മാണിക്യമലരായ പൂവി

മാപ്പിളപ്പാട്ട്

പി.​എം.​എ. ജബ്ബാറിന്റെ വരികൾക്കു തലശ്ശേരി റഫീഖ് ഈണം നൽകി എരഞ്ഞോളി മൂസ ആലപിച്ച ഒരു പ്രശസ്തമായ മാപ്പിളപ്പാട്ടാണ് മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന ഗാനം. 'ഒരു അഡാറ് ലവ്’ എന്ന സിനിമയിലുൾപ്പെടുത്തിയതിനെത്തുടർന്ന് ഈ ഗാനത്തിന് കൂടുതൽ പ്രചാരവും സ്വീകാര്യതയും ലഭിച്ചു. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസനാണ് പാട്ട് പുനരാവിഷ്കരിച്ചിരുന്നത്. യൂ ട്യൂബിൽ 3.4 കോടിയിലധികം പേർ കണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. [1]

കേസ് തിരുത്തുക

'മാണിക്യമലരായ പൂവി’ എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു ഇസ്‍ലാമിനെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് ഒരു വിഭാഗം സിനിമയിലഭിനയിച്ച നായിക പ്രിയ പ്രകാശ് വാരിയർക്കും അണിയറ പ്രവർത്തകർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രവാചകനിന്ദ ആരോപിച്ച് ജൻജാഗരൻ സമിതി എന്ന സംഘടനയും പരാതി നൽകിയിട്ടുണ്ട്. മുംബെയിൽ മതപണ്ഡിതന്മാരുടെ റാസ അക്കാദമി സെൻസർ ബോർഡിന് പാട്ടിനെതിരെ കത്ത് നൽകി. മതവികാരം വ്രണപ്പെടുത്തുന്ന ഗാനം നിരോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. വരികളിൽ ഭേദഗതി വരുത്തുകയോ പാട്ട് സിനിമയിൽനിന്നു നീക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോൾ അർഥം മാറുന്നുവെന്നും പരാതിയുണ്ടായിരുന്നു. പാട്ടിലെ ചില പരാമർശങ്ങൾ ഇസ്‍ലാം സമുദായത്തെ അവഹേളിക്കുന്നതാണെന്നായിരുന്നു ജൻജാഗരൻ സമിതി പ്രസിഡന്റ് മൊഹ്സിൻ അഹമ്മദിന്റെ ആരോപണം.[2] ആരോപണത്തിൽ കഴമ്പില്ലെന്നും വർഷങ്ങളായി കേരളത്തിലെ മുസ്‍ലിംകൾ പാടിവരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാരുടെ നിലപാട്. വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബിൽനിന്നും സിനിമയിൽനിന്നും ഗാനരംഗം നീക്കം ചെയ്യാൻ അണിയറ പ്രവർത്തകർ ആലോചിച്ചെങ്കിലും. വ്യാപകമായ പിന്തുണ കിട്ടിയതോടെ തീരുമാനം പിൻ‌വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഗാനത്തിനെ പിന്തുണച്ചു ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. പാട്ടിനെതിരെ കേസെടുത്തതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നായിക പ്രിയ പ്രകാശ് വാരിയർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഹൈദരാബാദ് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി പിന്നീട് റദ്ദാക്കി.[2]

അവലംബം തിരുത്തുക

  1. "'മാണിക്യമലരായ പൂവി': കേസ് റദ്ദാക്കണമെന്നു പ്രിയ വാരിയർ സുപ്രീംകോടതിയിൽ". 19.2.2018. Retrieved 20.2.2018. {{cite news}}: Check date values in: |access-date= and |date= (help)
  2. 2.0 2.1 "ആശ്വാസത്തോടെ 'മാണിക്യമലരായ പൂവി'; കേസ് സുപ്രീംകോടതി റദ്ദാക്കി". Archived from the original on 2022-05-17. Retrieved 3 നവംബർ 2020.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മാണിക്യമലരായ_പൂവി&oldid=3788812" എന്ന താളിൽനിന്ന് ശേഖരിച്ചത്