വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശിവദാസ് പുറമേരി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 17:57, 24 ഓഗസ്റ്റ് 2020 (UTC)[മറുപടി]
ശിവദാസ് പുറമേരി
തിരുത്തുകയാതൊരു അവലംബവുമില്ല, നേടിയെന്നു പറയുന്ന പുരസ്കാരങ്ങളുടെ ഒരു ലിങ്ക് പോലും ലഭ്യമല്ല.--റോജി പാലാ (സംവാദം) 09:56, 26 ജൂലൈ 2020 (UTC)[മറുപടി]
- ചില അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ശ്രദ്ധേയത ഉണ്ടെന്ന് അഭിപ്രായം.--ഇർഷാദ്|irshad (സംവാദം) 19:24, 27 ജൂലൈ 2020 (UTC)[മറുപടി]
- കവിയാണെന്നും ഒരു കൃതി ഉണ്ടെന്നും ഉള്ളതിനെ നിലവിൽ അവലംബം ലഭ്യമായിട്ടുള്ളു. പുരസ്കാരങ്ങളൊക്കെ കെട്ടിച്ചമച്ചതാകാൻ സാധ്യതയുണ്ട്.--റോജി പാലാ (സംവാദം) 07:37, 31 ജൂലൈ 2020 (UTC)[മറുപടി]
- അവലംബങ്ങൾ ഇല്ലാത്ത 'അവാർഡുകൾ' നീക്കംചെയ്ത് ലേഖനം നിലനിർത്താമോ എന്ന് പരിശോധിക്കാമോ?.Vijayan Rajapuram {വിജയൻ രാജപുരം} ✉ 12:24, 2 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- അവാർഡുകൾക്കും അവലംബങ്ങൾ ചേർത്തിട്ടുണ്ട്. അവലംബങ്ങൾ ഇല്ലാത്തവക്ക് തെളിവ് ചോദിച്ചുകൊണ്ട് ലേഖനം നിലനിർത്തണം എന്നാണ് അഭിപ്രായം. ആരും അവലംബങ്ങൾ ചേർക്കുന്നില്ലെങ്കിൽ പിന്നീട് ആ ഭാഗം നീക്കം ചെയ്യാം.--ഇർഷാദ്|irshad (സംവാദം) 11:44, 4 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- നിലനിർത്തുകയല്ലേ--ഇർഷാദ്|irshad (സംവാദം) 18:42, 17 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- അവലംബങ്ങൾ ഇല്ലാത്ത 'അവാർഡുകൾ' നീക്കംചെയ്തു. ലേഖനം നിലനിർത്താമെന്നു കരുതുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:28, 18 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ലേഖന വിഷയത്തെകുറിച്ചു കാര്യമായ പരാമര്ശങ്ങളുള്ള അവലംബങ്ങൾ ഒന്നും തന്നെ ഇല്ല. WP:GNG പാലിക്കപ്പെടുന്നില്ല. Akhiljaxxn (സംവാദം) 05:15, 18 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- New Indian Express ലേഖനം മാത്രം പോരേ ശ്രദ്ധേയത തെളിയിക്കാൻ--ഇർഷാദ്|irshad (സംവാദം) 10:54, 18 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- പോര എന്നാണെനിക്ക് തോന്നുന്നത് WP:GNG പറയുന്നത് പത്രകുറിപ്പുകൾ പ്രാഥമിക അവലംബമായി പരിഗണിക്കാവുന്നതല്ല എന്നാണ്. അതുകൊണ്ട് കൂടുതൽ അവലംബങ്ങൾ വേണ്ടിവരും. പക്ഷെ മറ്റൊരു കാര്യത്തിൽ ശ്രദ്ധേയതയുണ്ടാവാം ബ്യാരി എന്ന ഭാഷയിലെ ആദ്യത്തെ ചലച്ചിത്രത്തിന്റെ ഗാനരചന നിർവ്വഹിച്ചത്. പക്ഷെ അതിന് എവിടെയും തെളിവില്ല. സിനിമയുടെ ടൈറ്റിൽ കാർഡോ എന്റ് കാർഡോ കണ്ടാലേ പറയാൻ പറ്റൂ. നിലവിൽ രണ്ട് സിനിമക്ക് പാട്ടെഴുതി, മൂന്ന് പുസ്തകം പുറത്തിറക്കി എന്ന രണ്ടുകാര്യങ്ങളേ നിലനിൽക്കുകയുള്ളൂ. പക്ഷെ മതിയായ തെളിവുകളില്ലതാനും. --രൺജിത്ത് സിജി {Ranjithsiji} ✉ 05:43, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- പത്രക്കുറിപ്പ് എന്നാൽ എതാണ്, ഒരു പ്രസിദ്ധീകരണത്തിൽ വന്ന ലേഖനം എന്താണ് എന്നൊന്നും തിരിച്ചറിയാത്തവരാണോ ഇവിടെയുള്ളത്? മോശം.
- വിഷയത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുക": ഈ തത്വമനുസരിച്ച് പ്രതിപാദ്യവിഷയവുമായോ അതിന്റെ സൃഷ്ടാവുമായോ ബന്ധമുള്ള സ്രോതസ്സുകൾ ശ്രദ്ധേയത നിർണയിക്കുന്നതിനായി പരിഗണിക്കാവുന്നതല്ല. ഉദാഹരണത്തിന് സ്വയം-പ്രചാരണം, പരസ്യം, പ്രതിപാദ്യവിഷയമായ വ്യക്തി സ്വയം പ്രസിദ്ധീകരിച്ച വിവരങ്ങൾ, പ്രതിപാദ്യവിഷയമായ വ്യക്തിയുടെ സ്വന്തം വെബ്സൈറ്റ്, ആത്മകഥകൾ, പത്രക്കുറിപ്പുകൾ എന്നിവ സ്വതന്ത്രമാണെന്ന് കണക്കാക്കപ്പെടുന്നില്ല.
- ഇതാണ് രൺജിത് സിജിയുടെ വാദത്തിനാധാരമെങ്കിൽ ഇവിടെ പരാമർശിക്കപ്പെടുന്നത് ആ വ്യക്തി പത്രമാപ്പീസുകളിലേക്കയക്കുന്ന കുറിപ്പുകളാണ്. New Indian Express ൽ വന്ന ലേഖനം തീർച്ചയായും ഈ ഗണത്തിൽ ഉള്ളതല്ല എന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്.ഇർഷാദ്|irshad (സംവാദം) 06:23, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- എനിക്ക് വ്യക്തമായ ധാരണയില്ല. ഞാൻ ജേർണ്ണലിസം പഠിച്ചിട്ടില്ല. മെർജ് റിക്വസ്റ്റ് എന്താണ്, സ്ക്രം എന്താണ്, റീബേസ് എന്താണ് എന്നെല്ലാം ചോദിച്ചാൽ ഞാൻ കൃത്യമായ മറുപടി തരാം എന്നല്ലാതെ ഈ സംഗതികളിൽ ആധികാരികമായ അഭിപ്രായം കിട്ടണമെങ്കിൽ താങ്കൾ വിദഗ്ദ്ധരോട് ചോദിക്കുക. ചുരുക്കത്തിൽ അവാർഡുകൾ നേടിയതിന് ഒരു പത്രവാർത്ത മാത്രമേ ആധാരമായുള്ളൂ. അതുതന്നെ അവാർഡ് നൽകിയതിനേ സംബന്ധിച്ച നേരിട്ടുള്ള വാർത്തയുമല്ല. മറ്റ് തെളിവുകൾ നിലവിൽ ലേഖനത്തിൽ ചേർത്തിട്ടുമില്ല. ചുമ്മാ കാടുപടുതൽ തല്ലാതെ നേരെ ചൊവ്വേ കാര്യം പറഞ്ഞാൽ കൃത്യമായി ഉത്തരം പറയാം. അവലംബം ന്യൂ ഇന്ത്യ എക്സ്പ്രസ്സിലെ കൊച്ചി നഗരം പേജിൽ വന്ന വാർത്ത മാത്രമാണ്. അതുപോര എന്നാണ് ഞാൻ പറഞ്ഞത്. മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 16:49, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- പത്രക്കുറിപ്പ് പറ്റില്ല എന്ന് പറഞ്ഞതുകൊണ്ടാണ് ആ അവലംബം പത്രക്കുറിപ്പല്ല എന്ന് സൂചിപ്പിച്ചത്. അറിയില്ലാത്ത കാര്യങ്ങളിൽ ആധികാരികമായി പ്രസ്താവന നടത്തരുത്. പ്ലീസ്.
- മെർജ് റിക്വസ്റ്റ് എന്താണ്, സ്ക്രം എന്താണ്, റീബേസ് എന്താണ് തുടങ്ങി എനിക്കറിയാത്തതിനെക്കുറിച്ചൊന്നും ഞാൻ പ്രസ്താവന നടത്തിയില്ലല്ലോ. അറിയാത്തവയെക്കുറിച്ച് പ്രസ്താവനയിറക്കിയ ശേഷം തെറ്റ് ചൂണ്ടിക്കാണിക്കപ്പെട്ടാൽ തിരുത്തുന്നതിന് പകരം രോഷാകുലനായിട്ടെന്താണ് കാര്യം.
- ഈ ലേഖനം നീക്കുന്നതിൽ താങ്കൾക്ക് പ്രത്യേക താല്പര്യം ഉണ്ടാകും എന്നറിയാം. പ്രത്യേകിച്ച് മംഗലാട്ട് ലേഖനമെഴുതിയ സ്ഥിതിക്ക്.
- ഈ അവലംബം ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സിൽ വന്ന വെറുമൊരു വാർത്തയല്ല. മറിച്ച് വിശദമായ ലേഖനമാണ്. അതിനെ പത്രക്കുറിപ്പെന്ന് വിശേഷിപ്പിച്ചതാണ് യഥർത്ഥത്തിൽ രൺജിത് പറഞ്ഞ കാടുപടുതൽ തല്ലൽ. മനസ്സിലായിക്കാണുമെന്ന് കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 17:28, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- NIE ലേഖനം ഇദ്ദേഹം രചിച്ച ഗാനത്തിന്റെ റിവ്യൂ ആണ്. ഒരു BLP ക്കു WP:SIGCOV ആവശ്യമാണ്. Akhiljaxxn (സംവാദം) 18:07, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- @Irshadpp: മുകളിൽ താങ്കൾ ഉന്നയിച്ച പ്രസ്താവനയ്ക്ക് മതിയായ അവലംബം ആവശ്യമാണ് ("ഈ ലേഖനം നീക്കുന്നതിൽ താങ്കൾക്ക് പ്രത്യേക താല്പര്യം ഉണ്ടാകും എന്നറിയാം. പ്രത്യേകിച്ച് മംഗലാട്ട് ലേഖനമെഴുതിയ സ്ഥിതിക്ക്." quoted from above ). അല്ലെങ്കിൽ ഞാൻ അത് എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതായി കണക്കാക്കും. ഞാനും മംഗലാട്ടും തമ്മിൽ വ്യക്തി വൈര്യാഗ്യമുണ്ട് എന്നതിനോ അദ്ദേഹത്തിനോട് Professional Jealousy ഉള്ളതിനോ താങ്കൾ തീർച്ചയായും തെളിവ് തരണം അല്ലെങ്കിൽ ഇത്തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപം നിറുത്തണം. കാടുപടുതൽ ഇല്ലാതെ വിഷയത്തിൽ സംസാരിക്കണം. ഇത്തരം കാര്യങ്ങൾ താങ്കളോട് മുൻപും ഞാൻ പറഞ്ഞിട്ടുള്ളതാണ് പക്ഷെ താങ്കൾ വീണ്ടും സഹിഷ്ണുത കാണിക്കുന്നില്ല. ഇനി എനിക്ക് വ്യക്തിപരമായി ഈ ലേഖനം നീക്കം ചെയ്യാനുള്ള ഉദ്ദേശമുണ്ട് എന്നതിന് ഞാനും ശിവദാസ് പുറമേരി എന്നയാളും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെ അവലംബം വേണം. ഞാൻ തന്നെ ഈ ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിന്റെ തെളിവും വേണം. (പത്രക്കുറിപ്പ് എന്നാൽ എതാണ്, ഒരു പ്രസിദ്ധീകരണത്തിൽ വന്ന ലേഖനം എന്താണ് എന്നൊന്നും തിരിച്ചറിയാത്തവരാണോ) എന്ന ചോദ്യത്തിനാണ് ഞാൻ ജേർണ്ണിലസം പഠിച്ചിട്ടില്ല എന്നു പറഞ്ഞത്. മെർജ് റിക്വസ്റ്റ് എന്താണ്, സ്ക്രം എന്താണ്, റീബേസ് എന്താണ് ഇതൊന്നും താങ്കൾക്കറിയില്ലെന്ന് എനിക്കറിയില്ലായിരുന്നല്ലോ. എനിക്ക് പറ്റിയ തെറ്റ് എന്താണെന്ന് വസ്തുനിഷ്ഠമായി സംസാരിക്കുക. WP:SIGCOV പാലിക്കുന്ന കാര്യങ്ങൾ വ്യക്തമായി എഴുതുക. വ്യക്തമായികാണുമെന്ന് പ്രതീക്ഷിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 05:51, 20 ഓഗസ്റ്റ് 2020 (UTC)[മറുപടി]
@Akhiljaxxn:, ഈ അവലംബത്തിൽ കാര്യമായ പരാമർശം ഉണ്ടല്ലോ. അത് ഒരു ഗാനത്തിന്റെ റിവ്യൂ അല്ല. പുസ്തകത്തിന്റെ റിവ്യൂ ആണ്.--ഇർഷാദ്|irshad (സംവാദം) 10:16, 20 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- കാര്യമായ പരാമർശം" എന്നാൽ വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക എന്നാണർത്ഥം. വിക്കിപീഡിയയിലെ ലേഖനത്തിൽ വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവരരുത്. നിസ്സാരമായ ഒരു പരാമർശത്തേക്കാൾ അധികമായ വിവരങ്ങളാണ് കാര്യമായ പരാമർശമായി കണക്കാക്കാവുന്നത്. NIE ലേഖനം ഞാൻ മനസിലാക്കിയിടത്തോളം ഇദ്ദേഹത്തിന്റെ ഗാനസമാഹരണത്തെ കുറിച്ചുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ റിവ്യൂ ആണ്. അതിലുള്ള പരാമർശം തികച്ചും നിസ്സാരമാണ് സാധാരണമാണ്. Akhiljaxxn (സംവാദം) 18:06, 20 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ഇത്രയും നല്ല ഒരു ലേഖനം കാര്യമായ പരാമർശങ്ങളോടെ ഉണ്ടായിട്ടും അതിനെ നിസ്സാരവത്കരിക്കുന്നത് ഏത് വിക്കിനയമനുസരിച്ചാണ്. ഇവിടെ മൗലികഗവേഷണത്തിന്റെ കാര്യമൊക്കെ പറയാൻ കാരണം പിടി കിട്ടുന്നില്ല. --ഇർഷാദ്|irshad (സംവാദം) 18:33, 20 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- WP:SIGCOV ഒന്ന് വായിച്ചു നോക്കുക. അതിൽ പറഞ്ഞവ ഉദ്ധരിക്കുക മാത്രമാണ് മുകളിൽ ചെയ്തിട്ടുള്ളത്. Akhiljaxxn (സംവാദം) 19:18, 20 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- അത് , ബോൾഡ് ചെയ്തത് ശ്രദ്ധിച്ചില്ല. പക്ഷെ
അവലംബമായ ലേഖനത്തിന്റെ മെറിറ്റ് ചോദ്യം ചെയ്യുന്നതെങ്ങനെ?--ഇർഷാദ്|irshad (സംവാദം) 05:42, 21 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ഈ ലേഖനത്തിലെ ആറ് പ്രധാന പരാമർശങ്ങൾക്ക് അവലംബമായി ഒരു പത്രവാർത്തമാത്രമാണ് അവലംബമായുള്ളത്. ഒരേ പത്രത്തിന്റെ രണ്ട് സിറ്റി എഡീഷൻ വാർത്തകളാണ് പ്രധാനപ്പെട്ട രണ്ട് അവലംബം. എന്തുകൊണ്ടാണ് കൂടുതൽ വിശ്വാസ്യമായ അവലംബങ്ങൾ ഇല്ലാത്തത്? 8-ാമത്തെ അവലംബം ഒരു ലൈബ്രറിയിലെ ബുക്കുകളുടെ പട്ടികയാണ്. ആദ്യത്തെയും രണ്ടാമത്തെയും അവലംബം രണ്ട് പട്ടികകൾ മാത്രമാണ്. ഇത്രയും ദുർബ്ബലമായ അവലംബങ്ങൾ കൊണ്ട് ഈ ലേഖനത്തിൽ പ്രസ്താവിക്കുന്ന കാര്യങ്ങൾ കൃത്യമാണെന്ന് സ്ഥാപിക്കപ്പെടുന്നില്ല. @Irshadpp: എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് മറുപടി തന്നിട്ടില്ല. അതുകൊണ്ട് വീണ്ടും ചോദിക്കുന്നു. താങ്കൾ എന്നെ ഇതിനുമുൻപും വ്യക്തിപരമായി ആക്രമിച്ചിട്ടുണ്ട്. അതുകൊണ്ട് താങ്കളുടെ അഭിപ്രായം ഏകപക്ഷീയമാണെന്ന് കണക്കാക്കണം എന്നാണ് എന്റെ അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} ✉ 15:32, 21 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ലേഖനത്തിന്റെ അവലംബത്തിന്റെ സ്വഭാവം നോക്കിയിട്ടു തന്നെ ആണ് അത് എത്തരത്തിലുള്ള അവലംബം ആണ് എന്നും ഉപയോഗിക്കാൻ പറ്റാവുന്നതാണോ എന്നും തിരിച്ചറിയുക. ഇതൊക്കെ ബേസിക്ക് ആയ കാര്യങ്ങളാണ് വിക്കിപീഡിയ:വിശ്വസനീയമായ സ്രോതസ്സുകൾ കണ്ടുപിടിക്കുന്നത്,വിക്കിപീഡിയ:പരിശോധനായോഗ്യത എന്നിവ കാണുക. Akhiljaxxn (സംവാദം) 18:02, 21 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ശിവദാസ്_പുറമേരി&oldid=3421773" എന്ന താളിൽനിന്ന് ശേഖരിച്ചത്