നി-യോ

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും റാപ്പറും സംഗീത സംവിധായകനുമാണ് നി-യോ (ജനനം ഒക്ടോബർ 18, 1979).[4] ഇതുവരെ ആറു ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള നി-യൊ ഗ്രാമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഗായകൻ മരിയോയ്‌ക്കായി 2004-ൽ പുറത്തിറങ്ങിയ "ലെറ്റ് മി ലവ് യു" എന്ന ഹിറ്റ് ഗാനം എഴുതിയപ്പോൾ ഗാനരചനാ കഴിവുകൾക്ക് അദ്ദേഹം പ്രശസ്തി നേടി. അമേരിക്കയിൽ സിംഗിൾ വിജയകരമായി പുറത്തിറങ്ങിയത് നെ-യോയും ഡെഫ് ജാമിന്റെ ലേബൽ ഹെഡും തമ്മിൽ ഒരു അനൗപചാരിക കൂടിക്കാഴ്ചയ്ക്കും റെക്കോർഡിംഗ് കരാർ ഒപ്പിടാനും പ്രേരിപ്പിച്ചു.

Ne-Yo
Ne-Yo in January 2013
ജനനം
Shaffer Chimere Smith

(1979-10-18) ഒക്ടോബർ 18, 1979  (45 വയസ്സ്)[1]
മറ്റ് പേരുകൾGogo
തൊഴിൽ
സജീവ കാലം1998–present
ജീവിതപങ്കാളി(കൾ)
Crystal Renay Williams
(m. 2016; separated 2020)
[2]
പങ്കാളി(കൾ)Monyetta Shaw
(2009–2013)
കുട്ടികൾ4
പുരസ്കാരങ്ങൾList of awards and nominations
Musical career
ഉത്ഭവംLas Vegas, Nevada, U.S.
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
വെബ്സൈറ്റ്neyothegentleman.com

നെ-യോയുടെ ആദ്യ സോളോ സിംഗിൾ "സ്റ്റേ" 2005-ൽ ഒരു വിധം നല്ലതായ വിജയത്തിനായി പുറത്തിറങ്ങി. അദ്ദേഹത്തിന്റെ ആദ്യ സ്റ്റുഡിയോ ആൽബമായ ഇൻ മൈ ഓൺ വേഡ്സ് (2006) വിമർശനാത്മകമായും വാണിജ്യപരമായും വിജയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബിൽബോർഡ് 200 ചാർട്ടിൽ ഇത് ഒന്നാം സ്ഥാനത്തെത്തി.

  1. McKynzie, Amber (February 8, 2018). "Ne-Yo Talks Fatherhood, Life as a Husband, and Breaks Down New Single, 'Good Man '[EXCLUSIVE]". WBLS 107.5 FM. Archived from the original on July 26, 2018. Retrieved August 4, 2018.
  2. Harmata, Claudia (February 16, 2020). "NE-YO Confirms He and Wife Crystal Renay Are Getting a Divorce: 'I Will Always Respect Her'". People. Retrieved February 16, 2020.
  3. Johnson, Richard (April 25, 2018). "Ne-Yo pushes back with reggae". Jamaica Observer. Archived from the original on 2019-06-19. Retrieved May 26, 2018.
  4. "Ne-Yo - Wikipedia: Fact or Fiction - Part 1". The Boombox. November 4, 2014.
"https://ml.wikipedia.org/w/index.php?title=നി-യോ&oldid=4100046" എന്ന താളിൽനിന്ന് ശേഖരിച്ചത്