പന്തളം

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ ഒരു നഗരസഭ ആണ് പന്തളം

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥലമാണ് പന്തളം. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു മുനിസിപ്പൽ പട്ടണമാണ് പന്തളം. അയ്യപ്പനുമായും ശബരിമലയുമായുള്ള ബന്ധമുള്ളതിനാൽ പന്തളം ഒരു പുണ്യനഗരമായി കണക്കാക്കപ്പെടുന്നു. മധ്യതിരുവിതാംകൂറിന്റെ വിദ്യാഭ്യാസ സാംസ്കാരിക തലസ്ഥാനമായി ശരിയായി അംഗീകരിക്കപ്പെട്ട പന്തളത്ത് പ്രശസ്തമായ സ്‌കൂളുകൾ മുതൽ ബിരുദാനന്തര ബിരുദം, പരിശീലനം, ആയുർവേദം,[2] എഞ്ചിനീയറിംഗ് കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു. പന്തളം എൻഎസ്എസ് കോളജ് ഉൾപ്പെടെ ഏഴു കോളജുകളും 23 സ്കൂളുകളും പന്തളത്തുണ്ട്. പന്തളം മുനിസിപ്പാലിറ്റിയും കുളനട പഞ്ചായത്തും ഉൾപ്പെടുത്തി ഈ സ്ഥലം ഒരു പ്രത്യേക ടൗൺഷിപ്പായി മാറ്റാൻ കേരള സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു.. [അവലംബം ആവശ്യമാണ്]

Pandalam

Panthalam
Municipality, Educational centre, Pilgrimage Town
An image of Pandalam Palace.
An image of Pandalam Palace.
Nickname(s): 
Kurunthottayam
Pandalam is located in Kerala
Pandalam
Pandalam
Location in Kerala, India
Pandalam is located in India
Pandalam
Pandalam
Pandalam (India)
Coordinates: 9°13′30″N 76°40′44″E / 9.225°N 76.679°E / 9.225; 76.679
India India
സംസ്ഥാനംകേരളം
ജില്ലPathanamthitta ജില്ല
ഭരണസമ്പ്രദായം
 • ഭരണസമിതിPandalam Municipality
 • Municipal chairpersonSuseela Santhosh
വിസ്തീർണ്ണം
 • ആകെ28.72 ച.കി.മീ.(11.09 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ49,099
 • ജനസാന്ദ്രത1,700/ച.കി.മീ.(4,400/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL 26

ചരിത്രം

തിരുത്തുക

തമിഴ്നാട്ടിലെ മധുര ആസ്ഥാനമായി ഭരണം നടത്തിവന്ന ചന്ദ്രവംശ ക്ഷത്രിയർ ആയിരുന്ന പാണ്ഡ്യ വംശത്തിലെ ഒരു വിഭാഗം കുടുംബം മധുരയിലെ ആഭ്യന്തര യുദ്ധം കാരണം കേരളത്തിലേക്ക് കുടിയേറുകയും പന്തള ദേശത്തെ കൈപ്പുഴ തമ്പാൻ എന്ന - മാടമ്പിയിൽ നിന്നും ഭൂസ്വത്തുക്കൾ വാങ്ങി കൊട്ടാരം പണിതു താമസം ആകുകയും ചെയ്തു. തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമയെ കായംകുളം ദേശം പിടിച്ചടക്കാൻ സഹായിക്കുക വഴി തിരുവിതാംകൂറുമായി വളരെ നല്ല ബന്ധം ആയിരുന്നു പന്തള ദേശത്തിന് ഉണ്ടായിരുന്നത്. ഇപ്പോൾ ഉള്ള ഇടുക്കി ജില്ലയിലെ തൊടുപുഴ വരെയും തമിഴ്നാട്ടിലെ ചെങ്കോട്ടയും തെങ്കാശിയും ഉൾപ്പെടുന്ന പ്രദേശങ്ങൾ വരെയും പന്തള രാജ്യത്തിൻറെ അധീനതയിൽ ആയിരുന്നു. AD-1820 ഇൽ പന്തള രാജ്യം തിരുവിതാംകൂർ രാജ്യത്തിൽ ലയിച്ചു. പാണ്ഡ്യ+അളം="പാണ്ഡ്യളം" അതായത് പാണ്ഡ്യന്മാരുടെ ദേശം എന്ന പദം ലോപിച്ചാണ് പന്തളം എന്ന പേര് ഉണ്ടായത്,[അവലംബം ആവശ്യമാണ്] എന്നാൽ പന്ത്രണ്ട് ഗ്രാമങ്ങൾ(കരകൾ) കൂടിച്ചേർന്ന ദേശമായതിനാൽ "പന്ത്രണ്ടളങ്ങൾ"(പന്ത്രണ്ട്+അളം) എന്ന പേര് ലോപിച്ച് പിന്നീട് പന്തളം എന്ന നാമമായി മാറിയതാണെന്നും വാദഗതികളുണ്ട്.

ഐതിഹ്യം

തിരുത്തുക

ശബരിമലയിലെ പ്രതിഷ്ഠയായ ശാസ്താവ് തന്റെ മനുഷ്യാവതാരമായി ജീവിച്ചിരുന്നത് പന്തളം രാജാവിന്റെ മകനായി ആയിരുന്നു എന്നാണ് ഐതിഹ്യം,

പ്രത്യേകതകൾ

തിരുത്തുക

ശബരിമലയിലേക്ക് പോകുന്നതിനുമുൻപ് ഭക്തജനങ്ങൾ പന്തളം കൊട്ടാരത്തിനടുത്തുള്ള വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി തൊഴുതു മടങ്ങുന്നു, വലിയ കോയിക്കൽ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലരൂപത്തിലുള്ള ശാസ്താവിൻറേതാണ്, തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ അധീനതയിലുള്ള ഈ ക്ഷേത്രം അച്ചൻ‌കോവിലാറിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്. പന്തളത്തെ മറ്റ് പ്രധാനമായ ഒരു ആകർഷണം അയ്യപ്പൻറെ തിരുവാഭരണംആണ്, മണ്ഡലകാലത്ത് ഭക്തജനങ്ങൾക്കുവേണ്ടി പ്രദർശിപ്പിക്കുന്ന ഈ തിരുവാഭരണം പന്തളം സാമ്പ്രിക്കൽ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്, മകരവിളക്ക് ഉത്സവത്തിനു മൂന്നു ദിവസം മുൻപ് അയ്യപ്പന്റെ തിരുവാഭരണങ്ങൾ പന്തളത്തുനിന്നും ശബരിമലയിലേക്ക് കൊണ്ടുപോകുന്നു. പന്തളത്തെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രം പന്തളം മഹാദേവ ക്ഷേത്രംആണ്.

വിവിധ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഇല്ലങ്ങളും തറവാടുകളും സാംസ്കാരിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന നാടാണ് പന്തളം

ഇതും കാണുക

തിരുത്തുക

എത്തിച്ചേരാൻ

തിരുത്തുക
  • ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ചെങ്ങന്നൂർ - 14 കി.മീ അകലെ,മാവേലിക്കര-14 കി.മി
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം - 119 കി.മീ അകലെ , കൊച്ചി - 134 Km
  • കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ- പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പന്തളം&oldid=3829672" എന്ന താളിൽനിന്ന് ശേഖരിച്ചത്