ഓമല്ലൂർ
ഓമല്ലൂർ | |
9°26′N 76°32′E / 9.44°N 76.54°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
പ്രസിഡന്റ് | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ഓമല്ലൂർ. പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നും 4 കിലോമീറ്റർ തെക്കുമാറിയാണ് ഓമല്ലൂരിന്റെ സ്ഥാനം.
സ്ഥലനാമോല്പത്തി
തിരുത്തുകവിശാലമായ നെൽവയലുകൾ ഉള്ളതിനാൽ ഓമനനെല്ലൂര് എന്നു വിളിക്കപ്പെട്ട ഈ പ്രദേശം പിൽക്കാലത്ത് ഓമല്ലൂരായി മാറി എന്നാണ് പ്രബലമായ ഒരു സ്ഥലനാമഐതിഹ്യം. മനോഹരമായ പ്രദേശം എന്ന അർത്ഥത്തിൽ ഓമൽ ഊര് എന്നു വിളിക്കപ്പെട്ടതാണ് പിന്നീട് ഓമല്ലൂരായതെന്നു മറ്റൊരു അഭിപ്രായവുമുണ്ട്.[1]
ചരിത്രം
തിരുത്തുകമധ്യതിരുവിതാംകൂർ പ്രദേശം ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന കാലത്ത് പന്തളം രാജാവിന്റെ സാമന്തന്മാരായിരുന്ന കോയിക്കൽ തമ്പുരാക്കന്മാരായിരുന്നു ഓമല്ലൂരിന്റെ ഭരണം നിയന്തിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. ക്രി.വ.1740-50 കാലയളവിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് കൊല്ലം മുതൽ വടക്കോട്ട് കൊച്ചിരാജ്യത്തിന് തെക്കുവരെയുള്ള നാട്ടുരാജ്യങ്ങൾ പിടിച്ചടക്കി തിരുവിതാംകൂർ രാജ്യം സ്ഥാപിച്ചതോടെ പന്തളം രാജ്യവും അതിന്റെ ഭാഗമായ ഓമല്ലൂരും തിരുവിതാംകൂറിന്റെ ഭാഗമായി മാറി.[1]
വയൽ വാണിഭം
തിരുത്തുകകാർഷികോത്സവമായ വയൽ വാണിഭം കൊണ്ട് പ്രസിദ്ധമാണ് ഓമല്ലൂർ[2]. മലയാളമാസം മീനത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. വയലുകളാണ് കാർഷിക വിഭവങ്ങളും ഉരുക്കളെയുമൊക്കെ വിപണനം ചെയ്യുന്നതിനുള്ള വേദി. അതിനാൽ ഈ ഉത്സവം ഓമല്ലൂർ വയൽവാണിഭം എന്ന പേരിലറിയപ്പെടുന്നു.
ആരാധനാകേന്ദ്രങ്ങൾ
തിരുത്തുക- രക്തകണ്ഠ സ്വാമി ക്ഷേത്രം
- മാത്തൂർ ദേവീക്ഷേത്രം
- യാക്കോബായ
- വലിയപള്ളി
- മഞ്ഞനിക്കര ദയറ
- സെൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളി
- പുത്തൻപീടിക മലങ്കര കത്തോലിക്കാപളളി
- ചീക്കനാൽ മലങ്കര കത്തോലിക്കാപളളി
- ഊട്ടു പാറ മലനട
- ഉഴുവത്ത് ദേവി ക്ഷേത്രം
- പന്ന്യാലി ഗണപതി ക്ഷേത്രം
- ഓമല്ലൂർ ചക്കുളത്തുകാവ് ദേവി ക്ഷേത്രം
- ഓമല്ലൂർ സെന്റ് പീറ്റേഴ്സ് യാക്കോബായ വലിയ പള്ളി
- ആറ്റരികം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി
പ്രമുഖ വ്യക്തികൾ
തിരുത്തുക- പ്രതാപചന്ദ്രൻ - ചലച്ചിത്ര നടൻ
- ക്യാപ്റ്റൻ രാജു - ചലച്ചിത്ര നടൻ
- യൂഹാനോൻ മാർ മിലിത്തിയോസ് - (യാക്കോബായ സഭയുടെ കൊല്ലം-തുമ്പമൺ ഭദ്രാസന അധിപൻ)
- ഭാഗ്യസ്മരണാർഹനായ ദാനിയേൽ മാർ പീലക്സീനോസ് മെത്രാപ്പൊലീത്താ (തുമ്പമൺ ഭദ്രാസനം) മലങ്കര ഓർത്തഡോക്സ് സഭ
- മധു ഓമല്ലൂർ- ജേണലിസ്റ്റ്, കാർട്ടൂണിസ്റ്റ്[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 "ഓമല്ലൂർ ഗ്രാമപഞ്ചായത്ത് വെബ്‌സൈറ്റ്". Archived from the original on 2016-03-04. Retrieved 2011-10-16.
- ↑ "Hindu News". Archived from the original on 2005-05-30. Retrieved 2008-09-13.
- ↑ കലാകേരളം