വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/റസാഖ് കോട്ടക്കൽ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: തീരുമാനമായിരിക്കുന്നു. നീക്കം ചെയ്യുന്നില്ല രൺജിത്ത് സിജി {Ranjithsiji} ✉ 11:29, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- റസാഖ് കോട്ടക്കൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ഈ താൾ ആധികരികതയും ശ്രദ്ധേയവുമല്ല. ആയതിനാൽ മായ്ക്കാൻ നിർദ്ദേശിക്കുന്നു Jadan.UC (സംവാദം) 18:00, 29 ഓഗസ്റ്റ് 2020 (UTC)[മറുപടി]
നിലവിൽ ഈ ലേഖനത്തിൽ മതിയായ ശ്രദ്ധേയത നൽകിയ മൂന്നാം കക്ഷി തെളിവുകൾ കാണുന്നു. ലേഖനത്തിന്റെ സംവാദതാളി 7 വർഷം മുമ്പ് തന്നെ ഇതൊക്കെ ചർച്ച് ചെയ്ത് ആവശ്യമായ ലിങ്കുകൾ ചേർത്തതാണ്. ഇന്ന് ഇപ്പോൾ മൂന്ന് ലിങ്കുകൾ കൂടി ഈ യൂസർ ചേർത്തു. നിലവിൽ ശ്രദ്ധേയതയും തെളിവും ഉള്ള ലേഖനത്തിൽ വീണ്ടും ശ്രദ്ധേയത്ഫലകം ചേർക്കുന്നത് നീതികരിക്കാനാവില്ല.--വിചാരം (സംവാദം) 18:34, 29 ഓഗസ്റ്റ് 2020 (UTC)[മറുപടി]
സംവാദം:റസാഖ്_കോട്ടക്കൽ എന്ന താൾ ശ്രദ്ധിക്കുന്നത് ഈ ചർച്ചയിൽ ഉപകരിക്കും.--Irshadpp (സംവാദം) 11:12, 31 ഓഗസ്റ്റ് 2020 (UTC)[മറുപടി]
@Fotokannan: ഈ ലേഖനത്തിൽ സംഭാവന ചെയ്ത ആളാണ്. ഈ ചർച്ചയിലേക്ക് താങ്കളുടെ ശദ്ധ ക്ഷണിക്കുന്നു--Irshadpp (സംവാദം) 11:25, 31 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ഈ ലേഖനത്തിന്റെ ശ്രദ്ധേയത ചോദ്യംചെയ്ത് മായ്ക്കൽഫലകം ചേർത്തത് എത്രമാത്രം ശരി എന്ന് @Jadan.r.jaleel: ഒരിക്കൽക്കൂടി പരിശോധിക്കുമെന്ന് വിശ്വസിക്കുന്നു. (അവലംബമായി നൽകിയ ചില കണ്ണികൾ നിലനിൽക്കുന്നില്ല എന്ന വസ്തുത കണക്കിലെടുത്ത്), ഏത് വരികളിലാണ് അപാകതയുള്ളതെന്ന് കണ്ടെത്തി അത് പരിഹരിക്കുന്നതിന് ശ്രമിക്കുന്നതായിരിക്കും നല്ലത്. അനശ്വരങ്ങളായ അനേകം ചിത്രങ്ങൾ രേഖപ്പെടുത്തിയയാളാണ് റസാഖ് കോട്ടക്കൽ; പക്ഷേ, അദ്ദേഹത്തിന്റെ ഒരു ചിത്രം ചേർക്കാനായില്ലല്ലോ എന്ന കുറ്റബോധമാണ് നമുക്കുണ്ടാവേണ്ടത്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 12:01, 31 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ശ്രദ്ധേയതയുണ്ട്. ലേഖനം നിലനിറുത്തൂ. //ശ്രദ്ധേയത ചോദ്യംചെയ്ത് മായ്ക്കൽഫലകം ചേർത്തത് // എന്തിനെന്ന് മനസിലാവുന്നില്ല.--കണ്ണൻഷൺമുഖം (സംവാദം) 23:03, 31 ഓഗസ്റ്റ് 2020 (UTC)[മറുപടി]
@Vicharam: ഏഴല്ല എഴുപത് വർഷം കഴിഞ്ഞാലും ഒരു ലേഖനത്തിന്റെ ശ്രദ്ധേയത എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യാൻ ഏതൊരാൾക്കും അവകാശമുണ്ട്. ശ്രദ്ധേയതയും തെളിവും ഉണ്ടെങ്കിൽ ശ്രദ്ധേയത ഫലകം നീക്കം ചെയ്യപ്പെടും. ഇതിൽ അനീതിയുടെ പ്രശ്നമില്ല. @Vijayanrajapuram: ഇദ്ദേഹത്തിന്റെ പടം വിക്കിയിലെത്തിക്കാൻ ഇനിയും വഴികളുണ്ട്. അദ്ദേഹം സ്വയം എടുത്ത സെൽഫി മക്കളോട് അപ്ലോഡ്ചെയ്യാൻ ആവശ്യപ്പെടാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ പടമെടുത്ത ജീവിച്ചിരിക്കുന്ന ക്യാമറമാൻമാർക്കും അത് ചെയ്യാം. ഇദ്ദേഹം എടുത്ത വല്ല പടവും കോമൺസിലുണ്ടോ? ഉണ്ടെങ്കിൽ അവ ചേർത്ത് ഒരു ചെറിയ ഗാലറിയും ഇവിടെ ചേർക്കാവുന്നതാണ്. ഇതൊന്നും ലഭ്യമല്ലെങ്കിൽ എന്തുചെയ്യാൻ ഈ ഫോട്ടോഗ്രാഫറെ ബോധവത്ക്കരിക്കാനും ചിത്രങ്ങൾ ചേർപ്പിക്കാനും നമുക്ക് സമയം കിട്ടിയില്ല എന്നുപറയാം. 2014 ഏപ്രിൽ 9 മരണമടഞ്ഞസ്ഥിതിക്ക് 2074 ഏപ്രിൽ 10 ന് നമുക്ക് തന്നെ അപ്ലോഡ് ചെയ്യാവുന്നതേയുള്ളൂ. Its just a matter of time. Let's wait. നമ്മളിപ്പോൾ അനേകരുടെ സൃഷ്ടി സ്വതന്ത്രമായി ലഭ്യമാവാനുള്ള കാത്തിരിപ്പിലാണല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 04:31, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഏഴല്ല എഴുപതുമല്ല എക്കാലവും ഫലകമിടാം. പക്ഷേ ഫലകമിടുന്നതിന് വല്ല സാധുതയും വേണ്ടേ. നിരവധി ലിങ്കുകളും തെളിവുകളും ഉള്ള ഒരു ലേഖനത്തിൽ വീണ്ടും മായക്കൽ ഫലകം ചേർക്കുന്നത് ശരിയായ നടപടിയാണങ്കിൽ ആർക്കും ഏത് ലേഖനത്തിലും എന്തും ചെയ്ത് വിക്കീപീഡിയ എല്ലാവർക്കും എപ്പോഴും തിരുത്താനുള്ള അവസരമാണ് നൽകുന്നത് ആയതിനാൽ അതൊന്നും തെറ്റല്ല എന്ന് പറയേണ്ടി വരുമോ --വിചാരം (സംവാദം) 04:40, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- അതാണ് വളരെ ശരി. നിരവധി ലിങ്കുകളും തെളിവുകളും ഉള്ള ഒരു ലേഖനത്തിൽ വീണ്ടും മായക്കൽ ഫലകം ചേർക്കാം തെറ്റൊന്നുമില്ല. പക്ഷെ തീരുമാനം വേഗം വരും. ഫലകം നീക്കിയിട്ട് അതേയാൾ തന്നെ ഇതേ ഫലകം വീണ്ടും ചേർത്താൽ ചർച്ച വേറെ വഴിക്ക് പോകും. "ആർക്കും ഏത് ലേഖനത്തിലും എന്തും ചെയ്ത് വിക്കീപീഡിയ എല്ലാവർക്കും എപ്പോഴും തിരുത്താനുള്ള അവസരമാണ് നൽകുന്നത്" ഇതാണ് ശരി --രൺജിത്ത് സിജി {Ranjithsiji} ✉ 06:09, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- പക്ഷേ ഇപ്പോഴും ഒരു തീരുമാനമാകാത്തത് എന്ത് കൊണ്ടാണ്. തീരുമാനം വേഗത്തിൽ വരും എന്നല്ലേ പറയുന്നത്. മൂന്ന് ദിവസം കഴിഞ്ഞില്ലേ. ഇങ്ങനെ ഏതെങ്കിലും ഉപയോക്താവ് അദ്ദേഹത്തിന്റെ അറിവു കുറവ് കൊണ്ടോ മറ്റോ ചെയ്യുന്നതിന് വിക്കിപീഡിയ സമയം കളയുന്നത് എന്തിനാണ്. വിക്കിപീഡിയയുടെ നിലവാരം അല്ലേ അതിലൂടെ ഇടിയാൻ ഇടവരുന്നത്. വിശ്വസനീയമായ ഒരു തെളിവും നൽകാതെ എന്നാൽ ശ്രദ്ധേയനായ ഒരു വ്യക്തിയെ/ സ്ഥലത്തെ/ വസ്തുവിനെ/ സംഭവത്തെ കുറിച്ചുള്ള ലേഖനത്തിൽ അങ്ങനെ ഒരു ഫലകം ചേർത്താൽ മനസ്സിലാക്കാം. വിശ്വസനീയമായ തെളിവുകൾ ഉണ്ട്. അത്യാവശ്യം വിവരങ്ങൾ ഉണ്ട്. എന്നിട്ടും ഫലകം ഇടുന്ന ആളുടെ ഭാഗത്ത് യാതൊരു തെറ്റും ഇല്ല. പകരം വിണ്ടും വീണ്ടും അതിന്റെ ശ്രദ്ധേയത ചർച്ച ചെയ്യുകയും സമയം കളയും ചെയ്യുന്നത് തെറ്റൊന്നുമില്ല എന്ന നിലയിൽ പറയുന്നതിന് വിക്കിപീഡിയ എന്ത് സാധുതയാണ് നൽകുന്നത് എന്ന് പറയാമോ. ശരി ഈ ഫലകം സ്ഥാപിച്ചത് ആ താളിന്റെ പ്രത്യേകമായ വല്ല ശ്രദ്ധേയതയും സംവാദതാളിൽ അതിട്ട ആൾ ഉന്നയിച്ചു കൊണ്ടാണങ്കിൽ പിന്നെയും ഇതിന്റെ യുക്തി മനസ്സിലാക്കാം. വെറുതെ ശ്രദ്ധേയതയില്ല എന്നെഴുതി ഫലകം ചേർത്തിരിക്കുകായാണിവിടെ.----വിചാരം (സംവാദം) 06:56, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഫലകങ്ങൾ ചേർത്തിരുന്ന സമയം അവലംബങ്ങൾ ആധികാരികമായിരുന്നില്ല. ഒപ്പം ചിത്രവും. ഇപ്പോൾ ഇത് ആധികാരികമായി മാറി.ആയതിനാൽ ഫലകങ്ങൾ എടുത്തുകളയാം എന്ന് കരുതുന്നു. Jadan.UC (സംവാദം) 07:09, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഫലകം ചേർത്തിരുന്ന സമയത്ത് ആധികാരികമല്ലാതിരുന്ന അവലംബങ്ങൾ ഏതെന്ന് ഒന്ന് സൂചിപ്പിക്കാമോ. ചിത്രം ഇല്ലാതിരിക്കുക എന്നത് മായ്ക്കുക എന്ന ഫലകം സ്ഥാപിക്കുന്നതിന് സാധുത നൽകുന്നു എന്ന് ഏത് വിക്കിപീഡിയ നയമനുസരിച്ചാണ് എന്നും ഒന്ന് സൂചിപ്പിക്കാമോ--വിചാരം (സംവാദം) 07:13, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മായ്ക്കൽ ഫലകം ചേർത്ത ഉപയോക്താവ് ലേഖനം ആധികാരികമായി എന്ന് അഭിപ്രായപ്പെട്ടതിനാൽ മായ്ക്കൽ ഫലകം നീക്കുന്നു.--കണ്ണൻഷൺമുഖം (സംവാദം) 09:13, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മായ്ക്കൽ ഫലകം നീക്കിയാൽ മാത്രം പോര, ഈ സംവാദം കൂടി അടക്കണം.--Irshadpp (സംവാദം) 09:33, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.