തീയൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളീയരുടെ സദ്യകളിലെ ഒരു കറിയാണ് തീയൽ. വെണ്ടയ്ക്ക, പാവക്ക, ചെറിയ ഉള്ളി, വഴുതനങ്ങ തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് തീയൽ ഉണ്ടാക്കാവുന്നതാണ്.
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കറിയാണിത്. ഒഴിക്കാനും തൊട്ടുകൂട്ടാനും ഈ കറി ഉപയോഗിക്കാറുണ്ട്. കട്ടി കൂട്ടി കുറിക്കിയെടുത്താൽ തൊടുകറിയാകും. ലൂസ് ആക്കിയാൽ ഒഴിച്ചു കറിയാകും.
ചേരുവകൾ
വെള്ളരിക്ക കഷ്ണങ്ങളാക്കിയത് - ½ കപ്പ്
കത്തിരിക്ക കഷ്ണങ്ങളാക്കിയത് - ½ കപ്പ്
മുരിങ്ങയ്ക്ക കഷ്ണങ്ങളാക്കിയത് - ½ കപ്പ്
പടവലങ്ങ കഷ്ണങ്ങളാക്കിയത് - ½ കപ്പ്
ചെറിയഉള്ളി അരിഞ്ഞത് - ½ കപ്പ്
ചീനി അമരയ്ക്ക അരിഞ്ഞത് - ¼ കപ്പ്
തക്കാളി അരിഞ്ഞത് - ¼ കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺ
പുളി വലിയ നെല്ലിക്ക വലുപ്പത്തില്
മുളക് പൊടി - ½ ടീസ്പൂൺ
മല്ലി പൊടി - 4 ടീസ്പൂൺ
മഞ്ഞൾപൊടി - ¼ ടീസ്പൂൺ
കുരുമുളക് - 4 എണ്ണം
ചിരകിയ തേങ്ങ - 1 ½ കപ്പ്
വറ്റൽ മുളക് - 4 എണ്ണം
കടുക് - 1 ടീസ്പൂൺ
എണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിഞ്ഞുവച്ച കഷണങ്ങൾ ആവശ്യത്തിന് ഉപ്പ് , വെള്ളം ഇവ ചേർത്ത് വേവിക്കുക. അതേ സമയം ചീനിച്ചട്ടിയിൽ എണ്ണ ഒഴിച്ച് തേങ്ങ ഒരേപോലെ ബ്രൗൺ നിറമാകുന്ന വരെ വറുത്ത് മല്ലിപൊടി, കുരുമുളക്, മഞ്ഞൾപൊടി, ചെറിയഉള്ളി, കറിവേപ്പില ഇവ ചേർത്ത് തീ കുറച്ച് വയ്ക്കുക. കരിയാതെ ഇളക്കി കൊണ്ടേയിരിക്കണം. ഇത് തണുത്തശേഷം നല്ലപോലെ അരച്ച് പുളി പിഴിഞ്ഞ വെള്ളത്തിൽ കലക്കി ഇതിനോടൊപ്പം യോജിപ്പിച്ച് തിളപ്പിക്കുക. കഷ്ണങ്ങൾ വെള്ളമൊഴിച്ച് വേകിക്കുന്നതിനുപകരം എണ്ണയിൽ വഴറ്റി എടുക്കാവുന്നതും ആണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ കറിയ്ക്ക് പ്രത്യേക സ്വാദുണ്ടായിരിക്കും. തിളച്ച കറിയിൽ വറ്റൽ മുളക്, കടുക്, കറിവേപ്പില ചേർത്ത് താളിച്ചു ചേർക്കുക. ഊണിനു പറ്റിയ ഒരു സ്വാദിഷ്ഠമായ കറിയാണ്