കുണ്ടാടി ചാമുണ്ഡി തെയ്യം
ദാരികാസുരനെ വധിച്ച കാളിയുടെ ഭാവമാണ് കുണ്ടാടി ചാമുണ്ഡി. കുണ്ടോറ ചാമുണ്ഡി, കുണ്ടൂർ ചാമുണ്ഡി എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു. വേലന്മാർ ആണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്. ഇത് വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം കെട്ടിയാടുന്ന തെയ്യങ്ങളിൽ പെട്ടതാണ്.
ഐതിഹ്യം
തിരുത്തുകദാരികാസുരനെ വധിച്ചശേഷം കുളിക്കുവാനായി കാവേരിയിൽ പോയ കാളി അവിടെ താമസിക്കുവാൻ തുടങ്ങി. ഒരിക്കൽ കുണ്ടൂർ തന്ത്രി കാവേരിയമ്മയെ ഭജിക്കാനായി അവുടെ ചെന്നപ്പോൾ അദ്ദേഹത്തിന്റെ കൂടെ കോലത്തുനാട്ടിലേക്ക് പുറപ്പെട്ടു. അവിടെ കുണ്ടോരപ്പന്റെ(ശിവൻ) അമ്പലത്തിൽ താമസിക്കുവാൻ തുടങ്ങിയ കാളിയെ കുണ്ടോരപ്പൻ വർഷങ്ങളോളം വേലക്കാരിയാക്കി വെച്ചു. പിന്നീട് തന്റെ ശക്തി തെളിയിച്ച കാളിയെ ശിവൻ മുക്തയാക്കുകയും കാളിക്ക് തന്റെ വലതുവശത്ത് സ്ഥലമൊരുക്കുകയും ചെയ്തു. കുണ്ടൂർ തന്ത്രിയുടെ കൂടെ കോലത്തുനാട്ടിലേക്ക് വന്നതുകൊണ്ട് കുണ്ടൂർ ചാമുണ്ഡിയെന്ന് വിളിക്കുന്നു.
മോന്തിക്കോലം
തിരുത്തുകമോന്തിക്കോലം എന്ന ചടങ്ങ് കുണ്ടാടി ചാമുണ്ഡി കുണ്ടോരപ്പന്റെ വേലക്കാരിയായിരുന്ന കാലത്തെ കാണിക്കുന്നതാണ്.
പുറപ്പാട്
തിരുത്തുകതെയ്യം കെട്ടിയാടിക്കുന്നതിനുമുന്നേയുള്ള ചടങ്ങിനെ പുറപ്പാടെന്ന് പറയുന്നു. ഇത് കുണ്ടാടിച്ചാമുണ്ടിയുടെ ഇളംകോലമാണ്.