വടയാർ

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു സ്ഥലമാണ് വടയാർ.

ഇളങ്കാവ് അമ്പലം

തിരുത്തുക

വടയാർ ഉള്ള ഒരു ഹൈന്ദവ ക്ഷേത്രമാണ് ഇളങ്കാവ്. വടയാർ ഇളങ്കാവ് അമ്പലത്തിലെ ഒരു ഉത്സവ ചടങ്ങ് ആണ് ആറ്റുവേല. ആറ്റുവേല എന്നറിയപ്പെടുന്ന ക്ഷേത്ര മാതൃക, രണ്ടു കൂറ്റൻ വള്ളങ്ങൾ കൂട്ടികെട്ടിയുണ്ടാകുന്ന ചങ്ങാടം നിർമ്മിച്ച് അലങ്കരിച്ച് കൊടുങ്ങല്ലൂർ ദേവിയുടെ തിടമ്പ് വെച്ച് രാത്രിയിൽ മൂവാറ്റുപുഴ ആറിലൂടെ ആറ്റുവേലകടവിൽ നിന്നും ഇളം കാവ് ക്ഷേത്രം വരെ തുഴഞ്ഞ് കൊണ്ടുവരുന്ന വലിയൊരു ഘോഷയാത്രയാണ് അത്.[1] വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാൻ മീനമാസത്തിലെ അശ്വതി നാളിൽ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാർഗം എത്തുന്നുവെന്നാണ് ആറ്റുവേലയുമായി ബന്ധപ്പെട്ട ഐതിഹ്യം.[1]

ഇളംകാവമ്പലത്തിന്റെ വടക്കു ഭാഗത്തു കൂടെ കിഴക്ക് പടിഞ്ഞാറായി മൂവാറ്റുപുഴ ആർ ഒഴുകുന്നു.

മുടി തുള്ളൽ, സർപ്പം പാട്ട്, സർപ്പം തുള്ളൽ, വടി എന്ന പേരുള്ള ഒരു പലഹാരം ചുട്ടുണ്ടാക്കുന്ന പൂജകൾ, ഗരുഡൻ തൂക്കം, വെളിച്ചപ്പാട് തുടങ്ങിയവയൊക്കെ ഇവിടെയുള്ള ആചാരങ്ങളാണ്.

വടയാർ ഉണ്ണിമിശിഹാ പള്ളി

തിരുത്തുക

വടയാർ ഉള്ള വളരെ പഴക്കമുള്ള കത്തോലിക്കാ ദേവാലയമാണ് ഉണ്ണിമിശിഹാ പള്ളി. ടിപ്പു സുൽത്താൻ കേരളം ആക്രമിക്കുന്ന സമയം കേരളത്തിലെ ആരധനാലയങ്ങൾ ക്കൊള്ളയടിക്കപ്പെട്ടനെെെ തുടർന്ന് കൊടുങ്ങല്ലൂരിൽ നിന്നും സഭയുടെ ആസ്ഥാനം വടയാർ ഉണ്ണിമിശിഹാ പള്ളിയിലേക്ക് മാറ്റുകയുണ്ടായി.[അവലംബം ആവശ്യമാണ്] ഏകദേശം 3 വർഷത്തോളം ആസ്ഥാനം ഈ പള്ളി ആയിരുന്നു.

അതിൻ്റെ സ്മരണയ്ക്കായിട്ടാണ് ഇന്നും വടയാർ പള്ളിയുടെ മുൻവശത്തായി ഇരട് ബന്ധ ഉള്ള കുരിശ് സ്ഥിതി ചെയ്യുന്നത്.

  1. 1.0 1.1 "വടയാർ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം ഇന്ന്". Retrieved 2021-02-13.
"https://ml.wikipedia.org/w/index.php?title=വടയാർ&oldid=3527881" എന്ന താളിൽനിന്ന് ശേഖരിച്ചത്