ഒരു ഓസ്ട്രേലിയൻ ഗായികയും ഗാന രചയിതാവും സംഗീത സംവിധായികയുമാണ് സിയ കേറ്റ്ഇ സൊബെല്ലെ ഫർളർ എന്ന സിയ (ജനനം 18 ഡിസംബർ 1975).[1][2] സിയ ജനിച്ചതും വളർന്നതും അഡ്‌ലെയ്ഡിലാണ്. "ക്ലാപ്പ് യുവർ ഹാൻഡ്‌സ്", ഫ്ലോ റിഡയ്‌ക്കൊപ്പം "വൈൽഡ് വൺസ്", ഫ്രഞ്ച് ഡിജെ ഡേവിഡ് ഗേറ്റയ്‌ക്കൊപ്പമുള്ള "ടൈറ്റാനിയം", "ചാൻഡിലിയർ", "ചീപ്പ് ത്രിൽസ്" എന്നീ ഗാനങ്ങൾക്ക് അവർ പ്രശസ്തയാണ്. ഈ ഗാനങ്ങളിൽ അവസാനത്തെ മൂന്ന് ഗാനങ്ങൾക്ക് ലോകമെമ്പാടുമുള്ള ആദ്യ പത്തിൽ എത്താൻ കഴിഞ്ഞു.

സിയ
ജനനം
സിയ കേറ്റ് ഐസോബെല്ലെ ഫർലർ

(1975-12-18) 18 ഡിസംബർ 1975  (48 വയസ്സ്)
തൊഴിൽ
  • Singer
  • songwriter

  • record producer
  • music video director
ജീവിതപങ്കാളി(കൾ)
Erik Lang
(m. 2014)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1993–present
ലേബലുകൾ
വെബ്സൈറ്റ്siamusic.net

അവൾ മൃഗങ്ങളുടെ അവകാശങ്ങൾക്കായി വാദിക്കുന്നു. സിയയ്ക്ക് ലഭിച്ച അംഗീകാരങ്ങളിൽ ഏതാണ്ട് ഒരു ഡസനോളം ARIA അവാർഡുകൾ, 9 ഗ്രാമി അവാർഡ് നോമിനേഷനുകൾ, ഒരു എം.ടി.വി വീഡിയോ മ്യൂസിക് അവാർഡ് എന്നിവ ഉൾപ്പെടുന്നു.

സ്വകാര്യ ജീവിതം

തിരുത്തുക

സിയ ബൈസെക്ഷ്വൽ ആണ്. 2014 ഓഗസ്റ്റിൽ അവർ എറിക് ആൻഡേഴ്‌സ് ലാംഗിനെ വിവാഹം കഴിച്ചു. 2016 അവസാനത്തോടെ അവർ വേർപിരിയുന്നതായി പ്രഖ്യാപിച്ചു. 2020-ൽ വളർത്തു പരിപാലന സംവിധാനത്തിൽ നിന്ന് വളർന്ന രണ്ട് ആൺകുട്ടികളെ താൻ ദത്തെടുത്തതായി സിയ വെളിപ്പെടുത്തി.

  1. "Grammy 2008 Winners List". MTV News. 2008-02-10. Archived from the original on 2008-02-14. Retrieved 2008-12-10.
  2. Cohen, Alex (15 February 2008). Sia Learns to Sound Like Herself. (Interview). NPR Music. https://www.npr.org/templates/story/story.php?storyId=19075503. ശേഖരിച്ചത് 28 February 2018. 
"https://ml.wikipedia.org/w/index.php?title=സിയ_ഫർളർ&oldid=4101472" എന്ന താളിൽനിന്ന് ശേഖരിച്ചത്