എ.പി. വർക്കി മിഷൻ ഹോസ്പിറ്റൽ, ആരക്കുന്നം

കേരളത്തിൽ എറണാകുളം ജില്ലയിലെ ആരക്കുന്നത്ത് സ്ഥിതി ചെയ്യുന്ന ഒരു ആശുപത്രിയാണ് എ.പി. വർക്കി മിഷൻ ഹോസ്പിറ്റൽ. കേരളത്തിലെ ഒരു രാഷ്ട്രീയപ്പാർട്ടിയായ സിപിഐഎമ്മിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രി സിപിഐഎം പാർട്ടിയുടെ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. വർക്കിയുടെ നാമത്തിലാണ് അറിയപ്പെടുന്നത്. 2003 ൽ സ്ഥാപിതമായ ഇത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ആണ് ഉദ്ഘാടനം ചെയ്തത്. കൊച്ചിയിൽ നിന്ന് 25 കിലോമീറ്ററാണ് ആശുപത്രിയിലേക്കുള്ള ദൂരം. 25 ഏക്കർ ആണ് ആശുപത്രിയുടെ സ്ഥല വിസ്തൃതി. ആശുപത്രിയിൽ നാല് പ്രധാന ബ്ലോക്കുകളാണുള്ളത്. ഇതിലെ ഏറ്റവും പുതിയ ബ്ലോക്ക് ആരോഗ്യമന്ത്രിയായിരുന്ന പി. ശങ്കരൻ 2004 ഫെബ്രുവരി 5 ന് ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ, സർജിക്കൽ മേഖലകളിലെ എല്ലാ പ്രധാന വിഭാഗങ്ങളും ഇവിടെയുണ്ട്.[1] എപി വർക്കി മിഷൻ നഴ്സിംഗ് സ്കൂളും ഇതേ കാമ്പസിൽ പ്രവർത്തിക്കുന്നു. 2005 നവംബർ 19 ന് ആരംഭിച്ച ഇത് മാർ തോമസ് ബാസെലിയോസ് ഒന്നാമൻ ആണ് ഉദ്ഘാടനം ചെയ്തത്.

  1. "About Us". Ap Varkey Hospital. Retrieved December 1, 2020.