-(--പ്രവീൺ:സം‌വാദം 16:27, 15 ജനുവരി 2018 (UTC)

ചർച്ചതിരുത്തുക

ഈ ചർച്ച തുടങ്ങിയതിനുശേഷം മലയാളം വിക്കിപീഡിയയിലെ 2 കാര്യനിർവാഹകർ സ്വയം അവരുടെ അഡ്മിൻ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടുന്ന ആവശ്യം ഇല്ലായിരുന്നെങ്കിലും അവരുടെ നിലപാടിനെ മാനിക്കുന്നു. പുതിയ കാര്യനിർവാഹകരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും കാണുന്നുമില്ല. സ്വതേ റോന്തുചുറ്റുന്നവർ, മുൻപ്രാപനം ചെയ്യുന്നവർ എന്നിവരുടെ ലിസ്റ്റിൽ നിന്നോ മലയാളത്തിലെ മറ്റ് വിക്കി പദ്ധതികളിൽ പ്രസ്തുത പ്രവൃത്തി ചെയ്യുന്നവരിൽ നിന്നോ ഈ പ്രവർത്തി ചെയ്യാൻ താത്പര്യമുള്ളവരുടെ പേരുകൾ നിർദ്ദേശീക്കുകയോ ആർക്കെങ്കിലും താത്പര്യമുണ്ട് എങ്കിൽ സ്വയം മുന്നോട്ടു വരികയോ ചെയ്യാവുന്നതാണ്. --സുഗീഷ് (സംവാദം) 07:39, 18 ജനുവരി 2018 (UTC)
ഒഴിവാക്കാൻ വേണ്ടിയുള്ള ചർച്ചയാണെങ്കിൽ ഒഴിവാകാം. തിരിച്ച് വന്ന പ്രവർത്തിക്കാൻ താല്പര്യം ഉള്ളത് കൊണ്ടാണ് അങ്ങിനെ വിട്ടു പോയത്. ഞാൻ സജീവമാകാൻ ആഗ്രഹിക്കുന്നുണ്ട്. പലപ്പോഴും ലോഗിൻ ചെയ്യാറുണ്ട്. മിക്ക അഡ്മിനും സമയാസമയത് പ്രവർത്തിക്കുന്നത് കൊണ്ട് കൈ വെക്കാറില്ല. നിങ്ങളുടെ അഭിപ്രായത്തെ മാനിക്കാൻ തയ്യാറാണ്... --jigesh (സംവാദം) 03:53, 1 ഫെബ്രുവരി 2018 (UTC)