വട്ട നമ്പർ
മൈദമാവു് കൊണ്ടുണ്ടാക്കിയ ഒരു ആഹാര പദാർത്ഥമാണു് വട്ട നമ്പർ. മൈദമാവും മുട്ടയുടെ വെള്ളയും ഒപ്പം മഞ്ഞനിറത്തിനായി അല്പം മഞ്ഞളും ചേർത്താണു് ഇതു് ഉണ്ടാക്കുന്നതു്.
ചേരുവകൾ
തിരുത്തുക- 1 . മൈദമാവു് - 250 ഗ്രാം
- 2. വെളിച്ചെണ്ണ - 250 മി.ലി
- 3. മഞ്ഞൾപ്പൊടി - (ഒരു നുള്ളു്)
- 4. മുട്ടയുടെ വെള്ള - 3 എണ്ണത്തിന്റേതു്
- 5. പഞ്ചസാര - 100 ഗ്രാം
- 6. ഉപ്പു് -(ഒരു നുള്ളു്)
ഉണ്ടാക്കുന്ന വിധം
തിരുത്തുകമൈദമാവു് നന്നായി മുട്ടയുടെ വെള്ള ചേർത്തു് ഉടച്ചു കലക്കി കുഴമ്പുരൂപത്തിലാക്കുക. അരക്കപ്പ് വെള്ളത്തിൽ നന്നായി കലക്കിയ മഞ്ഞൾപ്പൊടിവെള്ളം മിശ്രിതത്തിലേക്കു് ഒഴിക്കുക. നന്നായി ഇളക്കുക. ശേഷം പഞ്ചസാര മിശ്രിതത്തിലേക്കു് ഇട്ടു്കൊണ്ടു് നന്നായി ഇളക്കുക. അവസാനം ഒരുനുള്ളു് ഉപ്പു് ഇട്ടു് മിശ്രിതം നന്നായി ഇളക്കുക. അല്പനേരം അടച്ചു വയ്ക്കുക. അടുത്തതായി ഒരു ഓട്ട പാത്രത്തിന്റെ സഹായത്തോടെ മിശ്രിതം പരന്ന പാത്രത്തിലേക്ക് ഉറ്റിക്കുക. ശേഷം ഇതു് ചുടാക്കിയ എണ്ണയിലേക്കു് മറിച്ചിട്ടു് വേവിച്ചെടുക്കുക. വേവിച്ചവ എണ്ണ കളയുന്നതിനായി പേപ്പർ വച്ച പാത്രത്തിലേക്ക് എടുത്തിടുക.