"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
→ചരിത്രം: ഇതൊരു ചെറിയ തിരുത്ത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 46:
കേരളത്തിലെ നമ്പൂതിരിമാരുടെ ഉത്ഭവത്തെക്കുറിച്ച് [[സ്കന്ദപുരാണം|സ്കന്ദപുരാണത്തിൽ]] പരാമർശിക്കുന്നത്, പരശുരാമന്റെ ക്ഷണം സ്വീകരിച്ച് മറ്റ് ദേശങ്ങളിലെ [[ബ്രാഹ്മണർ]] കേരളത്തിലേക്ക് കുടിയേറുവാൻ വിസമ്മതിച്ചതിനേത്തുടർന്ന് അദ്ദേഹം തത്പരരായ തദ്‌ദേശീയ മുക്കുവരെ [[ചൂണ്ട]] നൂലിൽ നിന്ന് പൂണൂൽ നിർമ്മിച്ച് ബ്രാഹ്മണരാക്കി അവരോധിച്ചു എന്നാണ്.<ref>S N Sadasivan; A social history of India;Page 300:ISBN 81-7648-170-X</ref>
[[വേദം|വേദജ്ഞാനം]] ഒഴികെ നമ്പൂതിരിമാർക്ക് ഇൻഡ്യയിലെ മറ്റ് ബ്രാഹ്മണരുമായി യാതൊരു സാമ്യവുമില്ല. ക്രി വ 8 ആം നൂറ്റാണ്ടിനു മുൻപ് എണ്ണത്തിൽ വളരെ കുറവായിരുന്ന നമ്പൂതിരിമാർ “ചേരികൾ” എന്ന് അറിയപ്പെട്ടിരുന്ന അപ്രധാന കോണുകളിലാണ് ജീവിച്ചിരുന്നത്. ക്രി.വ. ഒന്നിനും 8-ആം നൂറ്റാണ്ടിനുമിടയ്ക്ക് ഉത്ഭവിച്ചതെന്നു കരുതുന്ന [[സംഖം|സംഖ കൃതികളിലൊന്നും]] തന്നെ നമ്പൂതിരി എന്ന ജാതിയെപ്പറ്റി പരാമർശിച്ചിട്ടില്ല. ക്രി.വ. 8-ആം നൂറ്റാണ്ടിനും 15-ആം നൂറ്റാണ്ടിനുമിടയിലാണ് നമ്പൂതിരിമാരുടെ പുനരുജ്ജീവനം ഉണ്ടായത്. ഈ കാലത്ത് പണ്ഡിതരും ആരാധ്യരുമായിരുന്ന ബൌദ്ധരെ മാത്രം നമ്പൂതിരിമാരാക്കി പരിവർത്തനം ചെയ്തിരുന്നു. [[കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ]] “കേരളം” എന്ന തന്റെ കൃതിയിൽ (ഖണ്ഡിക 113, 114) ഇത് പ്രതിപാദിച്ചിട്ടുണ്ട്.
[[വേദം|വേദങ്ങളിലും]] മാന്ത്രികകലകളിലും വിദഗ്ദരായ ഇവർ [[മലബാർ|മലബാറിൽ]] കുടിയേറിപ്പാർത്ത മറ്റു വിഭാഗക്കാരേക്കാൾ ബുദ്ധിമാന്മാരും കഴിവുള്ളവരുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. അവരുടെ ജീവിതരീതികളേയും അനുഷ്ഠാനങ്ങളെയും മറ്റും മറ്റു ജാതിക്കാർ അനുകരിക്കാൻ തുടങ്ങി. ഇവിടങ്ങളിൽ അന്നുണ്ടായിരുന്ന [[പല്ലവന്മാർ]] [[ആന്ധ്ര പ്രദേശ്|ആന്ധ്രക്കാരായിരുന്നതിനാൽ]] ബ്രാഹ്മണചര്യയുമായി ബന്ധമുള്ളവരായിരുന്നു. [[പാണ്ഡ്യർ|പാണ്ഡ്യരാകട്ടെ]] [[തമിഴ്‌നാട്|തമിഴകവുമായി]] താദാത്മ്യം പ്രാപിച്ച് ശൈവബ്രാഹ്മണരെ അംഗീകരിച്ചിരുന്നു. [[മലബാർ|മലബാറിലെ]] നാട്ടുവാഴികളിൽ പലരും ചേര-ചോള-പാണ്ഡ്യ-പല്ലവ രീതികളുമായി ഇണങ്ങിയവരും ആയിരുന്നു. ചേര രാജാക്കന്മാരും ഇവരുടെ വരവിനെ സ്വാഗതം ചെയ്തു. എല്ലാവരും അവരവരുടെ ഇഷ്ടദേവതകളെ പ്രതിഷ്ഠിച്ചു പൂജിക്കുന്നതിനായും രോഗശാന്തിക്കും മറ്റും ഇവരുടെ സഹായം തേടുകയും ചെയ്തു.
വരി 53:
===ക്ഷേത്രകേന്ദ്രിത ഭരണം===
ക്ഷേത്രത്തെ മുൻ നിർത്തി ജനങ്ങളെ തങ്ങളുടെ കീഴിൽ വരുത്തുക എന്ന നയം ആണ് നമ്പൂതിരി ഉപയോഗിച്ചിരുന്നത്. അക്കാലത്ത് ഭൂസ്വത്തിൽ നിന്നുള്ള പാട്ടവും ആയിരുന്നു ക്ഷേത്രങ്ങളുടെ വരുമാനം. ക്ഷേത്രങ്ങളുടെ നിയന്ത്രണം ഊരാഴ്മ ഏറ്റെടുക്കുന്നതോടെ അവിടുത്തെ ശാന്തി, കഴകം,വാദ്യം, അടിച്ചുതളി, പുറം പണീക്കാർ, അവിടെക്ക് സാധനങ്ങൾ നൽകുന്നവർ, തുടങ്ങിയവർ എല്ലാം നമ്പൂതിരിയുടെ ആശ്രിതരാകുന്നു. അവിടെ നടക്കുന്ന വിശേഷങ്ങളുമായി ബന്ധപ്പെട്ടും ഒരുപാട് പേരും, അവിടുത്തെ ഭൂമി കുടിയാന്മാരും നമ്പൂതിരി തന്റെ കീഴിലാക്കുന്നു. ഇപ്രകാരം ഗൃഹത്തിലും ഇല, പാൽ, കുട, മുറം, പച്ചക്കറികൾ, ഹോമദ്രവ്യങ്ങൾ എന്നിവ എത്തിക്കുന്നവർ, മുടിമുറിക്കുന്നവർ, വസ്ത്രം അലക്കുന്നവർ, ഇണങ്ങർ, തുടങ്ങി ഒരു വലിയ ആശ്രിത സമൂഹത്തെ നമ്പൂതിരി സൃഷ്ടിച്ചു. ഇങ്ങനെ ഏകദേശം എ ഡി പത്താം നൂറ്റാണ്ടോടെ നേരിട്ടോ, പരോക്ഷമായോ നമ്പൂതിരിയുടെ ആശ്രിതത്വമില്ലാത്ത സമൂഹം കേരളത്തിലില്ലെന്നായി.
== ജീവിതരീതികൾ ==
|