അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. അടൂർ (വിവക്ഷകൾ)

9°06′N 76°26′E / 9.10°N 76.44°E / 9.10; 76.44 പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് അടൂർ. കേരള തനതു കലാ അക്കാദമി(The Kerala institute of folklore and folk arts) അടൂരിൽ സ്ഥിതി ചെയ്യുന്നു.

അടൂർ, പത്തനംതിട്ട
Map of India showing location of Kerala
Location of അടൂർ, പത്തനംതിട്ട
അടൂർ, പത്തനംതിട്ട
Location of അടൂർ, പത്തനംതിട്ട
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
നഗരസഭാധ്യക്ഷ ദിവ്യ റജി മുഹമ്മദ്
ജനസംഖ്യ 28,943 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

അടൂർ താലൂക്കിലെ രണ്ടു മുനിസിപ്പൽ നഗരങ്ങൾ അടൂർ പന്തളം വളരെയധികം വികസന മുന്നേറ്റങ്ങൾ ഒരുകാലത്ത്‌ നടന്നുവന്നിരുന്ന കേരളത്തിലെ തന്നെ പ്രധാന ഇടങ്ങൾ ആണ്. പള്ളിക്കൽ, എനാദിമംഗലം, ഏഴംകുളം, കടമ്പനാട്, പന്തളം - തെക്കേക്കര, കൊടുമൺ, ഏറത്ത്‌ തുടങ്ങിയ പഞ്ചായത്തുകൾ അടൂർ താലൂക്കിൽ ഉൾപ്പെടുന്നു.

അടൂർ റവന്യൂ ഡിവിഷണൽ ആസ്ഥാനം കോടതിക്ക് സമീപം പ്രവർത്തിക്കുന്നു..അടൂർ റവന്യൂ ഡിവിഷന്റെ കീഴിൽ മൂന്ന് താലൂക്കുകൾ ഉണ്ട് കോഴഞ്ചേരി (പത്തനംതിട്ട), കോന്നി, അടൂർ.

പത്തനംതിട്ട ജില്ലയിലെ മൂന്ന് പോലീസ് സബ് ഡിവിഷണൽ ഓഫീസുകളിൽ ഒരെണ്ണം അടൂർ ആണ് കോന്നി,പന്തളം,അടൂർ സർക്കിൾ ഇതിന്റെ കീഴിൽ വരുന്നു..

സ്ഥലനാമോല്പത്തി തിരുത്തുക

'ദാനം കിട്ടിയ നാട്' എന്നർത്ഥം വരുന്ന 'അടർന്ന് കിട്ടിയ ഊര്' എന്ന പദം ലോപിച്ചാണ് അടൂർ എന്ന പേരുണ്ടായതെന്ന് കരുതുന്നു. എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ്, പണം കൈപ്പറ്റിക്കൊണ്ട് കൊട്ടാരക്കര ഇളയിടത്തു സ്വരൂപം വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക്, ഈ പ്രദേശം അട്ടിപ്പേറായി നൽകുകയുണ്ടായെന്നും അങ്ങനെ അട്ടിപ്പേറായി നൽകിയ ദേശം എന്ന അർത്ഥത്തിലുള്ള “അടു”, “ഊർ ” എന്നീ രണ്ടു ദ്രാവിഡ സംജ്ഞകളിൽ നിന്നാണ് അടൂർ എന്ന സ്ഥലനാമം ഉണ്ടായതെന്നും ഒരു അഭിപ്രായമുണ്ട്. അടര് -യുദ്ധം ,ഊര്-സ്ഥലം യുദ്ധംനടന്നസ്ഥലം എന്നാണ് പ്രസിദ്ധവും യുക്തിബധ്ഡവുമുള്ള നിരുക്തം ബുദ്ധമതക്കാരിൽ ഒരു വിഭാഗം അടിയാരാധകർ ആയിരുന്നു അടിയാരാധന നടത്തിയിരുന്നവരുടെ ഊര് എന്ന അർത്ഥതലത്തിൽ അടിയരുടെ ഊര് എന്ന അടിയൂരാണ് അടൂർ എന്നും അനുമാനമുണ്ട് സമീപ പ്രദേശത്തിന് മണ്ണടി എന്ന നാമം വന്നു ചേർന്നതിലും "അടി" പ്രാധാന്യമുള്ള വാക്കു തന്നെയാണ് ബൗദ്ധരുടെ "അടിയാരാധന" പ്രസിദ്ധമാണ് മണ്ണടിയിലെ കൽമണ്ഡപത്തിൽ പതിച്ചിരിക്കുന്ന കാൽ പാദ രൂപങ്ങൾ ബൗദ്ധ ഹീനയാന തേരാ വാദ ബന്ധങ്ങളെ വെളിെപ്പെടുത്തുന്നതാണ്

ചരിത്രം തിരുത്തുക

മഹാശിലായുഗകാലത്തെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുള്ളതിൽ നിന്നും സഹസ്രാബ്ദങ്ങൾക്കു മുൻപുതന്നെ ഈ പ്രദേശത്തു ജനവാസമുണ്ടായിരുന്നതായി മനസ്സിലാക്കാം. സംഘകാല കൃതികളിൽ പോലും അടൂരിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. സംഘകാലത്തിനു ശേഷം ഈ പ്രദേശം ബുദ്ധമത സംസ്കാരത്തിന്റെ സ്വാധീനത്തിലായി. നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്ന ബുദ്ധമതത്തെ തകർത്തെറിഞ്ഞുകൊണ്ട്, പിൽക്കാലത്ത് ആര്യാധിനിവേശവും, ഹൈന്ദവമതവും ആധിപത്യം സ്ഥാപിച്ചു. എ.ഡി 8-ആം നൂറ്റാണ്ടു മുതൽ 12-ആം നൂറ്റാണ്ടു വരെ മഹോദയപുരം ആസ്ഥാനമാക്കി, കേരളം ഭരിച്ചിരുന്ന ചേരന്മാരുടെ കാലത്ത്, അർദ്ധ സ്വയംഭരണത്തോടു കൂടിയ ചെങ്കഴന്നൂർ അഥവാ ചെന്നീർക്കര നാടിന്റെ അധികാര പരിധിയിലായിരുന്നു ഈ പ്രദേശം. പിന്നീട് കൊട്ടാരക്കര ഇളയിടത്തു സ്വരൂപത്തിന്റെ അധീനതയിലായി. ക്രി.വ 1741-ൽ വേണാട്ടിലെ രാജാവായിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവ് ഇളയിടത്ത് സ്വരൂപത്തെ തിരുവിതാംകൂറിനോട് കൂട്ടിച്ചേർക്കുന്നതു വരെ അടൂർ ദേശം ഇളയിടത്ത് സ്വരൂപത്തിന്റെ വകയായിരുന്നു. തുടർന്ന് സ്വാതന്ത്ര്യലബ്ധിയ്ക്കു മുമ്പുവരെ ഈ പ്രദേശം തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. എൻ എസ് എസ്, എസ്എൻഡിപി എന്നീ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഈ നാടിന്റെ സാമൂഹിക വളർച്ചയിൽ ഏറെ പങ്കു വഹിച്ചിട്ടുണ്ട്. 1934-ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മന്ദിര ശിലാസ്ഥാപനം നിർവ്വഹിക്കാൻ മഹാത്മാഗാന്ധി അടൂരിലെത്തിയിട്ടുണ്ട്. 1941 മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ പ്രദേശത്ത് പ്രവർത്തിച്ചുതുടങ്ങി. .

ഭൂമിശാസ്ത്രപരമായ സ്ഥാനം തിരുത്തുക

തിരുവനന്തപുരത്തിനും എറണാകുളത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന അടൂരിലേക്ക് എത്തുവാനുള്ള പ്രധാന പാത എം.സി.റോഡാണ് .കായംകുളത്തു നിന്നും പുനലൂരിൽ നിന്നും അടൂരിലേക്ക് സംസ്ഥാന പാതകളുമുണ്ട്. അടൂരിന് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ 25 കിലോമീറ്റർ അകലെയുള്ള ചെങ്ങന്നൂരാണ്. ആലപ്പുഴ ജില്ലയിലെ കായംകുളം റെയിൽവേസ്റ്റേഷൻ അടൂരിൽ നിന്നും 29 കിലോമീറ്റർ അകലെയാണ്.

പ്രധാന ആകർഷണങ്ങൾ തിരുത്തുക

വേലുത്തമ്പി ദളവയുടെ സ്മാരകം സ്ഥിതി ചെയ്യുന്ന മണ്ണടി അടൂരുനിന്നും 8 കിലോമീറ്റർ മാത്രം അകലെയാണ്. ഇവിടെ വെച്ചാണ് വേലുത്തമ്പി ദളവവീരചരമം പ്രാപിച്ചത്. അടൂരിലെ പുരാതനമായ ഭഗവതീക്ഷേത്രത്തിൽ അമൂല്യമായ ചില ശിലാശില്പങ്ങളുണ്ട്. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഇവിടുത്തെ ഉത്സവം. അടൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് അടുത്തായി നഗരഹൃദയത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന പാർത്ഥസാരഥി ക്ഷേത്രം അടൂരിലെ പ്രശസ്തമായ മറ്റൊരു ക്ഷേത്രമാണ് . പത്തുദിവസമായി നടക്കുന്ന ക്ഷേത്രോത്സവത്തിലെ മുഖ്യ ആകർഷണം പത്താം ദിവസത്തെ ഗജമേളയാണ്. നെറ്റിപ്പട്ടവും മുത്തുക്കുടകളും ചൂടിയ ആനകൾ ഈ ദിവസം നഗരത്തെ അലങ്കരിക്കുന്നു.അതേപോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പെരിങ്ങനാട് തൃച്ചേന്ദമംഗലം ശ്രീ മഹാദേവർക്ഷേത്രം. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ച നടക്കുന്ന ഉത്സവങ്ങളിൽ ഒന്ന് ഇവിടെയാണ്.ശിവരാത്രിക്ക് ശേഷം 10 ദിവസങ്ങളിലായിട്ടാണ് ഉത്സവം നടക്കാറ് . ഇന്ത്യയിൽ (മലങ്കര) മർത്തെശ്മൂനി അമ്മയുടെ നാമധേയേതിൽ സ്ഥാപിതമായ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തെശ്മൂനി ഓർത്തഡോൿസ്‌ വലിയപള്ളി അടൂരിന് സമീപമായ മൂന്നാളത്ത് ''പൂവന്കുന്നു'' വലിയപള്ളി എന്ന അപര നാമധേയത്തിൽ അറിയപ്പെടുന്നു. വലിയ പെരുനാൾ മലയാള മാസം മകരം 14 ,15 തീയതികളിൽ .

കേരളത്തിലെ വളരെ പഴക്കമേറിയതും വിപുലവുമായ ചന്തകളിലൊന്നാണു അടൂരിന്റെ സമീപപ്രദേശമായ പറക്കോട്ടുള്ള ചന്ത. മലഞ്ചരക്കു വ്യാപാരത്തിനു വളരെ പ്രശസ്തമാണ് ദിവാൻ രാജാകേശവദാസൻ സ്ഥാപിച്ച അനന്തരാമപുരം മാർക്കറ്റ് എന്ന പറക്കോട് ചന്ത. ഒരു കാലത്ത് തിരുവിതാംകൂറിലെ വാണിജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു ഇത് . പുനലൂർ റോഡിൽ അടൂരിൽ നിന്നും 4 കിലോമീറ്റർ മാറിയാണ് ഈ ചന്ത സ്ഥിതി ചെയ്യുന്നത്.

പ്രശസ്തരായ വ്യക്തികൾ തിരുത്തുക

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

 • സെന്റ് സിറിൾസ് കോളേജ്, കിളിവയൽ
 • അടൂർ എൻ‌ജിനീറിംഗ് കോളേജ്
 • അപ്ലൈഡ് സയൻസ് കോളേജ്
 • അടൂർ ശ്രീനാരായണ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (എസ്.എൻ.ഐ.ടി)[1]
 • ഗവ പോളിടെൿനിക് കോളേജ്
 • കേരള സർവകലാശാല സെന്റർ ഫോർ ടീച്ചർ എഡ്യൂക്കേഷൻ
 • കേരള സർവകലാശാല അപ്ളൈഡ് സയൻസ് കോളേജ്
 • പി.ജി.എം.ബോയ്സ്ഹയർ സെക്കണ്ടറി സ്കൂൾ, പറക്കോട്
 • പി.ജി.എം.ഗേൾസ് ഹയർ ‍ സെക്കണ്ടറി സ്കൂൾ, പറക്കോട്
 • ഗവ. എൽ.പി.സ്കൂൾ
 • ഗവ. യു.പി.സ്കൂൾ
 • ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
 • ഗവ. ഗേൾസ് ഹൈസ്കൂൾ
 • കേന്ദ്രീയ വിദ്യാലയം
 • സെന്റ് മേരീസ് മഹിളാമന്ദിരം ഹൈസ്കൂൾ
 • ഹോളി ഏയ്ജൽസ് ഇംഗ്ളീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ
 • തപോവൻ പബ്ലിക് സ്കൂൾ
 • തൃച്ചേന്നമംഗലം ഗവണ്മെന്റ് ഹൈസ്കൂൾ
 • ചേന്നം പള്ളിൽ ഗവണ്മെന്റ് എല് പി സ്കൂൾ
 • എൻ എസ് എസ് ഹയർ സെക്കന്റ്‌റി സ്കൂൾ
 • മാർത്തോമാ ഇംഗ്ലീഷ് മീഡിയം യു പി സ്‌കൂൾ  അടൂർ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അടൂർ&oldid=3919214" എന്ന താളിൽനിന്ന് ശേഖരിച്ചത്