ഉപ്പേരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉപ്പേരി (വിവക്ഷകൾ) എന്ന താൾ കാണുക. ഉപ്പേരി (വിവക്ഷകൾ)

സദ്യയിലെ ഒരു പ്രധാന വിഭവമാണ് തോരൻ. ഉപ്പേരി എന്ന പേരിലും അറിയപ്പെടാറുണ്ട്. തമിഴ് നാട്ടിൽ പൊരിയൽ എന്ന പേരിൽ അറിയപ്പെടുന്നു. കാബേജ്, ഇടിയൻ ചക്ക(മൂക്കാത്ത ചക്ക), കാരറ്റ്, ബീറ്റ് റൂട്ട്, ബീൻസ്, ചീര, പയർ, ഗോവക്കായ, ചേന, കായ തുടങ്ങിയ പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കുന്നു. പച്ചക്കറികളൂടെ പേരിനനുസരിച്ച് കാബേജ് തോരൻ, ഇടിയൻ ചക്ക തോരൻ എന്നിങ്ങനെ വിളിക്കുന്നു.

കാബേജ് തോരൻ

തയ്യാറാക്കുന്ന വിധം

തിരുത്തുക

കാബേജ്, പച്ചമുളക്, കറിവേപ്പില, ഗ്രീൻപീസ്, ഉഴുന്ന്, മഞ്ഞൾപൊടി, കടുക് എന്നിവയാണ് ആവശ്യമുള്ളവ. കാബേജ് വളരെ ചെറുതായി കൊത്തി അരിയുക, പച്ചമുളക് അരിയുക.

ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് ഇടുക. കടുക് പൊട്ടിയതിനുശേഷം അരിഞ്ഞ പച്ചമുളക്, ഉഴുന്ന്, കറിവേപ്പില എന്നിവ ഇടുക. മഞ്ഞൾ പൊടിയും ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കാബേജ് അരിഞ്ഞതും വേവിച്ച് ഗ്രീൻപീസും ചേർത്ത് നന്നയി വഴറ്റി വേവിക്കുക.

ചിത്രശാല

തിരുത്തുക


ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തോരൻ&oldid=3445987" എന്ന താളിൽനിന്ന് ശേഖരിച്ചത്