നമസ്കാരം Archanaphilip2002 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 20:26, 28 ഫെബ്രുവരി 2023 (UTC)Reply

നന്ദി Archanaphilip2002 (സംവാദം) 21:56, 27 ജൂലൈ 2023 (UTC)Reply

Bare URL സംബന്ധിച്ച് തിരുത്തുക

വിക്കിപീഡിയ ലേഖനങ്ങളിൽ അവലംബങ്ങൾ അത്യന്താപേക്ഷിതമാണ്, എന്നിരുന്നാലും അവലംബമായി യുആർഎൽ മാത്രമായി ചേർക്കുന്നത് ലിങ്ക് റോട്ട് പ്രശ്നങ്ങൾ (en:Wikipedia:Bare URLs കാണുക) ഉള്ളതിനാൽ വിക്കിപീഡിയ പ്രോൽസാഹിപ്പിക്കുന്നില്ല. ഇതിന് പകരം അവലംബത്തിനായുള്ള ഫലകങ്ങൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം. സുസ്ഥിര വികസന ലക്ഷ്യങ്ങളും ഇന്ത്യയും എന്ന താളിലെ അവലംബങ്ങൾക്ക് ഞാൻ നല്കിയ ഈ മാറ്റം ശ്രദ്ധിക്കുക. ഇത് ചെയ്യുന്നതിനുളള എളുപ്പവഴി എഡിറ്റ് ചെയ്യുമ്പോൾ മുകളിൽ അവലംബങ്ങൾ ചേർക്കാനുള്ള ടൂൾ എടുത്ത് അതിൽ ലിങ്ക് നല്കി സെർച്ച് ചെയ്യുകയാണ്. അതിൽ തന്നെ അവലംബ നാമം ആയി ഒരു വാക്ക് നല്കിയാൽ ഒരേ അവലംബം പലതവണ ഉപയോഗിക്കുമ്പോൾ ഒറ്റ അവലംബം ആയി തന്നെ നല്കാൻ കഴിയും. മുകളിൽ സൂചിപ്പിച്ച താളിൽ ദ വയർ എന്ന അവലംബം പലതവണ ഉപയോഗിച്ചത് ശ്രദ്ധിക്കുക. സെർച്ച് ചെയ്താൽ തന്നെ തലക്കെട്ടും തീയതിയും മറ്റും തനിയെ ചേർക്കപ്പെടും, അങ്ങനെ സംഭവിച്ചില്ലെങ്കിൽ മാത്രം ടൈപ് ചെയ്ത് ചേർത്താൽ മതിയാകും. നല്ല ലേഖനങ്ങൾക്കും തിരുത്തുകൾക്കും നന്ദി. Ajeeshkumar4u (സംവാദം) 07:05, 16 ഓഗസ്റ്റ് 2023 (UTC)Reply

വിലയേറിയ നിർദേശം തന്നതിന് ഹൃദയപൂർവ്വം നന്ദി. സൃഷ്ടിച്ച ലേഖനങ്ങളിൽ എല്ലാം ഈ മാറ്റം കൊണ്ടുവരുന്നതാണ്. നന്ദി --Archanaphilip2002 (സംവാദം) 11:15, 16 ഓഗസ്റ്റ് 2023 (UTC)Reply

  -Ajeeshkumar4u (സംവാദം) 13:09, 16 ഓഗസ്റ്റ് 2023 (UTC)Reply

സുസ്ഥിര വികസന ലക്ഷ്യ സൂചകങ്ങളുടെ പട്ടിക തിരുത്തുക

സുസ്ഥിര വികസന ലക്ഷ്യ സൂചകങ്ങളുടെ പട്ടിക എന്ന താളിൽ സൂചകങ്ങൾ ഒന്നും തന്നെ പട്ടികപ്പെടുത്തിയിട്ടില്ല. താളിന്റെ ലക്ഷ്യം തന്നെ അത് ആയതിനാൽ പട്ടിക ചേർത്ത് ലേഖനം വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ലേഖനം നീക്കം ചെയ്യപ്പെടാന് പോലും സാധ്യതയുണ്ട്. ആയതിനാൽ ലേഖനം വികസിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. Ajeeshkumar4u (സംവാദം) 08:16, 18 ഓഗസ്റ്റ് 2023 (UTC)Reply

നിർദേശങ്ങൾക്ക് നന്ദി. ഒന്നാം സുസ്ഥിര വികസന ലക്ഷ്യത്തിന്റെ സൂചനകൾ പട്ടിക ചേർത്തിട്ടുണ്ട്. പരിശോധിച്ചിട്ട് അതേ രീതി പിന്തുടർന്നാൽ മതിയോ എന്നും, മാറ്റങ്ങൾ വേണമെങ്കിൽ അതും അറിയിക്കുക. പരിചയക്കുറവ് ഉള്ളതിന്റെ പ്രശ്നങ്ങൾ പരിഗണിച്ച് മാർഗനിർദേശങ്ങൾ തരിക. നന്ദി ~~ Archanaphilip2002 (സംവാദം) 11:23, 18 ഓഗസ്റ്റ് 2023 (UTC)Reply
ലേഖനം വിപുലീകരിക്കുന്നതിന് നന്ദി. ഇതേ രീതിയിൽ തന്നെ മറ്റ് സൂചകങ്ങളും ചേർത്താൽ മതി. Ajeeshkumar4u (സംവാദം) 13:04, 18 ഓഗസ്റ്റ് 2023 (UTC)Reply

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം തിരുത്തുക

പ്രിയ Archanaphilip2002,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:42, 21 ഡിസംബർ 2023 (UTC)Reply

The Wikipedia Asian Month 2023 Barnstar തിരുത്തുക

1-ാം വിക്കി തിരുത്തൽ വാർഷികം തിരുത്തുക

  ആദ്യ വിക്കി തിരുത്തൽ ദിനാശംസകൾ!
പ്രിയ Archanaphilip2002,


മലയാളം വിക്കിപീഡിയയിൽ താങ്കളുടെ ആദ്യ തിരുത്തലിന്റെ 1-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ മലയാളം വിക്കി സമൂഹത്തിന്റെ പേരിൽ താങ്കൾക്ക് എന്റെ ആശംസകൾ.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:45, 1 മാർച്ച് 2024 (UTC)Reply

ആശംസകൾ. Malikaveedu (സംവാദം) 18:53, 1 മാർച്ച് 2024 (UTC)Reply