ബാലൻ പൂതേരി

മലയാള സാഹിത്യകാരൻ

മലയാള സാഹിത്യകാരനാണ് ബാലൻ പൂതേരി. ഇരുനൂറിൽപ്പരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്[2]. സാഹിത്യരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്[3].

ബാലൻ പൂതേരി
തൂലികാ നാമംബാലൻ പൂതേരി
തൊഴിൽഗ്രന്ഥകാരൻ
ദേശീയത ഇന്ത്യ
Genreആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ
വിഷയംസാമൂഹികം,ആദ്ധ്യാത്മികം, ഹിന്ദുമതം
അവാർഡുകൾപത്മശ്രീ പുരസ്കാരം
പങ്കാളിശാന്ത

ജീവിതരേഖ

തിരുത്തുക

1955 ജൂൺ 16ന്​ ചാഞ്ചുക്കുട്ടിയുടെയും മാണിയമ്മയുടെയും മകനായി പൂതേരി വീട്ടിൽ ജനിച്ച[1] ബാലൻ പൂതേരിയുടെ ജന്മസ്ഥലം കോഴിക്കോട് ജില്ലയിലെ ഫറോക്കിലാണെങ്കിലും ഇപ്പോൾ താമസം മലപ്പുറം ജില്ലയിലെ കാടപ്പടിയിലാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന്​ ശേഷം ചരിത്രത്തിൽ ബിരുദം നേടി[1]. പരേതയായ (2021 നവംബർ 9-ന് അന്തരിച്ചു) ശാന്തയാണ് ഭാര്യ. മകൻ രാംലാൽ[2]. ഒറ്റപ്പെട്ടുപോയ അഗതികൾക്ക് അഭയം നൽകാൻ 'ശ്രീകൃഷ്ണ സേവാശ്രമം' എന്ന പേരിൽ വീടിനോടനുബന്ധിച്ച് അനാഥ മന്ദിരവും നടത്തുന്നുണ്ട്[1]. സംസ്​കൃത രക്ഷ യോജനയുടെ കോഴിക്കോട്​ ജില്ല ഓർഗനൈസർ, സർവകലാശാലയുടെ വയോജന വിദ്യാഭ്യാസ ട്രസ്​റ്റി സമിതി സെന്ററുകളുടെ സൂപ്പർവൈസർ, മലബാർ ക്ഷേത്ര ട്രസ്​റ്റി സമിതി സെക്രട്ടറി, കാൻഫെഡ്​ അംഗം, മദ്യവർജന സമിതി ജില്ല സെക്രട്ടറി എന്നീസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്[1].

സാഹിത്യ ജീവിതം

തിരുത്തുക

ജന്മനാൽ തന്നെ ബാലൻ പൂതേരിയുടെ വലത് കണ്ണിന് കാഴ്ച നഷ്ടമായിരുന്നു. ഇടത് കണ്ണിന്റെ കാഴ്ചയും പരിമിതമായിരുന്നു. പി.എസ്.എം.ഒ. കോളേജിലെ എം.എ. ചരിത്ര പഠനത്തിനുശേഷം 1983-ൽ ആദ്യ പുസ്തകമായ ക്ഷേത്ര ആരാധനയെഴുതി. 1997-ൽ അമ്പതാമത്തെ പുസ്തകമായ ഗുരുവായൂർ ഏകാദശി പ്രസിദ്ധീകരിച്ചു[2]. അറുപത്തിമൂന്ന് പുസ്തകങ്ങളുടെ രചന പിന്നിട്ടപ്പോൾ ഇടതു കണ്ണിന്റെയും കാഴ്ച നഷ്ടമാവാൻ തുടങ്ങി. പിന്നീട് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായത്തോടെയായിരുന്നു രചന. 2017 ഒക്ടോബർ 19 ന് ശ്രീനാരായണ ഗുരുദേവനും ഹൈന്ദവ നവോത്ഥാനവും എന്ന ഇരുനൂറാമത്തെ പുസ്തകം ഡോ. പി.കെ.വാരിയർ പ്രകാശനം ചെയ്തു[2].

  • ക്ഷേത്ര ആരാധന
  • ഗുരുവായൂർ ഏകാദശി
  • ശ്രീകൃഷ്ണ ചരിതം
  • മുത്തപ്പൻ കഥകൾ
  • ഹിന്ദുമതം സനാതനധർമം
  • ശ്രീരാമ ഭജന
  • രാമായണം കഥ
  • സീതാദേവി
  • ശ്രീനാരായണ ഗുരുദേവനും ഹൈന്ദവ നവോത്ഥാനവും

പുരസ്കാരങ്ങൾ

തിരുത്തുക
  • 2011-ലെ കേരള സർക്കാറിന്റെ വികലാംഗ പ്രതിഭ പുരസ്‌കാരം
  • ജയശ്രീ പുരസ്‌കാരം
  • ലത്തിൻ കത്തോലിക്ക ഐക്യവേദിയുടെ സുവർണ വിശിഷ്ട സേവാരത്നം
  • ജൂബിലി പുരസ്‌കാരം
  • കുഞ്ഞുണ്ണി പുരസ്‌കാരം
  • ജ്ഞാനാമൃതം പുരസ്‌കാരം[2]
  • പത്മശ്രീ പുരസ്കാരം - 2021[3]
  1. 1.0 1.1 1.2 1.3 1.4 ""ബാലൻ പൂതേരി: അകക്കണ്ണിലെ അക്ഷരവെളിച്ചത്തിനുള്ള അംഗീകാരം"". Madhyamam. Archived from the original on 2021-02-02. Retrieved 26 ജനുവരി 2021.{{cite news}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 2.3 2.4 "കണ്ണുകളിലെ ഇരുട്ടിനെ അക്ഷരവെളിച്ചം കൊണ്ട് അതിജീവിച്ചു; ബാലൻ പൂതേരിക്ക് പദ്മശ്രീ". മാതൃഭൂമി. Archived from the original on 2021-01-26. Retrieved 26 ജനുവരി 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 Press Release -Ministry of Home Affaris
"https://ml.wikipedia.org/w/index.php?title=ബാലൻ_പൂതേരി&oldid=4007362" എന്ന താളിൽനിന്ന് ശേഖരിച്ചത്